India

കൊവിഡ് കാലത്ത് ആദ്യം വെറും ഒരു ഹോബിയായി തുടങ്ങിയ കൃഷി പടര്‍ന്ന് പന്തലിച്ചപ്പോള്‍ അസ്സല്‍ കര്‍ഷകനായി മാറി ദോഹയിലെ പ്രവാസി മലയാളി ഡോക്ടര്‍. ഇന്ന് തന്റെ അടുക്കളത്തോട്ടത്തിലെ ആറടി നീളമുള്ള പടവലം കണ്ട് അതിശയത്തിലും അതിലുപരി സന്തോഷത്തിലുമാണ് തൃശൂര്‍ക്കാരനായ ഡോ. പ്രദീപ് രാധാകൃഷ്ണന്‍.

ദോഹ നഗരത്തില്‍ മര്‍ഖിയയിലെ തന്റെ താമസസ്ഥലത്തെ അടുക്കളതോത്തിലാണ് ഡോക്ടര്‍ പൊന്നുവിളയിച്ചത്. 15 വര്‍ഷമായി ഖത്തറില്‍ താമസിക്കുന്ന ഡോക്ടര്‍ പ്രദീപ് രാധാകൃഷ്ണന്‍ ഖത്തര്‍ ഹമദ് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. കോവിഡിനുശേഷമാണ് ഡോക്ടറും കുടുംബവും പച്ചക്കറികൃഷിയില്‍ ശ്രദ്ധ ചെലുത്തി തുടങ്ങിയത്.

ഇന്നിപ്പോള്‍ വെണ്ട, വഴുതന, പയര്‍, തക്കാളി, കാബേജ്, ക്വാളിഫ്‌ലവര്‍, ബീറ്റ്‌റൂട്ട്, പച്ചമുളക് തുടങ്ങിയവ അടുക്കള മുറ്റത്തുനിന്ന് വിളവെടുക്കുന്നുണ്ട്. പൂര്‍ണമായും ജൈവരീതിയിലുള്ള കൃഷിക്ക് ഖത്തറിലെ കാര്‍ഷിക കൂട്ടായ്മകളില്‍നിന്ന് ലഭിക്കുന്ന വിത്താണ് ഉപയോഗിക്കുന്നത്.

ആഗസ്റ്റ് അവസാന വാരത്തിനും സെപ്റ്റംബര്‍ ആദ്യവാരത്തിനും ഇടയിലാണ് കൃഷിക്ക് തുടക്കമിടുന്നത്. വെള്ളം ഒഴിച്ച് മണ്ണ് നന്നായി കുതിര്‍ക്കും. വാങ്ങിയ മണ്ണും മണലും കമ്പോസ്റ്റുമൊക്കെ മിക്‌സ് ചെയ്ത് വെച്ചതാണ് വീണ്ടും വെള്ളം ഒഴിച്ച് പരുവപ്പെടുത്തുന്നത്. ചെറിയ കപ്പില്‍ നട്ട വിത്തുകള്‍ മുളച്ചശേഷം മാറ്റി നടും.

ഖത്തറില്‍ നാട്ടിലേതുപോലെ കടുത്ത രീതിയില്‍ കൃഷിക്ക് ഉപദ്രവം ചെയ്യുന്ന കീടങ്ങള്‍ കുറവാണെന്നാണ് ഡോ. പ്രദീപിന്റെ അഭിപ്രായം. ചെടി വളര്‍ന്നു തുടങ്ങുന്ന സമയത്ത് കീടങ്ങളുടെ ആക്രമണം ഉണ്ടാകാറുണ്ട്. വേപ്പെണ്ണയോ പുളിച്ച കഞ്ഞിവെള്ളമോ ഒഴിച്ച് അവയെ തുരത്താന്‍ കഴിയുന്നുണ്ട്. ചെടി വളര്‍ന്നുകഴിഞ്ഞാല്‍ പിന്നെ കാര്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ലെന്ന് ഡോക്ടര്‍ പറയുന്നു.

കൊവിഡ് കാലത്ത് താല്‍ക്കാലികമായി തുടങ്ങിയ കൃഷി ഇപ്പോള്‍ സ്ഥിരമാക്കിക്കഴിഞ്ഞു. ചെടികള്‍ വളര്‍ന്നുവരുമ്പോഴും വിളവുണ്ടാകുമ്പോഴും ഉണ്ടാകുന്ന സന്തോഷം ഏറെയാണെന്നും ഡോ. പ്രദീപ് പറയുന്നു. അഭിഭാഷകയായ ഭാര്യ രശ്മിയും വിദ്യാര്‍ഥികളായ മക്കള്‍ ദേവികയും അമൃതയും ഡോക്ടറുടെ കാര്‍ഷിക താല്‍പര്യങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കി കൂടെയുണ്ട്.

