India

രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. പോസിറ്റീവിറ്റി നിരക്കും ഏറ്റവും താഴ്ന്ന നിലകളിലാണ്. ജനജീവിതം പലയിടങ്ങളിലും സാധാരണ നിലയിലായി. കേരളത്തിലടക്കം സ്കൂളുകള്‍ വരെ തുറന്ന് പ്രവര്‍ത്തിക്കാനാരംഭിച്ചു. എന്നാല്‍ കോവിഡിന്‍റെ ഒരു മൂന്നാം തരംഗം ഇന്ത്യയില്‍ വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഡെല്‍റ്റ വകഭേദത്തിന്‍റെ ഉള്‍പിരിവായ ഡെല്‍റ്റ പ്ലസ് വകഭേദം മൂലമുള്ള കേസുകള്‍ ഉയരുന്നതാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നില്‍. AY4.2 എന്നറിയപ്പെടുന്ന ഡെല്‍റ്റ പ്ലസ് വകഭേദം മൂലം 26,000 കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഡബ്യുഎച്ച്ഒ വൃത്തങ്ങള്‍ പറയുന്നു. യഥാര്‍ഥ ഡെല്‍റ്റ വകഭേദത്തേക്കാള്‍ 15 ശതമാനമെങ്കിലും വ്യാപനശക്തി കൂടിയതാണ് AY4.2.

ഇന്ത്യയടക്കം 40ലധികം രാജ്യങ്ങളില്‍ ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ 17 കേസുകളാണ് ഡെല്‍റ്റ പ്ലസ് മൂലം ഉണ്ടായിട്ടുള്ളത്. ആന്ധ്രാ പ്രദേശ്, കേരളം, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം AY4.2 വകഭേദം റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വ്യാപന ശേഷിയുള്ള ഡെൽറ്റ പ്ലസ് വകഭേദം യൂറോപ്യന്‍ രാജ്യങ്ങളില്‍ അടക്കം പടരുന്ന സാഹചര്യത്തില്‍ കോവിഡ് ഭീഷണി പൂര്‍ണമായും അവസാനിച്ചെന്ന് പറയാന്‍ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രയേസൂസ് പറയുന്നു. നാളിതു വരെ റഷ്യ, ചൈന, ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് ഭൂരിപക്ഷം AY 4.2 കേസുകളും കണ്ടെത്തിയത്. റഷ്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 41,000 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ വര്‍ഷം തുടങ്ങിയത് മുതലുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് നിലവില്‍ രാജ്യത്തെ കോവിഡ് കണക്കുകളെന്ന് ഇംഗ്ലണ്ടിലെ ആരോഗ്യ അധികൃതരും വ്യക്തമാക്കുന്നു.

ഈ മാസങ്ങളിലെ ഉത്സവാഘോഷ സീസണ്‍ വീണ്ടുമൊരു കോവിഡ് തരംഗത്തിലേക്ക് ഇന്ത്യയെ നയിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന് വിവിധ സംസ്ഥാന ഗവണ്‍മെന്‍റുകള്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും ഇത് എത്ര മാത്രം പ്രായോഗികമാകുമെന്ന് സംശയമുണ്ട്.

ആലപ്പുഴ കുട്ടനാട്ടില്‍ ഗുഡ്‌സ് ഓട്ടോ വെള്ളക്കെട്ടില്‍ വീണ് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. വെളിയനാട് സ്വദേശി ബിനു, ചങ്ങനാശ്ശേരി സ്വദേശി രതീഷ് എന്നിവരാണ് മരിച്ചത്.

ശക്തമായ മഴ കാരണം അപകടം നടന്ന വിവരം ആരും അറിഞ്ഞിരുന്നില്ല. പടിഞ്ഞാറേ കൂര്‍ക്കാങ്കേരി പാടത്തെ വെള്ളക്കെട്ടിനടിയില്‍ വാഹനത്തിന്റെ ഇന്‍ഡിക്കേറ്റര്‍ മിന്നുന്നത് കണ്ട് നടത്തിയ തിരച്ചിലിലാണ് രണ്ട് പേരെയും മരിച്ച നിലയില്‍ കണ്ടത്.

മരിച്ച രണ്ട് പേരും മത്സ്യ വില്‍പ്പനക്കാരാണ്. ഇന്നലെ രാത്രി 8.30 ഓടെ മത്സ്യവില്‍പ്പന കഴിഞ്ഞ് വെളിയനാട് ചന്തയില്‍ നിന്ന് ബിനുവിന്റെ വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം. എന്നാല്‍ ഓട്ടോ വെള്ളക്കെട്ടില്‍ വീണ വിവരം ആരും അറിഞ്ഞിരുന്നില്ല. ഇന്‍ഡിക്കേറ്റര്‍ മിന്നുന്നത് കണ്ട പ്രദേശവാസികള്‍ വെള്ളക്കെട്ടില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

നടന്‍ ജോജു ജോര്‍ജുവിനെ വീണ്ടും കടന്നാക്രമിച്ച് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് രൂക്ഷമായ വിമര്‍ശനം തൊടുത്തത്. ഒരു മണിക്കൂര്‍ ബ്ലോക്കില്‍ കിടന്നാല്‍ മരിച്ചുപോകുമോ എന്നും എന്നും പി.സി ജോര്‍ജ്ജ്. ജോജു മാനസിക രോഗിയാണെന്നും ഗോഡ്‌സെയ്ക്ക് തുല്യമാണെന്നും കേസെടുക്കണമെന്നും പിസി ആവശ്യപ്പെട്ടു.

പിസി ജോര്‍ജിന്റെ വാക്കുകളിലേയ്ക്ക്;

”എന്തിനും ഏതിനും സമരം ചെയ്യുന്ന ഡിവൈഎഫ്ഐയ്ക്കാര്‍ ഇപ്പോള്‍ ഒന്നിനും ഇറങ്ങുന്നില്ല. പിണറായി കണ്ണുരുട്ടിയാല്‍ ഭയപ്പെടുന്നത് കൊണ്ടാണിത്. ആ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തിനിറങ്ങിയത്. അപ്പോഴാണ് പണ്ട് സിനിമയില്‍ അഭിനയിച്ച് അവാര്‍ഡ് വാങ്ങിയെന്ന് പറഞ്ഞ് ഒരു മാനസിക രോഗി തെരുവിലേക്ക് ഇറങ്ങുകയാണ്. അയാളെ ശക്തമായി നേരിടുക തന്നെയാണ് വേണ്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്ഥാനത്ത് സിപിഎം കാരുടെ സമരമായിരുന്നുവെങ്കില്‍ കാണാമായിരുന്നു.

ഓട്ടോയില്‍ സ്ത്രീയും കുട്ടിയും കാത്ത് നില്‍ക്കുകയാണെന്ന് അയാള്‍ നുണ പറഞ്ഞു. അതെന്താ സ്ത്രീയും കുട്ടിയും ഉണ്ടെങ്കില്‍ കോണ്‍ഗ്രസുകാര്‍ കടത്തി വിടുമായിരുന്നുവല്ലോ. അവിടെ ഒരു ആംബുലന്‍സും പോലും ആ സമയത്ത് ഉണ്ടായിരുന്നില്ല. തലേ ദിവസം തന്നെ പരസ്യപ്രസ്താവന നല്‍കിയാണ് സമരം ചെയ്തത്. പിന്നെ എന്തിനാണ് അങ്ങോട്ടു പോയത്. ഒരു മണിക്കൂര്‍ കാത്തിരുന്നാല്‍ ചത്തുപോകുമോ. ഇതെല്ലാം ചുമ്മാ ഷൈന്‍ ചെയ്യാനാണ്. ഈ ജോജു എന്ന മാന്യന്‍ ഇന്നലെ കാണിച്ചത് ശരിയാണെങ്കില്‍ മഹാത്മാഗാന്ധിയെ വെടിവെച്ചതും ശരിയാണെന്ന് പറയാന്‍ സാധ്യതയുണ്ട്. ഗോഡ്സെയ്ക്ക് തുല്യമാണ് ജോജു. അയാള്‍ക്കെതിരേ കേസെടുക്കണം”

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും മുഖ്യപ്രതി സ്വപ്‌ന സുരേഷിനും കൂട്ടുപ്രതി സരിത്തിനും ജാമ്യം. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യു.എ.പി.എ ചുമത്തിയ കേസിലാണ് സ്വപ്‌നയ്ക്ക് ഒടുവില്‍ ജാമ്യം ലഭിച്ചത്. 25 ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചിരുക്കുന്നത്. കസ്റ്റംസ് കേസില്‍ അടക്കം നേരത്തെ ജാമ്യം ലഭിച്ചിരുന്നതിനാല്‍ ഇനി സ്വപ്‌നയ്ക്ക് പുറത്തിറങ്ങാം.

സ്വപ്‌ന സുരേഷിനൊപ്പം കേസിലെ മുഖ്യപ്രതികളായ പി.എസ് സരിത്ത്, കെ.ടി റമീസ്, ജലാല്‍ എന്നിവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ടെന്നും ജാമ്യം നല്‍കരുതെന്നും എന്‍.ഐ.എ വാദിച്ചുവെങ്കിലും ഹൈക്കോടതി തള്ളുകയായിരുന്നു.നിലവില്‍ കരുതല്‍ തടങ്കല്‍ പൂര്‍ത്തിയാക്കിയ സ്വപ്‌നയ്ക്കും സരിത്തിനും ഉപാധികള്‍ പാലിച്ചാല്‍ ഉടന്‍ ജയില്‍ മോചിതരാകാം. എന്നാല്‍ റമീസ്, ജലീല്‍ എന്നിവരുടെ കരുതല്‍ തടങ്കല്‍ ഈ മാസം അവസാനമായിരിക്കും അവസാനിക്കുക.

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടത്തിയെന്നതാണ് പ്രതികള്‍ക്കെതിരായ ആരോപണം. എന്‍.ഐ.എ രാജ്യത്ത് രജിസ്്റ്റര്‍ ചെയ്ത ആദ്യത്തെ സ്വര്‍ണക്കടത്ത് കേസായിരുന്നു ഇത്. കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനു പിന്നാലെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത്.

അകാലത്തിൽ വേർപിരിഞ്ഞുപോയ കല്പനയെക്കുറിച്ച് അമ്മയും മകളും പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടന്നത്, ഒരു ജന്മം മുഴുവൻ അമ്മെ അമ്മെ എന്ന് വിളിക്കേണ്ട വിളി അവൾ കുറച്ച് വർഷങ്ങൾ കൊണ്ട് വിളിച്ച് തീർത്തിട്ടാണ് പോയത്, അവൾ എല്ലാ കാര്യങ്ങളും എന്നോട് പറയാറുണ്ടായിരുന്നു .

വിവാഹജീവിതത്തിൽ അവൾ അനുഭവിച്ച വിഷമങ്ങൾ മാത്രമാണ് അവൾ എന്നിൽ നിന്ന് മറച്ചു വെച്ചത്. ഒരുപാട് സങ്കടം അപ്പോൾ എന്റെ കുഞ്ഞു അനുഭവിച്ചു, വിവാഹമോചനം നടന്നാൽ അവൾ കാരണം കുടുംബത്തിന് പേര് ദോഷം ഉണ്ടാകുമെന്ന് ഓർത്താണ് അതൊന്നും എന്നോട് പറയാതിരുന്നത്.

മകൾ ശ്രീമയി അമ്മയെക്കുറിച്ച് പറയുന്നത് ഇങ്ങനെ, അമ്മ ഇപ്പോഴും എവിടെയോ ഷൂട്ടിങ്ങിനു പോയേക്കുവാണെന്നും കുറച്ച് കഴിയുമ്പോൾ ലൊക്കേഷനിൽ നിന്ന് വിശേഷങ്ങൾ പറഞ്ഞുകൊണ്ട് വരുമെന്നും ആണ് ഞങ്ങൾ ഇപ്പോഴും കരുതുന്നത് അമ്മയായിട്ട് അല്ല ഒരു കൂട്ടികാരിയായിട്ടാണ് കണ്ടിട്ടുള്ളത്.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കൽപ്പന. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു. വർഷങ്ങൾ നീണ്ട തന്റെ കരിയറിൽ പ്രമുഖ താരങ്ങൾക്കും സംവിധായകർക്കും ഒപ്പം കൽപന പ്രവർത്തിച്ചു. താരത്തിന്റെ സഹോദരിമാരായ കലാരഞ്ജിനി, ഉർവ്വശി എന്നിവരും തിളങ്ങി. കൽപ്പനയുടെ അകാല വിയോഗം ഏവരെയും ഞെട്ടിച്ചു കളഞ്ഞിരുന്നു.

