തൃശൂർ∙ ഓസ്ട്രേലിയയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളികളായ അമ്മയും കുഞ്ഞും മരിച്ചു. ചാലക്കുടി പോട്ട നാടുകുന്ന് പെരിയച്ചിറ ചുള്ളിയാടൻ സ്വദേശി ബിബിന്റെ ഭാര്യ ലോട്സിയും (35) മകനുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മറ്റ്ര രണ്ട് കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബിബിന്റെ ആരോഗ്യനില ഗുരുതരമല്ല.
ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാവിലെ 7.20ഓടെയാണ് (പ്രാദേശിക സമയം ) ഗോർ ഹൈവേയിൽ മില്ലർമാൻ ഡൗൺസിൽ വച്ച് അപകടമുണ്ടായതെന്ന് ക്വീന്സ്ലാന്റ് പൊലിസ് വെളിപ്പെടുത്തിയിരിക്കുന്നത്. മലയാളി കുടുംബം യാത്ര ചെയ്തിരുന്ന ടൊയോട്ട ക്ലൂഗർ എസ് യു വിയും, ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഓറഞ്ച് സ്വദേശി ബിബിനും ഭാര്യ ലോട്സിയും മക്കളും യാത്ര ചെയ്തിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മാതാവ് ലോട്സിയും ഒരു കുട്ടിയും മരിച്ചു. കുടുംബത്തിലെ മറ്റു രണ്ടു കുട്ടികളും ഗുരുതരാവസ്ഥയിൽ ബ്രിസ്‌ബൈനിൽ ആശുപത്രിയിലാണ്.
കുട്ടികളുടെ പിതാവ് ബിബിനെ ടൂവൂംബ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഇവരുടെ കുടുംബ സുഹൃത്തുക്കൾ പറഞ്ഞു. ട്രക്കിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത് ഉണ്ടായിരുന്നത്. അപകടം പുതിയ ജോലിക്കായുള്ള യാത്രക്കിടെ ന്യൂ സൗത്ത് വെയിൽസിലെ ഓറഞ്ചിൽ ജീവിച്ചിരുന്ന കുടുംബമാണ് ബ്രിസ്ബൈനിലേക്ക് യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ടത്.
നഴ്സായി ജോലി ചെയ്തിരുന്ന യുവതിക്ക് ബ്രിസ്ബൈനിൽ പുതിയ ജോലി കിട്ടിയതിനെ തുടർന്നായിരുന്നു യാത്രയെന്ന് കുടുംബ സുഹൃത്ത് ഇതുമായി പ്രതികരിച്ചത് . വ്യാഴാഴ്ച യാത്ര ചെയ്യാനിരുന്നെങ്കിലും, ഓറഞ്ച് മേഖലയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ഇവർ യാത്ര നേരത്തേയാക്കിയതാണെന്നും ഉള്ള വിവരണങ്ങൾ ആണ് പുറത്തുവരുന്നത്.
ന്യൂഡല്‍ഹി: രാജ്യത്ത് ഇനി സ്കൂളുകള്‍ തുറക്കുന്നതില്‍ തെറ്റില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആർ) ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവ. മുതിര്‍ന്നവരെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ കുട്ടികള്‍ക്കു കഴിയുമെന്നതിനാല്‍ ആദ്യം പ്രൈമറി ക്ലാസുകള്‍ തുറക്കാമെന്ന് ഭാര്‍ഗവ നിര്‍ദേശിച്ചു.
മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്ക് ആദ്യം സ്കൂള്‍ തുറക്കാമെന്നാണ് മുമ്പ് പറഞ്ഞിരുന്നതെങ്കിലും 1-5 ക്ലാസ് കുട്ടികളെയാണ് ആദ്യം അനുവദിക്കേണ്ടതെന്നാണ് ബല്‍റാം ഭാര്‍ഗവ പറയുന്നത്. അധ്യാപകരും ജീവനക്കാരും പൂര്‍ണമായി വാക്സിന് എടുത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ കുറഞ്ഞ സ്ഥലങ്ങളില്‍ സ്കൂളുകള്‍ തുറക്കാമെന്നു നേരത്തേ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയയും നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്.
