അകാലത്തിൽ വിടവാങ്ങിയ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന് ഗാനാഞ്ജലിയുമായി ഏ.ആർ.റഹ്മാനും ബോളിവുഡ് ഗായകരും. സുശാന്തിന്റെ അവസാന ചിത്രമായ ദിൽ ബേച്ചരായുടെ ട്രാക്കാണ് ആദര സൂചകമായി പാടിയിരിക്കുന്നത്. അവരവരുടെ വീടുകളിലിരുന്ന് ചിത്രീകരിച്ച വിഡിയോയുടെ സമന്വയമാണ് ടീം പങ്കുവച്ചത്. ചിത്രത്തിലെ ഗാനങ്ങളൊരുക്കിയത് റഹ്മാൻ ആയിരുന്നു. റഹീമയ്ക്കും മകൻ അമീനും ഹിരാലിനും ഒപ്പമായിരുന്നു ടൈറ്റിൽ ട്രാക്ക് റഹ്മാൻ അവതരിപ്പിച്ചത്.
ദിൽ ബേച്ചരായുടെ സംഗീതം ഞങ്ങൾക്കേറെ പ്രിയപ്പെട്ടതായി നിൽക്കും. ചിത്രത്തിനായി തയ്യാറാക്കിയ ഒൻപതു ട്രാക്കുകൾക്കും ഇന്ന് പുതിയൊരു അർഥമുണ്ട്. സംവിധായകൻ മുകേഷ് ഛബ്രയ്ക്കും എല്ലാവർക്കും ആശംസകൾ. ഈ ദുർഘട സമയത്തെ അതിജീവിക്കാൻ നമുക്കെല്ലാം കരുത്തുണ്ടാവട്ടെയെന്നും സുശാന്തിന്റെ ഓർമ്മയ്ക്ക് മുന്നിൽ ഗാനങ്ങൾ സമർപ്പിക്കുന്നുവെന്നും വിഡിയോയുടെ തുടക്കത്തിൽ റഹ്മാൻ പറയുന്നു.
സുനീതി ചൗഹാൻ, ഹൃദയ് ഗട്ടാനി, മോഹിത് ചൗഹാൻ, ശ്രേയ ഘോഷാൽ, അർജീത് സിങ്, സാഷ ത്രിപാഠി,ജോണിത ഗാന്ധി തുടങ്ങിയവർ ഗാനാർച്ചയിൽ പങ്കുചേർന്നിട്ടുണ്ട്. ഹോട്ട്സ്റ്റാറിൽ ജൂലൈ 24 നാണ് ചിത്രം റിലീസ് ചെയ്യുക.
സിസിടിവി ഇടിമിന്നലില്‍ നശിച്ചെന്ന് പറയുന്ന സർക്കാർ വാദത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രന്‍ രംഗത്തെത്തി. ജൂലൈ ഒൻപതിന് സിസിടിവികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അന്ന് പ്രകടിപ്പിച്ച സംശയങ്ങൾ ബലപ്പെടുന്നതായും രേഖ പങ്കുവച്ച് സുരേന്ദ്രൻ പറയുന്നു. എല്ലാം ഉമ്മൻചാണ്ടിയുടെ അവസാന കാലത്തെ തനിയാവർത്തനങ്ങൾ തന്നെയെന്നും അദ്ദേഹം പറയുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ ചീഫ് സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. സ്വര്‍ണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായി ചെന്നിത്തല ആരോപിച്ചു. സിസിടിവി ഇടിമിന്നലില്‍ നശിച്ചെന്ന് പറയുന്നത് ഇതിനായാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സെക്രട്ടേറിയറ്റില്‍ വന്‍ തോതില്‍ അനധികൃത നിയമനം നടക്കുന്നുവെന്നും ഇതിനു പിന്നിലും ചീഫ് സെക്രട്ടറിയാണെന്നും ചെന്നിത്തല ആരോപിച്ചു. കിന്‍ഫ്ര വഴി മിന്‍റ് എന്ന സ്ഥാപനത്തിനാണ് കരാര്‍ ജീവനക്കാരനെ നിയമിക്കാനുള്ള ചുമതല. കരാര്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് ചീഫ് സെക്രട്ടറിയാണെന്നും ജീവനക്കാരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെയും ആരോഗ്യവകുപ്പ മന്ത്രിയുടെയും നേതൃത്വത്തിൽ ഇരുപത്തിരണ്ടിനു നടത്താനിരുന്ന തദ്ദേശഭരണ അധ്യക്ഷ/ന്മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഇരുപത്തിമൂന്നാം തീയതിയിലേക്ക് മാറ്റി. ഉച്ചകഴിഞ്ഞ് 2.30 നായിരിക്കും യോഗം നടത്തുക. വാർഡ് സമിതികൾ/ റാപ്പിഡ് റെസ്പോൺസ് ടീമുകൾ, കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് വിശദമായ ചർച്ച യോഗത്തിൽ നടത്തുന്നതാണ്.
