India

കൊവിഷീല്‍ഡ് വാക്‌സിന്റെ ഉത്പാദനം നിര്‍ത്തിയെന്ന് അറിയിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാര്‍ പൂനവാല. ലഭ്യമായ മൊത്തം സ്റ്റോക്കില്‍ ഏകദേശം 100 ദശലക്ഷം ഡോസുകള്‍ കഴിഞ്ഞ വര്‍ഷം ഡിസംബറോടെ ഉപയോഗശൂന്യമായെന്നും അദ്ദേഹം പറഞ്ഞു.

വികസ്വര രാജ്യങ്ങളുടെ വാക്സിന്‍ മാനുഫാക്ചേഴ്സ് നെറ്റ് വര്‍ക്കിന്റെ വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയയായിരുന്നു അദ്ദേഹം. ആളുകള്‍ക്കിടയില്‍ പൊതുവായ അലസത ഉള്ളതിനാല്‍ ബൂസ്റ്റര്‍ വാക്‌സിനുകള്‍ക്ക് ആവശ്യമില്ല. കൂടാതെ അവര്‍ പകര്‍ച്ചവ്യാധിയില്‍ മടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ‘

കൊവോവാക്‌സ് രണ്ടാഴ്ചയ്ക്കുള്ളില്‍ അനുവദിക്കണമെന്നതാണ് ആവശ്യം. ഡബ്ല്യൂഎച്ച്ഒ ഇത് അനുവദിച്ചാല്‍, ഒരുപക്ഷെ ഇന്ത്യന്‍ റെഗുലേറ്റര്‍ അത് അനുവദിക്കുകയും ചെയ്യും. എന്നാല്‍  ആളുകള്‍ക്ക് വാക്‌സിനുകള്‍ മടുത്തു, സത്യം പറഞ്ഞാല്‍, എനിക്കും അത് മടുത്തു’ അദ്ദേഹം പറഞ്ഞു.

‘പാശ്ചാത്യ രാജ്യങ്ങളില്‍ കാണുന്നതുപോലെ ഇന്ത്യയില്‍, പകര്‍ച്ചവ്യാധി ഷോട്ടുകള്‍ എടുക്കുന്ന രീതി നമുക്കില്ല. 2010 ല്‍ ഞങ്ങള്‍ കുറച്ച് വാക്‌സിനുകള്‍ പുറത്തിറക്കിയിരുന്നു. 2011 ല്‍ എച്ച്1 എന്‍1 പകര്‍ച്ചവ്യാധി വന്ന സമയത്ത് ആരും ആ വാക്‌സിന്‍ എടുത്തില്ല.

പകര്‍ച്ചവ്യാധി ഭയപ്പെടുത്തുന്ന ഒന്നല്ല. ആളുകള്‍ അത് എടുക്കാന്‍ താത്പര്യപ്പെടുന്നുമില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാനൂരില്‍ വിഷ്ണുപ്രിയ എന്ന യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ മാനന്തേരി സ്വദേശി ശ്യാംജിത്ത് കുറ്റം സമ്മതിച്ചെന്ന് പൊലീസ്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ഇയാളെ കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയാണ്.ശ്യാംജിത്ത് സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഷ്ണുപ്രിയയുടെ സുഹൃത്ത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

ഇന്ന് ഉച്ചയോടെയാണ് കണ്ണച്ചാന്‍ക്കണ്ടി ഹൗസില്‍ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ (23)യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമുറിച്ച നിലയില്‍ കിടപ്പുമുറിയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു.

സി പ്രതി കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മുന്‍ സുഹൃത്താണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രാവിലെ 11.30നും 12.30നും ഇടയിലാണ് കൊലപാതകം നടന്നത്. വിഷ്ണുപ്രിയ ഒറ്റക്ക് വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം നടന്നത്.

