India

സ്വിഗ്ഗി ഡെലിവറി ഏജന്റിനെ മർദിച്ച ട്രാഫിക് പോലീസുകാരൻ അറസ്റ്റിൽ. സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് പോലീസുകാരനെതിരെ നടപടി സ്വീകരിച്ചത്. കോയമ്പത്തൂർ പീളമേട് പോലീസ് സ്റ്റേഷൻ സിഗ്നൽ ജങ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിംഗനല്ലൂർ സ്റ്റേഷനിലെ സതീഷ് ആണ് അറസ്റ്റിലായത്. കോയമ്പത്തൂർ നീലാമ്പൂർ സ്വദേശി മോഹനസുന്ദരം (32) ആണ് പോലീസുകാരന്റെ മർദനത്തിനിരയായത്.

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പീളമേട് ജങ്ഷനിൽ റോഡിലുടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ സ്‌കൂൾ ബസിടിച്ച് വീഴ്ത്തി നിർത്താതെ പോവുകയായിരുന്നു. ഇതുകണ്ട മോഹനസുന്ദരം ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ചോദ്യം ചെയ്തു. സംഭവസ്ഥലത്ത് എത്തിയ പോലീസുകാരൻ ബസ് വിട്ടയക്കുകയും മോഹനസുന്ദരത്തെ മർദ്ദിക്കുകയുമായിരുന്നു.

ഇത്തരം സംഭവങ്ങൾ അന്വേഷിക്കാൻ പോലീസുണ്ടെന്നും ബസ് തടഞ്ഞുനിർത്തി ചോദ്യം ചെയ്യാൻ തനിക്കെന്താണ് അധികാരമെന്നും ചോദിച്ചായിരുന്നു മർദനം. ഇതിനിടെ വഴിയാത്രക്കാരിൽ ചിലർ സംഭവം മൊബൈൽഫോണിൽ പകർത്തി, സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കുകയായിരുന്നു.

തുടർന്ന് മോഹനസുന്ദരം സിറ്റി പോലീസ് കമീഷണർ ഓഫിസിൽ പരാതി നൽകി. സംഭവമറിഞ്ഞയുടൻ സതീഷിനെ പോലീസ് കൺട്രോൾ റൂമിലേക്ക് സ്ഥലം മാറ്റുകയും പിന്നീട് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കുകയുമായിരുന്നു.

മുഹമ്മദ് നബിയ്‌ക്കെതിരെയുള്ള ബിജെപി ദേശീയ വക്താവ് നൂപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധവുമായി പാകിസ്താന്‍. മോഡി ഭരണത്തിന് കീഴില്‍ മതസ്വാതന്ത്ര്യം ചവിട്ടി മെതിയ്ക്കപ്പെടുകയാണെന്നും ലോകരാഷ്ട്രങ്ങള്‍ ഇന്ത്യക്ക് താക്കീത് നല്‍കണമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ്‌ ഷെരീഫ് ആവശ്യപ്പെട്ടു.

“പ്രവാചകനെതിരെ ഇന്ത്യയിലെ ബിജെപി നേതാവ് നടത്തിയ പരാമര്‍ശത്തെ ശക്തമായി അപലപിക്കുകയാണ്. മോഡിയുടെ കീഴില്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. എല്ലാവരുമൊന്നിച്ച് ഇതിനെതിരെ ഇന്ത്യയ്ക്ക് കര്‍ശന താക്കീത് നല്‍കണം”. ഷെരീഫ് ട്വീറ്റ് ചെയ്തു.

പരാമര്‍ശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ക്ഷമാപണം നടത്തണമെന്നാവശ്യപ്പെട്ട് ഗള്‍ഫ് രാജ്യങ്ങള്‍ നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. ഖത്തര്‍, കുവൈറ്റ്, ഇറാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയുടെ സ്ഥാനപതിമാരെ വിളിച്ചു വരുത്തിയാണ് പ്രതിഷേധമറിയിച്ചത്. പരാമര്‍ശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ക്ഷമാപണം നടത്തണമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

ഗ്യാന്‍വാപി സംഭവത്തെ കുറിച്ചുള്ള ഒരു ചാനല്‍ ചര്‍ച്ചയില്‍ ഇസ്ലാമിലെ ചില കാര്യങ്ങള്‍ പരിഹാസപാത്രമാണെന്ന് നൂപുര്‍ പറഞ്ഞതിനെച്ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. പരാമര്‍ശത്തിനെതിരെ മുസ്ലിം വിഭാഗം ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ സംഘടിപ്പിച്ച ഹര്‍ത്താല്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ 20 പോലീസുകാരുള്‍പ്പടെ 40 പേര്‍ക്കാണ് പരിക്കേറ്റത്. ഇതുവരെ 36 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 1500 പേര്‍ക്കെതിരെ കേസെടുത്തു.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാദമായ ഥാര്‍ പുനര്‍ലേലം ചെയ്തു. 43 ലക്ഷം രൂപയ്ക്ക് അങ്ങാടിപ്പുറം സ്വദേശി വിഘ്‌നേഷ് വിജയകുമാറാണ് കാര്‍ സ്വന്തമാക്കിയത്. ദുബായില്‍ ബിസിനസുകാരനാണ് വിഘ്‌നേഷ്.

തിങ്കളാഴ്ച മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പുനര്‍ലേലത്തില്‍ 15 പേര്‍ പങ്കെടുത്തു. 15 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് ലേലം ആരംഭിച്ചത്.

മഹീന്ദ്ര കമ്പനി 2021 ഡിസംബര്‍ 4ന് ക്ഷേത്രത്തില്‍ വഴിപാടായി നല്‍കിയ ഥാര്‍, ഡിസംബര്‍ 18ന് തന്നെ ദേവസ്വം ലേലം ചെയ്തിരുന്നു. അമല്‍ മുഹമ്മദ് അലി എന്ന പ്രവാസി വ്യവസായിക്ക് വേണ്ടി സുഭാഷ് പണിക്കര്‍ എന്ന വ്യക്തി മാത്രമാണ് അന്ന് ലേലത്തില്‍ പങ്കെടുത്തത്. 15.10 ലക്ഷം രൂപയ്ക്ക് ദേവസ്വം ഭരണസമിതി ലേലം ഉറപ്പിച്ചു.

എന്നാല്‍, വേണ്ടത്ര പ്രചാരം നല്‍കാതെ കാര്‍ ലേലം ചെയ്തതും ലേലത്തില്‍ ഒരാള്‍ മാത്രം പങ്കെടുത്തിട്ടും ലേലം ഉറപ്പിച്ചു നല്‍കിയതും ചോദ്യം ചെയ്ത് ഹിന്ദു സേവാസംഘം ഹൈക്കോടതിയില്‍ പരാതി നല്‍കി. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം ഏപ്രില്‍ 9ന് ദേവസ്വം കമ്മിഷണര്‍ ഡോ. ബിജു പ്രഭാകര്‍ ഗുരുവായൂരില്‍ സിറ്റിങ് നടത്തി പരാതികള്‍ കേട്ടു. ഇതിന് ശേഷമാണ് ഥാര്‍ വീണ്ടും ലേലം ചെയ്യണമെന്ന് ദേവസ്വം കമ്മിഷണര്‍ ഉത്തരവിട്ടത്.

കൊ​ച്ചി: പീ​ഡ​ന പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ദു​ബാ​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​നെ സ​ഹാ​യി​ച്ച ന​ട​നെ അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്തു. കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു​മ​ണി​ക്കു​റോ​ള​മാ​ണ് ന​ട​നെ ചോ​ദ്യം ചെ​യ്ത​ത്.

ഇ​തോ​ടൊ​പ്പം മ​റ്റു മൂ​ന്ന് പേ​രെ​യും ചോ​ദ്യം ചെ​യ്ത​താ​യാ​ണ് വി​വ​രം. ആ​വ​ശ്യം വ​ന്നാ​ല്‍ ഇ​വ​രെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ഇ​ത് പൂ​ര്‍​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് വി​ജ​യ് ബാ​ബു​വി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജ​യ് ബാ​ബു ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന വി​വ​രം മ​ന​സി​ലാ​ക്കി അ​ദ്ദേ​ഹ​ത്തെ സു​ഹൃ​ത്താ​യ ന​ട​ന്‍ സ​ഹാ​യി​ച്ച​താ​ണോ​യെ​ന്ന് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

വ​ട​ക​ര തി​രു​വ​ള്ളൂ​രി​ൽ ഭാ​ര്യ​യെ​യും ഭ​ർ​ത്താ​വി​നെ​യും വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​യ്യാ​ലി​ൽ മീ​ത്ത​ൽ ഗോ​പാ​ല​ൻ, ഭാ​ര്യ ലീ​ല എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഗോ​പാ​ല​ന്‍റെ മൃ​ത​ദേ​ഹം വ​രാ​ന്ത​യി​ൽ തൂ​ങ്ങി​യ നി​ല​യി​ലും ലീ​ല​യു​ടെ മൃ​ത​ദേ​ഹം കി​ട​ക്ക​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി​യ​താ​യി സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. കടുത്ത ദാരിദ്ര്യം മൂലം കുഞ്ഞിനെ വളര്‍ത്താന്‍ കഴിയില്ലെന്നാണ് കൊലപാതകത്തിന് കാരണമായി പെണ്‍കുട്ടി പറയുന്നതെന്ന് പോലീസ് അറിയിച്ചു.

പെണ്‍കുട്ടി കുറ്റം സമ്മതിച്ചതായും അറസ്റ്റു രേഖപ്പെടുത്തിയതായും എഡിസിപി രാജേഷ് വ്യാസ് അറിയിച്ചു. ബലാത്സംഗത്തിന് ഇരയായതിനെ തുടര്‍ന്നാണ് ഇവര്‍ ഗര്‍ഭിണിയായതും കുഞ്ഞിന് ജന്മം നല്‍കിയതും. പ്രസവത്തിനു ശേഷവും ഇവര്‍ ലൈംഗികാതിക്രമം നേരിട്ടിരുന്നുവെന്ന് പോലീസ് പറയുന്നു.

വിവാഹത്തിനായി വീട്ടുകാര്‍ നിര്‍ബന്ധിച്ചതും കടുത്ത ദാരിദ്ര്യവും ഇവരെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതും പെണ്‍കുട്ടി അറസ്റ്റിലായതും.

സോഷ്യല്‍ ലോകത്ത് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് തിരുവനന്തപുരം നാവായിക്കുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ജീവാ മോഹന്റെ വിയോഗത്തില്‍. മൊബൈല്‍ ഫോണിനടിമയായെന്ന വിഷമം ആറ് താളുകള്‍ നീണ്ട ആത്മഹത്യാക്കുറിപ്പിലെഴുതി വച്ചാണ് ജീവ ജീവിതം അവസാനിപ്പിച്ചത്.

നാവായിക്കുളം സ്വദേശി ജീവ മോഹനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണിന്റെ ഉപയോഗത്തില്‍ അടിമപ്പെട്ടുവെന്നും പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും ഉള്ള ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

പഠനത്തില്‍ മിടുക്കിയായിരുന്ന ജീവ മോഹനെ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്ന ജീവ പ്ലസ് വണ്‍ എത്തിയപ്പോള്‍ പഠനത്തില്‍ പിന്നോക്കം പോയിരുന്നു. കൊറിയന്‍ യൂടൂബ് വീഡിയോകളുടെ സ്ഥിരം കാഴ്ചക്കാരിയായിരുന്നു. മൊബൈല്‍ ഫോണിന്റെ ഉപയോഗത്തില്‍ അടിമപ്പെട്ടെന്നും പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയില്ലെന്നുമുള്ള ആത്മഹത്യ കുറിപ്പാണ് കണ്ടെത്തിയിരിക്കുന്നത്.

പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നാണ് മൂന്ന് പേജുള്ള ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. അടുത്തിടെ നടന്ന ക്ലാസ് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞിരുന്നു. ഇതിനു കാരണം തന്റെ മൊബൈല്‍ അഡിഷനാണെന്ന് തിരിച്ചറിഞ്ഞ് ആത്മഹത്യ ചെയ്യുന്നുവെന്നാണ് ആത്മഹത്യ കുറിപ്പ്.

”അമ്മേ, പഠിക്കാന്‍ ഫോണ്‍ വാങ്ങിയിട്ട് അമ്മയെ താന്‍ പറ്റിക്കുകയായിരുന്നു. പഠിക്കുന്നതിന് പകരം മ്യൂസിക് ബാന്‍ഡുകള്‍ കേള്‍ക്കുകയായിരുന്നു ഞാന്‍. എനിക്ക് പശ്ചാത്താപമുണ്ട്. അമ്മ തന്റെ കയ്യില്‍ നിന്ന് ഫോണ്‍ പിടിച്ചു വാങ്ങുമ്പോള്‍ ദേഷ്യം വരാറുണ്ട്”, സങ്കടത്തോടെ ജീവ എഴുതുന്നു.

”ഫോണില്‍ നിന്ന് മോചനം കിട്ടുന്നില്ല, പഠനത്തില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. പാട്ടുകള്‍ കേള്‍ക്കാന്‍ മാത്രമേ തോന്നുന്നുള്ളൂ. എനിക്കെന്തായാലും ഇങ്ങനെ സംഭവിച്ചു, തന്റെ അനിയത്തിക്ക് മൊബൈല്‍ കൊടുക്കരുത്. അവള്‍ക്കിങ്ങനെ സംഭവിക്കരുത്, ജീവ കുറിപ്പില്‍ പറയുന്നു.

ടെന്‍ഷന്‍ വരുമ്പോള്‍ ബിടിഎസ് അടക്കമുള്ള കൊറിയന്‍ സംഗീതബാന്‍ഡുകളില്‍ അഭയം തേടുമായിരുന്നു ജീവ. വേറെ വഴിയില്ല. കൂട്ടുകാരില്ല. ഒറ്റപ്പെട്ടുപോയെന്ന ദുഃഖമാണ് ജീവ എഴുതിയ കുറിപ്പുകളില്‍ നിറയെ.

സാധാരണ കാണും പോലെ ഓണ്‍ലൈന്‍ സൗഹൃദങ്ങളോ ഓണ്‍ലൈന്‍ ഗെയിം അഡിക്ഷനോ പരിധിവിട്ട സാമൂഹിക മാധ്യമ ഉപയോഗമോ ജീവയ്ക്കില്ലെന്ന് മൊബൈല്‍ ഫോണ്‍ പ്രാഥമികമായി പരിശോധിച്ച പോലീസ് പറയുന്നു. കൂടുതല്‍ വ്യക്തത വരുത്താന്‍ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കും.

തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നടനും എംഎല്‍എയുമായ മുകേഷ് വോട്ട് അഭ്യര്‍ഥിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ട്രോള്‍ പേജുകളില്‍ ഏറ്റെടുത്തിരിക്കുകയാണ് എംഎല്‍എയുടെ വോട്ട് അഭ്യര്‍ഥന വീഡിയോ.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോക്ടര്‍ ജോ ജോസഫിന് വോട്ടുചെയ്യണം എന്ന് അഭ്യര്‍ഥിക്കുന്ന വിഡിയോയാണ് ഇപ്പോള്‍ ട്രെന്റിങ്. ഭാഗ്യക്കുറി എടുത്ത ആളോട് വോട്ടുചോദിക്കുകയാണ് മുകേഷ്.

‘ഭാഗ്യക്കുറിയൊക്കെ എടുത്തിട്ടുണ്ടല്ലോ, അടിച്ചത് തന്നെ..’ ലോട്ടറിക്ക് കൂടി ആശംസ നേര്‍ന്നാണ് മുകേഷ് അടുത്ത വ്യക്തിയോട് വോട്ടുചോദിക്കാന്‍ പോയത്. ആ അടിച്ചത് തന്നെ എന്ന മറുപടിയാണ് ട്രോള്‍ പേജുകളില്‍ ചിരി ഉണര്‍ത്തുന്നത്.ആശംസിച്ചതാണോ അതോ ആക്കിയതാണോ എന്ന് ചോദിച്ചാണ് ട്രോളന്‍മാര്‍ വീഡിയോ എറ്റെടുത്തിരിക്കുന്നത്.

താരസംഘടനയായ അമ്മയില്‍ നിന്നും രാജി വയ്ക്കുന്നെന്ന തീരുമാനത്തില്‍ ഉറച്ച് നിന്ന് നടന്‍ ഹരീഷ് പേരടി. ഇടവേള ബാബു തന്നെ ഫോണില്‍ ബന്ധപ്പെട്ടത് അടക്കമുള്ള കാര്യങ്ങള്‍ തുറന്നു പറഞ്ഞാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കിട്ടിരിക്കുന്നത്.

വിജയ് ബാബുവിനെ പുറത്താക്കുന്ന പ്രശ്‌നമേയില്ലെന്നും A.M.M.A യെ ഞാന്‍ അമ്മ എന്ന വിളിക്കാത്തതിന് തിരിച്ചുവന്നാല്‍ വിശദീകരണം തരേണ്ടി വരുമെന്നും ഇടവേള ബാബു പറഞ്ഞതായും അദ്ദേഹം കുറിച്ചു. താന്‍ രാജിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും എത്രയും വേഗം അത് അംഗീകരിക്കണമെന്നും നടന്‍ ആവശ്യപ്പെടുന്നു.

ഇന്നലെ A.M.M.Aയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നെ വിളിച്ചിരുന്നു…ഇന്നലെ അവരുടെ എക്സികൂട്ടിവ് മീറ്റിംഗിൽ എന്റെ രാജി ചർച്ച ചെയ്തിരുന്നു എന്നും എന്റെ രാജിയിൽ വല്ല മാറ്റവുമുണ്ടോ എന്നറിയാൻ…വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്ര കുറിപ്പ് പിൻവലിച്ച് അയാളെ A.M.MA. പുറത്താക്കിയാതാണെന്ന തിരത്തലുകൾക്ക് തയ്യാറുണ്ടോ എന്ന് ഞാനും ചോദിച്ചു..വിജയ്ബാബുവിനെ പുറത്താക്കുന്ന പ്രശനമേയില്ലെന്നും I.C കമ്മറ്റി തങ്ങൾ പറഞ്ഞതു കേൾക്കാതെ ചാടിപിടിച്ച് നിലപാടെടുത്തതാണെന്നും ഇടവേളബാബു ഉറക്കെ പ്രഖ്യാപിച്ചു…അതുകൊണ്ടുതന്നെ എന്റെ രാജിയിൽ ഉറച്ച് നിൽക്കുമെന്ന് ഞാനും ഉറക്കെ പ്രഖ്യാപിച്ചു…പിന്നെ ഇടവേളയുടെ മറ്റൊരു മുന്നറിയിപ്പ്..A.M.M.A യെ ഞാൻ അമ്മ എന്ന വിളിക്കാത്തതിന് തിരിച്ചുവന്നാലും അതിന് വിശദീകരണം തരേണ്ടി വരുമത്രേ…ക്വീറ്റ് ഇൻഡ്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്യസമര പെൻഷൻ വാങ്ങാൻ പോകാത്ത ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകനാണ് ഞാൻ …എന്റെ പേര് ഹരീഷ് പേരടി …അമ്മ..മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്..ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരിൽ അഭിസംബോധന ചെയ്യാൻ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല എന്ന് ഖേദപൂർവ്വമറിയിക്കട്ടെ…A.M.M.A ഒരു തെറിയല്ല..അത് ആ അസോസിയേഷന്റെ ഒറജിനൽ ചുരക്കപേരാണ്…15ാം തിയ്യതിയിലെ കാര്യക്കാരുടെ ഒത്തുചേരലിൽ(Executive Meeting) എന്റെ രാജി എത്രയും പെട്ടന്ന് നിങ്ങൾ അംഗീകരിക്കുക…ഞാനും നിങ്ങളും രണ്ട് ദിശയിലാണ്…ഞാൻ ഇവിടെ തന്നെയുണ്ടാവും…വീണ്ടും കാണാം…💪💪💪💪💪💪

ചെന്നൈ ∙ തമിഴ്‌നാട് കടലൂരിൽ 7 പെൺകുട്ടികൾ മുങ്ങിമരിച്ചു. കുച്ചിപാളയത്തെ കെഡിലം പുഴയിലെ തടയണയിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. എ.മോനിഷ (16), ആർ.പ്രിയദർശിനി (15) ആർ ദിവ്യ ദർശിനി (10), എം.നവനീത (18), കെ.പ്രിയ (18), എസ്.സംഗവി (16). എം.കുമുദ (18) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം. ചുഴിയിൽപ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ചു പേർ കൂടി മുങ്ങുകയായിരുന്നു എന്നാണു പ്രാഥമിക വിവരം. സംഭവത്തിൽ നെല്ലിക്കുപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു.

Copyright © . All rights reserved