കൊച്ചി ബ്യൂറോ. മലയാളം യുകെ.
കൊവിഡ് ബാധയെ തുടർന്ന് അബുദാബിയിൽ നിന്നുള്ള യാത്രക്കാരുമായി ആദ്യ വിമാനം കൊച്ചിയിൽ പറന്നിറങ്ങി. 181 പേരാണ് ഈ വിമാനത്തിൽ നാട്ടിലേക്ക് തിരികെയെത്തിയത്. നാല് കുട്ടികളും 49 ഗർഭിണികളും ഈ വിമാനത്തിൽ നാട്ടിലേക്കെത്തി.
വിമാനത്താവളത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. ആദ്യ വിമാനത്തിലെ 60 യാത്രക്കാരും തൃശ്ശൂർ സ്വദേശികളാണ്. ഇവർക്ക് പോകാനായി മൂന്ന് കെഎസ്ആർടിസി ബസുകളാണ് ഒരുക്കിയത്. ആകെ എട്ട് കെഎസ്ആർടിസി ബസുകളും 40 ഓളം ടാക്സികളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
വിമാനത്തിലെ യാത്രക്കാരെ 30 പേരെ വീതം ആറ് ബാച്ചുകളായാണ് ഇറക്കുക. ഇവരെ ആദ്യം തെർമൽ സ്കാനറിലൂടെ കയറ്റും. ആർക്കെങ്കിലും രോഗ ലക്ഷണം കാണിച്ചാൽ ഇവരെ ഉടൻ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റും.
എമിഗ്രേഷൻ നടപടികൾക്കായി അഞ്ച് കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. പത്ത് ജീവനക്കാരാണ് ഇവിടെയുള്ളത്. പരമാവധി ഒന്നര മിനുട്ടിൽ നടപടികൾ പൂർത്തിയാക്കും. തുടർന്ന് ക്വാറന്റീനിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് യാത്രക്കാർക്ക് ക്ലാസ് നൽകും. അഞ്ച് മിനുട്ടാണ് ഈ ക്ലാസിന്റെ ദൈർഘ്യം. ജില്ലാ ഭരണകൂടമാണ് ക്ലാസെടുക്കുന്നത്. പിന്നീട് ക്വാറന്റീൻ ലംഘിക്കില്ലെന്ന് സത്യവാങ്മൂലം എഴുതി വാങ്ങും. നോർക്കയുമായി ബന്ധപ്പെട്ട് പാസ്പോർട്ട് സ്കാൻ ചെയ്ത ശേഷം വീണ്ടും തെർമൽ സ്കാൻ നടത്തും. പിന്നീട് ജില്ല തിരിച്ച് യാത്രക്കാരെ ഇരുത്തും. അതിന് ശേഷം ഇവരെ ക്വാറന്റീനിലേക്ക് മാറ്റും.
ലോക ഡൗൺ പ്രമാണിച്ച് കേരളത്തിലെ മദ്യവിപണനകേന്ദ്രങ്ങൾ അടഞ്ഞു കിടക്കുകയാണ്. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാന സർക്കാരിന് വരുത്തി വച്ചിരിക്കുന്നത്. കാരണം 212 ശതമാനത്തോളം നികുതി ആണ് മദ്യവിൽപനയിൽ നിന്ന് സംസ്ഥാന ഗവൺമെന്റിന് കിട്ടിക്കൊണ്ടിരിക്കുന്നത്. മദ്യപന്മാരുടെ പോക്കറ്റിൽ നിന്നുള്ള പൈസ എടുത്താണ് സർക്കാർ ശമ്പളം ഉൾപ്പെടെയുള്ള ചിലവുകൾക്ക് പണം കണ്ടെത്തിക്കൊണ്ടിരിക്കുന്നത്.
എംസി ബ്രാൻഡി സർക്കാർ മദ്യക്കമ്പനികളിൽ നിന്നു വാങ്ങുന്ന വില 53 രൂപ. വിൽക്കുന്ന വില 560 രൂപയാണ്. ലാഭം 507 രൂപ. ബെക്കാർഡി ക്ലാസിക് സർക്കാർ വാങ്ങുന്നത് 168 രൂപയ്ക്ക്. വിൽക്കുന്നത് 1240 രൂപയ്ക്ക്. ലാഭം 1072 രൂപ. എക്സൈസ് ഡ്യൂട്ടിയും നികുതിയുമെല്ലാം ചേരുമ്പോഴാണ് മദ്യത്തിന് സംസ്ഥാനത്ത് വില കുത്തനെ കൂടുന്നത്. കോവിഡ് ബാധയെത്തുടർന്ന് നികുതിഘടനയിൽ ഇനിയും വർധനവുണ്ടായേക്കാം.
ബവ്റിജസ് കോർപ്പറേഷൻ മദ്യക്കമ്പനികളിൽനിന്ന് വാങ്ങുന്ന വിലയ്ക്കുമേൽ നികുതി, എക്സൈസ് ഡ്യൂട്ടി, ഗാലനേജ് ഫീസ് (സ്പിരിറ്റിന്റെ ഉപയോഗത്തിന് എക്സൈസ് ഈടാക്കുന്നത്), ലാഭം, പ്രവർത്തന ചെലവ് എന്നിവയെല്ലാം ചുമത്തിയശേഷമാണ് മദ്യം വിൽപ്പനയ്ക്കെത്തുന്നത്. നികുതി കൂട്ടിയാലും വിൽപ്പനയില്‍ കുറവില്ല.
2018–19 ബജറ്റിൽ സർചാർജ്, സാമൂഹ്യസുരക്ഷാ സെസ്, മെഡിക്കൽ സെസ്, പുനരധിവാസ സെസ് എന്നിവ എടുത്തു കളഞ്ഞ് വിൽപ്പന നികുതി നിരക്ക് പരിഷ്ക്കരിച്ചിരുന്നു. 400 രൂപവരെയുള്ള മദ്യത്തിന്റെ നികുതി 200 ശതമാനമായും 400ന് മുകളില്‍ വിലയുള്ള മദ്യത്തിന്റെ നികുതി 210 ശതമാനമായും ബിയറിന്റെ നികുതി 100 ശതമാനമായും പരിഷ്ക്കരിച്ചു. 2019–20ലെ ബജറ്റിൽ ഈ നികുതി 2 ശതമാനം വർധിപ്പിച്ചു.
വിഷവാതക ചോര്‍ച്ചയില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ഒരു കോടി രൂപ സഹായധനമായി നല്‍കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയാണ് അറിയിച്ചത്. അതേസമയം, ഇവിടെ മരണ സംഖ്യ പത്തായി. 22 പശുക്കളും ഇവിടെ ചത്തു. വാതക ചോര്‍ച്ച പൂര്‍ണമയും നിയന്ത്രിച്ചെന്ന് എല്‍ജി കമ്പനി അറിയിച്ചു. ഫാക്ടറിക്കു സമീപമുള്ള 1,000 പേരെയാണ് വാതക ചോര്‍ച്ച ബാധിച്ചത്. പ്രശ്നം നിയന്ത്രണ വിധേയമായെന്ന് ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു.
അബുദാബി, ഖത്തർ എന്നിവിടങ്ങളിൽനിന്നു കൊറോണക്കാലത്തെ “വന്ദേഭാരത്’’ ദൗത്യത്തിന്റെ ഭാഗമായി ഗൾഫ് മലയാളികളുമായി കൊച്ചിയിലെത്തുന്ന എയർ ഇന്ത്യ വിമാനങ്ങളുടെ പൈലറ്റുമാർ ഇരുവരും മലയാളികൾ. ഖത്തർ വിമാനം പറത്തുന്നതു കാഞ്ഞിരപ്പള്ളി കുന്നപ്പള്ളി ക്യാപ്റ്റൻ ആൽബി തോമസ്(33), അബുദാബി വിമാനത്തിന്റെ പൈലറ്റ് എറണാകുളം സ്വദേശി ക്യാപ്റ്റൻ റിസ്വിൻ നാസർ (26). ഇരുവിമാനങ്ങളിലെയും വിമാന ജീവനക്കാർ മലയാളികൾ. 189 യാത്രക്കാരും വിമാനജീവനക്കാരും ഉൾപ്പെടെ പരമാവധി 202 പേർ ഓരോ വിമാനത്തിലുമുണ്ടാകും. യാത്രക്കാർക്കൊപ്പം കുട്ടികളുണ്ടെങ്കിൽ ബേബി സീറ്റുകളും തൊട്ടിലും കൂട്ടിച്ചേർക്കും.
അബുദാബി വിമാനം ഇന്ന് ഉച്ചയ്ക്ക് 12.30ന് കൊച്ചിയിൽനിന്നു പുറപ്പെടാൻ ഒൗദ്യോഗിക അനുമതി ലഭിച്ചു. കൊച്ചിയിൽനിന്നു നാലു മണിക്കൂറിനുള്ളിൽ എയർ ഇന്ത്യ എക്സ്പ്രസ് അബുദബിയിലെത്തും. അനുമതി ലഭിക്കേണ്ട താമസം, ഖത്തറിലേക്കുള്ള വിമാനവും കൊച്ചിയിൽനിന്നു പറന്നുയരും. ഗൾഫിലെ സുരക്ഷാ ക്രമീകരണം പൂർത്തിയാക്കിവൈകാതെ കൊച്ചിയിലേക്കു ടേക്ക് ഓഫ്.
ഇന്നലെ രാവിലെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൈലറ്റുമാർക്കും എയർഹോസ്റ്റസ്, എയർ ബോയ്സ് ടീമിലെ 12 പേർക്കും കോവിഡ് പ്രാഥമിക പരിശോധന നടത്തി. കോവിഡ് കാലത്തു വിമാനയാത്രയിൽ പുലർത്തേണ്ട ജാഗ്രത സംബന്ധിച്ചും സുരക്ഷാ വസ്ത്രങ്ങൾ ധരിക്കുന്നതു സംബന്ധിച്ചും എറണാകുളം മെഡിക്കൽ കോളജ് ആർഎംഒ ഡോ.ഗണേഷ് മോഹൻ എം, ഡോ. മനോജ് ആന്റണി. ഡോ.ഗോകുൽ സജീവൻ, സ്റ്റാഫ് നഴ്സ് വിദ്യ എന്നിവർ നാലു മണിക്കൂർ ഇവർക്കു പരിശീലനം നൽകി. എറണാകുളം ജില്ലാ കളക്ടർ മലയാളികൾ നയിക്കുന്ന വിമാനടീമിന് ആശംസകൾ നേർന്നു ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു.
കർക്കശ മാനദണ്ഡം പാലിച്ചായിരിക്കും പ്രവാസികളുടെ മടക്കയാത്ര. വിമാനത്തിൽ ഒന്നോ രണ്ടോ വീതം കുടിവെള്ളക്കുപ്പികൾ സീറ്റുകളിൽ ഉണ്ടാകും. യാത്രക്കാർ മാസ്ക് ധരിക്കണം. യാത്രാവേളയിൽ ആഹാര വസ്തുക്കൾ നൽകില്ല.
കോവിഡ് പ്രതിരോധ സ്യൂട്ട് ധരിച്ചാണ് പൈലറ്റുമാർ വിമാനം പറത്തുക. യാത്രക്കാർ പ്രവേശിക്കും മുൻപ് പൈലറ്റ്മാർ കോക്പിറ്റിൽ കാബിൻ അടച്ചു സുരക്ഷിതരായിരിക്കും. നാലു മണിക്കൂർ യാത്രയിൽ പൈലറ്റുമാർ കോക്ക്പിറ്റിൽനിന്നു പുറത്തിറങ്ങില്ല. എയർ ഹോസ്റ്റസുമാരും എയർ ബോയ്സും പ്രതിരോധ സ്യൂട്ട് ധരിക്കും. കൊച്ചിയിലെത്തിയാലുടൻ വിമാനം പൂർണമായി അണുവിമുക്തമാക്കിയ ശേഷമാവും വീണ്ടും ഗൾഫിലേക്കു പോവുക.
കേരള കോണ്‍ഗ്രസ് നേതാവ് തോമസ് കുന്നപ്പള്ളിയുടെയും എൽസമ്മയുടെയും പുത്രനാണ് ആൽബി തോമസ്. എറണാകുളം ചുള്ളിക്കൽ തറപ്പറന്പിൽ മുഹമ്മദ് നാസറിന്റെയും ജിലൂനയുടെയും പുത്രനാണ് റിസ്വിൻ.
കന്യാസ്ത്രീ മഠത്തില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി.തിരുവല്ലയിലെ പാലിയേക്കര ബസേലിയന്‍ സിസ്‌റ്റേഴ്‌സ് മഠത്തിലാണ് സംഭവം. .
ചുങ്കപ്പാറ സ്വദേശി ദിവ്യ പി ജോൺ (21) ആണ് മരിച്ചത്. കന്യ സ്ത്രീ മഠത്തിലെ കിണറ്റിലാണ് ദിവ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കന്യാസ്ത്രീയാകാനുള്ള പരിശീലനത്തില്‍ ആയിരുന്നു ദിവ്യ. മൃതദേഹം പോലീസ് മേൽനടപടികൾ സീകരിച്ചു തിരുവല്ല ആശുപത്രിയിലേക്ക് മാറ്റി
ആലുവ മുട്ടത്ത് തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ മരിച്ച തൃക്കാക്കര തോപ്പിൽ അരവിന്ദ് ലെയ്ൻ മറ്റത്തിപ്പറമ്പിൽ മജേഷിന്റെ ഭാര്യ രേവതി ആൺകുഞ്ഞിനു ജന്മം നൽകി. ഇന്നലെ വൈകിട്ട് 3.58നായിരുന്നു ശസ്ത്രക്രിയ. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ കഴിയുന്നതായി ആസ്റ്റർ മെഡ്സിറ്റി സീനിയർ കൺസൽറ്റന്റ് (ഗൈനക്കോളജി) ഡോ. ഷേർളി മാത്തൻ പറഞ്ഞു. 3 ദിവസത്തെ ആശുപത്രിവാസം പൂർത്തിയാക്കി ശനിയാഴ്ച വീട്ടിലേക്ക് മടങ്ങാനാകും. പാതാളം ഇഎസ്ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രേവതിയുടെ പ്രസവം തിങ്കളാഴ്ചയാണ് പറഞ്ഞിരുന്നത്.
വേദന തുടങ്ങാത്തതിനാൽ മരുന്നു നൽകാൻ അനുമതിപത്രം ഒപ്പിട്ട് മടങ്ങുമ്പോഴാണ് തിങ്കളാഴ്ച വൈകിട്ട് ഭർത്താവ് മജേഷും മകൾ അർച്ചനയും അപകടത്തിൽ മരിച്ചത്. തുടർന്ന് ചൊവ്വാഴ്ച ഭർത്താവിനും മകൾക്കും അന്ത്യചുംബനം അർപ്പിക്കാൻ രേവതി എത്തിയിരുന്നു. മരണവിവരമറിഞ്ഞതിനാൽ പ്രസവവേദനയ്ക്കുള്ള മരുന്ന് തൽക്കാലം നൽകേണ്ടതില്ലെന്ന് തിങ്കളാഴ്ച തീരുമാനിച്ചിരുന്നു. രേവതിയെ ചൊവ്വാഴ്ച വൈകിട്ട് ആസ്റ്റർ മെഡ്സിറ്റിയിലേക്കാണ് മാറ്റിയത്.ആസ്റ്റർ മെഡ്സിറ്റി ജീവനക്കാരി കൂടിയായ രേവതിയെ ഇഎസ്ഐ ആനുകൂല്യവുമായി ബന്ധപ്പെട്ടാണ് ആദ്യം പാതാളം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതിഥി തൊഴിലാളികളുടെ യാത്രാചെലവിലേക്ക് ആലപ്പുഴ ഡി.സി.സി നല്‍കാനിരുന്നത് വണ്ടിച്ചെക്കാണെന്ന പ്രചാരണത്തില്‍ നിയമനടപടിയുമായി കോണ്‍ഗ്രസ്. സിപിഎം നേതൃത്വമാണ് ദുഷ്പ്രചാരണത്തിന് പിന്നിലെന്ന് ഡിസിസി പ്രസിഡന്റ് എം.ലിജു പറഞ്ഞു. ബാങ്കില്‍ ആവശ്യത്തിന് പണമുണ്ടെന്ന സാക്ഷ്യപത്രം പുറത്തുവിട്ടാണ് കോണ്‍ഗ്രസിന്റെ പ്രതിരോധം
അതിഥി തൊഴിലാളികളുടെ യാത്രാചെലവിലേക്ക് ഡിസിസി നല്‍കാനിരുന്ന പത്തുലക്ഷത്തി അറുപതിനായിരത്തി ഇരുനൂറ് രൂപ ഡിസിസിയുടെ അക്കൗണ്ടില്‍ ഇല്ലായെന്നും നാലുലക്ഷം രൂപയ്ക്ക് താഴെ മാത്രമേ ബാലന്‍സ് ഉള്ളൂവെന്നുമായിരുന്നു പ്രചാരണം. ഇത് തെറ്റാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഡിസിസി അധ്യക്ഷന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചെങ്കിലും പ്രചാരണത്തിന് തുടക്കംകുറിച്ച വ്യക്തി കേസ് നല്‍കാന്‍ വെല്ലുവിളിച്ചു. തുടര്‍ന്നാണ് പ്രസ്തുത ബാങ്ക് അക്കൗണ്ടില്‍ ചെക്കില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ പണമുണ്ടെന്ന ബ്രാഞ്ച് മാനേജരുടെ സാക്ഷ്യപത്രx എം.ലിജു പുറത്തുവിട്ടത്. ഇതുള്‍പ്പടെ ജില്ലാപൊലീസില്‍ പരാതിയും നല്‍കി
അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച മുഴുവന്‍പേര്‍ക്കെതിരെയും സൈബര്‍ നിയമപ്രകാരം കേസെടുക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ജില്ലാ പൊലീസ് മേധാവിക്ക് പുറമെ മുഖ്യമന്ത്രിക്കും പരാതി അയച്ചിട്ടുണ്ട്
കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടര്‍മാരായ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം പൊലീസ് അംഗീകരിച്ചു. ആത്മഹത്യാ പ്രേരണയ്ക്ക് അര്‍ണാബിനെതിരെ ആലിബാഗ് പൊലീസ് വീണ്ടും കേസെടുത്തു. ആത്മഹത്യാക്കുറിപ്പില്‍ അര്‍ണാബിനെയും മറ്റ് രണ്ടുപേരെയും കാരണക്കാരായി ചൂണ്ടിക്കാട്ടിയ അന്‍വായ് നായിക്കിന്റെ ഭാര്യ അക്ഷത നായിക്കിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
തന്റെ ഭര്‍ത്താവിന്റെ മരണത്തില്‍ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അക്ഷത ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍ സര്‍ക്കാര്‍ കേസ് മനപ്പൂര്‍വം അട്ടിമറിച്ചതായി അക്ഷത പറയുന്നു. വിതുമ്പിക്കൊണ്ടാണ് അര്‍ണാബില്‍ നിന്നും തന്റെ കുടുംബത്തിന് അര്‍ണാബില്‍ നിന്നുമുണ്ടായ ദ്രോഹത്തെക്കുറിച്ച് പറയുന്നത്. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിനുത്തരവാദി അര്‍ണാബ് ഗോസ്വാമിയായിരിക്കുമെന്നും അവര്‍ പറയുന്നു.
അര്‍ണാബിനു വേണ്ടി ഒരു സ്റ്റുഡിയോയുടെ ജോലി ചെയ്തു കൊടുത്തതിന്റെ 83 ലക്ഷം രൂപ അന്‍വായ് നായിക്കിന് ലഭിക്കുകയുണ്ടായില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹവും അമ്മയും ആത്മഹത്യ ചെയ്തത്.
മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റീരിയര്‍ ഡിസൈന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറായ അന്‍വായ് നായിക് ആത്മഹത്യ ചെയ്തത് 2018 മെയ് മാസത്തിലാണ്. ഒരു പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ചായിരുന്നു ആത്മഹത്യ. അദ്ദേഹത്തിന്റെ അമ്മ കുമുദ് നായിക്കും കൂടെ ആത്മഹത്യ ചെയ്തു. മൂന്ന് കമ്പനികള്‍ തനിക്ക് നല്‍കാനുള്ള അഞ്ചരക്കോടിയോളം രൂപ തരാന്‍ തയ്യാറാകുന്നില്ലെന്നും പ്രതിസന്ധി മറികടക്കാന്‍ വഴികളില്ലാത്തതിനാല്‍ മരണം തെരഞ്ഞെടുക്കുന്നു എന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നത്. നായിക്കിന് കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അര്‍ണാബ് നല്‍കാനുള്ളത് 83 ലക്ഷം രൂപയാണ്. അന്‍വായ് നായിക്കിന്റെ അമ്മ കുമുദ് കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായിരുന്നു.
ആലിബാഗ് പൊലീസ് അര്‍ണാബിനും മറ്റ് രണ്ടു പേര്‍ക്കുമെതിരെ അന്ന് കേസെടുത്തു.എന്നാല്‍ റിപ്പബ്ലിക് ടിവി മേധാവിക്കെതിരെ നീങ്ങാന്‍ പൊലീസ് തയ്യാറായില്ല. ഒരു മുന്‍കൂര്‍ ജാമ്യം പോലുമില്ലാതെ അര്‍ണാബ് കേസില്‍ സുരക്ഷിതനായി നടക്കുന്നത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അടക്കമുള്ളവര്‍ രംഗത്തു വന്നു. ആത്മഹത്യാ പ്രേരണയ്ക്ക് ഐപിസി 306 പ്രകാരമാണ് പൊലീസ് കേസെടുത്തത്. പക്ഷെ ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. ബിജെപിയാണ് അന്ന് മഹാരാഷ്ട്രയില്‍ അധികാരത്തിലിരുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എഫ്ഐആറില്‍ നടപടിയെടുക്കാത്തത് ഏറെ വിമര്‍ശിക്കപ്പെട്ടെങ്കിലും ഫലമൊന്നുമുണ്ടായില്ല.
കോണ്‍ഗ്രസ് ഈ സംഭവത്തില്‍ വാര്‍ഡത്താ സമ്മേളനം വിളിച്ച് പ്രതിഷേധമറിയിക്കുകയുണ്ടായി. ചില മാധ്യമപ്രവര്‍ത്തകര്‍ മാധ്യമങ്ങള്‍ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ വാര്‍ത്താ സമ്മേളനം വിളിക്കുന്നുവെന്ന് പരാതിപ്പെട്ട് അര്‍ണാബിനൊപ്പം നില്‍ക്കുകയുമുണ്ടായി.
ലോകത്തെ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെ കൊണ്ടുവരുന്ന നടപടികളുടെ ഭാഗമായി മാലി ദ്വീപിലേക്കയച്ച കപ്പൽ തീരത്തെത്തി. മാലി ദ്വീപില്‍ നിന്നും 749 ഇന്ത്യക്കാരെ മടക്കി കൊണ്ടുവരിക ലക്ഷ്യമിട്ട് പുറപ്പെട്ട പശ്ചിമ നാവിക കമാന്റിന് കീഴിലുള്ള നാവിക സേനയുടെ ഐഎൻഎസ് ഐ.എന്‍.എസ് ജല്വാശയാണ് മാലിയിലെത്തിയത്. ഓപ്പറേഷൻ സമുദ്രസേതു എന്ന പേരിൽ അറിയപ്പെടുന്ന ദൗത്യത്തിന്റെ ഭാഗമായ ആദ്യ സംഘമാണ് ജലശ്വയിൽ നാട്ടിലേക്ക് തിരിക്കുക.
കപ്പലിൽ പുറപ്പെടേണ്ട യാത്രക്കാരുടെ അന്തിമ ലിസ്റ്റിന് മാലീദ്വീപിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ കഴിഞ്ഞ ദിവസം രൂപം നല്‍കിയത്. യാത്രക്കാരുമായി എട്ടാം തിയതി ഐ.എന്‍.എസ് ജല്വാശ കൊച്ചിയിലേയ്ക്ക് തിരിക്കും. വിസാ കാലാവധി കഴിഞ്ഞവര്‍, ജോലി നഷ്ടമായവര്‍, സ്ത്രീകള്‍ എന്നിവരാണ് അന്തിമ ലിസ്റ്റ് ഹൈക്കമീഷന്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്
ഹൈക്കമീഷന്റെ ഔദ്യോഗിക ഫെയ്സ്ബൂക്ക് പേജിലൂടെ കഴിഞ്ഞ ദിവസം യാത്രക്കാരുടെ ലിസ്റ്റ് പുറത്ത് വിട്ടിരുന്നു. യിലാണ് ആദ്യഘട്ട സംഘത്തെ കൊച്ചിയിലെത്തിക്കുക. ദക്ഷിണ നാവിക കമ്മാണ്ടിന് കീഴിലുള്ള ഐ.എന്‍.എസ് മഗറും മാലിദ്വീപിലെത്തിയിട്ടുണ്ട്. ഞായറാഴ്ച്ചയോടെ കപ്പലുകള്‍ തിരികെ കൊച്ചിയിലെത്തുമെന്നാണ് വിലയിരുത്തൽ. 900 കിലോമീറ്ററാണ് ദ്വീപില്‍ നിന്നും കൊച്ചിയിലേയ്ക്ക് കടല്‍ മാര്‍ഗം കപ്പലിന് സഞ്ചരിക്കേണ്ടിവരിക ഇതിനായി ഏകദേശം നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
#INSJalashwa entering Male’ port for the 1st phase under Operation #SamudraSetu to repatriate Indians from Maldives.@MEAIndia @DrSJaishankar @harshvshringla @indiannavy pic.twitter.com/D7r8lUrJxf
— India in Maldives (@HCIMaldives) May 7, 2020
കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രാർത്ഥന. തൃശൂർ കുന്നംകുളം ആയമുക്ക് ജുമാ മസ്ജിദിലാണ് വിലക്ക് ലംഘിച്ച് പ്രാർത്ഥന സംഘടിപ്പിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. എട്ടരയോടെയായിരുന്നു പ്രാർത്ഥന സംഘടിപ്പിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് 13 പേരെ അറസ്റ്റ് ചെയ്തു. ഏഴുപേർ ഓടി രക്ഷപ്പെട്ടു.
കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടം പുരോഗമിക്കുകയാണ്. ഇതിന് തൊട്ടുമുൻപ് കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ ആരാധനാലയങ്ങൾ അടച്ചിടണമെന്ന് വീണ്ടും നിർദേശിച്ചിട്ടുണ്ട്. ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശം അനുസരിച്ച് സംസ്ഥാനം പുറത്തിറക്കിയ മാർഗരേഖയിലും ഇത് ആവർത്തിക്കുന്നുണ്ട്.