ബെഡ്റൂമില്‍വെച്ച് സുഹൃത്തുമായി വാട്സ്ആപ്പില്‍ വീഡിയോകോള്‍ ചെയ്യുമ്പോഴാണ് അക്രമിയെത്തിയത്. ഇയാള്‍ മുറിയിലേക്ക് പ്രവേശിക്കുന്നതും വിഷ്ണുപ്രിയ ഉച്ചത്തില്‍ ഇയാളുടെ പേര് പറയുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോ കോളില്‍നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സുഹൃത്ത് റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ചിരുന്നു.

വിഷ്ണുപ്രിയ പാനൂരില്‍ ഫാര്‍മസി ജീവനക്കാരിയാണ്. പ്രതിയുമായി വിഷ്ണുപ്രിയക്ക് പ്രണയബന്ധമുണ്ടായിരുന്നുവെന്നും പിന്നീട് ഇത് അവസാനിപ്പിച്ചെന്നുമാണ് പൊലീസും ബന്ധുക്കളും നല്‍കുന്ന വിവരം. വിഷ്ണുപ്രിയയുടെ അമ്മ വീട്ടിലേക്ക് വന്നപ്പോഴാണ് വിഷ്ണുപ്രിയ ബെഡില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെന്ന് കരുതുന്ന ആളുടെ മൊബൈല്‍ ലൊക്കേഷന്‍ വിഷ്ണുപ്രിയയുടെ വീടിന് സമീപത്താണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

ആക്രമണസമയത്ത് വീട്ടില്‍ തനിച്ചായിരുന്നു വിഷ്ണുപ്രിയ. അഞ്ചു ദിവസം മുമ്പ് വിഷ്ണുപ്രിയയുടെ പിതാവിന്റെ അമ്മ മരണപ്പെട്ടതിനാല്‍ കുടുംബക്കാരും ബന്ധുക്കളും അവിടെയായിരുന്നു. രാവിലെ 11.30നും 12.30നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. പാനൂരിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. സഹോദരങ്ങള്‍: വിസ്മയ, വിപിന, അരുണ്‍.

മന്ത്രവാദത്തിന്റെ പേരില്‍ നഗ്‌നപൂജയ്ക്കു പ്രേരിപ്പിച്ചെന്ന് പരാതിയുമായി യുവതി. സംഭവത്തില്‍ ഭര്‍തൃമാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് സംഭവം. ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയുടെ ഭര്‍ത്താവും മന്ത്രവാദിയും ഉള്‍പ്പെടെ നാല് പേര്‍ ഒളിവിലാണ്.

അഞ്ച് വര്‍ഷം മുമ്പായിരുന്നു സംഭവം. ഭര്‍തൃമാതാവ് ലൈഷയാണു (60) പിടിയിലായത്. സംഭവത്തില്‍ ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് ചടയമംഗലം നെട്ടേത്തറ ശ്രുതി ഭവനില്‍ ഷാലു സത്യബാബുവും, മന്ത്രവാദി നിലമേല്‍ ചേറാട്ടുകുഴി സ്വദേശി കുരിയോട് നെട്ടേത്തറയില്‍ താമസിക്കുന്ന അബ്ദുല്‍ ജബ്ബാര്‍ (43), ഇയാളുടെ സുഹൃത്ത് സിദ്ദിഖ്, ഷാലു സത്യബാബുവിന്റെ സഹോദരി ശ്രുതി എന്നിവരാണ് ഒളിവില്‍പോയത്.

കേസിനാസ്പദമായ സംഭവം 2017 ഫെബ്രുവരിയിലാണ്. 2016 ഡിസംബര്‍ 9നാണു യുവതിയെ ഷാലു വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ കാലത്തു വീട്ടില്‍ അപരിചിതര്‍ വന്നുപോയിരുന്നതു യുവതി ചോദ്യംചെയ്തിരുന്നു. ഇതിനിടെ ഏര്‍വാടിയിലുള്ള ഒരു വീട്ടില്‍ വച്ചു പ്രേതബാധയുണ്ടെന്നു പറഞ്ഞു പൂജ നടത്തിയെന്നും അതിനിടെ തന്നെ വിവസ്ത്രയാക്കാന്‍ ശ്രമം നടന്നെന്നുമാണു യുവതിയുടെ പരാതി.

