India

കൊവിഡ് 19 വൈറസിനെ തുടര്‍ന്ന് ഉണ്ടായ ലോക്ക് ഡൗണ്‍ കാരണം ആദ്യം നിശ്ചലമായ മേഖലകളില്‍ ഒന്നാണ് സിനിമാ മേഖല. സിനിമാമേഖല നേരിടുന്ന പ്രതിസന്ധി പരിഗണിച്ച് താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന ആവശ്യം ചര്‍ച്ച ചെയ്യാനായി നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും. രാവിലെ പതിനൊന്നു മണിക്കാണ് യോഗം ചേരുന്നത്. താരങ്ങള്‍ ഇരുപത്തിയഞ്ചു ശതമാനമെങ്കിലും പ്രതിഫലം കുറക്കണമെന്നാണ് നിര്‍മ്മാതാക്കളുടെ ആവശ്യം.

യോഗത്തിനു ശേഷം സംഘടന താര സംഘടനായ എഎംഎംഎ, ഫെഫ്ക തുടങ്ങിയ സംഘടനകളുമായും ഇക്കാര്യം ചര്‍ച്ച ചെയ്യും. നിര്‍മ്മാതാക്കളുടെ ആവശ്യത്തിന് ഫെഫ്ക നേരത്തേ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.

നിലവില്‍ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ ഒരു സിനിമയ്ക്ക് കോടികളാണ് പ്രതിഫലം വാങ്ങുന്നത്. സാറ്റലൈറ്റ് വിലയുള്ള മറ്റ് നടന്‍മാര്‍ക്ക് 75 ലക്ഷത്തിന് മുകളിലുമാണ് പ്രതിഫലം. എന്നാല്‍ ഇപ്പോളത്തെ സാഹചര്യത്തില്‍ ഇങ്ങനെ മുന്നോട്ടുപോകാനാവില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. അതേസമയം പ്രതിഫലം സംബന്ധിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഔദ്യോഗികമായി പറയാതെ ഇക്കാര്യത്തില്‍ ഒന്നും പ്രതികരിക്കാനില്ലെന്നാണ് താര സംഘടന പ്രതികരണം.

അതേസമയം സര്‍ക്കാര്‍ നിലവില്‍ ഇന്‍ഡോര്‍ ഷൂട്ടിംഗിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഔട്ട്ഡോര്‍ ഷൂട്ടിംഗിന് കൂടി അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ചിത്രീകരണം ആരംഭിക്കുകയുള്ളൂ എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഷൂട്ടുകള്‍ ഒരുമിച്ച് നടന്നില്ലെങ്കില്‍ വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

യുവതി കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും കസ്റ്റഡിയിൽ. ഭർത്താവടക്കം ആറു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്ത യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.

ഇവരുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചു. കൂടാതെ രഹസ്യ മൊഴിയും രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഭർത്താവ് അൻസാറാണ് തനിക്ക് മദ്യം നൽകിയതെന്നാണ് വീട്ടമ്മയുടെ മൊഴി. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്തതിനു ശേഷമായിരിക്കും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക.

മദ്യം നൽകിയ ശേഷം ഭർത്താവും സുഹൃത്തുക്കളുമായി വാക്കുതർക്കം ഉണ്ടായെന്നും പിന്നീട് ഭർത്താവ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയെന്നുമാണ് വിവരം. ഇതിനു ശേഷമാണ് ബലാത്സംഗം നടന്നത്. ഭർത്താവിന്റെ വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ വൈകിട്ട് നാലരയോടെ വാഹനത്തിൽ കയറ്റി മറ്റൊരിടത്ത് കൊണ്ടുപോയ ശേഷമായിരുന്നു ഇത്. നിർബന്ധിച്ചാണ് മദ്യം കുടിപ്പിച്ചത്. ഭർത്താവും ആറ് സുഹൃത്തുക്കളും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്.

രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതിയെ നാട്ടുകാർ കണിയാപുരത്തുള്ള തൻറെ വീട്ടിലെത്തിക്കുകയായിരുന്നു. വളരെ ക്ഷീണിതയായ യുവതി അബോധാവസ്ഥയിലായതോടെ ആശുപത്രിയിലാക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ചിറയൻകീഴ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇവർ. യുവതി ക്രൂരമായ ഉപദ്രവത്തിന് ഇരയായെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ദേഹത്ത് മുറിവുകളും പാടുകളുമുണ്ട്. പ്രതികളുടെ അറസ്റ്റ് ഉച്ചയോടെയുണ്ടാകുമെന്നാണ് സൂചന.വ്യാഴാഴ്ച വൈകിട്ട് പോത്തൻകോട് ഉള്ള ഭർത്താവിന്റെ വീട്ടിൽ നിന്ന് നാല് മണിയോട് കൂടിയാണ് ഭർത്താവ് വാഹനത്തിൽ കയറ്റി പുതുക്കുറിച്ചിയിൽ ഇവരെ കൊണ്ടുപോയത്. ഇവിടെ വച്ചയാരുന്നു പീഡിപ്പിച്ചത്.

പാലക്കാട് ആന കൊല്ലപ്പെട്ട സംഭവത്തില്‍ വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയ ബിജെപി വക്താവ് സന്ദീപ് ജി വാര്യര്‍ക്കെതിരെ നടന്‍ അജു വര്‍ഗീസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്. മലപ്പുറം എന്ത് ചെയ്തു. എനിക്കറിയണം എന്ന് അജു 24 ന്യൂസ് വാര്‍ത്ത പങ്കുവെച്ച് കൊണ്ട് ചോദിക്കുന്നു.

ആന കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 24 ചാനലില്‍ നടന്ന ചര്‍ച്ചയില്‍ സന്ദീപ് വാര്യര്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് താരം ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്. മലപ്പുറം എന്ത് ചെയ്തെന്ന് എനിക്കറിയണമെന്നും അഭിപ്രായം പറഞ്ഞാല്‍ കുടുംബത്തെ ലക്ഷ്യം വെക്കുന്നതിനാല്‍ തനിക്ക് ഭാര്യയും നാല് മക്കളും ഉള്ളതായി ആദ്യമേ അറിയിക്കുന്നെന്നും അജു ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലെ മലപ്പുറം എന്ന ഹാഷ് ടാഗ് ഒഴിവാക്കില്ലെന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. ഒപ്പം ഇന്‍കം ടാക്സ് അടക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന ഭീഷണി കൂടി അജു വര്‍ഗീസ് പരാമര്‍ശിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഫ്രഷ്… ഫ്രഷ് എനിക്ക് 4 കുട്ടികള്‍ ഒരു ഭാര്യ… രീതി വെച്ച് അറിയിച്ചു എന്നേയുള്ളു.. അഭിപ്രായം പറഞ്ഞാല്‍ കുടുംബം ആണല്ലോ ശീലം.. പക്ഷെ ഇവിടെ.. എന്റെ നാട്ടില്‍…മരണം വരെ വര്‍ഗീയത നടക്കില്ല… എനിക്ക് രാഷ്ടീയം ഇല്ലാ..Tax അടക്കുന്ന ഒരു മണ്ടന്‍ ആണ് ഞാന്‍…മണ്ടന്‍ മാത്രം

മലപ്പുറം എന്ത് ചെയ്തു… എനിക്കറിയണം

 

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. ചെ​ന്നൈ​യി​ൽ​നി​ന്നും എ​ത്തി​യ പാ​ല​ക്കാ​ട് ക​ട​മ്പ​ഴി​പ്പു​റം ചെ​ട്ടി​യാം​കു​ളം സ്വ​ദേ​ശി​നി മീ​നാ​ക്ഷി അ​മ്മാ​ള്‍ (73) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ഇ​വ​ർ മ​രി​ച്ച​ത്. ഇ​വ​രു​ടെ ആ​ദ്യ​ത്തെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു​വെ​ങ്കി​ലും മ​ര​ണ​ശേ​ഷം അ​യ​ച്ച സാ​ന്പി​ളാ​ണ് പോ​സി​റ്റീ​വാ​യ​ത്.

ചെ​ന്നൈ​യി​ൽ​നി​ന്നും മേ​യ് 25നാ​ണ് ഇ​വ​ർ വാ​ള​യാ​ർ വ​ഴി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. തു​ട​ർ​ന്നു ശ്രീ​കൃ​ഷ്ണ​പു​ര​ത്തെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. മേ​യ് 28ന് ​ക​ടു​ത്ത പ​നി അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മീ​നാ​ക്ഷി അ​മ്മാ​ളെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.   ഇ​വ​ർ​ക്ക് പ്ര​മേ​ഹ​വും ന്യു​മോ​ണി​യ​യും ഉ​ണ്ടാ​യി​രു​ന്ന​താ​യി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. ഇ​വ​രു​ടെ സം​സ്കാ​രം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ഇ​ന്നു ത​ന്നെ ന​ട​ത്തും. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 12 ആ​യി.

കോട്ടയത്ത് വീട്ടമ്മ കൊല്ലപ്പെട്ട നിലയിലും ഭർത്താവിനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ പ്രതി 23കാരനെന്ന് പോലീസ്. ഇയാളെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായി കോട്ടയം എസ്പി അറിയിച്ചു.

പെട്ടെന്നുള്ള ദേഷ്യത്തിൽ തലക്കടിച്ചു കൊന്നുവെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. ഗ്യാസ് തുറന്നുവിട്ടത് തെളിവു നശിപ്പിക്കാനാണെന്നും പ്രതി പറഞ്ഞു. അതേസമയം വീട്ടുകാരിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ച ശേഷമാണ് കൊലപാതകം നടത്തിയതെന്നും പ്രതി വെളിപ്പെടുത്തി.

കൃത്യത്തിനുശേഷം ദമ്പതിമാരുടെ കാറുമായി പെട്രോൾ പമ്പിലെത്തിയതാണ് പ്രതിയെ കുരുക്കിയത്. ഈ ദൃശ്യങ്ങളാണ് കേസന്വേഷണത്തിൽ നിർണായകമായത്. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. സാമ്പത്തിക ഇടപാടുകൾ ദമ്പതികൾക്ക് ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊടുക്കൽ വാങ്ങലുകളിലെ തർക്കമാകാം കൊലയ്ക്ക് പിന്നിൽ എന്നാണ് പോലീസ് സംശയിക്കുന്നത്. പെട്ടെന്നുള്ള പ്രകോപനമാണ് കൊലയ്ക്ക് കാരണമെന്നും കൊലപാതകത്തിന് ശേഷം പ്രതി ചില രേഖകൾ കൈക്കലാക്കിയെന്നും പോലീസ് പറഞ്ഞു.

അതേസമയം, ദമ്പതികളുടെ വീട്ടിൽ നിന്ന് പണവും രേഖകളും സ്വർണ്ണവും നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നലെ കസ്റ്റഡിയിലെടുത്ത യുവാവിനെ കോട്ടയത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. ബിലാലിന്റെ സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഒന്നിലധികം പേർ കൃത്യത്തിൽ പങ്കെടുത്തിരുന്നു എന്നാണ് പോലീന്റെ വിലയിരുത്തൽ.

മലപ്പുറത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നും തിരികെ എത്തിയ വ്യക്തിക്ക്. ആടുജീവിതം സിനിമാ സംഘത്തോടൊപ്പം ഉണ്ടായിരുന്ന വ്യക്തിക്കാണ് ഇന്ന് കോവിഡ് പോസിറ്റീവ് ആയത്. പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ജോര്‍ദ്ദാനില്‍ നിന്ന് കൊച്ചി വഴി മെയ് 22 ന് ആണ് ഇയാൾ പ്രത്യേക വിമാനത്തില്‍ കേരളത്തില്‍ തിരിച്ചെത്തിയത്. മാര്‍ച്ചിലാണ് പൃഥ്വിയും സംഘവും ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് ജോര്‍ദാനിലെത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഷൂട്ടിങ് നിർത്തിവെക്കേണ്ടിവന്നിരുന്നു. പിന്നീട് ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് സംഘം ജോര്‍ദാനില്‍ നിന്നും പ്രത്യേക വിമാനത്തില്‍ നാട്ടില്‍ തിരിച്ചെത്തിയത്.

അതെ സമയം നടൻ പൃഥ്വിരാജിന്‍റെ കോവിഡ് പരിശോധനാ ഫലം ഇന്ന് പുറത്തുവരികയുണ്ടായി. താരം തന്നെയാണ് ഫേസ്ബുക്ക് വഴി പരിശോധന ഫലം പങ്കുവെച്ചത്. കോവിഡ് നെഗറ്റീവ് ആണ് താരത്തിന്‍റെ പരിശോധന റിപ്പോര്‍ട്ട്. ക്വാറന്‍റൈന്‍ പൂര്‍ത്തിയാകുന്നതുവരെ നിരീക്ഷണത്തില്‍ തുടരുമെന്നും പൃഥ്വി അറിയിച്ചു.

രാജ്യത്ത് കോവിഡ് മരണം ആറായിരം കടന്നു. ആകെ മരണസംഖ്യ 6075 ആയി. ഇന്നലെ മാത്രം മരണം 260 ആയി. രോഗവ്യാപനവും കൂടുകയാണ്. ഒരുദിവസത്തെ രോഗികളുടെ എണ്ണം ഇന്നലെ ആദ്യമായി 9000 കടന്നു. ആകെ രോഗികളുടെ എണ്ണം 2,16919 ആയി.

പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹവുമായി നേരിട്ട് സമ്പർക്കം പുലർത്തിയ സൗത്ത് ബ്ലോക്കിലെ മുപ്പത്തിയഞ്ചു ജീവനക്കാരോട് ക്വാറന്‍റീനില്‍ പ്രവേശിക്കാൻ കേന്ദ്രം നിർദേശിച്ചു. പ്രതിരോധ‌മന്ത്രി രാജ്നാഥ് സിങ് ഇന്നലെ സൗത്ത് ബ്ലോക്കിലെ ഓഫീസിൽ എത്തിയില്ല.

സൗത്ത് ബ്ലോക്കിലെ ഒന്നാംനില സീൽ ചെയ്ത് അണുവിമുക്തമാക്കി. മന്ത്രിയുടെയും, സെക്രട്ടറിയുടെയും സർവ്വീസ് ചീഫുമാർ, ചീഫ് ഡിഫൻസ് സ്റ്റാഫ്‌ എന്നിവരുടെയും ഓഫീസുകൾ സൗത്ത് ബ്ലോക്കിലെ ഒന്നാം നിലയിൽ ആണ് പ്രവർത്തിക്കുന്നത്. സെക്രട്ടറിയുമായി ഇവർ സമീപ ദിവസങ്ങളിൽ നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല.

കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ കുമരകം സ്വദേശിയായ യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൃത്യത്തിന് ശേഷം കാറുമായി കടന്ന പ്രതിയുടെ ദൃശ്യങ്ങള്‍ ചെങ്ങളത്തെ പെട്രോള്‍ പമ്പില്‍ നിന്ന് ലഭിച്ചതാണ് വഴിത്തിരിവായത്. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ ആണ് അറസ്റ്റിലായത്. പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്തത് കൊച്ചിയില്‍ നിന്നാണ്. മോഷണത്തിനിടെയാണ് കൊല നടന്നതെന്ന് പൊലീസ് അറിയിച്ചു. ആദ്യം ആക്രമിച്ചത് ഭര്‍ത്താവിനെയാണ്. മരണം ഉറപ്പാക്കാന്‍ വീണ്ടും വീണ്ടും ആക്രമിച്ചു. തെളിവ് നശിപ്പിക്കാനായി പാചകവാതകസിലിണ്ടര്‍ തുറന്നുവിട്ടു. എന്നാൽ പ്രതിയുമായി കുടുംബത്തിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നില്ലന്ന് പൊലീസ് പറഞ്ഞു.

മുഹമ്മദ് ബിലാല്‍ നേരത്തെയും പല കേസുകളില്‍ പ്രതിയെന്ന് എസ്പി പറഞ്ഞു. ടീപോയ് വച്ചാണ് തലയ്ക്കടിച്ചത്. സ്വര്‍ണവും കാറും കണ്ടെടുക്കാന്‍ ശ്രമം തുടങ്ങി. സ്വന്തം വീട്ടില്‍ നിന്ന് പിണങ്ങിപ്പോന്നതാണ്. മുമ്പ് പിണങ്ങിപ്പോന്നപ്പോഴും സഹായിച്ചിരുന്നത് ഈ കുടുംബമാണ്.

കൊല്ലപ്പെട്ട ഷീബയുമായും മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന അബ്ദുൽ സാലിയുമായും അടുപ്പമുള്ളയാളാണ് കൊലപാതകിയെന്ന് പൊലീസ് അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ ഉറപ്പിച്ചു. വീട്ടില്‍ നിന്ന് മോഷണംപോയ കാറിനെ ചുറ്റിപറ്റിയുള്ള അന്വേഷണം നിര്‍ണായകമായി. കൊലയ്ക്ക് ശേഷം കാറുമായി രക്ഷപ്പെട്ട പ്രതി ചെങ്ങളത്തെ പമ്പിലെത്തി 500 രൂപയ്ക്ക് പെട്രോള്‍ അടിച്ചു. ദൃശ്യം പരിശോധിച്ച് പെട്രോൾ പമ്പ് ജീവനക്കാരെ ചോദ്യം ചെയ്തതിലൂടെ പ്രതി മലയാളിയാണെന്നും ഉറപ്പിച്ചു.

ബന്ധുക്കളില്‍ നിന്നുള്ള വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ നിലവില്‍ കൊച്ചിയിലാണ് താമസം. കൊല നടന്ന സ്ഥലത്തു നിന്നു ലഭിച്ച ച്യൂയിംഗം ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും.

കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ കുമരകം സ്വദേശിയായ യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൃത്യത്തിന് ശേഷം കാറുമായി കടന്ന പ്രതിയുടെ ദൃശ്യങ്ങള്‍ ചെങ്ങളത്തെ പെട്രോള്‍ പമ്പില്‍ നിന്ന് ലഭിച്ചതാണ് വഴിത്തിരിവായത്. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ ആണ് അറസ്റ്റിലായത്. പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്തത് കൊച്ചിയില്‍ നിന്നാണ്. മോഷണത്തിനിടെയാണ് കൊല നടന്നതെന്ന് പൊലീസ് അറിയിച്ചു. ആദ്യം ആക്രമിച്ചത് ഭര്‍ത്താവിനെയാണ്. മരണം ഉറപ്പാക്കാന്‍ വീണ്ടും വീണ്ടും ആക്രമിച്ചു. തെളിവ് നശിപ്പിക്കാനായി പാചകവാതകസിലിണ്ടര്‍ തുറന്നുവിട്ടു. എന്നാൽ പ്രതിയുമായി കുടുംബത്തിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നില്ലന്ന് പൊലീസ് പറഞ്ഞു.

മുഹമ്മദ് ബിലാല്‍ നേരത്തെയും പല കേസുകളില്‍ പ്രതിയെന്ന് എസ്പി പറഞ്ഞു. ടീപോയ് വച്ചാണ് തലയ്ക്കടിച്ചത്. സ്വര്‍ണവും കാറും കണ്ടെടുക്കാന്‍ ശ്രമം തുടങ്ങി. സ്വന്തം വീട്ടില്‍ നിന്ന് പിണങ്ങിപ്പോന്നതാണ്. മുമ്പ് പിണങ്ങിപ്പോന്നപ്പോഴും സഹായിച്ചിരുന്നത് ഈ കുടുംബമാണ്.

കൊല്ലപ്പെട്ട ഷീബയുമായും മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന അബ്ദുൽ സാലിയുമായും അടുപ്പമുള്ളയാളാണ് കൊലപാതകിയെന്ന് പൊലീസ് അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ ഉറപ്പിച്ചു. വീട്ടില്‍ നിന്ന് മോഷണംപോയ കാറിനെ ചുറ്റിപറ്റിയുള്ള അന്വേഷണം നിര്‍ണായകമായി. കൊലയ്ക്ക് ശേഷം കാറുമായി രക്ഷപ്പെട്ട പ്രതി ചെങ്ങളത്തെ പമ്പിലെത്തി 500 രൂപയ്ക്ക് പെട്രോള്‍ അടിച്ചു. ദൃശ്യം പരിശോധിച്ച് പെട്രോൾ പമ്പ് ജീവനക്കാരെ ചോദ്യം ചെയ്തതിലൂടെ പ്രതി മലയാളിയാണെന്നും ഉറപ്പിച്ചു.

ബന്ധുക്കളില്‍ നിന്നുള്ള വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ നിലവില്‍ കൊച്ചിയിലാണ് താമസം. കൊല നടന്ന സ്ഥലത്തു നിന്നു ലഭിച്ച ച്യൂയിംഗം ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും.

വിവാദ വ്യവസായി വിജയ് മല്യയെ ഉടന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുമെന്ന് റിപ്പോര്‍ട്ട്. വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ മല്യയെ മുംബൈയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2016 മാര്‍ച്ച് രണ്ടിനാണ് വിജയ് മല്യ വിവിധ ബാങ്കുകളിലായി 9000 കോടി രൂപ കിട്ടാക്കടമാക്കിയ ശേഷം വിദേശത്തേക്ക് കടന്നത്. ബ്രിട്ടണിലേക്ക് പോയ മല്യ ഇവിടെ കഴിയുകയായിരുന്നു. ഇന്ത്യയിലേക്ക് അയക്കരുതെന്ന ഹരജിയുമായി മല്യ യുകെ കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ അവസാനത്തെ ഹര്‍ജിയും മെയ് 14 ന് യുകെ കോടതി തള്ളിയതോടെയാണ് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ വഴി തുറന്നത്. ബ്രിട്ടണില്‍ നിന്ന് തിരികെയുള്ള യാത്രയുമായി ബന്ധപ്പെട്ട നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വിജയ് മല്യയെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലേക്ക് കൊണ്ടുവരുന്നതായാണ് സൂചന. ആര്‍തര്‍ റോഡ് ജയിലിലെ അതീവ സുരക്ഷയുള്ള ബാരക്‌സുകളിലൊന്നിലെ രണ്ട് നില കെട്ടിടത്തിലാണ് മല്യയെ ഇടുകയെന്ന് സിബിഐ യുകെ കോടതിയെ അറിയിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved