സ്വന്തം ലേഖകൻ
ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മരിച്ച ചങ്ങനാശേരി സ്വദേശി രാജേഷിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ തന്നെ നെടുമ്പശേരി വിമാനത്താവളത്തിൽ എത്തിക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.
സൗദി അറേബ്യയിൽ അൽഹസ്സയിൽ അൽ മോഹസൽ കമ്പനിയിൽ ജീവനക്കാരനായിരുന്നു മരിച്ച രാജേഷ് തങ്കപ്പൻ (46 ). താമസ സ്ഥലത്തുവച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് ഒൻപതിനാണ് ചങ്ങനാശേരി മാമ്മൂട് സ്വദേശിയായ ഗൃഹനാഥൻ മരിച്ചത്.
മരണത്തെ തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള രേഖകളുമായി പല വാതിലുകളും മുട്ടിനോക്കിയെങ്കിലും പകച്ചുനിൽക്കുകയായിരുന്നു രാജേഷിന്റെ നിർധനരായ ഭാര്യയും മക്കളും. തുടർന്ന് ജനപ്രധിനിധികളായ കൊടിക്കുന്നിൽ സുരേഷ് എംപിയുടെയും എംഎൽഎ ആയ സിഫ് തോമസിന്റെയും ശ്രദ്ധയിൽപ്പെടുകയും അവർ വിഷയത്തിൽ ഇടപ്പെടുകയും ചെയ്യുകയായിരുന്നു. നോർക്ക ഓഫീസുമായും എംബസിയുമായും ബന്ധപ്പെട്ടതിന്റെ ശ്രമഫലം ആയി മൃതദേഹം വിട്ടുകിട്ടുകയായിരുന്നു.
ഭാര്യയും രണ്ടു മക്കളുമടങ്ങിയ കുടുബത്തിന്റെ ഏക ആശ്രയമായിരുന്നു മരിച്ച രാജേഷ്. സ്വന്തമായി കിടപ്പാടമില്ലാത്ത ഈ കുടുംബം ഭാര്യയായ രേണുകയുടെ കുട്ടനാട്ടിലുള്ള വീടിന്റെ അടുത്തു വാടകയ്ക്ക് താമസിക്കുകയായിരുന്നു. നീണ്ട 20 വർഷമായി സൗദിയിൽ ജോലിചെയ്തിരുന്ന രാജേഷ് കഴിഞ്ഞ ജനുവരിയിൽ ലീവിന് വന്നു മടങ്ങിയിരുന്നു.
മൃതദേഹം താമസിച്ചെങ്കിലും നാട്ടിലെത്തിയതിൽ ആ കുടുംബത്തിന് തെല്ലൊരു ആശ്വാസം ഉണ്ടെങ്കിലും, മുന്നോട്ടു എന്ത് ചെയ്യും എന്നറിയാതെ പകച്ചു നിൽകുകയാണ് ആ കുടുംബം. രാജേഷിന്റെ സംസ്‍കാരം മാമ്മൂട് സഹോദരന്റെ വീട്ടുവളപ്പിൽ നാളെ നടത്തും
തിരുവനന്തപുരം: കത്വ സംഭവത്തില്‍ ഫേസ്ബുക്കില്‍ പ്രതികരിച്ച ദീപക് ശങ്കരനാരായണനെതിരെ പോലീസ് കേസെടുത്തു. ബിജെപിക്കെതിരെയായിരുന്നു പോസ്റ്റ്. ബിജെപി സംസ്ഥാന മീഡിയ കണ്‍വീനര്‍ സന്ദീപ് നല്‍കിയ പരാതിയിലാണ് പോലീസിന്റെ നടപടി. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വിഷയത്തില്‍ ഡിജിപി നിയമോപദേശം തേടിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 153 എ, 153 ബി വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ചു വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ് ഇത്. ദീപക്കിനെ അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ടെന്നും വിവരമുണ്ട്.
പരാതിക്കാരനെ വിളിച്ചു വരുത്തി സൈബര്‍ സെല്‍ മൊഴിയെടുത്തിരുന്നു. ബംഗളൂരുവില്‍ ഐടി ജീവനക്കാരനാണ് ദീപക് ശങ്കരനാരായണന്‍. പോസ്റ്റ് വിവാദമായതിനു പിന്നാലെ ദീപക്കിനെ പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ അനുകൂലികള്‍ ദീപക് ജോലി ചെയ്യുന്ന എച്ച്പിയുടെ ഫേസ്ബുക്ക് പേജില്‍ ക്യാംപെയിനിംഗ് നടത്തിയിരുന്നു.
ഇന്ധനവിലയില്‍ ക്രമാതീതമായുണ്ടായ വര്‍ദ്ധനയുടെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ കണ്‍സഷന്‍ നല്‍കില്ലെന്ന് സ്വകാര്യ ബസുടമകള്‍. ജൂണ്‍ ഒന്ന് മുതല്‍ യാത്രാ സൗജന്യം നല്‍കില്ലെന്നാണ് അറിയിപ്പ്. ബസുടമകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഈ തീരുമാനം എടുത്തത്.
വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്ന പണം ബസുടമകള്‍ക്ക് സബ്‌സിഡിയായി നല്‍കണമെന്നും ഇന്ധന വില കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് മെയ് 8ന് ബസുടമകള്‍ നിരാഹാര സമരം നടത്തും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലാണ് 24 മണിക്കൂര്‍ നിരാഹാര സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
1966ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ കണ്‍സഷന്‍ നല്‍കേണ്ടതില്ലെന്നാണ് ബസുടമകള്‍ വാദിക്കുന്നത്. ബസില്‍ രണ്ട് തരത്തിലുള്ള നിരക്കുകള്‍ നിര്‍ണ്ണയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ബസുടമകള്‍ പറയുന്നു.
തിരുവനന്തപുരം: ലിഗയുടെ ദുരൂഹ മരണത്തിലുള്ള അന്വേഷണത്തില്‍ വഴിത്തിരിവെന്ന് സൂചന. ലിഗ കണ്ടല്‍ക്കാട്ടിലെത്തിയ വള്ളം പോലീസ് കണ്ടെത്തിയെന്നാണ് വിവരം. സംഭവത്തില്‍ നാലുപേര്‍ കസ്റ്റഡിയിലായെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വള്ളത്തില്‍ നിന്ന് വിരലടയാളങ്ങള്‍ ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്. പിടിയിലായവര്‍ ലിഗയ്‌ക്കൊപ്പം വള്ളത്തില്‍ സഞ്ചരിച്ച വഴികള്‍ പോലീസ് പരിശോധിച്ചു.
ലിഗയുടെ മരണം കൊലപാതകമാണെന്ന സൂചനയാണ് പോലീസിന് ലഭിക്കുന്നത്. പ്രദേശവാസികളെയും സ്ഥിരമായി ഇവിടെ വരാറുള്ളവരെയും പോലീസ് ചോദ്യം ചെയ്തു. സ്ഥലത്തെ ലഹരി സംഘങ്ങള്‍ക്ക് ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് സൂചന. മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിസംഘങ്ങളുടെ താവളമായിരുന്നുവെന്നു പ്രദേശവാസിയായ കടത്തുകാരന്‍ വെളിപ്പെടുത്തി.
മൃതദേഹം കണ്ടെത്തിയതിന്റെ പിറ്റേന്നുമുതല്‍ പലരും ഒളിവില്‍ പോയെന്നും രംഗനാഥന്‍ പറഞ്ഞുന്നാണ് റിപ്പോര്‍ട്ട്. ചൂണ്ടയിടാനെന്ന പേരിലെത്തുന്നവരാണ് ലഹരിവസ്തുക്കള്‍ വില്‍ക്കുന്നവരും അവ ഉപയോഗിക്കുന്നവരു. ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.
വിഴിഞ്ഞം പദ്ധതി സംബന്ധിച്ചു ഇഅഏ റിപ്പോര്‍ട്ട് വന്നത് മുതല്‍ വ്യക്തമായി അതിലെ അഴിമതി തുറന്ന് കാണിച്ചു കൊണ്ടും അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടും അതിലെ കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടും ശക്തമായി സമര പരിപാടികളുമായി പോവുന്ന ഏക പാര്‍ട്ടി ആം ആദ്മി പാര്‍ട്ടിയാണ്. ആ വിഷയത്തില്‍ കേവലം ഒരു അന്വേഷണ കമ്മീഷനെ വെച്ചു കൊണ്ട് തടിയൂരാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ആ അന്വേഷണ കമ്മീഷനില്‍ ഏറ്റവും ആദ്യം കക്ഷി ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയാണ്. അത് സംബന്ധിച്ച് കൃത്യമായ അഫിഡവിറ്റുകള്‍ കൊടുക്കുകയും ഇത് വരെ നടന്ന മിക്കവാറും എല്ലാ സിറ്റിങ്ങുകളിലും പങ്കെടുക്കുകയും ചെയ്ത പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി. കണ്‍വീനറും സംസ്ഥാന രാഷ്ട്രീയ കാര്യസമിതി അംഗം ഷൈബു മഠത്തിലും അതില്‍ മുടങ്ങാതെ പങ്കെടുത്തിരുന്നു.
കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചു വ്യക്തമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉന്നയിച്ചു എന്നത് ശരിയാണ്. എന്നാല്‍ അഫിഡവിറ്റ് നല്‍കിയില്ലെന്നും ഹാജരായില്ലയെന്നുമുള്ള കമ്മീഷന്റെ പരാമര്‍ശം തീര്‍ത്തും തെറ്റിദ്ധാരണജനകമാണ്. ഇന്ന് ആ കമ്മീഷന് മുന്നില്‍ കൃത്യമായി അഫിഡവിറ്റ് സമര്‍പ്പിച്ചു വാദം നടന്നിട്ടുണ്ട്. ആ വാദത്തില്‍ വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട empowered committeeയിലെ അംഗങ്ങളെ കമ്മീഷന്‍ വിചാരണ ചെയ്യണം എന്നവശ്യപ്പെട്ടിട്ടുണ്ട്. കാരണം തീരുമാനം എടുത്തത് ആരാണ് എന്നും തെറ്റായ തീരുമാനത്തിലേക്ക് നയിച്ചത് ആരുടെ സമ്മര്‍ദ്ദം മൂലമാണെന്നുമാണ് കമ്മീഷന്‍ അന്വേഷിക്കേണ്ടത്. അത് അറിയമണമെങ്കില്‍ തീര്‍ച്ചയായും ഉന്നതരായ ലാുീംലൃലറ രീാാശേേലല അംഗങ്ങളെ വിചാരണ ചെയ്യണം എന്ന് തന്നെയാണ് ആം ആദ്മി പാര്‍ട്ടിയുടെ നിലപാട്. തന്നെയുമല്ല ഇഅഏ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് തന്നെ വിഴിഞ്ഞം പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതിയുണ്ടെന്നാരോപിച്ച ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും ധനകാര്യ മന്ത്രി തോമസ് ഐസക്കും അന്നത്തെ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ ഭരണപരിഷകാര കമ്മിഷന്‍ ചെയര്‍മാനും കൂടിയായ വി.എസ് അച്യുതാനന്ദനുമാണ്. ഈ മൂന്ന് പേരും കമ്മീഷന് മുന്‍പാകെ തെളിവുകള്‍ നല്‍കാന്‍ എന്ത് കൊണ്ട് ഹാജരായില്ല എന്ന ചോദ്യവും പ്രധാനമാണ്.
അഴിമതി നടത്തി എന്ന് ഉറപ്പുണ്ടെങ്കില്‍ ആ തെളിവുകള്‍ നല്‍കാന്‍ എന്ത് കൊണ്ട് ഇവര്‍ തയ്യാറാവുന്നില്ല? ഈ സാഹചര്യത്തില്‍ ഇവരെയും വിചാരണ ചെയ്യണം എന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. തീര്‍ച്ചയായും ഈ വിഷയത്തില്‍ ശക്തമായ ഇടപെടലുകളുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്. മറ്റുള്ള വാര്‍ത്തകളും പ്രസ്താവനകളും തെറ്റിദ്ധാരണജനകമാണെന്ന് കണ്‍വീനര്‍ പറഞ്ഞു.
ന്യൂഡല്‍ഹി: മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ആശങ്കയൊഴിഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീരയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് മെയ് 28ന് നടക്കും. മെയ് 31ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും. തെരഞ്ഞെടുപ്പ് വിജ്ഞാപനം മെയ് മൂന്നിന് പുറത്തിറങ്ങും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 10ന് സൂക്ഷ്മ പരിശോധന 11നും പത്രിക പിന്‍വലിക്കാനുള്ള സമയപരിധി മെയ് 14 വരെയുമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്നു മുതല്‍ നിലവില്‍ വന്നു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനായി മുന്നണികളും സ്ഥാനാര്‍ത്ഥികളും പലവട്ടം പ്രചാരണം പൂര്‍ത്തിയായെങ്കിലും വിജ്ഞാപനമിറങ്ങാന്‍ വൈകിയത് പ്രചാരണ ചൂടിലും നിരാശ പരത്തിയിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പിനൊപ്പം തീയതി പ്രഖ്യാപിക്കുമെന്ന വിശ്വാസത്തിലായിരുന്നു സ്ഥനാര്‍ത്ഥികള്‍ പ്രചാരണത്തിന് തുടക്കമിട്ടത്. എന്നാല്‍ വിജ്ഞാപനം പുറത്തിറങ്ങുന്നത് വൈകുകയായിരുന്നു.
ചെങ്ങന്നൂര്‍ ഉള്‍പ്പെടെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെയും നാല് ലോക്‌സഭാ മണ്ഡലങ്ങളിലേയും വിജ്ഞാപനം ഇതോടൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂര്‍: കെഎസ്ആര്‍ടിസിയില്‍ മുപ്പത് ശതമാനത്തോളം പേര്‍ പണിക്ക് കൊള്ളാത്തവരെന്ന് എംഡി ടോമിന്‍ തച്ചങ്കരി. കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് തച്ചങ്കരിയുടെ പ്രസ്താവന. കെഎസ്ആര്‍ടിസിയെ കരകയറ്റുകയെന്ന ദൗത്യം പൂര്‍ത്തിയാക്കുമെന്നും പുതുതായി ചുമതലയേറ്റ എംഡി വ്യക്തമാക്കി.
ദീര്‍ഘകാല അവധിയിലുള്ള ജീവനക്കാരെ പിരിച്ചു വിടുമെന്നും തൊഴിലെടുക്കാതെയുള്ള അഭ്യാസം ഇനി കെ എസ് ആര്‍ ടി സിയില്‍ നടക്കില്ലെന്നും തച്ചങ്കരി പറഞ്ഞു. സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കെഎസ്ആര്‍ടിസി കടന്നുപോയികൊണ്ടിരിക്കുന്നത്. ഇത് മറികടക്കുമെന്നും എംഡി പറഞ്ഞു.
താന്‍ ഒരുദൗത്യം ഏറ്റെടുത്താല്‍ വിജയിപ്പിക്കും. കൂട്ട ഭരണം അനുവദിക്കില്ല. നമ്മള്‍ സഹപ്രവര്‍ത്തകരാണ്. എന്നാല്‍, ഉമ്മാക്കി കാട്ടി വിരട്ടാന്‍ നോക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ശബരിമലയിലെ അപ്പം, അരവണ എന്നിവയുടെ ചേരുവയില്‍ മാറ്റം വരുത്താന്‍ തീരുമാനം. അടുത്ത മണ്ഡലകാലം മുതല്‍ പുതിയ ചേരുവയിലുള്ള അപ്പവും അരവണയുമായിരിക്കും വിതരണം ചെയ്യുക. പഴനിയിലെ പഞ്ചാമൃതത്തിന് പുതിയ ചേരുവ തയ്യാറാക്കിയ മൈസൂരുവിലെ സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ശബരിമലയിലെ ചേരുവയും തയ്യാറാക്കിയിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് സിഎഫ്ടിആര്‍ഐ. പുതിയ ചേരുവയ്ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗീകാരം നല്‍കി. നിലവില്‍ ശബരിമലയിലുള്ള അപ്പം, അരവണ നിര്‍മാണ പ്ലാന്റുകളില്‍ കാര്യമായ മാറ്റം വരുത്താതെതന്നെ പുതിയ ചേരുവയില്‍ ഇവ തയ്യാറാക്കാം.
പ്ലാന്റിലെ ജീവനക്കാര്‍ക്ക് ഇതിനുള്ള പരിശീലനം മൈസൂരു കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ദ്ധര്‍ നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.പത്മകുമാര്‍, അംഗം ശങ്കര്‍ദാസ്, കമ്മിഷണര്‍ എന്‍.വാസു എന്നിവര്‍ കഴിഞ്ഞ ദിവസം മൈസൂരു സിഎഫ്ടിആര്‍ഐയില്‍ എത്തി പുതിയ ചേരുവയെ കുറിച്ച് മനസിലാക്കിയെന്നാണ് റിപ്പോര്‍ട്ട്.
കൊച്ചി: കേരളത്തില്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ട് സംഘപരിവാറിന്റെ വ്യാജ പ്രചരണം. കേരളത്തിലെ മുസ്ലീങ്ങളാല്‍ ഹിന്ദു സ്ത്രീയും ക്ഷേത്രവും അക്രമിക്കപ്പെട്ടുവെന്നാണ് പ്രചരണം. അതേസമയം ട്വീറ്റിന്റെ കൂടെ ചേര്‍ത്തിരിക്കുന്ന ചിത്രം ബംഗ്ലാദേശില്‍ ആക്രമിക്കപ്പെട്ട ഒരു സ്ത്രീയുടെതാണ്. സംഭവത്തില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ രംഗത്ത് വന്നിട്ടുണ്ട്.’#HinduDeniedEquality’ എന്ന ഹാഷ്ടാഗിലാണ് വ്യാജപ്രചരണം നടക്കുന്നത്.
സംഘപരിവാര്‍ അനുകൂല അക്കൊണ്ടുകളാണ് വ്യാജ പ്രചരണത്തിന് നേതൃത്വം നല്‍കുന്നത്. സ്ഥിരമായി വ്യാജപ്രചരണങ്ങള്‍ നടത്താറുള്ള ശംഖ്നാഥ് പോലുള്ള ട്വിറ്റര്‍ അക്കൗണ്ടുകളിലും പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആക്രമിക്കപ്പെട്ട ഹിന്ദു സ്ത്രീയുടെ ചിത്രവും തകര്‍ക്കപ്പെട്ട ഒരു കൃഷ്ണവിഗ്രഹത്തിന്റെ ചിത്രവും ഒരുമിച്ചു ചേര്‍ത്താണ് പ്രചരണം.
‘ഷോക്കിങ്: മതേതര കേരളത്തില്‍ മുസ്ലീങ്ങളാല്‍ ആക്രമിക്കപ്പെട്ട പ്രതിമയും ക്ഷേത്രവും പ്രായമായ ഹിന്ദു യുവതിയും. എന്തുകൊണ്ടാണ് ബോളിവുഡ് മിണ്ടാതിരിക്കുന്നത്’ എന്നാണ് ശംഖ്നാദിന്റെ ട്വീറ്റില്‍ പറയുന്നു. ‘പൂജ ചെയ്തതിന്റെ പേരില്‍ കേരളത്തില്‍ ഹിന്ദു യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും വിഗ്രഹം തകര്‍ക്കുകയും ചെയ്തു, ശാന്തി ദൂതന്മാര്‍’ എന്നും പ്രചരണമുണ്ട്. അതേസമയം 2017ല്‍ ബംഗ്ലാദേശില്‍ മകന്‍ അക്രമിച്ച അമ്മയുടെ ചിത്രമാണ് ഇവര്‍ വിദ്വേഷപ്രചരണത്തിന് ഉപയോഗിക്കുന്നത്.
സ്വന്തം ലേഖകന്‍
കൊച്ചി : ” മൊഴിമുറ്റം അക്ഷരസംഗമം 2018 ” മെയ് 13 ഞായറാഴ്ച സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ. കലയുടെ ഈറ്റില്ലമായ സാഹിത്യ അക്കാദമിയിൽ ചങ്ങമ്പുഴ സംസ്കാരിക കേന്ദ്രത്തിൽ രാവിലെ 10.00 മണിക്ക് തുടക്കം കുറിക്കുന്നു. വേദിയും സദസ്സുമെന്ന വേർതിരിവുകളില്ലാതെ അക്ഷരസുമനസുകളൊത്തുകൂടുന്ന വേളയിൽ വായനയുടെ വഴിയിലേക്ക് ഓരോരുത്തരേയും കൈപിടിച്ചു നടത്തുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കൊരു ചുവടുവെപ്പായ് മുഖ്യധാരാ എഴുത്തുകാരുടെ സൃഷ്ടികൾ ഉള്‍ക്കൊള്ളുന്ന അക്ഷരസംഗമം 2018.
സ്മരണികപ്രകാശനം , മൊഴിമുറ്റത്തെ അക്ഷരസൗഹൃദങ്ങളുടെ കവിതാസമാഹാരമായ ‘ കാലത്തോട് കലഹിക്കുന്ന കവിതകൾ ‘ പ്രകാശനം , തുടങ്ങിയവയോടൊപ്പം അംഗങ്ങൾക്കിടയിലെ എഴുത്തുകാരുടെ പ്രസിദ്ധീകൃതമായ കൃതികൾ പരിചയപ്പെടുത്തുകയും അവയുടെ വില്പനയ്ക്കായ് സൗകര്യവുമൊരുക്കുന്നു.
സാഹിത്യപരമായ വിവിധ വിഷയങ്ങളിലധിഷ്ഠിതമായ ചർച്ചകൾ , സാഹിത്യസംവാദങ്ങൾ , കവിതാലാപനം തുടങ്ങിയവ സംഗമത്തിന് മാറ്റുകൂട്ടുന്നു . അക്ഷരങ്ങളിലൂടെ സംവേദനക്ഷമമാകുന്ന സംസ്കൃതിയുടെ കൈമാറ്റത്തിന്റെ ഒരവിസ്മരണീയ മുഹൃത്തമായ് മനസിലെന്നെന്നും വായനയുടെ , അറിവിന്റെ , സ്നേഹത്തിന്റെ സംഗമദിനമായ് മാറ്റുവാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.
അക്ഷരങ്ങൾ കൊണ്ടു നമ്മെ മോഹിപ്പിച്ച പ്രതിഭാധനരായ വ്യക്തിത്വങ്ങൾ , വായനയുടെ പുതുലോകം നമുക്കായ് തുറന്നു തരുന്ന അസുലഭാവസരത്തിന് സാക്ഷികളാകുവാനുള്ള തയ്യാറെടുപ്പിലാണോരോരുത്തരും.