ആർത്തവമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സാനിറ്ററി പാഡിനുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. നെടുമ്പാശേരി കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് യുവതി അറസ്റ്റിലായത്. യുവതിയിൽ നിന്ന് 29.89 ലക്ഷം വിലവരുന്ന സ്വർണം പിടിച്ചെടുത്തു. റിയാദിൽ നിന്നും എയർ ഇന്ത്യ വിമാനത്തിലാണ് യുവതി നെടുമ്പാശേരിയിൽ എത്തിയത്.
സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് യുവതി അടിവസ്ത്രത്തിനുള്ളിൽ ധരിച്ചിരുന്ന സാനിറ്ററി പാഡിൽ നിന്നും സ്വർണം കണ്ടെത്തിയത്. ആർത്തവമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ പാഡിന് ചുവന്ന നിറം നൽകിയിരുന്നു. ദേഹ പരിശോധന നടത്തുന്നതിനിടയിൽ പിരീഡ്‌സ് ആണെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞു മാറി. എന്നാൽ ഗ്രീൻ ചാനലിലൂടെ കടന്നപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയും പരിശോധിക്കുകയുമായിരുന്നു.
ട്രാഫിക് നിയമലംഘനത്തിന് രണ്ടു ദിവസം മുൻപ് പോലീസ് പിടികൂടി പിഴ ചുമത്തി വിട്ടയച്ച യുവാവിനെ പമ്പാനദിയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്വയിലെ റസ്റ്റോറൻറ് ജീവനക്കാരൻ കാവാലം കൊച്ചുമുണ്ടടിത്തറ പൊന്നപ്പന്റെ മകൻ നിതിൻ പൊന്നപ്പനെയാണ് ( 27 ) മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാവിലെ എട്ടരയോടെ എടത്വ പാലത്തിന് പടിഞ്ഞാറ് വശം തെക്കേക്കരയിൽ കുളിക്കടവിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്.
ഇരുചക്ര വാഹനത്തിൽ വന്ന നിതിനെ കേളമംഗലം ഭാഗത്തു വെച്ച് രണ്ടു ദിവസം മുൻപ് രാത്രി പോലീസ് പിടികൂടിയിരുന്നു. രാത്രി തന്നെ വിട്ടയച്ചു. പക്ഷേ നിതിൻ രാവിലെ ജോലിക്കെത്തിയിരുന്നില്ല.
കടയുടമ പോലീസിൽ പരാതി നൽകിയിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നാണ് സൂചനയെന്നും പോലീസ് പറഞ്ഞു. സംസ്കാരം നടത്തി. അമ്മ ഓമന.
ചിറ്റൂരിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ചു. പാലക്കാട് നല്ലോപ്പിള്ളി പാറക്കളം സ്വദേശിനി അനിതയും കുഞ്ഞുമാണ് മരിച്ചത്. രാവിലെയാണ് സംഭവം. ഫെബ്രുവരി ആറിനാണ് അനിതയെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.
രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അനിതയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തുന്നതിനു മുൻപുതന്നെ അനിത മരിച്ചു. ചിറ്റൂർ താലൂക്ക് ആശുപത്രി അധികൃതരുടെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ മതിയായ ചികിത്സ നൽകിയിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
കോട്ടയം നഗരത്തിന്റെ പ്രൗഡിക്ക് ഏറെ മാറ്റു കൂട്ടുന്നത് ശീമാട്ടി എന്ന വസ്ത്ര ബ്രാന്‍ഡിന് വലിയ ഒരു പങ്കുണ്ട്. ശീമാട്ടി എന്ന ലോകോത്തര ബ്രാന്‍ഡുകളിലൊന്നായി മാറിക്കഴിഞ്ഞു. വമ്പന്‍ പരസ്യങ്ങളും ജനസ്വീകാര്യതയുമെല്ലാം ശീമാട്ടിയെ വസ്ത്ര വ്യാപാര ബിസിനസില്‍ വേറിട്ട ഒരു തലത്തിലെത്തിച്ചു. ശീമാട്ടിയുടെ തലപ്പത്ത്് ഇരിക്കുന്നത് ആ ബ്രാന്‍ഡിനെ ലോക പ്രസിദ്ധമാക്കിയ ഒരു അയണ്‍ ലേഡിയെന്ന വിശേഷിപ്പിക്കാവുന്ന മഹിളാ രത്‌നമാണ്. ബീനാ കണ്ണന്‍. ഇപ്പോഴിതാ ബീന കണ്ണന്‍ തന്റ ബിസിനസ് പടുത്തുയര്‍ത്തുമ്പോള്‍ നേരിട്ട ദുരനുഭവങ്ങളെയും ദുര്‍ഘടം നിറഞ പാതകളെയും പറ്റി പറയുകയാണ്. ഏത് വിജയിച്ച സംരംഭകര്‍ക്കും പരിഹാസവും കളിയാക്കലും കഷ്ടതകളും കഠിനാധ്യാനവും എല്ലാം നിറഞ്ഞ ഒരു കാലം ഉണ്ടാകും. അതെല്ലാം താണ്ടിയാണ് കാണുന്ന മികച്ച പല ബിസിനസുകാരും തങ്ങളുട പ്രസ്ഥാനം പടുത്തുയര്‍ത്തിയിരിക്കുന്നത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെയെന്ന പരിപാടിയിലാണ്് തന്റെ കഥ ബീന കണ്ണന്‍ പറയുന്നത്.