മലയാളി സൈനികൻ കാശ്മീരിലെ ലഡാക്കിൽ മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി നുഫൈൽ (27) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയും മരണപ്പെടുകയുമായിരുന്നു. എട്ട് വർഷത്തോളമായി ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുന്ന നുഫൈൽ കഴിഞ്ഞ ആഴ്ചയാണ് വിവാഹിതനായത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ കാശ്മീരിലേക്ക് മടങ്ങിയിരുന്നു.

കോയമ്പത്തൂരിലേക്ക് സ്ഥലം മാറ്റം പ്രതീക്ഷിച്ചിരുന്ന നുഫൈൽ രണ്ട് വർഷത്തോളമായി കാശ്‌മീരിലാണ്. വിവാഹവുമായി ബന്ധപ്പെട്ട് അവധിയിൽ നാട്ടിലെത്തിയ നുഫൈൽ ജനുവരി 2 ന് മുക്കം കുളങ്ങര സ്വദേശിനിയെ വിവാഹം ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ നുഫൈൽ ഭാര്യയെ ഫോണിൽ വിളിച്ചിരുന്നു. രാത്രിയോടെ മരിച്ചതായി വിവരം ലഭിക്കുകയായിരുന്നു.

 

കാലടിയിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹത്തോട് ലൈംഗീക വൈകൃതം കാണിച്ച് നഗ്നമായ നിലയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തമിഴ്നാട് തെങ്കാശി സ്വദേശി മഹേഷ് കുമാർ (40) ആണ് അറസ്റ്റിലായത്. തമിഴ്നാട് തെങ്കാശി സ്വദേശിനിയും മഹേഷ് കുമാറിന്റെ ഭാര്യയുമായ രത്നവല്ലി (35) കൊല്ലപ്പെട്ട സംഭവത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യയെ കൊലപ്പെടുത്തി അടുത്തുള്ള ജാതി തോട്ടത്തിൽ മൃതദേഹം നഗ്നമാക്കി ഉപേക്ഷിച്ചതിന് ശേഷം മഹേഷ് പോലീസ് സ്റ്റേഷനിൽ എത്തി ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയെ കൊലപ്പെടുത്തിയതായി തെളിഞ്ഞത്.

പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ രത്നവല്ലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായും മൃതദേഹത്തോട് ലൈംഗീകാതിക്രമം നടത്തിയതായും നഗ്നമാക്കിയ നിലയിൽ ജാതി തോട്ടത്തിൽ ഉപേക്ഷിച്ചതായും മഹേഷ് സമ്മതിച്ചു. തമിഴ്‌നാട് സ്വദേശികളായ ഇരുവരും വർഷങ്ങളായി കാലടിയിൽ താമസിച്ച് വരികയായിരുന്നു.

 

അമ്പലനടയില്‍ വിവാഹ മുഹൂര്‍ത്തത്തില്‍ വരണമാല്യവുമായി വധൂവരന്മാര്‍ നില്‍ക്കുന്നതിനിടെ വധു വരനോട് ആ സ്വകാര്യം പറഞ്ഞു. പെട്ടെന്നുള്ള അമ്പരപ്പില്‍ വരന്‍ പതറിയെങ്കിലും വധുവിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ വരന്‍ വിവാഹത്തില്‍നിന്നു പിന്‍മാറി. ശുഭമുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ ഇരുഭാഗത്തുനിന്നുമെത്തിയ ബന്ധുക്കള്‍ അത്യപൂര്‍വമായ നാടകീയ രംഗം കണ്ട് അമ്പരന്നു.

പറവൂര്‍ പറയകാട് ഗുരുതിപ്പാടം ഭഗവതി ക്ഷേത്രത്തിലാണ് വ്യാഴാഴ്ച ബന്ധുക്കള്‍ നിശ്ചയിച്ച താലിചാര്‍ത്തലിനു തൊട്ടുമുമ്പ് ഈ ജീവിതനാടകം അരങ്ങേറിയത്.

വടക്കേക്കര പരുവത്തുരുത്ത് സ്വദേശിനിയായ യുവതിയും തൃശ്ശൂര്‍ അന്നമനട സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് നിശ്ചയിച്ചിരുന്നത്. ക്ഷണപ്രകാരം ബന്ധുക്കളും മറ്റുമെത്തിയിരുന്നു. ആദ്യം വധുവിന്റെ സംഘമാണെത്തിയത്. പിന്നീട് വരന്റെ ആളുകളും. ക്ഷേത്രനടയില്‍ നിശ്ചിത സമയത്ത് താലി ചാര്‍ത്തുന്നതിനുള്ള കര്‍മങ്ങള്‍ നടക്കവേ കാര്‍മികന്‍ നിര്‍ദേശിച്ചിട്ടും വധു വരണമാല്യം അണിയിക്കാതെ മടിച്ചുനിന്നു.

തുടര്‍ന്ന് യുവതി വരനോട് താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് അറിയിച്ചു. ഈ വിവാഹത്തിന് സമ്മതമല്ലെന്നും വീട്ടുകാരുടെ നിരന്തര നിര്‍ബന്ധത്തിനു വഴങ്ങിയാണ് സംഭവങ്ങള്‍ ഇതുവരെ എത്തിയതെന്നും അവര്‍ പറഞ്ഞു. യാഥാര്‍ഥ്യം ബോധ്യപ്പെട്ട വരന്‍ താലി ചാര്‍ത്തുന്നതില്‍നിന്നു പിന്‍മാറി. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ വരനോടൊപ്പമെത്തിയ ബന്ധുക്കള്‍ വടക്കേക്കര പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിപ്പിച്ചു. അനുരഞ്ജന ചര്‍ച്ചയില്‍ ഇരുകൂട്ടരും രമ്യതയില്‍ പിരിഞ്ഞു. വരന്റെ കുടുംബത്തിനുണ്ടായ ചെലവ് നഷ്ടപരിഹാരമായി നല്‍കാനും തീരുമാനമായി.

വധു എം.കോം. ബിരുദധാരിയാണ്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് യുവതിയെ പെണ്ണുകാണാനെത്തിയ യുവാവും യുവതിയും തമ്മില്‍ സൗഹൃദത്തിലാകുകയായിരുന്നു. അത് ഉപേക്ഷിച്ച് ബന്ധുക്കള്‍ പുതിയ വിവാഹം ഉറപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

വെള്ളിയാഴ്ച പറവൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ പൊതുപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ യുവതിയും ഇഷ്ടത്തിലായിരുന്ന യുവാവുമായി വിവാഹം നടന്നു.

എറണാകുളം കാലടി കാഞ്ഞൂരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശി രത്‌നവല്ലി ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മഹേഷ്‌കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ ഇയാള്‍ ഭാര്യയെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം മറനീങ്ങിയത്.ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ജാതി തോട്ടത്തില്‍ വെച്ചാണ് പ്രതി ഭാര്യയെ ശ്വാസം മുട്ടിച്ചാണ് കൊല ചെയ്തത്.

 

പോലീസ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തതായി പരാതി. ചവറ അറക്കൽ സ്വദേശി അശ്വന്ത് (22) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പോലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞ് പോലീസ് ഭീഷണിപ്പെടുത്തിയതിൽ മനം നൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു.

ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകളുമായി അശ്വന്ത് പ്രണയത്തിലായിരുന്നതായും ഈ ബന്ധത്തിൽ നിന്നും പിന്മാറാൻ പെൺകുട്ടിയുടെ കുടുംബം ഭീഷണിപ്പെടുത്തിയിരുന്നതായും അശ്വന്തിന്റെ കുടുംബം ആരോപിക്കുന്നു. കൂടാതെ പെൺകുട്ടിയെ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ നിർബന്ധിച്ചിരുന്നു എന്നാൽ പെൺകുട്ടിയും അതിന് തയ്യാറായില്ല. തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നിർദേശ പ്രകാരം ചവറ സിഐ അശ്വന്തിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.

പോലീസ് സ്റ്റേഷനിൽ എത്തിയ അശ്വന്തിന്റെ ഫോൺ പിടിച്ച് വച്ചതിന് ശേഷം ബന്ധത്തിൽ നിന്നും പിന്മാറിയില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. അശ്വന്തിന്റെ സഹോദരനാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പോലീസ് സ്റ്റേഷനിൽ നിന്നും വീട്ടിൽ തിരിച്ചെത്തിയ അശ്വന്ത് തൂങ്ങി മരിക്കുകയായിരുന്നു. അതേസമയം അശ്വന്ത് പോലീസ് സ്റ്റേഷനിൽ ആണെന്ന വിവരം ലഭിച്ച പെൺകുട്ടിയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

 

യുവജന കമ്മീഷൻ ചിന്താ ജെറോമിന് ഡോക്ട്രേറ്റ് ലഭിച്ച പ്രബന്ധത്തിൽ ഗുരുതര തെറ്റ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം നടത്തിയ ചിന്തയുടെ പ്രബന്ധത്തിൽ ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിതയെ കുറിച്ച് പ്രതിപാതിക്കുന്നുണ്ടെങ്കിലും ചങ്ങമ്പുഴയ്ക്ക് പകരം വൈലോപ്പിള്ളിയുടെ വാഴക്കുല എന്നാണ് എഴുതിയിരിക്കുന്നത്. കവിതയുടെ രചയിതാവിന്റെ പേര് പോലും തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്താ ജെറോമിന് ഡോക്ട്രേറ്റ് ലഭിച്ചത്.

നവലിബറൽ കാലഘട്ടത്തിലെ മലയാളസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന വിഷയത്തിലാണ് ചിന്ത ജെറോം പ്രബന്ധം തയ്യാറാക്കിയത്. പ്രിയദർശൻ തുടങ്ങി രഞ്ജിത്ത് വരെയുള്ള നിരവധി സംവിധായകരുടെ സിനിമകളെ കുറിച്ച് പറയുന്നതിനിടയിലാണ് വൈലോപ്പിള്ളിയുടെ വാഴക്കുല എന്ന പൊട്ടത്തെറ്റ്‌ എഴുതി വെച്ചിരിക്കുന്നത്.

കുറെ വർഷങ്ങളെടുത്താണ് ചിന്താ ജെറോം ഗവേഷണം പൂർത്തിയാക്കി പ്രബന്ധം തയ്യാറാക്കിയത്. പ്രബന്ധം നിരവധി കമ്മറ്റികളുടെ മുന്നിൽ എത്തിയിട്ടും ഒരു കമ്മിറ്റിയും തെറ്റ് കണ്ടുപിടിച്ചില്ല. 2021 ലാണ് ഈ പ്രബന്ധത്തിന് ചിന്ത ജെറോം ഡോക്ട്രേറ്റ് നേടിയത്.

ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി ഭർത്താവ്. കോഴിക്കോട് മുത്താമ്പി സ്വദേശി രവീന്ദ്രൻ (46) ആണ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.

കോഴിക്കോട് മുത്താമ്പി സ്വദേശിനിയായ ഇയാളുടെ ഭാര്യ ലേഖയ്ക്ക് മറ്റൊരു പുരുഷനുമായി അവിഹത ബന്ധമുണ്ടെന്ന് രവീന്ദ്രൻ സംശയിച്ചിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ നിരന്തരം വഴക്കിടാറുള്ളതായാണ് വിവരം. വെള്ളിയാഴ്ച ഉച്ചയോടെ ഇക്കാര്യം പറഞ്ഞ് ലേഖയുമായി രവീന്ദ്രൻ വഴക്കിടുകയും വഴക്കിനിടയിൽ ലേഖയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ രവീന്ദ്രൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വീട്ടിലെത്തുകയും ലേഖയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. മൂന്നാം ക്ലാസുകാരിയായ മകൾ സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബദീഅയിൽ കാസർഗോഡ് സ്വദേശി വാഹനാപകടത്തിൽ മരിച്ചു. ബത്തൂർ കുണ്ടംകുഴി സ്വദേശി മണികണ്ഠൻ (35) ആണ് മരിച്ചത്. എട്ട് വർഷത്തോളമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു മണികണ്ഠൻ. സ്‌പോൺസറുടെ കൃഷിയിടത്തിൽ പോയി മടങ്ങുന്നതിനിടെയാണ് മണികണ്ഠന്റെ കാർ വാദിലബനിൽ വെച്ച് അപകടത്തിൽപെട്ടത്.

ചാറ്റൽ മഴയിൽ കാർ തെന്നി അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആളൊഴിഞ്ഞ സ്ഥലത്ത് കാർ മറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മണികണ്ഠൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അടുത്ത മാസം നാട്ടിലേക്ക് വരാനായുള്ള തയ്യാറെടുപ്പിനിടെയാണ് ദുരന്തം സംഭവിച്ചത്.

‘ഞാന്‍ കരയുന്നത് സങ്കടം കൊണ്ടല്ല, ഇത് ആനന്ദ കണ്ണീരാണ്. വിരമിക്കുന്നതിന് മുമ്പ് ഇനിയും ചില ടൂര്‍ണ്ണമെന്റുകളില്‍ ഞാന്‍ മത്സരിക്കും. മകന് മുന്നില്‍ ഒരു ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലെ സന്തോഷം പങ്കുവച്ച് ടെന്നീസ് താരം സാനിയ മിര്‍സ. ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ -രോഹന്‍ ബൊപ്പണ്ണ സഖ്യം പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് സാനിയ വികാരാധീനയായത്.

ബ്രസീലിന്റെ ലൂയിസ് സ്റ്റെഫാനി, റാഫേല്‍ മാറ്റോസ് സഖ്യത്തോടാണ് സാനിയ-രോഹന്‍ ബൊപ്പണ്ണ ടീം പരാജയപ്പെട്ടത്. തന്റെ ഗ്രാന്‍ഡ് സ്ലാം കരിയറിലെ അവസാന മത്സരത്തിലാണ് സാനിയയ്ക്ക് പരാജയം നേരിടേണ്ടി വന്നത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ തന്റെ അവസാനത്തെ ഗ്രാന്‍ഡ് സ്ലാം മത്സരമായിരിക്കുമെന്ന് സാനിയ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സാനിയ തന്റെ കരിയറിനെയും കുടുംബത്തിന്റെ പിന്തുണയെപ്പറ്റിയും മനസ്സ് തുറന്നത്.

എന്നാല്‍ എന്റെ കരിയര്‍ തുടങ്ങിയത് 2005ല്‍ മെല്‍ബണില്‍ വെച്ചാണ്. ഇതിഹാസ താരം സെറീന വില്യംസിനെതിരെ മത്സരിക്കാന്‍ കഴിഞ്ഞതൊക്കെ ഭാഗ്യമായി കാണുന്നു. അതേ നഗരത്തില്‍ വെച്ച് തന്നെ ഗ്രാന്‍ഡ് സ്ലാം കരിയറിന്റെ അവസാന മത്സരം കളിയ്ക്കാന്‍ കഴിഞ്ഞതും ഒരു ഭാഗ്യമാണ്,’ സാനിയ പറഞ്ഞു.

2005ലാണ് സെറീന വില്യംസിനെതിരെ സാനിയ മത്സര രംഗത്തെത്തിയത്. പതിനെട്ട് വയസ്സ് മാത്രമായിരുന്നു അന്ന് അവരുടെ പ്രായം. മെല്‍ബണ്‍ പാര്‍ക്കില്‍ വെച്ച് നടന്ന മത്സരത്തില്‍ സെറീന വിജയം കൊയ്തെങ്കിലും ഇന്ത്യന്‍ ടെന്നീസ് താരമെന്ന നിലയില്‍ സാനിയയെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ദിനമായിരുന്നു അത്.

അതേസമയം, തന്റെ അവസാന ഗ്രാന്‍ഡ് സ്ലാം മകന്‍ ഇഹ്സാന്‍ മിര്‍സ മാലികിന്റെ മുന്നില്‍ കളിക്കാനായതിന്റെ സന്തോഷത്തിലാണ് സാനിയ.’ എന്റെ കുടുംബം ഇവിടെയുണ്ട്. എന്റെ മകനെ സാക്ഷി നിര്‍ത്തി ഒരു മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,” സാനിയ പറഞ്ഞു.

ഗ്രാന്‍ഡ് സ്ലാം മത്സരത്തില്‍ ആറ് ഡബിള്‍സ് കിരീടങ്ങള്‍ നേടിയ താരമാണ് സാനിയ. കൂടാതെ ഡബ്ല്യൂടിഎ തലത്തില്‍ 40 ചാമ്പ്യന്‍ഷിപ്പുകളും സാനിയ നേടിയിട്ടുണ്ട്. 2007ല്‍ ഹൈ സിംഗിള്‍സ് റാങ്കിംഗില്‍ 27-ാം സ്ഥാനെ നേടാനും സാനിയയ്ക്ക് കഴിഞ്ഞു. 2015ല്‍ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമായി മാറാനും സാനിയയ്ക്ക് കഴിഞ്ഞു.

 

RECENT POSTS
Copyright © . All rights reserved