India

കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു. എം.പിയുമായി സമ്പര്‍ക്കമുണ്ടായവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

ഇന്നലെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കെ.പി.സി.സി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവര്‍ ക്വാറന്റീനിലാണ്.

നടിയും കോൺഗ്രസ്​ വക്താവുമായിരുന്ന ഖുശ്​ബു സുന്ദർ ബി.ജെ.പിയിൽ ചേർന്നതിന്​ പിന്നാലെ പഴയ ട്വീറ്റുകൾ വീണ്ടും ചർച്ചയാകുന്നു. സംഘ്​പരിവാറിനെതിരെ രൂക്ഷവിമർശനമുയർത്തിയുള്ള നടിയുടെ ട്വീറ്റുകൾ ഒഴിവാക്കേണ്ട അവസ്ഥയാണിപ്പോൾ. മുമ്പ്​ അധിക്ഷേപിച്ചവരോടൊപ്പം ചേരേണ്ട ഗതി വന്നല്ലോയെന്ന്​ സംഘ്​പരിവാർ അനുകൂലകേന്ദ്രങ്ങളും ഖുശ്​ബുവിനെ പരിഹസിക്കുന്നുണ്ട്​.

2017 ഒക്​ടോബർ 14 ​പോസ്​റ്റ്​ചെയ്​ത ട്വീറ്റിൽ ഖുശ്​ബു പറയുന്നതിങ്ങനെ: സംഘികൾ ആരെയാണ്​ പിന്തുടരുന്നതെന്ന്​ ഇടക്കിടക്ക്​ ഓർമിപ്പിച്ചുകൊണ്ടിരിക്കുകയാണ്​. മര്യാദയില്ലാത്തവരും അശ്ലീലത നിറഞ്ഞവരും മോശം സ്വഭാവക്കാരുമാണ്​ അവർ. ജീവിക്കുന്നത്​ തന്നെ മറ്റുള്ള​വരെ പരിസഹിക്കാനാണ്​.

2019 ഒക്​ടോബർ 5 ന്​ ചെയ്​ത ട്വീറ്റ്​ ഇങ്ങനെ:

സംഘികൾ മ​ങ്കികളെപ്പോലെയാണ്​. ആറ്​ ഇ​ന്ദ്രിയങ്ങളുമില്ലാത്തവർ.

2019 സെപ്​റ്റംബർ 25ന്​ പോസ്​റ്റ്​ ചെയ്​ത ട്വീറ്റ്​ ഇങ്ങനെ:

മാനസിക വളർച്ചയില്ലാത്ത സങ്കികൾക്ക്​ സാമാന്യ മര്യാദപോലുമില്ല. അവരെന്നെ ഇന്ത്യയിൽ സ്ഥാനമില്ലാത്ത പോലെ മുസ്​ലിമെന്ന്​ വിളിക്കുന്നു. അതെ ഞാനൊരു ഖാനാണ്​. മുസ്​ലിമുമാണ്​. ഇന്ത്യ എ​െൻറ രാജ്യവുമാണ്​. ആർ​ക്കെങ്കിലും സംശയമുണ്ടോ?.

ഏറ്റവും ഒടുവിൽ കഴിഞ്ഞ ആഴ്​ച ഖുശ്​ബു ട്വീറ്റ്​ ചെയ്​തതിങ്ങനെ:

നരേന്ദ്രമോദി മാത്രമാണ്​ ഇന്ത്യ കണ്ട ഒരേ ഒരു പ്രധാനമന്ത്രി. അതിനുമുമ്പ്​ ഇന്ത്യക്ക്​ പ്രധാനമന്ത്രി ഉണ്ടായിരുന്നില്ല. അതുകൊണ്ട്​ തന്നെ ​പ്രധാനമന്ത്രിമാർക്ക്​ പ്രത്യേകമായുണ്ടാക്കിയ വിമാനം നമ്മൾ കണ്ടിട്ടില്ല. നിങ്ങൾ ഒരു മിനുറ്റ്​ സംഘിയായാൽ മതി. നിങ്ങൾക്ക്​ കർഷക​െൻറ പ്രശ്​നങ്ങൾ കാണാൻ കഴിയില്ല. കാർഷിക ബിൽ അന്യഗ്രഹത്തിൽ നിന്നുള്ളതായി തോന്നും.

