Kerala

നിയമകുരുക്കുകളെതുടർന്ന് മൂന്ന് മാസത്തോളം അടിവാരത്ത് തടഞ്ഞിട്ട ഭീമൻ യന്ത്രങ്ങൾ കയറ്റിയ കൂറ്റൻ ട്രക്കുകൾ താമരശ്ശേരി ചുരം കയറി. വൻ സന്നാഹങ്ങളുടെ അകമ്പടിയിലാണ് നഞ്ചൻകോട് നെസ്ലെ ഫാക്ടറിയിലേക്കുള്ള ഭീമൻ യന്ത്രങ്ങങ്ങളുമായി ചുരംകയറിയത്. ഇതോടെ താമരശേരി ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത തടസങ്ങൾ ഒഴിവായി.

രാത്രി 10.50 നാണു ഭീമൻ യന്ത്രങ്ങളും വഹിച്ച് ട്രക്കുകൾ അടിവാരത്ത് നിന്ന് പുറപ്പെട്ടത് .ട്രക്കുകളെ അനുഗമിച്ച് പൊലീസ്, വനം, റവന്യൂ, മോട്ടോർവാഹന, കെ എസ് ഇബി അധികൃതരും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഉണ്ടായിരുന്നു. അടിയന്തര സഹായത്തിന് ആംബുലൻസുകളും ഹിറ്റാച്ചിയും ക്രമീകരിച്ചിരുന്നു.

ചുരം വഴിയുള്ള മറ്റ് വാഹനങ്ങളുടെ യാത്ര വഴിതിരിച്ച് വിട്ടായിരുന്നു ട്രക്കുകൾക്ക് വഴിയൊരുക്കിയത്. മൂന്ന് മണിക്കൂറിനൊടുവിൽ മൂന്ന് മണിക്കൂർ പിന്നിട്ട് പുലർച്ചെ 2.10 ഓടെ
ട്രെയിലറുകൾ വയനാട് ലക്കിടിയിലെത്തി.

കർണാടകയിലെ നഞ്ചൻകോടുള്ള നെസ്ലെ ഫാക്ടറിയിലേക്ക് പാൽപ്പൊടി മിക്സിംഗ് യൂണിറ്റായിരുന്നു രണ്ട് ഭീമൻ യന്ത്രങ്ങൾ. കൊറിയയിൽ നിന്ന് ചെന്നെയിലെത്തിയ യന്ത്രങ്ങൾ നഞ്ചൻകോടെത്തിക്കേണ്ടതിൻറെ ഉത്തരവാദിത്വം അണ്ണാമലൈ ട്രാൻസ്പോർട്ടിനായിരുന്നു. ട്രക്കുകൾ കടന്നുപോകുമ്പോൾ നാശനഷ്ടങ്ങളുണ്ടാകുമെന്ന അടിസ്ഥാനത്തിൽ 20 ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി അണ്ണാമലൈ ട്രാൻസ്പോർട്ട് സർക്കാറിൽ കെട്ടിവച്ചതോടെയാണ് ചുരം കടക്കാൻ അനുമതിയായത്.

നാഗ്‌പൂരിൽ നടക്കുന്ന ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗമായ 10 വയസുകാരി നിദ ഫാത്തിമ മരിച്ചു. ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. . ആലപ്പുഴ സ്വദേശിയാണ് മരിച്ച നിദ. കടുത്ത ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച നിദയ്ക്ക് ഇവിടെ വെച്ച് കുത്തിവെപ്പ് എടുക്കുകയും തുടർന്ന് നില വഷളാവുകയുമായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ലെന്നാണ് ആശുപത്രിയധികൃതർ നൽകുന്ന വിവരം.

ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനെത്തിയ നിദയടക്കമുള്ള കേരള താരങ്ങൾ നേരിട്ടത് കടുത്ത അനീതിയാണെന്നാണ് വിവരം. സംസ്ഥാനത്ത് നിന്ന് കോടതി ഉത്തരവിനെത്തുടർന്നാണ് നിദയുൾപ്പെട്ട സംഘം മത്സരത്തിനെത്തിയത്. എന്നാൽ ഇവർക്ക് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയില്ലായിരുന്നു. രണ്ട് ദിവസം മുൻപ് നാഗ്പൂരിൽ എത്തിയ ടീം താത്കാലിക സൗകര്യങ്ങളിലാണ് കഴിഞ്ഞിരുന്നത്. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങൾ നൽകില്ലെന്നും ഫെഡറേഷൻ പറഞ്ഞിരുന്നു.

മോഹൻലാലും പ്രണവ് മോഹൻലാലും സിനിമാ പ്രേമികൾക്ക് പ്രിയപ്പെട്ടവരാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. പ്രണവിനൊപ്പം ഭക്ഷണം പാകം ചെയ്യുകയും ഒന്നിച്ചിരുന്നു കഴിക്കുകയും ചെയ്യുന്ന മോഹൻലാലിന്റെ ചിത്രത്തെക്കുറിച്ചുള്ള തകർപ്പൻ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. 62 കാരൻ മോഹൻലാൽ വി​ഗ്​ വെച്ച് സുന്ദരനായെത്തിയപ്പോൾ 32കാരൻ മകൻ തലയിൽ കഷണ്ടിയായിട്ടാണിരിക്കുന്നതാണ് ചർച്ചക്ക് തുടക്കം. മോഹൻലാലിന്റെ പലരൂപത്തിലുള്ള വി​ഗ് വെക്കലുകൾ നേരത്തെയും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

സുകുമാർ അഴീക്കോടിനെപ്പോലുള്ളവർ മോഹൻലാലിന്റെ വി​ഗിനെതിരെ നേരത്തെ വിമർശനമുന്നയിച്ചിരുന്നു, മോഹൻലാൽ വി​ഗ് മാറ്റിയാൽ സുന്ദരൻ ഞാനായിരിക്കുമെന്നാണ് അദ്ദേഹം അന്ന് പ്രസ്ഥാവന നടത്തിയത്. ഇതിനെതിരെ മോഹൻലാൽ ഫാൻസ് അസോസിയേഷൻ നേതാക്കൾ ഉൾപ്പെടെയുള്ളവർ രം​ഗത്തെത്തിയിരുന്നു. മോഹൻലാലിന്റെയും പ്രണവിന്റെയും ചിത്രം അറിയാതെ പുറത്തായതാണോ.. അതോ അറിഞ്ഞുകൊണ്ട് വന്നതാണോയെന്നാണ് സോഷ്യൽ മീഡിയയും ചോദിക്കുന്നത്. എന്തായാലും മകൻ യാത്രകളെ സ്നേഹിച്ച് ലാളിത്യത്തോടെ ജീവിക്കുന്നതിനാൽ ഇതൊന്നും ശ്രദ്ധിക്കാറില്ലെന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം, സൗന്ദര്യ സംരക്ഷണത്തിനു മാത്രം ലക്ഷങ്ങൾ ചിലവഴിക്കുന്ന മോഹൻലാൽ വി​ഗ് വെച്ചതിനെ ചിലർ പിന്തുണക്കുന്നുമുണ്ട്.

പണ്ട് മോഹൻലാലിന്റെ ഒരു സിനിമ വിടാത്ത ആളായിരുന്നു. ഇപ്പോൾ ഞാൻ മോഹൻലാലിന്റെ 25 സിനിമകളോളം കണ്ടിട്ടില്ല. അയ്യോ, സഹിക്കാൻ പറ്റില്ല, പെരുച്ചാഴി, ഊച്ചാളി എന്നൊക്കെ പറഞ്ഞ് കുറേ കൂതറ സിനിമകൾ. നമ്മളുടെ പൈസയും കൊടുത്ത് ചീത്തയും വിളിച്ച് തിയറ്ററിൽ നിന്ന് ഇറങ്ങിപ്പോവുന്നത് എന്തിനാണ്. റബ്ബറിന്റെ കറ വറ്റുമ്പോൾ അവസാനം ഒരു വെട്ട് വെട്ടും’

ഊറ്റിയെടുക്കും കറ. അത് പോലെ മോഹൻലാലിനെയും മമ്മൂട്ടിയെയും ഊറ്റി എടുക്കുകയാണ്. കാരണം അവരുടെ കാലഘട്ടം കഴിഞ്ഞില്ലേ. പത്ത് നാൽപത് വർഷം ആയില്ലേ. എത്ര വില കൂടിയ വി​ഗ് വെച്ചാലും മോഹൻലാൽ വി​ഗ് വെച്ചിരിക്കുകയാണെന്ന് എല്ലാവർക്കും അറിയാംമെന്നും ശന്തിവിള ദിനേശ് പറഞ്ഞു.

അതേ സമയം സിനിമാപ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ ഡിസംബർ 23 ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ജോൺ മേരി ക്രിയേറ്റിവ് ലിമിറ്റടിനോടൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേൻ മൂവി മോൺസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ റിലീസിനെക്കുറിച്ച് ശ്രീ. ഷിബു ബേബി ജോണിന്റെ പ്രൊഡക്ഷൻ കമ്പനി ആയ ജോൺ ആൻഡ് മേരി ക്രിയേറ്റിവിൽ ഒഫീഷ്യൽ സ്ഥിരീകരണം ഇപ്രകാരം ആണ്. ഇതിനോടകം തന്നെ സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ – ലിജോ ജോസ് പല്ലിശ്ശേരി ചിത്രം വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ദൃശ്യവിസ്മയം ആയിരിക്കുമെന്നുറപ്പാണ്.

കടയില്‍ എത്തിയ 13 കാരിയെ ബേക്കറി ഉടമ കയറിപ്പിടിച്ചു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവെത്തി ബേക്കറിക്ക് തീകൊളുത്തി. കടയുടമയായ 57 വയസുകാരനാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. കേസുമായി ബന്ധപ്പെട്ട് ചേരാനെല്ലൂര്‍ സ്വദേശി ബാബുരാജ്(57), പെണ്‍കുട്ടിയുടെ പിതാവായ ചേരാനെല്ലൂര്‍ സ്വദേശി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച ബേക്കറിയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ ബാബുരാജ് കയറിപ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചു. പിന്നാലെ രാത്രി പെണ്‍കുട്ടിയുടെ പിതാവ് പെട്രോള്‍ ഒഴിച്ച് ബേക്കറിയ്ക്ക് തീ കത്തിക്കുകയായിരുന്നു.

 

 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയായിരുന്നു യുവതിയുടെ മരണാനന്തര ചടങ്ങുകള്‍ നടന്നത്.

ചടങ്ങില്‍ നടന്‍ കണ്ണന്‍ സാഗര്‍ പങ്കെടുത്തിരുന്നു. നടന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭാര്യയുടെ മൃതദേഹത്തിനരികില്‍ വിങ്ങിപ്പൊട്ടുന്ന ഉല്ലാസും, അമ്മയുടെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് കരയുന്ന മക്കളും എല്ലാവരിലും നോവ് പടര്‍ത്തിയെന്ന് അദ്ദേഹം പറയുന്നു.

ചലനമറ്റ ഭാര്യയുടെ സമീപം ഒരു കസേരയില്‍ കരഞ്ഞു വീര്‍ത്തുകെട്ടിയ നനവ് പൊടിയുന്ന ഒന്ന് വിങ്ങിപൊട്ടാന്‍ ഉറക്കെ കരയാന്‍ വെമ്പിനില്‍ക്കുന്ന കണ്ണുകളാല്‍ നിസഹായാവസ്ഥയില്‍ മറ്റൊന്നും ശ്രദ്ധയില്‍ പെടാതെ, പെടുത്താന്‍ ശ്രെമിക്കാതെ തന്റെ പ്രിയതമയുടെ വിയോഗം വിശ്വസിക്കാനാകാതെ എന്തക്കെയോ ആലോചനയുടെ, ചിന്തകളുടെ, ഓര്‍മ്മകളുടെ വലയത്തില്‍ കുടുങ്ങിയ മനസ്സുമായി ആ സഹപ്രവത്തകന്‍ ഇരിക്കുന്നു,തങ്ങളുടെ സ്‌നേഹനിധിയോ, പ്രിയപ്പെട്ടതോ ആയ സഹോദരിയെ, സുഹൃത്തിനെ, അയല്‍വക്കം കാരിയെ ഒരു നോക്ക് കാണുവാന്‍ നിശബ്ദതയുടെ അകമ്പടിയാല്‍ അടക്കി പിടിച്ച വിതുമ്പലോടെ നിരനിരയായി വന്നുപോകുന്ന സ്‌നേഹിതര്‍,ചിലരുടെ കണ്ണുകള്‍ നിറയുന്നു, ചിലര്‍ സാരിതലപ്പുകൊണ്ടു, മറ്റ് ചിലര്‍ കയ്യില്‍ കരുതിയ തുണ്ടം തുണികൊണ്ടും കണ്ണുകള്‍ തുടച്ചും, ആ കൂട്ടുകാരിക്കൊപ്പമോ, സഹോദരിക്കൊപ്പമോ, ആ അയല്‍ക്കാരിക്കൊപ്പമോ പങ്കുവെച്ച നിമിഷങ്ങളെ ഓര്‍ത്തു ഒന്ന് വിങ്ങിപൊട്ടുന്നു,

ചുറ്റുമിരിക്കുന്ന പ്രിയപ്പെട്ട ബന്ധുജനങ്ങളുടെ ഇടയില്‍ തന്റേതായ രണ്ട് ആണ്‍മക്കള്‍ കസേരയില്‍ ഇരുന്നു അടുത്ത നിമിഷം ആ വീട്ടില്‍ നിന്നും തങ്ങളെ പോറ്റി വളര്‍ത്തിയ അമ്മ യാത്രയാകുന്നതും ആ ഇറക്കം ഒരിക്കലും തിരിച്ചു വരാത്ത യാത്രയാകുമെന്നും ഇടക്ക് ഓര്‍ത്തു ഓര്‍ത്തു കരയുന്ന മക്കള്‍,പുറത്തു ആ സഹോദരിയെ യാത്രയാക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു,തളര്‍ന്നിരിക്കുന്ന സഹപ്രവര്‍ത്തകന്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നു പെട്ടന്ന് വണ്ടി തയ്യാറായി അദ്ദേഹം ആശുപത്രിയിലേക്ക്,ദുഃഖത്തിന്റെ ഭാരത്താല്‍ മനസ്സിനും തലക്കും ശരീരത്തിനും താങ്ങാവുന്നതിലും വേദന നിറയുന്നു നിയന്ത്രണം ലക്ഷ്യമില്ലാതെ ആകുന്ന തോന്നലുകള്‍,നോവിന്റെ കൂടെ സൂചികൊണ്ടുള്ള കുത്തുകള്‍ വേദനകള്‍ അല്ലേയെന്നുള്ള മുഖഭാവത്താല്‍ ട്രിപ്പിട്ടു, മരുന്നുവെള്ളം ഒരാശ്വാസം കിട്ടുന്നെങ്കില്‍ നല്ലതല്ലേ എന്നു കൊണ്ടുവന്ന സഹപ്രവര്‍ത്തകര്‍..

നല്ലചൂടില്‍ തകരം കൊണ്ടുള്ള താത്കാലിക പന്തലില്‍ ഒരു നോക്ക് കാണുവാനും, സംസ്‌കാര ചടങ്ങില്‍ പങ്കുകൊള്ളാനുമായി, നാട്ടുകാരും ബന്ധുജനങ്ങളും, കലാസാംസ്‌കാരിക രാഷ്ട്രീയരംഗത്തുള്ള ഉന്നതരും, കൂട്ടുകാരും സഹപ്രവര്‍ത്തകരും നിറഞ്ഞു നില്‍ക്കുന്നു,കര്‍മ്മങ്ങള്‍ തുടങ്ങി പരേതാത്മാവിന് ശാന്തിക്കായി പ്രാര്‍ത്ഥനകളാല്‍ അന്തരീക്ഷം ശബ്ദമുഖരിതം, ഇനിയും കാണാത്തവര്‍ക്ക് കാണാം എന്നാരോ വിളിച്ചു പറഞ്ഞു, നിശബ്ദം,നിന്നവരുടെ ചങ്കുതകരുന്ന ഒരു കാഴ്ച പഠിച്ചും കളിച്ചും നടക്കുന്ന പ്രായത്തിലുള്ള രണ്ട് ആണ്‍മക്കള്‍ തങ്ങളുടെ ചലനമറ്റ അമ്മയെ കെട്ടിപിടിച്ചു പൊട്ടികരയുന്ന ആ നിമിഷം കണ്ടുനിന്നവരുടെ കണ്ണുകള്‍ ഈറനണിയിച്ചു, കൂടെ സഹപ്രവര്‍ത്തകന്‍ കുഞ്ഞുങ്ങളെ കെട്ടിപിടിച്ചു വാവിട്ടകരച്ചിലും,ഭാര്യയുമായി, അമ്മയുമായിയുള്ള ആ ബന്ധത്തിന്റെ ആഴവും, സ്‌നേഹവും ആത്മാര്‍ത്ഥതയും ജീവനായികണ്ടതും വിട്ടുപിരിയാന്‍ വയ്യാത്തത്ര മനസ്സും ഇനിയില്ല എന്ന തോന്നലുകളും എന്തിന് നീയിതു ചെയ്തു എന്ന പദംപറച്ചിലും ആ ഹൃദയം തകരുന്ന രംഗവും കാഴ്ചക്കാര്‍ക്ക് നല്ല നോവുള്ള മനസ് തകരുന്ന അനുഭവമായിരുന്നു,..

അവസാനയാത്രയുടെ പരിയവസാനം സംസ്‌കാരചടങ്ങുകളിലേക്ക്,ഇത് കഴിയലും വീണ്ടും സഹപ്രവര്‍ത്തകന്‍ ബാക്കിയിരിക്കുന്ന മരുന്നുവെള്ളം വീണ്ടും ശരീരത്തില്‍ നിറക്കാന്‍ ഉറക്കമില്ലാത്ത രാവുകളും ഭക്ഷണം കഴിപ്പ് തീരെയില്ലാത്ത ദിനങ്ങളും ശരീരത്തിന് ഊര്‍ജ്ജം ഇല്ലായിമയും അദ്ദേഹത്തെ അവശനാക്കിയിരിക്കുന്നു, സ്വാന്തനപ്പെടുത്തി, വിധിയെ പഴിച്ചും ഇടക്ക് ഇനിയും വരാം നമുക്ക് ഒന്നിച്ച് പൊട്ടിച്ചിരിപ്പിക്കുന്ന തമാശകള്‍ വീണ്ടും പ്രേക്ഷകര്‍ക്ക് വിളമ്പി ദുഃഖങ്ങള്‍ മറക്കാമെന്നു ഒന്ന് തലയില്‍ തലോടി ഞാനും തിരിച്ചു എന്റെ വീട്ടിലേക്ക്…മനസ് മരവിച്ചു നല്ല വേദനയാല്‍ തകര്‍ന്നിരിക്കുന്നു എന്റേയും സഹപ്രവര്‍ത്തകന്‍ കൂടിയായ ഉല്ലാസ് പന്തളം, സംഭവിക്കാനുള്ളത് സംഭവിച്ചു, കെട്ടിചമച്ചതും, കെട്ടാതെ ചമച്ചതും ഊഹാപോഹങ്ങള്‍ കുത്തിനിറച്ചും വല്ലായ്മകളും ഇല്ലായ്മകളും പറഞ്ഞു പരത്തിയും വാര്‍ത്തകള്‍ ആഘോഷമാക്കുന്നവര്‍ ധര്‍മ്മവും മനസാക്ഷിയും കൈവിടാതെ മാദ്ധ്യമസത്യം പുലര്‍ത്തുക, അല്‍പ്പം കാറ്റും വെളിച്ചവും അദ്ദേഹത്തിന് നല്‍കാം ഒരു കലാകാരന്‍ എന്ന പരിഗണന നല്‍കി, തകരുന്ന മനസുകള്‍ക്ക് ഒരു സ്വാന്തനമാകാം…പ്രിയ സോദരിക്ക് കണ്ണീര്‍ പ്രണാമം.

അഞ്ചലിൽ യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ സ്വദേശികളായ ഡോക്ടർ അരവിന്ദ് ദീക്ഷിത്,റാണിമ ദമ്പതികളുടെ മകൾ ഡോ. അർപ്പിത അരവിന്ദ് (30) നെയാണ് വീട്ടിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എംബിബിഎസ്‌ പഠനം പൂർത്തിയാക്കിയതിന് ശേഷം കർണാടകയിൽ ബിരുദാനന്തര ബിരുദം അവസാന വർഷ വിദ്യാർത്ഥിയായിരുന്നു. അർപ്പിത ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അർപിതയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമായിരുന്നു ഉല്ലാസ് പന്തളം. നിരവധി ആരാധകരെ ആയിരുന്നു ഈ ഒരു പരിപാടിയിലൂടെ ഉല്ലാസ് സ്വന്തമാക്കിയിരുന്നത്. 50 ഓളം സിനിമയുടെ ഭാഗമായും ഉല്ലാസ് മാറിയിട്ടുണ്ട്. പ്രേക്ഷകരുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന ഒരു കഥാപാത്രം അവതരിപ്പിക്കണമെന്നതാണ് ഉല്ലാസിന്റെ ആഗ്രഹം. ഇപ്പോൾ ഉല്ലാസിന്റെ കുടുംബത്തിൽ നിന്നും ഉള്ള വാർത്തയാണ് ശ്രദ്ധ നേടുന്നത്. ഉല്ലാസിന്റെ ഭാര്യയായ ആശയെ തൂങ്ങിമരിച്ച അവസ്ഥയിൽ കണ്ടെത്തിയത് വലിയതോതിൽ തന്നെ വാർത്തയായി മാറിയിരുന്നു. എന്നാൽ ഉല്ലാസിനെതിരെ യാതൊരു പരാതിയുമില്ല എന്ന് പറഞ്ഞുകൊണ്ടാണ് ഉല്ലാസിന്റെ ഭാര്യ പിതാവ് രംഗത്ത് എത്തിയിരുന്നത്.

തന്റെ മകൾ മാനസിക പിരിമുറുക്കം കാരണമായിരിക്കും മരിച്ചിട്ടുണ്ടാവുക എന്നാണ് ഭർതൃപിതാവ് പറഞ്ഞിരുന്നത്. കൊച്ചുമക്കൾ തന്നോട് പറഞ്ഞതും അങ്ങനെ തന്നെയാണ് എന്നും പറഞ്ഞു. ഉല്ലാസിനെതിരെ ഒന്നും പറയാനില്ല എന്നും ചാച്ചാ എന്നാണ് ഉല്ലാസ് തന്നെ വിളിച്ചിരുന്നത് എന്നുമൊക്കെയാണ് ഭാര്യാപിതാവ് പറഞ്ഞിരുന്നത്. അത്രത്തോളം സ്നേഹമായിരുന്നു ഉല്ലാസിന് തങ്ങളോട്. യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. കുടുംബത്തിലുള്ളവരെ ഉല്ലാസിനെ ഒരിക്കൽ പോലും ബുദ്ധിമുട്ടിക്കാൻ അവിടേക്ക് ചെല്ലുകയോ പണം കടം വാങ്ങുകയോ ഒന്നും ചെയ്തിട്ടില്ല എന്നും പറയുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഉല്ലാസിന്റെ കരച്ചിലാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഉല്ലാസ് തന്റെ ഭാര്യ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് ഭാര്യ ആശയുടെ മൃതദേഹം കണ്ട് പൊട്ടി കരയുകയായിരുന്നു ഉല്ലാസ് എന്നെയും എൻറെ മക്കളെയും ഒന്നോര്‍ത്തില്ലല്ലോടീ നീ.. എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ഉല്ലാസിന്റെ കരച്ചിൽ . വല്ലാത്തൊരു അവസ്ഥയിലൂടെ ആണോ ഉല്ലാസ് കടന്നു പോകുന്നത് എന്നും മനസ്സിലാകുന്നു. ഉല്ലാസ് വിദേശത്ത് ആയിരുന്ന സമയത്തായിരുന്നു മകന്റെ പിറന്നാൾ. എന്നാൽ മകന്റെ പിറന്നാൾ ഉല്ലാസ് വരുന്നതിനു മുൻപേ ഭാര്യ നടത്തി എന്നതിന്റെ പേരിലാണ് ഭാര്യയുമായി വാക്ക് തർക്കം ഉണ്ടായത് എന്നും ഈ വാക്ക് തർക്കം കാരണമാണ് ഭാര്യ ആത്മഹത്യ ചെയ്‌തത് എന്നും അറിയാൻ കഴിയുന്നത്.

ടെറസിൽ വിരിച്ചിട്ടിരുന്ന് തുണികൾക്കൊപ്പം ആയിരുന്നു ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലുണ്ടായ ചെറിയ ചില പ്രശ്‌നങ്ങൾ മാത്രമായിരുന്നു ഈ ഒരു മരണത്തിന് പിന്നിലേക്ക് കാരണമെന്നും ആളുകൾ പറയുന്നുണ്ട്. പറഞ്ഞു തീർക്കാവുന്ന ചെറിയ ചില പ്രശ്നങ്ങളുടെ പേരിൽ ആത്മഹത്യ തിരഞ്ഞെടുത്തത് ഏറ്റവും വലിയ മണ്ടത്തരം ആണല്ലോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ പറയുന്നത്. ഇത്തരം കാര്യങ്ങളൊക്കെ ഒന്ന് പറഞ്ഞു തീർത്താൽ മതിയായിരുന്നില്ലേ എന്നും, അതായിരുന്നല്ലോ എളുപ്പമെന്നും ആളുകൾ പറയുന്നു. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന് ഇനിയും എന്നാണ് ആളുകൾ മനസ്സിലാക്കുന്നത് എന്ന തരത്തിലും ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇത്രയും ചെറിയ പ്രശ്നങ്ങൾക്ക് ആത്മഹത്യ തന്നെ തിരഞ്ഞെടുക്കുക എന്ന് പറയുന്നത് ഏറ്റവും വേദനിപ്പിക്കുന്ന ഒരു അവസ്ഥ തന്നെയാണ് .

സ്‌കൂളിന് മുൻപിൽ വെച്ച് 3-ാം ക്ലാസുകാരന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. യു.പി. സ്‌കൂളിന് മുന്നിലാണ് അതിദാരുണ അപകടം നടന്നത്. മാമ്പള്ളി സ്വദേശി ഇമ്മാനുവേലാണ് അപകടത്തിൽപ്പെട്ടത്. മരണത്തോട് മല്ലടിച്ച് കരുന്ന് ആശുപത്രിയിൽ കഴിയുകയാണ്. ട

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. രാവിലെ 8.45ഓടെയാണ് അപകടം നടന്നത്. സിമന്റ് കയറ്റി വന്ന KL-03-L-8155 ലോറിയാണ് സ്‌കൂളിലേക്ക് പോയ കുട്ടിയെ ഇടിച്ചിട്ടത്. നിലത്തുവീണ കുട്ടിയുടെ ശരീരത്തിലൂടെ ലോറിയുടെ മുന്നിലെ വലതു വശത്തെ ടയർ കയറി ഇറങ്ങുകയായിരുന്നു.

അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരും രക്ഷകർത്താക്കളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അതുവഴി വന്ന കാർ യാത്രകാർ സംഭവം കണ്ട് വാഹനം നിർത്തി കുട്ടിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, പരിക്ക് ഗുരുതരമായതോടെ മെഡിക്കൽ കോളേജിലേയ്ക്ക് എത്തിക്കുകയായിരുന്നു.

മഹിളാ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ വിബിത ബാബു ലക്ഷങ്ങൾ വാങ്ങി തന്നെ കബളിപ്പിച്ചതായി അമേരിക്കൻ മലയാളിയുടെ പരാതി. കോട്ടയം കടുത്തുരുത്തി സ്വദേശി സെബാസ്റ്റിയനാണ് വിബിതയ്‌ക്കെതിരെ തിരുവല്ല പോലീസിൽ പരാതി നൽകിയത്. വിവിധ ഘട്ടങ്ങളിലായി 14.16 ലക്ഷം രൂപ വിബിത ബാബു വാങ്ങിയതായും ഇത് തിരികെ തരാതെ കബളിപ്പിക്കുകയാണെന്നുമാണ് സെബാസ്റ്റിയന്റെ പരാതി.

എറണാകുളത്തെ ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് വിബിതയെ ആദ്യം പരിചയപ്പെടുന്നത്, പിന്നീട് സൗഹൃദമായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയത്ത് സാമ്പത്തികസഹായം ചോദിച്ചു. ഇതനുസരിച്ച് വിബിതയുടെയും പിതാവിന്റെയും പേരിൽ പണം കൈമാറി. ശേഷം വിവിധ കാരണങ്ങൾ പറഞ്ഞ് ഇതുവരെ 14.16 ലക്ഷം രൂപ വാങ്ങിയെടുത്തു.

ഇത് തിരികെ നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. അതേസമയം, തനിക്കെതിരേ വഞ്ചനാക്കേസ് നൽകിയ സെബാസ്റ്റ്യനെതിരേ വിബിത ബാബുവും പരാതി നൽകി രംഗത്ത് വന്നു. തനിക്കെതിരായ പരാതി നൽകാൻ പോകുന്നതിന് മുമ്പ് ഇയാൾ ഓഫീസിൽ വന്ന് മോശമായി പെരുമാറിയെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമാണ് വിബിതയുടെ ആരോപണം.

തനിക്ക് വഴങ്ങിയില്ലെങ്കിൽ പരാതി നൽകുമെന്ന് 75-കാരൻ ഭീഷണിപ്പെടുത്തിയതായും വിബിത ആരോപിക്കുന്നു. തനിക്ക് ലഭിച്ച പണത്തിന്റെ ഒരു വിഹിതം നിയമോപദേശത്തിന്റെ പ്രതിഫലമാണെന്നാണം വിബിത പറയുന്നു.

തിരുവല്ലയിലെ കുറ്റപ്പുഴയില്‍ വാടക വീട്ടില്‍ നടന്ന നരബലി ശ്രമത്തിനിടെ യുവതി രക്ഷപ്പെട്ടു. കുടക് സ്വദേശിയായയുവതായിണ് രക്ഷപ്പെട്ടത്. തിരുവല്ല സ്വദേശിയും ഇടനിലക്കാരിയുമായ അമ്പിളിയാണ് യുവതിയെ വീട്ടിലെത്തിച്ചത്. ഈ മാസം 8നായിരുന്നു സംഭവം. മന്ത്രവാദത്തിനിടെ വാളെടുത്ത് ബലി നല്‍കുവാന്‍ ഒരുങ്ങവേ രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.

കൊച്ചിയില്‍ താമസിക്കുന്ന കുടക് സ്വദേശിനിയാണ് നരബലിയില്‍ നിന്ന് രക്ഷപ്പെട്ടത്. ഡിസംബര്‍ എട്ടിന് അര്‍ദ്ധരാത്രിയാണ് സംഭവം നടക്കുന്നത്. ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജ ചെയ്യാം എന്നപേരില്‍ അമ്പിളി എന്ന ഇടനിലക്കാരിയാണ് യുവതിയെ തിരുവല്ലയില്‍ എത്തിച്ചത്. ആഭിചാര കര്‍മ്മത്തിനിടെ വാളെടുത്ത് തന്നെ ബലി നല്‍കാന്‍ പോകുന്നുവെന്ന് പറഞ്ഞതായും യുവതി പറഞ്ഞു. തക്കസമയത്ത് അമ്പിളിയുടെ ഒരു ബന്ധു പൂജനടന്ന വീട്ടിലെത്തിയതോടെയാണ് നരബലിയില്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ടത്.

ബന്ധു വീട്ടിലെത്തി ബെല്ലടിച്ചു. ഇതോടെ പദ്ധതി പാളി. ഉടന്‍ യുവതി മുറിയില്‍ നിന്നോടി പുറത്ത് വന്നയാളോട് രക്ഷപെടുത്താന്‍ അഭ്യര്‍ത്ഥിച്ചു. പുറത്ത് നിന്ന് വന്നയാള്‍ നേരം പുലരും വരെ തന്റെ ഒപ്പം ഇരുന്നുവെന്നും യുവതി മൊഴി നല്‍കി. ഭയം കാരണം ആദ്യം യുവതി ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവം സ്ഥിരീകരിച്ച് പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് എഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

‘ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല ഈ സംഭവം. ഇതെന്റെ രണ്ടാം ജന്മമാണ്. ഗുണ്ടകളുടെ കൈയിലുണ്ടാവില്ലേ വലിയ വടിവാള്‍ കത്തി. അതുപോലെ ഒരു കത്തി കൈയിലുണ്ടായിരുന്നു’- നരബലിയില്‍ നിന്ന് രക്ഷപ്പെട്ട യുവത്യുടെ വാക്കുകളാണിത്.

കോരളത്തില്‍ നരബലി പരമ്പര തിടരുകയാണ് .കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിക്ക് ശേഷംമാണിപ്പോള്‍ തിരുവല്ലയില്‍ നരബലി ശ്രമം പുറത്ത് വരുന്നത്. ലോകം മുഴുവന്‍ മലയാളികള്‍ ഇന്നു ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ഇലന്തൂര്‍ നരബലി.

കേരളം പോലെ വിദ്യാസമ്പന്നമായ ഒരു സംസ്ഥാനത്ത്, വിദ്യാഭ്യാസത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്തനംതിട്ട ജില്ലയില്‍ ഇത് എങ്ങനെ സംഭവിച്ചു എന്നു ചോദിക്കുന്നവര്‍ ഏറെയാണ്.ശാസ്ത്രമെത്ര വളരുമ്പോഴും മനുഷ്യന്‍ അന്ധവിശ്വാസത്തില്‍നിന്ന് മോചിതനല്ല. നമ്മുടെ സംസ്‌കാരത്തിന്റെ തന്നെ വേരുകള്‍ പരിധി വരെ അന്ധവിശ്വാസങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ആചാരങ്ങളും അനുഷ്ഠാനങ്ങളും അതിന്റെ ഭാഗമാണ്. ഇലന്തൂര്‍ സംഭവത്തിന് ശേഷം ഇന്ത്യയെട്ടാകെ നിരവതി നരബലി കേസുകള്‍ പുറത്ത് വന്നിരുന്നു.

 

 

RECENT POSTS
Copyright © . All rights reserved