പിസി ജോർജിനെ പോലെ പച്ചക്ക് വർഗീയത പറഞ്ഞ അവതാരകയ്‌ക്ക് എതിരെ കേസ് കൊടുക്കും. റിപ്പോർട്ടർ ടിവി ചാനൽ ചർച്ചയ്ക്കു ഇടയിൽ അവതാരക അപർണയുടെ വാക്കുകൾക്ക് എതിരെ പൊട്ടിത്തെറിച്ചു കോൺഗ്രസ്സ് വക്താവ് അനിൽ ബോസ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന ചാനൽ ചർച്ചയിൽ ആണ് അവതാരക പിടി തോമസിനെയും ഉമ തോമസിനെയും ക്രൈസ്തവ സഭ വിരോധികളായി ചിത്രീകരിക്കുകയും ഉമ തോമസ് ക്രിസ്ത്യാനി അല്ല അതുകൊണ്ടു സഭ വോട്ടുകൾ കിട്ടില്ല എന്ന നിലയിൽ മാധ്യമ വിചാരണ നടത്തിയതും.
അവരുടെ ജാതിയെ മതത്തെയും ബന്ധപ്പെടുത്തി സംസാരിക്കുന്നപോലെ ആണെന്ന് അനിൽ ബോസ് കുറ്റപ്പെടുത്തി. പൊട്ടിത്തെറിച്ച അനിൽ ബോസും അവതാരകയും തമ്മിൽ വാക്കവാദത്തിൽ ഏർപ്പെട്ടത്. തുടർന്ന് മതസ്പർദ്ധ വളർത്തിയതിനും ജാതി പറഞ്ഞു അധിക്ഷേപ്പിച്ചതിനും അവതാരക അപർണയ്‌ക്കെതിരെ 153 A 295 ചുമത്തി കേസ് എടുക്കണമെന്നും അനിൽ ബോസ് അഭിപ്രായപ്പെട്ടു.
ഒരിക്കലും ഒരു അവതാരകരുടെ ഭാഗത്തും നിന്നും ഇതുപോലെയുള്ള വാക്കുകൾ കൊണ്ട് അധിക്ഷേപിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം താങ്കളോട് അല്ല എന്ന നിലയിൽ അവതാരക മറുപടി നൽകിയെങ്കിലും അവതാരകയുടെ വാക്കുകളെ അധിക്ഷേപിച്ചു സോഷ്യൽ മീഡിയയിലും എതിർപ്പുകൾ പെരുകുകയാണ്.
സൈക്കിളില്‍ ഭക്ഷണവിതരണം നടത്തിയ സൊമാറ്റോ ഡെലിവറി ബോയിക്ക് ബൈക്ക് സമ്മാനിച്ച് പോലീസ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഇന്‍ഡോറിലെ വിജയ്നഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് സൊമാറ്റോയുടെ ഭക്ഷണവിതരണ ഏജന്റിന് ബൈക്ക് സമ്മാനിച്ചത്.
പട്രോളിങ്ങിനിടെയാണ് യുവാവിനെ പോലീസുകാര്‍ കാണുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ കാരണമാണ് യുവാവിന് ബൈക്ക് വാങ്ങാന്‍ സാധിക്കാത്തതെന്ന് മനസ്സിലാക്കിയ പോലീസുകാര്‍ ചേര്‍ന്ന് പണമിട്ട് ബൈക്ക് വാങ്ങി നല്‍കുകയായിരുന്നു.
എസ്എച്ച്ഒ തെഹ്സീബ് ക്വാസി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു. ഡൗണ്‍ പേയ്മെന്റായി ഏകദേശം 32,000 രൂപയും ആദ്യ ഇന്‍സ്റ്റാള്‍മെന്റും കൊടുത്തുവെന്നും ബാക്കിയുള്ള അടവ് സ്വന്തം നിലയ്ക്ക് അടച്ചുകൊള്ളാമെന്ന് യുവാവ് സമ്മതിച്ചതായും ക്വാസി കൂട്ടിച്ചേര്‍ത്തു. യുവാവിന് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ സഹായിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോലീസുകാരോട് നന്ദിയുണ്ടെന്ന് യുവാവ് പ്രതികരിച്ചു. മുന്‍പ്, സൈക്കിളില്‍ ആറു മുതല്‍ എട്ടു പാഴ്സല്‍ വരെ ആയിരുന്നു വിതരണം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ രാത്രികാലങ്ങളില്‍ 15-20 ഫുഡ് പാഴ്സലുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുന്നുണ്ട്-ദ ലോജിക്കല്‍ ഇന്ത്യനോട് യുവാവ് പ്രതികരിച്ചു. പോലീസുകാരുടെ നല്ല മനസ്സിനെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയിട്ടുള്ളത്.
ഹിന്ദു മഹാ സമ്മേളനത്തില്‍ നഴ്സിംഗ് സമൂഹത്തിനുനേരെ വിദ്വേഷ പ്രചരണം നടത്തിയ പ്രവാസിയും സംഘപരിവാര്‍ അനുകൂലിയുമായ ദുര്‍ഗദാസ് ശശിപാലന് മറുപടിയുമായി പ്രവാസി നഴ്‌സ് സ്മിത ദീപു. 12 വര്‍ഷമായി ഖത്തറില്‍ നഴ്സായി ജോലി ചെയ്യുന്ന നഴ്സാണ് സ്മിത ദീപു.
മതപരിവര്‍ത്തനത്തിനായും ലൈംഗിക സേവക്കുമായും നഴ്സുമാരെ ഗള്‍ഫ് രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യുന്നു എന്നായിരുന്നു ഹിന്ദു മഹാ സമ്മേളനത്തില്‍ ദുര്‍ഗാദാസിന്റെ പരാമര്‍ശം. ഇതിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.
ഇത്രയും വലിയ മഹാമാരി വന്നു ലോകം മൊത്തം കുലുക്കിയിട്ടും നിങ്ങളെ പോലുള്ള വിഷ ജന്തുക്കള്‍ ഇനിയും ഉണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ അത്ഭുതമുണ്ടെന്ന് സ്മിത പറഞ്ഞു.
‘ദുര്‍ഗദാസേ, ഖത്തറിലെ ഒരു അംഗീകൃത നഴ്സിംഗ് സംഘടനയുടെ ഭാരവാഹിയാണ് ഞാന്‍. ഈ രാജ്യത്തെ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് സമൂഹത്തില്‍ ഇറങ്ങിച്ചെന്ന ഒരു നഴ്സിംഗ് സംഘടനയുടെ ഭാരവാഹി. 12 വര്‍ഷമായി ഖത്തര്‍ എന്നാ മഹാരാജ്യത്ത് നഴ്സിംഗ് ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. അതും ഇന്ത്യയിലെ അംഗീകൃത നഴ്സിംഗ് റിക്രൂട്ട്മെന്റ് ഏജന്‍സിയില്‍ കൂടി. ഇന്ന് ഇന്ത്യ എന്ന പെറ്റമ്മയേക്കാള്‍ ഒരുപിടി സ്നേഹം കൂടതല്‍ എനിക്ക് ഖത്തര്‍ എന്ന എന്റെ പോറ്റമ്മയോടാണ്.
അത് ഈ നാട് എനിക്കും എന്റെ കുടുംബത്തിനും തരുന്ന സുരക്ഷാ കവചത്തിലുള്ള വിശ്വാസം കൊണ്ടാണ്. നഴ്സിംഗ് സമൂഹത്തിന് ഈ രാജ്യം തരുന്ന ബഹുമാനം കൊണ്ടാണ്. അവര്‍ തരുന്ന കരുതലില്‍ ഞങ്ങള്‍ സുരക്ഷിതരാണ് എന്നുറപ്പുള്ളത് കൊണ്ടാണ്,’ സ്മിത ദീപു എഴുതി.
ഇങ്ങനെയുള്ള ഒരു രാജ്യത്ത് ജോലി ചെയ്യുന്ന ഒരു സമൂഹത്തെയാണ് ഇത്രയും വൃത്തികെട്ട പരാമര്‍ശം നടത്തി താങ്കള്‍ അപമാനിച്ചേക്കുന്നത്. ഒരു ശതമാനം പോലും ക്ഷമിക്കാന്‍ സാധിക്കില്ല. അത്രയും വൃത്തികെട്ട മനസാണ് താങ്കള്‍ക്ക്. താങ്കള്‍ എന്താണ് വിചാരിച്ചത്? ആര്‍ക്കും കേറി മേയാന്‍ പറ്റിയ ഒരു സമൂഹമാണ് നഴ്സിംഗ് മേഖല എന്നാണോ? എന്തും വിളിച്ചു പറഞ്ഞു അപമാനിക്കാന്‍ കഴിയും എന്നാണോ താങ്കള്‍ വിചാരിച്ചിരിക്കുന്നതെന്നും സ്മിത ചോദിച്ചു.
വിവിധ ജാതിയിലും മതത്തിലും രാഷ്ട്രീയത്തിലും വിശ്വസിക്കുന്നു ഒരുപാട് സുഹൃത്തുക്കളുള്ള ഒരാളാണ്. ഞങ്ങള്‍ക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ ഞങ്ങളുടെ മുന്‍പില്‍ വരുന്ന ജീവന്‍ രക്ഷിക്കുക, സമൂഹത്തിനു വേണ്ടി ഞങ്ങളാല്‍ കഴിയുന്ന നന്മകള്‍ ചെയ്യുക, അതാണ് ഞങ്ങളുടെ കര്‍ത്തവ്യം.
ഒരു രോഗി ബോധം നശിച്ചു മുന്‍പില്‍ വരുമ്പോള്‍, മൂക്കു ചുളിക്കാതെ, കണ്ണ് മിഴിക്കാതെ അവരുടെ വിസര്‍ജ്യങ്ങള്‍ അളന്നുകുറിച്ച്, അവരുടെ സ്രവങ്ങള്‍ വൃത്തിയാക്കി പരിചരിക്കുന്ന, അവരുടെ ജീവന് കാവല്‍ നില്‍ക്കുന്ന, പവിത്രമായ ഒരു ജോലിയെയാണ് താങ്കള്‍ അപമാനിച്ചിരിക്കുന്നത്. ഇതാണോ താങ്കളുടെ സാമൂഹ്യ പ്രതിബദ്ധത? ഇതിനു ദുര്‍ഗദാസ് മറുപടി പറഞ്ഞേ പറ്റുവെന്നും സ്മിത പറഞ്ഞു.
ഞങ്ങളുടെ മുന്‍പില്‍ ഒരിറ്റ് വെള്ളത്തിനു വേണ്ടി ദാഹിക്കേണ്ട അവസ്ഥ താങ്കള്‍ക്ക് ഉണ്ടാകാതെ ഇരിക്കട്ടെ. പക്ഷെ ഒന്നോര്‍ക്കുക അന്നും ഞങ്ങള്‍ നിറമനസോടെ വെള്ളം ഇറ്റിച്ചുതരും താങ്കളുടെ ചുണ്ടുകളിലേക്ക്. കാരണം ഞങ്ങള്‍ നഴ്സിംഗ് എന്ന ജോലിയോട് പൂര്‍ണമായും കൂറ് പുലര്‍ത്തുന്നവരാണ്. സര്‍വീസില്‍ കേന്ദ്രീകരിച്ചിട്ടുള്ളതാണ് ഞങ്ങളുടെ പ്രൊഫഷനെന്നും സ്മിത കൂട്ടിച്ചേര്‍ത്തു.
യുവനടി കഴിഞ്ഞ ദിവസമാണ് നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ പീഡന ആരോപണവുമായി രംഗത്തെത്തിയത്.നടിയുടെ പരാതി വിജയ് ബാബു തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ്.നടി പരാതിയുടെ കുറിപ്പ് പങ്കുവെച്ചത് വിമെന്‍ എഗയ്ന്‍സ്റ്റ് സ ക്ഷ്വല്‍ ഹരാസ്മെന്റ് ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ്. നടി പരാതി കൊടുത്തതോടെ വിജയ് ബാബു ഫേസ്ബുക്ക് ലൈവ് ആയി എത്തി.
ഇരയുടെ പേര് ഉൾപ്പെടെ എല്ലാം തുടർന്ന് വെളിപ്പെടുത്തി. വലിയ വിവാദമായതോടെ പിൻവലിച്ചു.കോടതി തുടർന്ന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.പക്ഷെ വിജയ് ബാബു ഒളിവിൽ പോയിരിക്കുകയാണ്.ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ചർച്ച വിഷയമാണ് ഈ വാർത്ത.ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് അഡ്വ സംഗീത ലക്ഷ്മണ പങ്കുവെച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ.
വിജയബാബു വിഷയത്തിൽ ഒരു സ്‌റ്റേറ്റ്മെന്റ് തരാമോ, ബൈറ്റ് തരാമോ എന്നൊക്കെ ചോദിച്ച് സമീപിച്ച മാധ്യമസുഹൃത്തുക്കളോട് ഞാൻ പറഞ്ഞത് കേസ് റെക്കോഡ്സ് ഒന്നും തന്നെ കണ്ടിട്ടില്ല എന്നാണ്.വിജയബാബുവിന് വേണ്ടി ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ ഞാൻ വായിച്ചത് അൽപം മുൻപാണ്.
അതിൽ നിന്ന് കേസിന്റെ നിജസ്ഥിതി മനസ്സിലാക്കാൻ സാധിക്കുന്നില്ല.ഉള്ള് പൊള്ളയായ ഒരു ജാമ്യാപേക്ഷ.സത്യത്തിൽ, വിജയബാബുവിന്റെ ലൈവ് വീഡിയോയിന്മേലുള്ള പൊല്ലാപ്പ് ശ്രദ്ധയിൽപെട്ടപ്പോഴാണ് ഞാൻ പോയി ആ ലൈവ് വീഡിയോ കണ്ടെത്തി അത് മുഴുവൻ കണ്ടു തീർത്തത്.പിന്നെ പോയി പരാതിക്കാരിയുടെ പ്രശ്നമെന്താണ് എന്ന് തിരഞ്ഞു.
ആ സിനിമാ നടിയുടെത് എന്ന് പറയപ്പെടുന്ന ഒരു സോഷ്യൽ മീഡിയ കുറിപ്പും മുഴുവൻ വായിച്ചു.ഈ കുറിപ്പ് എഴുതാൻ വേണ്ടി മാത്രം ഞാൻ പോയി WCC യുടെ ഫേസ്ബുക്ക് പോസ്റ്റും വായിച്ചു.ഇതിനോടകം പുറത്തിറങ്ങിയിട്ടുള്ള പരാതിക്കാരി സിനിമാനടിയുടെതും പ്രതിയുടെതും- ആ രണ്ട് വെർഷനും അറിഞ്ഞതിൽ നിന്ന് എനിക്ക് മനസ്സിലായത് ഇതാണ്.
പ്രതിയുമായി അടുപ്പം കൂടിയപ്പോൾ സിനിമാനടിയുടെ ഉദ്ദേശം തീർച്ചയായും സിനിമയിൽ ചുവട് ഉറപ്പിക്കുക എന്നതായിരുന്നു തന്നെ. Her intention was to exploit the exploitation, to her benefit. And that’s where she failed miserably. അവളുടെ പരാതി കുറിപ്പ് വായിച്ചാൽ അതിൽ ഓരോ വരിയിലും പ്രതിയ്ക്ക് കേസിൽ നിന്ന് ഊരി പോകാനുള്ള പഴുതുകളാണ്.
അതൊന്ന് നേരാംവണ്ണം ഉശ്ശിരോടെ എഴുതി തയ്യാറാക്കി കൊടുക്കാൻ WCC യിൽ ആരുമില്ലാതെ പോയല്ലോ ഹോ! പ്രതിയുടെ രക്ഷയ്ക്കായി ഇതിനോടകം തന്നെ ഒരുപാട് points എനിക്ക് കണ്ടെത്താനായിട്ടുണ്ട്. അത് മുഴുവനും ഞാനിവിടെ പറഞ്ഞു തീർത്താൽ, ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ലാത്ത വിജയബാബുവിന് അത് ഗുണം ചെയ്യും.
എനിക്ക് ഇഷ്ടമുള്ള ഒരു നടനല്ല അവൻ.എന്നിൽ അറപ്പുണ്ടാക്കുന്ന onscreen look and talk ആണ് അവന്റെത്. അവനെതിരെയുള്ള ലൈംഗിക പ രാതി വിവാദമായ പശ്ചാത്തലത്തിൽ തൽക്കാലം ഇത്ര മാത്രം പറഞ്ഞു വെക്കാം. തുടർന്ന് വായിക്കുമല്ലോ; വിജയബാബു പരാതിക്കാരിയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയത് നിയമ വിരുദ്ധമാണ്, ശിക്ഷാർഹമാണ് എങ്കിലും ഈ കേസിന്റെ പ്രത്യേക സാഹചര്യത്തിൽ അത് ന്യായീകരിക്കാവുന്നതാണ്.
കാരണം, പരാതി കൊടുത്ത സിനിമാനടി ചെയ്യേണ്ടിയിരുന്നത് പരാതിയിന്മേൽ അന്വേഷണം നടത്താൻ പോലീസിന് അവസരവും സമയവും സാവകാശവും കൊടുക്കുക എന്നതാണ്.പരാതിക്കാരിയുടെ പേര് വെളിപ്പെടുത്താൻ പാടില്ല എന്ന നിയമം ഉണ്ട് എന്നതിനർത്ഥം പരാതിക്കാരിക്ക് തന്നിഷ്ടം പോലെ എന്ത് നെറികേടും കൊള്ളരുതായ്മയും ചെയ്തുകൂട്ടാമെന്നല്ല.തന്റെ പേര് പുറത്തറിയില്ല എന്ന ധൈര്യത്തിൽ ആ ഹുങ്കിൽ എന്തും പരസ്യപ്പെടുത്താം എന്ന വ്യാഖ്യാനം ഇല്ല തന്നെ ആ നിയമത്തിന്.
ലൈം ഗികാരോപണങ്ങളുടെ പേരിൽ ഒരു ക്രൈം രജിസ്റ്റർ ചെയ്യപ്പെട്ടു എന്നതിനാൽ പരസ്യവിചാരണ നേരിടേണ്ടതായി വന്നപ്പോൾ പല കോണിൽ നിന്ന് ചോദ്യങ്ങൾ എത്തിയപ്പോൾ പ്രതീകരിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും വിജയബാബുവിനുണ്ട്. പരാതിയിലെ ആരോപണങ്ങൾ സംബന്ധിക്കുന്ന വിശദാംശങ്ങളുടെ രഹസ്യസ്വഭാവം മാനിക്കേണ്ടത് പരാതിക്കാരിയുടെ ചുമതലയും ഉത്തരവാദിത്വവുമാണ്.
പോലീസിന്റെ അന്വേഷണത്തിലിരിക്കുന്ന ഒരു പരാതിയുടെ, പരാതിയുടെ ഉള്ളടക്കം സോഷ്യൽ മീഡിയ വഴി നിരവധിയിടങ്ങളിലായി public domain ൽ എത്തിച്ചു കൊടുത്തതിന് കാരണക്കാരി അവൾ തന്നെയാണ്.എന്തിനധികം പറയേണ്ടൂ. അവന്റെ കാറിൽ വെച്ച് അവൾ അവന് ഓറൽ സെക്സ് ചെയ്തു കൊടുത്തത് വരെ അവൾ ലോകം മുഴുവൻ കേൾക്കാൻ പാകത്തിന് വിളിച്ചു പറഞ്ഞു.
കേസന്വേഷണത്തിന്റെ ആരംഭഘട്ടത്തിൽ തന്നെ ആരേ സമ്മർദ്ധത്തിലാക്കാനാണ് അവൾ അത് ചെയ്തത്? ഒരു വെള്ള കടലാസിൽ ചിലത് കുത്തികുറിച്ച് ഒരു പോലീസ് സ്റ്റേഷനിൽ കൊണ്ടു പോയി കൊടുത്തു എന്നത് കൊണ്ട് ആരോപണങ്ങൾ ശരിയാവണമെന്നില്ല, കുറ്റം തെളിയുന്നുമില്ല.അതിനൊക്കെ മുൻപ് ആരോപണങ്ങൾ അവൾ പരസ്യപ്പെടുത്തിയത് അവളുടെ ഇരവാദത്തിൽ കഴമ്പില്ല എന്ന് അവൾക്ക് തന്നെ ബോധ്യമുള്ളത് കൊണ്ടാണ്.
പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കാതെ നിയമം കൈയ്യിലെടുത്ത് പ്രവർത്തിച്ചത് ആദ്യം അവളാണ്.വിജയബാബുവിനെ പരസ്യ വിചാരണയ്ക്ക് പാത്രമാക്കാൻ ഒരു നിയമവും അവൾക്ക് അവകാശം നൽകുന്നില്ല, സ്വാതന്ത്ര്യം നൽകുന്നില്ല.വിജയബാബു നാട്ടിൽ അറിയപ്പെടുന്ന ഒരു വ്യക്തിയാണ്.പരാതിക്കാരി തനിക്ക് നേരെ ഉയർത്തിയ ആരോപണങ്ങൾ നിയമത്തിന്റെ വഴിയിലൂടെ പ്രതീക്കരിക്കാനും പ്ര തിരോധിക്കാനുമുള്ള അവസരം കൈവരുന്നതിന് മുൻപ് പരാ തിക്കാരി നിയമം കൈയിലെടുത്തത് കൊണ്ട് ആ വഴിക്ക് നീങ്ങാൻ വിജയബാബു നിർബന്ധിതനായതാവണം.
അവൾ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞ ആ രോ പ ണ ങ്ങ ൾക്ക് സോഷ്യൽ മീഡിയയിൽ തന്നെ അവൻ മറുപടി പറഞ്ഞു.ഇനി നിയമത്തിന്റെ വഴിയിലുടെ വരുന്ന കേസിന് അത് വഴി തന്നെ മറുപടി പറയും.അത്രേ ഉള്ളു.I wouldn’t blame Vijay B a b u for disclosing either his d e f e n c e s against her allegations or even her name and other details on the social media. I n f a c t I am glad he did that.കാരണം, പ രാ തി ക്കാ രി യായ സിനിമാനടി പരസ്യപ്പെടുത്തിയ ആരോപണങ്ങളുടെ വെർഷൻ ഞാൻ സോഷ്യൽ മീഡിയ വഴിവായിച്ചറിയുകയും ചെയ്ത ശേഷം.
ആ നടിയുടെ പേര് വിജയബാബു വെളിപ്പെടുത്തിയില്ലായിരുവെങ്കിൽ സത്യത്തിൽ, ഏത് ചലചിത്ര പ്രവർത്തകയാണ് ഇത് എന്ന് വ്യാകുലപ്പെടുമായിരുന്നു ഞാൻ. വിജയബാബു നിർമ്മിച്ചതും അഭിനയിച്ചതുമായി സിനിമയിലെ എല്ലാ വനിതാ പ്രവർത്തകരെയും ഞാൻ സംശയിക്കുമായിരുന്നു.കെട്ടിയോളും കുട്ടിയുമുള്ള അവന്റെ കാറിലിരുന്ന് അവന് ഓറൽ സെക്സ് ചെയ്തുകൊടുത്ത വമ്പത്തി സിനിമാക്കാരി ആരപ്പാന്ന് എന്ന് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന പല സ്ത്രീകളെയും ഞാൻ സംശയിക്കുമായിരുന്നു.
സിനിമാ മേഖലയിൽ തൊഴിൽ നേടാനും നിലനിന്നു പോകാനും തന്റെ ശരിരമാണ് തന്റെ സ്വത്ത്, തന്റെ ശരീരമാണ് അതിനുള്ള ആയുധമെന്നും കരുതാത്ത; നേർവഴിക്ക് ജീവിക്കുന്ന, സ്വയം വിൽക്കാതെ, ഒരു തമ്പ്രാന്റെം മുന്നിൽ തന്റെ സ്വത്വവും ശരീരവും അടിയറവ് വെക്കാതെ സിനിമയിൽ പണിയെടുക്കുന്ന പല സ്ത്രീകളുമുണ്ടാവും.
അവരെയൊക്കെ നമ്മൾ സംശയിക്കുമായിരുന്നു. വിജയബാബു ഉപയോഗിച്ച സ്ത്രീശരീരം എന്നും വിജയബാബുവിന്റെ ശരീരം ഉപയോഗിച്ച സ്ത്രി എന്നൊക്കെയുള്ള പൊതുജനങ്ങളുടെ സംശയത്തിന്റെ ചൂണ്ടുവിരലുകളിൽ നിന്ന്, എറി കണ്ണുകളിൽ നിന്ന്, മുൾമുനയിൽ നിന്ന് വിജയബാബു രക്ഷിച്ചത് അവനോടൊപ്പം ജോലി ചെയ്തിട്ടുള്ള എല്ലാ വനിതാ ചലചിത്രപ്രവർത്തകരെയുമാണ്.
ഇതിപ്പോ നമുക്ക് മനസ്സിലാല്ലോ ആരാണ് അവന് ഓറൽ സെ ക്സ് ചെയ്തു കൊടുത്തത് എന്നതും മറ്റും.പരാതിക്കാരിയുടെ പേര് വെളുപ്പെടുത്തിയത് വഴി വിജയബാബു ചെയ്തത് ഒരു നല്ല കാര്യം തന്നെയാണ്.ഇന്നലെ പൊട്ടിമുളച്ച ഒരു സിനിമാ നടിക്ക് വേണ്ടി എന്തിന് women in cinema യിലെ മറ്റുള്ളവര് പൊതുജനത്തിന്റെ മുന്നിൽ മോശക്കാരികളാവണം, പഴി കേൾക്കണം.തന്റെ കൂടെ പണിയെടുത്തിട്ടുള്ള സ്ത്രീകൾ എല്ലാം കൂട്ടത്തോടെ പിഴകളാണ് എന്ന് വിജയബാബു പറയിപ്പിച്ചില്ലല്ലോ! That’s why I said, I am glad. Indeed, I am.
So much so; ഇപ്പറഞ്ഞ പ രാ തി ക്കാ രി സിനിമാനടി ഉയർത്തുന്ന ഒരു ലൈം ഗീ ക വി ഷ യ മു ണ്ട്. WCC ക്രിയാത്മകമായി ഇടപ്പെട്ട് ഇതിനുള്ള പരിഹാരപ്രക്രിയ ചെയ്തു തുടങ്ങണം. സിനിമാ മേഖലയിൽ പണിയെടുക്കുന്ന സ്ത്രീകൾക്ക് റേ പ്പ് എങ്ങനെയാണ് എന്താണ് എന്നതിനെ കുറിച്ച് നല്ല കൗൺസലിംഗ് ക്ലാസുകൾ ഏർപ്പാടാക്കി കൊടുക്കണം, തിയറി ക്ലാസ് പറഞ്ഞ് പഠിപ്പിച്ച് കൊടുക്കണം.ആദ്യ തവണ തന്നെ റേ പ്പ് കിട്ടുമ്പോൾ അത് റേ പ്പ് ആയിരുന്നു എന്ന് മനസ്സിലാക്കിയെടുക്കാൻ women in cinema യെ പ്രാപ്തരാക്കണം WCC.
പിന്നെയും പിന്നെയും പോയി ട്രൈ ചെയ്തു നോക്കിയിട്ട് റേപ്പാണ് എന്ന് ഉറപ്പ് വരുത്തിയ ശേഷം കൊടുക്കുന്ന കേസ് – അത് പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ തികയില്ല.നല്ല പ്രവണതയല്ലത്.വേണ്ടത് ചെയ്യുക WCC, ഉടനടി. വിജയബാബു കേസിന്റെ പശ്ചാത്തലത്തിൽ ഇനി പറയാനുള്ളത് സാമൂഹിക വിഷയമാണ്.നമ്മടെ നാട്ടിൽ അടുത്ത കാലത്തായി നടക്കുന്ന റേപ്പുകൾ എന്താ റേപ്പിസ്റ്റ് ഇരിക്കുന്നിടത്തേക്ക് പെണ്ണുങ്ങള് പിന്നേം പിന്നേം ചെന്നു കയറി കൊടുക്കുകയും ചെയ്യുന്നു.
ഒന്നുകിൽ പെണ്ണുങ്ങൾ ഒറ്റ റേപ്പിൽ പണി മതിയാക്കി അപ്പോ തന്നെ റേപ്പിസ്റ്റിനെതിരെ വാളും പരിചയുമായി ഇറങ്ങണം. അല്ലെങ്കിൽ നാട്ടിലെ ആണുങ്ങൾക്ക് ഇത്തിരി വകതിരിവ് വേണം.പിന്നേം പിന്നേം റേ പ്പ് ചെയ്യപ്പെടാൻ തോന്നും വിധം നിങ്ങള് പെണ്ണുങ്ങളെ റേപ്പരുത്.പ്ലീസ്.
പൾസർ സുനിയുടെയും വിജയബാബുവിന്റെയും ഓറൽ സെക്സിന്റെ ഉള്ളറകഥകൾ അന്വേഷിക്കുന്നതും പഠനവിഷയമാക്കുന്നതുമൊക്കെ നല്ലത് തന്നെ. ഇതിനിടയിൽ സ്വന്തം വീടിനകത്ത് കൂടി ട്രയിൻ കയറി പോകുന്നത് കാണാൻ ഇടവരരുത്. നാട് നേരിടുന്ന കാതലായ മറ്റ് പ്രശ്നങ്ങൾ കൂടി ഇടയ്ക്കൊന്ന് ശ്രദ്ധിച്ചേക്കണം.
ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്ലോഗറും ആൽബം താരവുമായിരുന്ന റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും. അനുമതിക്കായി അന്വേഷണ ഉദ്യോഗസ്ഥൻ താമരശ്ശേരി ഡിവൈഎസ്പി ടി.കെ.അഷ്റഫ് ആർഡിഒക്ക് അപേക്ഷ നൽകി. മാർച്ച് ഒന്നിന് പുലർച്ചെയാണ് ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്ത് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മെഹ്നാസും സുഹൃത്തുമാണ് മൃതദേഹം ആദ്യം കാണുന്നത്.
ദുബായിൽ പോസ്റ്റ്മോർട്ടം നടത്താതിരുന്നത് ദുരൂഹമാണെന്നും ഇവിടെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പോസ്റ്റ്മോർട്ടത്തിനുള്ള നടപടികൾ ആരംഭിച്ചത്. ദുബായിൽ നടത്തിയ ഫൊറൻസിക് പരിശോധന പോസ്റ്റ്മോർട്ടമാണെന്ന് വരുത്തി തീർക്കുകയായിരുന്നു എന്നാണ് ഇപ്പോൾ കുടുംബത്തിന്റെ പരാതി.
നാട്ടിലെത്തിച്ച മൃതദേഹം അരമണിക്കൂറിനുള്ളിൽ കബറടക്കാനും കുടുംബത്തിനുമേൽ സമ്മർദമുണ്ടായിരുന്നതായി പിതാവ് റാഷിദ് പറഞ്ഞു. മെഹ്നാസിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സുഹൃത്തിൽ നിന്നും മൊഴി എടുത്തെങ്കിലും മെഹ്നാസിനെ ഇതുവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. റിഫയുടെ ഫോൺ ഇതുവരെ കുടുംബത്തിനു ലഭിച്ചിട്ടില്ല.
നേതാക്കളുടെ പ്രസംഗങ്ങളെ നിറഞ്ഞ കൈയ്യടികളോടെയാണ് പ്രതിനിധി സമ്മേളനത്തിൽ എത്തിയ ആം ആദ്മി പ്രതിനിധികൾ സ്വീകരിച്ചത്. കേന്ദ്ര നേതൃത്വം തൃക്കാക്കരയിൽ മത്സരിക്കാൻ തീരുമാനമെടുക്കുയാണെങ്കിൽ , ഉടൻ തന്നെ പ്രഗത്ഭനായ ഒരു സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന അറിയിപ്പ് വളരെയധികം ആവേശത്തോടെയാണ് ടൗൺ ഹാളിൽ എത്തിയ ആം ആദ്മി പ്രതിനിധികൾ സ്വീകരിച്ചത്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ ഡൽഹി – പഞ്ചാബ് മോഡലിലുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് ആം ആദ്മി പാർട്ടി തൃക്കാക്കരയിൽ ഒരുക്കാൻ പോകുന്നത്.
ഡെൽഹി മോഡൽ വികസനത്തിൽ, അഴിമതിയും ധൂർത്തും പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് തൃക്കാക്കരയിലെ എല്ലാ വോട്ടർമാരെയും സ്വാധീനിക്കാൻ കഴിയുന്ന പദ്ധതികളായിരിക്കും ആം ആദ്മി പാർട്ടി ഒരുക്കുന്നത്. അതോടൊപ്പം കെജ്‌രിവാളിന്റെ ആദ്യ കേരള സന്ദർശനം ഒരു വൻ വിജയമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഓരോ ആദ്മി പാർട്ടി പ്രവർത്തകരും . അതിനായി പ്രത്യേക കമ്മിറ്റികളെ തയ്യാറാക്കി കഴിഞ്ഞു. മെയ് 15 ന് കെജ്രരിവാൾ പങ്കെടുക്കുന്ന സമ്മേളന നഗരിയിലേയ്ക്ക് ഒരു ലക്ഷം ആം ആദ്മി പാർട്ടി പ്രവർത്തകരെ എത്തിക്കുവാനുള്ള പദ്ധതിയാണ് പാർട്ടി തയ്യാറാക്കുന്നത്.
20/20 യും , ആം ആദ്മി പാർട്ടിയും തമ്മിൽ ഉണ്ടാക്കിയ ഈ മികച്ച കൂട്ടുകെട്ട് കേരള സമൂഹത്തിലും വിദേശ മലയാളികൾക്കിടയിലും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തത്തോടെ ഇന്ന് നടന്ന സംസ്ഥാന പ്രതിനിധി സമ്മേളന വിജയം കേരള സംസ്ഥാന നേതാക്കൾക്കും വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത് . ഈ പ്രതിനിധികളെ ഉൾപ്പെടുത്തി 20/ 20 യുമായി വ്യക്തമായ പദ്ധതികളോടെ ഈ ഒരു മാസം പ്രവർത്തിച്ചാൽ പഞ്ചാബ് മോഡൽ വിജയം തൃക്കാക്കരയിലും ആം ആദ്മി പാർട്ടിക്ക് ഉണ്ടാക്കാം എന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.
ചെറുപ്പകാലത്ത് ക്രിക്കറ്റിന്റെ പിന്നാലെ പോകുന്നതില്‍ തനിക്ക് നേരിടേണ്ടി വന്ന കളിയാക്കലുകളെകുറിച്ചു വെല്ലുവിളികളെ കുറിച്ചും വെളിപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍. വീട്ടുകാരില്‍ നിന്ന് ആവശ്യമായ പിന്തുണ തനിക്ക് ഉണ്ടായിരുന്നെങ്കിലും നാട്ടുകാര്‍ തന്നെ കളിയാക്കുമായിരുന്നെന്ന് സഞ്ജു വെളിപ്പെടുത്തി.
‘ചെറുപ്പത്തില്‍ ക്രിക്കറ്റ് കിറ്റ് തനിയെ എടുത്ത് കൊണ്ടുപോകാന്‍ എനിക്ക് പ്രയാസമായിരുന്നു. അതിനാല്‍ അച്ഛനും അമ്മയും കിറ്റുമായി ബസ് സ്റ്റാന്‍ഡിലേക്ക് വരും. ഇത് കണ്ട് പലരും കളിയാക്കും. സച്ചിനും അച്ഛനും പോകുന്നു എന്ന് പറഞ്ഞായിരുന്നു കളിയാക്കലുകള്‍. എന്നാല്‍ ഞാന്‍ എന്നെങ്കിലും ഇന്ത്യക്കായി കളിക്കും എന്ന് അച്ഛനും അമ്മയ്ക്കും ഉറപ്പുണ്ടായിരുന്നു’ സഞ്ജു പറഞ്ഞു.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു. താരത്തിന് കീഴില്‍ ഈ സീസണില്‍ മികച്ച പ്രകടനമാണ് ടീം കാഴ്ചവയ്ക്കുന്നത്. 10 കളികളില്‍ 12 പോയിന്റുള്ള രാജസ്ഥാന്‍ പട്ടികയില്‍ മൂന്നാമതുണ്ട്.
ഈ സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 298 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. 22 അര്‍ദ്ധ സെഞ്ച്വറികള്‍ ഈ സീസണില്‍ സഞ്ജു നേടി. 55 റണ്‍സാണ് ഈ സീസണിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയോട് ലൈഗിംക അതിക്രമം നടത്തിയ പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍. വെള്ളൂര്‍ കോടഞ്ചേരി സ്വദേശി പാറോള്ളതില്‍ ബാബു എന്ന 55കാരനെയാണ് നാദാപുരം പോലീസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്. ട്യൂഷന്‍ സെന്റര്‍ നാട്ടുകാര്‍ അടിച്ച് തകര്‍ത്തു. തിങ്കളാഴ്ചയാണ് സംഭവം.
വിദ്യാര്‍ത്ഥി വീട്ടിലെത്തി രക്ഷിതാക്കളോട് സംഭവം പറയുകയായിരുന്നു. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. സംഭവത്തിന് പിന്നാലെ മര്‍ദ്ദനമേറ്റ നിലയില്‍ കണ്ടെത്തിയ ബാബുവിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. ഒരു മാസം മുമ്പാണ് ബാബുവിന്റെ നേതൃത്വത്തില്‍ പാരലല്‍ കോളേജ് ആരംഭിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിക്ക് പിന്നാലെ തിങ്കളാഴ്ച രാത്രി അജ്ഞാതര്‍ പാരലല്‍ കോളേജ് അടിച്ച് തകര്‍ത്ത് ബോര്‍ഡ് ഉള്‍പ്പെടെ തീവെച്ച് നശിപ്പിച്ചു.
ആശുപത്രി വാസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ ശ്രീനിവാസൻ സുഖമായിരിക്കുന്നുവെന്ന് കുടുംബം. ഏപ്രിൽ അവസനാത്തോടെയായിരുന്നു അപ്പോളോ അഡ്‌ലക്‌സ് ആശുപ്രിയിൽ ചികിത്സയിൽ കഴിഞ്ഞ അദ്ദേഹത്തെ ഡിസ്ചാർജ്ജ് ചെയ്തത്. ഇപ്പോഴിതാ ആശുപത്രി വാസത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഭാര്യ വിമലയോടൊപ്പമുള്ള ചിത്രമാണ് ശ്രദ്ധനേടുന്നത്.
തന്നെ കാണാനെത്തിയവരെ അദ്ദേഹം കൈയുയർത്തി അഭിവാദ്യം ചെയ്യുന്നതും ചിത്രത്തിൽ കാണാം. ആരോഗ്യ നിലയെ കുറിച്ച് കഴിഞ്ഞ ദിവസം മകൻ ധ്യാനും പ്രതികരിച്ചിരുന്നു. പഴയതുപോലെയാകാൻ ഇനിയും കുറച്ച് സമയം വേണ്ടിവരും. ഇപ്പോഴും അച്ഛൻ സംസാരിച്ച് തുടങ്ങിയിട്ടില്ല, പൂർണമായും ഭേദപ്പെടാൻ കുറച്ച് കാലതാമസം എടുത്തേക്കുമെന്നാണ് ധ്യാൻ പറഞ്ഞത്. മാർച്ച് 30നാണ് നെഞ്ചുവേദനയെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
അടുത്ത ദിവസം തന്നെ ബൈപ്പാസ് സർജറിയ്‌ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ശസ്ത്രക്രിയയ്‌ക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റിയതോടെ അണുബാധയുണ്ടായി. ഇതോടെ വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രിൽ 12ന് ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നു. ഏപ്രിൽ അവസാന വാരമാണ് അദ്ദേഹത്തെ ഡിസ്ചാർജ്ജ് ചെയ്യുന്നത്.