India

തിരഞ്ഞെടുപ്പ് റാലിക്കിടെ വേദിയില്‍ കുഴഞ്ഞു വീണ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്കു കോവിഡ് സ്ഥിരീകരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

വഡോദരയില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിക്കിടെയാണ് മുഖ്യമന്ത്രി വേദിയില്‍ കുഴഞ്ഞു വീണത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ അസ്വാഭാവികത തോന്നിയ സുരക്ഷാഭടന്മാര്‍ സമീപത്തെത്തിയപ്പോഴേക്കും വിജയ് രൂപാണി താഴെവീണിരുന്നു.

പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിമാനമാര്‍ഗം അദ്ദേഹത്തെ അഹമ്മദാബാദിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതോടെ ആംബുലന്‍സിന്‍ ജീവനൊക്കി പോലീസുദ്യോഗസ്ഥന്‍. തെക്കു കിഴക്കന്‍ ഡല്‍ഹിയിലെ എസ്‌ഐ ആയ രാജ് വീര്‍ സിംഗ് (39) എന്നയാളാണ് ആംബുലന്‍സിനുള്ളില്‍ തൂങ്ങിമരിച്ചത്.

ഡല്‍ഹി സര്‍ക്കാറിന്റെ സെന്‍ട്രലൈസ്ഡ് ആക്‌സിഡന്റ് ട്രോമാ സര്‍വീസസ് (CATS) ആംബുലന്‍സിലാണ് പോലീസുകാരന്‍ ആത്മഹത്യ ചെയ്തത്. ദില്‍ഷാദ് ഗാര്‍ഡനിലെ ഗുരു തേജ് ബഹാദുര്‍ ഹോസ്പിറ്റിലനടുത്താണ് സംഭവം.

ഇബാസ് ആശുപത്രിയിലേക്കുള്ള വഴി മധ്യേയാണ് ദാരുണ സംഭവം അരങ്ങേറിയതെന്നാണ് പോലീസ് പറയുന്നത്. ദ്വാരകയിലെ വീട്ടില്‍ നിന്നാണ് രാജ് വീര്‍ ആംബുലന്‍സിനായി വിളിച്ചത്. അസുഖബാധിതനായ ഇയാളെ മൂന്നോളം ആശുപത്രികളിലെത്തിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ട് ചികിത്സ നിഷേധിക്കപ്പെട്ടുവെന്നാണ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്.

ആശുപത്രികളിലെ പ്രതികരണത്തില്‍ അരിശം പൂണ്ട പോലീസ് ഉദ്യോഗസ്ഥന്‍ ആംബുലന്‍സിനുള്ളില്‍ തന്നെ ജീവനൊടുക്കുകയായിരുന്നു. ഇയാളുടെ പെരുമാറ്റ രീതികള്‍ കണ്ട് ആംബുലന്‍സ് ജീവനക്കാര്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ആംബുലന്‍സില്‍ തന്നെയുണ്ടായിരുന്ന ഒരു വസ്ത്രം ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് ഡിസിപി ആര്‍പി മീന അറിയിച്ചത്.

സംഭവത്തില്‍ പൊലീസും ഡോക്ടര്‍മാറും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ആരെയും സംരക്ഷിക്കില്ലെന്നും നിയമ നടപടി കൈ കൊള്ളുമെന്നുമാണ് കാറ്റ്‌സ് ഉദ്യോഗസ്ഥന്‍ അറിയിച്ചത്. ‘നടന്ന സംഭവങ്ങളുടെ യഥാര്‍ഥ ചിത്രം ഇതുവരെ വ്യക്തമായിട്ടില്ല.

രണ്ടോ മൂന്നോ ജീവനക്കാര്‍ ആ ആംബുലന്‍സിലുണ്ടായിരുന്നു. പോലീസുമായി സഹകരിച്ച് വിശദമായ അന്വേഷണം തന്നെ നടത്തും’ എന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാക്കുകള്‍.

ഹരിയാനയിലെ മഹേന്ദ്രഗഡ് സ്വദേശിയാണ് മരിച്ച രാജ് വീര്‍ സിംഗ്. അഞ്ച് ദിവസമായി രാജ് വീര്‍ സിംഗ് അവധിയിലായിരുന്നു. ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആംബുലന്‍സ് സേവനമാണ് കാറ്റ്‌സ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ കോവിഡ് സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ എണ്ണം 590 ആയി ഉയര്‍ത്തിയിരുന്നു.

ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മകളും. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. സാജിദ്, കപീല്‍, മാന്‍വേന്ദ്ര എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒഎല്‍എക്സില്‍ സെക്കന്റ് ഹാന്‍ഡ് സോഫ വില്‍ക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഹര്‍ഷിത തട്ടിപ്പിനിരയായത്.

സംഭവത്തിലെ മുഖ്യപ്രതി ഒളിവിലാണെന്നാണ് വിവരം. ഇയാള്‍ക്കായുള്ള അന്വേഷണം നടത്തി വരികയാണ്. അയാളാണ് ഇ കൊമേഴ്സ് സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി കബളിപ്പിച്ചത്. ഫെബ്രുവരി 7 നായിരുന്നു സംഭവം. ഡല്‍ഹി സിവില്‍ലൈന്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കസ്റ്റമറാണെന്ന വ്യാജേന എത്തിയ ആള്‍ ചെറിയ തുക കെജരിവാളിന്റെ മകളുടെ അക്കൗണ്ടിലേക്ക് കൈമാറുകയും ശേഷം ബാര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ ബാര്‍കോഡ് സ്‌കാന്‍ ചെയ്തതോടെ രണ്ട് തവണയായി യുവതിയുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടുകയായിരുന്നു. ആദ്യം 20000 രൂപയും രണ്ടാമത്തെ പ്രാവശ്യം 14000 രൂപയുമാണ് നഷ്ടപ്പെട്ടത്.’

ദുരൂഹസാഹചര്യത്തില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിയിലെ മരടിലാണ് സംഭവം. മരട് മുസ്ലിം പള്ളിക്ക് സമീപം മണ്ടാത്തറ റോഡില്‍ നെടുംപറമ്പില്‍ ജോസഫിന്റെയും ജെസിയുടെയും ഇളയമകള്‍ നെഹിസ്യയെ ആണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

17വയസ്സായിരുന്നു. ഗ്രിഗോറിയന് സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നെഹിസ്യ. തലയും മുഖവും പ്ലാസ്റ്റിക് കവര്‍ കൊണ്ട് മറച്ച നിലയില്‍ കിടക്കയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ഏഴുമണിക്ക് എഴുന്നേല്‍ക്കാറുള്ള കുട്ടി ഒമ്പതു മണിയായിട്ടും എഴുന്നേറ്റിരുന്നില്ല.

കുറെ വിളിച്ചിട്ടും വിവരമൊന്നുമില്ലാതെ വന്നതോടെ അച്ഛനും സഹോദരിയും ചേര്‍ന്ന് അയല്‍ക്കാരനെ വിളിച്ചുകൊണ്ടു വന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് കുട്ടി മരിച്ചു കിടക്കുന്നത് കണ്ടത്. വായിലും മൂക്കിലും പഞ്ഞി നിറച്ചശേഷം സെല്ലോ ടേപ്പ് ഒട്ടിച്ച് പ്ലാസ്റ്റിക് കവര്‍ തലവഴി മൂടി മുഖം മറച്ച നിലയിലും കഴുത്തില്‍ കയര്‍ കെട്ടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.

മരട് പൊലീസ് സ്ഥലത്തെത്തി. ഫോറന്‌സിക് വിഭാഗവും പരിശോധന നടത്തി. കുട്ടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രഥമിക നിഗമനം. കൊലപാതകമാണെങ്കില്‍ മുകളിലെ കിടപ്പുമുറിയില്‍ നിന്നും കൊലയ്ക്ക് ശേഷം ആരും പുറത്തേക്ക് രക്ഷപ്പെട്ടതിന്റെ ലക്ഷണമില്ലെന്ന് പൊലീസ് സൂചിപ്പിച്ചു.

പഠിക്കാന്‍ മിടുക്കിയാണ് നെഹിസ്യ. കഴിഞ്ഞ ദിവസം നടന്ന ക്ലാസ് പരീക്ഷയില്‍ ഒന്നോ രണ്ടോ മാര്‍ക്ക് കുറഞ്ഞതിന് അച്ഛന്‍ ശാസിച്ചിരുന്നു. വീട്ടില്‍ അച്ഛനും സഹോദരിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മ ആയുര്‍വ്വേദ ചികില്‍സയിലാണ്.

കുരിശുപള്ളിയില്‍ മെഴുകുതിരി കത്തിച്ച് മടങ്ങവെ കാര്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെറുവാണ്ടൂര്‍ വള്ളോംകുന്നേല്‍ വീട്ടില്‍ എംപി ജോയിയുടെ ഭാര്യ സാലി ജോയി (45)ആണു മരിച്ചത്. രണ്ടാഴ്ച മുന്‍പ് അനാഥാലയത്തില്‍ നിന്നും ദത്തെടുത്ത 9വയസുകാരി ജൂവലിന്റെ കണ്‍മുന്‍പില്‍ വെച്ചായിരുന്നു ദാരുണമായ അപകടം നടന്നത്.

റോഡ് മുറിച്ച് കടക്കവെ, ഇരുവരെയും കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകട ശേഷം കാര്‍ നിര്‍ത്താതെ പോവുകയും ചെയ്തു. പട്ടിത്താനം മണര്‍കാട് ബൈപാസില്‍ ചെറുവാണ്ടൂരിലാണ് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചത്. രണ്ടാഴ്ച മുന്‍പാണു ജൂവലിനെ ജോയിയും സാലിയും ഡല്‍ഹിയില്‍ നിന്നു ദത്തെടുത്തത്.

11 വര്‍ഷമായി ജോയിസാലി ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട്. കുട്ടികളുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഉറപ്പിച്ചതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദത്തെടുക്കുകയായിരുന്നു. മകള്‍ക്കു നല്‍കാനിരുന്ന ജൂവല്‍ എന്ന പേരും നല്‍കി. ഇന്നലെ രാത്രി ചെറുവാണ്ടൂര്‍ കുരിശുപള്ളിയില്‍ മെഴുകുതിരി കത്തിച്ച ശേഷം വീട്ടിലേക്കു പോകാനായി റോഡ് കുറുകെ കടക്കുമ്പോള്‍ കാര്‍ ഇടിക്കുകയായിരുന്നു. റോഡ് കുറുകെ കടന്ന ഭാഗത്ത് വെളിച്ചമില്ലായിരുന്നു. ജൂവലിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാലിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഏറ്റുമാനൂർ ∙ അമ്മയും അച്ഛനുമുള്ള വാത്സല്യവീട്ടിലേക്ക്, സനാഥത്വത്തിലേക്ക് കൊച്ചു ജൂവലിന്റെ യാത്ര കണ്ണീരിലലിഞ്ഞു. ചെറുവാണ്ടൂരിലെ വഴിയിൽ അവളുടെ അമ്മയെ ഇടിച്ചു തെറിപ്പിച്ചു കടന്നുപോയ കാർ തട്ടിയെടുത്തത് അത്രമേൽ കൊതിച്ച തണലായിരുന്നു.

പട്ടിത്താനം – മണർകാട് ബൈപാസിൽ ചെറുവാണ്ടൂരിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് ചെറുവാണ്ടൂർ വള്ളോംകുന്നേൽ വീട്ടിൽ എം.പി.ജോയിയുടെ ഭാര്യ സാലി ജോയി (45)ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾ ജൂവലിനെ (9) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടാഴ്ച മുൻപാണു ജൂവലിനെ ജോയിയും സാലിയും ഡൽഹിയിൽ നിന്നു ദത്തെടുത്തത്. 11 വർഷമായി ജോയി–സാലി ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട്. കുട്ടികളുണ്ടാകാൻ സാധ്യതയില്ലെന്ന് ഉറപ്പിച്ചതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ദത്തെടുക്കുകയായിരുന്നു. മകൾക്കു നൽകാനിരുന്ന ജൂവൽ എന്ന പേരും നൽകി.

ഇന്നലെ രാത്രി ചെറുവാണ്ടൂർ കുരിശുപള്ളിയിൽ മെഴുകുതിരി കത്തിച്ച ശേഷം വീട്ടിലേക്കു പോകാനായി റോഡ് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. റോഡ് കുറുകെ കടന്ന ഭാഗത്ത് വെളിച്ചമില്ലായിരുന്നു. കാർ സാലിയെയും ജൂവലിനെയും ഇടിച്ചു തെറിപ്പിച്ചു. അപകടത്തിനിടയാക്കിയ കാർ നിർത്താതെ പോയി.

ഇടിയുടെ ആഘാതത്തിൽ ജൂവൽ റോഡിനു വശത്തേക്ക് തെറിച്ചു പോയി. ജൂവൽ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സാലിയുടെ മൃതദേഹം മോർച്ചറിയിൽ.

എറണാകുളം വാ‍ഴക്കാലയില്‍ കന്യാസ്ത്രിയെ പാറമടയിൽ മരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കാല സെൻ്റ് തോമസ് കോൺവെൻ്റിലെ കന്യാസ്ത്രീയാണ് മരിച്ചത്. ഇടുക്കി കോരുത്തോട് സ്വദേശിനി സിസ്റ്റര്‍ ജസ്റ്റീന തോമസ് (45) ആണ് മരിച്ചത്. മഠത്തിന് സമീപത്തെ പാറമടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തിങ്കളാ‍ഴ്ച പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തുടരന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

പ്രഭാത ഭക്ഷണത്തിന് ശേഷം കന്യാസ്ത്രിയെ മഠത്തില്‍ നിന്നും കാണാതായിരുന്നു. ഉച്ചവരെ തെരച്ചില്‍ നടത്തിയിട്ടും കാണാതായതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെയാണ് വൈകിട്ടോടെ മഠത്തിന് സമീപത്തെ പാറമടയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസെത്തി മൃതദേഹം മാറ്റുകയായിരുന്നു.

2011 മുതല്‍ മാനസിക രോഗത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കന്യാസ്ത്രി ചികിത്സയ്ക്ക് വിധേയയായിരുന്നതായി പോലീസ് പറഞ്ഞു. നിലവില്‍ മരണത്തില്‍ അസ്വാഭാവികത സംശയിക്കുന്നില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്നും പോലീസ് അറിയിച്ചു.

കാഞ്ഞിരപ്പള്ളി കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ സിപിഐ ഒരുങ്ങുന്നു. പൂഞ്ഞാറോ ചങ്ങാനാശ്ശേരിയോ നല്‍കിയാല്‍ കാഞ്ഞിരപ്പളളി വിട്ടുനല്‍കാന്‍ സിപിഐ സന്നദ്ധമാകും. എന്നാല്‍ കാഞ്ഞിരപ്പള്ളി വിട്ടുനല്‍കുന്നതില്‍ അനികൂലിക്കില്ലെന്ന് നിലപാടിലാണ് സിപിഐ ജില്ലാ നേതൃത്വം.

പാലായില്‍ ധാരണായി ജോസ് കെ മാണി ഇടതുന്നമണിയിലേക്ക് വന്നപ്പോള്‍ തന്നെ സിപിഎം ഉറപ്പുകൊടുത്തതാണ് കാഞ്ഞിരപ്പള്ളി വിട്ടുനല്‍കാന്‍ സിപിഐയുമായി സംസാരിക്കാമെന്ന്. സിപിഎം സിപിഐ നേതൃത്വങ്ങള്‍ തമ്മിലുള്ള ആശയവിനിയമത്തില്‍ കാഞ്ഞിരപ്പള്ളി വിട്ടുനല്‍കുന്നതില്‍ വിയോജിപ്പില്ലെന്ന് സിപിഐ അറിയിച്ചു. പകരം കോട്ടയം ജില്ലയില്‍ തന്നെ പൂഞ്ഞാറോ ചങ്ങനാശ്ശേരിയോ വേണമെന്നാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ കാഞ്ഞിരപ്പള്ളി വിട്ടുനല്‍കുന്നതില്‍ സിപിഐ കോട്ടയം ജില്ലാ നേതൃത്വത്തില്‍ കടുത്ത വിയോജിപ്പുണ്ട്. സീറ്റിങ് സീറ്റുകള്‍ക്ക് പ്രാധാന്യം കൊടുക്കണമെന്ന നിബന്ധന പാലാ ജോസിനെ കൊടുത്തതോടെ ഇല്ലാതായി എന്നായി സിപിഐ പ്രാദേശിക ഘടകത്തിന്റെ നിലപാട്.

അതിനാല്‍ കാഞ്ഞിരപ്പള്ളിയില്‍ അവകാശവാദമുന്നയിക്കാനാവില്ല. എന്നാല്‍ വിട്ടുവീഴ്ചകള്‍ക്ക് സജ്ജമാണെന്ന് ഇതിനോടകം തന്നെ അറിയിച്ച സിപിഐ സംസ്ഥാന നേതൃത്വം കാഞ്ഞിരപ്പള്ളിയില്‍ പിടിവാശി കാണിക്കില്ല. പൂഞ്ഞൂറോ ചങ്ങാനാശ്ശേരിയോ നല്‍കണമെന്നാണ് സിപിഐ ആവശ്യം. എരുമേലി ജില്ലാ പഞ്ചായത്തില്‍ വിജയിച്ച യുവനേതാവ് ശുഭേഷ് സുധാകരെ പൂഞ്ഞാറില്‍ മല്‍സരിപ്പിക്കാനാണ് ആലോചന. എന്നാല്‍ പൂഞ്ഞാര്‍ ഏറ്റെടുക്കുന്നതിനോട് സിപിഐ നിയോജക മണ്ഡലം കമ്മിറ്റിക്ക് കടുത്ത വിയോജിപ്പുണ്ട്.

പി.സി.ജോര്‍ജിന് സിപിഎം വോട്ടുകള്‍ പോകുമെന്നാണ് സിപിഐ പ്രാദേശിത നേതാക്കളുടെ വിലയിരുത്തല്‍.ഇതോടെയാണ് ചങ്ങാനാശ്ശേരി എന്ന നിര്‍ദേശവും ഉയര്‍ന്നത്. എന്നാല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്ന് തിരുവനന്തപുരം ഏറ്റെടുക്കാന്‍ സിപിഎം ആലോചിക്കുന്നണ്ട്.അതിനാല്‍ അവരുടെ മറ്റൊരു സീറ്റായ ചങ്ങാനാശ്ശേരിയുടെ സിപിഐക്ക് കൊടുക്കാമെന്നതില്‍ സിപിഎമ്മിന് ഉറപ്പു പറയാനാവുന്നില്ല. പൂഞ്ഞാര്‍ സിപിഐ ഏറ്റെടുക്കുന്നില്ലെങ്കില്‍ ശൂഭേഷ് സുധാകര്‍ പീരുമേട് മല്‍സരിച്ചേക്കും. ചങ്ങാനാശ്ശേരി കിട്ടിയാല്‍ അഡ്വ മാധവന്‍നായരെയാണ് മല്‍സരിപ്പിക്കാനാണ് സിപിഐ ആലോചന

ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിടെ ചെന്നൈ എം.എ. ചിദംബരം സ്റ്റേ‍ഡിയത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ‌ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈയിൽ നടക്കുന്ന ആവേശകരമായ ടെസ്റ്റ് മത്സരം ക്ഷണനേരത്തേക്കു കണ്ടെന്നാണു പ്രധാനമന്ത്രിയുടെ പ്രതികരണം. ഇതോടൊപ്പം സ്റ്റേഡിയം ഉൾപ്പെടുന്ന ചെന്നൈ നഗരത്തിന്റെ ചിത്രവും മോദി പങ്കു വച്ചു. സൂക്ഷിച്ചു നോക്കിയാൽ ഗ്രൗണ്ടിലെ ചില താരങ്ങളെയും കാണാം.

വിവിധ പദ്ധതികൾ‌ ഉദ്ഘാടനം ചെയ്യുന്നതിനാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തിയത്. തമിഴ്നാട് സന്ദർശനത്തിന് ശേഷം വിമാനത്തിൽ കൊച്ചിയിലെത്തി. ഓസ്ട്രേലിയയിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി നേരത്തേ അഭിനന്ദിച്ചിരുന്നു. ഇന്ത്യൻ‌ ടീമിന്റെ കഠിനാധ്വാനവും ഒരുമിച്ചുള്ള പ്രവർത്തനവും പ്രചോദനമേകുന്നതാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

 

മൂന്ന് ദിവസം മുമ്പായിരുന്നു നടനും സംവിധായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹം. മലയാളത്തിലെ പ്രമുഖ താരങ്ങളുടെയടക്കം സാന്നിധ്യത്തിൽ വളരെ ആഘോഷപൂർവ്വമായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. എന്നാൽ ഈ സന്തോഷ നിമിഷങ്ങള്‍ക്കിടയിലും കുടുംബത്തെ ആശങ്കയിലാക്കി ഒരു സംഭവം നടന്നു. കാസർകോഡ് വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ ഇതിനായി ട്രെയിനിൽ യാത്ര തിരിച്ച കുടുംബം വിവാഹാഭരണങ്ങളും വസ്ത്രങ്ങളും അടങ്ങിയ ബാഗ് ട്രെയിനിൽ വച്ച് മറക്കുകയായിരുന്നു.

നിക്കാഹ് ചടങ്ങുകൾക്കായി വ്യാഴാഴ്ച രാവിലെ മലബാര്‍ എക്സ്പ്രസിലാണ് കുടുംബം കാസർകോഡ് എത്തിയത്. ട്രെയിനിൽ നിന്നും ഇറങ്ങിയ ശേഷം മാത്രമാണ് ആഭരണങ്ങളടങ്ങിയ ബാഗ് എടുത്തില്ലെന്ന കാര്യം ഓര്‍ത്തത്. അപ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിട്ടിരുന്നു. ഉടൻ തന്നെ നാദിർഷ കാസർകോഡ് റെയിൽവെ പ്രൊട്ടക്ഷന്‍ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ആർ.പി.എഫ്. അപ്പോൾ തന്നെ ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടറും ബാച്ച് ഇൻ ചാർജുമായ എം. മുരളീധരന് വിവരം കൈമാറി.

അദ്ദേഹം നടത്തിയ പരിശോധനയിൽ കുടുംബം സഞ്ചരിച്ച എ-വൺ കോച്ചിലെ . 41-ാമത്തെ സീറ്റിനടിയിൽ നിന്നും ബാഗ് കണ്ടെത്തി. ആർ.പി.ഫ് എ.എസ്.ഐ ബിനോയ് കുര്യന്‍ കോൺസ്റ്റബിൾ സുരേശന്‍ എന്നിവരുടെ പക്കൽ ബാഗ് കൈമാറി. തീവണ്ടി മംഗാലപുരത്തെത്തിയപ്പോൾ നാദിർഷായുടെ ബന്ധുവിനെ ബാഗ് ഏൽപ്പിക്കുകയായിരുന്നു. റെയിൽവേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ കാര്യങ്ങൾ ശുഭപര്യവസാനിക്കുകയും ചെയ്തു.

പല ദിവസങ്ങളിലായാണ് ആയിഷയുടെ വിവാഹ ആഘോഷ ചടങ്ങുകൾ നടന്നത്. നാദിർഷയുടെ അടുത്ത സുഹൃത്ത് ദിലീപ്, കാവ്യാ മാധവന്‍, ദിലീപിന്‍റെ മകളും ആയിഷയുടെ അടുത്ത സുഹൃത്തുമായ മീനാക്ഷി, നടി നമിത പ്രമോദ് തുടങ്ങിയവരാണ് ചടങ്ങിലെ താരസാന്നിധ്യമായി നിറഞ്ഞു നിന്നത്.

മിമിക്രി കാലം മുതലേ ആരംഭിച്ച സൗഹൃദമാണ് ദിലീപും നാദിർഷായും തമ്മിൽ. നാദിർഷാ അടുത്തതായി സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന സിനിമയിൽ ദിലീപ് നായകനാണ്. ഇരുവരെയും പോലെ തന്നെയാണ് രണ്ടു പേരുടെയും മക്കളും തമ്മിലുള്ള കൂട്ടുകെട്ടും.

RECENT POSTS
Copyright © . All rights reserved