കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് കർഷകർ നയിക്കുന്ന ‘ഡൽഹി ചലോ മാർച്ചി’ന് പിന്തുണയേറുന്നു. സമരത്തിന്റെ ഭാഗമായി മാറുകയും പോലീസുകാരോട് സമരത്തിന്റെ പ്രാധാന്യം പറഞ്ഞ് മനസിലാക്കിക്കുകയും ചെയ്ത പഞ്ചാബി താരം ദീപ് സിദ്ധുവിന്റെ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.
കർഷകരെ ദോഷകരമായി ബാധിക്കുന്ന കാർഷിക നിയമങ്ങളെക്കുറിച്ചാണ് സിദ്ധു തങ്ങളെ തടയാനെത്തിയ പോലീസുകാരോട് ഇംഗ്ലീഷിൽ സംസാരിച്ചത്.സിദ്ധുവിന് പിന്തുണ അറിയിച്ച് നിരവധി പേർ രംഗത്തെത്തുകയാണ്. രാജ്യത്ത് ഒരുപാട് കർഷകർ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടെന്നും ഒരു കർഷകൻ ഇംഗ്ലീഷ് സംസാരിക്കുന്നതെങ്ങനെയാണെന്ന ചിന്ത മാറ്റണമെന്നും സോഷ്യൽമീഡിയ ഉപദേശിക്കുന്നു.
Hahahahaha. The poor landless farmer for whom WOKES are crying. pic.twitter.com/yjl592EuqX
— Vivek Ranjan Agnihotri (@vivekagnihotri) November 27, 2020
ഷഹീന്‍ബാഗ് സമരനായിക ബില്‍ക്കീസിനെ അധിക്ഷേപിച്ച് വ്യാജ പോസ്റ്റുമായി ബോളിവുഡ് നടി കങ്കണ റണൗട്ട്. ഷഹീന്‍ബാഗ് സമരത്തിലും ഇപ്പോള്‍ കര്‍ഷക സമരത്തിലും ബില്‍ക്കീസ് പങ്കെടുക്കുന്നെന്ന് പറഞ്ഞുള്ള വ്യാജ ഫോട്ടോയായിരുന്നു കങ്കണ പങ്കുവെച്ചത്.
വെറും നൂറ് രൂപ കൊടുത്താല്‍ ഏത് സമരത്തില്‍ വേണമെങ്കിലും പങ്കെടുക്കാന്‍ വരുന്ന സമരനായികയാണ് ഇവര്‍ എന്നുപറഞ്ഞാണ് കങ്കണയുടെ അധിക്ഷേപം. എന്നാല്‍ പോസ്റ്റിനെതിരെ പ്രതിഷേധം ഉയരുകയും വ്യാജ പോസ്റ്റാണെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തതോടെ കങ്കണ പോസ്റ്റ് മുക്കി.
‘ ഹ ഹ ഹ ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയില്‍ ഇടംപിടിച്ച അതേ ദീദി. അവര്‍ ഇപ്പോള്‍ നൂറ് രൂപയ്ക്ക് വരെ ലഭ്യമാണ്’ എന്നായിരുന്നു കങ്കണ പറഞ്ഞത്. ‘ദാദി ഷഹീന്‍ബാഗില്‍ ദാദി കര്‍ഷക സ്ത്രീയായും. ദിവസവേതനത്തില്‍ ദാദിയെ ലഭ്യമാണ്. ഭക്ഷണം, വസ്ത്രം, അവാര്‍ഡ്, പോക്കറ്റ് മണി ഇത്രയും കൊടുത്താല്‍ മതി. കോണ്‍ടാക്ട് ചെയ്യേണ്ടത് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫീസ്, 24 അക്ബര്‍ റോഡ് ന്യൂദല്‍ഹി’ യെന്ന് പറഞ്ഞായിരുന്നു ബില്‍ക്കീസിന്റെ ചിത്രം കങ്കണ പങ്കുവെച്ചത്.