ന്യൂഡൽഹി: ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെയധികം ദുരന്തപൂർണമായ സംഭവമായിരുന്നു രാജ്യത്തിന്റെ വിഭജനം. നിരവധി പേർ മരണമടയുകയും അതിലേറെപേർ ആലംബഹീനരും അനാഥരുമായ ദാരുണമായ ചരിത്ര സംഭവം.എന്നാൽ അന്ന് രാജ്യം നേരിട്ടതിലും വലിയ ദുരന്തമാണ് കൊവിഡ് രണ്ടാം തരംഗം രാജ്യത്തുണ്ടാക്കിയതെന്ന റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നു. വാഷിംഗ്ടൺ ആസ്ഥാനമായുളള സെന്റർ ഫോർ ഗ്ലോബൽ ഡെവലപ്‌മെന്റ് തയ്യാറാക്കിയ ‘കൊവിഡ് കാലത്തെ ഇന്ത്യയുടെ കൂടിയ മരണനിരക്കിന്റെ മൂന്ന് കണക്കുകൾ’ എന്ന് പേര് നൽകിയ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ്.
ഇന്ത്യയുടെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് അരവിന്ദ് സുബ്രഹ്‌മണ്യനും ഈ റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി. വീടുകൾ തോറുമുളള പരിശോധനകൾ, സീറോ സർവെ, ഔദ്യോഗിക വിവരങ്ങൾ ഇവ ചേർത്ത് നടത്തിയ പഠനത്തിലാണ് കൊവിഡ് രാജ്യത്ത് സൃഷ്‌ടിച്ച ആഘാതം വ്യക്തമാകുന്നത്.രാജ്യത്തെ മരണനിരക്കിൽ വലിയ അന്തരമാണ് പഠനത്തിൽ കാണുന്നത്. പത്ത് ലക്ഷം മുതൽ 60 ലക്ഷം വരെയാണിത്. 34 മുതൽ 49 ലക്ഷം വരെയെന്നാണ് കേന്ദ്രസർക്കാർ കണക്കാക്കുന്നത്. എന്നാൽ ശരിയായ മരണനിരക്ക് സർക്കാർ നൽകുന്ന കണക്കിലും വളരെ കൂടുതലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
‘ശരിയായ മരണസംഖ്യ ദശലക്ഷ കണക്കിനാണ്. ആയിരക്കണക്കിന് അല്ല. വിഭജനത്തിനും സ്വാതന്ത്ര്യത്തിനും ശേഷം ഏറ്റവും വലിയ ആൾനാശം ഇതുതന്നെയെന്നതിൽ സംശയമില്ല.’ റിപ്പോർട്ടിൽ പറയുന്നു. ഔദ്യോഗിക കണക്കായ നാല് ലക്ഷത്തെക്കാൾ വളരെക്കൂടുതലാണ് മരണമടഞ്ഞതെന്ന് റിപ്പോർട്ട് തയ്യാറാക്കിയവർ വ്യക്തമാക്കുന്നു.ഒന്നാം കൊവിഡ് തരംഗം രാജ്യത്ത് ശക്തമായിരുന്നില്ലെന്നാണ് പൊതുവെ കരുതിയിരുന്നത്. എന്നാൽ ഒന്നാം തരംഗവും രണ്ടാം തരംഗവും രാജ്യത്ത് നാശമുണ്ടാക്കി. 20 ലക്ഷം പേരെങ്കിലും ആ സമയത്ത് മരണമടഞ്ഞിരിക്കാമെന്നാണ് റിപ്പോർട്ടിലെ സൂചന. ഒന്നാം തരംഗത്തിന്റെ ദുരന്ത തോത് മനസിലാക്കുന്നതിലെ പരാജയം രണ്ടാമത് വലിയ തോതിന് കാരണമായെന്നും റിപ്പോർട്ടിൽ അനുമാനിക്കുന്നു.
വീടുകൾ തോറുമുളള കൺസ്യൂമർ പിരമിഡ് ഹൗസ്‌ഹോൾഡ് സർവെ പഠനത്തിലൂടെ രാജ്യത്ത് 49 ലക്ഷം അധികം മരണങ്ങളാണ് കണക്കാക്കുന്നത്. ഔദ്യോഗിക രേഖകൾ പ്രകാരം നടത്തിയ പഠനത്തിൽ കണ്ടെത്തിയത് 34 ലക്ഷം മരണങ്ങളാണ് എന്നാലിത് ഏഴ് സംസ്ഥാനങ്ങളിലേത് മാത്രമാണ്. സീറോ പ്രിവൈലൻസ് സർവെയിൽ രണ്ട് തരംഗങ്ങളിലും 15 മുതൽ 24 ലക്ഷം വരെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്.
യുവാവ് തൂങ്ങി മരിച്ചതറിഞ്ഞ് അച്ഛൻ മനോവിഷമത്തിൽ അതേമരത്തിൽ തന്നെ തൂങ്ങിമരിച്ചു. എയ്യാൽ ആദൂർ റോഡിൽ ജാഫർ ക്ലബിന് സമീപമാണ് സംഭവം. കിഴക്കൂട്ട് രാമു എന്ന് വിളിക്കുന്ന ദാമോദരൻ (53), മകൻ ശരത് (27) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി വൈകിയും ശരത് വീട്ടിൽ എത്താത്തതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചിറങ്ങിയപ്പോഴാണ് വീടിനടുത്ത് പാടത്തിനോടു ചേർന്ന മരത്തിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്.
ഉടനെ വീട്ടിൽ ഓടിയെത്തി ദാമോദരനെ വിവരമറിയിച്ചു. രണ്ടുപേരും ചേർന്ന് ശരത്തിനെ താഴെയിറക്കാൻ ശ്രമിക്കുകയും ചെയ്തു.
താഴെയിറക്കുന്നതിനായി മരത്തിൽ കയറിയ ദാമോദരൻ പെട്ടെന്ന് ഉടുത്തിരുന്ന മുണ്ട് മരത്തിൽ കെട്ടി കഴുത്തിൽ കുരുക്കി താഴേക്ക് ചാടുകയായിരുന്നു. ഒന്നും ചെയ്യാനാവാതെ രണ്ടു മരണം കണ്ട നടുക്കത്തിലായിരുന്നു ദാമോദരന്റെ രണ്ടാമത്തെ മകൻ സജിത്ത്.
സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. ഇന്നു രാവിലെയാണ് മൃതദേഹം താഴെയിറക്കി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റി.
നാട്ടിൽ കൂലിപ്പണിക്കാരനാണ് ദാമോദരൻ. ശരത് ടിപ്പർ ലോറി ഡ്രൈവറാണ്. തുടർച്ചയായി പണി ഇല്ലാത്തതിനാൽ കടുത്ത സാന്പത്തിക പ്രയാസത്തിലായിരുന്നു ഇയാളെന്നു പറയുന്നു. അമ്മ: സജിനി.
കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള ഭര്‍ത്താവില്‍ നിന്നു തന്നെ ഗര്‍ഭം ധരിക്കണമെന്ന ഭാര്യയുടെ പരാതിയില്‍ ഹൈക്കോടതിയുടെ അനുകൂല വിധി. അസാധാരണമാം വിധം അടിയന്തര സാഹചര്യമെന്ന് വിശേഷിപ്പിച്ച് ബീജം ശേഖരിക്കാനാണ് കോടതി വഡോദരയിലുള്ള ആശുപത്രിക്ക് നിര്‍ദേശം നല്‍കിയത്.
ഒരുവര്‍ഷംമുമ്പായിരുന്നു പരാതിക്കാരിയുടെ വിവാഹം. അടുത്തിടെ, കോവിഡ് ബാധിച്ച ഭര്‍ത്താവിന്റെ അവയവങ്ങള്‍ പലതും തകരാറിലായി. വെന്റിലേറ്ററില്‍ കഴിയുന്ന ഇദ്ദേഹം ജീവിതത്തിലേക്ക് മടങ്ങാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാരും അറിയിച്ചു. അദ്ദേഹത്തിന്റെ കുഞ്ഞിനെത്തന്നെ തനിക്ക് ഗര്‍ഭം ധരിക്കണമെന്ന് ഒടുവില്‍ ഭാര്യ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.
ബീജം ഐ.വി.എഫ്. (ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍), എ.ആര്‍.ടി. (അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജി) വഴി ശേഖരിക്കണമെങ്കില്‍ ദാതാവിന്റെ സമ്മതം ആവശ്യമാണ്. എന്നാല്‍ രോഗിക്ക് ബോധമില്ലാത്തതിനാല്‍ സമ്മതമില്ലാതെ ബീജം ശേഖരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അശുതോഷ് ജെ. ശാസ്ത്രി അനുമതി നല്‍കി. ബീജം ശേഖരിച്ച് ആശുപത്രിയില്‍ സൂക്ഷിക്കാമെങ്കിലും തുടര്‍നടപടികള്‍ ഹര്‍ജിയുടെ അന്തിമതീര്‍പ്പിന് വിധേയമായിരിക്കും.
പ്രമുഖ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും, കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയും ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിയുമൊക്കെയായി പ്രശസ്തയായ അനന്യ അലക്സിന്റെ തിരോധാനം ആർക്കും വിശ്വസിക്കാൻ കഴിയാത്ത ഒന്നായിരുന്നു. കൊല്ലം പെരുമൺ സ്വദേശിനിയായ അനന്യയുടെ പ്രായം വെറും 28 വയസ്സ് മാത്രമായിരുന്നു. റേഡിയോ ജോക്കിയായി മാത്രമല്ല അവതാരകയായും , രാഷ്ട്രീയ പ്രവർത്തകയായും തിളങ്ങിയിരുന്നു അനന്യ. ട്രാൻസ്ജെൻഡറുകൾ നേരിടുന്ന പ്രശ്നങ്ങൾ സമൂഹത്തിലെ മുഖ്യധാരയിൽ എത്തിക്കാൻ അനന്യ ശ്രമിച്ചിരുന്നു. മാത്രമല്ല അവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുന്നതിനെതിരെയും അനന്യ ശക്തമായി പ്രതികരിച്ചു രംഗത്തെത്തിയിരുന്നു.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒന്നാകെ കണ്ണീർ പടർത്തുന്നത്, അനന്യ യുടെ അവസാന നിമിഷങ്ങൾ ആണ്. മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പ് തന്റെ വിഷമങ്ങളും, താൻ അനുഭവിക്കുന്ന തീരാവേദനയും, ഒപ്പം താൻ അകപ്പെട്ട ചതിക്കുഴികളെയും പറ്റി ഓർത്തോർത്ത് വിതുമ്പുകയാണ് അനന്യ. ട്രാൻസ്ജെൻഡർ വുമൺ ഹെൽദി സാധിയയുടെ യൂട്യൂബ് അക്കൗണ്ടിലൂടെയാണ് അനന്യയുടെ വെളിപ്പെടുത്തലുകൾ. വളരെ വിഷാദ ഭാവത്തിൽ, ഒരുപാട് നൊമ്പരങ്ങൾ പേറിയാണ് അനന്യ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. അനന്യ പറയുന്നത് ഇങ്ങനെ.
മനസ്സുകൊണ്ട് പെണ്ണാകാൻ ആഗ്രഹിച്ചത് പോലെ തന്നെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ശരീരം കൊണ്ടും ഒരു പെണ്ണ് ആകണം എന്നത്. അതിനായി താൻ കൂട്ടി വച്ചിരുന്ന സമ്പാദ്യം മുഴുവൻ ചിലവഴിച്ചു.
റീനൽ മെഡ്സിറ്റിയിലെ ഡോക്ടർ അർജുൻ അശോകന്റെ നേതൃത്വത്തിൽ നടത്തിയ വളരെ വിജയകരമായി പൂർത്തിയാക്കേണ്ട തന്റെ ലിംഗമാറ്റ ശസ്ത്രക്രിയ അതീവ പരാജയം ആക്കി തന്നു ഈ ഡോക്ടർ. കഴിവുറ്റ ഡോക്ടറാണെന്ന് തരത്തിലുള്ള നിരവധി അവകാശവാദങ്ങൾ ഉന്നയിച്ചതിന് ശേഷമാണ് ഇത്തരമൊരു വൈകൃതം തന്റെ ശരീരത്തിനുമേൽ കാണിച്ചത്. വജൈന എന്ന് വിളിക്കാൻ പോലും പറ്റാത്ത മാംസപിണ്ഡം, കീറിമുറിച്ച് വെട്ടിപ്പിളർന്ന അവസ്ഥയിൽ ആക്കി തന്നു തന്റെ സ്വകാര്യ അവയവം. അസഹനീയമായ വേദനയോടൊപ്പം, ഒന്ന് മൂത്രമൊഴിക്കാൻ പോലും പറ്റാത്ത അവസ്ഥ. ദിവസവും എട്ടു മുതൽ 12 പാടുകളാണ് വേണ്ടത്. രക്തം വാർന്നു വാർന്നു പോകുന്ന അവസ്ഥ. കഴിഞ്ഞ 13 മാസങ്ങളായി താൻ ഈ വേദനയിലൂടെ കടന്നുപോവുകയാണ്.
പാഡില്ലാതെ നിൽക്കാനോ കിടക്കാനോ ഉറങ്ങാനോ കഴിയാത്ത അവസ്ഥ. കുനിയാനോ, ചുമക്കാനോ, ശ്വാസം എടുക്കാനോ ഒന്ന് കരയാൻ പോലും പറ്റാത്ത അവസ്ഥയിൽ, തീ തിന്നുന്ന വേദന അനുഭവിക്കുകയാണ് താൻ. വയറിന് രണ്ടുവശവും വെട്ടിപ്പിളർന്നു വെച്ചിരിക്കുകയാണ്. ശാരീരിക അവസ്ഥ വളരെ മോശമാണ്. ഒപ്പം മാനസികാവസ്ഥ അതിലേറെ അസ്വസ്ഥം. മേക്കപ്പ് ആർട്ടിസ്റ്റ് ആയ തനിക്ക് കുനിഞ്ഞു നിന്ന് ജോലി ചെയ്യാൻ പോലും സാധിക്കുന്നില്ല. കൊറോണക്കാലം ആയതു മുതൽ ജോലിയുമില്ല. ചുരുക്കിപ്പറഞ്ഞാൽ ഒരു കവർ പാഡ് പോയിട്ട്, വിശപ്പടക്കാൻ വേണ്ടി കുറച്ച് അരി വാങ്ങാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയായി മാറി. വജൈനയിൽ നിന്നും മാംസപിണ്ഡങ്ങൾ പുറന്തള്ളി നിൽക്കുകയും, രക്തത്തോടൊപ്പം മറ്റൊരുതരം സ്രവവും സ്രെവിക്കുന്നുണ്ട്. സ്വകാര്യ അവയവം വൃത്തിയാക്കാനോ, അത് വൃത്തിയോടെ സൂക്ഷിക്കാനും സാധിക്കുന്നില്ല. കാരണം അത്രയേറെ അമാനുഷികമായി ആ അവയവത്തെ കീറിമുറിച്ചിരിക്കുന്നു, ഇതിനെ ഒരിക്കലും വജൈന എന്നു വിളിക്കാൻ കൂടി സാധിക്കില്ല.
സംസാരിക്കുമ്പോൾ അസഹനീയമായ വയറുവേദന മൂലം വയറു പൊത്തിപ്പിടിച്ച് ആണ് താൻ സംസാരിക്കുന്നത്, ഒപ്പം ശ്വാസംമുട്ടലും ഉണ്ട്. തന്നോടു കാണിച്ച ക്രൂരതയിൽ മനസ്സാന്നിധ്യം നഷ്ടപ്പെട്ട് പലപ്പോഴും ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നിയെങ്കിലും, താൻ ഒരു ശക്തയായ സ്ത്രീ ആണെന്നും ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന ആളാണെന്നും അതുകൊണ്ട് തനിക്ക് ഇനിയും മുന്നോട്ടു ജീവിക്കണമെന്നും അനന്യ പറയുന്നു. ഒപ്പം ഇത് കാണുന്ന പ്രേക്ഷകർ തന്റെ ജീവിതം രക്ഷിക്കാനായി ഇത് റീ ഓപ്പറേറ്റ് ചെയ്യാനുള്ള എന്തെങ്കിലും ഒരു ചെറു സഹായം നൽകണമെന്നും അപേക്ഷിക്കുകയാണ് അനന്യ. മാത്രമല്ല ഈ ഹീന പ്രവർത്തിക്ക് എതിരെ പ്രതികരിക്കാൻ ആരും ഇല്ലാത്തതുകൊണ്ട് ക്ലബ് ഹൗസിൽ അനന്യയുടെ പ്രൊഫൈൽ പിക്ചറും ചതഞ്ഞരഞ്ഞ വജൈന എന്ന് വിളിക്കാൻ സാധിക്കാത്ത മാംസപിണ്ഡം ആണ് എന്ന ഹൃദയഭേദകമായ ഈ വാക്കുകളും ദൃശ്യങ്ങളും കണ്ണീര് അടക്കാതെ കാണാൻ സാധിക്കില്ല.
കേരളത്തിലാദ്യമായി നീലത്തിമിംഗിലത്തിന്റെ ശബ്ദം വിഴിഞ്ഞത്തിനടുത്ത് ഗവേഷകർ റെക്കോഡ് ചെയ്തു. ഇതുവഴി ദേശാടനം നടത്തിയ ഒന്നോ രണ്ടോ തിമിംഗിലങ്ങളുടെ ശബ്ദമാണു റെക്കോഡ് ചെയ്തത്. ഗവേഷകർ അത് അപഗ്രഥിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ തീരക്കടലിനടുത്ത് തിമിംഗിലങ്ങളുണ്ടോ എന്നറിയാൻ അഹമ്മദാബാദിലെ ദിപാനി സുപാരിയയെന്ന ശാസ്ത്രജ്ഞയുടെ നേതൃത്വത്തിൽ പഠനം നടക്കുന്നുണ്ട്. കേരള സർവകലാശാല അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ. എ. ബിജുകുമാറും വിഴിഞ്ഞം കരിങ്കുളം സ്വദേശിയായ ഗവേഷകൻ കുമാർ സഹായരാജുവും ഈ ഗവേഷണത്തോട് സഹകരിക്കുന്നുണ്ട്.
പഠനത്തിന്റെ ഭാഗമായി, വിഴിഞ്ഞത്തിനും പൂവാറിനുമിടയിൽ തീരത്തുനിന്ന് അമ്പതു മീറ്റർ മാറി കടലിൽ, മൂന്നു മാസം മുമ്പ് ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നു. ഇവയിൽ നിന്നാണ് നീലത്തിമിംഗിലത്തിന്റെ ശബ്ദം കിട്ടിയെന്ന് മനസ്സിലായത്. വിഴിഞ്ഞത്തിനടുത്ത് റെക്കോഡ് ചെയ്ത ഓഡിയോക്ലിപ്പിൽ മൂന്നു തവണ ശബ്ദം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽനിന്ന് വിഴിഞ്ഞത്തിനടുത്തുകൂടി ഒന്നിലേറെ നീലത്തിമിംഗിലങ്ങൾ പോയിട്ടുണ്ടെന്നാണ് ഗവേഷകർ കരുതുന്നത്. കൂനൻ തിമിംഗിലം (ഹംപ്ബാക്ക് വേൽ) എന്നയിനം നമ്മുടെ തീരത്തിനടുത്തുകൂടി ദേശാടനം നടത്താറുള്ളതായി നേരത്തേ ഗവേഷകർക്ക് സൂചന ലഭിച്ചിരുന്നു.
ചലച്ചിത്ര നടൻ കെടിഎസ് പടന്നയിൽ അന്തരിച്ചു. 88 വയസായിരുന്നു. കടവന്തറയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. തൃപ്പൂണിത്തുറയിൽ വീട്ടിൽ വാർധക്യസഹചമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം. നാടകത്തിൽ നിന്നാണ് അദ്ദേഹം സിനിമയിലെത്തിയത്.
1990കള്‍ മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നു. പിന്നീട് സീരിയലുകളിലും അഭിനയിച്ചു. 100ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നടനായിട്ടും തൃപ്പുണിത്തുറ കണ്ണംകുളങ്ങരയിൽ ചെറിയ കട നടത്തിയിരുന്നു. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, അനിയൻബാവ ചേട്ടൻ ബാവ എന്നിവ ശ്രദ്ധേയ സിനിമകളാണ്.
നീണ്ട നാടക ജീവിതത്തിനൊടുവിൽ രാജസേനന്റെ ചേട്ടൻ ബാവ, അനിയൻ ബാവ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടങ്ങിയത്. ചാൻസ് ചോദിച്ച് രാജസേനനെ കാണാൻ ചെന്ന പടന്നയിലിനെ അദ്ദേഹം അവിടെ ഇല്ല എന്ന് പറഞ്ഞു മടക്കിയെങ്കിലും, ഒരു നിമിത്തം പോലെ രാജസേനൻ അദ്ദേഹത്തെ കാണുകയും തന്റെ ചിത്രത്തിൽ ഒരു വേഷം നൽകുകയുമായിരുന്നു.
ഒരു കാലത്ത് രാജസേനൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു കെ.ടി.എസ്. ഹാസ്യവേഷങ്ങളിലൂടെ മലയാളിയെ ചിരിപ്പിച്ച പടന്നയിലിന്റെ കഥാപാത്രങ്ങള്‍ ഇന്നും ഹിറ്റാണ്. ആദ്യത്തെ കൺമണി, ശ്രികൃഷ്ണപുരത്തെ നക്ഷത്രങ്ങൾ, വൃദ്ധന്മാരെ സൂക്ഷിക്കുക തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഇന്നും ഏറെ ചിരിപ്പിക്കുന്നവയാണ്.
തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങളില്‍ പ്രതികരണവുമായി ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. സഹോദരന്‍ അര്‍ബാസ് ഖാന്‍ അവതാരകനായെത്തിയ ടോക്ക് ഷോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ട്വിറ്ററില്‍ ഒരാള്‍ എഴുതിയ കുറിപ്പ് സല്‍മാന് മുന്‍പില്‍ അര്‍ബാസ് വായിച്ചു.
അതില്‍ അയാള്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ… ‘ഹേ ഭീരു നിങ്ങള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ അറിയാം നിങ്ങള്‍ക്ക് ദുബായില്‍ നൂര്‍ എന്ന പേരില്‍ ഒരു ഭാര്യയും 17 വയസ്സ് പ്രായമുള്ള ഒരു മകളുമുണ്ടെന്ന്. എത്രകാലം ഞങ്ങളെ വിഡ്ഢികളാക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്?”
ഈ പരാമര്‍ശത്തോടുള്ള സല്‍മാന്‍ ഖാന്റെ പ്രതികരണം;
”ആളുകള്‍ക്ക് എല്ലാം അറിയാം. ഈ അബദ്ധങ്ങള്‍ ആരാണ് എഴുതിയതെന്നും എവിടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും എനിക്കറിയല്ല. ഈ വ്യക്തി വിചാരിക്കുന്നത് ഞാന്‍ മറുപടി നല്‍കുന്നതിലൂടെ അയാളെ പരിഗണിക്കുമെന്നാണോ…. സഹോദരാ എനിക്ക് ഭാര്യയില്ല. ഞാന്‍ ജീവിക്കുന്നത് ഇന്ത്യയില്‍, ഒന്‍പതാമത്തെ വയസ്സുമുതല്‍ ഗാലക്സി അപ്പാര്‍ട്ട്മെന്റില്‍. ഞാന്‍ എവിടെയാണ് ജീവിക്കുന്നതെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാം. നിങ്ങളൊന്നും മറുപടിയേ അര്‍ഹിക്കുന്നില്ല.
വയനാട് അമ്പലവയൽ മഞ്ഞപ്പാറയിലുള്ള ക്വാറിക്കുളത്തിൽ വീട്ടമ്മയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. മേപ്പാടി കുന്നമ്പറ്റ പെരിഞ്ചിറ സതീഷ്‌കുമാറിന്റെ ഭാര്യ മഞ്ജു (29) വിനെയാണ് ഇന്നലെ അമ്പലവയലിലുള്ള ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മേപ്പാടി കുന്നമ്പറ്റയിലുള്ള മഞ്ജു എന്തിന് മഞ്ഞപ്പാറയിൽ വന്നുവെന്നതാണ് ദുരൂഹമായിരിക്കുന്നത്. ഇക്കാര്യം ബന്ധുക്കൾക്കും അറിയില്ല. അതേസമയം, തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മ ശ്യാമള അന്വേഷണ സംഘത്തോട് പറയുന്നത്.
മഞ്ജുവിന്റെ അമ്മ വൃക്കേരോഗിയാണ്. ഇവർ ചികിത്സക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുമ്പോൾ സാധാരണയായി മഞ്ജുവാണ് കൂടെ പോകുന്നത്. പതിവ് പോലെ ഞായറാഴ്ച അമ്മയെ ഡോക്ടറെ കാണിക്കണമെന്ന് പറഞ്ഞാണ് യുവതി ഭർത്താവിന്റെ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് തിരിച്ച് വീട്ടിലെത്താതായതോടെ ഭർത്താവ് സതീഷ് മേപ്പാടി പോലീസിൽ പരാതി നൽകുകയായിരുന്നു. അമ്മയുടെ അടുത്തേക്ക് പോകുന്നുവെന്നാണ് യുവതി പറഞ്ഞതെങ്കിലും സതീഷ് അമ്മയെ വിളിച്ചപ്പോൾ അവിടേക്ക് എത്തിയില്ലെന്നായിരുന്നു മറുപടി. ഇതിന് ശേഷം വിളിച്ചു നോക്കിയപ്പോൾ മഞ്ജുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെയാണ് പോലീസിനെ സമീപിച്ചത്.
അതിനിടെ മൃതദേഹം കണ്ടെത്തിയ മഞ്ഞപ്പാറ ഭാഗത്ത് യുവതി എത്തിയത് കണ്ടതായി പ്രദേശവാസികളിൽ ചിലർ പറയുന്നു. തനിച്ചുനിന്ന യുവതിയോട് എവിടെ പോകുന്നുവെന്ന് ചോദിച്ചപ്പോൾ ബന്ധുവീട്ടിൽ വന്നതാണെന്നായിരുന്നു മറുപടി. ഇതിന് ശേഷം ക്വാറിക്കുളങ്ങളുള്ള ഭാഗത്തേക്ക് നടന്നുപോയതായും പ്രദേശവാസികൾ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഈ സമയം ഒരു ജീപ്പും ഈ വഴി പോയിരുന്നുവെന്നുള്ള വിവരവും ജനങ്ങൾ കൈമാറിയിട്ടുണ്ട്.
ചൊവ്വാഴ്ച എട്ടരയോടെ പ്രദേശവാസികൾ തന്നെയാണ് മൃതദേഹം കണ്ടത്. ബാഗും ചെരിപ്പും മാസ്‌കും യുവതി കഴിച്ചതെന്ന് കരുതുന്ന പഴത്തിന്റെ ബാക്കിയും കുളത്തിന്റെ കരയിൽ ഉണ്ടായിരുന്നു. എന്നാൽ മഞ്ജു ഉപയോഗിച്ച മൊബൈൽ ഫോൺ ഇവിടെ നിന്ന് കണ്ടെത്താനായില്ല. എഎസ്പി അജിത്കുമാർ, സുൽത്താൻബത്തേരി ഡിവൈഎസ്പി വി വി ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.