2016 ജനുവരിയിലാണ് ആരാധകരെയും സഹപ്രവർത്തകരെയും ഞെട്ടിച്ച് കൽപ്പനയുടെ വിയോഗ വാർത്ത എത്തിയത്. ഷൂട്ടിംഗിനായി ഹൈദരാബാദിൽ പോയ താരത്തെ താമസിച്ചിരുന്ന ഹോട്ടലിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു,. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നാണ് അന്ന് പുറത്തെത്തിയ റിപ്പോർട്ടുകൾ. 1998 ലാണ് അനിൽ കൽപ്പനയുടെ കഴുത്തിൽ മിന്നുകെട്ടിയത്. ശ്രീമയി എന്നു പേരുള്ള മകളുണ്ട്. എന്നാൽ 2012 ൽ അനിലും കൽപ്പനയും വിവാഹമോചിതരായി.

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാർഥിനിയെ കൂട്ടമായി പീഡിപ്പിച്ചതായി പരാതി. ആലപ്പുഴ എടത്വ മുട്ടാറിൽ ഇന്നലെയാണ് കേസിനാസ്പദമായ സംഭവം.

തിങ്കളാഴ്ചയാണ് സംസ്ഥാനത്ത് കോവിഡ് അടച്ചുപൂട്ടലുകൾക്ക് ശേഷം സ്കൂളുകൾ തുറന്നത്. ഉച്ച വരെ മാത്രമായിരുന്നു ക്ലാസുണ്ടായിരുന്നത്. വീട്ടിലേക്ക് പോകും വഴി പിടിച്ചുകൊണ്ടുപോയി മുട്ടാറിലുള്ള ശ്മശാനത്തിൽ വെച്ച് അഞ്ചുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്.

ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ് ഉൾപ്പെടെയുള്ളവർ രാമങ്കരി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി. ഉടൻ തന്നെ പെൺകുട്ടിയുടെ മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു

ആലപ്പുഴ: സ്കൂള്‍ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങിയ വിദ്യാർഥിനിയെ സംഘം ചേർന്നു പീഡിപ്പിച്ചെന്ന് പരാതി. എടത്വ മുട്ടാറിലാണ് 15 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്. സ്കൂളിൽനിന്നു തിങ്കളാഴ്ച ഉച്ചയ്ക്കു വീട്ടിലേക്കു പോകുന്ന വഴിയിൽവച്ച് ഏതാനുംപേർ പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്നു വിദ്യാർഥിനി പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് ഉൾപ്പെടെയുള്ളവർ രാമങ്കരി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി.

മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച അച്യുതാനന്ദൻ അത്യാഹിത വിഭാഗത്തിൽ തുടരുന്നു. തിരുവനന്തപുരം പട്ടത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. വി.എസ്സിൻ്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മാസത്തിലൊരിക്കലുള്ള പരിശോധനകൾക്കായി ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .ഐസിയുവിൽ നിരീക്ഷണത്തില്‍ തുടരുകയാണ് അദ്ദേഹം. വെന്‍റിലേറ്ററിന്‍റെ സഹായം വേണ്ടി വന്നേക്കുമെന്ന് ഡോക്ടർമാർ ഇന്നലെ അറിയിച്ചിരുന്നു.

വാക്‌സിനേഷന്‍ പുരോഗമിക്കുന്നു, ആദ്യ ഡോസെടുത്തത് 78 ശതമാനം പേര്‍, ആശങ്ക മൂന്നാം തരംഗത്തില്‍വാക്‌സിനേഷന്‍ പുരോഗമിക്കുന്നു, ആദ്യ ഡോസെടുത്തത് 78 ശതമാനം പേര്‍, ആശങ്ക മൂന്നാം തരംഗത്തില്‍

വി.എസ്സിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഉദരസംബന്ധമായ അസുഖങ്ങളുണ്ടെന്നും വൃക്കയുടെ പ്രവർത്തനം തകരാറിലാണെന്നും ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ മെഡിക്കൽ ബോർഡ് വീണ്ടും ചേർന്നശേഷം പുതിയ മെഡിക്കൽ ബുള്ളറ്റിന്‍ പുറത്തിറക്കും.

മൊഴി നല്‍കാന്‍ ജോജു പൊലീസ് സ്റ്റേഷനിലെത്തില്ല; ദൃശ്യങ്ങള്‍ നടന് അയച്ച്‌കൊടുക്കുമെന്ന് പൊലീസ്മൊഴി നല്‍കാന്‍ ജോജു പൊലീസ് സ്റ്റേഷനിലെത്തില്ല; ദൃശ്യങ്ങള്‍ നടന് അയച്ച്‌കൊടുക്കുമെന്ന് പൊലീസ്

ഇക്കഴിഞ്ഞ ഒക്ടോബർ 20-നാണ് അദ്ദേഹം 98-ാം പിറന്നാൾ ആഘോഷിച്ചത്. നിരവധി രാഷ്ട്രീയ നേതാക്കൾ അദ്ദേഹത്തെ നേരിൽ കണ്ട് ആശംസ അറിയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഡോക്ടർമാരുടെ നിർദ്ദേശം പാലിച്ച് സന്ദർശനങ്ങൾ ഒഴിവാക്കുകയായിരുന്നു. തിരുവനന്തപുരം ബാർട്ടൺഹില്ലിലുള്ള വീട്ടിൽ താമസിക്കുന്ന വി എസ്സ് കൊവിഡ് കാലമായതിനാലും അനാരോഗ്യത്തെ തുടർന്നും കഴിഞ്ഞ കുറേ നാളുകളായി രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല.

പക്ഷേ, വാർത്താചാനലുകൾ കാണുകയും ദൈനംദിന രാഷ്ട്രീയ സംഭവങ്ങൾ വിലയിരുത്തുകയും പത്രം വായിക്കുകയും ചെയ്യുന്നുണ്ട്. സിപിഎമ്മിൽ ജീവിച്ചിരിക്കുന്ന തലമുതിർന്ന സ്ഥാപക നേതാക്കളിൽ പ്രധാനിയാണ് വി എസ്സ്. പ്രായത്തിൻ്റെ അവശതകൾ കാരണം ഡോക്ടർമാരുടെ നിർദ്ദേശാനുസരണമാണ് അദ്ദേഹത്തിൻ്റെ ചികിത്സകൾ മുന്നോട്ടുപോകുന്നത്. ഒന്നാം പിണറായി സർക്കാരിൽ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായിരുന്ന വി എസ് 2021 ജനുവരിയിൽ പദവി ഒഴിഞ്ഞിരുന്നു.

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയായ ഐശ്വര്യ റായിയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. അതിനാല്‍ തന്നെ നടിയെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും വലിയ തോതില്‍ ചര്‍ച്ചയായി മാറാറുണ്ട്. അങ്ങനെയിരിക്കെ ഐശ്വര്യ റായ് ആത്മഹത്യ ചെയ്തുവെന്ന് വാര്‍ത്ത വരുന്ന കാര്യം ആലോചിച്ചു നോക്കു. ലോകമെമ്പാടുമുള്ള ആരാധകരെയാകെ പിടിച്ചുലച്ചതായിരുന്നു ആ വ്യാജവാര്‍ത്ത. സംഭവം നടക്കുന്നത് 2016 ലാണ്.

ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഐശ്വര്യ റായ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു ആ വാര്‍ത്ത. പാക് മാധ്യമമായിരുന്നു ആരാധകരെ ഞെട്ടിച്ചു കളഞ്ഞ ആ വ്യാജവാര്‍ത്തയുടെ പിന്നില്‍. യേ ദില്‍ ഹേ മുഷ്ഖില്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ നിന്നുമുള്ള ഐശ്വര്യയുടേയും രണ്‍ബീറിന്റേയും ചിത്രവും വാര്‍ത്തയോടൊപ്പം നല്‍കിയിരുന്നു.

ഐശ്വര്യയെ ചികിത്സിച്ച ഡോക്ടറുടേതെന്ന തരത്തില്‍ ഒരു വ്യാജ പ്രതികരണവും വാര്‍ത്തയുടെ ഭാഗമായിരുന്നു. എന്നെ മരിക്കാന്‍ വിടൂ, ഇതുപോലെ പരിതാപകരമായൊരു ജീവിതം ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നത് ആണെന്ന് ഐശ്വര്യ തന്നോട് പറഞ്ഞുവെന്ന് ഡോക്ടര്‍ പറഞ്ഞതായായിരുന്നു റിപ്പോര്‍ട്ട്.

വാര്‍ത്ത പുറത്ത് വരുമ്പോള്‍ പക്ഷെ ഇതൊന്നും അറിയാതെ തന്റെ ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനൊപ്പം മനീഷ് മത്ഹോത്രയുടെ പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്നു ഐശ്വര്യ. പുലര്‍ച്ചെ രണ്ട് മണിവരെ ഐശ്വര്യയും ബച്ചനും അവിടെയുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട് പറയുന്നത്.