വസ്ത്ര വ്യാപ്ര മേഖലയില്‍ പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ബീന കണ്ണന്‍രെയും ജനനം. ക്യാന്‍സര്‍ ബാധിച്ചാണ് തന്‍രെ ഭര്‍ത്താവ് മരിക്കുന്നത്. അന്ന് ഭര്‍ത്താവാണ് ബിസിനസ് നടത്തുന്നത്. മകള്‍ക്ക് അന്നു ആറു മാസം മത്രമാണ് പ്രായം. മറ്റ് കുട്ടികളുമുണ്ട്. തന്‍രെ ഭര്‍ത്താവ് ക്യാന്‍സര്‍ ബാധിതനായ അദ്ദേഹംത്തിന് അത് മുഴുവന്‍ പടര്‍ന്നു പിടിക്കാന്‍ തുടങ്ങി. എന്തു ചെയ്യണമെന്നറിയാത്ത ഞാന്‍. അന്ന് ഞാന്‍ അദ്ദേഗത്തിന്‍കെ ഭാര്യ മാത്രമാണ്. ഒരു കുടുംബിനി. അന്നു സ്ത്രീകളാരും ജോലിക്കു പോകുമായിരുന്നില്ല തങ്ങളുടെ റെഡിയാര്‍ സമുദായത്തില്‍. ഭര്‍ത്താവിന്‍െ അസുഖം വല്ലാതെ തളര്‍ത്തി. പന്ത്രണ്ടു കൊല്ലത്തോളം ഞാന്‍ രാവും പകലും കരയുമായിരുന്നു. ഒടുലില്‍ അച്ചന്‍ എന്നാേട് എന്തിനാണ് ഇങ്ങനെ കരയുന്നതെന്ന് ചോദിച്ചു. പിന്നീടങ്ങോട്ട് ജീവിതം പിടിക്കാനുള്ള വാശിയായിരുന്നു. പിന്നീട് യൂറോപ്പിലും സിംഗപൂരിലുമാെക്കെ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വന്നു. നിരവധി പ്രശ്‌നങ്ങള്‍ അപ്പോഴും വന്നു. താന്‍ ഗര്‍ഭിണിയായിരുന്ന സമയത്ത് വീട്ടില്‍ റെയ്ഡ് നടന്നിട്ടുണ്ട്. അന്നു അച്ചനും അമ്മയും വീട്ടിലില്ല. പതിമൂന്ന് ദിവസമാണ് റെയ്ഡ് നടന്നത്.
അതിന്‍രെ ടോര്‍ച്ചര്‍ താങ്ങാവുന്നതിലപ്പുറമായിരുന്നു. രാത്രി മൂന്ന് മണി വരെ റെയ്ഡും പിന്നീട് അവരുടെ ചോദ്യം ചെയ്യലും. അതിനിടയ്ക്ക് ബാങ്ക് അക്കൗണ്ട് മരവപ്പിച്ചു. റെയ്ഡിന്‍െര ടോര്‍ച്ചര്‍ താങ്ങാനാവാതെ തന്റെ ഭര്‍ത്താവ് ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അന്ന് അദ്ദഹത്തെ പ്രഗനന്റായ ഞാനാണ് ആശുപത്രിയിലെത്തിക്കുന്നത്. മറ്റാരും കൂടെ ഉണ്ടായിരുന്നില്ല. അമ്മയ്ക്കു പത്തു പവനോളം സ്വര്‍ണ്ണം ഉണ്ടായിരുന്നു. അതൊക്കെ റെയ്ഡിന്‍രെ പേരില്‍ അവര്‍ കൊണ്ടു പോയി. കണ്ണന്‍ മരിച്ചപ്പോഴാണ് കണ്ണന്റെ സ്ഥാനം തനിക്കു ഏറ്റെടുക്കേണ്ടി വന്നത്. അതുവരെ താന്‍ പൊതുവെ കാര്യങ്ങലില്‍ ഉള്‍പ്പെടുമെന്നല്ലാതെ മറ്റൊരു സ്ഥനമൊന്നും വഹിച്ചിരുന്നില്ല.
പര്‍ച്ചേയ്‌സിങിന് കണ്ണനായിരുന്നു പോയിരുന്നത്. പിന്നീട് എല്ലാം ഒറ്റയ്ക്കു ചെയ്യേണ്ടി വന്നു. കുത്താമ്പള്ളി, ബാലരാമപുരത്തു നിന്നും താന്‍ കോട്ടന്‍ സാരിയകള്‍ പര്‍ച്ചേയ്‌സ് ചെയ്തു. അവിടെ നിന്നായിരുന്നു തുടക്കം. പിന്നീട് അതില്‍ വ്യത്യസ്തത തേടി താന്‍ കേരളത്തിന് പുറത്തേയ്ക്ക് പോയി. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ പല വ്യത്യസ്തകള്‍ നിറഞ്ഞ കോട്ടണ്‍ സാരികള്‍ വാങി. അന്ന പരസ്യത്തിന് അന്ന്് രണ്ടു ലക്ഷം രൂപ വേണമായിരുന്നു. എനിക്കാകെ ബിസിനസ്് ചെയ്ത് കിട്ടുന്നത് അഞ്ച് ലക്ഷം രൂപയായിരുന്നു. അതുകൊണ്ട് തന്നെ പരസ്യം അന്ന് നല്‍കാനാകുമായിരുന്നില്ല.പിന്നീടാണ് ഞാന്‍ സില്‍ക്ക്‌സാരി മേഖലയിലേയ്ക്ക് ഇറങ്ങിയതെന്നും ബീന കണ്ണന്‍ പറുയുന്നു. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ശീമാട്ടി ഇന്ന് ലോകോത്തര ബ്രാന്‍ഡായി മാറിയിരിക്കുന്നത്.
ഒരു വെല്ലുവിളി വരുമ്പോഴാണ് അതിജീവിക്കാനുള്ള ശക്തിയുണ്ടാകുന്നത്. ഭര്‍ത്താവ് കണ്ണന്‍ പോയപ്പോഴും ഇപ്പോള്‍ അച്ഛനെ നഷ്ടമാകുമ്പോഴും അനുഭവിക്കുന്നതും ഈ വികാരമാണ്. അല്‍പം പ്രതിസന്ധികള്‍ കടന്നുവന്ന കാലത്താണ് അച്ഛന്‍ തനിയെ പര്‍ച്ചേസ് ചെയ്യാന്‍ പോകാന്‍ അനുവാദം തന്നത്. 1999ല്‍ തിരുവനന്തപുരമടക്കം പല ജില്ലകളിലും ബ്രാഞ്ച് തുടങ്ങണമെന്ന എന്റെ ആഗ്രഹം ആദ്യം വേണ്ടെന്നു പറഞ്ഞത് അച്ഛനാണ്. 20 ബ്രാഞ്ചുകള്‍ നടത്തിയ അനുഭവപരിചയത്തില്‍ നിന്നുള്ള ആ വലിയ ‘നോ’ അനുഗ്രഹമായെന്ന് 10 വര്‍ഷം മുമ്പേ ഞാന്‍ അറിഞ്ഞ വലിയ പാഠമാണ്. അന്ന് അച്ഛന്‍ എന്നോട് ചോദിച്ചു, ”കൂടുതല്‍ ലാഭമുണ്ടാക്കി സ്വര്‍ണം കൊണ്ട് നീ ചോറുണ്ണില്ലല്ലോ” അതൊരു വെറും തമാശ ചോദ്യമല്ലെന്ന് തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്.
ഡിഗ്രിക്ക് നല്ല മാര്‍ക്ക് കിട്ടിയപ്പോള്‍ എം.എസ്‌സി.ക്ക് വിടാമോയെന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു. ”നീ പിഎച്ച്.ഡി.ക്ക് പോകുന്നില്ലല്ലോ. പിന്നെ എന്തിനാ ഒരു സീറ്റ് കളയുന്നതെന്നാണ്…” കുട്ടിക്കാലം മുതല്‍ കച്ചവടത്തിന് പണം കണ്ടെത്താന്‍ അച്ഛന്‍ ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പണം എന്നും വിലപ്പെട്ടതായിരുന്നു.
വിഷുക്കണി കണ്ട് കൃഷ്ണനെന്നോ വിഷ്ണുവെന്നോ വിളിക്കാവുന്ന ആ ദൈവസാന്നിധ്യത്തില്‍ നിന്നാണ് അച്ഛന്‍ എന്നെന്നേയ്ക്കുമായി പോയത്. അത് അച്ഛന്റെ നന്മ… ആ നന്മയില്‍ ഞാന്‍ മുന്നോട്ടുപോകുക തന്നെ ചെയ്യും.
കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അയൽവാസി പിടിയിൽ. കലഞ്ഞൂർ അനന്തു ഭവനിൽ അനന്തു(28) ആണ് മരിച്ചത്. സംഭവത്തിൽ കലഞ്ഞൂര്‍ കടുത്ത സ്വദേശിയുമായ ശ്രീകുമാര്‍ ആണ് പിടിയിലായത്. ഭാര്യയും അനന്തുവും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
കൂടല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് അനന്തുവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് കല്ലട കനാലില്‍ 28 കാരനായ അനന്തുവിന്റെ മൃതദേഹം കണ്ടെത്തുന്നത്.
പുലർച്ചെയോടെയാണ് കനാലിൽ മൃതദേഹം കണ്ടെത്തിയത്. പൊലീസിനെ ആക്രമിച്ചത് ഉൾപ്പടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനന്തു. രണ്ട് ദിവസം മുൻപ് അനന്തുവിനെ കാണാനില്ല എന്ന് ബന്ധുക്കൾ കൂടൽ പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് കരുതുന്നത്. മൃതദേഹത്തിൽ അസ്വഭാവിക മുറിവുകൾ ഉള്ളതായി ദൃക്സാക്ഷികൾ പറഞ്ഞു. കണ്ടെത്തുമ്പോൾ മൃതദേഹത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല.
തലയ്ക്ക് പിന്നില്‍ വെട്ടേറ്റ മുറിവുകളുണ്ടായിരുന്നതും പൊലീസിന് കൊലപാതകമാണെന്ന സംശയം വര്‍ധിപ്പിച്ചു. മൃതദേഹം കണ്ടെത്തിയ കനാലിന് സമീപത്തെ പറമ്പില്‍ രക്തക്കറകളും കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാത്രി മുതൽ അനന്തുവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കൂടൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് അനന്തുവിന്റെ മൃതശരീരം കണ്ടെത്തുന്നത്.
നടൻ ഉണ്ണി മുകുന്ദനെതിരെ നൽകിയ പീഡന കേസിന്റെ സ്റ്റേ ഹൈക്കോടതി നീക്കി. കേസിന് സ്റ്റേ അനുവദിച്ചതിനെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചരുന്നു. അഴിമതി ആരോപണം നേരിടുന്ന അഭിഭാഷകനാണ് ഉണ്ണിമുകുന്ദന് വേണ്ടി കേസിൽ ഹാജരായത്.
അതേസമയം അഭിഭാഷകൻ തെറ്റായ വിവരങ്ങൾ നൽകിയാണ് കേസിന് സ്റ്റേ വാങ്ങിയതെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. കേസ് ഒത്ത് തീർപ്പാക്കിയെന്ന് കാണിച്ച് കോടതിയിൽ നൽകിയ രേഖ വ്യാജമാണെന്ന് കോടതി കണ്ടെത്തിയതോടെയാണ് സ്റ്റേ നീക്കിയത്.
ഇന്ന് കേസ് പരിഗണിച്ചപ്പോൾ അഭിഭാഷകന്റെ ജൂനിയർ വക്കീലാണ് പകരം ഹാജരായത്. അതേസമയം കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് അഭിഭാഷകൻ മറുപടി പറയണമെന്ന് കോടതി വ്യക്തമാക്കി. ഉണ്ണിമുകുന്ദൻ മറുപടി സത്യവാങ് മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
വീട്ടിലെ കട്ടിലില്‍ തീ പടര്‍ന്ന് കയറി കിടപ്പുരോഗിയായ വയോധികന് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. ആനപ്പാറ കാരിക്കുന്ന് റോഡരികത്ത് വീട്ടില്‍ തങ്കപ്പന്‍ ആണ് മരിച്ചത്.
എഴുപത്തിനാല് വയസ്സായിരുന്നു. സമീപത്തെ പ്ലാസ്റ്റിക് ടീപ്പോയില്‍ കത്തിച്ചുവെച്ച മെഴുക് തിരിയില്‍ നിന്ന് തീ പടര്‍ന്ന് കട്ടിലിലെ പ്ലാസ്റ്റിക് കത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. തങ്കപ്പനെ ബുധനാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരു വര്‍ഷം മുമ്പാണ് തങ്കപ്പന്റെ ഭാര്യ ഷേര്‍ലി മരിച്ചത്. ഇതോടെ തങ്കപ്പന്‍ തനിച്ചായിരുന്നു താമസം. മകള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് എല്ലാ ദിവസവും വയോധികന് ഭക്ഷണം കൊണ്ട് നല്‍കാറുണ്ടായിരുന്നു. രാവിലെ ഏഴ് മണിയോടെ ചായ കൊടുക്കാന്‍ മകള്‍ വന്നിരുന്നു.
മുറിയിലേക്ക് കയറിയപ്പോഴാണ് വെന്തെരിഞ്ഞ നിലയില്‍ തങ്കപ്പന്റെ മൃതദേഹം കണ്ടത്. സ്ഥിരമായി മെഴുക് തിരി കത്തിച്ചു വെയ്ക്കുന്ന ശീലം തങ്കപ്പന് ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
കട്ടിലും സമീപത്തുണ്ടായിരുന്ന ടീപ്പോയും പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. നടക്കാന്‍ കഴിയാത്തതിനാല്‍ തങ്കപ്പന് തീപടര്‍ന്നുകയറിയപ്പോള്‍ രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഫൊറന്‍സിക് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കുടുംബവഴക്കിനെ തുടര്‍ന്ന് രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ മൂന്നുപേരെ ബന്ധു തീകൊളുത്തി കൊന്നു. തമിഴ്‌നാട്ടിലെ കടലൂരില്‍ ചെല്ലാങ്കുപ്പം വെള്ളി പിള്ളയാര്‍ കോവില്‍ തെരുവിലാണ് നടുക്കുന്ന സംഭവം. അക്രമിയും തീകൊളുത്തി മരിച്ചു.
തമിഴരസി, അവരുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഹാസിനി, തമിഴരസിയുടെ സഹോദരി ധനലക്ഷ്മിയുടെ നാല് മാസം പ്രായമുള്ള കുഞ്ഞ്, ധനലക്ഷ്മിയുടെ ഭര്‍ത്താവ് സര്‍ഗുരു എന്നിവരാണ് മരിച്ചത്.
സര്‍ഗുരുവാണ് മൂന്നുപേരെ തീകൊളുത്തി കൊന്ന ശേഷം ജീവനൊടുക്കിയത്. ധനലക്ഷ്മിയെയും തീകൊളുത്തിയിരുന്നു. എന്നാല്‍ രക്ഷപ്പെട്ട ധനലക്ഷ്മി ഗുരുതരമായി പൊള്ളലേറ്റ് സര്‍ക്കാര്‍ ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ്.
പ്രകാശ് – തമിഴരസി ദമ്പതികളുടെ ഏകമകളാണ് ഹാസിനി. സര്‍ഗുരുവുമായി വഴക്കിട്ട് ധനലക്ഷ്മി നാല് മക്കളുമായി സഹോദരി തമിഴരസിയുടെ വീട്ടിലേക്കു താമസം മാറിയിരുന്നു. ഇതിനുപിന്നാലെ സര്‍ഗുരു ഇവിടെയെത്തുകയും ഭാര്യയുമായി വഴക്കിടുകയും ചെയ്തു.
ഇതിന് പിന്നാലെ ക്ഷുഭിതനായ സര്‍ഗുരു, കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ധനലക്ഷ്മിയുടെയും കുഞ്ഞിന്റെയും ദേഹത്ത് ഒഴിച്ചു. ഇതു തടയാന്‍ ശ്രമിച്ച തമിഴരസിയുടെയും കുഞ്ഞിന്റെയും ദേഹത്തും പെട്രോളൊഴിക്കുകയും കത്തിക്കുകയുമായിരുന്നു.
സംഭവസ്ഥലത്തുവെച്ചു തന്നെ രണ്ടു കുഞ്ഞുങ്ങളും തമിഴരസിയും മരിച്ചു. പിന്നാലെ സര്‍ഗുരു സ്വയം തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് ഗുരുതരമായി പൊള്ളലേറ്റ ധനലക്ഷ്മിയെ ആശുപത്രിയില്‍ എത്തിച്ചത്.
എറണാകുളം ചെറായിയില്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. ചെറായി കുരിപ്പള്ളിശ്ശേരി ശശിയാണ് ഭാര്യ ലളിതയെ വെട്ടിക്കൊന്ന ശേഷം റോ-റോ ഫെറി സര്‍വീസില്‍നിന്ന് കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. കുടുംബവഴക്കാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശശിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായും പറയുന്നുണ്ട്.
മേളം കലാകാരനായ മകന്‍ ഉത്സവപരിപാടി കഴിഞ്ഞ് വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയപ്പോളാണ് ലളിതയെ വെട്ടേറ്റനിലയില്‍ കണ്ടത്. ഉടന്‍തന്നെ ബന്ധുക്കളെയും കൂട്ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിനിടെയാണ് ശശിയെ വീട്ടില്‍ കാണാനില്ലെന്ന വിവരമറിഞ്ഞത്. തിരച്ചില്‍ നടത്തുന്നതിനിടെ ഫോര്‍ട്ട്‌കൊച്ചിയില്‍ വാട്ടര്‍ മെട്രോ ജെട്ടിക്ക് സമീപം ഒരാള്‍ കായലില്‍ ചാടി മരിച്ചെന്ന വിവരം ലഭിച്ചു. തുടര്‍ന്നാണ് മരിച്ചത് ശശിയാണെന്ന് തിരിച്ചറിഞ്ഞത്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടില്‍നിന്നിറങ്ങിയ ശശി വൈപ്പിനിലെത്തി റോ-റോ ഫെറി സര്‍വീസില്‍ കയറിയെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ ആറരയ്ക്ക് വൈപ്പിനില്‍നിന്ന് ഫോര്‍ട്ട്‌കൊച്ചിയിലേക്കുള്ള റോ-റോ ജങ്കാറിലാണ് ശശി യാത്രചെയ്തിരുന്നത്. യാത്രയ്ക്കിടെ ഇയാള്‍ റോ-റോ സര്‍വീസില്‍നിന്ന് കായലില്‍ ചാടുകയായിരുന്നു. ഈ സംഭവത്തിന്റെ സിസിടിവിദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഓൺലൈൻ റമ്മിയിലൂടെ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിപ്പെടുത്തലുമായി ഭാര്യ രംഗത്ത്. ഓൺലൈൻ റമ്മി കളിച്ചുണ്ടായ വലിയ സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കഴിഞ്ഞ ദിവസം കൊല്ലങ്കോട് സ്വദേശി ഗിരീഷ് ആത്മഹത്യ ചെയ്തത്. ജോലി ചെയ്തിരുന്ന പണം മുഴുവനും റമ്മി കളിക്കാനാണ് ഗിരീഷ് ഉപയോഗിച്ചിരുന്നതെന്ന് ഭാര്യ വൈശാഖ പറയുന്നു.
റമ്മി കളിക്കാൻ പണമില്ലാതെ വരുമ്പോൾ തന്നെ മർദ്ധിച്ച് തന്റെ കയ്യിലുള്ള പണം വാങ്ങാറുള്ളതായും വൈശാഖ പറയുന്നു. തന്റെ 25 പവൻ സ്വർണാഭരണങ്ങൾ വിറ്റ പണവും കളിച്ച് തീർത്തു. കോവിഡ് കാലത്ത് ജോലി ഇല്ലാതെ ഇരുന്നപ്പോഴാണ് റമ്മി കളി ആരംഭിച്ചത്. പിന്നീട് റമ്മി കളിക്ക് അടിമപ്പെടുകയായിരുന്നെന്നും ഭാര്യ വൈശാഖ പറഞ്ഞു.
അതേസമയം ഗിരീഷ് ആത്മഹത്യ ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നതായും എന്നാൽ വീട്ടുകാർ അത് ഗൗരവമായി എടുത്തില്ലെന്നും വൈശാഖ പറഞ്ഞു. നിരവധിപേരിൽ നിന്നായി ലക്ഷങ്ങൾ വാങ്ങിയതയാണ് വിവരം.