ഷഹീന്‍ബാഗ് സമരത്തിലിരിക്കുന്ന ബില്‍ക്കീസിന്റെ ചിത്രവും റോഡിലൂടെ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന തരത്തിലുള്ള വ്യാജ ചിത്രവും ഉള്‍പ്പെടെയായിരുന്നു കങ്കണയുടെ ട്വീറ്റ്. കങ്കണയുടെ നടപടിക്കെതിരെ യൂട്യൂബര്‍ ധ്രുവ് റാഠിയടക്കം രംഗത്തെത്തിയിരുന്നു.
സര്‍ക്കാരിന്റെ പാവകള്‍ പ്രതിഷേധക്കാരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് ഇങ്ങനെയാണ്. സി.എ.എ വിരുദ്ധരേയും കര്‍ഷക പ്രതിഷേധക്കാരേയും ലക്ഷ്യമിട്ടാണ് കങ്കണ ഈ വ്യാജ വാര്‍ത്ത തയ്യാറാക്കിയത്. തികച്ചും തെറ്റാണ് ഇത്. പിടിക്കപ്പെട്ട ശേഷം അവര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെന്നും ധ്രുവ് റാഠി പറഞ്ഞു.
തെലുങ്കാനയിൽ ബിജെപി അധികാരത്തിൽ വന്നാൽ ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ റോഡ് ഷോയിലാണ് യോഗി ആദിത്യനാഥ് ഇക്കാര്യം വ്യക്തമാക്കിയത്.
“ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യാമോ എന്ന് ചിലർ ചോദിക്കുന്നു. എന്തുകൊണ്ട് സാധിക്കില്ലെന്ന് ഞാൻ അവരോട് തിരിച്ച് ചോദിച്ചു. യുപിയിൽ ബിജെപി അധികാരത്തിൽ വന്നശേഷം ഫൈസാബാദിനെ അയോധ്യ എന്നും അലഹബാദിനെ പ്രയാഗ്രാജ് എന്നും പുനർനാമകരണം ചെയ്തു. പിന്നെന്തുകൊണ്ട് ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്തു കൂടായെന്നായിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശം.
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത്ഷായേയും യോഗി ആദിത്യനാഥ് പ്രശംസിച്ചു. ഹൈദരാബാദിലെയും തെലങ്കാനയിലെയും ആളുകള്‍ക്ക് പോലും ഇനി ജമ്മു കാഷ്മീരില്‍ ഭൂമി വാങ്ങാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിനിടെ അടുപ്പില്‍ നിന്ന് തീ പകര്‍ന്ന് 29കാരനായ സെബിന്‍ എബ്രഹാം മരിച്ചത്. സെബിന്റെ വിയോഗം വിവാഹം കഴിഞ്ഞ് ഒരു മാസം പൂര്‍ത്തിയാകുന്ന നാളില്‍ ആയിരുന്നു സെബിന്റെ വിയോഗം. ഇത് ഇന്ന് ഭാര്യ ദിയയെ ആകെ തകര്‍ത്തിരിക്കുകയാണ്. വിവാഹത്തിന്റെ നല്ല നിമിഷങ്ങളും സ്‌നേഹിച്ച് കൊതിതീരും മുന്‍പേ സെബിനെ വിധി തട്ടിയെടുത്തതിന്റെ ആഘാതത്തിലുമാണ് ദിയ.
ദിയയെ ആശ്വസിപ്പിക്കാന്‍ കുടുംബവും ബുദ്ധിമുട്ടുകയാണ. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രിയങ്കരന്‍ ആയ സെബിന്റെ വേര്‍പാട് ആര്‍ക്കും വിശ്വസിക്കാന്‍ ആവുന്നില്ല. സൗമ്യ സ്വാഭാവം ഉള്ള സെബിന് വലിയ സൗഹൃദ വലയങ്ങള്‍ കൂടിയുണ്ട്. രാമപുരം മാര്‍ അഗ്‌നിയോസ് വിദ്യാര്‍ത്ഥി ആയിരിക്കെ ക്യാപസ് കോളേജ് വിദ്യാര്‍ത്ഥി ആയിരിക്കെ ക്യാപസ് സെലെക്ഷന്‍ വഴി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിയമനം ആയിരുന്നു സെബിന്റേത്.
ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ സെബിന്‍ ഒരാഴ്ചയില്‍ ഏറെ ആയി ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. ചികിത്സയിലിരിക്കെയാണ് സെബിന്‍ മരണത്തിന് കീഴടങ്ങിയത്. കട്ടപ്പന ഇരട്ടിയാര്‍ സ്വാദേശിനിയെ ആണ് സെബിന്റെ ഭാര്യ ദിയ. പാചകവാതക ചോര്‍ച്ചയുണ്ടായതാണ് തീപടര്‍ന്ന് പിടിക്കാന്‍ ഇടയാക്കിയത്.
അപകടത്തില്‍ സെബിനും അമ്മ ആനിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുതിയ പാചക വാതക സിലിന്‍ഡറിലേക്ക് സ്റ്റൗ ബന്ധിപ്പിച്ചപ്പോഴായിരുന്നു അപകടം. ചോര്‍ച്ച പരിഹരിക്കുവാന്‍ ശ്രമിക്കുമ്പോള്‍ തൊട്ടടുത്ത വിറകടുപ്പില്‍നിന്ന് തീപടരുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അടുക്കളയിലേക്ക് വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കുകയായിരുന്നു. സെബിന് എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. അമ്മ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ സമരത്തില്‍ നിന്നും നിരവധി ചിത്രങ്ങള്‍ നമ്മുടെ മനസിലേയ്ക്ക് കയറി കൂടിയിട്ടുണ്ട്. എന്നാല്‍ വേദനിപ്പിക്കുന്ന ചിത്രങ്ങളാണ് ഏറെയും. ഇപ്പോള്‍ ഏറെ വൈറലായ ചിത്രം പങ്കുവെച്ച് മുന്നറിയിപ്പായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ട്വിറ്ററിലാണ് അദ്ദേഹം ചിത്രം പങ്കിട്ട് മുന്നറിയിപ്പ് പങ്കുവെച്ചത്. പ്രതിഷേധത്തില്‍ പങ്കെടുത്ത വയോധിക കര്‍ഷകനു നേരെ ഒരു അര്‍ദ്ധസൈനികന്‍ ലാത്തിയോങ്ങുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ കാട്ടുതീ പോലെയാണ് വ്യാപകമായത്. ഈ ചിത്രമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പങ്കിട്ടിരിക്കുന്നത്.
വളരെ ദുഃഖകരമായ ചിത്രമാണിതെന്നാണ് അദ്ദേഹം വയോധിക കര്‍ഷകന്റെ ചിത്രം പങ്കുവെച്ച് കുറിച്ചത്. ‘ജയ് ജവാന്‍, ജയ് കിസാന്‍ എന്നായിരുന്നു നമ്മുടെ മുദ്രാവാക്യം. എന്നാല്‍ പ്രധാനമന്ത്രി മോഡിയുടെ അഹങ്കാരം കര്‍ഷകനെതിരെ ജവാന്‍ നിലകൊള്ളുന്ന സ്ഥിതിയിലേക്കെത്തിച്ചിരിക്കുന്നു. ഇത് വളരെ അപകടകരമാണ്’. രാഹുല്‍ ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി.
ഇതേ ചിത്രം പ്രിയങ്ക ഗാന്ധിയും പങ്കുവെച്ച് പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ‘ബിജെപി സര്‍ക്കാരില്‍ രാജ്യത്തിന്റെ സ്ഥിതിയൊന്ന് പരിശോധിക്കുക. ബിജെപിയുടെ ശതകോടീശ്വരരായ സുഹൃത്തുക്കള്‍ ഡല്‍ഹിയില്‍ വരുമ്പോള്‍ അവര്‍ക്ക് ചുവപ്പ് പരവതാനിയിട്ട് സ്വീകരണം ലഭിക്കുന്നു. എന്നാല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് വരുമ്പോഴോ..റോഡുകല്‍ കുഴിക്കുന്നു. കര്‍ഷകര്‍ക്കെതിരെ അവര്‍ നിയമം ഉണ്ടാക്കിയപ്പോള്‍, അത് ശരിയാണ്. പക്ഷേ അക്കാര്യം സര്‍ക്കാരിനോട് പറയാന്‍ അവര്‍ വരുമ്പോള്‍ അത് തെറ്റാകുന്നു’ പ്രിയങ്ക കുറിക്കുന്നു.
സമാനമായ രീതിയില്‍ മറ്റൊരു ചിത്രം കൂടി സോഷ്യല്‍മീഡിയയില്‍ നിറയുന്നുണ്ട്. സമര വേദിയില്‍ തലയിലെ ഭാണ്ഡക്കെട്ട് ഇറക്കി തലയിണയാക്കി വെച്ച് നീണ്ട് നിവര്‍ന്ന് കിടന്ന് ഒരു സിഗരറ്റ് കത്തിച്ച് വലിച്ച് കിടക്കുന്ന വയോധികന്റേതാണ് ചിത്രം. പോലീസ് നടപടി കടുപ്പിക്കുമ്പോഴും ഒന്നിനെയും വകവെയ്ക്കാതെ തന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള തീരുമാനമാണ് ആ ചിത്രത്തിലൂടെ തെളിയുന്നതെന്നാണ് സോഷ്യല്‍മീഡിയയും പറഞ്ഞ് വെയ്ക്കുന്നത്.
बड़ी ही दुखद फ़ोटो है। हमारा नारा तो ‘जय जवान जय किसान’ का था लेकिन आज PM मोदी के अहंकार ने जवान को किसान के ख़िलाफ़ खड़ा कर दिया।
यह बहुत ख़तरनाक है। pic.twitter.com/1pArTEECsU
— Rahul Gandhi (@RahulGandhi) November 28, 2020
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ചാൻസിലർ റിഷി സുനകിൻെറ ഭാര്യയും ഇന്ത്യൻ ടെക്നോളജി കമ്പനിയായ ഇൻഫോസിസിൻെറ സ്ഥാപകരിലൊരാളായ നാരായണമൂർത്തിയുടെ മകളുമായ അക്ഷത മൂർത്തിക്ക് കുടുംബ സ്ഥാപനങ്ങളിൽ 430 മില്യൻ പൗണ്ട് ആസ്തിയുണ്ട് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. കണക്കുകൾ പ്രകാരം അക്ഷത മൂർത്തി ബ്രിട്ടനിലെ തന്നെ ഏറ്റവും സമ്പന്നയായി മാറിയിരിക്കുകയാണ്.ഇതോടെ ബ്രിട്ടീഷ് രാജ്ഞിയെക്കാളും സമ്പന്നയായ വനിതയാണ് ഇന്ത്യൻ വംശജയായ അക്ഷിത മൂർത്തി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബ്രിട്ടീഷ് രാജ്ഞിയുടെ ആസ്തി 350 മില്യൻ പൗണ്ടാണ്. ചാൻസലറുടെ ഭാര്യയ്ക്ക് തൻറെ പിതാവ് സ്ഥാപിച്ച ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിൽ 0.91% ഷെയറുകളാണുള്ളത്. അതു കൂടാതെ അവരുടെ കുടുംബത്തിന് ആമസോൺ ഉൾപ്പെടെയുള്ള കമ്പനികളിലും നിക്ഷേപമുണ്ട്.

ഫിലോസഫിയിലും പൊളിറ്റിക്സിലും എക്കണോമിക്സിലും ബിരുദം കരസ്ഥമാക്കിയ ശേഷം കാലിഫോർണിയ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ആണ് ഋഷി സുനാക് പഠനം തുടർന്നത്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ വച്ചാണ് ഋഷി സുനാക്കും അക്ഷിത മൂർത്തിയും കണ്ടുമുട്ടിയത്. 2009-ൽ ബാംഗ്ലൂരിൽ വച്ചായിരുന്നു ഇവരുടെ വിവാഹം . രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് കാലിഫോർണിയ, ഇന്ത്യ, ബ്രിട്ടൺ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള നിക്ഷേപ സ്ഥാപനങ്ങളിൽ അദ്ദേഹം ജോലി ചെയ്തിരുന്നു. പിന്നീട് 536 മില്യൺ പൗണ്ടിൻെറ പ്രാരംഭ നിക്ഷേപവുമായി 2010 -ൽ അദ്ദേഹം സ്വന്തം ബിസിനസ് ആരംഭിച്ചു.

അക്ഷതയുടെ പിതാവ് നാരായണമൂർത്തി 1981 -ലാണ് ഇന്ത്യൻ ടെക്നോളജി കമ്പനിയായ ഇൻഫോസിസിന് തുടക്കമിട്ടത്. അദ്ദേഹം 1981 മുതൽ 2002 വരെ സിഇഒ യും 2002 മുതൽ 2011 വരെ ഇൻഫോസിസ് കമ്പനിയുടെ ചെയർമാനുമായിരുന്നു. ഫോർച്യൂൺ മാഗസിനിൽ ഏറ്റവും മികച്ച 12 സംരംഭകരുടെ പട്ടികയിൽ നാരായണമൂർത്തിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൈം മാഗസിൻ ഇന്ത്യൻ ഐടി മേഖലയുടെ പിതാവ് എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. നാരായണമൂർത്തിയുടെ ഭാര്യ സുധാമൂർത്തി അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമാണ്. രോഹൻ മൂർത്തിയാണ് അക്ഷത മൂർത്തിയുടെ സഹോദരൻ
മറഡോണ കണ്ണൂരിലെത്തിയ ദിവസം മറക്കാനാകില്ല. ആരാധകരുടെ മുദ്രാവാക്യവും ബഹളവും കാരണം വെളുപ്പിനാണ് അദ്ദേഹം ഉറങ്ങിയത്. സാധാരണ നിലയിൽ അത്ര വൈകി ഉറങ്ങിയാൽ വൈകിട്ടേ ഉണരൂ. രാവിലെ 10 മണിയായപ്പോൾ ഞാൻ പതുക്കെ മുറിയുടെ വാതിൽക്കൽ മുട്ടി. എന്നെ ചീത്ത പറഞ്ഞ മറഡോണ തലയണ കൊണ്ട് എറിഞ്ഞു. പുറത്തുപോകാൻ അലറി. കണ്ണൂർ മുഴുവൻ ജനപ്രളയമാണ്. എല്ലായിടത്തും ട്രാഫിക് ബ്ലോക്കാണ്. എനിക്കു തോന്നി, മറഡോണ പുറത്തുവരില്ലെന്നും ഞാൻ ജീവനോടെ കണ്ണൂർ വിടില്ലെന്നും.
12 ആയപ്പോൾ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് അകത്തുകയറി കിടക്കയ്ക്ക് അരികിലിരുന്നു. ഉണർന്നപ്പോൾ മുഖത്തു ദേഷ്യം വന്നതു കണ്ടു. ഞാൻ അപ്പോൾ കരയുകയായിരുന്നു. ഞാൻ പറഞ്ഞു, താങ്കൾ പുറത്തു വന്നില്ലെങ്കിൽ എനിക്കു ജീവനോടെ ഇവിടം വിടാനാകില്ലെന്ന്. അവിടത്തെ അവസ്ഥയും ജനങ്ങളുടെ ആവേശവും ഞാൻ പറഞ്ഞു മനസ്സിലാക്കി. നേരെ എഴുന്നേറ്റ് കുളിക്കുകപോലും ചെയ്യാതെ ‘പോകാം’ എന്നു പറഞ്ഞു. കൊൽക്കത്തയിൽ 5 മിനിറ്റാണ് അദ്ദേഹം വേദിയിലുണ്ടായിരുന്നത്. ഇവിടെ അതു സംഭവിച്ചാൽ ആകെ പ്രശ്നമാകും. ഞാൻ കണ്ണുനിറഞ്ഞുകൊണ്ട് അതും പറഞ്ഞു. അദ്ദേഹം വേദിയിൽ കളിക്കുകയും പാടുകയും ഡാൻസ് ചെയ്യുകയും ചെയ്തു. കണ്ണീരിനു മുന്നിൽ എന്നും അദ്ദേഹം അങ്ങനെയായിരുന്നു.
മെസ്സി തന്നെക്കാൾ വലിയ കളിക്കാരനാകുമെന്നും അർജന്റീനയിൽ ലോകകപ്പ് എത്തിക്കുമെന്നും മറഡോണ എന്നോടു പറഞ്ഞു. ഞാൻ മാസങ്ങൾക്കു ശേഷം അർജന്റീനയിൽപോയി മെസ്സിയെക്കൂടി അംബാസഡറാക്കാനുള്ള ചർച്ച നടത്തിയ ശേഷം തിരിച്ചെത്തി മറഡോണയെ കണ്ടു. അപ്പോൾ മറഡോണ പൊട്ടിത്തെറിച്ചു: ‘ഞാൻ രാജ്യത്തിനു വേണ്ടിയാണു കളിച്ചത്. പണത്തിനു വേണ്ടിയല്ല. അയാൾ പണത്തിനു വേണ്ടി കളിക്കുന്നു. എനിക്കയാളെ ഇഷ്ടമല്ല’. മറഡോണ അങ്ങനെയായിരുന്നു. മനസ്സിലുള്ളതു പറയും. മകളുടെ മകൻ ബെഞ്ചമിൻ വലിയ കളിക്കാരനാകുമെന്ന് അദ്ദേഹം സ്വപ്നം കണ്ടു. ഇടയ്ക്കിടെ അവന്റെ ഫോട്ടോ എടുത്ത് ഉമ്മവയ്ക്കുമായിരുന്നു.
സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ വയറ്റിനുള്ളിലായിപ്പോയ പഞ്ഞി പുറത്തെടുക്കാൻ 2 ശസ്ത്രക്രിയകൾക്കു കൂടി വിധേയയാക്കിയ യുവതി ദുരിതത്തിൽ. വള്ളക്കടവ് കൊച്ചുതോപ്പ് ഉടജൻ ബംഗ്ലാവിൽ അൽഫിന അലി (22)യാണ് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡോക്ടറുടെ കൈപ്പിഴയ്ക്ക് ബലിയാടായത്.
തുന്നി കെട്ടിയ വയർ വീണ്ടും കീറിയതോടെ വേദനയും ശാരീരിക അസ്വസ്ഥത കളുമായി വേദന തിന്നുകയാണ് അൽഫിന. വീട്ടുകാരുടെ പരാതിയിൽ തമ്പാനൂർ പൊലീസ് കേസെടുത്തു. വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് വീട്ടുകാർ. അച്ഛൻ അലി പറഞ്ഞത് : തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സെപ്റ്റംബർ 4ന് ആയിരുന്നു പ്രസവ ശസ്ത്രക്രിയ. സിസേറിയൻ കഴിഞ്ഞ അന്നു തന്നെ വയറിനുള്ളിൽ വേദനയും അസ്വസ്ഥതയും ഉണ്ടായി. വിവരം മകൾ ഡോക്ടറോട് പറഞ്ഞു.
ഗ്യാസ് ആയിരിക്കും എന്നായിരുന്നു ആദ്യം ഡോക്ടറുടെ മറുപടി. ആശുപത്രി വിട്ട് വീട്ടിലെത്തി 4 ദിവസം കഴിഞ്ഞിട്ടും വേദനക്ക് കുറവുണ്ടായില്ല. ഒടുവിൽ വേദന കൂടിയതോടെ ഫോർട്ട് ഗവ.ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നു നടത്തിയ സ്കാനിങിലാണ് വയറ്റിൽ പഞ്ഞി കണ്ടത്. എസ്എടിയിലായിരുന്നു പിന്നീടുള്ള ചികിത്സ. ആദ്യം കീ ഹോൾസർജറി നടത്തി. അതു ഫലം കാണാതായതോടെ വയർ കീറി പഞ്ഞി പുറത്തെടുക്കു കയായിരുന്നു. തൈക്കാട് ആശുപത്രിയിലെ ഡോക്ടറുടെ പിഴവിനെക്കുറിച്ച് ആശുപത്രിയിൽ പരാതി പറഞ്ഞപ്പോൾ തെളിവ് തെളിവ് ചോദിച്ചു. മകൾക്ക് നീതി ലഭിക്കണമെന്നും സർക്കാർ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
നൊബേല്‍ ജേതാവിന് യാത്രച്ചെലവ് നല്‍കാതെ കേരള സര്‍വകലാശാല. രസതന്ത്ര നൊബേല്‍ ജേതാവും വിഖ്യാത ശാസ്ത്രജ്ഞനുമായ മൈക്കല്‍ ലെവിറ്റിനാണ് ഈ ദുര്‍വിധി.
സര്‍ക്കാര്‍ ക്ഷണപ്രകാരം കേരളത്തില്‍ പ്രഭാഷണത്തിനെത്തിയതാണ് മൈക്കല്‍ ലെവിറ്റ് എന്നാല്‍ അദ്ദേഹത്തിന്റെ യാത്രച്ചെലവ് 10 മാസം കഴിഞ്ഞിട്ടും കേരള സര്‍വകലാശാലയ്ക്ക് നല്‍കാനായില്ല.
യുഎസില്‍ നിന്നു സ്വന്തം പണം മുടക്കി കേരളത്തില്‍ എത്തിയ ലെവിറ്റിന് 7 ലക്ഷത്തോളം രൂപയാണു നല്‍കേണ്ടിയിരുന്നത്. 3 ലക്ഷം രൂപ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് (അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) നല്‍കി. ബാക്കി തുകയാണ് നല്‍കാനുള്ളത്.
മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷം ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഒക്ടോബറില്‍ പണം അനുവദിച്ചെങ്കിലും കൈമാറുന്ന നടപടി സര്‍വകലാശാലയിലെ ചുവപ്പു നാടയില്‍ കുരുങ്ങി. 2013 ല്‍ നൊബേല്‍ പുരസ്‌കാരം ലഭിച്ച ലെവിറ്റ് കഴിഞ്ഞ ജനുവരിയിലാണു സര്‍ക്കാരിന്റെ ക്ഷണപ്രകാരം എത്തിയത്.
ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കേരള സര്‍വകലാശാലയിലെ എറുഡൈറ്റ് പ്രഭാഷണമായിരുന്നു ജനുവരിയിലെ പ്രധാന പരിപാടി. അസാപ്പിന്റെ നേതൃത്വത്തില്‍ കുസാറ്റില്‍ സംഘടിപ്പിച്ച പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു.
ഔദ്യോഗിക പരിപാടികള്‍ക്കു ശേഷം കുമരകത്തു വേമ്പനാട് കായലില്‍ വഞ്ചിവീട് യാത്രയ്ക്കു പോയ ലെവിറ്റിനെയും ഭാര്യയെയും പണിമുടക്കിന്റെ പേരില്‍ തടഞ്ഞതു വലിയ വിവാദമായിരുന്നു.
അബുദാബിയിൽ വാഹനാപകടത്തിൽ മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശികളായ സുഹൃത്തുക്കളായ യുവാക്കളായ റഫിനീദ് വലിയപറമ്പത്ത് റഹീം(28), റാഷിദ് നടുക്കണ്ടികണ്ണോത്ത് കാസിം(28) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച ബനിയാസ് പോലീസ് സ്റ്റേഷന് മുന്നിൽ വച്ചുണ്ടായ അപകടത്തിൽ ഇരുവരു സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. റഫിനീദ് ബനിയാസിൽ ഓഫീസ് ബോയ് ആയും റാഷിദ് സെയിൽസ്മാനായും ജോലി ചെയ്തുവരികയിരുന്നു.
സ്വദേശികലും ചെറുപ്പം മുതൽ സുഹൃത്തുക്കളുമായിരുന്ന ഇരുവരും വാരാന്ത്യങ്ങളിൽ കാണാറുണ്ടായിരുന്നു. ഷഹാമ സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം ഞായറാഴ്ച നാട്ടിലേക്ക് എത്തിച്ചേക്കും.