ദുല്‍ഖറിന്റെ ‘കുറുപ്പ് സിനിമയുടെ പ്രമോഷന്‍ രീതികളില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ‘കുറുപ്പ്’ ടീ ഷര്‍ട്ട് അണിഞ്ഞുള്ള സാനിയ ഇയ്യപ്പന്റെ ചിത്രങ്ങള്‍ ദുല്‍ഖര്‍ തന്റെ പേജില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ പ്രമോഷനോട് അനുബന്ധിച്ചാണ് ‘കുറുപ്പ്’ സ്‌പെഷല്‍ ടീ ഷര്‍ട്ടുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. എന്നാല്‍ ഒരു കൊലയാളിയുടെ പേര് ഇത്തരം പ്രമോഷനുകള്‍ക്ക് ഉപയോഗിക്കുന്നത് അപക്വമാണെന്നാണ് ആളുകളുടെ വാദം.

വിഷയവുമായി ബന്ധപ്പെട്ട് മിഥുന്‍ മുരളീധരന്‍ എന്ന പ്രേക്ഷകന്‍ എഴുതിയ കുറിപ്പും ചര്‍ച്ചകള്‍ക്കു വഴിവെച്ചു.

മിഥുന്‍ മുരളീധരന്റെ വാക്കുകള്‍:

ഒരു ഉദാഹരണത്തിന് നിങ്ങള്‍ അടുത്ത ഒരു മിനിറ്റ് സമയത്തേയ്ക്ക് നിങ്ങളുടെ പേര് ജിതിന്‍ എന്നാണ് എന്നൊന്ന് കരുതിക്കെ.. നിങ്ങളുടെ അപ്പന്റെ പേര് കെ.ജെ. ചാക്കോ എന്നും കരുതുക. നിങ്ങളുടെ ഈ അപ്പനെ സുകുമാരകുറുപ്പ് എന്നൊരാള്‍ സ്വന്തം അഭിവൃദ്ധിക്ക് വേണ്ടി കത്തിച്ചു കൊന്നു എന്നും കരുതുക.

കുറെ നാളുകള്‍ക്ക് ശേഷം മലയാളത്തിലെ ഏതെങ്കിലും ഒരു നടന്‍ നിങ്ങളുടെ അപ്പന്റെ ഈ കൊലപാതകിയുടെ വേഷം ചെയ്യുന്നു എന്ന് കരുതുക. അതിനെ മാസ് ബിജിഎമ്മിന്റെയും ആഘോഷങ്ങളുടെയും രീതിയില്‍ സ്‌ക്രീനില്‍ കൊണ്ടുവരുന്നത് കാണേണ്ടി വരുന്നു എന്നും ഓര്‍ക്കുക.

ഒപ്പം അതിന്റെ പ്രൊമോഷനുകള്‍ക്കായി നിങ്ങളുടെ അച്ഛന്റെ കൊലപാതകിയുടെ പേര് എഴുതിയ ടീഷര്‍ട്ടുകളും മറ്റും ധരിച്ച് നിങ്ങള്‍ക്ക് മുന്നിലൂടെ ആഘോഷിച്ചു നടക്കുന്നു എന്നും സ്റ്റോറുകളില്‍ വില്‍പ്പനക്ക് വക്കുന്നു എന്നും അതിന്റെ വിഡിയോകളും ബിജിഎമ്മും മറ്റും സ്റ്റാറ്റസ് ആയും പ്രൊഫൈല്‍ ആയും ഉപയോഗിക്കുന്നത് കാണേണ്ടി വരുന്നു എന്നും കരുതുക.

ഇനി, മേല്‍പ്പറഞ്ഞ ഇത്രയും കാര്യങ്ങള്‍ ‘ഒരു ഉദാഹരണം ആയതുകൊണ്ട്’ പ്രശ്‌നം ഇല്ല എന്നാണെങ്കില്‍ യഥാര്‍ഥത്തില്‍ സ്വന്തം അച്ഛനെ ജീവിതത്തില്‍ കണ്ടിട്ടുപോലുമില്ലാത്ത ഒരു ജിതിന്‍ ഇവിടെ ജീവിക്കുന്നുണ്ട്. അയാള്‍ക്ക് തീര്‍ച്ചയായും മേല്‍പ്പറഞ്ഞ ഈ വികാരങ്ങള്‍ തോന്നുന്നുണ്ട്. അയാള്‍ ഇതിനെപ്പറ്റി പറഞ്ഞവ ഒരിക്കല്‍ എങ്കിലും ഒന്ന് കേള്‍ക്കാന്‍ നിങ്ങള്‍ ശ്രമിക്കുക.

