India

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണ വൈറസിൻെറ പുതിയ വകഭേദം യുകെയിൽ കണ്ടെത്തിയതിനെതുടർന്ന് യൂറോപ്യൻ രാജ്യങ്ങൾക്ക് പിന്നാലെ ഇന്ത്യയും യുകെയിൽ നിന്നും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവയ്ക്കാൻ തീരുമാനിച്ചു. ഡിസംബർ 22 ചൊവ്വാഴ്ച അർധരാത്രി മുതൽ ഡിസംബർ 31 അർധരാത്രി വരെയാണ് യുകെയിൽ നിന്നും തിരിച്ചുമുള്ള യാത്രയ്ക്ക് ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ ചൊവ്വാഴ്ച അർദ്ധരാത്രിയ്ക്ക് മുമ്പായി യുകെയിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാർക്കും കർശനമായി ആര്‍ടി-പിസിആര്‍ ടെസ്റ്റിന് വിധേയരാകാനുള്ള നിർദ്ദേശം വ്യോമയാന മന്ത്രാലയം നൽകി.

പുതിയ നിർദ്ദേശം ക്രിസ്മസ് കാലത്ത് നാട്ടിൽ തങ്ങളുടെ ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും കാണാൻ പോകാനിരുന്ന ഒട്ടേറെ പ്രവാസി മലയാളികളെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ലണ്ടനിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള എയർ ഇന്ത്യ ഫ്ലൈറ്റിൽ ഡിസംബർ 22 മുതൽ 31 വരെ ടിക്കറ്റ് ബുക്ക് ചെയ്ത ഒട്ടേറെപ്പേരുടെ യാത്ര അനിശ്ചിതത്വത്തിലായി. കൂടാതെ യാത്രാവിലക്ക് ഡിസംബർ 31ന് ശേഷവും തുടരുമോ എന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.

പുതിയ കൊറോണ വൈറസ് വകഭേദം കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതും അപകടകാരിയാണെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വെളിപ്പെടുത്തിയിരുന്നു. ഇറ്റലി, ജർമനി, നെതർലാൻഡ് ,ഓസ്ട്രേലിയ ഉൾപ്പെടെയുള്ള പലരാജ്യങ്ങളും യുകെയിലേക്ക് ഉള്ള എല്ലാ വിമാന സർവീസുകളും നിർത്തിവയ്ക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. .

സൂഫിയും സുജാതയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ഷാനവാസ് നരണിപ്പുഴയെ ഹൃദയാഘാതത്തെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ കോയമ്പത്തൂർ കെജി ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ ആണ്. ഷാനവാസ് അപകടനില തരണം ചെയ്തിട്ടില്ലെന്നും 72 മണിക്കൂർ നേരത്തേ നിരീക്ഷണം വേണമെന്നുമാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

കൊറോണയുടെ സാഹചര്യത്തെ തുടർന്ന് നേരിട്ട് ഒടിടി റിലീസിന് എത്തിയ ആദ്യ ചിത്രമായിരുന്നു  സൂഫിയും സുജാതയും. ദേവ്നന്ദൻ, ജയസൂര്യ, അദിതി റാവു ഹൈദരി എന്നിവർ മുഖ്യവേഷങ്ങളിൽ എത്തിയ ചിത്രം മികച്ച അഭിപ്രായം സ്വന്തമാക്കി. പുതിയ സിനിമയുടെ തിരക്കഥാ രചനയ്ക്കായി അട്ടപ്പാടിൽ പോയിരിക്കവെ ആണ് ഷാനവാസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഹരിയാനയിലെ ഗുരുഗ്രാമില്‍ ആശുപത്രിയിലേക്ക് വാഹനം എട്ടുതവണ ഇടിച്ചുകയറ്റി അതിക്രമം. ആശുപത്രിയിലെ ഫാര്‍മസി പൂര്‍ണമായും തകര്‍ന്നു. രണ്ടു ആംബുലന്‍സുകള്‍ അടക്കം പതിനഞ്ചുവാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി. ചികില്‍സയിലുള്ള രോഗികളുമായുള്ള തര്‍ക്കമാണ് അതിക്രമത്തിന് പിന്നിലെന്നാണ് വിവരം.

ഗുരുഗ്രാം സെക്ടര്‍ ഒന്‍പതിലെ ബാലാജി ആശുപത്രിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. രാത്രി പത്തേകാലോടെ പാഞ്ഞെത്തിയ പിക്കപ്പ് വാന്‍ ആശുപത്രിയിലേക്ക് ഇടിച്ചുകയറി. അപകടമാണെന്ന് കരുതിയിരിക്കുമ്പോഴാണ് വാഹനം പിന്നിലേക്ക് എടുത്ത് അക്രമി വീണ്ടും ഇടിച്ചുകയറ്റിയത്. ആശുപത്രിയുടെ റിസപ്ഷനിലേക്കും ഫാര്‍മസിലേക്കുമായിരുന്നു അടുത്ത ഊഴം.

എട്ടുതവണ ഇടിച്ചുകയറ്റിയപ്പോള്‍ രണ്ടു ആംബുലന്‍സുകള്‍ ഉള്‍പ്പെടെ പതിനഞ്ചു വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി. അതിക്രമത്തിന് ശേഷം അക്രമി വാഹനം നിര്‍ത്താതെ ഓടിച്ചുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതേ ആശുപത്രിയില്‍ ചികില്‍സയിലുള്ള രോഗികളുമായുള്ള തര്‍ക്കമാണ് അതിക്രമത്തിന് പിന്നില്ലെന്നാണ് പൊലീസ് പറയുന്നത്. കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ആര്‍ക്കും സാരമായ പരുക്കുകളില്ലെന്ന് ആശുപത്രി അറിയിച്ചു.

പരിശീലനത്തിലൂടെ ശരീരഭാരം കുറച്ചത് വിവരിച്ചുകൊണ്ട് വിസ്മയ മോഹൻലാൽ പങ്കുവച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ അസഭ്യവും അശ്ലീലതയും നിറഞ്ഞ കമന്റുകൾ. വിസ്മയ പോസ്റ്റിൽ തന്റെ രൂപമാറ്റം വ്യക്തമാക്കുന്ന ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് തികച്ചും സ്ത്രീവിരുദ്ധമായ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. വിസ്മയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ കുറിച്ച് വന്ന വാര്‍ത്തകള്‍ക്ക് താഴെയും ഇത്തരത്തിലുള്ള കമന്റുകളുണ്ട്.

‘കാശുണ്ടെന്ന് വെച്ച് നല്ല തീറ്റ, പിന്നെ ലക്ഷങ്ങള്‍ മുടക്കി തടി കുറയ്ക്കല്‍, അതിനിവള്‍ പെണ്ണാണോ’, ‘പൈസ കൂടിപ്പോയതിന്റെ അഹങ്കാരം’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്. മോഹന്‍ലാലിനെ അധിക്ഷേപിച്ചു കൊണ്ടും, വിസ്മയയുടെ പരിശീലകനെ കുറിച്ചും മോശം കമന്റുകളുണ്ട്. മോശം കമന്റുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ തന്നെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതാണോ സാക്ഷര കേരളം എന്ന ചോദ്യവുമായാണ് ചിലര്‍ മോശം കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചത്.

ആയോധനകലാ പരിശീലനത്തിലൂടെയായിരുന്നു വിസ്മയ 22 കിലോ ശരീരഭാരം കൂറച്ചത്. മുമ്പ് പടികള്‍ കയറാനും മറ്റും അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ വലുതായിരുന്നെന്നും ഇപ്പോള്‍ ഒരുപാട് സുഖം തോന്നുന്നുണ്ടെന്നും വിസ്മയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുഞ്ഞിരുന്നു. തായ്‌ലന്‍ഡിലെ ഫിറ്റ് കോഹ് ടെയിനിങ് സെന്ററിനും പരിശീലകന്‍ ടോണിക്കും നന്ദി പറയുന്ന കുറിപ്പില്‍, പരിശീലനങ്ങള്‍ക്കായി ഇതിലും മികച്ച ഇടമില്ലെന്നും ജീവിതംതന്നെ മാറിമറിഞ്ഞെന്നും വിസ്മയ പറഞ്ഞിരുന്നു.

 

യുഎസ്സിൽ ഫൈസർ ബയോൺടെക് വാക്സീൻ സ്വീകരിച്ച നഴ്സ് കുഴഞ്ഞുവീണു. ടെന്നെസിലെ ചാറ്റനോഗ ആശുപത്രിയിലെ ടിഫാനി ഡോവർ എന്ന നഴ്സാണ് മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതിനിടയിൽ കുഴഞ്ഞുവീണത്. ചാനൽ ലൈവിൽ സംസാരിക്കുന്നതിനിടെ ‘ക്ഷമിക്കണം, എനിക്ക് തലകറങ്ങുന്നു’ എന്ന് പറഞ്ഞ് നടന്നുനീങ്ങുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കുഴഞ്ഞുവീഴുന്ന ടിഫാനിയെ ഡോക്ടർമാർ താങ്ങിപ്പിടിച്ച് തറയിൽ കിടത്തുന്നതും കാണാം. ‘ ഞാനും മറ്റു സ്റ്റാഫുകളുമെല്ലാം വാക്സീൻ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ്. ഞങ്ങളെല്ലാം കോവിഡ് യൂണിറ്റിൽ പ്രവർത്തിച്ചവരാണ്. അതിനാൽ തന്നെ വാക്സീൻ സ്വീകരിക്കാനുള്ള ആദ്യ അവസരവും ഞങ്ങൾക്കു കിട്ടി.–’ മാധ്യമങ്ങളോട് ഇത് പറഞ്ഞു നീങ്ങുമ്പോഴാണ് സംഭവം.
എന്നാൽ തനിക്ക് പ്രശ്നങ്ങളൊന്നും ഇല്ലെന്നും അത് പെട്ടെന്ന് സംഭവിച്ചതാണെന്നും ബോധം വന്നതിനു ശേഷം ടിഫാനി പ്രതികരിച്ചു.

തനിക്ക് വേദന ഉണ്ടാകുമ്പോൾ ബോധരഹിതയാകുന്ന അസുഖമുണ്ടെന്നും അതിനാലാണ് അത്തരത്തിൽ സംഭവിച്ചതെന്നും അവർ പറഞ്ഞു.

 

യുഎസിൽ ഉടനീളം വാക്സീൻ സ്വീകരിച്ച ആളുകൾ ബോധരഹിതരാകുകയും കുഴഞ്ഞുവീഴുകയും ചെയ്യുന്നു എന്ന റിപ്പോർട്ടുകൾ യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷനിൽ ലഭിക്കുന്നുണ്ടെന്നാണ് വിവരം. വാക്സിനേഷനുമായി ബന്ധപ്പെട്ട വേദനയും പേടിയുമാണ് ഇതിനു കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.

സ്വന്തം ലേഖകൻ 

സ്പെയിൻ : ഏകദേശം 840 ബില്യൺ ഡോളർ ആസ്തികളുള്ള സ്പെയിനിലെ രണ്ടാമത്തെ വലിയ ബാങ്കായ ബി‌ബി‌വി‌എ ക്രിപ്‌റ്റോ കറൻസി ട്രേഡിംഗിലേക്കും , കസ്റ്റഡി സേവനങ്ങളിലേയ്ക്കും പ്രവേശിക്കാൻ ഒരുങ്ങുന്നു. യൂറോപ്പിൽ അനേകം ശാഖകൾ ഉള്ള ഈ സ്പാനിഷ് ബാങ്ക് സ്വിറ്റ്സർലൻഡിൽ നിന്നാണ് ക്രിപ്റ്റോ സേവനങ്ങൾ  ആരംഭിക്കുന്നത്.

റഷ്യയുടെ ഗാസ്പ്രോം ബാങ്കിനെ പോലെ സിലോ എന്ന് വിളിക്കുന്ന ഒരു കസ്റ്റഡി സർവീസ്സാണ് ഡിജിറ്റൽ കറൻസികൾക്കായി ബി‌ബി‌വി‌എ ഒരുക്കുന്നത്. റഷ്യയുടെ ഗാസ്പ്രോം ബാങ്ക്  സ്വിറ്റ്സർലൻഡിൽ ക്രിപ്റ്റോ കറൻസി സേവനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു

കോർ ബാങ്കിംഗ് സോഫ്റ്റ് വെയർ ദാതാക്കളായ അവലോക്കും, സ്വിസ് ക്രിപ്റ്റോ സ്പെഷ്യലിസ്റ്റുകളായ മെറ്റാക്കോയും ചേർന്ന് നിർമ്മിച്ച സിലോ കസ്റ്റഡി പ്ലാറ്റ്ഫോം പ്രവർത്തിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ബിബി‌വി‌എ ആറുമാസം മുമ്പ് തന്നെ ആരംഭിച്ചിരുന്നു.

എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

 

ന്യുസ് ഡെസ്ക് മലയാളം യുകെ

വളയൻചിറങ്ങര : എട്ട് വയസുകാരൻ അബിൻ മോൻ ഓടി നടന്നു കളിക്കുകയും പഠിക്കുകയും ചെയ്യേണ്ട പ്രായമാണ് ഇപ്പോൾ. ആറു മാസം മുൻപ് വരെ അവൻ മിടുമിടുക്കനായി ഓടി നടക്കുമായിരുന്നു .  എന്നാൽ രക്താർബുദം ( ലുക്കീമിയ ) എന്ന മഹാരോഗത്തിന്റെ പിടിയിലകപ്പെട്ട് ആശുപത്രി കിടക്കയിൽ ആണ് അവൻ ഇപ്പോൾ . 24 മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന കീമോതെറാപ്പിയുടെ ക്ഷീണം അവന്റെ  മനസ്സിനെയും ശരീരത്തെയും ആകെ തളർത്തിയിരിക്കുന്നു.

പെരുമ്പാവൂർ വളയൻചിറങ്ങരയിലെ , പുത്തൂരാൻ കവലയിൽ മൂന്നുപീടിയേക്കൽ വീട്ടിലെ ഷിബു വർഗീസിന്റെയും മഞ്ജുവിന്റെയും മകനാണ് അബിൻ. ലോക്ക് ഡൗൺ തുടങ്ങും മുൻപ് വരെ അബിന്റെ പപ്പ ഷിബുവിന് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ഉണ്ടായിരുന്നു. തങ്ങളുടെ എട്ട് വയസ്സുള്ള ഏക മകന് ലുക്കീമിയ ഉണ്ട് എന്ന് തിരിച്ചറിഞ്ഞതിനുശേഷം ചികിത്സയ്ക്കായി ഇറങ്ങി തിരിച്ചതാണ് പാവം മാതാപിതാക്കളായ ഷിബുവും മഞ്ജുവും . കൊറോണ മഹാമാരിയിൽ കുടുംബനാഥനായ ഷിബുവിന് ഉണ്ടായിരുന്ന ജോലിയും നഷ്ടപ്പെട്ടു.

കയ്യിൽ ഉണ്ടായിരുന്ന സമ്പാദ്യം മുഴുവൻ കുഞ്ഞിന്റെ ചികിത്സയ്ക്കായി ഉപയോഗിച്ചു കഴിഞ്ഞു. ആറുമാസമായി എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലുള്ള  അമൃത ആശുപത്രിയിൽ ചികിത്സയിലാണ് ഏക മകനായ അബിൻ. തുടർച്ചയായി നടത്തേണ്ടി വരുന്ന കീമോതെറാപ്പി മൂലം ശരീരം മുഴുവൻ ക്ഷീണിച്ചും, വായ് പൊട്ടിയും ഒരു തുള്ളി വെള്ളം പോലും ഇറക്കാൻ ആവാത്ത അവസ്ഥയിലാണ് കുഞ്ഞ് അബിൻ. തുരുത്തിപ്പള്ളി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ അബിൻ ആശുപത്രി കിടക്കയിൽ കിടന്നും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ രോഗവും ചികിത്സയും അവശനിലയിലാക്കിയ അബിന് തുടർ ചികിത്സക്കായി സന്മനസ്സുകളുടെ സഹായം വേണ്ടി  വന്നിരിക്കുകയാണ്. മകനെ ബാധിച്ചിരിക്കുന്ന ബ്ലഡ്ഡ് ക്യാൻസർ ചികിത്സയ്ക്കായി ഭാരിച്ച തുകയാണ് ഈ മാതാപിതാക്കൾക്ക് കണ്ടെത്തേണ്ടി വന്നിരിക്കുന്നത് . ഈ ചികിത്സാ ചിലവുകൾ  സ്വപ്നം കാണാൻ പോലും കഴിയാത്ത വലിയ തുകയായി മാറിയിരിക്കുകയാണ് ഇപ്പോൾ ഈ മാതാപിതാക്കൾക്ക് .

ഈ ക്രിസ്തുമസ്സിനെ വരവേൽക്കാനായി ഹൃദയങ്ങൾ ഒരുക്കുമ്പോൾ , അബിൻ മോന്റെ കണ്ണിലെ കുഞ്ഞു നക്ഷത്രങ്ങൾ അണയാതെ കാക്കാൻ നമ്മൾ ഓരോരുത്തരും കനിയേണ്ടി വരും. രണ്ടര വർഷം നീണ്ടു നിൽക്കാവുന്ന ഈ ചികിത്സയുടെ ചെലവുകളിൽ ഒരു കൈത്താങ്ങാവാൻ , ഈ മോന്റെ കുരുന്നു ജീവൻ രക്ഷിക്കാൻ നമുക്ക് ഒന്നിച്ച് കൈകോർക്കാം.

അബിൻ മോനേ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ അവന്റെ പപ്പയുടെ അക്കൗണ്ട് നമ്പരിലേയ്ക്ക് നേരിട്ട്  നിങ്ങളാൽ കഴിയുന്ന സഹായം എത്തിക്കാവുന്നതാണ്.

SHIBU VARGHESE

Bank name : Union Bank of India

Account number : 337902010044854

IFSC code : UBINO533793

Branch : Perumbavoor

Dist : Ernakulam

Phone number – Manju- 00919747873261

Shibu – 00917558873261

Shibu – 00919526983692

അയോധ്യയില്‍ നിര്‍മ്മിക്കുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തിറക്കി ഇന്ത്യ ഇസ്ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന്‍ (ഐഐസിഎഫ്). സുപ്രിംകോടതി വിധി പ്രകാരം ലഭിച്ച അഞ്ചേക്കറിലാണ് ഇന്‍ഡോ-ഇസ്ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന് കീഴില്‍ മസ്ജിദ് നിര്‍മാണം ആരംഭിക്കുന്നത്.

മസ്ജിദിനൊപ്പം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, ലൈബ്രറി, പ്രസാധനശാല, സമൂഹ അടുക്കള, മ്യൂസിയം എന്നിവയും ഉള്‍പ്പെടുന്നതാണ് ധന്നിപ്പുര്‍ ഗ്രാമത്തില്‍ സര്‍ക്കാര്‍ അനുവദിച്ച 5 ഏക്കര്‍ ഭൂമിയില്‍ പണിയുന്ന സമുച്ചയം. പദ്ധതിക്കായി യുപി കേന്ദ്ര സുന്നി വഖഫ് ബോര്‍ഡാണ് ട്രസ്റ്റ് രൂപീകരിച്ചത്.

നിര്‍മാണങ്ങള്‍ റിപ്പബ്ലിക് ദിനത്തില്‍ ആരംഭിക്കും. ജാമിയ മില്ലിയ സ്‌കൂള്‍ ഓഫ് ആര്‍കിടെക്ചറിലെ ഡീന്‍ സയ്യിദ് മുഹമ്മദ് അക്തറാണ് ഈ രൂപരേഖ തയ്യാറാക്കിയത്. പോഷകാഹാരക്കുറവുമൂലം രോഗങ്ങളുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഉള്‍പ്പെടെ സമീപ്രദേശങ്ങളിലുള്ളവര്‍ക്ക് ആശുപത്രി ഏറെ പ്രയോജനകരമാകുമെന്ന് ട്രസ്റ്റ് വ്യക്തമാക്കി. മാനവ സേവയും സമുദായങ്ങള്‍ തമ്മിലുള്ള വിടവ് നികത്തുകയുമാണ് സമുച്ചയത്തിന്റെ ലക്ഷ്യമെന്നാണ് അക്തര്‍ പറഞ്ഞത്.

യുവനടിയെ കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ വച്ചു അപമാനിച്ച സംഭവത്തിൽ പ്രതികളായ രണ്ട് യുവാക്കളെ തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദിൽ എന്നിവരാണ് കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് മാളിൽ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത്.

ജോലി ആവശ്യത്തിനായാണ് തങ്ങൾ കൊച്ചിയിലെത്തിയതെന്നും തിരിച്ചു പോകാനുള്ള തീവണ്ടി എത്താൻ ഒരുപാട് സമയമുള്ളതിനാലാണ് കൊച്ചി ലുലു മാളിലെത്തിയതെന്നും യുവാക്കൾ പറയുന്നു. ഇവിടെ വച്ച് നടിയെ കണ്ടെന്നും അടുത്തു പോയി സംസാരിച്ചെന്നും യുവാക്കൾ പറയുന്നു. എന്നാൽ നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ഒരു ദുരുദേശ്യത്തോടെയും അല്ല കൊച്ചിയിൽ എത്തിയതെന്നും യുവാക്കൾ പറയുന്നു.

അറിഞ്ഞു കൊണ്ട് നടിയേയോ അവരുടെ കുടുംബത്തേയോ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അറിഞ്ഞു കൊണ്ട് അങ്ങനെ ചെയ്തിട്ടില്ലെന്നും എന്തെങ്കിലും തരത്തിൽ തങ്ങളുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്നും യുവാക്കൾ പറയുന്നു. സംഭവം വലിയ വിവാദമായ കാര്യം ഇന്നലെയാണ് അറിഞ്ഞതെന്നും തുടര്‍ന്ന് പെരിന്തൽമണ്ണയിലെ ഒരു അഭിഭാഷകനെ പോയി കാണുകയും ചെയ്തുവെന്ന് യുവാക്കൾ പറയുന്നു.

ഈ അഭിഭാഷകൻ്റെ നിര്‍ദേശം അനുസരിച്ചാണ് ഇവര്‍ ഒളിവിൽ പോയത്. തനിക്ക് നേരിട്ട ദുരനുഭവം യുവനടി ഇൻസ്റ്റാഗ്രാമിലൂടെ പുറംലോകത്തെ അറിയിച്ചിരുന്നു. സംഭവം വിവാദമായതോടെ ഐജി വിജയ് സാഖറെയുടെ നിര്‍ദേശപ്രകാരം കളമശ്ശേരി സിഐ സ്വന്തം നിലയിൽ അന്വേഷണം തുടങ്ങിയിരുന്നു. യുവാക്കളുടെ വിവരങ്ങൾ മാധ്യമങ്ങൾ പുറത്തു വിട്ടതിന് പിന്നാലെ സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത കളമശ്ശേരി പൊലീസ് പെരിന്തൽമണ്ണിയിലേക്ക് എത്തിയിട്ടുണ്ട്. പൊലീസിന് മുൻപിൽ കീഴടങ്ങാൻ തയ്യാറാണെന്നാണ് യുവാക്കളുടെ നിലപാട്.

RECENT POSTS
Copyright © . All rights reserved