സെക്രട്ടറിയേറ്റിലെ അനക്സ് ഒന്നിലെ ബോധി ഹാളിൽ ക്രമീകരിച്ചിരിക്കുന്ന വീഡിയോ കോൺഫറൻസിംഗ് സങ്കേതത്തിലൂടെയായിരിക്കും മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും മേധാവികളും യോഗത്തിൽ പങ്കെടുക്കുക.
തദ്ദേശഭരണ സമിതി അധ്യക്ഷ/അധ്യക്ഷന്മാർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സന്മാർ, ജില്ലാ ആശുപത്രി സൂപ്രണ്ടുമാർ, തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, പ്രാഥമിക/സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, ആയുഷ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർമാർ,
സി ഡി എസ് ചെയർപേഴ്സന്മാർ, ഹെൽത്ത് സൂപ്പർവൈസർമാർ, ഐ സി ഡി എസ് സൂപ്പർവൈസർമാർ എന്നിവർ അതത് തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ യോഗത്തിൽ പങ്കെടുക്കും. ഇതിനു സാധ്യമല്ലാത്ത പ്രദേശങ്ങളിലുള്ളവർ കമ്പ്യൂട്ടർ ഉപയോഗിച്ചോ മൊബൈൽ ഫോൺ വഴിയോ യോഗത്തിൽ പങ്കെടുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കിലയുടെ ഫേസ് ബുക്ക് പേജിലും യൂട്യൂബിലും യോഗം ലൈവ് ആയി കാണുന്നതിനു ക്രമീകരണം ചെയ്തിട്ടുണ്ട്.
രണ്ടു മാസം മുൻപു വരെ വൈറസിനെ നിയന്ത്രിച്ചുനിർത്തിയെന്ന് അവകാശപ്പെട്ട കേരളത്തിൽ പൊടുന്നനെയാണ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായത്. ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിൽ എടുത്തുപറയേണ്ട പ്രകടനമായിരുന്നു കേരളം നടത്തിയിരുന്നത്. ആ സ്ഥിതിയിൽനിന്ന് തീരദേശമേഖലയിൽ സമൂഹവ്യാപനമെന്ന തലത്തിലേക്ക് കേരളം മാറി. ഒരിക്കൽ ഉയർത്തിക്കൊണ്ടുവന്ന കേരളത്തിന്റെ ‘വിജയ കഥ’ എങ്ങനെ ഇല്ലാതായെന്ന് വിശദീകരിക്കുകയാണ് രാജ്യാന്തര മാധ്യമമായ ബിബിസി.
സമൂഹവ്യാപനം ഉണ്ടായെന്ന് ആദ്യമായി അംഗീകരിക്കുന്ന ഇന്ത്യയിലെ സംസ്ഥാനമാണ് കേരളം. ‘വൈറസിന്റെ കുതിപ്പ് ഇപ്പോഴാണ് കേരളത്തില്‍ യഥാർഥത്തിൽ സംഭവിക്കുന്നത്. അതിർത്തികൾ അടച്ചപ്പോൾ കേരളത്തിലെ സാഹചര്യം നിയന്ത്രണവിധേയമായി നിൽക്കുകയായിരുന്നു’ – വാഷിങ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാംക്രമിക രോഗ വിദഗ്ധൻ ഡോ. ലാൽ സദാശിവൻ ബിബിസി ലേഖകനോടു പറഞ്ഞു.