‘ഒരിക്കല്‍പ്പോലും ഞാനെന്റെ അപ്പന്റെ മുഖം കണ്ടിട്ടില്ല. അപ്പന്‍ കൊല്ലപ്പെടുമ്പോള്‍ എന്റെ അമ്മ ആറ് മാസം ഗര്‍ഭിണിയായിരുന്നു. അവരുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പോലും തികഞ്ഞിരുന്നില്ല. ആര്‍ത്തുങ്കല്‍ പള്ളിയിലേക്ക് കൊണ്ടുപോകാം എന്ന് അമ്മയ്ക്ക് വാക്ക് നല്‍കിയാണ് അപ്പന്‍ അന്ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. പിന്നെ തിരിച്ചു വന്നില്ല. ജീവിതത്തില്‍ നമുക്കെല്ലാവര്‍ക്കും ഒരുപാട് പ്രശ്‌നങ്ങളും പ്രാരാബ്ധങ്ങളുമുണ്ട്. അതിനിടയില്‍ സിനിമയെക്കുറിച്ചുള്ള വാര്‍ത്തകളൊന്നും പിന്നെ ശ്രദ്ധിച്ചില്ല.’

‘എന്നാല്‍ ചിത്രത്തിന്റെ ടീസര്‍ കണ്ടപ്പോള്‍ മനസ്സിലെനിക്ക് വല്ലാത്ത വേദന തോന്നി. ഞാനത് അമ്മയെയും കാണിച്ചു. അമ്മയും തകര്‍ന്നുപോയി. കഥാപാത്രമായ സുകുമാരക്കുറുപ്പിന്റെ ‘ഇനി ഞാന്‍ വിചാരിക്കണം എന്നെ പിടിക്കാന്‍’-എന്ന സംഭാഷണം കൂടി കേട്ടപ്പോള്‍ ആകെ തകര്‍ന്നു. എന്റെ അപ്പനെ കൊന്നയാളെ മഹത്വവല്‍ക്കരിക്കുകയാണെന്ന് എനിക്ക് തോന്നി. അപ്പന്റെ മരണ വാര്‍ത്തയറിഞ്ഞതിന്റെ അന്ന് അമ്മയുടെ അപ്പന്‍ ഹൃദയാഘാതം വന്ന് മരിച്ചു. അപ്പന്റെ അമ്മ കിടപ്പിലായി’. ?

‘പിന്നീട് അമ്മ എന്നെ പ്രസവിച്ചതും ഒറ്റയ്ക്ക് വളര്‍ത്തിയതും ഒരുപാട് യാതനകള്‍ അനുഭവിച്ചായിരുന്നു. അമ്മയ്ക്ക് ഇപ്പോള്‍ അതൊന്നും ഓര്‍ക്കാനോ അതെക്കുറിച്ച് സംസാരിക്കാനോ ഇഷ്ടമല്ല. പക്ഷേ മാധ്യമങ്ങളിലൂടെയും സിനിമകളിലൂടെയും അപ്പനെ കൊന്നയാളുടെ പേര് കേള്‍ക്കുമ്പോള്‍ മനസ്സ് വല്ലാതെ അസ്വസ്ഥമാകും. ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ എന്റെ അപ്പനെ കൊന്നവന്‍ പൊതുജനത്തിന് മുന്നില്‍ ഹീറോ ആയി തീരുമോ എന്ന ഭയം എനിക്കുണ്ട്. അയാളുടെ ക്രൂരതയുടെ പരിണിതഫലം അനുഭവിച്ച ഞങ്ങള്‍ക്ക് അതൊരിക്കലും താങ്ങാനാകില്ല..’

കുറുപ്പ് സിനിമ ഇറങ്ങുന്നതിനോടല്ല, ഇത്തരം ആഘോഷങ്ങളോട് ആണ് എതിര്‍പ്പ്. അത് ദുല്‍ഖര്‍ പ്രൊമോട്ട് ചെയ്യുന്ന രീതികളോടും.

Copyright © . All rights reserved