ഇതിന് പിന്നാലെ ഭര്‍ത്താവുമായി പിണങ്ങി യുവതി ആറ്റിങ്ങലിലെ സ്വന്തം വീട്ടിലേക്കു പോയി. വിവാഹമോചനം ആവശ്യപ്പെട്ടു കോടതിയിലും ആറ്റിങ്ങല്‍ പൊലീസിലും പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പൊലീസ് അന്വേഷണം നടത്തിയില്ലെന്നും യുവതി പറയുന്നു.

ഭർത്താവിനൊപ്പം യാത്രചെയ്യവെ ലോറിക്കടിയിൽപ്പെട്ട് സ്വകാര്യ അധ്യാപികയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് നെട്ട ബോബെ വില്ലയിൽ ജീന ആണ് മരിച്ചത്. 40 വയസായിരുന്നു. വാളിക്കോട് നെട്ടയിൽ വെച്ച് ജീനയും ഭർത്താവ് ഷാജിയും സഞ്ചരിച്ച ബുള്ളറ്റ് ബൈക്കിന്റെ സൈഡിൽ ടിപ്പർ ലോറി ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിൽ ജീന തെറിച്ച് വീണ് ലോറിയുടെ അടിയിലേയ്ക്ക് വീഴുകയായിരുന്നു. നവജീവൻ സ്‌കൂൾ ടീച്ചറാണ് അപകടത്തിൽ മരിച്ച ജീന. ഇരുവരും നെടുമങ്ങാട് നിന്ന് വരുമ്പോഴായിരുന്നു അപകടം നടന്നത്. വാളിക്കോട് നിന്നും വന്ന ടിപ്പർ ലോറി ബുള്ളറ്റിന്റെ സൈഡിൽ തട്ടിയതിനെ തുടർന്നാണ് അപകടമെന്നാണ് വിവരം.

അപകടത്തെ തുടർന്ന് ബൈക്കിന് പിന്നിലിരുന്ന ജീന ടിപ്പറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. ശരീരത്തിലൂടെ ടയർ കയറി ഇറങ്ങി സംഭവസ്ഥലത്ത് വെച്ച് തന്നെയാണ് ജീന മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്തു.

കണ്ണൂർ∙ പാനൂർ മൊകേരി വള്ള്യായിയിൽ യുവതിയെ വീട്ടിനുള്ളിൽ കൊലപ്പെടുത്തിയതിന് പിന്നിൽ പ്രണയപ്പകയെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് മാനന്തേരി സ്വദേശി ശ്യാം പൊലീസ് പിടിയിലായി. നടമ്മൽ കണ്ണച്ചാക്കണ്ടി വിഷ്ണുപ്രിയ (അമ്മു -23) യെയാണ് കൊലപ്പെടുത്തിയത്. ഖത്തറിൽ പ്രവാസിയായ വിനോദന്റെയും ബിന്ദുവിന്റെയും മകളാണ്.

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പാനൂരിൽ ഫാർമസിസ്റ്റായ യുവതി ഇന്നു ജോലിക്കു പോയിരുന്നില്ല. അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്ന് കുടുംബവീട്ടിലായിരുന്ന പെൺകുട്ടി, വസ്ത്രം മാറാനായി എത്തിയപ്പോളാണ് കൊലപാതകം നടന്നത്. അക്രമിയെത്തുമ്പോൾ വിഷ്ണുപ്രിയ മാത്രമായിരുന്നു വീടിനുള്ളിൽ ഉണ്ടായിരുന്നത്. വീട്ടുകാരും ബന്ധുക്കളും അയൽക്കാരുമെല്ലാം മരണവീട്ടിലായിരുന്നു. അതിനാൽ വിഷ്ണുപ്രിയ ആക്രമിക്കപ്പെട്ടപ്പോൾ ആരും അറിഞ്ഞില്ല. വസ്ത്രം മാറാൻ പോയ വിഷ്ണുപ്രിയ തിരികെ വരാൻ വൈകിയതോടെയാണ് കുടുംബ വീട്ടിൽ നിന്ന് ബന്ധുക്കൾ യുവതിയെ തിരഞ്ഞിറങ്ങിയത്. ഇവർ വീട്ടിലെത്തിയപ്പോഴായിരുന്നു കഴുത്തറുത്ത് രക്തം വാർന്ന നിലയിൽ വിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്.

