India

വഴിതെറ്റിയെത്തിയ പത്തൊമ്പതുകാരിയായ ഭിന്നശേഷിക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേര്‍ പിടിയില്‍. മലപ്പുറം ജില്ലയിലാണ് സംഭവം. കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ പരപ്പനങ്ങാടി നെടുവാ സ്വദേശികളായ മുനീര്‍, സഹീര്‍, പ്രജീഷ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസമായിരുന്നു നടുക്കുന്ന സംഭവം. കോഴിക്കോട് പരിസരത്തുള്ള ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന കൈകാലുകള്‍ക്ക് സ്വാധീനം കുറവുള്ള കുട്ടിയാണ് പീഡനത്തിന് ഇരയായത്. കുട്ടി വഴിതെറ്റി പരപ്പനങ്ങാടിയില്‍ എത്തിച്ചേരുകയായിരുന്നു.

ഇവിടെനിന്ന് തിരിച്ച് കോഴിക്കോട് എത്തുന്നതിനായി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ അവിടെയെത്തിയ രണ്ടുപേര്‍ സമീപിക്കുകയും സഹായം ചെയ്യാമെന്ന് പറഞ്ഞ് നിരന്തരം സമ്മര്‍ദ്ദം ചെലുത്തുകയുമായിരുന്നു.

സുരക്ഷിതമായ വേറെയൊരു വീട്ടില്‍ എത്തിക്കാമെന്നും അവിടെ താമസിപ്പിക്കാമെന്നുമാണ് ഇവര്‍ പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയെ മറ്റൊരു കെട്ടിടത്തില്‍ എത്തിച്ച് രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. പീന്നീട് പെണ്‍കുട്ടിയെ മറ്റൊരു ഓട്ടോഡ്രൈവറോടൊപ്പം അയച്ചു.

കോഴിക്കോട്ടേയ്ക്ക് എത്തിക്കുന്നതിനിടെ ഇയാള്‍ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ശേഷം പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടി പരപ്പനങ്ങാടിയില്‍ നിന്ന് കാസര്‍കോട് എത്തി. ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു.

തുടര്‍ന്ന് അവശനിലയിലായ പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തുകയും പിന്നാലെ പരപ്പനങ്ങാടിയില്‍ എത്തിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.

തിരുവനന്തപുരം വര്‍ക്കലയില്‍ 17 വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വടശേരി സംഗീത നിവാസില്‍ സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയ്ക്കല്‍ സ്വദേശി ഗോപുവാണ് പിടിയിലായത്. രാത്രി സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ പുലര്‍ച്ചെ ഒന്നരയോടെ വീടിനു പുറത്ത് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഉറങ്ങിക്കിടന്ന സംഗീതയെ സുഹൃത്ത് ഗോപു വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സുഹൃത്ത് ഗോപു, അഖില്‍ എന്ന മറ്റൊരു പേരില്‍ പുതിയ ഫോണ്‍ നമ്പറില്‍ നിന്ന് സംഗീതയുമായി ചാറ്റ് ചെയ്തു ബന്ധം സ്ഥാപിച്ചു. ചാറ്റില്‍ ആവശ്യപ്പെട്ടത് പ്രകാരം രാത്രി വീടിനു പുറത്തിറങ്ങിയ സംഗീതയെ ഗോപു കൊലപ്പെടുത്തുകയായിരുന്നു.

ഹെല്‍മറ്റ് ധരിച്ചാണ് ഗോപു എത്തിയത്. സംഗീത ഹെല്‍മറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ കയ്യിലിരുന്ന പേപ്പര്‍ കത്തി ഉപയോഗിച്ച് സംഗീതയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാരകമായി മുറിവേറ്റ സംഗീതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച സംഗീത രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.

തിരുവനന്തപുരം: വർക്കലയിൽ 17കാരിയെ ആൺ സുഹൃത്ത് കഴുത്ത് അറുത്ത് കൊലപ്പെടുത്തി. സംഭവത്തിൽ ആൺസുഹൃത്ത് പള്ളിക്കൽ സ്വദേശി ഗോപുവിനെ പോലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം.

ഒന്നാം വർഷ ബികോം വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ ഏതാനും നാളുകളായി ഗോപുവുമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിനിടെ പെൺകുട്ടിയുടെ വിശ്വാസ്യത പരിശോധിക്കുന്നതിനായി അഖിലെന്ന പേരിൽ മറ്റൊരു ഫോൺ നമ്പറിൽ നിന്നും പെൺകുട്ടിയോട് സംസാരിക്കുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെ പെൺകുട്ടിയെ നേരിട്ട് കാണണെമെന്ന് അഖിലെന്ന പേരിൽ ഗോപു ആവശ്യപ്പെട്ടു. ഇത് പ്രകാരം രാത്രി രണ്ട് മണ്ക്ക് പെൺകുട്ടി വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു.