ബി.ജെ.പിയിൽ ചേരുന്നില്ലെന്ന്​ പ്രഖ്യാപിച്ചിരുന്ന ഖുശ്​ബു ഇന്ന്​ ന്യൂഡൽഹിയിലെത്തി സമ്പിത്​ പാത്രയുടെയും മറ്റ്​ ബി.ജെ.പി നേതാക്കളുടെയും സാന്നിധ്യത്തിലാണ്​ ബി.ജെ.പിയിൽ ചേർന്നത്​. ഖുശ്​ബുവി​െൻറ ബി.ജെ.പി പ്രവേശനം ഉറപ്പായ കോൺഗ്രസ്​ പാർട്ടി വക്താവ്​ സ്ഥാനത്ത്​ നിന്നും നീക്കിയിരുന്നു. ഡി.​എം.കെ വിട്ട്​ 2014ലാണ്​ ഖുശ്​ബു കോൺ​ഗ്രസിൽ ചേർന്നത്​.

കെ എം മാണിക്കെതിരെ തന്റെ ഭാഗത്തുനിന്നും യാതൊരുവിധ നീക്കങ്ങളും ഉണ്ടായിട്ടില്ലെന്നും ഒരു അഭിമുഖത്തിൽ പിസി ജോർജ് പറഞ്ഞത് തെറ്റിദ്ധാരണ പരത്തുന്ന പരാമർശങ്ങൾ ആയിരുന്നെന്നും രണ്ടു പതിറ്റാണ്ടോളം കെഎം മാണിയുടെ സന്തതസഹചാരിയായിരുന്ന സിബിമാത്യു സാമൂഹ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി . തന്റെ വ്യക്തിപരമായ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്ന പരാമർശങ്ങൾ ആയിരുന്നതിനാലാണ് വിശദീകരണവുമായി മുന്നോട്ടുവന്നതെന്ന് സിബി മാത്യു ചൂണ്ടിക്കാട്ടി. വിശദീകരണത്തി ന്റെ പൂർണരൂപം വായിക്കാം.

2013ൽ കെഎം മാണി സാറിനെ മുഖ്യമന്ത്രിയാക്കാൻ ലക്ഷ്യമിട്ട് ബഹുമാന്യനായ പി സി ജോർജ് സാർ ചില രാഷ്ട്രീയ നീക്കങ്ങൾ നടത്തിയിരുന്നു. അദ്ദേഹം തന്നെ ഈ വിവരം എന്നോട് പറഞ്ഞപ്പോൾ മാണി സാറിനെ സ്നേഹിക്കുന്ന എല്ലാവരെയും പോലെ ഞാനും അത് ആഗ്രഹിച്ചിരുന്നു എങ്കിലും അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അത് പ്രായോഗികമായ ഒരു കാര്യമല്ല എന്ന എൻറെ അഭിപ്രായവും ഞാൻ പിസി ജോർജ് സാറിനോട് വ്യക്തമാക്കിയതാണ്. എൻറെ വ്യക്തിപരമായ അഭിപ്രായം പറയുകയല്ലാതെ ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു വെളിപ്പെടുത്തലും ഞാൻ അദ്ദേഹത്തോടു നടത്തിയിട്ടില്ല.

എന്നാൽ ഈ അടുത്ത ദിവസങ്ങളിൽ നൽകിയ ഒരു അഭിമുഖത്തിൽ ഞാൻ വെളിപ്പെടുത്തിയത് എന്ന് പറഞ്ഞു അദ്ദേഹം ചില കാര്യങ്ങൾ പറയുകയുണ്ടായി. അത്തരമൊരു വെളിപ്പെടുത്തൽ ഒരുപാട് തെറ്റിദ്ധാരണകൾക്കും, എൻറെ വ്യക്തിപരമായ വിശ്വാസ്യതക്കും മങ്ങൽ ഏൽപ്പിക്കും എന്ന സാഹചര്യത്തിലും, അദ്ദേഹം നടത്തിയ പരാമർശങ്ങളുമായി എനിക്ക് യാതൊരു ബന്ധവും ഇല്ലാത്തതിനാലും ആണ് അദ്ദേഹത്തിൻറെ വാക്കുകളെ പൂർണമായും നിരാകരിച്ചു കൊണ്ട് ഈ വിശദീകരണക്കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുവാൻ ഞാൻ നിർബന്ധിതമാകുന്നത്.

 

പ്രധാനമന്ത്രിയെ കാണാന്‍ ഇറങ്ങി തിരിച്ച യുവതിയെ കണ്ടെത്തി. തിരുവനന്തപുരം അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശിയായ 33കാരിയെയാണ് വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്.

എംഎ, ബി എഡ് ബിരുദങ്ങള്‍ നേടിയിട്ടുള്ള അജിത എന്ന യുവതിയെ രണ്ട് ദിവസമായി കാണാതായിരുന്നു. ആരോടും പറയാതെ യുവതി നാടുവിടുകയായിരുന്നു.

തനിക്ക് കേരളത്തില്‍ ജോലി കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെയാണ് വീടു വിട്ട് ഇറങ്ങിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു. യുവതിയെ ഇന്ന് നാട്ടില്‍ എത്തിക്കും. വിവാഹമോചിതയായ അജിതയുടെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്.

വീടുകളില്‍ ട്യൂഷന്‍ എടുത്ത് ലഭിക്കുന്ന വരുമാനത്തില്‍ നിന്നുമാണ് അജിത കുടുംബം പുലര്‍ത്തിയിരുന്നത്. പി എസ് സി പരീക്ഷ പലപ്രാവശ്യം എഴുതിയെങ്കിലും റിങ്ക് ലിസ്റ്റില്‍ ഇടം നേടാത്തതിനെ തുടര്‍ന്ന് മനോ വിഷമത്തില്‍ ആയിരുന്നു അജിത.

രണ്ട് ദിവസം മുന്‍പ് ആരോടും പറയാതെ യുവതി വീടുവിട്ടിറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ യുവതിയെ കാണാനില്ലെന്ന് കാട്ടി അഞ്ചുതെങ്ങ് പൊലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യുവതി ന്യൂഡല്‍ഹിക്ക് ടിക്കറ്റ് എടുത്തതായി കണ്ടെത്തി. റെയില്‍വേ പൊലീസുമായി സഹകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.

മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ എഎംഎംഎ നിർമ്മിക്കുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ നടി ഭാവന ഉണ്ടായിരിക്കില്ലെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു. നിലവിലെ അവസ്ഥയിൽ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചുപോയ ആളുകൾ തിരിച്ചുവരില്ലല്ലോ. അതുപോലെയാണിതെന്നും ഇടവേള ബാബു പറഞ്ഞു. റിപ്പോർട്ടർ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയിലായിരുന്നു ഇടവേളയുടെ പ്രതികരണം.

എഎംഎംഎ അംഗമായ നടൻ ദിലീപ് മുൻപ് നിർമ്മിച്ച മൾട്ടി സ്റ്റാർ ചിത്രമായ ട്വന്റി ട്വന്റിയിൽ പ്രധാന കഥാപാത്രമായിരുന്നു ഭാവന. എന്നാൽ പുതിയ ചിത്രത്തിൽ നിലവിലെ സാഹചര്യത്തിൽ ഭാവനയുണ്ടാകില്ലെന്നും അംഗത്വമില്ലാത്തതാണ് ഇതിന് കാരണമെന്നുമാണ് ഇടവേള ബാബുവിന്റെ വാദം.

ട്വന്റി ട്വന്റിയിൽ പ്രമുഖനടനായ നെടുമുടി വേണു ഇല്ലാതിരിക്കാൻ കാരണം യോജിച്ച കഥാപാത്രം കിട്ടാത്തതുകൊണ്ടാണെന്നും ഇടവേള ബാബു പറഞ്ഞു. ചിത്രത്തിൽ വില്ലൻ വേഷം ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ഇക്കാര്യം ഇന്നസെന്റ് ഉൾപ്പെടെയുള്ളവരോട് പറഞ്ഞപ്പോൾ എന്നെ ഓടിക്കാൻ ശ്രമിച്ചു. മമ്മൂട്ടി വില്ലനാകുന്നു എന്ന ഒറ്റക്കാരണത്താൽ പടം പരാജയപ്പെടുമെന്ന് അവർ പറഞ്ഞെന്നും ഇടവേള ബാബു പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ താൻ നൽകിയ മൊഴി പോലീസ് തെറ്റായി രേഖപ്പെടുത്തിയെന്നും പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിയെന്നും ഇടവേള ബാബു റിപ്പോർട്ടർ ടിവിയുടെ മീറ്റ് ദി എഡിറ്റേഴ്‌സ് പരിപാടിയിൽ പറഞ്ഞു.

പോലീസ് തന്റെ മൊഴി രേഖപ്പെടുത്തിയത് അപൂർണ്ണമായിട്ടാണ്. താൻ പറഞ്ഞ കാര്യങ്ങൾ മുഴുവൻ വന്നില്ല. പറയാത്ത കാര്യങ്ങൾ വരികയും ചെയ്തു. പോലീസ് മൊഴി ഒപ്പിടീച്ച് വാങ്ങിയിട്ടില്ല. ഒപ്പിടേണ്ടേ? എന്ന് ചോദിച്ചപ്പോൾ വേണ്ട എന്നാണ് പറഞ്ഞത്. കോടതിയിൽ നടത്തിയത് സ്വാഭാവികമായ തിരുത്താണ്. താരസംഗടന തുടക്കം മുതൽ നടിയെ പിന്തുണച്ചിട്ടുണ്ടെന്നും അന്ന് രാവിലെ മുഖ്യമന്ത്രിയെ വിളിച്ചത് ഇന്നസെന്റ് ചേട്ടനാണെന്നും ഇടവേള ബാബു അഭിമുഖത്തിൽ പറഞ്ഞു.

ആക്രമിക്കപ്പെട്ട നടി തന്റെ അവസങ്ങൾ ദിലീപ് തട്ടിക്കളയുന്നുവെന്ന് പരാതിപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് ‘എനിക്ക് രേഖാമൂലം പരാതി കിട്ടിയില്ല’ എന്നായിരുന്നു ഇടവേള ബാബുവിന്റെ മൊഴി. എന്നാൽ വ്യക്തിപരമായി വാക്കാൽ പറഞ്ഞോ എന്ന ചോദ്യത്തിന് ‘അങ്ങനെ പല കാര്യങ്ങളും, അതിനപ്പുറവും പറഞ്ഞിട്ടുണ്ടാകും’ എന്നുമായിരുന്നു മറുപടി.

ആക്രമിക്കപ്പെട്ട നടി ബലാത്സംഗക്കേസിൽ എട്ടാം പ്രതിയായ ദിലീപിനെതിരെ പരാതി നൽകിയിരുന്നോ എന്ന കോടതിയുടെ ചോദ്യത്തിന് ‘ഓർമ്മയില്ല’ എന്ന് ഇടവേള ബാബു മൊഴി നൽകിയിരുന്നു. ഇതിനേത്തുടർന്നാണ് ഇടവേള ബാബു കൂറുമാറിയെന്ന് പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ഇതിനെയാണ് ഇടവേള ബാബു നിലവിൽ പരസ്യമായി ന്യായീകരിച്ചിരിക്കുന്നത്.

മതമില്ലാത്ത പെണ്ണേ.. മരിച്ചാല്‍ നിന്റെ മയ്യത്ത് ഏത് പള്ളീല് ഖബറടക്കുമെന്ന ചോദ്യവും ആധിയും പങ്കുവെയ്ക്കുന്നവര്‍ക്ക് വായടപ്പിച്ച് മറുപടിയുമായി ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി. ഫേസ്ബുക്കിലൂടെയാണ് ജസ്‌ല മറുപടി കുറിക്കുന്നത്. ആ കുറ്റിക്കാട്ടില്‍ ആറടിമണ്ണില്‍ കിടന്നാല്‍ മാത്രമാണോ ശവം മണ്ണില്‍ ലയിക്കുന്നതെന്ന് ജസ്ല ചോദിക്കുന്നു.

മരിക്കുവോളം എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം..മരിച്ച് കഴിഞ്ഞാല്‍ 3ആംദിവസം ചീഞ്ഞ് തുടങ്ങുന്ന ശരീരം..എവിടെ കുഴിച്ചിട്ടാലും ചീയും..അത് ഇന്നസ്ഥലത്ത് കുഴിച്ചിടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല..എന്റെ ശരീരം ഞാന്‍ മെഡിക്കല്‍ കോളേജിനെഴുതിക്കൊടുത്തിട്ടുണ്ട്… മരണസമയത്ത് ജീവനറ്റുപോകാത്ത ഏത് അവയവം ബാക്കിയുണ്ടെങ്കിലും അത് ജീവനുള്ള ശരീരങ്ങള്‍ക്ക് എടുക്കാന്‍ പറ്റുന്നതാണെങ്കില്‍ അതെടുക്കാനും ബാക്കിവരുന്നത്…മെഡിക്ല് സ്റ്റുഡന്റ്‌സിന് പഠിക്കാനും കൊടുത്തിട്ടുണ്ട്..
കുട്ടികള്‍ കീറിപ്പഠിക്കട്ടെ..എന്നിട്ട് കുഴിച്ചിടേ..കത്തിക്കേ.. എന്ത് വേണേലും ചെയ്യട്ടെ. ജസ്ല കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മരണശേഷം എന്‍റെ മയ്യത്ത് (ശവശരീരം )എന്ത് ചെയ്യുമെന്ന ആധി…ഇസ്ലാം മതവിശ്വാസികളില്‍ ഒരുപാട് പേര്‍ പ്രകടിപ്പിക്കുന്നത് പലവെട്ടം കണ്ടിട്ടുണ്ട്..
നേരിട്ടും ചിലര്‍ ചോദിക്കും..മഹല്ല് കമ്മറ്റി എന്നെ മഹല്ലില്‍ നിന്ന് ഒഴിവാക്കിയതിലേറെ ആഹ്ലാദവും അവര്‍ പ്രകടിപ്പിക്കും…
കാരണം പള്ളിക്കബറിടത്തില് നിന്‍റെ മയ്യത്തടക്കില്ലല്ലോ… എന്ന്..
എന്ത് കഷ്ടാണ്…
ആ കുറ്റിക്കാട്ടില്‍ ആറടിമണ്ണില്‍ കിടന്നാല്‍ മാത്രമാണോ ശവം മണ്ണില്‍ ലയിക്കുന്നത്..??
പലവട്ടം അവരോടിതിന് മറുപടി പറഞ്ഞിട്ടുണ്ട്…
വീണ്ടും ഒരിക്കല്‍ കൂടി.. പറയാം.
മതമില്ലാത്ത പെണ്ണേ..
മരിച്ചാല്‍ നിന്‍റെ മയ്യത്ത് ഏത് പള്ളീല് ഖബറടക്കും..?
ഹറാം പെറപ്പല്ലേ നീ…
പള്ളീല് ഖബറടക്കാന്‍ ഞമ്മള് സമ്മയ്ക്കൂല…
എനിക്ക് ഇവരോട് പറയാനുള്ള ഉത്തരം ഇതേയുള്ളൂ.
മരിക്കുവോളം എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം..മരിച്ച് കഴിഞ്ഞാല്‍ 3ആംദിവസം ചീഞ്ഞ് തുടങ്ങുന്ന ശരീരം..എവിടെ കുഴിച്ചിട്ടാലും ചീയും..അത് ഇന്നസ്ഥലത്ത് കുഴിച്ചിടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല..എന്‍റെ ശരീരം ഞാന്‍ മെഡിക്കല്‍ കോളേജിനെഴുതിക്കൊടുത്തിട്ടുണ്ട്…
മരണസമയത്ത് ജീവനറ്റുപോകാത്ത ഏത് അവയവം ബാക്കിയുണ്ടെങ്കിലും അത് ജീവനുള്ള ശരീരങ്ങള്‍ക്ക് എടുക്കാന്‍ പറ്റുന്നതാണെങ്കില്‍ അതെടുക്കാനും ബാക്കിവരുന്നത്…മെഡിക്ല്‍ സ്റ്റുഡന്‍റ്സിന് പഠിക്കാനും കൊടുത്തിട്ടുണ്ട്..
കുട്ടികള്‍ കീറിപ്പഠിക്കട്ടെ..എന്നിട്ട് കുഴിച്ചിടേ..കത്തിക്കേ..
എന്ത് വേണേലും ചെയ്യട്ടെ…
ഇനി വെറുതെ വെച്ചാലും കുഴപ്പല്ല..
ചീഞ്ഞ് നാറ്റം വരുമ്പോള്‍ നിങ്ങള്‍ തന്നെ അതിനൊരു പരിഹാരം കാണും..
അല്ല പിന്നെ..
മരിച്ച ഞാന്‍ അതറിയുന്നില്ല…
ഇനിയറിഞ്ഞാലും..വഴക്കുണ്ടാക്കാനും വരില്ല..
ജീവിക്കുമ്പോള്‍ എന്നെ ഞാനായി ജീവിക്കാനനുവദിച്ചാല്‍ മാത്രം മതി..
മാത്രമല്ല..ഈ ആധുനിക കാലത്ത് ..21 ആം നൂറ്റാണ്ടിലും മതം വിഴുങ്ങി ജീവിക്കുന്നത് കൊണ്ടാണ് ഇത്തരം സംശയങ്ങള്‍ നിങ്ങള്‍ക്ക് വരുന്നത്..ടെക്നോളജിയെ കുറിച്ച് അറിവില്ലാത്തത് കൊണ്ട്..
ഇന്ന് ധാരാളം ഇലക്ട്രിക് സ്മശാനങ്ങളുണ്ട്..
അതിലേക്കിട്ട് ഒരു സ്വിച്ച് അമര്‍ത്തിയാല്‍ ..”’ഭും ””’….ചാരമായി ഇല്ലാതാവാന്‍ നിമിഷങ്ങള്‍ മതി…
ഒരു ശവശരീരത്തിന്‍മേല്‍ ഇത്രമേലാശങ്കയോ…???
കഷ്ടം.
പിന്നെ ഈ കമന്‍റില്‍ അവന്‍ പറഞ്ഞ ദൈവമാണ് ലോക സൃഷ്ടാവാണെങ്കില്‍..അയാള്‍ക്ക് എന്‍റെ കാര്യം നോക്കി നടക്കാന്‍ ആണോ സഹോ സമയം..കോടാനകോടി മനുഷ്യരും മനുഷ്യരില്‍ പരം ജീവികളും പ്രപഞ്ച ഗോളങ്ങളുമൊക്കെ ഉള്ളിടത്ത് ഞാനെന്ത് ചെയ്യുന്നു എന്ന് നോക്കി നടക്കുന്ന അങ്ങേരെ സമ്മദിക്കണം..
പിന്നെ മരണശേഷം പള്ളിയില്‍ അടക്കാന്‍ വേണ്ടിയാണ് ഇവിടെ പൊട്ടക്കിണറ്റിലെ തവളകളായി ജീവിക്കുന്നത് വിശ്വാസികള്‍ എന്നോര്‍ക്കുമ്പോഴാ ..തമാശ.
NB:ഞാന്‍ മതവിശ്വാസിയല്ല

