കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പതിമൂന്നുകാരി ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി പൊലീസ്. സംഭവത്തിലെ പ്രതിയെ കീഴ്‌വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടക്കാട് ഇരവിചിറയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി പീരുമേട് കുമളി കൈലാസ് മന്ദിരംവീട്ടിൽ വിഷ്ണു സുരേഷാണ് (26) പിടിയിലായത്.
പനി, ഛർദി, തലവേദന, നെറ്റിയിലെ മുഴ എന്നീ അസുഖങ്ങൾക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സെപ്റ്റംബർ 9 നാണ് പെൺകുട്ടി മരിച്ചത്. അന്ന് അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്തിരുന്നു. മെഡിക്കൽ ബോർഡിന്റെ പരിശോധനയിൽ പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായി തെളിഞ്ഞിരുന്നു. ചങ്ങനാശേരി ജനറൽ ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷം സെപ്റ്റംബർ അഞ്ചിനാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
പെൺകുട്ടിയുടെയും അമ്മയുടെയും ഫോൺ കോളുകൾ പരിശോധിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. വിഷ്ണുവിന്റെ ഫോണിൽനിന്നു പെൺകുട്ടിയുടെ ഫോണിലേക്ക് 29 പ്രാവശ്യം വിളികൾ വന്നിരുന്നതാണ് വിഷ്ണുവിലേക്ക് അന്വേഷണമെത്തിയതെന്ന് പൊലീസ് പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിഷ്ണുവും പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നെന്നും ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നും തെളിഞ്ഞു.
2022 ഓഗസ്റ്റ് 16 ന് ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള ക്ഷേത്രത്തിൽവച്ചാണ് പെൺകുട്ടിയെ പരിചയപ്പെട്ടതെന്നും പിന്നീട് ഫോണിലൂടെ സൗഹൃദം തുടർന്നിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. എക്സ്ട്രാ കോർപോറിയൽ മെംബ്റെയ്‌ൻ ഓക്സിജനേഷൻ (ECMO) സഹായത്താൽ ചികിത്സ തുടരുകയാണെന്ന് ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.വി.പി.എസ് ലേക് ഷോർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ് നടൻ ചികിത്സയിൽ കഴിയുന്നത്. ഇസിഎംഓ മെഷീനിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
2021 ലാണ് അദ്ദേഹത്തിന് നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ സ്ഥിരീകരിച്ചത്. തുടർന്ന് എയിംസിൽ ഉൾപ്പെടെ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമായി സിനിമയിൽ സജീവമായ ശേഷം ഇക്കൊല്ലം വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു
ഖത്തറിൽ കഴിഞ്ഞ ബുധനാഴ്ച്ച കെട്ടിടം തകർന്ന് ഉണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയിലിന്റെ (44)മൃതദേഹമാണ് ശനിയാഴ്ച രാവിലെ ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ഇതോടെ, ബുധനാഴ്ച നടന്ന അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി. മലപ്പുറം നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായിയുടെ (48) മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ കണ്ടെത്തിയിരുന്നു. ഹമദ് മെഡിക്കൽകോർപറേഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞു.
ബിൽശിയാണ് നൗഷാദിന്റെ ഭാര്യ. മുഹമ്മദ് റസൽ, റൈസ എന്നിവർ മക്കളാണ്.
ബുധനാഴ്ച രാവിലെ കെട്ടിടം തകർന്നതിനു പിന്നാലെ ഫൈസലിനെയും നൗഷാദിനെയും കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണത്തിലായിരുന്നുഇന്നലെ വൈകുനേരത്തോടെയാണ് കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഗായകനും ചിത്രകാരനുമായ ഫൈസൽ ദോഹയിലെ വേദികളിൽ നിറസാന്നിധ്യമായിരുന്നു. ദീർഘകാലം സൗദിയിലായിരുന്ന ഇദ്ദേഹം മൂന്നു വർഷം മുമ്പാണ് ഖത്തറിലെത്തിയത്. പാറപ്പുറവൻ അബ്ദുസമദാണ് ഫൈസലിന്റെ പിതാവ്. മാതാവ് ഖദീജ. റബീനയാണ് ഭാര്യ. വിദ്യാർഥികളായ റന , നദ, മുഹമ്മദ് ഫെബിൻ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: ഹാരിസ്, ഹസീന. ഫൈസലിന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.
അതേസമയം, ബുധനാഴ്ച മുതൽ കാണാതായ കാസർകോട് കാസർകോട് പുളിക്കൂർ സ്വദേശി അഷ്‌റഫ് എന്ന അച്ചപ്പുവിനെ കുറിച്ച് ഇതുവരെ വിവരമൊന്നുമില്ലെന്ന് സുഹൃത്തുക്കൾ അറീച്ചു.
ബുധനാഴ്ച രാവിലെ 8.30ഓടെയാണ് അൽ മൻസൂറയിലെ ബിൻ ദിർഹമിൽ നാലു നില കെട്ടിടം തകർന്നു വീണത്. ഇവിടെ നിന്നും ഏഴു പേരെ രക്ഷാ സംഘം ഉടൻ തന്നെ പുറത്തെത്തിച്ചിരുന്നു. വ്യാഴാഴ്ചയോടെ രണ്ട് സ്ത്രീകളെയും പുറത്തെടുത്തു. 12 കുടുംബങ്ങളെ അധികൃതർ സുരക്ഷിതമായി മാറ്റിയിരുന്നു. ഇതിന് പുറമേ രണ്ട് ഇന്ത്യക്കാർ കൂടി മരണപെട്ടതായി സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്.ജർഖഡിൽ നിന്നുള്ള ആരിഫ് അസിസ് മുഹമ്മദ് ഹുസൈൻ, ആന്ധ്രായിൽ നിന്നുള്ള ഷെയ്ഖ് അബ്ദുൽ നബി ശൈഖ് ഹുസൈൻ എന്നിവർ മരണപെട്ടതായി അറിയുന്നു.
ജോലിസ്ഥലത്ത് മലയാളി യുവതി ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ. തൃശൂർ ഊരകം സ്വദേശി ഷാജിയുടെ മകൾ സബീനയാണ് മൈസൂരുവിൽ മരണപ്പെട്ടിരിക്കുന്നത്. സബീനയുടെ ശരീരത്തിൽ ആകെ മുറിപ്പാടുകൾ ഉണ്ട്.
കരുവന്നൂർ സ്വദേശിയായ ആൺസുഹൃത്തുമായുള്ള തർക്കത്തിനിടെ യുവാവ് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സബീനയുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് സുഹൃത്തിനെ മൈസൂരു പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരും.
ഭാര്യയുടെ മറ്റൊരു ബന്ധത്തെത്തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സോഷ്യൽ മീഡിയയിൽ നിരൂപകയും ആയ ഡോ. അനുജ ജോസഫ്. ചതിക്കപ്പെടുന്ന ഒരാളുടെ മാനസിക വേദന എന്താണെന്നു ഈ മനുഷ്യന്റെ ചങ്ക് പൊട്ടിയുള്ള വാക്കുകളിലുണ്ട് അനുജ പറയുന്നു.
ഡോ. അനുജ ജോസഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ചതിക്കപ്പെടുന്ന ഒരാളുടെ മാനസിക വേദന എന്താണെന്നു ഈ മനുഷ്യന്റെ ചങ്ക് പൊട്ടിയുള്ള വാക്കുകളിലുണ്ട്. മരണം കൊണ്ടു പരിഹരിക്കാൻ കഴിയുമോ എല്ലാ വേദനയും എന്ന ചോദ്യത്തിന് No എന്നാണ് ഇന്നുമെന്റെ മറുപടി. അങ്ങനെ ആണേൽ ഇന്നു പലരും ഈ ലോകത്തിൽ നിന്നു മൺമറഞ്ഞു പോയേനെ. വിവാഹബന്ധത്തിൽ പരസ്പരം പൊരുത്തപ്പെടാൻ കഴിയാത്തവർ എന്തിനു ഇതു പോലെ ഒരാളുടെ ജീവനെടുക്കാൻ വരെ കാത്തു നിൽക്കുന്നു.
ക്യാഷും വേണം കൂട്ടത്തിൽ സൂക്കേടും തീർക്കണം,എല്ലാം കൂടെ ഒരുമിച്ചു കൊണ്ടു പോകാമെന്ന ഒരുത്തിയുടെ വ്യാമോഹത്തിൽ പൊലിഞ്ഞത് ഒരു പാവത്തിന്റെ ജീവനാണെന്നു മാത്രം. പ്രിയ സഹോദരാ, നിങ്ങളുടെ കണ്ണുനീർ മനസ്സാക്ഷിയുള്ള ആരുടെയും ഉള്ളുലയ്ക്കും. എന്നിട്ടും നിങ്ങളെ മനസിലാക്കാതെ പോയവൾക്ക് കാലം ചിലത് കരുതിയിട്ടുണ്ട്.
നിങ്ങളുടെ കുഞ്ഞിനെ ഓർത്തു വേദന മാത്രം. അവൾക്കു ഒരു നല്ല അപ്പന്റെ സ്നേഹം നിങ്ങൾ നഷ്‌ടപ്പെടുത്തിയതോർത്തു. ആത്മഹത്യ ഒന്നിന്റെയും അവസാന വാക്കല്ല. ജീവിതത്തിൽ നിന്നു ഓടി ഒളിക്കുമ്പോഴും നിങ്ങൾക്ക് എന്തു സമാധാനം ലഭിക്കും. നിങ്ങളെ ചതിച്ചവർ ഈ ലോകത്തിൽ ജീവിതനാടകം തകർത്താടുമ്പോൾ!
ജോലിക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എഞ്ചിനീയര്‍ മരിച്ചു. എറണാകുളം ചളിക്കവട്ടത്ത് ഗുഡ് എര്‍ത്ത് ലെയിനില്‍ പുല്ലാട്ട് വീട്ടില്‍ താമസിക്കുന്ന എസ്. സുരേഷ് (59) ആണ് മരിച്ചത്. പാലാ സ്വദേശിയാണ്.
കോട്ടയ്ക്കലില്‍ സൈറ്റ് ഇന്‍സ്‌പെക്ഷന്‍ നടത്തികൊണ്ടിരുന്നപ്പോഴാണ് അപകടമുണ്ടായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.ബിടെക് സിവില്‍ എഞ്ചിനീയറിംഗില്‍ റാങ്ക് ജേതാവായിരുന്നു. സംസ്ഥാനത്തും പുറത്തുമായി നിരവധി സ്ഥാപനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. കൊച്ചി മെട്രോയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അവിടെയും പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും ഭാഗമാകാന്‍ സുരേഷിന് സാധിച്ചു.
അസോസിയേഷന്‍ ഓഫ് സ്ട്രക്ചറല്‍ ആന്‍ഡ് ജിയോ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് എഞ്ചിനീയേഴ്‌സ് മുന്‍ അധ്യക്ഷന്‍, ഹാം റേഡിയോ ഗില്‍ഡ് ഡയറക്ടര്‍, ഭാരതീയ വിദ്യാഭവന്‍ കൊച്ചികേന്ദ്രം ഡയറക്ടര്‍ ബോര്‍ഡംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പാലാ പുലിയന്നൂര്‍ പുല്ലാട്ട് വീട്ടില്‍ എ ശങ്കരന്‍ നായരുടെയും, കെ ലീലാവതി അമ്മയുടെയും മകനാണ്. ഭാര്യ: സുശീല. മക്കള്‍: ഹരിശങ്കര്‍, ശ്രീലക്ഷ്മി. മരുമക്കള്‍: ഉമ, ഹേമന്ത്. സംസ്‌കാരം നാളെ രാവിലെ 11ന് പുലിയന്നൂര്‍ പുല്ലാട്ട് വീട്ടുവളപ്പില്‍.
മണിമല പഴയിടത്ത് ഇരട്ടക്കൊലപാതക കേസിൽ പ്രതി അരുൺ ശശിക്ക് വധശിക്ഷ വിധിച്ച് കോടതി. പിതൃസഹോദരിയെയും ഭർത്താവിനെയും ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അരുൺ ശശി. 2013 സെപ്റ്റംബർ 28-ന് തീമ്പനാൽ വീട്ടിൽ തങ്കമ്മ (68), ഭർത്താവ് ഭാസ്‌കരൻ നായർ (71) എന്നിവരെയാണ് കൊലപ്പെടുത്തിയ കേസിലാണ് ഒമ്പത് വർഷത്തിന് ശേഷം കോടതി വിധി പറഞ്ഞത്.
പ്രതിക്ക് മേൽ ചുമത്തിയ ഭവനഭേദനം, കൊലപാതകം, കവർച്ച എന്നീ കുറ്റങ്ങൾ തെളിഞ്ഞെന്ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജ് ജെ നാസർ നിരീക്ഷിച്ചു. അതേസമയം, ശിക്ഷാ വിധിക്ക് മുന്നോടിയായി കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് അരുൺ മറുപടി പറഞ്ഞില്ല. ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്ന് അപേക്ഷിക്കുകയായിരുന്നു പ്രതി. തന്റെ ഏകസഹോദരിയുടെ ഭർത്താവ് അർബുദബാധിതനാണ്. അരുൺമാത്രമേ അവർക്ക് ആശ്രയമായുള്ളൂ. മനഃപരിവർത്തനത്തിനുള്ള അവസരം കൊടുക്കണമെന്നും പ്രതിഭാഗം ബോധിപ്പിച്ചു. എന്നാൽ, പ്രായവും മറ്റുസാഹചര്യങ്ങളും പരിഗണിക്കരുതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
ദമ്പതിമാരെ ക്രൂരമായി കൊന്ന അരുൺ പല കേസുകളിലെ പ്രതിയാണെന്നും, പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. കോടതി ആ വാദം പരിഗണിച്ചാണ് പരമാവധി ശിക്ഷയായ വധശിക്ഷ പ്രതിക്ക് വിധിച്ചത്
പൊതുമരാമത്ത് സൂപ്രണ്ടായിരുന്ന ഭാസ്‌കരൻ നായരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥയായിരുന്ന തങ്കമ്മയുടെയും കൈവശം പണവും സ്വർണവും ധാരാളമുണ്ടാകുമെന്ന് കരുതിയ പ്രതി അത് കവരാനായാണ് കൊല നടത്തിയത്. തന്റെ കാർ അപകടത്തിൽപ്പെട്ട് മോശമായതിനാൽ പുതിയതിന് അരുൺ ബുക്കുചെയ്തിരുന്നു. എന്നാൽ അത് വാങ്ങിക്കാൻ പണം തികഞ്ഞിരുന്നില്ല. ഇതിനായി പണം കണ്ടെത്താൻ ഭാസ്‌കരൻ നായരെ സമീപിച്ചെങ്കിലും കൊടുത്തില്ല.
തുടർന്നാണ് സെപ്റ്റംബർ 28-ന് അരുൺ ചുറ്റിക ശരീരത്തിലൊളിപ്പിച്ച് ഇവരുടെ വീട്ടിലെത്തി ഇരുവരെയും തലയ്ക്കടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കാൻ ഭാസ്‌കരൻ നായരെ തലയണകൊണ്ട് ശ്വാസംമുട്ടിക്കുകയും ചെയ്തിരുന്നു.
ഒന്നിലേറെപ്പേർ കൃത്യത്തിനുണ്ടെന്ന് തോന്നിക്കാൻ വാക്കത്തിയും കോടാലിയും സംഭവസ്ഥലത്ത് ഉപേക്ഷിച്ചു. കൊലചെയ്യാനുപയോഗിച്ച ചുറ്റിക സ്വന്തം വീട്ടിൽ ഒളിപ്പിച്ചു. തെളിവ് നശിപ്പിക്കാൻ മൃതദേഹങ്ങൾക്കുസമീപം മഞ്ഞൾപ്പൊടി വിതറി.
എന്നാൽ കവർച്ച നടത്തിയ തങ്കമ്മയുടെ ആഭരണം വിറ്റുകിട്ടിയ രണ്ടുലക്ഷം രൂപ കാറിന് തികയാത്തതിനാൽ മോഷണം നടത്തി അധികപണം കണ്ടെത്താൻ വീണ്ടും മോഷണത്തിനായി പ്രതി ഇറങ്ങിത്തിരിച്ചതാണ് കേസ് തെളിയാൻ തന്നെ കാരണമായത്.
കൊലപാതക കേസ് അന്വേഷണിച്ച അന്വേഷണ സംഘം അടുത്ത ബന്ധുക്കളെ സംശയിച്ചെങ്കിലും, അരുണിലേക്ക് അന്വേഷണമെത്തിയിരുന്നില്ല. ഇതിനിടെ കേസിലെ പ്രതിയെ പിടികൂടാൻ ആക്ഷൻ കൗൺസിലും അരുണിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിരുന്നു.
പിന്നീട് ഒക്ടോബർ 19-ന് കോട്ടയം റബ്ബർ ബോർഡിനുസമീപം സ്ത്രീയുടെ മാല പൊട്ടിച്ചോടിയ അരുണിനെ നാട്ടുകാർ പിടികൂടി ഈസ്റ്റ് പോലീസിൽ ഏൽപിച്ചതോടെയാണ് കേസിൽ വഴിത്തിരിവായത്. വിശദമായി ചോദ്യംചെയ്തപ്പോൾ, മണിമലയിലേതടക്കം പല മോഷണക്കേസുകളും ഇയാൾ നടത്തിയതാണെന്ന് മൊഴി നൽകി. മണിമല പോലീസ് ഇയാളെ ചോദ്യംചെയ്തപ്പോഴാണ് ബന്ധുക്കളെ കൊലപ്പെടുത്തിയ പഴയിടം കൊലപാതകവും സമ്മതിച്ചത്.
സൗദിയിലെ തബൂക്കിനു സമീപം ദുബയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് തിരുവമ്പാടി പെരുമാളിപ്പാടി ഓതിക്കൽ ജോസഫിന്റെയും ബോബിയുടെയും മകൻ ഷിബിൻ ജോസഫാണു (30) മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് പടിഞ്ഞാറൻ സൗദി അറേബ്യയിലെ തബൂക്ക്-യാമ്പു റോഡിൽ ദുബ എന്ന സ്ഥലത്ത് അദ്ദേഹം സഞ്ചരിച്ച വാഹനത്തിൽ ട്രക്ക് ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തബൂക്ക് ആസ്ട്ര കമ്പനിയിൽ ബേക്കറി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം തമ്പലമണ്ണ ചക്കുംമൂട്ട് കുടുംബാംഗമാണ്.
ഭാര്യ: ഡോണ (നഴ്‌സ്, ഇഎംഎസ് സഹകരണ ആശുപത്രി, മുംബൈ). സഹോദരങ്ങൾ: ഷിനി, ഷിന്റോ. ദുബ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകും.
ഫ്ലോറിഡയിലെ മയാമിയിലുള്ള ശ്രീ കോട്ടൂർ ജയ്ക്കിന്റെയും ശ്രീമതി സാലിയുടെയും മകനായ ശ്രീ ജാക്സണിന്റെയും, കാനഡയിലെ മിൽട്ടണിലുള്ള തെങ്ങനാട്ട് തമ്പിയുടെയും ബിനുവിന്റെയും മകളായ ശ്രീമതി മെറീനയുടെയും ഇളയ പുത്രി അലൈന മെറി കോട്ടൂർ (2 വയസ്സ്) മയാമിയിൽ നിര്യാതയായി. മിലാനായാണ് മൂത്ത സഹോദരി.
പൊതുദർശനം : മാർച്ച് 24 വെള്ളിയാഴ്ച്ച രാവിലെ 11 മണി മുതൽ ഉച്ചക്ക് 2 മണി വരെയും വൈകുന്നേരം 7 .30 മുതൽ 9 മണി വരെയും മയാമിയിലുള്ള ബെൽസ് ഫ്യൂണറൽ ഹോമിൽ വച്ച് നടക്കും.
സംസ്കാരം : മാർച്ച് 25 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് സെന്റ് മാർക്ക് കാത്തലിക്ക് ചർച്ചിൽ (St. Mark the Evangelist Catholic Church 5601 S Flamingo Rd Southwest Ranches, FL 33330) സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് വൈകുന്നേരം 4 മണിക്ക് ഫ്രെഡ് ഹണ്ടേഴ്സ് മെമ്മോറിയൽ ഗാർഡനിൽ (Fred Hunter’s Hollywood Memorial Gardens – 3001 N 72nd Ave, Hollywood, FL 33024) സംസ്കരിക്കും.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവർക്കും കുടുംബങ്ങൾക്കും മലയാളം യുകെ ന്യൂസിന്റെ ആദരഞ്ജലികൾ
നടനെക്കുടാതെ അവതാരകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെ സിനിമയുടെ ഒട്ടുമിക്ക മേഖലകളിലെല്ലാം കഴിവ് തെളിയിച്ച വ്യക്തിയാണ് രമേഷ് പിഷാരടി ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ ഒരു രസകരമായ സംഭവം അദ്ദേഹം അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ്.
രമേഷ് പിഷാരടിയുടെ വാക്കുകള്‍
‘കഴിഞ്ഞ ഡിസംബറില്‍ ഓസ്ട്രേലിയയിലേയ്ക്ക് താന്‍ പോയിരുന്നു. അന്ന് വിമാനത്താവളത്തിലെ പരിശോധനയില്‍ എന്റെ മുഖവും പാസ്പോര്‍ട്ടിലെ മുഖവും കണ്ടതോടെ അവര്‍ക്ക് സംശയമായി. പാസ്പോര്‍ട്ടിലുള്ള ഫോട്ടോയില്‍ താടിയില്ല. ഇപ്പോള്‍ താടിയും മുടി സ്ട്രെയ്റ്റന്‍ ചെയ്തിട്ടുമുണ്ട്. ബയോമെട്രിക്കല്‍ സംവിധാനം ഉണ്ടായിരുന്നുമില്ല.
സംശയം തോന്നിയതോടെ എന്നെ പിടിച്ചു നിര്‍ത്തി. ‘നിങ്ങള്‍ ഒന്നു ഗൂഗിള്‍ ചെയ്യൂ. എന്റെ ഡീറ്റെയ്ല്‍സ് കിട്ടുമെന്ന് ഞാനവരോടു പറഞ്ഞു. ഗൂഗിള്‍ സെര്‍ച്ചില്‍ വന്നത് പഴയ ടിവി പരിപാടികള്‍.
പലതും പല കോലത്തില്‍. ഒടുവില്‍ അറിയാവുന്ന ഭാഷയില്‍ ഞാനൊരു നടനാണെന്ന് പറഞ്ഞൊപ്പിച്ചു. അതോടെയാണ് അവര്‍ പൊയ്ക്കോളാന്‍ പറഞ്ഞതെന്ന്’, പിഷാരടി വ്യക്തമാക്കുന്നു.