കഴുത്തറുത്ത് ഇരു കൈകളും മുറിച്ച നിലയിൽ കിടപ്പുമുറിയിലായിരുന്നു മൃതദേഹം. ശരീരവും കഴുത്തും വേർപെട്ടനിലയിലായിരുന്നു. തൊപ്പിയും മാസ്ക്കും ധരിച്ച ഒരു യുവാവ് റോഡിലൂടെ ഓടി പോകുന്നത് പ്രദേശവാസികൾ കണ്ടു. വിഷ്ണുപ്രിയയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.

ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ഊർജിത അന്വേഷണം നടത്തിയതോടെയാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിലായത്. മാനന്തേരിയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം.  ഡോഗ് സ്ക്വാഡ് ഉൾപ്പെടെ സംഭവസ്ഥലത്തെത്തിയിരുന്നു.

മലയാളികൾക്ക് സുപരിചിതനായ നടനാണ് ബാല. കഴിഞ്ഞവർഷമായിരുന്നു ഇദ്ദേഹം രണ്ടാം വിവാഹിതനായത്. ഡോക്ടർ എലിസബത്തിനെയാണ് ഇദ്ദേഹം വിവാഹം ചെയ്തത്. ഇപ്പോഴിതാ ഇരുവരും തമ്മിൽ പിരിഞ്ഞു എന്നുള്ള റിപ്പോർട്ടുകൾ ചിലത് പുറത്തുവന്നിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച ചർച്ചയും നടക്കുന്നുണ്ട്.

ഇതിനുപിന്നാലെ തനിക്ക് പറയാനുള്ളത് പറഞ്ഞു ബാല ഒരു വീഡിയോ പങ്കുവെച്ചിരുന്നു. നിങ്ങൾ ഇപ്പോൾ നിർബന്ധിച്ചാലും താൻ എലിസബത്തിനെ കുറിച്ച് സംസാരിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും നന്ദിയും ഇദ്ദേഹം അറിയിച്ചു. ഒരു കാര്യം മാത്രം പറയാം എന്നും തന്നെക്കാളും നല്ലൊരു വ്യക്തിയാണ് എന്നും ബാല പറഞ്ഞു. ഒരു ഡോക്ടർ ആണ് എന്നും അവർക്ക് സമാധാനം നൽകണമെന്നും ബാല വ്യക്തമാക്കി.

എലിസബത്തിനൊപ്പം ഉള്ള ചിത്രങ്ങൾ കോർത്തിനക്കി ഒരു ഇമോഷണൽ തമിഴ് ഗാനവും താരം പങ്കുവെച്ചിരുന്നു. ഇദ്ദേഹത്തിന് ശക്തമായ പിന്തുണയും നൽകി രംഗത്ത് വരികയാണ് പ്രേക്ഷകർ. അദ്ദേഹം ഒരു നല്ല മനുഷ്യനാണ് എന്നും വീട്ടുകാർ തീർച്ചയായും അദ്ദേഹത്തിന് നല്ല കെയറിങ് നൽകി നഷ്ടമായ ജീവിതം തിരികെ കൊടുക്കണം എന്നും പ്രേക്ഷകർ പറയുന്നു.