ചെന്നൈ സൂപ്പര്‍ കിങ്ങ്സ് നായകന്‍ എംഎസ് ധോണിയുടെ അഞ്ച് വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ 16കാരന്‍ അറസ്റ്റില്‍. ഗുജറാത്തിലെ കച്ച് സ്വദേശിയാണ് ഇയാള്‍. പോലീസ് ആണ് ഇയാള്‍ അറസ്റ്റിലായ കാര്യം അറിയിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി നടന്ന കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് തോറ്റപ്പോഴാണ് 16 കാരന്‍ ട്വിറ്ററിലൂടെ ധോണിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കി രംഗത്തെത്തിയത്.

സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ധോണിയുടെ മകള്‍ക്ക് നേരെയും ഭീഷണികള്‍ ഉയര്‍ന്നത്. കുടുംബങ്ങള്‍ക്ക് നേരെയും ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ധോണിയുടെ വീടിന് ഇരട്ടി സുരക്ഷ പോലീസ് ഏര്‍പ്പെടുത്തിയിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോടും ചെന്നൈ തോറ്റതോടെ ടീമിലെ അംഗങ്ങള്‍ക്കെതിരെയും സൈബര്‍ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കോൺഗ്രസ് ദേശീയ വക്താവും നടിയുമായ ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവച്ചു. പാര്‍ട്ടിയുടെ ഉന്നതതലത്തിലുള്ള ചില ശക്തികള്‍ തന്നെപ്പോലെ ആത്മാര്‍ഥമായി നില്‍ക്കുന്നവരെ ഒതുക്കാനാണു ശ്രമിക്കുന്നതെന്നു സോണിയാ ഗാന്ധിക്കുള്ള രാജിക്കത്തില്‍ ഖുശ്ബു വ്യക്തമാക്കുന്നു.അതേസമയം രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയതിനു പിന്നാലെ എഐസിസി വക്താവ് സ്ഥാനത്തുനിന്ന് ഖുശ്ബുവിനെ ഒഴിവാക്കി.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ സാന്നിധ്യത്തിൽ ഖുശ്ബു ഉൾപ്പെടെ തമിഴകത്തെ 3 പ്രമുഖർ ഇന്നു പാർട്ടിയിൽ ചേരുമെന്നാണ് സൂചന.ഖുശ്ബു ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം മാസങ്ങളായി നിലനിൽക്കുന്നുണ്ടെങ്കിലും കോൺഗ്രസിൽ ഉറച്ചു നിൽക്കുമെന്നു കഴിഞ്ഞയാഴ്ച താരം വ്യക്തമാക്കിയിരുന്നു.2010ൽ ഡിഎംകെയിലൂടെയാണു ഖുശ്ബു രാഷ്ട്രീയ പ്രവേശനം നടത്തിയത്. 2014-ൽ കോൺഗ്രസിൽ ചേർന്നു. ഇതിനു പിന്നാലെ, ദേശീയ വക്താവായി നിയമിക്കപ്പെട്ടെങ്കിലും സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി രസത്തിലല്ലായിരുന്നു.

 

ചെന്നൈ: നടി ഖുശ്ബു കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെയാണ് ഇന്ന് രാവിലെ അവരെ എഐസിസി ദേശീയ വക്താവ് സ്ഥാനത്തുനിന്ന് പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്താക്കുറിപ്പ് എഐസിസി പുറത്തുവിട്ടത്. ഇതിനു പിന്നാലെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഖുശ്ബു നല്‍കിയ രാജിക്കത്തും പുറത്തുവന്നു.

പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നെങ്കിലും തനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രാദേശിക ഘടകങ്ങളുമായി ബന്ധമില്ലാത്ത ചിലരുടെ ഇടപെടല്‍ മൂലമാണ് ഈ സാഹചര്യമുണ്ടായതെന്നും അവര്‍ രാജിക്കത്തില്‍ പറയുന്നു.

നിലവില്‍ ഡല്‍ഹിയിലുള്ള ഖുശ്ബു ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഡല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയില്‍ നിന്നാകും ഖുശ്ബു പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയെന്നാണ് സൂചന.

അടുത്തിടെയായി കോണ്‍ഗ്രസ് തമിഴ് നാട് ഘടകവുമായി അവര്‍ അകന്ന് കഴിയുകയായിരുന്നു. ലോക് സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് സംബന്ധിച്ചും ഖുശ്ബുവിന് അതൃപ്തിയുണ്ടായിരുന്നു. അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖുശ്ബുവിന്റെ പുതിയ നീക്കം.

കഴിഞ്ഞ ദിവസം പാര്‍ട്ടി വിടുന്ന കാര്യം സൂചിപ്പിച്ച് ഒരു ട്വീറ്റ് ചെയ്തിരുന്നു. പലരും എന്നില്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. ധാരണകള്‍ മാറുകയാണ്. ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും പുതിയ രൂപം എടുക്കുകയാണ്. മാറ്റം അനിവാര്യമാണെന്നും ഖുശ്ബു ട്വീറ്റില്‍ കുറിച്ചിരുന്നു.

പള്ളുരുത്തി ∙പ്രതീക്ഷകൾ അസ്തമിച്ചു. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഇരട്ടക്കുഞ്ഞുങ്ങൾക്ക‌ു ജന്മം നൽകിയ രാജലക്ഷ്മി (28) മരിച്ചു. ഇടക്കൊച്ചി ഇന്ദിര‌ാഗാന്ധി റോഡിൽ എഡി പുരം വീട്ടിൽ ഷിനോജിന്റെ ഭാര്യയാണ്. കഴിഞ്ഞ 14നാണു രാജലക്ഷ്മിയെ കോവിഡ് ബാധിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 8 മാസം ഗർഭിണിയായിരുന്ന ഇവർക്ക് കടുത്ത ന്യുമോണിയയും പിടിപെട്ടിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അവിടെ ജന്മം നൽകിയ ഇരട്ടപെൺകുട്ടികളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം ന്യുമോണിയ കടുത്തതും വൃക്കയെ ബാധിച്ചതുമാണ് രാജലക്ഷ്മിയുടെ മരണകാരണം. കോവിഡ് നെഗറ്റീവായ കുഞ്ഞുങ്ങൾ സുരക്ഷിതരാണ്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലക്ഷങ്ങൾ മുടക്കിയ ഐവിഎഫ് ചികിത്സയുടെ ഫലമായാണ് രാജലക്ഷ്മി ഗർഭം ധരിച്ചത്. കോവിഡ് ബാധിച്ചതിനു ശേഷമുള്ള മാസം തികയാത്ത പ്രസവത്തിനും ചികിത്സയ്ക്കും 10 ലക്ഷത്തിലേറെ രൂപ ചെലവായിരുന്നു. ഇവരുടെ ദയനീയാവസ്ഥ സംബന്ധിച്ചു മനോരമ വാർത്ത നൽകിയിരുന്നു. തിരുവനന്തപുരം ബാലരാമപുരം സ്വദേശിനിയായ രാജലക്ഷ്മിയുടെ സംസ്കാരം ഇന്ന് ഇടക്കൊച്ചിയിൽ നടത്തും.

Copyright © . All rights reserved