കോയമ്പത്തൂര്‍ ∙ ഫോൺ വിളിച്ച് നിരന്തരം അശ്ലീലം പറഞ്ഞയാളെ യുവതിയും അമ്മയും ചേര്‍ന്ന് വീട്ടിലേക്കു വിളിച്ചുവരുത്തി മര്‍ദിച്ചു കൊലപ്പെടുത്തി. രത്‌നപുരി അരുള്‍നഗറില്‍ താമസിക്കുന്ന എന്‍.പെരിയസ്വാമി (46) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ധനലക്ഷ്മി (32), അമ്മ മല്ലിക എന്നിവരെ കാരമടെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിറകുകൊണ്ട് അടിയേറ്റ പെരിയസ്വാമി, ധനലക്ഷ്മിയുടെ വീടിനു സമീപത്താണു മരിച്ചുവീണത്.
പെരിയനഗറില്‍ താമസിക്കുന്ന ധനലക്ഷ്മിയുടെ ഭര്‍ത്താവും പിതാവും വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് ധനലക്ഷ്മിക്ക് അറിയാത്ത നമ്പരില്‍നിന്ന് മിസ്ഡ് കോള്‍ വന്നത്. അവര്‍ തിരിച്ചു വിളിച്ചു. പിന്നീട് തുടര്‍ച്ചയായി അതേ നമ്പരില്‍നിന്നു കോളുകള്‍ വന്നുതുടങ്ങി. പലപ്പോഴും അശ്ലീലച്ചുവയോടെയാണു സംസാരിച്ചിരുന്നത്.
ശല്യം സഹിക്കാന്‍ വയ്യാതായതോടെ അവര്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്തു. തുടര്‍ന്ന് അമ്മയോടു കാര്യങ്ങള്‍ പറഞ്ഞു. വിളിക്കുന്നയാളെ കണ്ടെത്താന്‍ ഇരുവരും തീരുമാനിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പെരിയനഗറില്‍ എത്താന്‍ വിളിക്കുന്നയാളോട് ആവശ്യപ്പെട്ടു. ഉച്ചയ്ക്കു രണ്ടു മണിയോടെ പെരിയസ്വാമി ധനലക്ഷ്മിയുടെ വീടിനു മുന്നിലെത്തി. അമ്മയും മകളും പെരിയസ്വാമിയുമായി വാക്കുതര്‍ക്കമുണ്ടായി.
ഇതിനിടെ വിറകു കഷ്ണം കൊണ്ട് ഇരുവരും പെരിയസ്വാമിയെ അടിച്ചു. കാലിലും തലയിലും മുഖത്തും പരുക്കേറ്റ പെരിയസ്വാമി കുറച്ചുദൂരം നടന്നെങ്കിലും റോഡരികില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി.
സമൂഹമാധ്യമത്തില്‍ തന്നെ അധിക്ഷേപിച്ചയാളെ നാട്ടിലെത്തിക്കാന്‍ മന്ത്രി കെ.ടി.ജലീല്‍ ഇടപെട്ടത് പ്രോട്ടോക്കോള്‍ ലംഘനമെന്ന് വിലയിരുത്തല്‍. മന്ത്രിയുടെ നടപടി ഏറെ ദുഃഖമുണ്ടാക്കിയെന്ന് എടപ്പാൾ സ്വദേശി യാസിറിന്റെ പിതാവ് എം.കെ.എം.അലിയും പ്രതികരിച്ചു. പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പൊലീസ് രണ്ടുതവണ വീട്ടിൽ റെയ്ഡ് നടത്തി. കേന്ദ്രസര്‍ക്കാരിനെ അറിയിക്കാതെ ജലീല്‍ നേരിട്ട് കോണ്‍സുലേറ്റിനെ സമീപിച്ചത് കുറ്റകരമാണെന്നാണ് വിലയിരുത്തല്‍. മകനെ ഇല്ലാതാക്കാൻ സ്വപ്ന സുരേഷിനെ ജലീൽ കൂട്ടുപിടിച്ചെന്നത് ഞെട്ടിച്ചുവെന്നും അലി പറഞ്ഞു.
മന്ത്രി കെ ടി ജലീൽ അധികാര ദുർവിനിയോഗം നടത്തി സൈബർ ക്രൈമിന്‍റെ പേരിൽ വീട്ടിൽ രണ്ട് തവണ റെയ്ഡ് നടത്തിച്ചെന്ന് യാസര്‍ എടപ്പാള്‍ ആരോപിച്ചു. മന്ത്രിയുടെ പരാതിയിൽ താൻ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന് പറയുന്നു. വിഡിയോ ഇപ്പോഴും സമൂഹമാധ്യങ്ങളിൽ ഉണ്ടെന്നും അത്തരത്തിൽ ഉള്ള ഒരു പരാമർശവും താൻ നടത്തിയിട്ടില്ലന്നും യാസര്‍ പ്രതികരിച്ചു.
സോളാർ തട്ടിപ്പ് കേസിൽ ബിജു രാധാകൃഷ്ണന് മൂന്നു വർഷം തടവും പിഴയും. മണക്കാട് സ്വദേശിയിൽനിന്നും 75 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ശിക്ഷ. 10,000 രൂപയാണ് പിഴ. കേസിൽ ബിജു രാധാകൃഷ്ണൻ കുറ്റം സമ്മതിച്ചിരുന്നു.
വിവിധ കേസുകളിൽ അഞ്ച് വർഷത്തിലധികം ജയിൽ ശിക്ഷ അനുഭവിച്ചതിനാൽ തടവ് ശിക്ഷ അനുഭവിക്കേണ്ടതില്ല. മറ്റ് പ്രതികളായ ശാലു മേനോൻ, കലാദേവി എന്നിവർക്കെതിരായ വിചാരണ തുടരും.
പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ സീറോ ബാബു (80) അന്തരിച്ചു. സിനിമയിലും നാടകങ്ങളിലുമായി നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ട്.
കൊച്ചിക്കാരനായ കെ.ജെ ബാബു എന്ന സീറോ ബാബു 1964-82 കാലഘട്ടങ്ങളിലാണ് സജീവമായി പാടിയിരുന്നത്. മുന്നൂറിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. പി.ജെ. ആന്റണിയുടെ ദൈവവും മനുഷ്യനും എന്ന നാടകത്തിലെ ഹിറ്റുഗാനമാണ് ബാബു എന്ന ഗായകനെ സീറോ ബാബു ആക്കിയത്.
മലയാറ്റൂർ മലയും കേറി, പ്രേമത്തിന് കണ്ണില്ല, മുണ്ടോൻ പാടത്ത് കൊയ്ത്തിന് തുടങ്ങിയവ അദ്ദേഹത്തിന്റെ പാട്ടുകളാണ്. നിരവധി ചിത്രങ്ങൾക്ക് സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്. മാടത്തരുവി, കാബൂളിവാല എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശവും നടി പാര്‍വതി തിരുവോത്തിന്റെ അമ്മയില്‍ നിന്നുള്ള രാജിയുമാണ് ഇന്നും സിനിമാലോകത്തെ ചര്‍ച്ച വിഷയം. സംഭവത്തില്‍ അമ്മയ്ക്ക് എതിരെ പരോക്ഷ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷമ്മി തിലകന്‍.
ഫേസ്ബുക്കിലൂടെയായിരുന്നു നടന്റെ പ്രതികരണം. പരുന്തില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുന്ന ഒരു കോഴിയുടെ വീഡിയോയാണ് നടന്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതാണെടാ അമ്മ..,ഇതായിരിക്കണമെടാ അമ്മ എന്നാണ് വീഡിയോക്ക് താഴെ നടന്‍ എഴുതിയിരിക്കുന്നത്. അമ്മ സംഘടനക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഷമ്മി തിലകന്റെ പോസ്റ്റ്.
ഇതിനുമുമ്പും വിഷയത്തില്‍ പ്രതികരിച്ച് ഷമ്മി തിലകന്‍ രംഗത്തെത്തിയിരുന്നു. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്. ഇതില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു നടി പാര്‍വതി തിരുവോത്ത് സംഘടനയില്‍ നിന്നും രാജിവെച്ചത്. സംഘടനയില്‍ ഇനി ഒരുമാറ്റമുണ്ടാവില്ലെന്ന് മനസ്സിലായതു കൊണ്ടാണ് രാജി എന്നാണ് പാര്‍വതി വ്യക്തമാക്കിയത്.
കൊടുവായൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കൊടുവായൂര്‍ കൈലാസ് നഗറിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി ലോറിയില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ വന്ന് തീയണക്കുകയായിരുന്നു. ശേഷം ഫയര്‍ഫോഴ്‌സും എത്തി തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കി.
വളരെ വൈകിയാണ് ലോറിക്കുള്ളില്‍ മൃതദേഹം കണ്ടെത്തുന്നത്. ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. ചരണാത്ത് കളം കൃഷ്ണന്റെ മകന്‍ കുമാരന്‍(35) ആണ് മരിച്ചത്. ലോറിക്കുള്ളില്‍ ഉണ്ടായിരുന്ന ഗ്യാസില്‍ നിന്നാവാം തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
പുതുനഗരം പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.
രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വീഡിയോയ്ക്ക് ഡിസ് ലൈക്ക് പ്രവാഹം. ആയിരക്കണക്കിന് ഡിസ്‌ലൈക്കുകള്‍ വന്നപ്പോള്‍ ഡിസ്‌ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്തു. ബിജെപിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനലില്‍ കഴിഞ്ഞദിവസമായിരുന്നു വീഡിയോ പങ്കുവെച്ചത്.
ഇന്നലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയുടെ വീഡിയോക്ക് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ലൈക്കുകളേക്കാള്‍ ഏറെ ഡിസ്‌ലൈക്കുകള്‍ ഒഴുകിയെത്തി.
ഇതോടെയാണ്് ഡിസ്‌ലൈക്ക് ബട്ടണ്‍ എടുത്ത് മാറ്റിയത്. ഉടന്‍ തന്നെ കമന്റ് ബോക്‌സില്‍ പ്രതിഷേധവും തുടങ്ങി. ഡിസ്‌ലൈക്ക് ബട്ടണ്‍ തിരിച്ചുകൊണ്ടുവരൂ, അഭിപ്രയ സ്വാതന്ത്ര്യമില്ലേ, ബിജെപി ഐടി സെല്‍ പണി തുടങ്ങി എന്നിങ്ങനെയൊക്കെയായിരുന്നു കമന്റുകള്‍.
ഇനി കമന്റ് ബോക്‌സ് എന്നാണോ അടച്ചുപൂട്ടുന്നത് എന്നായിരുന്നു ചിലരുടെ സംശയം. ഡിസ്‌ലൈക്ക് ഓഫ് ചെയ്തതിനെതിരെ ട്വിറ്ററിലും പ്രതിഷേധം ഉയര്‍ന്നു. നേരത്തെ മോദിയുടെ മന്‍ കീ ബാത്തിനും സമാനമായ രീതിയില്‍ ഡിസ്‌ലൈക്കുകളുണ്ടായി.
ജീ, നീറ്റ് പരീക്ഷകളുടെ പശ്ചാത്തലത്തില്‍ മോഡി നടത്തിയ മന്‍ കീ ബാത്ത് യൂ ട്യൂബിലിട്ടപ്പോഴാണ് റെക്കോര്‍ഡ് ഡിസ്‌ലൈക്ക് ലഭിച്ചത്. കോവിഡ് വ്യാപന സമയമായിട്ടും പരീക്ഷകള്‍ മാറ്റിവെയ്ക്കാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സമയമായിരുന്നു അത്.
As usual IT cell got active and removed dislike and like count 😂
#BoycottModiBhasan
#Dislike pic.twitter.com/jOVkCv0ABd— {®}————–{©} (@ReaL_TwEe8S) October 20, 2020
BJP turned off the Dislike button after 4.5k dislike came within minutes pic.twitter.com/jDOtPCMqZS
— Nehr_who? (@Nher_who) October 20, 2020
സ്വന്തം ലേഖകൻ
റഷ്യ : അങ്ങനെ ലോകം ക്രിപ്റ്റോ കറൻസിയിലേയ്ക്ക് നീങ്ങുന്നു . ചൈനയ്ക്ക് പുറമെ റഷ്യയും അവരുടെ സ്വന്തം ക്രിപ്റ്റോ കറൻസിയായ റൂബിൾ പുറത്തിറക്കുന്നു . റഷ്യൻ സെൻട്രൽ ബാങ്ക് അവരുടെ ഡിജിറ്റൽ കറൻസിയായ ഡിജിറ്റൽ റൂബിൾ പരീക്ഷിക്കാനുള്ള പദ്ധതികൾ പുറത്തിറക്കി.
ചൈന അവരുടെ ക്രിപ്റ്റോ കറൻസിയായ യുവാൻ സജീവമായി പരീക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ , റഷ്യയും അവരുടെ രാജ്യത്തിന്റെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയായ റൂബിൾ പരീക്ഷിക്കുവാൻ ഒരുങ്ങുകയാണ്. റഷ്യയുടെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ റൂബിൾ വിവിധ പങ്കാളികളുമായി ഉപയോഗിച്ച് ഒരു പരീക്ഷണം നടത്താനുള്ള പദ്ധതികൾ രൂപീകരിച്ചതായി ഇസ്വെസ്റ്റിയ പ്രസിദ്ധീകരണം കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തു. ഡിജിറ്റൽ റൂബിൾ വിതരണം ചെയ്യുന്നതിനെക്കുറിച്ചുള്ള പൊതു അഭിപ്രായങ്ങൾ ഡിസംബർ 31 വരെ സ്വീകരിക്കുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു .
സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ (സിബിഡിസി) ആദ്യ വിതരണത്തിൽ പങ്കെടുക്കാൻ അഞ്ച് റഷ്യൻ ബാങ്കുകൾ ഇതിനകം താൽപര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ക്രെഡിറ്റ് ബാങ്ക് ഓഫ് മോസ്കോ , പ്രോംസ്വിയാസ്ബാങ്ക്, ബാങ്ക് സെനിറ്റ്, ഡോം.ആർ.എഫ്, റഷ്യൻ നാഷണൽ കൊമേഴ്‌സ്യൽ ബാങ്ക്. ഫെഡറൽ അസംബ്ലി ഓഫ് റഷ്യയുടെ താഴത്തെ ഭവനമായ സ്റ്റേറ്റ് ഡുമ, ഡിജിറ്റൽ റൂബിൾ പരീക്ഷണം 2021 ന്റെ ആദ്യ പകുതിയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്റ്റോറുകളിൽ ചരക്കുകൾക്കും സേവനങ്ങൾക്കുമായി പണമടയ്ക്കാൻ ക്രിപ്റ്റോ കറൻസിയായ റൂബിൾ മൊബൈലുകളിൽ ഉള്ള ക്രിപ്റ്റോ കറൻസി വാലറ്റുകളിൽ കൂടി നൽകാം , അവിടെ അത് സ്വീകരിക്കുന്നതിന് പേയ്‌മെന്റ് ടെർമിനലുകളിൽ വേണ്ട ക്രമീകരണങ്ങൾ നടത്തും. ഡിജിറ്റൽ റൂബിൾ സ്വീകരിച്ചാൽ റഷ്യക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുമെന്ന് സെൻട്രൽ ബാങ്ക് പറയുന്നു. ഡിജിറ്റൽ റൂബിളിനായി ബാങ്ക് ഓഫ് റഷ്യ ഒരു പ്രത്യേക പ്ലാറ്റ്ഫോം നിർമ്മിക്കുമെന്നും അത് രാജ്യത്തിന്റെ പേയ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമാവുകുമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.
പൗരന്മാർക്കും ബിസിനസുകൾക്കും അവരുടെ ബാങ്ക് അകൗണ്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന പണമോ ഫണ്ടുകളോ കൈമാറ്റം ചെയ്തുകൊണ്ട് ഡിജിറ്റൽ റൂബിളുകൾ വാങ്ങാൻ കഴിയും. ഡിജിറ്റൽ റൂബിളുകളിൽ ശമ്പളം, ആനുകൂല്യങ്ങൾ അല്ലെങ്കിൽ മറ്റ് പേയ്‌മെന്റുകൾ സ്വീകരിക്കാനുള്ള സാധ്യതയും പരിഗണിക്കപ്പെടുന്നു.
റഷ്യൻ ധനകാര്യ വകുപ്പിലെ ഇടപാടുകളിൽ ചെലവ് കുറയുന്നു , ബാങ്കുകളുടെ ഭാരം കുറയുന്നു , അതിർത്തി കടന്നുള്ള പേയ്‌മെന്റുകൾ വർദ്ധിക്കുന്നു , ഡോളറിനെ ആശ്രയിക്കേണ്ടി വരുന്നില്ല , റഷ്യയുടെ മേൽ മറ്റൊരു രാജ്യത്തിനും ഉപരോധങ്ങൾ ഏർപ്പെടുത്താൻ കഴിയില്ല എന്നിവയാണ് ക്രിപ്റ്റോ കറൻസിയായ ഡിജിറ്റൽ റൂബിളിന്റെ ഗുണങ്ങൾ എന്ന് റഷ്യൻ ധനകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. നിരവധി വർഷങ്ങളായി ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള നയം റഷ്യ സ്ഥിരമായി പിന്തുടരുകയായിരുന്നു .
റഷ്യൻ സർക്കാർ 2017 മുതൽ ക്രിപ്റ്റോ റൂബിൾ നിർമ്മിക്കാൻ വേണ്ടി വിവിധതരം പര്യവേക്ഷണങ്ങൾ തുടങ്ങിയിരുന്നു . റഷ്യ ക്രിപ്റ്റോ റൂബിൾ നിയമപരമായ ടെണ്ടർ ആക്കുന്നതിനുള്ള ബിൽ പോലും അവതരിപ്പിച്ചിരുന്നു . എന്നാൽ ആദ്യ കാലങ്ങളിൽ സെൻട്രൽ ബാങ്ക് ഈ ആശയത്തെ എതിർത്തതുകൊണ്ടാണ് റൂബിളിന്റെ നിർമ്മാണം ഇത്രയും വൈകിയത്.
ഒരു വ്യക്തിക്ക് ഓരോ വർഷവും 600,000 റൂബിൾ മാത്രം വാങ്ങാൻ കഴിയുന്ന രീതിയിൽ അളവ് പരിമിതപ്പെടുത്താൻ ബാങ്ക് ഓഫ് റഷ്യ നിർദ്ദേശിച്ചു. “ ഡിജിറ്റൽ ഫിനാൻഷ്യൽ അസറ്റുകളിൽ ” എന്ന നിയമം അടുത്ത വർഷം ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരുമ്പോൾ ഈ നിയന്ത്രണവും പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. ചൈനയ്‌ക്കൊപ്പം റഷ്യയുടെ ക്രിപ്റ്റോ കറൻസിയും നിലവിൽ വരുന്നതോടുകൂടി സ്വകാര്യ മേഖലയിലും , പൊതുമേഖലയിലുമുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ചുകൊണ്ടുള്ള ക്രയവിക്രയങ്ങളെ ലോകം അംഗീകരിക്കുന്നു എന്നാണ് തെളിയുകയാണ്.
2016 മുതൽ യുകെയിലും മറ്റ് അനേകം രാജ്യങ്ങളിലും നിങ്ങളുടെ ഷോപ്പിംഗിലൂടെയും , ഇൻഷുറൻസ് പ്രീമിയം , ഇലക്ട്രിസിറ്റി ബിൽ , മൊബൈൽ ബിൽ പോലെയുള്ള ബില്ലുകൾ അടിക്കുന്നതിലൂടെ സൗജന്യമായി ക്രിപ്റ്റോ കറൻസികൾ നേടുന്ന സംവിധാനം ടെക്ക് ബാങ്ക് എന്ന മൊബൈൽ ആപ്പ് ഒരുക്കിയിരുന്നു . ഇതിനോടകം ഒരു മില്യണിൽ കൂടുതൽ ആളുകളാണ് ടെക്ബാങ്ക് എന്ന ആപ്പ് ഉപയോഗിച്ച് അനേകം ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടിയെടുത്തത്.
എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
അബുദാബിയില്‍ വാഹനാപകടത്തില്‍ തൃശുര്‍ സ്വദേശിക്ക് ദാരുണാന്ത്യം. മണലൂര്‍ ഗവ. ഐടിഐക്കു സമീപം അതിയുന്തന്‍ ആന്റണിയുടെ മകന്‍ ലിനിനാണ് മരിച്ചത്. 27 വയസ്സായിരുന്നു. ശവ സംസ്‌കാരം നാളെ പത്തിനു കാരമുക്ക് സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് പള്ളിയില്‍.
കഴിഞ്ഞ ശനി പുലര്‍ച്ചെ നാലിനായിരുന്നു അപകടം സംഭവിച്ചത്. ജോലിസ്ഥലത്തേക്കു പോകുന്നിതിനിടെ ലിനിന്‍ സഞ്ചരിച്ച മിനി ബസ് കാറിലിടിച്ചു മറിയുകയായിരുന്നു. ഉടന്‍ തന്നെ ലിനിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അബുദാബി മഹാവി അഡ്‌നോക്കിലെ സ്റ്റാര്‍ ബാര്‍ക്‌സിലെ ജീവനക്കാരനാണ്.