ഹെൽമെറ്റ് ധരിച്ചെത്തിയ ഗോപുവിനെ പെൺകുട്ടി തിരിച്ചറിഞ്ഞതോടെയാണ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഗോപു പെൺകുട്ടിയുടെ കഴുത്തിൽ വെട്ടുകയായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാരും വീട്ടുകാരും പെട്ടെന്ന തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കാമുകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായി സൂചന.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരന്‍ പ്രഹ്‌ളാദ് മോദിക്കും കുടുംബത്തിനും മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റു. അവര്‍ സഞ്ചരിച്ച മെഴ്‌സിഡസ് ബെന്‍സ് വാഹനം ദേശീയപാത 766 ല്‍ വച്ച് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ബന്ദിപ്പൂരില്‍ നിന്നും ബാംഗ്‌ളൂര്‍ക്ക് പോകും വഴി മൈസൂറില്‍ നിന്ന് പതിനാറ് കിലോമീറ്റര്‍ അകലെയാണ് അപകടം സംഭവിച്ചത്. ഒരു വളവ് തിരിയുന്ന സമയത്താണ് വാഹനം ഡിവൈഡറില്‍ ഇടിച്ചത് . ആറ് വയസായ കുട്ടിയുള്‍പ്പെടെ അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരെ ഉടന്‍ തന്നെ ജെ എസ് എസ് ആശുപത്രിയിലേക്ക് മാറ്റി.

പ്രധാനന്ത്രിയുടെ സഹോദരന്‍ പ്രഹ്‌ളാദ് മോദി, മകന്‍, മരുമകള്‍, അവരുടെ ആറ് വയസായ കുട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആറ് വയസായ കുട്ടിയുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു

മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത പിതാവിനെ തല്ലിക്കൊന്നു. ഗുജറാത്തിലാണ് നടുക്കുന്ന സംഭവം. അതിര്‍ത്തി രക്ഷാ സേനാ ഉദ്യോഗസ്ഥനായ മെല്‍ജിഭായ് വഘേലയാണ് ഒരു സംഘം ആളുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

നദിയാദിലാണ് സംഭവം. ഇയാളുടെ മകള്‍ പഠിച്ചിരുന്ന സ്‌കൂളിലെ തന്നെ വിദ്യാര്‍ഥിയായ പതിനഞ്ചുകാരനാണ് വീഡിയോ പ്രചരിപ്പിച്ചത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പ്രണയം തകര്‍ന്നതിന് പിന്നാലെ 15കാരന്‍ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു.

വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്യാനായി പതിനഞ്ചുകാരന്റെ വീട്ടില്‍ എത്തിയതായിരുന്നു ജവാന്‍. സംസാരം പിന്നീട് വാക്കുതര്‍ക്കത്തിലേക്കും കൈയ്യാങ്കളിയിലേക്കും എത്തി. പതിനഞ്ചുകാരന്റെ ബന്ധുക്കളാണ് വഘേലയെ മര്‍ദിച്ചത്.

ജവാനൊപ്പം മറ്റു കുടുംബാംഗങ്ങളും ചോ?ദ്യം ചെയ്യാനായി എത്തിയിരുന്നു എന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ദിലീപിനോടുള്ള തന്റെ സൗഹൃദത്തെ കുറിച്ചും ആരാധനയെ കുറിച്ചും നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുറന്നു പറഞ്ഞിട്ടുണ്ട്. ദിലീപ് ചിത്രം ‘പാപ്പി അപ്പച്ച’യിലൂടെയാണ് ധര്‍മ്മജന്‍ സിനിമാരംഗത്തേക്ക് എത്തുന്നത്. ദിലീപിനോടുള്ള സ്‌നേഹത്തെ കുറിച്ച് വീണ്ടും സംസാരിച്ചിരിക്കുകയാണ് ധര്‍മ്മജന്‍.

ദിലീപേട്ടനെ എപ്പോഴും വിളിക്കുന്ന ബന്ധമില്ല. തന്നെ സിനിമയില്‍ കൊണ്ടു വന്ന ആളെന്ന നിലയ്ക്കും. അല്ലാണ്ടും ഒരു സ്‌നേഹം തനിക്ക് പുള്ളിയോടുണ്ട്. ആ സ്‌നേഹം തിരിച്ച് പുള്ളിക്കുമുണ്ട്. എല്ലാ സിനിമകളിലും തന്നെ അഭിനയിക്കാന്‍ വിളിക്കാത്തതില്‍ പരാതി ഒന്നുമില്ല.

അങ്ങോട്ട് വിളിക്കുന്നതിലും കൂടുതല്‍ ചിലപ്പോള്‍ പുള്ളി എന്തെങ്കിലും ആവശ്യത്തിന് ഇങ്ങോട്ട് വിളിക്കാറെ ഉള്ളൂ. പിന്നെ തനിക്ക് കടപ്പാടുണ്ട്, പ്രകടമായല്ല പരസ്യമായി തന്നെ. എന്തുണ്ടെങ്കിലും അങ്ങനെ പറയുന്ന ആളാണ്. തന്റെ നിലപാടുകള്‍ക്ക് ഇതുവരെ മാറ്റം വരുത്തിയിട്ടില്ല.

അത് ശരിയല്ല എന്ന് പറഞ്ഞാല്‍, ശരിയാണെങ്കില്‍ മാറ്റും. അതല്ലാതെ തന്റെ നിലപാടുകള്‍ക്ക് മാറ്റമില്ല. അച്ഛനില്‍ നിന്ന് കിട്ടിയ ഗുണമാണ്. അത് ഇന്നുവരെ കളഞ്ഞ് കുളിച്ചിട്ടില്ല എന്നാണ് ധര്‍മ്മജന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

നേരത്തെ ദിലീപ് നടിയെ ആക്രമിച്ച കേസില്‍ അകപ്പെട്ടപ്പോള്‍ ദിലീപിനെ പിന്തുണച്ച് ധര്‍മ്മജന്‍ സംസാരിച്ചിരുന്നു. ഇത് വിമര്‍ശനങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. അതേസമയം, എരിഡ എന്ന സിനിമയാണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്.

വീട്ടമ്മയുടെ മൃതദേഹം റബ്ബർ തോട്ടത്തിൽ ജീർണ്ണിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ പഴയ കുന്നുമ്മൽ ഊമൺപള്ളിക്കര ഇരുപ്പിൽ പുഷ്പ നിലയത്തിൽ എസ് എസ് അജിലിയാണ് [45] മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് തൊട്ടടുത്തായി ഒരു ഇരുചക്ര വാഹനവും കണ്ടെത്തിയിട്ടുണ്ട്.

കിളിമാനൂർ പഞ്ചായത്തിൽ പാങ്ങൽ തടത്തിൽ റബർ തോട്ടത്തിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇന്ന് വൈകുന്നേരം നാട്ടുകാരാണ് മൃതദേഹം കാണുന്നത് .തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഞായറാഴ്ച ഭർതൃവീട്ടിൽ നിന്ന് അജിലിയെ രാവിലെ പതിനൊന്ന് മണിയോടെ കാണാതായതായി ഭർതൃവീട്ടുകാർ കിളിമാനൂർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തുന്നത്.

കിളിമാനൂർ പൊലീസ് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടപടികൾക്ക് ശേഷം മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭർത്താവ്: രഞ്ജിത്ത് മക്കൾ: സാന്ദ്ര, സരി​ഗ

ഇന്ത്യയില്‍ ചരിത്രം പഠിപ്പിക്കുന്ന രീതി ജനങ്ങളില്‍ അപകര്‍ഷതാ ബോധം വളര്‍ത്താനേ ഉതകൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സിഖ് ഗുരുവായ ഗോബിന്ദ് സിംഗിന്റെ മക്കളെ മതം മാറി മുസ്‌ളീമാകാത്തതിന്റെ പേരില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് ക്രൂരമായി കൊലപ്പെടുത്തുകയാണുണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗുരുഗോബിന്ദ് സിംഗിന്റെ മക്കളായ സൊരേവാര്‍ സിംഗിനെയും ഔറംഗസേബ് കൊലപ്പെടുത്തിയതിന്റെ വാര്‍ഷികാചരണ പരിപാടിയായ വീര്‍ബല്‍ദിവസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ മേജര്‍ ധ്യാന്‍ചന്ദ് സേറ്റഡിയത്തിലായിരുന്നു ഈ പരിപാടി

മൂന്നൂറ് വര്‍ഷം മുമ്പ് നടന്ന ഈ ധീരബലിദാനം അനുസ്മരിക്കപ്പെടേണ്ടതാണ്. ഇത്തരം ധീര രക്തസാക്ഷികളുടെ ചരിത്രങ്ങള്‍ രാജ്യത്തെ ജനതയുടെ മനസില്‍ ആത്മാഭിമാനം നിറക്കേണ്ടതാണ്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ചരിത്രം പലപ്പോഴും നേരായ ദിശകളിലൂടെയല്ല പഠിപ്പിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു.ഇന്ത്യയുട ഭാവി ശോഭനമാകണമെങ്കില്‍ ഇത്തരം ഏക പക്ഷീയമായ ചരിത്രങ്ങള്‍ പഠിപ്പിക്കുന്ന രീതി അനവസാനിപ്പിക്കണമെന്നും മോദി പറഞ്ഞു.

ഗുരു ഗോബിന്ദ് സിംഗിന്റെ പത്തും ഏഴും വയസുള്ള രണ്ട് ആണ്‍മക്കളെയാണ് സിഖ് വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാത്തതിന്റെ പേരില്‍ ഔറംഗസീബിന്റെ സേനാനായകനായ വസീര്‍ഖാന്‍ ജീവനോടെ മതിനുള്ളില്‍ അടച്ച് വധിച്ചത്. ഔറംഗസേബിന്റെ മതഭീകരതക്കെതിരെ ഗുരുഗോബിന്ദ് സിംഗ് നിലകൊണ്ടതുകൊണ്ടാണ് ഈ ക്രൂര കൃത്യം ചെയ്തതെന്നും മോദി അനുസ്മരിച്ചു.

പത്താമത്തെ സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിംഗിന്റെ മക്കളായ സോരേവാര്‍സിംഗിനെയും ഫത്തേസിംഗിനെയും ഔറംഗസേബ് വധിച്ച ദിവസമായ ഡിസംബര്‍ 26 നാണ് ലോകത്തെങ്ങുമുള്ള സിഖ് സമൂഹം വീര്‍ബല്‍ ദിവസ് ആയി ആചരിക്കുന്നത്.

നടന്‍ സുശാന്ത് സിങ് രജ്പുതിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ഞെട്ടി്കുന്ന വെളിപ്പെടുത്തലുമായി ആശുപത്രി ജീവനക്കാരന്‍. സുശാന്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ മുംബൈ കൂപ്പര്‍ ഹോസ്പിറ്റലിലെ ടീം അംഗമായിരുന്ന ജീവനക്കാരനാണ് അവകാശവാദവുമായി രംഗത്തെത്തിയത്.

നടനെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ഇപ്പോഴും ബാക്കി നില്‍ക്കെയാണ് ആശുപത്രി ജീവനക്കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ടിവി9-ന് നല്‍കിയ അഭിമുഖത്തില്‍ രൂപ്കുമാര്‍ ഷാ എന്നയാളാണ് സുശാന്ത് ആത്മഹത്യ ചെയ്തതല്ലെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയത് തന്നെയാണെന്നും വെളിപ്പെടുത്തിയത്.

‘സുശാന്ത് സിംഗ് രജ്പുത് അന്തരിച്ചപ്പോള്‍, ഞങ്ങള്‍ക്ക് അഞ്ച് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൂപ്പര്‍ ഹോസ്പിറ്റലില്‍ ലഭിച്ചിരുന്നു. ഇതിലൊന്ന് സുശാന്തിന്റേതാണെന്ന് പിന്നീടാണ് മനസിലായത്. സുശാന്തിന്റെ ശരീരത്തില്‍ നിരവധി പാടുകളുണ്ടായിരുന്നു, കഴുത്തിലും മൂന്ന് അടയാളങ്ങള്‍ കണ്ടിരുന്നു’- രൂപ്കുമാര്‍ പറയുന്നു.

ഉന്നതാധികാരികളുടെ നിര്‍ദ്ദേശപ്രകാരം സുശാന്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ മാത്രമേ തങ്ങളുടെ ടീമിന് അനുവാദമുണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 ജൂണ്‍ 14നാണ് ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിനെ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെനന്നായിരുന്നു പോലീസിന്റെയടക്കം നിഗമനമെങ്കിലും കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി സുശാന്തിന്റെ കുടുംബം രംഗത്തെത്തി.

നാളുകള്‍ കഴിഞ്ഞിട്ടും കേസിലെ ദുരൂഹത ഇപ്പോഴും ബാക്കിയാണ്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി), എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നീ പ്രധാന കേന്ദ്ര ഏജന്‍സികളാണ് സുശാന്തിന്റെ മരണം അന്വേഷിക്കുന്നത്.

നടന്റെ പെട്ടെന്നുള്ള വിയോഗത്തിന് ശേഷം ബോളിവുഡിലെ ചില ഭാഗങ്ങളില്‍ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് എന്‍സിബി അന്വേഷണം ആരംഭിച്ചിരുന്നു. മരണസമയത്ത് സുശാന്ത് നടി റിയയുമായി പ്രണയത്തിലായിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ 2020 ല്‍ റിയയെയും സഹോദരന്‍ ഷോക് ചക്രവര്‍ത്തിയെയും എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു.

ഒരു മാസത്തിലേറെയായി നടി മുംബൈയിലെ ബൈക്കുള ജയിലിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്നുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ എന്‍സിബി രജിസ്റ്റര്‍ ചെയ്തിരുന്നു. റിയക്കും സഹോദരനും പുറമേ മറ്റ് നിരവധി പേരെയും കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ എന്‍സിബി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ആമസോണിന്റെ ഓഫര്‍ ലെറ്റര്‍ വിശ്വസിച്ച് മൈക്രോസോഫ്റ്റില്‍ ഉണ്ടായിരുന്ന ജോലി കളഞ്ഞ് കാനഡയിലേക്ക് പറന്ന ഇന്ത്യന്‍ യുവാവിന് കിട്ടിയത് എട്ടിന്റെപണി.ജോലിക്ക് കയറും മുന്‍പേ പിരിച്ചുവിടപ്പെട്ട ഹതഭാഗ്യനായ ഒരു ഇന്ത്യന്‍ ടെക്കിയാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ വാര്‍ത്തകളിലെ താരം.

ബംഗളൂരു സ്വദേശി ആരുഷ് നാഗ്പാലാണ് അമേരിക്കന്‍ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ തീരുമാനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായത്. ആമസോണില്‍ നിന്ന് ലഭിച്ച ജോബ് ഓഫറില്‍ പ്രതീക്ഷയര്‍പ്പിച്ച് മൈക്രോസോഫ്റ്റ് ഇന്ത്യയിലെ സുരക്ഷിതമായ ജോലിയും ഉപേക്ഷിച്ച് കാനഡയില്‍ പോയതായിരുന്നു ആരുഷ്.

സ്വന്തം നാട്ടില്‍ തന്നെയുള്ള ജോലി വേണ്ടെന്ന് വെച്ച് കാനഡയില്‍ താമസം തുടങ്ങിയപ്പോഴാണ് ആമസോണ്‍ ജോബ് ഓഫര്‍ പിന്‍വലിച്ചതായി ആരുഷിനെ അറിയിച്ചത്. ഇതോടെ ലിങ്ക്ഡ്ഇന്നില്‍ തന്റെ സങ്കടം വിവരിച്ചുകൊണ്ട് ആരുഷ് പോസ്റ്റിട്ടതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.

ആമസോണ്‍ കാനഡയിലെ ഓഫീസിലേക്കാണ് ആരുഷിനെ ക്ഷണിച്ചത്. ഓഫര്‍ പ്രകാരം കാനഡയിലെ വാന്‍ഗൂവറിലേക്ക് ആരുഷ് താമസം മാറുകയും ചെയ്തു. എന്നാല്‍ ജോയിന്‍ ചെയ്യേണ്ട തീയതിയുടെ തലേന്ന് ഓഫര്‍ പിന്‍വലിച്ചതായി കമ്പനിയുടെ അറിയിപ്പ് ലഭിക്കുകയും ചെയ്തു.

കാനഡയിലേക്ക് പുറപ്പെടും മുമ്പ് യാത്രാവിവരം കമ്പനിയെ അറിയിച്ചിരുന്നുവെന്നും വര്‍ക്ക് പെര്‍മിറ്റ് ഉള്‍പ്പടെ തനിക്ക് ലഭിച്ചുവെന്നും ആരുഷ് സാക്ഷ്യപ്പെടുത്തുന്നു. പതിനായിരത്തോളം ജീവനക്കാരെയായിരുന്നു സമീപകാലത്തായി ആമസോണ്‍ പിരിച്ചുവിട്ടത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളെ കമ്പനി പിരിച്ചുവിടാന്‍ ഒരുങ്ങുകയുമാണ്. എന്നാല്‍, അതിനെല്ലാം പുറമേ, ചില പുതിയ നിയമനക്കാര്‍ക്ക് അയച്ച ഓഫര്‍ ലെറ്ററുകളും ആമസോണ്‍ റദ്ദാക്കുന്നുണ്ടെന്നാണ് അറിയുന്നത്.

RECENT POSTS
Copyright © . All rights reserved