നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ചങ്ങനാശ്ശേരി കരിങ്ങട വീട്ടിൽ അലൻ അന്റണി (28)ആണ് മരിച്ചത്. കാറിൽ ഒപ്പം സഞ്ചരിച്ചിരുന്ന ചങ്ങനാശേരി കരിങ്ങട വീട്ടിൽ ജഫ്രി തോമസ് (23), ആന്റണി തോമസ് (34), ചങ്ങനാശേരി ചെട്ടിക്കാട്ട് വീട്ടിൽ ഷെജി വർഗീസ് (27) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് വൈകുന്നേരം 5.30യോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നിലായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് ബാരിക്കേഡിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അലൻ കാറിൽ നിന്നും തെറിച്ചുപോയി. കാറിലുണ്ടായിരുന്ന നാലു പേരെയും ഉടൻ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെത്തിച്ചെങ്കിലും അലൻ മരിച്ചു. മറ്റു മൂന്ന് പേരുടെ നില ഗുരുതരമല്ല. ജഫ്രിയെ വിദേശത്തേയ്ക്ക് യാത്രക്കാൻ കാറിലെത്തിയതായിരുന്നു അലനും ബന്ധുക്കളായ മറ്റുള്ളവരും.
വന്യമൃഗങ്ങളും ഉരഗങ്ങളും വനമേഖലകളില്‍ ട്രെയിനുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ഇരയാകുന്നതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും നിരന്തരം പുറത്തുവരാറുണ്ട്. അത്തരത്തിലുള്ള ഹൃദയഭേദകമായ ഒരു വീഡിയോ ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുകയാണ്.
ഓടുന്ന കാറിന്റെ മുന്‍ ഭാഗത്തെ ബംപറിനടിയില്‍ കുടുങ്ങിയ പുള്ളിപ്പുലി രക്ഷപ്പെടാന്‍ പാടുപെടുന്നതാണു വീഡിയോയിലുള്ളത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ അംഗം മിലിങ് പരിവാകമാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പുലിയുടെ ശരീരത്തിന്റെ പകുതിയും ബംപറിനുള്ളിലാണെന്നാണു വീഡിയോയില്‍നിന്ന് അനുമാനിക്കാവുന്നത്. ഡ്രൈവര്‍ കാര്‍ പിന്നോട്ട് എടുക്കുന്നതോടെ പുലിയുടെ പുറത്ത് വലിയൊരു ഭാഗത്തെ തൊലിയിളകിപ്പോയതു വീഡിയോയില്‍ കാണാം.
പിന്നോട്ടെടുത്ത കാറില്‍നിന്നു വേര്‍പെടാന്‍ പുലി ശക്തമായി കുതറുന്നതും തുടര്‍ന്ന് രക്ഷപ്പെട്ടശേഷം വേഗത്തില്‍ റോഡ് മുറിച്ചുകടന്ന് കുതിച്ച് മറുവശത്തെ മതില്‍ ചാടിക്കടക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.
റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയെ ടാഗ് ചെയ്തുകൊണ്ട് ട്വിറ്ററില്‍ ഈ വീഡിയോ പരിവാകം പോസ്റ്റ് ചെയ്തിരിക്കുന്നത്. ”ഇതാണ് നാം നമ്മുടെ വന്യജീവികളോട് ചെയ്യുന്നത്. ഇത് മോശം ആസൂത്രണത്തിന്റെ ഒരു ലളിതമായ കേസാണ്. അതിലും പ്രധാനമായി, നമ്മുടെ പൗരന്മാര്‍ക്കായി സുരക്ഷിതമല്ലാത്ത റോഡുകള്‍ നിമിക്കുകയാണ് എന്ന് പരിവാകം ട്വീറ്റില്‍ പറയുന്നു.
സംഭവത്തിന്റെ മറ്റൊരു ക്ലിപ്പ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സുശാന്ത നന്ദ പങ്കുവെച്ചു. പുലി ജീവനോടെയുണ്ടെന്നും ഇപ്പോഴുള്ള സ്ഥലം കണ്ടെത്തി ചികിത്സിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
”പുലിക്ക് എന്ത് സംഭവിച്ചുവെന്നാണ് പലര്‍ക്കും അറിയേണ്ടിയിരുന്നത്. പരുക്കേറ്റെങ്കിലും ജീവനോടെയുണ്ട്. കണ്ടെത്തി ചികിത്സിക്കാനുള്ള ശ്രമം തുടരുകയാണ്,” നന്ദ ട്വീറ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പൂണെ-നാസിക് ദേശീയപാതയില്‍ ചന്ദന്‍പുരി ചുരത്തിലാണ് സംഭവം നടന്നതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് ഡോട്ട് കോമുമായുള്ള ചാറ്റില്‍ അദ്ദേഹം പറഞ്ഞു.
ക്ലിപ്പ് കണ്ട് നെറ്റിസണ്‍സില്‍ പലരും വികാരഭരിതരായി. തനിക്ക് വാക്കുകളിലെല്ലന്നും ഈ ക്രൂര കാണേണ്ടിയിരുന്നില്ലെന്നും ഒരാള്‍ കുറിച്ചു.
This is what we are doing to our wildlife. It’s a simple case of bad planning. More importantly we are building unsafe roads for citizens. @OfficeOfNG @MORTHIndia @MORTHRoadSafety @nitin_gadkari @RoadkillsIndia
Warning: Gruesome video…source social media#roadkills pic.twitter.com/dwls5tdzp8— Milind Pariwakam 🇮🇳 (@MilindPariwakam) June 20, 2022
Many wanted to know as to what happened to the leopard. Here it is. Bruised but managed to escape the impending death. Efforts on to locate & treat the injured one. https://t.co/meXkRYWUH9 pic.twitter.com/v4puxEsYYw
— Susanta Nanda IFS (@susantananda3) June 20, 2022
യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസന മുൻ മെത്രാപ്പൊലീത്ത സഖറിയാസ് മാർ പൊളിക്കാർപ്പസ്(52) അന്തരിച്ചു ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ വച്ച് രാവിലെ 9.30 ഓടെയായിരുന്നു അന്ത്യം. കോട്ടയം കുറിച്ചി സെന്റ് മേരീസ് പുത്തൻപള്ളി ഇടവകാംഗവും കുറിച്ചി കൊച്ചില്ലം കുടുംബാംഗവുമാണ്.
വയനാട് മീനങ്ങാടി സെന്റ് മേരീസ് കോളജ്, സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അരാമിയ ഇന്റർനാഷണൽ റസിഡൻഷ്യൽ സ്‌കൂൾ അടക്കം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപദേശക സമിതി അംഗമായിരുന്നു.
ഹരിതയുടെ വിവാഹം അച്ഛന്റെ സ്ഥാനത്ത് നിന്നും നടത്തി ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍. സ്വന്തം മകളെ പോലെ വളര്‍ത്തിയ കുട്ടിക്കായി ഫാ. ജോര്‍ജ് ളോഹ അല്‍പ സമയത്തേക്ക് അഴിച്ചു വെച്ച് കസവുമുണ്ടും ഷര്‍ട്ടും ധരിച്ചു. മാന്ദാമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഹരിതയുടെയും ശിവദാസിന്റെയും വിവാഹം നടന്നത്.
ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമത്തില്‍ രണ്ട് വയസ്സുള്ളപ്പോഴാണ് ഹരിത എത്തുന്നത്. പിന്നീട് ഇതുവരെ ആ ആശ്രമത്തിന്റെ മകളായി വളര്‍ന്നു. യുപി സ്‌കൂള്‍ പഠനത്തിന് മാളയിലെ ഒരു കോണ്‍വെന്റ് സ്‌കൂളിലാക്കി. ഇതേ സ്‌കൂളിലായിരുന്നു അമ്പഴക്കാട് സ്വദേശിയായ ശിവദാസും പഠിച്ചത്.
ഒടുവില്‍ ഇവര്‍ കണ്ടത് വിവാഹ പുടവ നല്‍കാന്‍ വെള്ളിയാഴ്ച ആശ്രമത്തില്‍ എത്തിയപ്പോഴും. കുറച്ചു നാളുകള്‍ക്ക് മുമ്പ് അന്നത്തെ യുപി ക്ലാസില്‍ പഠിച്ചവര്‍ നടത്തിയ ഓണ്‍ലൈന്‍ സൗഹൃദ കൂട്ടായ്മയിലാണ് ഹരിതയും ശിവദാസും പഴയ സൗഹൃദം പങ്കിട്ടത്. യുഎഇയില്‍ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയാണ് ശിവദാസ്. ഹരിത അഹമ്മദാബാദില്‍ നഴ്‌സായി ജോലി ചെയ്യുകയാണ്.
സൗഹൃദ കൂട്ടായ്മയിലൂടെ പരിചയം പുതുക്കിയതാണ് വിവാഹത്തിലെത്തിയത്. ശിവദാസിന്റെ വീട്ടുകാര്‍ ആശ്രമത്തില്‍ എത്തി പെണ്ണുകാണല്‍ ചടങ്ങ് നടത്തി. ദിവ്യഹൃദയാശ്രമത്തിന്റെ ഡയറക്ടറായ വികാരി അച്ഛന്റെ സ്ഥാനത്ത് നിന്ന ക്ഷേത്രത്തിലെ ചടങ്ങുകള്‍ നടത്തി. ആശ്രമത്തിലെ മറ്റ് അന്തേവാസികള്‍ക്കും വരന്റെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സദ്യയും ഒരുക്കിയിരുന്നു.
വിവാഹ ശേഷം വൈകുന്നേരം 80 പേരുമായി ആശ്രമത്തില്‍ നിന്നും വരന്റെ വീട്ടിലേക്ക് വിരുന്നിനും പോയി. അടുത്ത മാസം ശിവദാസ് ഹരിതയെയും കൂട്ടി ദുബായിലേക്ക് പോകും.
യുവനടി കൊച്ചിയിൽ ആക്രമണത്തിലെ പ്രതി ദിലീപിനെ സംബന്ധിച്ച് നടത്തിയ പരാമർശത്തിൽ നടൻ സിദ്ധിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസിൽ ഒന്നാം പ്രതി പൾസർ സുനിയുടെ കത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദിച്ചറിയാനായിരുന്നു ചോദ്യം ചെയ്യൽ. പൾസർ സുനിയെന്ന സുനിൽകുമാർ ദിലീപിന് നൽകാനെന്ന പേരിൽ നൽകിയ കത്തിനെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് ചോദ്യങ്ങളുന്നയിച്ചു.
ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, പക്ഷേ എന്നും കൂടെ നിൽക്കുമെന്നും സിദ്ദിഖ് ഒരു ഓൺലൈൻ മാധ്യമത്തിന് അഭിമുഖം നൽകിയപ്പോൾ പറഞ്ഞിരുന്നു. ഇതിൽ വ്യക്തത വരുത്താൻ കൂടിയായിരുന്നു ചോദ്യം ചെയ്യൽ. സംഭവത്തിൽ ആലുവ അൻവർ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും ചോദ്യം ചെയ്തു.
പ്രോസിക്യൂഷൻ സാക്ഷിയായ ഹൈദരലി വിചാരണഘട്ടത്തിൽ കൂറുമാറിയിരുന്നു. കൂടാതെ ദിലീപിന്റെ സഹോദരീഭർത്താവ് സുരാജ് സിദ്ദിഖിനെ മൊഴി മാറ്റാൻ പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്തും വന്നിരുന്നു.
ദിലീപും സിദ്ദിഖുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൾസർ സുനിയുടേതെന്ന് പറയുന്ന കത്തിലുണ്ടായിരുന്നു. എന്ത് സാഹചര്യത്തിലാണ് ദിലീപിന് ഒരബദ്ധം പറ്റിയെന്ന് നടന്റെ അടുത്ത സുഹൃത്ത് കൂടിയായ സിദ്ദിഖ് പറഞ്ഞത് എന്നും ക്രൈംബ്രാഞ്ച് ചോദിച്ചു.
മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആലപ്പുഴ പുന്നമടക്കായലില്‍ വീണ്ടും നെഹ്റുട്രോഫി (Nehru Trophy) വള്ളംകളിയെത്തുന്നു. ഈ വർഷത്തെ നെഹ്‌റു ട്രോഫി ജലോത്സവം സെപ്റ്റംബർ നാലിന് നടത്താനാണ് ധാരണയായത്. ചരിത്ര പ്രസിദ്ധമായ നെഹ്റു ട്രോഫി ജലമേള പുന്നമടക്കായലിൽ സെപ്റ്റംബർ നാലിന് നടത്താനാണ് ധാരണ. കായല്‍ ടൂറിസത്തിന്‍റെ വളര്‍ച്ചയ്ക്ക് വള്ളംകളി ഉത്തേജനം പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കോവിഡും വെള്ളപ്പൊക്കവും കാരണം മൂന്നുവര്‍ഷമായി പുന്നമടക്കായലിലെ ഓളപ്പരപ്പിൽ നെഹ്റു ട്രോഫി വള്ളംകളി നടത്താൻ സാധിച്ചിരുന്നില്ല. കരക്കാര്‍ക്കും ബോട്ട് ക്ലബുകള്‍ക്കും ഇനി ഒരുക്കത്തിന്‍റെയും പരിശീലനത്തിന്‍റെയും നാളുകളാണ്. കുട്ടനാടിന്‍റെ കൈക്കരുത്തും മെയ്ക്കരുത്തും പുന്നമടയില്‍ ദൃശ്യമാകും. സെപ്റ്റംബര്‍ നാലിന് വള്ളംകളി നടത്താന്‍ പിപി ചിത്തരഞ്ജന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. തീയതിക്ക് അന്തിമ അംഗീകാരം നൽകേണ്ടത് സംസ്ഥാന സർക്കാരാണ്.
സെപ്റ്റബർ 11 ന് നടത്തുന്നതിനുള്ള സാധ്യത നേരത്തെ പരിഗണിച്ചിരുന്നെങ്കിലും സെപ്റ്റംബർ 10 ന് മറ്റ് വള്ളം കളികൾ നടത്തുന്ന സാഹചര്യം കണക്കിലെടുത്താണ് സർക്കാർ നിർദേശപ്രകാരം എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേർന്ന് പുതിയ തീയതി സംബന്ധിച്ച് ധാരണയുണ്ടാക്കിയത്. ടൂറിസം വകുപ്പ് തീയതി അംഗീകരിച്ച ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു.
ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായാണ് നെഹ്റു ട്രോഫി നടക്കുക. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ പ്രാഥമിക മൽസരങ്ങൾ നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി നടത്തും. തളര്‍ന്നു കിടക്കുന്ന കായല്‍ ടൂറിസം മേഖലയക്ക് വള്ളകളിയെത്തുന്നതോടെ കൂടുതല്‍ ഉണര്‍വ് ലഭിക്കും. നേരത്തെ ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി സ്ഥിരമായി നടത്തിയിരുന്നത്. ചമ്പക്കുളത്താറ്റില്‍ നടക്കുന്ന വള്ളംകളിയോടെയാണ് ജലോത്സവ സീസണ് തുടക്കമാകുന്നത്.
നടിയെ ആക്രമിച്ച കേസില്‍ നടന് സിദ്ധിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസിലെ പ്രതി പള്‍സര്‍ സുനിയുടെ കത്തിനെക്കുറിച്ചായിരുന്നു ചോദ്യം.
ദിലീപിന്റെ അടുത്ത സുഹൃത്തും ആലുവയിലെ ആശുപത്രി ഉടമയുമായ ഡോക്ടര്‍ ഹൈദരാലിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.
തുടരന്വേഷണത്തിന്റെ ഭാഗമായി പള്‍സര്‍ സുനി ദിലീപിനു കൊടുക്കാനായി ജയിലില്‍നിന്ന് എഴുതിയ രണ്ടാമത്തെ കത്ത് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഈ കത്തില്‍ ദിലീപിനെ ഫോണ്‍വിളിച്ച വിവരങ്ങള്‍, കേസുമായി ബന്ധപ്പെട്ടു സിദ്ധിക്കിനെ ബന്ധപ്പെടേണ്ട കാര്യങ്ങള്‍ തുടങ്ങിയവ സൂചിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് സിദ്ധിക്കിനെ അന്വേഷണസംഘം ചോദ്യം ചെയ്തത്.
പ്രോസിക്യൂഷന് സാക്ഷിയായ ഡോ. ഹൈദരാലി വിചാരണ ഘട്ടത്തില്‍ മൊഴിമാറ്റി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മൊഴി മാറ്റാന്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് ഇടപെടുന്നതിന്റെ ഓഡിയോ സംഭാഷണം പുറത്തുവന്നിരുന്നു.
പ്രിയ സൗഹൃദങ്ങളുടെ നടുവിൽ ലളിതമായൊരു പുസ്തക പ്രകാശനം. 18.6.2022 ശനിയാഴ്ച വൈകുന്നേരം കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ ബിസ്സിനസ്സുകാരനും Jo pens എന്ന തൂലികാ നാമത്തിൽ എഴുതുന്ന ജോയപ്പൻ്റെ (ജോ ജോമോൻ.KC).. നോവൽ പ്രകാശനം ചെയ്യപ്പെട്ടു.’ ദേ കൊറോണ തവള, എന്നപേരുള്ള പുസ്തകം എഴുത്തുകാരൻ രാധാകൃഷ്ണൻ മാഞ്ഞൂർ പ്രകാശനം ചെയ്തു.
1990-92 ലെ കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളേജിലെ പ്രീഡിഗ്രി ബാച്ചിലെ ചങ്ങാതികൾ ഒത്തു ചേർന്ന വൈകുന്നേരം പുസ്തക പ്രകാശനത്തിനായ് ജോയപ്പൻ തിരഞ്ഞെടുക്കുകയായിരുന്നു. ഗ്രൂപ്പിലെ മെമ്പർ സോണിയുടെ, കളർ വിഷൻ പ്രസ്സായിരുന്നു പ്രകാശന വേദി.ഗൂഗിൾ മീറ്റ് വഴി വിദേശത്തുള്ള ചങ്ങാതികൾ ചടങ്ങിൽ ആവേശത്തോടെ പങ്കെടുത്തു.
ഇതു മലയാളത്തിലെ ആദ്യത്തെ വാക്സിൻ നോവലാണന്നു എഴുത്തുകാരൻ അവകാശപ്പെടുന്നു. ഇതു വെറുമൊരു കഥയല്ല. മനുഷ്യനും, സമൂഹവും സൃഷ്ടിച്ചിരിക്കുന്ന ചില പൊട്ടക്കിണറുകളുടെ കഥയാണ്. ഒപ്പം ഈ പൊട്ടക്കിണറുകളിൽ നിന്നും രക്ഷപെടാനുള്ള ആശയങ്ങളും ഇതിലുണ്ട്. കൊറോണയെക്കാൾ മാരകമായ രോഗങ്ങൾ സമൂഹത്തിനുണ്ട്. അതിനെതിരെയുള്ള വാക്സിൻ കൂടിയാണ് ഈ നോവലെന്ന് അവതാരികയിൽ Jopensപറയുന്നു. ജോയപ്പൻ അടുത്ത പുസ്തകത്തിൻ്റെ പണിപ്പുരയിലാണ്.
ജോയപ്പൻ്റെ ഫോൺ നമ്പർ-8281949065
മദ്യപിച്ചെത്തി കടന്നുപിടിക്കാൻ ശ്രമിച്ചയാളെ യുവതി അടിച്ചു കൊലപ്പെടുത്തി. കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂർ കുളത്തുംകരോട്ട് വീട് ശശിധരൻപിള്ളയാണ് (50) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നെല്ലിമുരുപ്പ് നെല്ലിമുരുപ്പേൽ രജനിയെ (43) പൊലീസ് അറസ്റ്റ് ചെയ്തു.
നാടും വീടും വിട്ട് ഒറ്റയ്ക്ക് കഴിയുന്ന ശശിധരൻ പിള്ള 6 മാസം മുൻപാണ് രജനിയെ പരിചയപ്പെട്ടത്. തുടർന്ന് ഇയാൾ വീട്ടിൽ വരുമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം വീട്ടിലെത്തിയ ശശിധരൻപിള്ള ഉറക്കത്തിലായിരുന്ന രജനിയെ കടന്നു പിടിക്കുകയായിരുന്നു. ഞെട്ടിയുണർന്ന രജനി കയ്യിൽകിട്ടിയ കമ്പിവടി ഉപയോഗിച്ച് ശശിധരൻപിള്ളയുടെ തലയിൽ അടിക്കുകയായിരുന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ശശിധരൻപിള്ളയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി മരിച്ചു. ഇൻസ്പെക്ടർ ജി.പുഷ്പകുമാറിന്റെ നേതൃത്വത്തിൽ രജനിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഭർത്താവ് ഉപേക്ഷിച്ച രജനി മകനൊപ്പമാണ് താമസിക്കുന്നത്. ഉറക്കമില്ലായ്മക്കു മരുന്നു കഴിക്കുന്ന ആളായിരുന്നു രജനിയെന്നു പൊലീസ് പറഞ്ഞു.
രാജ്യസഭാഎംപി സ്ഥാനത്തിന്റെ കാലാവധി അവസാനിച്ചതോടെ രബിജെപിയുമയുള്ള ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങി സുരേഷ് ഗോപി. ബിജെപിയുടെ സജീവപ്രവർത്തനങ്ങളിൽ നിന്നും പിന്മാറുന്നുവെന്ന് താരം ബിജെപി സംസ്ഥാന ഘടകത്തെ അറിയിച്ചതായാണ് സൂചന.
കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും മുഴുവനായും പിൻമാറുകയാണെന്ന് നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചെന്നും റിപ്പോർട്ടുകളുണ്ട്. താൻ വേറൊരു പാർട്ടിയിലേക്കും പോകുന്നില്ലായെന്നും, തന്റെ മകളുടെ പേരിലുള്ള ട്രസ്റ്റിന്റെ നേതൃത്വത്തിൽ കാരുണ്യ പ്രവർത്തനങ്ങളിലടക്കം സജീവമായി ഇനിയും പൊതുമണ്ഡലത്തിൽ കാണുമെന്നും അദ്ദേഹം ഡൽഹിയിലെ നേതൃത്വത്തെ അറിയിച്ചു. സിനിമകളിൽ സജീവമാകാനാണ് താരത്തിന്റെ തീരുമാനം.
അതേസമയം, സംസ്ഥാനത്തെ പാർട്ടി സംവിധാനങ്ങളിലുള്ള അതൃപ്തിയാണ് താരത്തിന്റെ പിന്മാറ്റത്തിന് കാരണം. കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് സുരേഷ് ഗോപിയോടു അടുപ്പമുള്ള നേതാക്കൾ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്നാൽ പാർട്ടി പരിപാടികളിൽ സജീവമാകണമെന്ന ഇവരുടെ ആവശ്യം സുരേഷ് ഗോപി തള്ളുകയും ഇനി ഒരു തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനോ പ്രവർത്തിക്കാനോ താനുണ്ടാവില്ലെന്ന നിലപാടെടുക്കുകയും ചെയ്‌തെന്നാണ് സൂചന. തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കുകയോ അത്തരത്തിലുള്ള തീരുമാനമെടുക്കുകയോ ചെയ്താലും കുഴപ്പമില്ലെന്നാണ് സുരേഷ് ഗോപിയുടെ നിലപാടെന്ന് സൂചനയുണ്ട്.
കഴിവും പ്രവർത്തന പരിചയവുമുള്ളവരെ അകറ്റി നിർത്തുന്നത് പാർട്ടിയെ കേരളത്തിൽ പിന്നോട്ടടിക്കുന്നുവെന്ന നിലപാടിലാണ് സുരേഷ് ഗോപി. എന്നാൽ നരേന്ദ്രമോഡിയോടുള്ള ആദരവ് എക്കാലവും ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ നേതൃത്വത്തോട് യാത്ര പറയാൻ നാളെ ഡൽഹിക്ക് മടങ്ങുന്ന താരം ബുധനാഴ്ച തിരിച്ചെത്തും.