വുഹാനിൽനിന്ന് കേരളത്തിലെത്തിയ മെഡിക്കൽ വിദ്യാർഥിക്കാണ് ഇന്ത്യയിലെ ആദ്യത്തെ കോവിഡ് രോഗം സ്ഥിരീകരിച്ചത്. ജനുവരി 30 മുതൽ കേസുകളുടെ എണ്ണം വർധിക്കുകയായിരുന്നു. മാർച്ചിൽ മറ്റു സംസ്ഥാനങ്ങളിൽ വലിയതോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങി. മേയ് മാസത്തോടെ കൃത്യമായ പരിശോധന, ഐസലേഷൻ തുടങ്ങിയ മാർഗങ്ങളിലൂടെ കേരളത്തിന് പുതിയ കേസുകൾ കുറച്ചുകൊണ്ടുവരാനായി. പുതിയ കേസുകൾ ഒരെണ്ണം പോലുമില്ലാത്ത ദിവസങ്ങളും കേരളത്തിനുണ്ടായി. കേരളം ‘കർവ് ഫ്ലാറ്റൻ’ ചെയ്യുകയാണെന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു. ‘വലിയ അദ്ഭുതമാണ് കേരളം നേടിയതെന്ന് ആളുകൾ പറയുന്നുണ്ടായിരുന്നു’ – പ്രമുഖ എപ്പിഡെമിയോളജിസ്റ്റായ ജയപ്രകാശ് മുലിയിൽ പറഞ്ഞു.
എന്നാൽ അതു നീണ്ടുനിന്നില്ല. 1000 കേസുകളിലേക്ക് എത്താൻ കേരളത്തിന് 110 ദിവസങ്ങളാണ് വേണ്ടിവന്നത്. എന്നാൽ ജൂലൈ 20 ആയപ്പോഴേക്കും കേരളം 12,000 രോഗികളായിരിക്കുന്നു. 43 മരണവും റിപ്പോർട്ട് ചെയ്തു. വീടുകളിലും ആശുപത്രികളിലുമായി 1,70,000 പേരാണ് ക്വാറന്റീനിൽ കഴിയുന്നത്.
കേരളത്തിലെ കോവിഡ് കേസുകൾ വർധിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നവയിലൊന്ന് പ്രവാസികളുടെ മടങ്ങിവരവാണ്. ഗൾഫിൽനിന്നും ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിൽനിന്നും ലക്ഷക്കണക്കിനുപേർ കേരളത്തിലേക്കു തിരിച്ചുവന്നു. ഇന്നുവരെ ഉണ്ടായിരിക്കുന്നതിൽ 7000ല്‍ അധികം രോഗികൾക്കും യാത്രാപശ്ചാത്തലമുണ്ട്. ‘എന്നാൽ ലോക്ഡൗണ്‍ യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചപ്പോൾ ജനങ്ങൾ കൂട്ടമായി കേരളത്തിലേക്കെത്തി. രോഗവുമായെത്തുന്നവരെ കയറ്റാതിരിക്കാനാവില്ല. രോഗികളാണെങ്കിലും സ്വന്തം നാട്ടിലേക്കു തിരിച്ചെത്താൻ എല്ലാ പൗരന്മാർക്കും ഭരണഘടനാപരമായ അവകാശങ്ങളുണ്ട്. എന്നാൽ അതാണ് വലിയ വ്യത്യാസമുണ്ടാക്കിയത്.’ – തിരുവനന്തപുരം എംപി ശശി തരൂർ ബിബിസിയോടു പറഞ്ഞു.
ഗൾഫ് നാടുകളില്‍നിന്ന് പ്രവാസികളുമായുള്ള ആദ്യ വിമാനം കേരളത്തിലെത്തിയതിനുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിച്ച കാര്യവും തരൂർ കൂട്ടിച്ചേർക്കുന്നു. രോഗികളായവർക്കൊപ്പം വിമാനത്തിൽ വരുന്നവർക്കുകൂടി രോഗം പകരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞതായി തരൂർ വ്യക്തമാക്കി.
മേയ് ആദ്യം മുതൽ ഈ ജനപ്രവാഹം പ്രാദേശികമായ സമൂഹവ്യാപനത്തിനു വഴിയിട്ടെന്നാണ് വിലയിരുത്തൽ. യാത്രാ പശ്ചാത്തലം ഇല്ലാത്തവരിൽക്കൂടി രോഗം റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങി. ഞായറാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട 821ൽ 640 കേസുകളും സമ്പർക്കം വഴിയാണ്. ഇതിൽ 43 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടുമില്ല.
