നടൻ ടൊവീനോ തോമസിന്റെ താരങ്ങളുടെ വിളിപ്പേരിൽ മതം കലർത്തുന്നതിനെതിരായ കമന്റിനോട് പ്രതികരിച്ച് ശ്രീജിത്ത് പണിക്കർ. ഒരാൾ ഹിന്ദു ആയതു കൊണ്ട് ഏട്ടനെന്നും മുസ്ലിം ആയതു കൊണ്ട് ഇക്കായെന്നും ക്രിസ്ത്യാനി ആയതു കൊണ്ട് ഇച്ചായനെന്നും വിളിക്കുന്നതിൽ പന്തികേടണ്ട് എന്ന് ഈയടുത്ത് നൽകിയ അഭിമുഖത്തിൽ ടൊവീനോ അഭിപ്രായപ്പെട്ടിരുന്നു. തന്നെ ഇച്ചായൻ എന്ന് വിളിക്കുന്നത് ചേരാത്ത ട്രൗസറാണെന്ന് ആയിരുന്നു നടന്റെ പ്രതികരണം. മുൻപും സമാനമായ പ്രതികരണം ടൊവീനോ നടത്തിയിരുന്നു.
അതേസമയം, ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ സമുദായത്തിലെ ബഹുമാന വാക്കുകൾ കൊണ്ട് സംബോധന ചെയ്യുന്നതിൽ എന്തെങ്കിലും പന്തികേടുണ്ടോ എന്ന് ആലോചിച്ചു നോക്കി. അങ്ങനെ വിളിക്കുന്നത് ആദരവും സ്‌നേഹവും ആണെന്നു മാത്രമേ തോന്നിയുള്ളൂവെന്നാണ് ശ്രീജിത്ത് പണിക്കരുടെ അഭിപ്രായം.
‘ടൊവിനോയുടെ നിലപാട് തീർച്ചപ്പെടുത്താൻ അദ്ദേഹത്തിന്റെ തന്നെ ഫേസ്ബുക്ക് പോസ്റ്റുകൾ ഒന്നുനോക്കി. ലാലേട്ടൻ, ജയേട്ടൻ, രാജുവേട്ടൻ, പദ്മകുമാറേട്ടൻ, ശ്രീയേട്ടൻ, മമ്മൂക്ക, സിദ്ദിഖ് ഇക്കാ, നാദിർഷ ഇക്കാ, ജാഫറിക്കാ, കമലിക്കാ, ബാദുഷ ഇക്കാ, നസീറിക്കാ, ചാക്കോച്ചൻ എന്നൊക്കെയാണ് ആൾക്കാരെ സംബോധന ചെയ്തിരിക്കുന്നത്.’
‘എല്ലാം അതാത് മതത്തിൽ സ്‌നേഹവും ആദരവും പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന നല്ല സംബോധനകൾ തന്നെ. അത് നിഷ്‌കളങ്കത തന്നെയല്ലേ? അല്ലാതെ ചേരാത്ത ട്രൗസർ അല്ലല്ലേ’- എന്ന് ശ്രീജിത്ത് പണിക്കർ ചോദിക്കുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യ പ്രതി പള്‍സര്‍ സുനിയുമായി നടന്‍ ദിലീപിന് അടുപ്പമില്ലെന്ന് വാദിക്കുമ്പോഴും സൗഹൃദം തെളിയുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ദിലീപിന്റെ വാദങ്ങളെ പെളിക്കുന്നതാണ് കല്യാണരാമന്‍ സിനിമയിലെ ചിത്രങ്ങള്‍. ഷാഫിയുടെ സംവിധാനത്തില്‍ ലാല്‍ നിര്‍മ്മിച്ച് 2002ല്‍ എത്തിയ കല്യാണ രാമന്‍ എന്ന ചിത്രത്തില്‍ പള്‍സര്‍ സുനി അഭിനയിച്ചിട്ടുള്ളതിന്റെ ചിത്രങ്ങളാണ് പലകോണിലും പ്രചരിക്കുന്നത്.
സുനിയെ അറിയില്ലെന്ന് ദിലീപ് വാദിക്കുമ്പോഴും വര്‍ഷങ്ങളായി ദിലീപിന്റെ സിനിമകളില്‍ മുഖം കാണിക്കുന്ന സുനിയുടെ ചിത്രങ്ങളും പുറത്ത് വന്നുകഴിഞ്ഞു. സുനിയെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന് മുന്നില്‍ ദിലീപ് മൊഴി നല്‍കിയത്.മുന്‍പ് പല നടന്മാരുടേയും ഡ്രൈവറായി പ്രവര്‍ത്തിച്ച പള്‍സര്‍ സുനി ഏറെക്കാലം നടന്‍ മുകേഷിന്റെ ഡ്രൈവറായിരുന്നു.
സ്വഭാവദൂഷ്യവും അമിതവേഗതയും കാരണമാണ് സുനിയെ തന്റെ ഡ്രൈവർ സ്ഥാനത്ത് നിന്ന് നീക്കിയതെന്നായിരുന്നു മുകേഷിന്റെ മൊഴി.മാര്‍ട്ടിന്‍ അടക്കമുള്ള ഗുണ്ടാസംഘങ്ങളുമായി ചേര്‍ന്ന് ക്വട്ടേഷന്‍ ഏറ്റെടുത്തത് നടന്‍ ദിലീപിന്റെ നിര്‍ദേശ പ്രകാരമാണ് എന്ന പള്‍സര്‍ സുനിയുടെ മൊഴിയായിരുന്നു കേസില്‍ ജനപ്രിയനിലേക്ക് അന്വേഷണം എത്തിച്ചത്.
ലൈംഗികമായി ഉപദ്രവിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി നടനെ കാണിക്കുകയും ചെയ്തിരുന്നു എന്നാണ് പള്‍സര്‍ സുനി മൊഴി നല്‍കിയത്. കേസില്‍ ദിലിപിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത് കോളിളക്കം തീര്‍ത്തിരുന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ബിജു പൗലോസ് ഉള്‍പ്പടെയുള്ള പൊലീസുകാരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസും സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയിലൂടെയാണ് പുറംലോകം അറിഞ്ഞത്.
ദിലീപ് കേസില്‍ പള്‍സര്‍ സുനി ജയിലില്‍ നിന്ന് എഴുതിയ കത്ത് വിവാദമായി തീരുകയും ചെയ്തിരുന്നു. കോടികള്‍ വാഗ്ദാനം ചെയ്തിട്ടാണ് താന്‍ ഈ ദൗത്യം ഏറ്റെടുത്തതെന്നായിരുന്നു സുനിയുടെ മൊഴി, ജയിലില്‍ ജീവന് ഭീഷണിയുണ്ടെന്നും സുനി മാതാവിന് എഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.
അമ്പലപ്പുഴയിൽ ദുരൂഹസാഹചര്യത്തിൽ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് വ്യക്തമായി. പുറക്കാട് ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡിൽ രമ(63)യെ ഭർത്താവ് ശശി(66) കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിൽ മരിച്ചനിലയിലാണ് രമയെ കണ്ടത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശശിയെ പോലീസ് പ്രതിയെന്ന് സംശയിച്ചത്. പിന്നീട് ഇയാളുടെ പ്രവർത്തികളിൽ നിന്നും പോലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു. രാവിലെ ഒൻപതരയ്ക്ക് ഉറക്കമുണർന്നപ്പോൾ ഭാര്യ തറയിൽ മരിച്ചുകിടക്കുന്നതു കണ്ടെന്നായിരുന്നു ശശിയുടെ മൊഴി.
എന്നാൽ, അന്നു രാവിലെ 9.45-ന് രമയെ അനുജത്തി സുശീല ഫോണിൽ വിളിച്ചപ്പോൾ അസ്വാഭാവികമായ നിലയിലായിരുന്നു പെരുമാറ്റം. പത്തു സെക്കൻഡ് സംസാരിച്ചശേഷം രമ മിണ്ടാതിരുന്നു. പിന്നെ ഫോൺ കട്ടായി. ഭയം തോന്നിയ സുശീല ഉടനെ ശശിയെ വിളിച്ചപ്പോൾ രമ ചത്തിരിക്കുന്നു എന്നായിരുന്നു മറുപടി. സുശീലയുടെ ഈ മൊഴിയും അന്വേഷണത്തിൽ നിർണായകമായി.
രമയുടെ തലയ്ക്കേറ്റ പരിക്കിന്റെ കാഠിന്യത്തിലാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തലയിൽ കൈകൾ കൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇവരുടെ തലയിൽ ആറും ശരീരത്തിനു മൂന്നും മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.
തലയിലെ മുറിവുണ്ടായതെങ്ങനെ എന്ന് കണ്ടെത്താനായി ശശിയെയും മകൻ ശരത്തിനെയും ചോദ്യംചെയ്തിരുന്നു. മകൻ ഉപദ്രവിച്ചതാകാമെന്നാണ് ശശി പോലീസിനോടു പറഞ്ഞത്. എന്നാൽ, സംഭവം നടന്ന ദിവസം രാവിലെ എട്ടുമണിക്ക് ശരത് പരീക്ഷ എഴുതാൻ ചേർത്തലയ്ക്കു പോയതായി പോലീസ് കണ്ടെത്തി.
ശശിയെ ചോദ്യംചെയ്തപ്പോൾ തറയിൽ തെന്നിവീണെന്നും തറയിൽ കിടന്നെന്നും കട്ടിലിൽ കിടന്നെന്നുമൊക്കെ മാറ്റിമാറ്റി പറഞ്ഞു. കൊന്നിട്ടില്ലെന്നും അറിയിച്ചു. ഇതേത്തുടർന്ന് ശശിയുടെ മുൻകാലരീതികൾ പോലീസ് പരിശോധിച്ചു. പിന്നീട് ഭാര്യയോടും മകനോടും വൈരാഗ്യമുള്ളതായി പോലീസ് കണ്ടെത്തി.
മുറിവുകൾ വീഴ്ചയിലുണ്ടായതല്ലെന്ന് ഡോക്ടർ അറിയിച്ചു. രമ 20 കൊല്ലമായി ആസ്ത്മയ്ക്കും പത്തുകൊല്ലമായി പാർക്കിൻസണിനും ചികിത്സയിലാണ്. പാർക്കിൻസൺ നാലാംഘട്ടത്തിലാണ്. ഈ അവസ്ഥയിൽ കൈകൊണ്ട് ശക്തിയായി ഇടിച്ചാൽ മരണപ്പെടുമെന്നു പോലീസ് കണ്ടെത്തി. ശശിക്കെതിരേ 12 സാഹചര്യത്തെളിവുകൾ പോലീസ് കണ്ടെത്തി. ഇയാൾ ഭാര്യയെ നേരത്തേ പലതവണ ഇടിച്ചതായി അയൽവാസികളും ബന്ധുക്കളും പോലീസിൽ മൊഴിനൽകി.
അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ വീട്ടിലെത്തിയ പോലീസ് സംഭവം പ്രതീകാത്മകമായി പുനഃസൃഷ്ടിച്ചു. മെഡിക്കൽ കോളേജ് ഫൊറൻസിക് സർജൻ ഡോ. സ്നേഹൽ അശോകും ഉണ്ടായിരുന്നു. ഡിവൈഎസ്പി ബിജു വി നായരുടെ നിർദേശപ്രകാരം ഇൻസ്പെക്ടർ എസ് ദ്വിജേഷും സംഘവുമാണ് പ്രതിയെ അറസ്റ്റുചെയ്തത്.എസ്‌ഐ മാരായ ടോൾസൻ പി ജോസഫ്, ബൈജു, സിപിഒമാരായ എംകെ വിനിൽ, ടോണി, രാജീവ്, ദിനു, അനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
തലസ്ഥാനത്ത് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചയാള്‍ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രന്‍ (50) ആണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് കഴിഞ്ഞമാസം 28നാണ് നാട്ടുകാര്‍ ചന്ദ്രനെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്.
പാത്രങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. ചിറയിന്‍കീഴ് വച്ചാണ് മര്‍ദനമേറ്റത്. പരാതി എഴുതി നല്‍കാത്തതിനാല്‍ ചന്ദ്രനെതിരെ പോലീസ് കേസെടുത്തിരുന്നില്ല. ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ ചന്ദ്രനും പരാതി നല്‍കിയിരുന്നില്ല. ഇയാള്‍ അള്‍സറിന് ചികിത്സ തേടി മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയും നടത്തിയിരുന്നു.
സമീപത്തെ വീട്ടില്‍ നിന്ന് പാത്രം മോഷ്ടിച്ചു എന്നാരോപിച്ചാണ് നാട്ടുകാര്‍ ചന്ദ്രനെ കെട്ടിയിട്ട് മര്‍ദിച്ചത്. പോലീസ് എത്തി പിന്നീട് ചന്ദ്രനെ കസ്റ്റഡിയില്‍ എടുത്ത് വിട്ടു. ശാരീരിക അസ്വസ്ഥതകള്‍ കാരണം ആശുപത്രിയില്‍ പ്രവേശിച്ച ചന്ദ്രന് കഴിഞ്ഞ ദിവസം ഒരു ശസ്ത്രക്രിയ നടന്നിരുന്നു. മര്‍ദനമാണ് മരണ കാരണം എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
ആര്‍.ഡി.ഒ കോടതിയിലെ തൊണ്ടിമുതല്‍ കവര്‍ന്നയാളെ തിരിച്ചറിഞ്ഞു. സ്വര്‍ണം കവര്‍ന്നത് 2020-ലെ സീനിയര്‍ സൂപ്രണ്ടെന്ന് വകുപ്പ് തല പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സര്‍വീസില്‍ നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശിയെ പേരൂര്‍ക്കട പൊലീസ് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇയാള്‍ക്കെതിരെ നടപടി നിര്‍ദേശിച്ച് സബ് കളക്ടര്‍ മാധവിക്കുട്ടി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
110 പവന്‍ സ്വര്‍ണവും 140 ഗ്രാം വെള്ളിയും 47,000 രൂപയുമാണ് ഇയാള്‍ ആര്‍ഡിഒ കോടതിയില്‍ നിന്ന് മോഷ്ടിച്ചത്. ഇത്തരത്തില്‍ മോഷ്ടിച്ച സ്വര്‍ണം പണയം വെച്ചതായി സൂചനയുണ്ട്. അതേസമയം, ഒറ്റയ്ക്ക് ഇത്തരം കവര്‍ച്ച നടത്താന്‍ സാധ്യത കുറവാണെന്ന നിരീക്ഷണമാണ് അന്വേഷണ സംഘത്തിനുള്ളത്. പുറമേനിന്ന് സഹായം ലഭിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്.
ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാത്തവരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് നിഗമനം.
ചിറയിന്‍കീഴ് പെരുങ്കുഴിയില്‍ മോഷണക്കുറ്റം ആരോപിച്ച് ചിലർ ചേർന്ന് മർദ്ദിച്ച മധ്യവയസ്‌കന്‍ മരിച്ചു. വേങ്ങോട് സ്വദേശി തുളസി എന്ന് വിളിക്കുന്ന ചന്ദ്രന്‍ (50 ) ആണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിറയിന്‍കീഴ് പെരുങ്കുഴിക്ക് സമീപത്തെ ഒരു വീട്ടില്‍ നിന്ന് പാത്രങ്ങള്‍ മോഷ്ടിച്ചു എന്ന് ആരോപിച്ച് ചിലര്‍ ചന്ദ്രനെ തടഞ്ഞുവെക്കുകയും കെട്ടിയിടുകയും ചെയ്തു. ഇവര്‍ പിന്നീട് പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ചിറയിന്‍കീഴ് പോലീസെത്തി ചന്ദ്രനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുമ്പോഴേക്കും ചന്ദ്രന്‍ അവശനിലയിലായിരുന്നു. പിന്നീട് പോലീസ് ചന്ദ്രനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും അവിടെനിന്ന് മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ പരാതിക്കാര്‍ സ്റ്റേഷനിലെത്തി കേസ് വേണ്ട എന്ന് അറിയച്ചതിനെ തുടര്‍ന്ന് ചന്ദ്രനെ ബന്ധുക്കളെ വിളിച്ചറിയിച്ച് ജാമ്യവ്യവസ്ഥയില്‍ വിട്ടയച്ചു. ഇതിന് ശേഷം വേങ്ങോട്ടുള്ള സഹോദരിയുടെ വീട്ടിലേക്കാണ് ചന്ദ്രന്‍ പോയത്.
അവിടെ വെച്ച് കലശലായ ശരീരവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനാല്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. എന്നാല്‍ എത്രയും വേഗം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കണം എന്നായിരുന്നു പരിശോധിച്ച ഡോക്ടറുടെ നിര്‍ദ്ദേശം. എന്നാല്‍ അവിടുന്ന് ലഭിച്ച മരുന്നുമായി ചന്ദ്രന്‍ തിരികെ വീട്ടിലേക്ക് പോവുകയാണ് ചെയ്തത്. അടുത്തദിവസം ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതോടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.
തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങില്‍ കുടലിന് ക്ഷതമേറ്റതായും അണുബാധ ഉള്ളതായും കണ്ടെത്തി. അടിയന്തരമായി ശസ്ത്രക്രിയ നടത്തുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും ചന്ദ്രന്‍ കഴിഞ്ഞദിവസം മരണപ്പെടുകയായിരുന്നു. കടുത്ത മര്‍ദ്ദനം ഏറ്റതാകാം ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കാന്‍ കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ചന്ദ്രന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌ക് വിലക്കി വീണ്ടും പോലീസ്. സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിന് എത്തിയവര്‍ക്ക് മഞ്ഞ മാസ്‌കുകള്‍ നല്‍കി. ഇന്നലെയുിം മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌ക് വിലക്കിയിരുന്നു, എന്നാല്‍ വിലക്ക് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.
അതിനിടെ, ചങ്ങരംകുളത്ത് അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കുന്നംകുളത്ത് നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കരുതല്‍ തടങ്കല്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ്.
കൊല്ലം അഞ്ചല്‍ തടികാട്ടില്‍ നിന്നും രണ്ടരവയസ്സുകാരനെ കാണാതായ സംഭവത്തില്‍ ദുരൂഹതയാരോപിച്ച് പ്രദേശവാസികള്‍. വീടിന് സമീപത്തുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്നും കുട്ടിയെ കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോപണം.’കുട്ടിയെ ആരോ കൊണ്ടുവെച്ചതാണ്. ഇന്നലെ പെരും മഴ പെയ്തിട്ടും കുട്ടി നനഞ്ഞിട്ടില്ല. മനപ്പൂര്‍വ്വം കൊണ്ടുവെച്ചതാണ്. കുട്ടിയെ കിട്ടിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ കാണാതായ വാര്‍ത്ത മാധ്യമങ്ങളിലെല്ലാം വന്നതോടെ കുട്ടിയെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് വന്നതോടെ റബ്ബര്‍ തോട്ടത്തില്‍ കൊണ്ടുവെച്ചതാണ്. മഴ പെയ്തപ്പോള്‍ കുട്ടി പേടിക്കില്ലേ. എന്നാല്‍ കുഞ്ഞ് ഹാപ്പിയാണ്. മഴ പെയ്തപ്പോള്‍ നനഞ്ഞില്ലെന്ന് മാത്രമല്ല, കുട്ടി പൂര്‍ണ ആരോഗ്യവാനാണ്. ആരോ റബ്ബര്‍ തോട്ടത്തില്‍ കൊണ്ടുവെച്ചതാണ് കുട്ടിയെ.’ പ്രദേശവാസികള്‍ പറയുന്നു.
വീടിന്റെ മുറ്റത്ത് നിന്നും കാണാതായ കുട്ടിയെ ആരെങ്കിലും തട്ടികൊണ്ടുപോയതാവാമെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ പുലര്‍ച്ചയോട് കൂടി തിരികെ കൊണ്ടുവെക്കുകയായിരുന്നുവെന്നാണ് ഇവരുടെ വാദം. ഇന്നലെ രാത്രി മുഴുവന്‍ ശക്തമായ മഴ പെയ്തിട്ടും കുട്ടി ഒട്ടും നനഞ്ഞില്ല എന്നതിലാണ് നാട്ടുകാര്‍ സംശയം ഉന്നയിക്കുന്നത്. കണ്ടെത്തുമ്ബോള്‍ കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനും സന്തോഷവാനുമായിരുന്നുവെന്നും ഇവര്‍ പറയുന്നു.അന്‍സാരി-ഫാത്തിമ ദമ്ബതികളുടെ മകന്‍ ഫര്‍ഹാനെയാണ് ഇന്നലെ വൈകുന്നേരത്തോടെ വീട്ടില്‍ നിന്നും കാണാതാവുന്നത്. വീട്ടില്‍ നിന്നും ഒരു കിലോ മീറ്റര്‍ അകലെയുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
12 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് പൊലീസ് സംഘം കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് നേരത്തെ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. രണ്ടാമതും നടത്തിയ പരിശോധനയില്‍ കുട്ടിയെ കണ്ടതില്‍ ദുരൂഹത സംശയിക്കുന്നത്. കുട്ടിയെ ആരെങ്കിലും കൊണ്ടിട്ടതാകാം എന്നാണ് കരുതുന്നത്. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് കുട്ടിയെ കാണാതായത്. ബന്ധുക്കളും നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്‌സും പല സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചില്‍.
തന്റെ അഭിഭാഷകന്‍ കൃഷ്ണരാജിനെതിരെ കേസെടുത്തതോടെ ഷാജ് കിരണ്‍ ഓഡിയോയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമായില്ലെയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. “സരിത്തിനെ പൊക്കുമെന്ന് ഷാജ് കിരണ്‍ പറഞ്ഞിരുന്നു, അത് പോലെ സംഭവിച്ചു. അഭിഭാഷകനെതിരെ കേസ് എടുക്കുമെന്നും പറഞ്ഞു, അതും ഇപ്പോള്‍ നടന്നു,” സ്വപ്ന പറഞ്ഞു.
“അഭിഭാഷകനെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. എനിക്ക് ഒരു അഭിഭാഷകനെ പോലും ലഭിക്കാത്ത അവസ്ഥയാണ്. എപ്പോഴും എപ്പോഴും അഭിഭാഷകനെ മാറ്റാന്‍ എന്റെ കയ്യില്‍ പണമില്ല. എന്നെ ഉപദ്രവിക്കൂ. എന്റെ കൂടെയുള്ളവരെ ആക്രമിക്കാതിരിക്കുക. എന്നെ കൊലപ്പെടുത്തിയാല്‍ പ്രശ്നങ്ങള്‍ തീരില്ലെ,” സ്വപ്ന ചോദിച്ചു.
താന്‍ കൊടുത്ത മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സത്യം പുറത്ത് വരേണ്ടതുണ്ടെന്നും സ്വപ്ന പറഞ്ഞു. തനിക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുണ്ടെന്നും വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും പറഞ്ഞ് വിതുമ്പുന്നതിനിടെയാണ് സ്വപ്ന കുഴഞ്ഞു വീണത്. ആരോഗ്യപരമായ പ്രശ്നങ്ങള്‍ കാരണം അടുത്ത രണ്ട് ദിവസം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തില്ലെന്ന് സ്വപ്ന രാവിലെ പറഞ്ഞിരുന്നു.
മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തി എറണാകുളം സെന്‍ട്രല്‍ പൊലീസാണ് സ്വപ്നയുടെ അഭിഭാഷകന്‍ കൃഷ്ണരാജിനെതിരെ കേസെടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് നടപടി. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വില്ലന്‍ വേഷങ്ങളിലൂടെ ആദ്യ കാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന ഭീമന്‍ രഘു പിന്നീട് കോമഡി വേഷങ്ങളിലും തിളങ്ങിയ താരമാണ്, ഒരിടയ്ക്ക് അദ്ദേഹം രാഷ്ട്രീയത്തിലേക്കും ചുവടുവെപ്പ് നടത്തിയിരുന്നു. ഇപ്പോഴിതാ, പത്തനപുരത്ത് മത്സരിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് താരം.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭീമന്‍ രഘു ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നത്. തോല്‍ക്കുമെന്നുറപ്പിച്ച് തന്നെയാണ് പത്തനാപുരത്ത് താന്‍ മത്സരത്തിനിറങ്ങിയതെന്നാണ് ഭീമന്‍ രഘു പറയുന്നത്.
തോല്‍ക്കുമെന്നുറപ്പിച്ച് തന്നെയാണ് പത്തനാപുരത്ത് മത്സരിക്കാന്‍ ഇറങ്ങിയത്. എല്‍.ഡി.എഫിന് വേണ്ടി ഗണേഷ് കുമാറും യു.ഡി.എഫിന് വേണ്ടി ജഗദീഷും എന്‍.ഡി.എയ്ക്ക് വേണ്ടി ഞാനുമായിരുന്നു മത്സരിച്ചത്. ഗണേഷ് കുമാറുമായി അവിടുത്തെ ബി.ജെ.പിക്കാര്‍ക്ക് വര്‍ഷങ്ങളായി ബന്ധമുണ്ടെന്ന് അവരുടെ നയം കണ്ടപ്പോള്‍ തന്നെ മനസ്സിലായി. ഗണേഷിനെ കണ്ടപ്പോള്‍ ഞാന്‍ ജയിക്കാനൊന്നും പോകുന്നില്ല, ചുമ്മാ നില്‍ക്കുവാന്നു പറഞ്ഞിരുന്നു. ബി.ജെ.പിക്കാര്‍ തന്നെ കാല് വാരി.
ഞാന്‍ സുരേഷ് ഗോപിയെ ഒക്കെ വിളിച്ച് നോക്കി. പക്ഷേ അങ്ങേര് ഭയങ്കര ബിസിയായിരുന്നു. ഞാന്‍ പിന്നെ വിളിക്കാനും പോയില്ല. ബിസി ആയിട്ടുള്ള ആള്‍ക്കാരെ വിളിക്കുന്നതെന്തിനാ? അതില്‍ വലിയ കാര്യമൊന്നുമില്ല. പിന്നെ ആന കരിമ്പിന്‍ കാട്ടില്‍ കയറിയത് പോലെ പത്തനാപുരം മുഴുവന്‍ ഞാന്‍ അങ്ങ് കേറുവായിരുന്നു. ജയിക്കില്ലാന്ന് 100 ശതമാനം ഉറപ്പായിരുന്നു.ഇനി ബി.ജെ.പിയിലേക്ക് പോവില്ല. പക്ഷേ വിട്ടിട്ടില്ല.