മലയാളികളുടെ പ്രിയപ്പെട്ട യുവതാരവും പാൻ ഇന്ത്യൻ താരവുമായ ദുൽഖർ സൽമാൻ നായകനായി എത്തിയ ‘സിതാരാമം’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ദുൽഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖറിന് ഒപ്പം മൃണാൾ താക്കൂറും രശ്മിക മന്ദാനയുമാണ് പ്രധാനപ്പെട്ട വേഷങ്ങളിൽ എത്തുന്നത്.
ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്ത് ആദ്യമണിക്കൂറുകളിൽ തന്നെ മികച്ച റിപ്പോർട്ടുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മികച്ച തിരക്കഥ ഗംഭീരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഹനു രാഘവപുടി എന്നാണ് ആദ്യപ്രതികരണം. ദുൽഖറും മൃണാളും ഒപ്പം രശ്മിക മന്ദാനയും അവരുടെ വേഷങ്ങൾ ഗംഭീരമാക്കിയെന്നും പ്രേക്ഷകർ പറയുന്നു.
ചിത്രം കണ്ടിറങ്ങിയ ദുൽഖറും മൃണാളും സന്തോഷത്തോടെ സംവിധായകനെ ആശ്ലേഷിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.റിലീസിന് മുമ്പേ തന്നെ 20 കോടിയോളം സ്വന്തമാക്കിയ ചിത്രം തെലുങ്ക് കൂടാതെ തമിഴ്, മലയാളം ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. മനോഹരമായ പാട്ടുകളും ദൃശ്യങ്ങളും പ്രേക്ഷകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കിയിരിക്കുകയാണ്. വേൾഡ് വൈഡ് റിലീസായ ചിത്രത്തിന് യു എസിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മനോഹരമായ ഒരു പ്രണയകാവ്യമാണ് സീതാരാമം. ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഫ്രീൻ എന്ന കഥാപാത്രമായാണ് രശ്മിക മന്ദാന ചിത്രത്തിൽ എത്തുന്നത്. മൃണാൾ താക്കൂർ ആണ് സീത എന്ന കഥാപാത്രമായി എത്തുന്നത്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ എത്തുന്നത്. സുമന്ത്, ഭൂമിക ചൗള, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ജിഷു സെൻഗുപ്ത, സച്ചിൻ ഖേദേക്കർ, ശത്രു, മുരളി ശർമ്മ, വെണ്ണല കിഷോർ എന്നിവരും ചിത്രത്തിലുണ്ട്.
കശ്മീരും ഹൈദരാബാദുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. വിശാല്‍ ചന്ദ്രശേഖറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പി.എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. സ്വപ്‌ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
That moment @dulQuer @mrunal0801 @hanurpudi got emotional after watching movie with fans in Hyderabad#SitaRamamFDFS#SitaRamam @ArtistryBuzz @VyjayanthiFilms #dulqersalman #dulquersalmaan #MrunalThakur #southpaparazzi #tollywoodcelebs pic.twitter.com/zfrIsQWxXw
— ARTISTRYBUZZ (@ArtistryBuzz) August 5, 2022
ഗൂഗിൾ മാപ്പ് നോക്കി ഡോക്ടറുടെ കുടുംബം സഞ്ചരിച്ച കാർ തോട്ടിൽ പതിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലാണ് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11നു തിരുവാതുക്കലിനു സമീപം പാറേച്ചാലിലാണ് സംഭവം. എറണാകുളത്തുനിന്നു തിരുവല്ലയിലേക്ക് യാത്ര ചെയ്ത കുമ്പനാട് സ്വദേശികളായ ഡോ.സോണിയ (32), അമ്മ ശോശാമ്മ (65), സഹോദരൻ അനീഷ് (21), സോണിയയുടെ 6 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് രക്ഷപ്പെട്ടത്.
രാത്രി വൈകി എറണാകുളത്തുനിന്നു യാത്ര തിരിച്ച കുടുംബം ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് സഞ്ചരിച്ചത്. തിരുവാതുക്കൽ നിന്ന് വഴിതെറ്റിയാണ് സംഘം പാറേച്ചാലിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. തിരുവാതുക്കൽനാട്ടകം സിമിന്റുകവല ബൈപാസിലൂടെ പാറേച്ചാൽ ബോട്ടുജെട്ടിയുടെ ഭാഗത്തേക്കാണ് കാർ നീങ്ങിയത്. ഈ ഭാഗത്ത് റോഡിൽ ഉൾപ്പെടെ വൻ കുത്തൊഴുക്കായിരുന്നു. റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതി കൂടിയായിരുന്നു.
പാറേച്ചാൽ ജെട്ടിയുടെ സമീപത്ത് എത്തിയപ്പോൾ കൈത്തോട്ടിലേക്ക് പതിച്ച കാർ ഒഴുകിനീങ്ങി. വാഹനത്തിലുണ്ടായിരുന്നവർ നിലവിളിക്കുകയും വശങ്ങളിലെ ചില്ലിൽ ഇടിച്ച് ശബ്ദം ഉണ്ടാക്കുകയും ചെയ്തതോടെയാണ് അപകടം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
നാട്ടുകാരായ സത്യൻ, വിഷ്ണു എന്നിവരാണ് ആദ്യം എത്തിയത്. കാറിനൊപ്പം കരയിലൂടെ ഓടിയ ഇവർ കാറിനു സമീപം എത്തിയപ്പോൾ വെള്ളത്തിലേക്ക് ചാടി. കാർ അപ്പോഴേയ്ക്കും 300 മീറ്റർ ഒഴുകിനീങ്ങി. ശേഷം വാഹനം കരയിലേക്ക് തള്ളിനീക്കാൻ ശ്രമിക്കുന്നതിനിടെ മുൻഭാഗം ചെളിയിൽ തറഞ്ഞു.
ഇതോടെ നാട്ടുകാർ കയറിട്ടു കാർ സമീപത്തെ വൈദ്യുതത്തൂണിൽ ബന്ധിച്ചു. ഡോർ തുറന്ന് കുഞ്ഞിനെയും മറ്റുള്ളവരെയും പുറത്തേയ്ക്ക് എത്തിച്ചു. യാത്രക്കാരെ സമീപത്തെ സനലിന്റെ വീട്ടിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകി, ആർക്കും പരിക്കുകൾ ഇല്ല. ശേഷം രാത്രിയിൽ എത്തിയ ബന്ധുക്കളോടൊപ്പം ഇവർ മടങ്ങി.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ഒരു ഷട്ടറാണ് ഉച്ചയോടെ ആദ്യം തുറന്നത്. രണ്ട് ഷട്ടറുകള്‍കൂടി ഉയര്‍ത്തുമെന്നാണ് വിവരം. 137.4 അടി ആയിരുന്നു വെള്ളിയാഴ്ച രാവിലെ ഡാമിലെ ജലനിരപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലുണ്ടായിരുന്ന എന്‍ഡിആര്‍എഫ് സംഘത്തെ മുല്ലപ്പെരിയാറിലേക്ക് വിന്യസിച്ചുകഴിഞ്ഞു. മാറ്റിപ്പാര്‍പ്പിക്കല്‍ ആവശ്യമായി വന്നാല്‍ സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
നിലവില്‍ മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് ശക്തമാണ്. അണക്കെട്ടില്‍ നിന്നും കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മഴ അതിതീവ്രമായി തുടരുന്നതിനാല്‍ മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന്റെ ഇടപെടല്‍ അടിയന്തരമായി വേണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിന് വേണ്ടി തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകണമെന്നും, സ്വീകരിക്കുന്ന നടപടികള്‍ 24 മണിക്കൂര്‍ മുന്‍കൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
പൊതുജനങ്ങള്‍ പെരിയാര്‍ തീരപ്രദേശങ്ങളില്‍ കുളിക്കാനിറങ്ങുന്നതും മീന്‍പിടുത്തം നടത്തുന്നതും, സെല്‍ഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കര്‍ശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുല്ലപെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്ന സാഹചര്യം മുന്‍നിര്‍ത്തി മഞ്ജുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റും സജ്ജീകരിച്ചു. (ഫോണ്‍ നമ്പര്‍ 04869-253362, മൊബൈല്‍ 8547612910) അടിയന്തിര സാഹചര്യങ്ങളില്‍ താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ (04869232077, മൊബൈല്‍ 9447023597) എന്നിവയും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.
താഴെ തച്ചമ്പാറ പെട്രോള്‍പമ്പിന് സമീപം കാറും മിനിലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.പെരിന്തല്‍മണ്ണ കൊളത്തൂര്‍ കല്ലിങ്ങല്‍തൊടി സബീറലിയുടെ മകന്‍ ഷുഹൈബ് (28), കരിങ്കല്ലത്താണി സ്വദേശി സുറുമി (22) എന്നിവരാണ് മരിച്ചത്.
സുറുമിയുടെ ബന്ധുവായ കരിങ്കല്ലത്താണി കുളക്കാടന്‍ വീട്ടില്‍ ഹനീഫയുടെ മകള്‍ ഹന്ന (18), മിനിലോറി ഡ്രൈവര്‍ കാടാമ്പുഴ താനിക്കോട് മേല്‍മുറി സൈദ് (63) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പിന്‍സീറ്റിലിരുന്ന ഹന്നയ്ക്ക് ഗുരുതര പരിക്കുപറ്റിയിട്ടുണ്ട്. ഹന്നയെയും സൈദിനെയും മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിക്കാണ് സംഭവം. പാലക്കാട് ഭാഗത്തുനിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോവുകയായിരുന്നു കാര്‍. മിനിലോറി മണ്ണാര്‍ക്കാട്ടുനിന്ന് പാലക്കാട്ടേക്കും പോവുകയായിരുന്നു.ഷുഹൈബാണ് കാര്‍ ഓടിച്ചത്.
മുന്‍സീറ്റിലായിരുന്നു സുറുമി. അപകടത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍വശം പൂര്‍ണമായി തകര്‍ന്നു. അപകടത്തില്‍പ്പെട്ടവരെ ഉടന്‍ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷുഹൈബിനെയും സുറുമിയെയും രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ്. താഴെ തച്ചമ്പാറ, എടായ്ക്കല്‍ ഭാഗം സ്ഥിരം അപകടമേഖലയാണ്. വാഹനങ്ങള്‍ സ്ഥിരമായി അപകടത്തില്‍പ്പെടാറുണ്ട്.
ഗള്‍ഫിലായിരുന്ന ഷുഹൈബ് അടുത്തകാലത്താണ് അവധിയില്‍ നാട്ടിലെത്തിയത്. സക്കീനയാണ് സുഹൈബിന്റെ മാതാവ്. സഹോദരങ്ങള്‍: ഷഹീന്‍, സഫ്‌ന, ഫാത്തിമ സിത്താര. സജാഫ് ആണ് സുറുമിയുടെ ഭര്‍ത്താവ്.
നിത്യ മേനന് തന്നെ വിവാഹം കഴിക്കാനുള്ള യോഗ്യതയില്ലെന്ന് സന്തോഷ് വര്‍ക്കി. താന്‍ നിത്യ മേനനെ ആത്മാര്‍ത്ഥമായി പ്രണയിക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ ശല്യപ്പെടുത്തരുതെന്ന് പറഞ്ഞതില്‍ പിന്നെ അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നും സന്തോഷ് പറയുന്നു. എന്ത് കാര്യം വന്നാലും ഇന്നത്തെ കാലത്ത് ആളുകള്‍ സ്ത്രീകളെയാണ് പിന്തുണയ്ക്കുന്നത് സ്ത്രീകള്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും സന്തോഷ് ആരോപിക്കുന്നു.
“ഇന്നലെ എന്നെക്കുറിച്ച് നിത്യ മേനന്‍ പല രീതിയില്‍ പലതും ഇന്റര്‍വ്യൂകളില്‍ പറയുന്നത് കേട്ടു. വളരെ വിഷമം തോന്നുന്നുണ്ട്. എന്നെ വിട്ടേക്ക്. നിത്യ മേനോനോട് എനിക്കൊന്നെ പറയാനുള്ളു. എന്നെ വിട്ടേക്ക്. എന്റെ ഫാദര്‍ മരിച്ചു പോയി. 72 വയസായ എന്റെ അമ്മയ്ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. ഞാന്‍ നിങ്ങളെ ആത്മാര്‍ഥമായി സ്നേഹിച്ചു എന്നല്ലാതെ മറ്റ് തെറ്റൊന്നും ചെയ്തിട്ടില്ല,”
“അനുഭവിക്കാവുന്നതിന്റെ മാക്സിമം ഞാന്‍ അനുഭവിച്ചു. ഗവേഷണത്തിലേക്ക് മടങ്ങിപ്പോവുകയാണ്. സിനിമയായിട്ടുള്ള ബന്ധം കുറയ്ക്കുവാണ്. ഈ ഫീല്‍ഡ് അങ്ങനെയാണ്. മനുഷത്വം എന്നൊരു സംഭവം സിനിമാ ഫീല്‍ഡില്‍ ഇല്ല. സിനിമയെന്ന് പറഞ്ഞാല്‍ കച്ചവടമാണ്, മനുഷത്വത്തിന് യാതൊരു വിലയുമില്ലെന്ന് സീനിയര്‍ ആക്ടര്‍ മധു സര്‍ എന്നോട് പറഞ്ഞിട്ടുണ്ട്,”
“എന്റെ ഫാമിലിയും അവരുടെ ഫാമിലിയും തമ്മില്‍ ചേരില്ല. അവരുടെ കാര്യത്തില്‍ പലരും പല രീതിയിലാണ് പറയുന്നത്. എന്റെ ഒരുപാട് കാലത്തെ എഫോര്‍ട്ട് വെറുതെയായി. ഇനി എനിക്ക് അവരെ വേണ്ട, എന്നെ വിട്ടേക്കു. അവരായിട്ട് ഇനി ഒരു ബന്ധോമില്ല. അവര് ആരാണെന്ന് എനിക്ക് ഇപ്പോഴാ മനസിലായത്. അവര്‍ക്കിത് തമാശായായിരിക്കും, എനിക്കല്ല,”
“എനിക്കെതിരെ എഫ്ഐആറിട്ടു. എന്റെ ജീവിതം പോകേണ്ടതായിരുന്നു. ഐപിഎസ് ഓഫീസര്‍ നല്ല മനുഷ്യനായുകൊണ്ട് എന്നെ വെറുതെ വിട്ടതാണ്. അവരു പറയുന്നത് പോലെ എന്റെ കയ്യില്‍ 30 സിമ്മോന്നുമില്ല. അവര്‍ നൊ പറയാതിരുന്നതാണ് പ്രശ്നം. ആദ്യമെ പറഞ്ഞുകൂടായിരുന്നോ. ഞാന്‍ എത്രമാത്രം കഷ്ടപ്പെട്ടു. ഇനി പ്രണയിക്കാനുമില്ല ഒന്നിനുമില്ല,”
“എന്റെ അപ്പന്‍ മരിച്ചുപോയി. അങ്ങേരുടെ എടുത്ത് അവരുടെ അമ്മ മോശമായി പെരുമാറി. എന്ത് കാര്യം വന്നാലും ഇന്നത്തെ കാലത്ത് ആളുകള്‍ സ്ത്രീകളെയാണ് സപ്പോര്‍ട്ട് ചെയ്യുന്നത്. സ്ത്രീകള്‍ നിയമങ്ങള്‍ മിസ് യൂസ് ചെയ്യുകയാണ്. അല്ലെങ്കിലും ഒരു സിനിമാ നടിയെ കല്യാണം കഴിക്കേണ്ട ആവശ്യം എനിക്കില്ല. സമൂഹത്തില്‍ ഒരു വിലയും ഇല്ലാത്ത ആള്‍ക്കാരാണ് സിനിമ നടികള്‍,”
“ആറ് മാസം മുന്‍പ് ഡിസ്റ്റര്‍ബന്‍സാണെന്ന് പറഞ്ഞ് അവര്‍ മേസേജ് അയച്ചിരുന്നു, പിന്നെ കഴിഞ്ഞ നാല് മാസമായി ഞാന്‍ മെസേജ് അയച്ചിട്ടില്ല. ഇതെല്ലാം മീഡിയയുടെ കളിയാണ്. ഏറ്റവും വലിയ കള്ളന്മാര്‍ മീഡിയക്കാരാണ്. എന്നെ വിറ്റ് അവര്‍ എത്ര കാശുണ്ടാക്കി. എനിക്കിനി കല്യാണവും വേണ്ട ഒന്നും വേണ്ട. ജീവിക്കാന്‍ അനുവദിക്കു,”
“എന്നെ എത്ര പേരാണ് സൈക്കൊ എന്ന് വിളിക്കുന്നത്. എനിക്ക് വേണേല്‍ പൊലീസില്‍ പരാതി കൊടുക്കാം. സൈക്കോന്ന് വിളിക്കുന്നവര്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാം. സൈക്കൊ ആയിട്ടുള്ളവരാണ് ആസിഡ് അറ്റായ്ക്കും റേപ്പുമൊക്കെ ചെയ്യുന്നത്, ഞാന്‍ അത് ചെയ്തോ. 2009 ല്‍ തുടങ്ങിയ സ്നേഹമാണ്, ഇത്രയും നാളും ഒരാളെ സ്നേഹിക്കുന്നത് ട്രു ലവ് ആയതുകൊണ്ടാണ്, സന്തോഷ് പറയുന്നു.
ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിവ്യു പറഞ്ഞ് വൈറലായ വ്യക്തിയാണ് സന്തോഷ്. ലാലേട്ടന്‍ ആറാടുകയാണെന്ന സന്തോഷിന്റെ വാക്കുകള്‍ പിന്നീട് സോഷ്യല്‍ മീഡിയയും താരങ്ങളും ഏറ്റെടുത്തു. പിന്നീട് നല്‍കിയ ഇന്റര്‍വ്യൂകളിലാണ് നിത്യ മേനോനെ കല്യാണം കഴിക്കാനുള്ള താത്പര്യത്തെക്കുറിച്ച് സന്തോഷ് വെളിപ്പെടുത്തിയത്. പിന്നീടാണ് ഇത് വലിയ രീതിയില്‍ ചര്‍ച്ചയായത്.
നൃത്ത രംഗത്ത് നിന്നും സിനിമാ സിരിയൽ രംഗത്തേക്ക് എത്തിയ താരമാണ് നടി ശാലു മേനോൻ. നിരവധി സിനിമകളിലും സീരിലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ശാലു മേനോന് തെക്കൻ കേരളത്തിൽ സ്വന്തമായി നിരവധി നൃത്ത വിദ്യാലയങ്ങളും ഉണ്ട്.ശാലു മേനോന്റെ മുത്തശ്ചൻ തുടങ്ങിയ ജയകേരള ഇപ്പോൾ ശാലുമേനോൻ ആണ് ഏറ്റെടുത്ത് നടത്തി പോരുന്നത്. അതേ സമയം മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് ഇപ്പോൾ ഏറെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിൽ കൂടിയാണ് കടന്ന് പോയ്കൊണ്ടിരിക്കുന്നത്.
നടിയെ ആ ക്ര മി ച്ച കേസിൽ ഇപ്പോഴും കുറ്റാരോപിതനായ ദിലീപ് കോടതികൾ കയറി ഇറങ്ങുകയാണ്. സിനിമ രംഗത്തുനിന്നും നിരവധിേ പരാണ് അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ അത്തരത്തിൽ നടി ശാലു മേനോൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ശാലു മേനോൻ പറയുന്നത് തനിക്ക് അദ്ദേഹത്തെ അടുത്ത് അറിയില്ലെങ്കിലും ഇങ്ങനെ ഒരു തെറ്റ് അദ്ദേഹം ചെയ്യില്ല എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. നടി ആ ക്ര മി ക്കപ്പെട്ട കേസിൽ ദിലീപിന് പിന്തുണയറിയിച്ചാണ് ശാലു മേനോൻ രംഗത്ത് എത്തിയത്.
ദിലീപേട്ടനെ എനിക്ക് അടുത്തറിയില്ല. എങ്കിലും വലിയ ഇഷ്ടമുള്ള നടനാണ്. അദ്ദേഹത്തിന്റെ ഇന്റർവ്യൂകളൊക്കെ കാണാറുണ്ട്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പല വാർത്തകളും വരുന്നു. ഇതൊന്നും ശരിയാകണം എന്നില്ലയെന്നാണ് ശാലു മേനോൻ പറയുന്നത്.
ശാലുമേനോന്റെ വാക്കുകൾ ഇങ്ങനെ,
പലരും ദിലീപ് അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു എന്നൊക്കെ പറയുന്നുണ്ട്. എനിക്ക് അതൊന്നും പറയാൻ സാധിക്കില്ല. ഞാൻ അഭിനയ രംഗത്തേക്ക് വന്ന തുടക്കത്തിൽ ദിലീപേട്ടന് ഒപ്പം ഒരു സിനിമയിൽ വേഷമിട്ടിരുന്നു. പിന്നീട് എനിക്ക് പാതി വഴിയിൽ പേരേണ്ടി വന്നു.
മറ്റൊരു നടിയാണ് ഈ വേഷം ചെയ്തത്. മൂന്നാല് സീനിൽ മാത്രമേ അന്ന് അഭിനയിച്ചുള്ളൂ. എങ്കിലും എനിക്ക് വലിയ ഇഷ്ടമാണ് ദിലീപേട്ടനെ. ദിലീപേട്ടനെ എനിക്ക് അടുത്തറിയില്ല എങ്കിലും വലിയ ഇഷ്ടമുള്ള നടനാണ്. അദ്ദേഹത്തിന്റെ ഇന്റർവ്യൂകളൊക്കെ കാണാറുണ്ട്.
കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പല വാർത്തകളും വരുന്നു. ഇതൊന്നും ശരിയാകണം എന്നില്ല. എന്താണ് നടന്നതെന്ന് ദൈവത്തിന് അറിയാം. ഞാൻ ഒരിക്കലും ദിലീപേട്ടനെ കുറ്റം പറയില്ല എന്നും ശാലു മേനോൻ പറയുന്നു.
കോൺഗ്രസ് നേതാവും ചാത്തന്നൂർ മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ ജി.പ്രതാപവർമ തമ്പാൻ (63) അന്തരിച്ചു. വീട്ടിലെ ശുചിമുറിയിൽ കാൽവഴുതിവീണ് പരുക്കേറ്റ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് അന്ത്യമുണ്ടായത്. 2012 മുതൽ 2014 വരെ കൊല്ലം ഡിസിസി പ്രസിഡന്റായിരുന്നു. കുണ്ടറ പേരൂർ സ്വദേശിയാണ്. ദീപയാണ് ഭാര്യ.
തേവള്ളി കൃഷ്‌ണകൃപയിൽ സ്വാതന്ത്യ്രസമര സേനാനി പരേതനായ കൃഷ്‌ണപിള്ളയുടെ മകനായ തമ്പാൻ കെഎസ്‌യുവിന്റെ സ്‌കൂൾ യൂണിറ്റ് പ്രസിഡന്റായാണു രാഷ്‌ട്രീയത്തിൽ പ്രവേശിച്ചത്. കെഎസ്‌യു ട്രഷറർ, കലാവേദി കൺവീനർ, കെഎസ്‌യുവിന്റെ ഏക ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് എക്‌സിക്യൂട്ടീവ് അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന ട്രഷറർ, കെപിസിസി നിർവാഹക സമിതിയംഗം, കേരള സർവകലാശാല സെനറ്റ് അംഗം, പേരൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ ടൂറിസം പ്രമോഷൻ സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു.
കരിപ്പൂര്‍ വിമാനാപകടത്തിന് രണ്ടുവര്‍ഷം തികയുന്നവേളയില്‍ കൊണ്ടോട്ടിക്കാര്‍ക്ക് സ്നേഹോപഹാരവുമായി വിമാനത്തിലെ യാത്രക്കാര്‍. കോവിഡ് ഭീതിയുടെ കാലത്ത്, കോരിച്ചൊരിയുന്ന മഴയില്‍ വിമാനം അപകടത്തില്‍പ്പെട്ടപ്പോഴും യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാംമറന്ന് മുന്നിട്ടിറങ്ങിയ നാട്ടുകാര്‍ക്കായി വിമാനത്തിലെ യാത്രക്കാരുടെ കൂട്ടായ്മ ആശുപത്രി കെട്ടിടം നിര്‍മിച്ചുനല്‍കും.
കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്തെ ചിറയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനാണ് 50 ലക്ഷത്തോളം രൂപ മുടക്കി കെട്ടിടം നിര്‍മിച്ചുനല്‍കുന്നത്. ഓഗസ്റ്റ് ഏഴാം തീയതി കരിപ്പൂരിലെ അപകടസ്ഥലത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ ഇതുസംബന്ധിച്ച ധാരണപത്രം കൈമാറുമെന്ന് എംഡിഎഫ്. കരിപ്പൂര്‍ ഫ്ളൈറ്റ് ക്രാഷ് ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ കണ്‍വീനര്‍ സജ്ജാദ് ഹുസൈന്‍ അറിയിച്ചു.
അപകടസമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ പ്രദേശവാസികള്‍ക്ക് പ്രത്യുപകാരമായി എന്തെങ്കിലും ചെയ്യണമെന്ന ആലോചനയാണ് ഈ തീരുമാനത്തിലെത്തിയതെന്ന് കൂട്ടായ്മയുടെ ലീഗല്‍ കണ്‍വീനറായ സജ്ജാദ് ഹുസൈന്‍ പറഞ്ഞു. എന്തെങ്കിലും ചെയ്യണമെന്ന ആലോചന വന്നതോടെ അംഗണവാടി കെട്ടിടം, ല്രൈബറി തുടങ്ങിയ പല നിര്‍ദേശങ്ങളും വന്നിരുന്നു.
ഇതിനിടെയാണ് അപകടസ്ഥലത്തിന് സമീപത്തെ ചിറയില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തെക്കുറിച്ചും ചര്‍ച്ച വന്നത്. പാവപ്പെട്ടവര്‍ ഏറെ ആശ്രയിക്കുന്ന ആരോഗ്യകേന്ദ്രമാണിത്. ഇതോടെയാണ് ആശുപത്രിക്ക് കൂടുതല്‍ സൗകര്യങ്ങളുള്ള കെട്ടിടം നിര്‍മിച്ചുനല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഒ.പി. കൗണ്ടര്‍, ഫാര്‍മസി, ഒബ്സര്‍വേഷന്‍ ഏരിയ, തുടങ്ങിയ ഉള്‍പ്പെടുന്ന ആധുനിക സൗകര്യങ്ങളടങ്ങിയ കെട്ടിടം നിര്‍മിച്ചുനല്‍കാനാണ് പദ്ധതി.
അപകടത്തില്‍നിന്ന് ലഭിച്ച നഷ്ടപരിഹാര തുകയില്‍നിന്ന് ഒരു വിഹിതമാണ് എല്ലാവരും ഇതിലേക്ക് സംഭാവന ചെയ്യുക. അമ്പതുലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് ഏഴിന് കരിപ്പൂരില്‍ മന്ത്രി വി.അബ്ദുറഹിമാന്‍, ടി.വി. ഇബ്രാഹിം എം.എല്‍.എ. തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് പദ്ധതിയുടെ ധാരണാപത്രം കൈമാറും.
2020 ഓഗസ്റ്റ് ഏഴാം തീയതിയാണ് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍നിന്നെത്തിയ എയര്‍ഇന്ത്യ എക്സ്പ്രസ് 1344 വിമാനം കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ടത്. 184 യാത്രക്കാരും ആറ് ജീവനക്കാരും അടക്കം ആകെ 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് പൈലറ്റുമാര്‍ക്കും കുട്ടികളടക്കം 19 യാത്രക്കാര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു.
കേരളത്തിലെ എല്ലാ ജില്ലകളിലും വന്‍ സാലറിയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവുമാരെ വെച്ച് 50കോടിയുടെ മണിചെയ്ന്‍ തട്ടിപ്പ് നടത്തിയ കേസില്‍ അന്തർസംസ്ഥാന സംഘത്തലവന്‍ പിടിയില്‍. കോഴിക്കോട് ഫ്‌ളാറ്റില്‍ ഒളിച്ചു കഴിയുന്നതിനിടെയാണ് പട്ടാമ്പിക്കാരന്‍ രതീഷ് ചന്ദ്ര പിടിയിലായത്. മണിചെയിന്‍ മോഡലില്‍ കേരളത്തിലെ വിവിധ ജില്ലകളും തമിഴ്‌നാട്, ബംഗാള്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും കോടികള്‍ തട്ടിയ തട്ടിപ്പു സംഘത്തിന്‍റെ തലവനാണ് പിടിയിലായ പാലക്കാട് പട്ടാമ്പി തിരുമിറ്റിക്കോട് കള്ളിയത്ത് രതീഷ് എന്ന രതീഷ് ചന്ദ്ര (43)യെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട് ഫ്ളാറ്റില്‍ ഒളിവില്‍ കഴിഞ്ഞു വരവെയാണ് പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാത്രി രതീഷ് ചന്ദ്രയെ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ജൂലൈ 13ന് കൊണ്ടോട്ടി മുസ്ലീയാരങ്ങാടി സ്വദേശിയുടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അന്തര്‍ സംസ്ഥാന തട്ടിപ്പു സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. 2020 ഒക്‌ടോബര്‍ 15നാണ് തൃശ്ശൂരും കോഴിക്കോടും കേന്ദ്രീകരിച്ച് ആര്‍ വണ്‍ ഇന്‍ഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പാലക്കാട് പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയും ബാബുവും ചേര്‍ന്ന് തുടങ്ങുന്നത്. മള്‍ട്ടി ലവല്‍ ബിസിനസ് നടത്തുന്ന ചിലരെ കൂടെ കൂടി തട്ടിപ്പിന് വേഗം കൂട്ടി.
കേരളത്തിലെ എല്ലാ ജില്ലകളിലും എക്‌സിക്യൂട്ടിവുമാരെ വന്‍ സാലറികളില്‍ നിയമിച്ചായിരുന്നു സംഘത്തിന്‍റെ പ്രവർത്തനം. 11250 രൂപ കമ്പനിയില്‍ അടച്ചു ചേരുന്ന ഒരാള്‍ക്ക് 6 മാസം കഴിഞ്ഞ് 2 വര്‍ഷത്തിനുള്ളില്‍ 10 തവണ കളായി 2,70, 000 രൂപ, കൂടാതെ ആര്‍പി ബോണസ് ആയി 81 ലക്ഷം രൂപ കൂടാതെ റെഫറല്‍ കമ്മീഷനായി 20% വും ലഭിക്കും. ഒരാളെ ചേര്‍ത്താല്‍ 2000 രൂപ ഉടനടി അക്കൗണ്ടിലെത്തും 100 പേരെ ചേര്‍ത്താല്‍ കമ്പനിയുടെ സ്ഥിരം സ്റ്റാഫും വന്‍ സാലറിയും.
കമ്പനിയുടെ മോഹന വാഗ്ദാനത്തില്‍ വീണത് ഗള്‍ഫില്‍ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും ഉള്‍പ്പെടെ 35000 ഓളം പേരാണ്. പലര്‍ക്കും കമ്പനി പറഞ്ഞ ലാഭം കിട്ടാതായതും നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതും ആയതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. സൈബര്‍ ഡോമിന്‍റെ പേരില്‍ വ്യാജ ബ്രൗഷറുകള്‍ വിതരണം ചെയ്തും വിവിധ ബിസിനസ് മാസികകളില്‍ സ്‌പോണ്‍സേര്‍ഡ് ലേഖനങ്ങള്‍ പ്രസിദ്ധീകരിപ്പിച്ചും ആണ് പ്രതികള്‍ തട്ടിപ്പു നടത്തി വന്നത്.
തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആഡംബര വാഹനങ്ങള്‍ വാങ്ങുന്നതിനും ഫ്ളാറ്റുള്‍പ്പെടെ സ്ഥലങ്ങള്‍ വാങ്ങുന്നതിനും ഉപയോഗിച്ചതായും ക്രിപ്‌റ്റോ കറസിയാക്കി വിദേശത്തേക്ക് കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ സമാന തട്ടിപ്പ് നടത്തിയതിന് മുന്‍പും പിടികൂടിയതായി വിവരം ഉണ്ട്. കോഴിക്കോട് ടൗണില്‍ വന്‍ തുകക്ക് 5 ല്‍ അധികം ഫ്ളാറ്റുകള്‍ വാടകക്ക് എടുത്താണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞ് വന്നിരുന്നത്. ഇയാളുടെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ തട്ടിപ്പിന് ഉപയോഗിച്ച ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, മറ്റ് ഇലക്ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തിട്ടുണ്ട്.
ഇയാളുടെ കൂട്ടാളി തൃശ്ശൂര്‍ സ്വദേശി ഊട്ടോളി ബാബുവിനെ രണ്ട് ദിവസം മുന്‍പ് പിടികൂടിയിരുന്നു. ഇയാള്‍ റിമാൻഡിലാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി രതീഷ് ചന്ദ്രയെ കസ്റ്റഡിയില്‍ വാങ്ങും. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡി.വൈ.എസ്.പി ഷറഫിന്‍റെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ മനോജ് പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ പി.സഞ്ജീവ്, ഷബീര്‍ ,രതീഷ് ഒളരിയന്‍ ,സബീഷ്, സുബ്രഹ്മണ്യന്‍ , പ്രശാന്ത്, ശ്രീജിത്ത്, ഗീത എന്നിവരാണ് പ്രതിയെ പിടികൂടി അന്വോഷണം നടത്തി വരുന്നത്.
മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയെക്കുറിച്ച് മനസ്സ് തുറന്ന് നടി കാലടി ഓമന. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അമ്മയെപ്പറ്റി ഓമന സംസാരിച്ചത്. പതിനേഴ് വര്‍ഷത്തോളം പ്രസിഡന്റായിരുന്ന ഇന്നസെന്റ് മാറിയാണ് മോഹൻലാൽ ആ സ്ഥാനത്തേയ്ക്ക് എത്തിയത്. നല്ല പ്രവര്‍ത്തനങ്ങള്‍ ആണ് അദ്ദേഹത്തിന്റെത്. സംഘടനയിൽ കെെനീട്ടം കാത്തിരിക്കുന്ന ഒരുപാട് അമ്മമാർ ഉണ്ടെന്നും, അഞ്ച് ലക്ഷം രൂപ വരെ ആശുപത്രിയിലെ ചിലവിനും മറ്റുമൊക്കെ സംഘടനയിൽ നിന്നും എല്ലാ വര്‍ഷവും കിട്ടാറുണ്ടെന്നും അവർ പറഞ്ഞു.
മോഹന്‍ലാല്‍ നന്നായി സംസാരിക്കുന്ന ആളാണ്. പ്രസംഗിക്കാനും അറിയാം. മോഹന്‍ലാല്‍ ഇപ്പോഴാണ് പ്രസിഡന്റ് ആയത്. പതിനേഴ് വര്‍ഷത്തോളം ഇന്നസെന്റ് ആയിരുന്നു പ്രസിഡന്റ്. പുള്ളിക്കാരന് സമയമേ ഇല്ല. എനിക്കിത് വേണ്ടെന്ന് അദ്ദേഹം എല്ലാവരുടെയും കൈയ്യും കാലും പിടിച്ച് പറഞ്ഞതാണ്. പിന്നെ സുഖമില്ലാതെ ആയോതടെയാണ് ഇന്നസെന്റ് മാറി മോഹൻലാൽ അ സ്ഥാനത്തേയ്ക്ക് വന്നത്. വര്‍ഷങ്ങളോളം മോഹന്‍ലാല്‍ ജനറല്‍ സെക്രട്ടറി ആയിരുന്നു. നല്ല പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു. ഭരണം കൈയ്യില്‍ കൊടുത്താല്‍ ഭരിക്കാന്‍ അറിയുന്നവന്‍ ആയിരിക്കണം.
മോഹൻലാല്‍ എല്ലാ തീരുമാനങ്ങളും മമ്മൂട്ടിയുമായി ആലോചിക്കാറുണ്ട്. ഒറ്റയ്ക്ക് ഒരു തീരുമാനവും എടുക്കുന്ന ആളല്ല അദ്ദേഹം. അവര്‍ തമ്മില്‍ ഭയങ്കര സ്‌നേഹമാണ്. മക്കളൊക്കെ ഒരുമിച്ചല്ലേ വളര്‍ന്ന് വന്നത്. അവരെല്ലാവരും ചെന്നൈയിലായിരുന്നു. നല്ല സ്‌നേഹത്തിലാണ് കഴിഞ്ഞതും. അല്ലാതെ ഈ സിനിമയില്‍ കാണുന്നത് പോലെ അല്ല. അമ്മ സംഘടനയുടെ കൈനീട്ടം കാത്തിരിക്കുന്ന ഒത്തിരി പേരുണ്ടെന്നും അഞ്ച് ലക്ഷം രൂപ വരെ ആശുപത്രിയിലെ ചിലവിനും മറ്റുമൊക്കെ സംഘടനയിൽ നിന്നും എല്ലാ വര്‍ഷവും കിട്ടാറുണ്ടെന്നും ഓമന പറയുന്നു.
എല്ലാ മാസവും ഒന്നാം തീയ്യതി കൈനീട്ടം പോലെ കിട്ടാറുണ്ട്. സംഘടനയിൽ ഇടവേള ബാബുവിന്റെ പ്രവര്‍ത്തനവും പറയാതിരിക്കാൻ പറ്റില്ല. കാരണം അത്രയും നല്ല പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെക്കുന്നത്. അമ്മയുടെ സെക്രട്ടറിയായി ഇരിക്കുന്നത് കൊണ്ട് ഇടവേള ബാബുവിന് കാര്യമായ അവസരങ്ങളൊന്നും സിനിമയിൽ കിട്ടുന്നില്ല. ഏത് സിനിമയിലും സീരിയലിലുമാണ് അദ്ദേഹം അഭിനയിക്കുന്നത്. വല്ലപ്പോഴും കിട്ടുന്ന അവസരങ്ങളിൽ മാത്രമാണ് അദ്ദേഹം അഭിനയിക്കുന്നത്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം മുൻഗണന നൽകുന്നതെന്നും അവർ പറഞ്ഞു.