Kerala
സ്വന്തം ലേഖകൻ 
കൊച്ചി : ഇന്ന് രാവിലെ 11 മണിക്ക് എറണാകുളം ടൗൺ ഹാളിൽ വെച്ച് നടത്തപ്പെട്ട ആം ആദ്മി പാർട്ടി സംസ്ഥാന  കൗൺസിൽ പ്രതിനിധി സമ്മേളനത്തിൽ വൻ ജനപങ്കാളിത്തം. അതിരാവിലെ തന്നെ ഒഴുകിയെത്തിയ ആം ആദ്മികളെകൊണ്ട് പത്തുമണിയോടെ തന്നെ എറണാകുളം ടൗൺഹാൾ നിറഞ്ഞു കവിഞ്ഞിരുന്നു. വെറും നാനൂറിൽ താഴെ അംഗങ്ങളെ പ്രതീക്ഷിച്ച എറണാകുളം സമ്മേളനത്തിലേയ്ക്ക് കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുമായി എത്തിയത് എണ്ണൂറിൽ കൂടുതൽ ആം ആദ്മി പ്രതിനിധികളാണ്. പലർക്കും ഇരിക്കാൻ കസേര കിട്ടാഞ്ഞതുകൊണ്ട് പലരും നിന്നുകൊണ്ടായിരുന്നു മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുത്തത്. സംസ്ഥാന നേത്ര്യത്വത്തെ ഞെട്ടിക്കുന്ന തരത്തിലുള്ള ജനപങ്കാളിത്തമായിരുന്നു വർഷങ്ങൾക്ക് ശേഷം നടന്ന ഈ കേരള സംസ്ഥാന കൗൺസിൽ ആം ആദ്മി പാർട്ടി പ്രതിനിധി സമ്മേളനത്തിൽ ഉണ്ടായിരുന്നത്.
സാധാരണ ആം ആദ്മി പ്രവർത്തകർക്ക് ഈ സമ്മേളനത്തിലേയ്ക്ക് പ്രവേശനം ഇല്ലാതിരുന്നതിനാൽ വാർഡ് തലം മുതൽ സംസ്ഥാന തലം വരെയുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ആയിരുന്നു ഇന്നത്തെ സമ്മേളനത്തിൽ പങ്കെടുത്തത്. ഡെൽഹിയിൽ  നിന്നുള്ള നാഷണൽ ഒബ്സെർവർമാരായ ശ്രീ.എൻ രാജയും , ശ്രീ. അജയ് രാജു, സംസ്ഥാന കൺവീനർ ശ്രീ. പി സി സിറിയക്കും, സെക്രട്രറി പദ്മനാഭൻ ഭാസ്കരനും , ട്രെഷറർ മുസ്തഫ പി കെയും സമ്മേളനത്തിൽ പങ്കെടുത്തു.

നേതാക്കളുടെ പ്രസംഗങ്ങളെ നിറഞ്ഞ കൈയ്യടികളോടെയാണ് പ്രതിനിധി സമ്മേളനത്തിൽ എത്തിയ ആം ആദ്മി പ്രതിനിധികൾ സ്വീകരിച്ചത്. കേന്ദ്ര നേതൃത്വം തൃക്കാക്കരയിൽ മത്സരിക്കാൻ തീരുമാനമെടുക്കുയാണെങ്കിൽ , ഉടൻ തന്നെ പ്രഗത്ഭനായ ഒരു സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന അറിയിപ്പ് വളരെയധികം ആവേശത്തോടെയാണ് ടൗൺ ഹാളിൽ എത്തിയ ആം ആദ്മി പ്രതിനിധികൾ സ്വീകരിച്ചത്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ ഡൽഹി – പഞ്ചാബ് മോഡലിലുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് ആം ആദ്മി പാർട്ടി തൃക്കാക്കരയിൽ ഒരുക്കാൻ പോകുന്നത്.

ഡെൽഹി മോഡൽ വികസനത്തിൽ, അഴിമതിയും ധൂർത്തും പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട്  തൃക്കാക്കരയിലെ എല്ലാ വോട്ടർമാരെയും സ്വാധീനിക്കാൻ കഴിയുന്ന പദ്ധതികളായിരിക്കും ആം ആദ്മി പാർട്ടി ഒരുക്കുന്നത്. അതോടൊപ്പം കെജ്‌രിവാളിന്റെ ആദ്യ കേരള സന്ദർശനം ഒരു വൻ വിജയമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഓരോ ആദ്മി പാർട്ടി പ്രവർത്തകരും . അതിനായി പ്രത്യേക കമ്മിറ്റികളെ തയ്യാറാക്കി കഴിഞ്ഞു. മെയ് 15 ന് കെജ്രരിവാൾ പങ്കെടുക്കുന്ന സമ്മേളന നഗരിയിലേയ്ക്ക് ഒരു ലക്ഷം ആം ആദ്മി പാർട്ടി പ്രവർത്തകരെ എത്തിക്കുവാനുള്ള പദ്ധതിയാണ് പാർട്ടി തയ്യാറാക്കുന്നത്.

20/20 യും , ആം ആദ്മി പാർട്ടിയും തമ്മിൽ ഉണ്ടാക്കിയ ഈ  മികച്ച കൂട്ടുകെട്ട് കേരള സമൂഹത്തിലും വിദേശ മലയാളികൾക്കിടയിലും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തത്തോടെ ഇന്ന് നടന്ന സംസ്ഥാന പ്രതിനിധി സമ്മേളന വിജയം കേരള സംസ്ഥാന നേതാക്കൾക്കും വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത് . ഈ പ്രതിനിധികളെ ഉൾപ്പെടുത്തി 20/ 20 യുമായി വ്യക്തമായ പദ്ധതികളോടെ ഈ ഒരു മാസം പ്രവർത്തിച്ചാൽ പഞ്ചാബ് മോഡൽ വിജയം തൃക്കാക്കരയിലും ആം ആദ്മി പാർട്ടിക്ക്  ഉണ്ടാക്കാം എന്നാണ് പാർട്ടി  പ്രതീക്ഷിക്കുന്നത്.

ചെറുപ്പകാലത്ത് ക്രിക്കറ്റിന്റെ പിന്നാലെ പോകുന്നതില്‍ തനിക്ക് നേരിടേണ്ടി വന്ന കളിയാക്കലുകളെകുറിച്ചു വെല്ലുവിളികളെ കുറിച്ചും വെളിപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍. വീട്ടുകാരില്‍ നിന്ന് ആവശ്യമായ പിന്തുണ തനിക്ക് ഉണ്ടായിരുന്നെങ്കിലും നാട്ടുകാര്‍ തന്നെ കളിയാക്കുമായിരുന്നെന്ന് സഞ്ജു വെളിപ്പെടുത്തി.

‘ചെറുപ്പത്തില്‍ ക്രിക്കറ്റ് കിറ്റ് തനിയെ എടുത്ത് കൊണ്ടുപോകാന്‍ എനിക്ക് പ്രയാസമായിരുന്നു. അതിനാല്‍ അച്ഛനും അമ്മയും കിറ്റുമായി ബസ് സ്റ്റാന്‍ഡിലേക്ക് വരും. ഇത് കണ്ട് പലരും കളിയാക്കും. സച്ചിനും അച്ഛനും പോകുന്നു എന്ന് പറഞ്ഞായിരുന്നു കളിയാക്കലുകള്‍. എന്നാല്‍ ഞാന്‍ എന്നെങ്കിലും ഇന്ത്യക്കായി കളിക്കും എന്ന് അച്ഛനും അമ്മയ്ക്കും ഉറപ്പുണ്ടായിരുന്നു’ സഞ്ജു പറഞ്ഞു.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു. താരത്തിന് കീഴില്‍ ഈ സീസണില്‍ മികച്ച പ്രകടനമാണ് ടീം കാഴ്ചവയ്ക്കുന്നത്. 10 കളികളില്‍ 12 പോയിന്റുള്ള രാജസ്ഥാന്‍ പട്ടികയില്‍ മൂന്നാമതുണ്ട്.

ഈ സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 298 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. 22 അര്‍ദ്ധ സെഞ്ച്വറികള്‍ ഈ സീസണില്‍ സഞ്ജു നേടി. 55 റണ്‍സാണ് ഈ സീസണിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയോട് ലൈഗിംക അതിക്രമം നടത്തിയ പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍. വെള്ളൂര്‍ കോടഞ്ചേരി സ്വദേശി പാറോള്ളതില്‍ ബാബു എന്ന 55കാരനെയാണ് നാദാപുരം പോലീസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്. ട്യൂഷന്‍ സെന്റര്‍ നാട്ടുകാര്‍ അടിച്ച് തകര്‍ത്തു. തിങ്കളാഴ്ചയാണ് സംഭവം.

വിദ്യാര്‍ത്ഥി വീട്ടിലെത്തി രക്ഷിതാക്കളോട് സംഭവം പറയുകയായിരുന്നു. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. സംഭവത്തിന് പിന്നാലെ മര്‍ദ്ദനമേറ്റ നിലയില്‍ കണ്ടെത്തിയ ബാബുവിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. ഒരു മാസം മുമ്പാണ് ബാബുവിന്റെ നേതൃത്വത്തില്‍ പാരലല്‍ കോളേജ് ആരംഭിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിക്ക് പിന്നാലെ തിങ്കളാഴ്ച രാത്രി അജ്ഞാതര്‍ പാരലല്‍ കോളേജ് അടിച്ച് തകര്‍ത്ത് ബോര്‍ഡ് ഉള്‍പ്പെടെ തീവെച്ച് നശിപ്പിച്ചു.

ആശുപത്രി വാസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ ശ്രീനിവാസൻ സുഖമായിരിക്കുന്നുവെന്ന് കുടുംബം. ഏപ്രിൽ അവസനാത്തോടെയായിരുന്നു അപ്പോളോ അഡ്‌ലക്‌സ് ആശുപ്രിയിൽ ചികിത്സയിൽ കഴിഞ്ഞ അദ്ദേഹത്തെ ഡിസ്ചാർജ്ജ് ചെയ്തത്. ഇപ്പോഴിതാ ആശുപത്രി വാസത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഭാര്യ വിമലയോടൊപ്പമുള്ള ചിത്രമാണ് ശ്രദ്ധനേടുന്നത്.

തന്നെ കാണാനെത്തിയവരെ അദ്ദേഹം കൈയുയർത്തി അഭിവാദ്യം ചെയ്യുന്നതും ചിത്രത്തിൽ കാണാം. ആരോഗ്യ നിലയെ കുറിച്ച് കഴിഞ്ഞ ദിവസം മകൻ ധ്യാനും പ്രതികരിച്ചിരുന്നു. പഴയതുപോലെയാകാൻ ഇനിയും കുറച്ച് സമയം വേണ്ടിവരും. ഇപ്പോഴും അച്ഛൻ സംസാരിച്ച് തുടങ്ങിയിട്ടില്ല, പൂർണമായും ഭേദപ്പെടാൻ കുറച്ച് കാലതാമസം എടുത്തേക്കുമെന്നാണ് ധ്യാൻ പറഞ്ഞത്. മാർച്ച് 30നാണ് നെഞ്ചുവേദനയെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

 

അടുത്ത ദിവസം തന്നെ ബൈപ്പാസ് സർജറിയ്‌ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ശസ്ത്രക്രിയയ്‌ക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റിയതോടെ അണുബാധയുണ്ടായി. ഇതോടെ വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രിൽ 12ന് ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നു. ഏപ്രിൽ അവസാന വാരമാണ് അദ്ദേഹത്തെ ഡിസ്ചാർജ്ജ് ചെയ്യുന്നത്.

ഒരു വര്‍ഷം മുമ്പാണ് കോവിഡിന്റെ രണ്ടാം തരംഗം ശക്തി പ്രാപിച്ചുതുടങ്ങിയ സമയം. എന്റെ മൂത്ത മകന്‍ സച്ചിനും കോവിഡ് പിടിപെട്ടു. അത് രൂക്ഷമായി അവനെ ബാധിക്കുകയും ചെയ്തു. ശ്വാസകോശം ചുരുങ്ങിപോവുകയായിരുന്നു. ആരോഗ്യനില അത്യന്തം ഗുരുതരമായിരുന്നു. ഗുജറാത്തില്‍നിന്ന് സന്ദേശം വരുമ്പോള്‍ സഹായത്തിന് ആരെ സമീപിക്കണമെന്ന് എനിക്കൊരു രൂപവുമുണ്ടായിരുന്നില്ല. പെട്ടെന്ന് സുരേഷ്‌ഗോപിയെ ഓര്‍ത്തു. ഞാന്‍ അദ്ദേഹത്തെ വിളിച്ചു. കരച്ചിലോടെയാണ് ഞാന്‍ സുരേഷിനോട് കാര്യങ്ങള്‍ വിശദീകരിച്ചത്. വിശദാംശങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞശേഷം അദ്ദേഹം ഫോണ്‍വച്ചു. പിന്നീട് നടന്നതെല്ലാം അത്ഭുതങ്ങളായിരുന്നു.

ഗുജറാത്തില്‍നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ഒരു റിമോട്ട് സ്ഥലത്താണ് മകന്‍ ജോലി ചെയ്യുന്ന ഓയില്‍ കമ്പനി. അവിടെയുള്ള എം.പിയെ സുരേഷ്‌ഗോപി ബന്ധപ്പെട്ടു. ഒന്നല്ല നാല് എം.പിമാരുടെ സഹായമാണ് അദ്ദേഹം തേടിയത്. അതിനുപിന്നാലെ അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സ് എത്തി. അഞ്ച് മണിക്കൂര്‍ യാത്ര ചെയ്താണ് മകനെയും കൊണ്ടവര്‍ രാജ്‌കോട്ടിലെ ഹോസ്പിറ്റലില്‍ എത്തിയത്. അവിടെ എല്ലാത്തിനും തയ്യാറെടുത്ത് ഡോക്ടര്‍മാരും ആശുപത്രി അധികൃതരും കാത്തുനില്‍പ്പുണ്ടായിരുന്നു.

ഒരല്‍പ്പംകൂടി വൈകിയിരുന്നെങ്കില്‍ മകനെ ജീവനോടെ തിരിച്ചുകിട്ടില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. സുരേഷിന്റെ ഇടപെടലുകള്‍ ഒന്നുകൊണ്ട് മാത്രമാണ് അവനെ കൃത്യസമയത്ത് ഹോസ്പിറ്റലില്‍ എത്തിക്കാനായതും ചികിത്സകള്‍ തുടരാനും കഴിഞ്ഞത്. ഇന്നെന്റെ മകന്‍ ജീവിച്ചിരിക്കുന്നെങ്കില്‍ അതിന് കാരണക്കാരന്‍ സുരേഷ്‌ഗോപിയാണ്. സുരേഷിനെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. അദ്ദേഹം എന്നുമെന്റെ ഹൃദയത്തില്‍ ഉണ്ടാകും.

20 വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം താരസംഘടനയായ അമ്മയുടെ ഓഫീസിലെത്തിയ സുരേഷ്‌ഗോപിക്ക് സ്വീകരണങ്ങള്‍ നല്‍കിക്കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മണിയന്‍പിള്ള രാജു ഈ അനുഭവം വെളിപ്പെടുത്തിയത്.

ബലാത്സംഗ പരാതി വിജയ് ബാബുവിനെതിരെ ഉയർന്ന് വന്നതിന് പിന്നാലെ നിരവധി പേരാണ് നടനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോൾ വിജയ്ബാബുവിനെ കുറിച്ച് സാന്ദ്ര തോമസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വിജയ് ബാബുവിന് എതിരെ ബലാത്സംഗ പരാതി ഉയർന്ന സംഭവത്തിൽ രണ്ടു വാക്ക് പറയാൻ സാന്ദ്ര തോമസിനോട് ഒരാൾ കമന്റിലൂടെ ആവശ്യപ്പെടുകയായിരുന്നു. സാന്ദ്ര തോമസ് പങ്കുവെച്ച ചിത്രത്തിനു താഴെയാണ് കമന്റ് എത്തിയത്. ഇതിന് താരം നൽകിയ മറുപടി ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

വിജയ് ബാബുവിനെ കുറിച്ച് രണ്ട് വാക്ക് എന്നായിരുന്നു കമന്റ്. ഒറ്റവാക്കെ ഒള്ളൂ ‘സൈക്കോ’ എന്നായിരുന്നു സാന്ദ്രയുടെ മറുപടി. വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനി ആയ ഫ്രൈഡേ ഫിലിംസ് ഉണ്ടാക്കിയത് സാന്ദ്ര തോമസും വിജയ് ബാബുവും ചേർന്നായിരുന്നു. ഇരുവരും ഒരുമിച്ചു സിനിമകളും നിർമിച്ചിരുന്നു.

കുറച്ച് നാളുകൾക്ക് മുമ്പ് വിജയ് ബാബു സാന്ദ്ര തോമസിനെ മർദിച്ചതായി പരാതി ഉയർന്നിരുന്നു. മർദനമേറ്റ സാന്ദ്ര കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സാന്ദ്രയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ലൈംഗിക പീഡന പരാതിയിലും താരം പ്രതികരണം രേഖപ്പെടുത്തിയത്.

ഭക്ഷ്യ വിഷബാധയെ തുടർന്നുള്ള ദേവനന്ദയുടെ മരണത്തിന് ഇടയാക്കിയത് ഷിഗെല്ല സോണി ബാക്ടീരിയ. ഇത് ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചതാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രാഥമിക റിപ്പോർട്ട് ആണ് ഇത്. സ്രവങ്ങളുടെ അന്തിമ പരിശോധനാ ഫലം ഇന്നേ ലഭിക്കൂവെന്നു കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജ് അധികൃതർ പറയുന്നു.

ചെറുവത്തൂരിൽ ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യ വിഷബാധയ്ക്കു കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്നു കാസർകോട് ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. എ.വി.രാംദാസ് അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ 3 പേരുടെ സ്രവ സാംപിളുകൾ കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധിച്ചപ്പോഴും അവയിൽ ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്.

ചികിത്സയിലുള്ള എല്ലാവർക്കും സമാനമായ രോഗലക്ഷണങ്ങളായതിനാൽ ഷിഗെല്ല തന്നെയെന്നാണു വിലയിരുത്തൽ. അതേസമയം, ദേവനന്ദയുടെ മൃതദേഹം കരിവെള്ളൂർ എവി സ്മാരക ഹയർസെക്കൻഡറി സ്‌കൂളിൽ പൊതുദർശനത്തിനു ശേഷം സംസ്‌കരിച്ചു. സംഭവത്തിൽ ഐഡിയൽ കൂൾബാർ മാനേജരും കേസിലെ മൂന്നാം പ്രതിയുമായ കാസർകോട് പടന്ന സ്വദേശി അഹമ്മദ് അറസ്റ്റിലായി.

കേസിൽ ഇതുവരെ മൂന്നു പേരാണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എഡിഎം നാളെ റിപ്പോർട്ട് നൽകും. ഷവർമ കഴിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 52 ആണ്.

നടന്‍ വിജയ് ബാബുവുമായി ബന്ധപ്പെട്ട് അമ്മയില്‍ വന്‍ തര്‍ക്കമാണ് നടക്കുന്നത്. ഇന്റേര്‍ണല്‍ കമ്മറ്റിയില്‍ നിന്നും മാലാ പാര്‍വതിക്ക് പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജി വെച്ചു. ഇപ്പോള്‍ നടന്‍ സിദ്ദിഖിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മാലാ പാര്‍വതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ഹാപ്പി സര്‍ദ്ദാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ഉണ്ടായ അനുഭവമാണ് മാലാ പാര്‍വതി പറഞ്ഞത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും സിദ്ദിഖില്‍ നിന്നും സങ്കെടപ്പെടുത്തുന്ന അനുഭവം ഉണ്ടായെന്ന് നടി പറഞ്ഞു.

സിദ്ദിഖില്‍ നിന്നും ഹാപ്പി സര്‍ദ്ദാര്‍ സിനിമയുടെ സെറ്റില്‍ നിന്നും ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകള്‍ കാരണം കുറച്ച് അധികം സങ്കടപ്പെട്ടിട്ടുണ്ട്. അവരൊക്കെയുള്ളപ്പോള്‍ എനിക്ക് അമ്മ സംഘടനയില്‍ പ്രതീക്ഷയില്ലെന്നും മാല പാര്‍വ്വതി പറഞ്ഞു.

ഈ സംഭവുമായി ബന്ധപ്പെട്ട് മാല പാര്‍വ്വതി നേരത്തെ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ കാഷ്യര്‍ മാലാ പാര്‍വ്വതിയുടെ പേര് പരാമര്‍ശിക്കാതെ തങ്ങളുടെ ലൊക്കേഷനില്‍ ഒരു ‘അമ്മ നടി’ കാരവന്‍ ആവശ്യപ്പെട്ടുവെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് മറുപടിയും കൂടിയാണ് പാര്‍വ്വതി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ആ കുറിപ്പ് ഇങ്ങനെ, ഹാപ്പി സര്‍ദാര്‍ എന്ന സിനിമയില്‍ അമ്മ നടി കാരവന്‍ ചോദിച്ചു എന്നൊരാരോപണം സഞ്ജയ് പാല്‍ ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസറുടെ കാഷ്യര്‍ ആണ് ആള്‍… ചായ, ഭക്ഷണം, ടോയ്ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവാന്‍ ചോദിക്കാന്‍ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്.

ഉച്ചയ്ക്ക് 3 മുതല്‍ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ തന്നിരുന്നിടത്ത് ബ്ലോക്ക് ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാന്‍ കാരവന്‍ എടുത്തു. എന്റെ സ്വന്തം കാശിന്. എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി.

അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങള്‍? സഞ്ജയ് പാല്‍ എന്ന ആള്‍ക്കുള്ള മറുപടിയാണിത്. ബില്ല് ചുവടെ ചേര്‍ക്കുന്നു. ഈ സെറ്റിലെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല. തല്ക്കാലം നിര്‍ത്തുന്നു.

അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ കൂട്ടരാജി. മാലാ പാര്‍വതിക്കു പിന്നാലെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍നിന്ന് രാജിവച്ച് ശ്വേത മേനോനും കുക്കു പരമേശ്വരനും. ലൈംഗിക പീഡന പരാതിയില്‍ നടന്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര പരാതി പരിഹാര സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

വിജയ് ബാബു വിഷയത്തിൽ അമ്മ കൈക്കൊണ്ട തീരുമാനം അംഗീകരിക്കില്ല എന്ന നിലപാട് വ്യക്തമാക്കിയായിരുന്നു മാലാ പാ‍ർവതി രാജി സമർപ്പിച്ചത്. വിജയ് ബാബു മാറിനിൽക്കുമെന്നു പറയുന്നത് അച്ചടക്ക നടപടിയല്ല. എക്സിക്യൂട്ടീവിൽനിന്നു മാറ്റിനിർത്തണമെന്നാണ് ഐസിസി ആവശ്യപ്പെട്ടത്. ‘അമ്മ’ എക്സിക്യൂട്ടീവിന്റേത് തെറ്റായ നടപടിയാണ്. ഇത് അംഗീകരിക്കാനാകില്ലെന്നും മാലാ പാര്‍വതി പറഞ്ഞിരുന്നു.

ഇതേ തീരുമാനത്തിനെതിരെയാണ് മാലാ ‍പാർവതിക്കു പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരനും ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നു രാജിവച്ചത്. ഐസിസി അധ്യക്ഷ കൂടിയായിരുന്ന ശ്വേത മേനോന്‍ അമ്മയുടെ വൈസ് പ്രസിഡന്റാണ്.

‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറി നില്‍ക്കാമെന്നു നടന്‍ വിജയ് ബാബു അറിയിച്ചിരുന്നു. നിരപരാധിത്വം തെളിയിക്കുന്നതുവരെ മാറിനില്‍ക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. വിജയ് ബാബു നല്‍കിയ കത്ത് അമ്മ എക്‌സിക്യൂട്ടീവ് അംഗീകരിച്ചു.

RECENT POSTS
Copyright © . All rights reserved