ഒരുപാട് സ്നേഹിച്ചവർ നഷ്ടമാകുമ്പോൾ പെണ്ണിന് മാത്രമല്ല പുരുഷനും തകർന്നുപോകും എന്നും അദ്ദേഹത്തിൻറെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ പോലും ബന്ധുക്കൾ അതല്ല സുഹൃത്തുക്കൾ അദ്ദേഹത്തെ നന്നാക്കിയെടുക്കണം എന്നും പ്രേക്ഷകർ ആവശ്യപ്പെടുന്നു. നിഷ്കളങ്കനായ ഒരു പാവം മനുഷ്യനാണ് എന്നും സിനിമ ഇൻഡസ്ട്രിയിൽ എങ്ങനെ നിലനിൽക്കണമെന്ന് അറിയാതെ പോയ മനുഷ്യനാണ് ഇദ്ദേഹം എന്നും പ്രേക്ഷകർ കമൻറ് ചെയ്യുന്നു.

 

കാസർഗോഡ് ഉപ്പളയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരുക്ക്. നിയന്ത്രണം വിട്ട ലോറി ബസിലിടിച്ചാണ് അപകടം. കാഞ്ഞങ്ങാട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.

സി പി എം മന്ത്രിമാരായിരുന്ന കടകംപിളളി സുരേന്ദ്രനും, തോമസ് ഐസകിനും, സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനുമെതിരെ ലൈംഗികാരോപണവുമായി സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷ്. ഏഷ്യാനെറ്റ് ന്യുസിന് കൊടുത്ത അഭിമുഖത്തിലാണ് അവര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

മന്ത്രിയായിരുന്ന കടകം പിള്ളി സുരേന്ദ്രന്‍ എറണാകുളത്ത് വ്ച്ച് തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചതായി സ്വപ്‌ന പറഞ്ഞു. ലൈംഗീക ചുവയോടെ സംസാരിക്കുകയും അത്തരത്തിലുള്ള എസ് എം എസ് അയക്കുകയും ചെയ്തിരുന്നു. കടകംപിള്ളിയോട് ഹോട്ടല്‍ മുറിയുടെ പുറത്ത് വച്ച് മോശമായി സംസാരിക്കേണ്ടിയും വന്നു. മന്ത്രിയായിരുന്ന തോമസ് ഐസക് തന്നെ മൂന്നാറിലേക്ക് ക്ഷണിച്ചു.

മൂന്നാര്‍ നല്ല സ്ഥലമാണെന്നും വരുന്നോ എന്നും ചോദിച്ചു. ഔദ്യോഗിക വസതിയിലെ പാര്‍ട്ടിയില്‍ വച്ചാണ് ഐസക് ഇത്തരത്തില്‍ പറഞ്ഞതെന്നും സ്വപ്‌ന പറഞ്ഞു. സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണന്റെ വസതയില്‍ നടന്ന മദ്യസല്‍ക്കാരിത്തലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള അനുഭവമുണ്ടായെന്നും സ്വപ്‌ന പറഞ്ഞു.

സ്‌പേസ് പാര്‍ക്കിലെ തന്റെ നിയമനം കമ്മീഷന്‍ നേടിയെടുക്കുന്നതിന് വേണ്ടിയായിരുന്നുവെന്നും സ്വപ്‌നാ സുരേഷ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ മകള്‍ വീണാ വിജയന്‍ ശിവശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് ചര്‍ച്ച നടത്തിയാണ് തന്നെ നിയമിച്ചതെന്നും ഇക്കാര്യങ്ങളുടെ തെളിവ് ഇഡിക്ക് നല്‍കിയിരുന്നുവെന്നും സ്വപ്ന സുരേഷ് വിശദീകരിച്ചു. ഇഡി ഉദ്യോഗസ്ഥനെയും മുഖ്യമന്ത്രി സ്വാധീനിച്ചുവെന്നും സ്വപ്ന ആരോപിച്ചു.

അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെ വി അശ്വിന്‍ (24) ആണ് മരിച്ചത്. അശ്വിന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായത്.

നാലുവര്‍ഷം മുമ്പാണ് ഇലക്ട്രോണിക്ക് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗം എന്‍ജിനീയറായി അശ്വിന്‍ സൈന്യത്തില്‍ ജോലിക്ക് കയറിയത്. നാട്ടില്‍ അവധിക്ക് വന്ന അശ്വിന്‍ ഒരുമാസം മുമ്പാണ് മടങ്ങിപ്പോയത്. മരണ വിവരം സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് വീട്ടില്‍ അറിയിച്ചത്. ഞായറാഴ്ചയ്ക്കുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് സൂചന.

അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാംഗ് മിഗ്ഗിംഗ് ഗ്രാമത്തില്‍ റോഡ് സൗകര്യമില്ലാത്ത പ്രദേശത്താണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. എച്ച്എഎല്‍ രുദ്ര എന്ന അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടര്‍ ആണ് തകര്‍ന്നത്.

ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റര്‍ നിര്‍മ്മിച്ച ആക്രമണ ഹെലികോപ്ടറാണ് രുദ്ര. ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറിന്റെ വെപ്പണ്‍ സിസ്റ്റം ഇന്റഗ്രേറ്റഡ് വേരിയന്റാണിത്.

ഒരു തൂക്കുപാലം ഒഴികെ ഗ്രാമത്തിലേക്ക് സഞ്ചരിക്കാവുന്ന റോഡുകളൊന്നും ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഈ മാസം മാത്രം രണ്ടാമത്തെ ഹെലികോപ്റ്റര്‍ അപകടമാണ് അരുണാചല്‍ പ്രദേശിലുണ്ടാകുന്നത്.

ഡെങ്കിപ്പനി ബാധിച്ചയാള്‍ക്ക് രക്തത്തിലെ പ്ലേറ്റ്ലെറ്റുകള്‍ കുത്തിവെക്കുന്നതിന് പകരം നല്‍കിയത് മുസംബി ജ്യൂസ്. ഡെങ്കിപ്പനി ബാധിച്ച രോഗി മരിച്ചതിനെ തുടര്‍ന്ന് ആശുപത്രി അടച്ചുപൂട്ടി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം.

ഡെങ്കിപ്പനി ബാധിച്ച് 32കാരനായ പ്രദീപ് പാണ്ഡെയ്ക്കാണ് ദാരുണാന്ത്യം. രോഗി മരിച്ചതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്. പ്രാഥമിക അന്വേഷണത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.

പ്രയാഗ് രാജിലെ ഗ്ലോബല്‍ ആശുപത്രി ആന്‍ ട്രോമ സെന്ററിലാണ് സംഭവം നടന്നത്.
പ്ലാസ്മ എന്നെഴുതിയ ബാഗില്‍ മുസംബി ജ്യൂസില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയ ശേഷമാണ് രോഗിക്ക് ഡ്രിപ്പിട്ട് നല്‍കിയത്. ഇതിന് ശേഷം രോഗിയുടെ നില വഷളായതായി ബന്ധുക്കള്‍ ആരോപിച്ചു.

രോഗിയുടെ നില വഷളായതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് രോഗി മരിച്ചത്. ഇയാള്‍ക്ക് നല്‍കിയത് പ്ലാസ്മ ബാഗില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത മുസംബി ജ്യൂസാണെന്ന് രണ്ടാമത്തെ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് കണ്ടെത്തിയത്.

അതേസമയം, രോഗിയുടെ പ്ലേറ്റ്ലെറ്റ് കൗണ്ട് വളരെ താഴെ പോയതോടെ ബന്ധുക്കളോട് ബ്ലഡ് പ്ലേറ്റ്ലെറ്റ് സംഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അവരാണ് പ്ലേറ്റ്ലെറ്റ് പുറത്തുനിന്ന് വാങ്ങികൊണ്ടുവന്നതെന്നും ആരോപണ വിധേയരായ ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.

ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് പ്ലേറ്റ്ലെറ്റിന്റെ അഞ്ച് യൂണിറ്റുകളാണ് ബന്ധുക്കള്‍ കൊണ്ടുവന്നത്. മൂന്ന് യൂണിറ്റ് നല്‍കിയതോടെ രോഗി പ്രതികരിച്ചു തുടങ്ങി. ഇതോടെ പ്ലേറ്റ്ലെറ്റ് നല്‍കുന്നത് തങ്ങള്‍ നിര്‍ത്തിയെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved