Kerala

നാ​​​ലു ബ്രാ​​​ൻ​​ഡു​​​ക​​​ളി​​​ലു​​​ള്ള വെ​​​ളി​​​ച്ചെ​​​ണ്ണ​​​യ്ക്കു നി​​​രോ​​​ധ​​​ന​​​മേ​​​ർ​​​പ്പെ​​​ടു​​​ത്തി എ​​​റ​​​ണാ​​​കു​​​ളം ഫു​​​ഡ് സേ​​​ഫ്റ്റി അ​​​സി. ക​​​മ്മീ​​​ഷ​​​ണ​​​ർ ഉ​​​ത്ത​​​ര​​​വി​​റ​​ക്കി. കേ​​​ര ഫൈ​​​ൻ കോ​​​ക്ക​​​ന​​​ട്ട് ഓ​​​യി​​​ൽ, കേ​​​ര പ്യൂ​​​വ​​​ർ ഗോ​​​ൾ​​​ഡ്, ആ​​​ഗ്രോ കോ​​​ക്ക​​​ന​​​ട്ട് ഓ​​​യി​​​ൽ, കു​​​ക്ക്സ് പ്രൈ​​​ഡ് കോ​​​ക്ക​​​ന​​​ട്ട് ഓ​​​യി​​​ൽ എ​​​ന്നീ നാ​​​ല് ബ്രാ​​​ൻ​​ഡു​​​ക​​​ളി​​​ലെ വെ​​​ളി​​​ച്ചെ​​​ണ്ണ​​​യ്ക്കാ​​​ണു നി​​​രോ​​​ധ​​​നം.

വെ​​​ളി​​​ച്ചെ​​​ണ്ണ​​​യു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം വി​​​ല​​​യി​​​രു​​​ത്തി​​​യ​ ശേ​​​ഷം ഫു​​​ഡ് സേ​​​ഫ്റ്റി ആ​​​ൻ​​​ഡ് സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ്സ് ആ​​​ക്ട് – 2006 സെ​​​ക്‌ഷ​​​ൻ 36(3)(ബി) ​​​പ്ര​​​കാ​​​രം പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു നി​​​രോ​​​ധ​​​ന​​​മെ​​​ന്ന് അ​​​സി. ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു.

കോട്ടയം: തി​രു​വ​ല്ല​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​ത് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടെ​ന്നു ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി. പെ​ണ്‍​കു​ട്ടി വേ​ഷം മാ​റാ​ൻ മു​റി​ക്കു​ള്ളി​ൽ ക​യ​റി വാ​തി​ല​ട​ച്ച ശേ​ഷം സ്വി​ച്ച് ഓ​ണ്‍ ചെ​യ്ത​പ്പോ​ൾ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടു​ണ്ടാ​യ​തി​നേ​ത്തു​ട​ർ​ന്ന് തീ​പ​ട​രു​ക​യാ​യി​രു​ന്നെ​ന്നു ക​രു​തു​ന്ന​താ​യാ​ണ് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യ​ത്. തി​രു​വ​ല്ല മീ​ന്ത​ല​ക്ക​ര തെ​ങ്ങ​ണാം കു​ള​ത്തി​ൽ ടി.​കെ. അ​ജി​യു​ടെ മ​ക​ളും മ​ഞ്ഞാ​ടി നി​ക്കോ​ൾ സ​ണ്‍ സി​റി​യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ ടി.​എ. അ​ഭി​രാ​മി (15) യാ​ണ് ദാ​രു​ണ​മാ​യി മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.45 നാ​യി​രു​ന്നു സം​ഭ​വം. വി​ദ്യാ​ഭ്യാ​സ ബ​ന്ദാ​യി​രു​ന്ന​തി​നാ​ൽ സ്കൂ​ളി​ൽ പോ​യ വി​ദ്യാ​ർ​ഥി​നി തി​രി​കെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ വീ​ണ്ടും സ്പെ​ഷ​ൽ ക്ലാ​സി​നാ​യി സ്കൂ​ളി​ലെ​ത്താ​ൻ അ​ധ്യാ​പി​ക ഫോ​ണി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് വേ​ഷം മാ​റാ​ൻ മു​റി​ക്കു​ള്ളി​ൽ ക​യ​റി വാ​തി​ല​ട​ച്ച​തി​നു പി​ന്നാ​ലെ തീ ​പ​ട​രു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മാ​താ​വ് സു​ധ​യു​ടെ​യും ഏ​ക സ​ഹോ​ദ​ര​ൻ അ​ഭി​ജി​ത്തി​ന്‍റെ​യും നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ഉ​ൾ​പ്പെ​ടെ ക​ത്തി​യ​മ​ർ​ന്നു താ​ഴേ​ക്കു പ​തി​ച്ചു.

ഉ​ട​ൻ ത​ന്നെ തി​രു​വ​ല്ല ഫ​യ​ർ ഫോ​ഴ്സ് യൂ​ണി​റ്റെ​ത്തി തീ​യ​ണ​ച്ച ശേ​ഷം വാ​തി​ൽ ച​വി​ട്ടി തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യ​പ്പോ​ഴേ​ക്കും വീ​ടി​ന്‍റെ ക​ത്തി​യ​മ​ർ​ന്ന മേ​ൽ​ക്കൂ​ര​യ്ക്ക് അ​ടി​യി​ൽ അ​ഭി​രാ​മി ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. മീ​ന്ത​ല​ക്ക​ര പ​രു​ത്തി​ക്കാ​ട്ടി​ൽ ഉ​ണ്ണൂ​ണ്ണി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ൽ ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​മാ​യി ന​ഗ​ര​ത്തി​ലെ ചു​മ​ട്ടു തൊ​ഴി​ലാ​ളി​യാ​യ അ​ജി​യും കു​ടും​ബ​വും വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​ണ്. അ​തേ​സ​മ​യം, മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്ത​തി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ​തി​ന്‍റെ സം​ശ​യ​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കൊച്ചി: പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്ന എന്റെ പ്രിയപ്പെട്ട കുഞ്ഞനുജത്തിക്ക് എല്ലാ മംഗളാശംസകളും നേരുന്നു.. സ്നേഹത്തോടെ സിദ്ദിഖ്  എന്നാണ് ഫേസ്ബുക്കില്‍ സിദ്ദിഖ് എഴുതിയിരിക്കുന്നത്.

ഇന്ന് വിവാഹിതയായ നടി ഭാവനയ്ക്കും നവീനും ആശംസകള്‍ നേര്‍ന്ന് നടന്‍ സിദ്ദിഖ്. പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്ന എന്റെ പ്രിയപ്പെട്ട കുഞ്ഞനുജത്തിക്ക് എല്ലാ മംഗളാശംസകളും നേരുന്നുവെന്ന് സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു.

ഏറെ അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഇന്ന് രാവിലെയാണ് നടി ഭാവന വിവാഹിതയായത്. കന്നഡ നിര്‍മ്മാതാവ് നവീന്‍ ആണ് വരന്‍. രാവിലെ 9.30 നും 10നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്. തിരുവമ്ബാടി ക്ഷേത്രത്തില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ഇരുവരുടെയും കുടുംബത്തിലെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്നു ബന്ധുക്കള്‍ക്കായുള്ള വിരുന്ന് ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു.

ചലച്ചിത്ര മേഖലയില്‍ നിന്നും മഞ്ജു വാര്യര്‍, രമ്യ നമ്ബീശന്‍, നവ്യ നായര്‍, ലെന, മിയ, മിഥുന്‍, സിദ്ദിഖ്, ഭാഗ്യ ലക്ഷ്മി, ശരണ്യ മോഹന്‍ തുടങ്ങിയവര്‍ റിസെപ്ഷനില്‍ പങ്കെടുത്തു. സിനിമയിലെ സുഹൃത്തുക്കള്‍ക്കായി ലുലു കണ്‍വെന്‍ഷന്‍ സെന്റരില്‍ റിസപ്ഷെന്‍ നടത്തും. ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കാനിരിക്കുന്ന റിസെപ്ഷനില്‍ സിനിമാ മേഖലയില്‍ നിന്നുള്ള പല പ്രമുഖരേയും ക്ഷണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കെട്ടിടനികുതി നിശ്ചയിക്കുന്നതിന്റെ ഭാഗമായി വീട് അളക്കാനെത്തിയ വില്ലേജ് ഓഫിസറെയും ജീവനക്കാരനെയും കെട്ടിടയുടമ മർദിച്ചു. മർദനമേറ്റ കുളത്തുമ്മൽ വില്ലേജ് ഓഫിസർ ഇബനീസർ, ഫീൽഡ് അസിസ്റ്റന്റ് രതീഷ്കുമാർ എന്നിവരെ കാട്ടാക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയാണു സംഭവം.റവന്യു വകുപ്പിനു ലഭിക്കേണ്ട കെട്ടിടനികുതി നിശ്ചയിക്കുന്നതിന്റെ ഭാഗമായാണു വില്ലേജ് ഓഫിസറും സംഘവും എട്ടിരുത്തി ബർമാറോഡിലുള്ള എഎം ഹൗസിൽ ഷഹറുദീന്റെ വീട്ടിലെത്തിയത്. വീട് അളക്കുന്നതിനിടെ ഭാര്യ അറിയിച്ചതിനെത്തുടർന്ന് ഷഹറുദീൻ വീട്ടിലെത്തി. വന്നപാടെ വീട് അളക്കുകയായിരുന്ന വില്ലേജ് ഓഫിസറെ മർദിച്ചു.

ഒപ്പമുണ്ടായിരുന്ന ഫീൽഡ് അസിസ്റ്റന്റ് രതീഷിനും മർദനമേറ്റു. ടേപ്പ് വലിച്ചു പൊട്ടിച്ച്, കഴുത്തിനു കുത്തിപ്പിടിച്ച് വീടിനു പുറത്താക്കുകയായിരുന്നു. കെട്ടിടനികുതിയായി റവന്യു വകുപ്പിന് ഒറ്റത്തവണ നൽകേണ്ട നികുതി നിശ്ചയിക്കുന്നതിനു റവന്യു സംഘം വീടുകളിലെത്തുക പതിവാണ്. എത്ര ചതുരശ്ര അടിയാണ് എന്നു കണ്ടെത്തിയാണു നികുതി നിശ്ചയിക്കുക. ഇങ്ങനെ നിശ്ചയിക്കുന്ന നികുതി ഒടുക്കേണ്ട ബാധ്യത കെട്ടിടയുടമയ്ക്കുണ്ട്. ഒരുതവണ മാത്രമേ ഇത്തരത്തിൽ നികുതി റവന്യു വകുപ്പിനു നൽകേണ്ടതുള്ളൂ. എന്നാൽ, ഭൂരിഭാഗം പേരും റവന്യു നികുതി ഒടുക്കാറില്ല. സർക്കാരിന്റെ കർശന നിർദേശത്തെ തുടർന്നാണ് ഇപ്പോൾ റവന്യു സംഘം നികുതി നിർണയത്തിനിറങ്ങിയിട്ടുള്ളത്.

ഒടുക്കലിന്റെ ഭാഗമായാണു റവന്യു അധികൃതർ വീട് അളക്കാനെത്തിയത്. ഇതിനു വില്ലേജ് ഓഫിസർക്കും സംഘത്തിനും മർദനമേറ്റ വീടിനു സമീപത്തെ ഏഴു വീടുകൾക്കു നികുതി നിശ്ചയിക്കാൻ ഇന്നലെ അളവ് നടത്തിയിരുന്നു. ഇവിടെയൊന്നും ചെറുത്തുനിൽപുണ്ടായില്ല. എട്ടാമതാണു മർദനമേറ്റ എഎം ഹൗസിലെത്തിയത്. ഇതേസമയം, ഷഹറുദീന്റെ ഭാര്യ ആൻസി വില്ലേജ് ഓഫിസർക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചു. ദുരുദ്ദേശ്യത്തോടെ തന്റെ വീട്ടിലെത്തിയെന്നാണു പരാതിയെന്നു പൊലീസ് പറഞ്ഞു. എന്നാൽ, ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽനിന്നു രക്ഷപ്പെടാനുള്ള തന്ത്രമാണു പ്രതിയുടെ പരാതിയെന്നു റവന്യു ജീവനക്കാർ ആരോപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കുന്നു. ഫെബ്രുവരി ആദ്യവാരം മുതൽ സമരം ആരംഭിക്കും. ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പാകാത്ത സാഹചര്യത്തിലാണ് നഴ്സുമാർ പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്. അത്യാഹിത വിഭാ​ഗത്തിലൊഴികെയുള്ള നഴ്സുമാർ സംസ്ഥാനവ്യാപകമായി സമരത്തിൽ പങ്കെടുക്കും.

ചേർത്തല കെവിഎം ആശുപത്രിയിലെ സമരം 154 ദിവസമായി തുടരുകയാണ്. ഇവിടെ 110 നഴ്സുമാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. മിനിമം വേതനം നൽകണമെന്നുള്ള സർക്കാർ ഉത്തരവ് ആശുപത്രി പാലിച്ചിട്ടില്ലെന്നാണ് നഴ്സുമാരുടെ പരാതി. 7000 രൂപയാണ് മിനിമം ശമ്പളം. ഇത് കൂടാതെ 12 മണിക്കൂർ‌ ജോലി ചെയ്യിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യമുണ്ട്.

മന്ത്രിമാരായ തോമസ് ഐസക്, തിലോത്തമന്‍, എംഎല്‍എ എംഎ ആരിഫ്, കളക്ടര്‍ ടിവി അനുപമ എന്നിവര്‍ സമരം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നഴ്‌സുമാര്‍ സമരം അവസാനിപ്പിച്ചിരുന്നില്ല. ആശുപത്രി മാനേജ്‌മെന്റ് നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കുകയും സമരം ചെയ്യുന്നവര്‍ക്കെതിരെ കുപ്രചരണങ്ങള്‍ നടത്തുകയും ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് സമരം തുടര്‍ന്നതെന്നാണ് യുഎന്‍എ വ്യക്തമാക്കി.

ചാവക്കാട്: കേരളത്തിലെ ഗാര്‍ഹിക പീഡനക്കേസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയാണ് ചാവക്കാട് സ്വദേശിയായ നഴ്‌സിന് കോടതി വിധിച്ചത്. രണ്ടുകോടി രൂപയാണ് നഷ്ടപരിഹാരത്തുകയായി ഭര്‍ത്താവ് നല്‍കേണ്ടത്. ഏറെക്കാലം വിദേശത്ത് ജോലി ചെയ്ത നഴ്‌സ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ഫയല്‍ ചെയ്ത കേസിലാണ് അനുകൂല വിധിയുണ്ടായത്. ഗാര്‍ഹിക പീഡനത്തിന് പുറമേ തന്റെ സമ്പാദ്യം മുഴുവന്‍ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് യുവതി പരാതിയില്‍ ബോധിപ്പിച്ചിരുന്നത്. ചാവക്കാട് വെങ്കിടങ്ങ് പാടൂര്‍ പുത്തല്ലത്ത് സുപാലിതന്റെ മകള്‍ ഷീലയും പ്രായപൂര്‍ത്തിയാകാത്ത മകളും സ്ത്രീകളുടെ സംരക്ഷണനിയമപ്രകാരം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചാവക്കാട് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിധി പുറപ്പെടുവിച്ചത്.

കോട്ടയം, കുറുവിലങ്ങാട് കല്ലകത്ത് ജോര്‍ജ് 1995ല്‍ ആണ് ഷീലയെ വിവാഹം കഴിക്കുന്നത്. നേരത്തെ വിവാഹിതനായിരുന്ന ജോര്‍ജ്ജ് ഇക്കാര്യം മറച്ചുവച്ചാണ് ഷീലയെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഒരു മകളും ജനിച്ചു. ആദ്യം വിയന്നയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ജോര്‍ജ് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലാണ് ജോലി ചെയ്യുന്നത്. വിയന്നയില്‍ ജോലി ചെയ്യുമ്പോഴാണ് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ നഴ്‌സായിരുന്ന ഷീലയെ വിവാഹം ചെയ്യുന്നത്. ഇതിനു ശേഷം ഷീലയെ രാജിവെപ്പിച്ച് വിയന്നയിലേക്ക് കൊണ്ടുപോയി. സര്‍ക്കാര്‍ ജോലി രാജിവെച്ച് ഭര്‍ത്താവിനൊപ്പം പോയ ഷീലയ്ക്ക് അവിടെ ജോലിയും ലഭിച്ചു. എന്നാല്‍, പിന്നീടങ്ങോട്ട് ഇവര്‍ക്കിടയില്‍ അസ്വസ്ഥതകള്‍ വളര്‍ന്നു വന്നു.

ഭാര്യയെ ജോലിക്ക് വിട്ട് ഭര്‍ത്താവ് പണം തട്ടിയെടുക്കുന്നത് പതിവായി മാറി. ശമ്പളമായും മറ്റും ഷീലക്ക് ലഭിച്ചിരുന്ന തുക മുഴുവനും ജോര്‍ജ്ജ് കൈവശപ്പെടുത്തി. വിദേശത്തുള്ള സമ്പാദ്യം മുഴുവനും ജോര്‍ജ്ജ് കൈവശപ്പെടുത്തിയെന്നാണ് യുവതി പരാതിയില്‍ ബോധിപ്പിക്കുന്നത്. ജോര്‍ജിന്റെ സഹോദരങ്ങളും അമ്മയും ഇതിനു കൂട്ടുനില്‍ക്കുകയും മാനസികവും ശാരീരികവുമായി പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്‌തെന്നും ഷീല കോടതിയില്‍ ബോധിപ്പിച്ചു. സമ്പാദ്യമൊന്നുമില്ലാത്ത തന്നെയും മകളെയും 2003 ഓഗസ്റ്റില്‍ നാട്ടില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചു.

മറ്റൊരിക്കലും വിദേശത്തു പോകാന്‍ സാധിക്കാത്ത വിധത്തില്‍ പാസ്‌പോര്‍ട്ടും വിസയും അടക്കമുള്ള രേഖകളുമായി ജോര്‍ജ്ജ് സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് കടന്നു കളയുകയായിരുന്നു. ഇത് വഴി തനിക്ക് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് യുവതി കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.ജോര്‍ജിന്റെ ബന്ധുക്കള്‍ ഷീലയെയും മകളെയും വീട്ടില്‍നിന്ന് ഇറക്കിവിട്ടു. ഇതേത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. വരുമാനനഷ്ടം, നഷ്ടപരിഹാരം, പ്രതിമാസച്ചെലവ് എന്നീ ഇനങ്ങളിലായാണ് പലിശസഹിതം ഷീലയ്ക്കും മകള്‍ക്കും രണ്ടുകോടി രൂപ നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

കൊച്ചി: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്.ഐ ടി.ഗോപകുമാറിന്റെ ആത്മഹത്യ മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം മൂലമെന്ന് ആത്മഹത്യാക്കുറിപ്പ്. തൂങ്ങിമരിച്ച ലോഡ്ജ് മുറിയില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ജെ പീറ്റര്‍, എസ്ഐ വിപിന്‍ദാസ് എന്നിവര്‍ ജീവിക്കാന്‍ കഴിയാത്ത വിധം മാനസിക സമ്മര്‍ദ്ദത്തിലാഴ്ത്തിയെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുള്ളത്.

പ്രമോഷന്‍ ലഭിച്ചതിനു ശേഷം കഴിഞ്ഞ ഒരാഴ്ച്ചയായി ഗോപകുമാര്‍ തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം കണ്ടെടുത്ത നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള മുറിയിലാണ് കഴിഞ്ഞ ആറുമാസമായി ഇദ്ദേഹം താമസിച്ചു വരുന്നത്. ആത്മഹത്യയെക്കുറിച്ച് വീട്ടുകാര്‍ക്ക് സൂചനയൊന്നും ലഭിച്ചിരുന്നില്ല.

ഇന്നലെ രാവിലെ ഭാര്യ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നപ്പോള്‍ നോര്‍ത്ത് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മുറിയിലെത്തിയ നോര്‍ത്ത് സ്റ്റേഷനിലെ പൊലീസുകാരാണ് മൃതദേഹം കണ്ടെടുത്തത്. തന്റെ മൃതദേഹം പോലും വിപിന്‍ ദാസിനെയും പീറ്ററിനെയും കാണിക്കരുതെന്ന് ആത്മഹത്യാക്കുറിപ്പില്‍ ഗോപകുമാര്‍ പറഞ്ഞിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും.

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങളിലെ ചില സംഭാഷണ ശകലങ്ങള്‍ ഉദ്ധരിച്ച് ദിലീപ് വീണ്ടും നടിയെ അപമാനിക്കാന്‍ ശ്രമിക്കുന്നതായി അന്വേഷണ സംഘം. കേസിലെ പ്രധാന തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കിയിരിക്കുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് ദിലീപ് നടിയെ അപമാനിക്കാന്‍ ശ്രമിക്കുന്നതെന്ന് അന്വേഷണ സംഘം പറയുന്നു. നേരത്തെ തെളിവായി ഹാജരാക്കിയ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

നടി അക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ ദിലീപിന് ദൃശ്യങ്ങള്‍ നല്‍കരുതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പൊലീസ് എതിര്‍ സത്യവാങ്മൂലം നല്‍കും. നിയമപ്രകാരം നടിയെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ തനിക്ക് ലഭിക്കേണ്ടതാണെന്ന് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പൊലീസ് സുനിയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയിരിക്കുന്ന ഈ ദൃശ്യങ്ങള്‍ കേസിലെ പ്രധാന തെളിവാണ്.

നിലവില്‍ പൊലീസ് കണ്ടെടുത്ത വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ നടിയെ വീണ്ടും അപമാനിക്കാന്‍ ലക്ഷ്യം വെച്ചാണ് ദിലീപ് ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നതെന്നാണ് പൊലീസ് വാദം. ദൃശ്യത്തിലെ സംഭാഷണ ശകലങ്ങള്‍ അടിസ്ഥാനപ്പെടുത്തി ദീലിപ് നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമിക്കുകയാണെന്നും പൊലീസ് പറയുന്നു.

ദൃശ്യങ്ങളില്‍ നിന്നും ഒരു സ്ത്രീ ശബ്ദം എഡിറ്റ് ചെയ്ത് മാറ്റിയിട്ടുണ്ടെന്നും ഇവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇടയ്ക്ക് കേള്‍ക്കാനാവുമെന്നുമാണ് ദിലീപ് നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ പറയുന്നത്. ഈ വാദം സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണെന്ന് പൊലീസ് പറയുന്നു. കുറ്റപത്രം ചോര്‍ത്തിയെന്നാരോപിച്ച് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ കോടതി പൊലീസിനെ താക്കീത് ചെയ്തിരുന്നു.

ജമ്മുവില്‍ മരിച്ച ജവാന്‍ സാം എബ്രഹാമിന്‍റെ അമ്മയുടെ കണ്ണീരിന് മുന്നില്‍ തേങ്ങിക്കരഞ്ഞ് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ധീരജവാന്‍റെ അമ്മയായ സാറാമ്മയുടെ നെഞ്ചുപൊട്ടുന്ന വേദന കണ്ടാണ് കളക്ടറും കരഞ്ഞത്. പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പിലാണ് സാം എബ്രഹാം വീരമൃത്യു വരിച്ചത്.

മകനെ സംബന്ധിച്ച ഓര്‍മകള്‍ പങ്കുവയ്ക്കുന്നതിനിടെ സാറാമ്മ കരയുകയായിരുന്നു. ഇത് കണ്ടാണ് കളക്ടറും വികാരഭരിതയായത്. പിന്നീട് അമ്മയെ ആശ്വസിപ്പിച്ചു. അമ്മ ധൈര്യമായിരിക്കണം. മകന് വേണ്ടി ബാക്കിയുള്ള കാര്യങ്ങള്‍ ചെയ്യാമെന്നും ടി. വി. അനുപമ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ധീരജവാന്‍റെ വീട്ടിലെത്തിയ കളക്ടര്‍ അച്ഛന്‍ എബ്രഹാമിനെ ആശ്വസിപ്പിച്ചു. പിന്നീട് അമ്മയുടെ അടുത്തെത്തി.

ജമ്മുവില്‍ മരിച്ച ജവാൻ സാം എബ്രഹാമിന്‍റെ മൃതദേഹം ഇന്ന് കേരളത്തിലെത്തിക്കും. രാത്രി 8 മണിയോടെ തിരുവനന്തപുരത്തെത്തിക്കും. നാളെ രാവിലെ മാവേലിക്കരയിലേക്ക് കൊണ്ടുപോകും. സാം എബ്രഹാം പഠിച്ച ബിഷപ്പ് ഹോഡ്ജസ് സ്കൂളിലും വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും..

കൊച്ചി: വടയമ്പാടി ഭജന മഠത്ത് എന്‍.എസ്.എസ്സിന്റെ ഭൂമികയ്യേറ്റത്തിനെതിരെ നടക്കുന്ന ജനകീയ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമ പ്രവര്‍ത്തകരായ അഭിലാഷ് പടച്ചേരി, അനന്തു രാജഗോപാല്‍ ആശ എന്നിവരെയാണ് രാമമംഗലം പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ കൂടാതെ സമരത്തില്‍ പങ്കെടുത്ത 7 ഓളം പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അറസ്റ്റ് ചെയ്തവരെ രാമമംഗലം പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. മാധ്യമ പ്രവര്‍ത്തകരായ അഭിലാഷ് പടച്ചേരിയും അനന്തു രാജഗോപാല്‍ ആശയും മാവോയിസ്റ്റ് ബന്ധമുള്ളവരാണെന്ന് പൊലീസ് ആരോപിച്ചു. എന്നാല്‍ ന്യൂസ് പോര്‍ട്ട് എന്ന ഓണ്‍ലെന്‍ പത്രത്തിന്റെ എഡിറ്ററും റിപ്പോര്‍ട്ടറുമാണ് അറസ്റ്റ് ചെയ്യപ്പെട്ട അഭിലാഷും അനന്തുവും.

വടയമ്പാടി ഭജന മഠത്ത് എന്‍.എസ്.എസ്സിന്റെ ഭൂമികയ്യേറ്റത്തിനെതിരെ ദലിത് ഭൂ അവകാശമുന്നണിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. സമരം ചെയ്യുന്നവരെ മാവോയിസ്റ്റാക്കാന്‍ പൊലീസ് ശ്രമമുണ്ടെന്ന് നേരത്തെ സമര സ്മിതി ആരോപിച്ചിരുന്നു. പുലര്‍ച്ചെ 5.30 വന്‍ പൊലീസ് സന്നാഹവുമായി എത്തിയ റവന്യൂ അധികാരികള്‍ സമര പന്തല്‍ പൊളിച്ചു മാറ്റിയിരുന്നു.

RECENT POSTS
Copyright © . All rights reserved