ലോക്ഡൗണിൽ ഇളവ് അനുവദിച്ചപ്പോൾ കൃത്യമായ മുൻകരുതലുകളില്ലാതെ ജനങ്ങൾ വീടിനു പുറത്തിറങ്ങിയത് കാര്യങ്ങൾ വഷളാക്കി. ‘ഇളവ് നൽകിയപ്പോൾ കൂടുതൽ ആളുകളും ജോലിക്കു പോകാൻ തുടങ്ങുന്നതുകൊണ്ട് അശ്രദ്ധമൂലം ഒരളവു വരെ കേസുകൾ വർധിച്ചേക്കാം എന്ന് പ്രതീക്ഷിച്ചിരുന്നു. സുരക്ഷിതരായിരിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്’ – വൈറസ് പ്രതിരോധ നടപടികൾക്കു സർക്കാരിന് ഉപദേശം നൽകാനുള്ള വിദഗ്ധ സമിതിയുടെ തലവൻ ഡോ. ബി. ഇക്ബാൽ ബിബിസിയോടു പറഞ്ഞു.
കേസുകൾ കുറഞ്ഞപ്പോൾ പരിശോധന കുറച്ചുവെന്ന് വിമർശകർ പറയുന്നു. ഈ നാളുകളിൽ ദിവസവും 9,000 സാംപിളുകളാണ് ടെസ്റ്റ് ചെയ്യുന്നത്. ഏപ്രിലിൽ ഇത് 663 ആയിരുന്നു. എന്നാൽ ജനസംഖ്യയുടെ ദശലക്ഷം കണക്കിൽ വച്ചുനോക്കുമ്പോൾ കേരളത്തിലെ പരിശോധനകൾ കുറവാണെന്ന് വ്യക്തമാണ്. കേസുകൾ വളരെയധികം വർധിക്കുന്ന ആന്ധ്ര പ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളെ വച്ചുനോക്കുമ്പോൾ കേരളത്തിൽ പരിശോധന കുറവാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മഹാരാഷ്ട്രയെക്കാള്‍ കൂടുതൽ പരിശോധന കേരളം നടത്തുന്നുണ്ട്.
‘കേരളത്തിലെ പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതു മതിയാകില്ല. ഒരു സംസ്ഥാനവും ആവശ്യപ്പെടുന്ന മുറയ്ക്ക് പരിശോധന നടത്തിയിട്ടില്ല’ – എറണാകുളം മെഡിക്കൽ കോളജ് ക്രിട്ടിക്കൽ കെയർ വിഭാഗം തലവൻ ഡോ. എ. ഫത്താഹുദ്ദീൻ പറഞ്ഞു.
മൊത്തത്തിൽ കേരളം മികച്ച സേനവമാണ് നടത്തിയിട്ടുള്ളതെന്നാണ് മിക്ക എപ്പിഡെമിയോളജിസ്റ്റുകളും വിശ്വസിക്കുന്നത്. പോസിറ്റീവ് ആകുന്നവരുടെ എണ്ണം നോക്കുമ്പോൾ കേരളത്തിലെ മരണനിരക്ക് കുറവാണ്. ഇന്ത്യയിലെ ഏറ്റവും കുറവ് മരണനിരക്ക് കേരളത്തിലാണ്. ആശുപത്രികളിൽ രോഗികളുടെ തള്ളിക്കയറ്റമില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച പൊജുജനാരോഗ്യ സംവിധാനം കേരളത്തിനാനുള്ളത്.
കർവ് ഫ്ലാറ്റൻ ചെയ്യുക എന്നത് ദീർഘനാളെടുത്തും പരിശ്രമിച്ചും ചെയ്യേണ്ട ജോലിയാണ്. ‘കോവിഡിനെ നേരിടുക എന്നാൽ ട്രെഡ് മില്ലിൽ സ്പീഡ് കൂട്ടി ഓടുന്നതുപോലെയാണ്. വൈറസിനെ മെരുക്കാൻ വളരെ വേഗത്തിൽ ഓടണം. അതു ശ്രമകരമാണ്. പക്ഷേ വേറേ വഴിയില്ല, ഇതു സഹിഷ്ണുതയെ പരീക്ഷിക്കും’ – വെല്ലൂർ സിഎംസിയിലെ വൈറോളജി വിഭാഗം മുൻ പ്രഫസർ ടി. ജേക്കബ് ജോൺ പറയുന്നു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ കേരളം വിടാന്‍ സഹായിച്ചത് സിപിഎമ്മിലെ ഉന്നതരുമായി ബന്ധമുള്ള പള്ളിത്തോട് സ്വദേശിയെന്ന് യുഡിഎഫ് കണ്‍വീനര്‍. ബാഗുകള്‍ കൈമാറിയത് ഒരു കിരണിന്‍റെ വീട്ടില്‍ വച്ചെന്നും ബെന്നി ബെഹ്നാന്‍ ആരോപിച്ചു. കിരണിന്റെ വീട്ടില്‍ ആരൊക്കെ ആതിഥ്യം വഹിച്ചെന്ന് എൻഐഎ അന്വേഷിക്കണമെന്നും ബെന്നി ബഹ്നാന്‍ കൊച്ചിയില്‍ ആവശ്യപ്പെട്ടു.
ഗണ്‍മാന്‍ ജയഘോഷിനെ നിയമിച്ചത് ഉന്നതരുടെ താല്‍പര്യസംരക്ഷണത്തിന് വേണ്ടിയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. കോണ്‍സല്‍ pനറലിന് ഗണ്‍മാന്‍ വേണമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. കോണ്‍സുലേറ്റിന് സുരക്ഷയ്ക്കായി പൊലീസ് വേണമെന്നായിരുന്നു കേന്ദ്രനിര്‍ദേശമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന ആഭ്യന്തരവകുപ്പിനും ഐടി വകുപ്പിനും പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
ആലുവ ചുണങ്ങംവേലിയില്‍ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ്. സെന്റ് മേരീസ് പ്രൊവിന്‍സിലെ അംഗങ്ങള്‍ക്കാണ് രോഗം. രണ്ടുപേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. 20 േപരുടെ പരിശോധനാഫലംകൂടി വരാനുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി നാരായണനാണ് മരിച്ചത്. തിരുവനന്തപുരത്ത് കീം എന്‍ട്രസ് എഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്കും ഒരു രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചു. ഒരു പൊലീസുകാരന് കൂടി രോഗം സ്ഥിരീകരിച്ചതോടെ ക്രൈംബ്രാഞ്ച് ആസ്ഥാനം തുറക്കുന്നത് രണ്ടു ദിവസത്തേക്ക് നീട്ടി.
ഈ മാസം പതിനാലിന് തമിഴ്നാട്ടിലെ കമ്പത്ത് പോയി മടങ്ങിവന്ന നാരായണന്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടുതടുങ്ങിയതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെയാണ് കോവിഡ് സ്ഥിരീരിച്ചത്. ഇദ്ദേഹത്തോടൊപ്പം കമ്പത്തുപോയി മടങ്ങിയ മകനും രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരം തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം. കരകുളം സ്വദേശിക്ക് രോഗ ലക്ഷങ്ങളുണ്ടായിരുന്നതിനാൽ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയ വിദ്യാർഥികളെ നിരീക്ഷണത്തിലാക്കി. ചങ്ങനാശ്ശേരി നഗരസഭാ ചെയര്‍മാനും സെക്രട്ടറിയും വിളിച്ച മല്‍സ്യവ്യാപാരികളുടെ യോഗത്തില്‍ പങ്കെടുത്ത രണ്ടുപേര്‍ക്ക്് കോവിഡ് സ്ഥിരീകരിച്ചു. ചെയര്‍മാനും സെക്രട്ടറിയും ഉള്‍പ്പെടെ ക്വാറന്‍റീനിലേക്ക് മാറി.
കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെ താൽക്കാലിക ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടർ അവധിയിലായതിനാൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കോവിഡ് വ്യാപനം തടയാന്‍ പാലക്കാട്, മലപ്പുറം അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പുലാമന്തോള്‍, തിരുവേഗപ്പുറ പാലങ്ങള്‍ അടച്ചു. കണ്ടക്ടര്‍ക്ക് രോഗബാധയുണ്ടായതിനെ തുടര്‍ന്ന് KSRTC പുനലൂർ ഡിപ്പോ പൂട്ടി.
സംസ്ഥാനത്ത് സമ്പര്‍ക്കവ്യാപനം ശക്തമായതോടെ ആശങ്കയേറുകയാണ്. തീരപ്രദേശങ്ങളിലല്ലാതെ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കോവിഡ് സമ്പര്‍ക്കവ്യാപനം കൂടുന്നുവെന്നാണ് കണക്കുകള്‍.
ചങ്ങനാശേരി, ഏറ്റുമാനൂർ മാര്‍ക്കറ്റുകളിൽ അതീവ ജാഗ്രത. ആന്റിജൻ പരിശോധനയിൽ കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് അനൗദ്യോഗിക വിവരം. ഇരു സ്ഥലങ്ങളിലേയും മത്സ്യമാർക്കറ്റുകൾ അടഞ്ഞു കിടക്കുകയാണ്. ഏറ്റുമാനൂർ നഗരത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും നാളെ മുതൽ 26 വരെ അടച്ചിടാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു.
ചങ്ങനാശേരി മാർക്കറ്റിലും ആന്റിജൻ പരിശോധന തുടരുന്നു. ചങ്ങനാശേരി നഗരത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് കടകൾ പ്രവർത്തിക്കുന്നത്.
അതേസമയം, ജില്ലയിൽ നാല് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു.
ചങ്ങനാശേരി നഗരസഭ 31, 33 വാർഡുകൾ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 18–ാം വാർഡ്, കോട്ടയം മുൻസിപ്പാലിറ്റി 46–ാം വാർഡ് എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. മണർകാട് പഞ്ചായത്തിലെ 8–ാം വാർഡിനെ പട്ടികയിൽനിന്ന് ഒഴിവാക്കി. ജില്ലയിലാകെ 19 കണ്ടെയ്ൻമെന്റ് സോണുകളാണ് നിലവിലുള്ളത്.
കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെയും അമ്മയെയും പ്രതി കൊന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയ പ്രതി ഇരയെയും അമ്മയെയും ട്രാക്റ്റര്‍ കയറ്റി കൊല്ലുകയായിരുന്നു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ അമാപൂരിലാണ് സംഭവം.
പെണ്‍കുട്ടിയും അമ്മയും ചന്തയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങവേയാണ് കൊല നടന്നത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കാസ്ഗഞ്ച് പോലീസ് സൂപ്രണ്ട് പറഞ്ഞു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് യാഷ് വീറിന്റെ പിതാവ് മഹാവീര്‍ രാജ്പുത്തിനെ കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മാവനെയും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്താണ് യാഷ് വീര്‍ ബലാത്സംഗം ചെയ്തു എന്നാരോപിച്ച് പെണ്‍കുട്ടിയും അമ്മയും പോലീസില്‍ പരാതി നല്‍കിയത്. ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജയിലിലായിരുന്ന യാഷ് വീറിന് അടുത്ത ദിവസമാണ് ജാമ്യം ലഭിച്ചത്. പ്രതിയെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പെണ്‍കുട്ടിയുടെയും അമ്മയുടെയും മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യാഷ് വീര്‍ എന്നയാളെ അറസ്റ്റ് ചെയ്യുകയും കൊലപാതകകേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
സ്വന്തം ലേഖകൻ
ലണ്ടൻ : ഓൺലൈനിൽ പേയ്‌മെന്റ് സംവിധാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയായ പേപാലും ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് തയ്യാറെടുക്കുന്നു . ലോകമെമ്പാടുമുള്ള 300 ദശലക്ഷത്തിലധികം വരുന്ന തങ്ങളുടെ ഉപഭോക്താക്കൾക്ക് ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുവാനുള്ള സൗകര്യം ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് പേപാൽ . ഓൺലൈൻ പണമിടപാടുകളെ പിന്തുണയ്ക്കുകയും , പരമ്പരാഗത പേപ്പർ രീതികളായ ചെക്കുകൾ , മണി ഓർഡറുകൾ എന്നിവയ്ക്ക് പകരം ഇലക്ട്രോണിക് ബദലായി പ്രവർത്തിക്കുകയും ചെയ്യുന്ന കമ്പനിയാണ് പേപാൽ . 1998 ൽ കോൺഫിനിറ്റി എന്ന പേരിൽ സ്ഥാപിതമായ പേപാൽ അവസാനം 1.5 ബില്യൺ ഡോളർ വിലമതിക്കുന്ന ഇബേയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറിയിരുന്നു.
2020 മാർച്ചിൽ യൂറോപ്യൻ കമ്മീഷന് അയച്ച കത്തിൽ, തങ്ങളുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ക്രിപ്‌റ്റോ കറൻസിയുടെ പ്രയോജനങ്ങൾ എത്തിക്കുന്നതിന് സജീവമായി പ്രവർത്തിക്കുകയാണെന്ന് പേപാൽ സ്ഥിരീകരിച്ചു . ക്രിപ്‌റ്റോ കറൻസികൾ നേരിട്ട് വാങ്ങാനും വിൽക്കാനും ഉപയോക്താക്കളെ ഉടൻ അനുവദിക്കുമെന്ന് പേപാൽ അറിയിച്ചു . കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്രിപ്റ്റോ അസറ്റ് വ്യവസായം ഗണ്യമായ വളർച്ച കൈവരിച്ചു . ക്രിപ്റ്റോ , ബ്ലോക്ക് ചെയിൻ , ഡിസ്ട്രിബ്യൂട്ട് ലെഡ്ജർ സ്പേസ് എന്നിവയിലെ ആഗോള സംഭവവികാസങ്ങൾ പേപാൽ നിരന്തരം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തിരുന്നു.
ക്രിപ്‌റ്റോകറൻസിയുടെ പ്രയോജനങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിന് വ്യക്തവും ഏകപക്ഷീയവുമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമായ കത്തിലൂടെ പേപാൽ അറിയിച്ചു . ബ്ലോക്ക് ചെയിനിനെയും ക്രിപ്റ്റോകറൻസിയെയും കുറിച്ച് പഠിക്കുന്നതിനായി 2019 ജൂണിൽ ഫേസ്ബുക്കിന്റെ ലിബ്ര അസോസിയേഷനിൽ അംഗമായ പേപാൽ കഴിഞ്ഞ വർഷം മുതൽ തന്നെ ക്രിപ്റ്റോ വികസനം ആരംഭിച്ചതായി പറയുന്നു.
ലോകമെമ്പാടും 300 ദശലക്ഷത്തിലധികം ആക്റ്റീവ് അക്കൗണ്ടുകൾ ഉള്ള പേപാലിലേയ്ക്ക് ഓരോ വർഷവും ലക്ഷക്കണക്കിന് പുതിയ ഉപയോക്താക്കളാണ് ചേരുന്നത് . ക്രിപ്റ്റോയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾക്ക് കമ്മീഷൻ വ്യക്തമായ നിർവചനങ്ങൾ നൽകണമെന്ന് കമ്പനി ആവശ്യപ്പെട്ടു . ക്രിപ്റ്റോ എക്സ്ചേഞ്ചുകളിൽ പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനുമുള്ള മാർഗ്ഗമായി ഉപഭോക്താക്കൾക്ക് പേപാൽ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയും . പേപാലിന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ പേയ്‌മെന്റ് സേവനമായ വെൻമോയും ക്രിപ്‌റ്റോയുടെ നേരിട്ടുള്ള വാങ്ങലും വിൽപ്പനയും ഉടൻ സാധ്യമാക്കുമെന്ന് കഴിഞ്ഞ മാസമാണ് അറിയിച്ചത് . ക്രിപ്റ്റോ കറൻസികൾക്ക് ദിനംപ്രതി സ്വീകാര്യത ഏറി വരുന്നു എന്നാണ് ബിസ്സിനസ് ലോകത്ത് നിന്ന് വരുന്ന വാർത്തകൾ നൽകുന്നത്
ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക
വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ ആയിരുന്ന 70 വയസുള്ള കുട്ടനാട് സ്വദേശിയായ രോഗിക്ക് പ്ലാസ്മ തെറാപ്പി രണ്ട് ഡോസ് കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഇദ്ദേഹത്തിന്റെ ഇന്നലെ ലഭിച്ച കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയി.
ഇദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ മാറ്റം ഉണ്ടായിത്തുടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ശ്വാസകോശ കാൻസർ ബാധിച്ച ഇദ്ദേഹം രോഗം കൂടിയ നിലയിൽ പാലിയേറ്റീവ് ചികിൽസയിൽ ആയിരിക്കുന്പോഴാണ് കോവിഡ് ബാധിച്ചത്. ഒരു മാസമായി മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽ ചികിൽസയിൽ ആയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് വിമുക്തയായിട്ടുണ്ട്.രണ്ടു പേരും കോവിഡ് പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടു.