Kerala

മരണത്തിലും ഒരുമിച്ച് സൈജുവും വിബിയും യാത്രയായപ്പോൾ എല്ലാം നഷ്ടമായി തനിച്ചായി അമൽ. സചിവോത്തമപുരം വഞ്ഞിപ്പുഴ വീട്ടിൽ അമലിന്റെ അച്ഛനും അമ്മയുമാണ് അപകടത്തിൽ മരണപ്പെട്ടത്. അമലിന്റെ രണ്ട് സഹോദരങ്ങൾ നേരത്തെ മരിച്ചിരുന്നു.

ഇന്നലെ തുരുത്തി പുന്നമൂട് ജംക്ഷനിൽ കാർ നിയന്ത്രണം വിട്ട് സ്‌കൂട്ടറിൽ ഇടിച്ചു കയറിയാണ് സ്‌കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ചത്. സൈജുവും(43), ഭാര്യ വിബിയും(39) ഇന്നലെ ഉച്ചയ്ക്ക് 2.45നുണ്ടായ അപകടത്തിൽ തൽക്ഷണം മരിക്കുകയായിരുന്നു. സൈജുവിന്റെയും വിബിയുടെയും ഏക മകനാണ് അമൽ.

ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു വിബിയും സൈജുവും. മാതാപിതാക്കൾ ജീവനോടെ തിരികെ വരില്ല എന്ന യാഥാർഥ്യം അമലിനെ പതിയെയാണ് ബന്ധുക്കൾ അറിയിച്ചത്. ഇവർക്കൊപ്പം താമസിക്കുന്ന സൈജുവിന്റെ മാതാവ് മറിയാമ്മയെയും ആദ്യം വിവരം അറിയിച്ചിരുന്നില്ല.

ജീവിതത്തിലുടനീളം പലവിധത്തിലുള്ള പ്രതിസന്ധികളെ സൈജു അഭിമുഖീകരിച്ചിരുന്നു. എങ്കിലും എന്നും തണലായി വിബി കൂടെ തന്നെ ഉണ്ടായിരുന്നു. ഒടുവിൽ മരണത്തിലും വിബി സൈജുവിന്റെ കൂടെ യാത്രയാവുകയായിരുന്നു.

അതേസമയം, പ്രതിസന്ധികൾ പലതും സംഭവിച്ചിട്ടും ജീവിതത്തെ പ്രസാദാത്മകമായി കാണുന്നതായിരുന്നു സൈജുവിന്റെ രീതിയെന്ന് ബന്ധുക്കളും പറയുന്നു. നാഗാലാൻഡിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന സൈജു 12 വർഷം മുൻപാണ് കുടുംബസമേതം നാട്ടിൽ തിരികെയെത്തി കുറിച്ചിയിൽ താമസമാരംഭിച്ചത്.

ചങ്ങനാശേരിയിലെ സ്റ്റുഡിയോയിൽ കുറച്ചു കാലം സൈജു ജോലി ചെയ്തിരുന്നു. 4 വർഷം മുൻപാണ് ഇവരുടെ മകൻ ഏബൽ മരിച്ചത്. രോഗബാധിതനായി ചികിത്സയിൽ ആയിരുന്നു ഈ കുട്ടി. മറ്റൊരു മകൻ സിറിലും ചെറിയ പ്രായത്തിൽ തന്നെയാണ് മരിച്ചത്.

രണ്ടു മക്കളുടെ മരണത്തിലും തളർന്നു പോയെങ്കിലും അമലിന് വേണ്ടിയാണ് ഇരുവരും ജീവിച്ചത്. ഇപ്പോൾ അമലിനെ തനിച്ചാക്കി ഇരുവരും യാത്രയായപ്പോൾ എന്തു പറഞ്ഞ് അമലിനെ ആശ്വസിപ്പിക്കുമെന്ന് ആലോചിച്ച് തളരുകയാണ് ബന്ധുക്കളും അയൽക്കാരും.

പീഡനക്കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ സംവിധായകന്‍ ലിജു കൃഷ്ണക്കെതിരെ ഫേസ്ബുക്ക് കുറിപ്പുമായി പരാതിക്കാരി. ലിജുവില്‍നിന്ന് നേരിടേണ്ടിവന്ന ക്രൂരമായ അനുഭവങ്ങളാണ്, സിനിമയുടെ പിന്നണി പ്രവര്‍ത്തനങ്ങളില്‍ പങ്കാളി കൂടിയായിരുന്ന യുവതി വിവരിക്കുന്നത്. ക്രൂരമായ ലൈഗിംക പീഡനത്തിന് ഇരയാക്കി. ഗര്‍ഭിണിയായപ്പോള്‍ അബോര്‍ഷന്‍ ചെയ്യിപ്പിച്ചു. ബ്ലീഡിങ് ആരോഗ്യസ്ഥിതി മോശമാക്കി. സിനിമക്കുവേണ്ടി പല മേഖലകളില്‍ പണിയെടുപ്പിച്ചു. പരാതിപ്പെടാന്‍, സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലായിരുന്നു. എവിടെയെങ്കിലും പരാതിപ്പെടുമോ എന്ന ഭയത്താല്‍ സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിബിന്‍ പോളിനെയും, അടുത്ത സുഹൃത്ത് മനോജിനെയും ഉപയോഗിച്ച് അയാള്‍ നിരന്തരമായി എന്നെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. കെട്ടിയിട്ട് ചെയ്യുന്നതാണ് റേപ്പ്, അല്ലാത്തതൊന്നും റേപ്പല്ല, അതുകൊണ്ട് നീ ഇത് പുറത്തുപറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നായിരുന്നു ലിജു പറഞ്ഞത്. സുഹൃത്തുക്കളുടെ സംരക്ഷണയിലാണ് ഇപ്പോള്‍ കഴിയുന്നതെന്നും യുവതി കുറിപ്പില്‍ പറയുന്നു.

വുമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലാണ് മലയാളത്തിലും ഇംഗ്ലീഷിലുമായുള്ള കുറിപ്പ് വന്നിരിക്കുന്നത്. തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുകയോ, മോശമായി കമന്റ് പറയുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും കുറിപ്പില്‍ പ്രത്യേകം പറയുന്നു.

യുവതിയുടെ പരാതിയില്‍ ലിജുവിനെ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിനിമയുടെ ചിത്രീകരണം നടക്കുന്ന കണ്ണൂരില്‍നിന്നാണ് ലിജു പിടിയിലായത്. മഞ്ജു വാര്യരും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പടവെട്ട്. ആദ്യ ചിത്രത്തിന്റെ രചനയും ലിജു തന്നെയാണ്. നടന്‍ സണ്ണി വെയിന്റെ നിര്‍മാണ കമ്പനിയായ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. സംവിധായകന്‍ അറസ്റ്റിലായതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

2020 ഫെബ്രുവരി മുതൽ പടവെട്ട് സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണ എന്നെ പരിചയപെട്ട് സൗഹൃദംഭാവിക്കുകയും മര്യാദയോടെയുള്ള എന്റെ പെരുമാറ്റം മുതലെടുത്തു അയാളുമായി ഞാൻ പ്രേമബന്ധത്തിലാണെന്ന് മറ്റുള്ളവരെയും എന്നെയും വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. 2020 ജൂൺ 21ന്, സണ്ണി വെയ്ൻ പ്രൊഡക്ഷന്സിന്റെ ബാനറിൽ അയാൾ സംവിധാനം ചെയ്യുന്ന `പടവെട്ട്’ എന്ന സിനിമയുടെനിർമ്മാണ ആവശ്യങ്ങൾക്ക് വേണ്ടി വാടകക്കെടുത്ത വീട്ടിൽ എന്നെ നിർബന്ധപൂർവം കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഈ സിനിമയുടെ നിർമ്മാണം സംബന്ധിച്ച് അയാൾ കടുത്തമാനസിക സമ്മർദ്ദത്തിലാണെന്നും അതിൽ നിന്ന് ആശ്വാസം കിട്ടാൻ എന്റെ സാമീപ്യം അത്യാവശ്യമാണെന്നും പറഞ്ഞ് അന്ന് ഉച്ചയോടെയാണ് അയാളുടെ കാറിൽ എന്നെ ആ സിനിമയുടെ പ്രൊഡക്ഷൻ ഫ്‌ളാറ്റിൽകൊണ്ടുപോയത്. അവിടെ എത്തിയ ഉടൻ

എന്റെ കൺസെന്റ് ഇല്ലാതെ എന്നെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി ആദ്യം എന്റെയോനിയിലൂടെയും പിന്നീട് മലദ്വാരത്തിലൂടെയും അയാളുടെ ലിംഗം കടത്തി. ആർത്തവത്തിലായിരുന്ന എനിക്ക് ശാരീരികമായി എതിർത്ത് നിൽക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല. രക്തം ഒഴുകുന്നത് അറിഞ്ഞിട്ടും അത്വകവെക്കാതെയാണ് എന്റെ മേൽ അയാൾ ബലപ്രയോഗം നടത്തിയത്.

മലദ്വാരത്തിലൂടെയുള്ള ബലപ്രയോഗത്തിനിടയിൽ എന്റെ നടുവിന് ക്ഷതം സംഭവിച്ചു.എന്നോടുള്ള സ്നേഹബന്ധം കൊണ്ടാണ് അയാൾ എന്റെ ശരീരം ആഗ്രഹിക്കുന്നതെന്ന് എന്നെ വിശ്വസിപ്പിച്ചു. എന്നാൽ എന്റെ ശാരീരികാവസ്ഥ പരിഗണിച്ച് ആശുപത്രിയിലെത്തിക്കണമെന്ന് അയാളോട് ആവശ്യപ്പെട്ടെങ്കിലും അയാൾ അതിനു തയ്യാറായില്ല. പിന്നീട് മാസങ്ങളോളം അയാളുടെ യാതൊരു വിവരവും എനിക്ക് ലഭിച്ചില്ല. തന്നെയുമല്ല, എന്റെ ജീവിതത്തിൽ ആദ്യമായി നടന്ന ലൈംഗികബന്ധം ആയിരുന്നത് കൊണ്ട് എനിക്ക് ട്രോമതാങ്ങാനായില്ല. അനുദിനം വഷളായി കൊണ്ടിരുന്ന എന്റെ ശാരീരിക-മാനസിക അവസ്ഥ അയാളെഅറിയിക്കാൻ നിരന്തരമായി ശ്രമിച്ചെങ്കിലും അയാളുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല.

2020 ഒക്ടോബറിൽ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് താമസിക്കാൻ പുതിയ സ്ഥലംകണ്ടുപിടിക്കണമെന്ന ആവശ്യവുമായി വീണ്ടും അയാളെന്നെ ബന്ധപ്പെട്ടു. അയാളുടെ ജീവിത പ്രാരാബ്ധങ്ങളുംസിനിമയുടെ പ്രശ്നങ്ങളും മൂലമാണ് മുൻപ് നടന്ന ആ സംഭവത്തിന് ശേഷം ബന്ധപ്പെടാൻ കഴിയാഞ്ഞതെന്നുംഅയാൾക്കെന്നെ പിരിയാൻ കഴിയില്ല എന്നും അറിയിച്ചു. മുമ്പുനടന്ന കാര്യങ്ങൾ ആരോടെങ്കിലും അറിയിച്ചാൽഅതയാളുടെ സിനിമയെ ദോഷകരമായി ബാധിക്കുമെന്നും എല്ലാകാര്യങ്ങളും സിനിമ പൂര്ണമാകുന്നതോടെശരിയാകുമെന്നും ഉറപ്പ് നൽകി. അയാളുടെ ആവശ്യപ്രകാരം ഞാൻ പ്രൊഡക്ഷനുവേണ്ടി പുതിയൊരു വീട്കണ്ടുപിടിച്ച് കൊടുത്തു. സിനമയുടെ രണ്ടാമത്തെ ഷെഡ്യൂളിനായി കഥയിൽ വരുത്തേണ്ട മാറ്റങ്ങളിൽ ഞാൻസജീവമായി പങ്കെടുക്കുകയും അതിനാവശ്യമായ കണ്ടെന്റ് തയ്യാറാക്കി നൽകുകയും ചെയ്തിരുന്നു. ആകാലമത്രയും ബലം പ്രയോഗിച്ച് എന്നെ മാനസികവും ശാരീരികവും ലൈംഗികമായി മുതലെടുപ്പ് നടത്തി

2021 ജനുവരിയിൽ ഗർഭിണിയാണെന്നറിയുകയും അബോർഷൻ നടക്കുകയും നിർത്താതെയുള്ള ബ്ലീഡിങ് കാരണം എന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം പൂർണമായി തകരുകയും ചെയ്തു. ആദ്യത്തെ പീഡനത്തിന്റെ മാനസിക ആഘാതം ഉൾപ്പടെ ഞാൻ അയാളുടെ അധികാരത്തോടും പ്രിവിലേജിനോടും ഒരു ട്രോമാ ബോണ്ടിലായിക്കഴിഞ്ഞിരുന്നു. അയാളുടെ സിനിമക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിബന്ധങ്ങളും അയാളുടെ ആരോഗ്യ പ്രശ്നങ്ങളുംഅവതരിപ്പിച്ച് എന്റെ സഹതാപം വീണ്ടും പിടിച്ചുപറ്റുകയും 2021 ജൂണിൽ അയാളുടെ സിനിമയുടെ ഷൂട്ടിങ്നടക്കുന്ന കണ്ണൂരിലെ കാഞ്ഞിലേരി എന്ന സ്ഥലത്തുള്ള സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുകയും അവിടെ അയാളുടെകുടുംബത്തോടൊപ്പം താമസിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഈ സമയം വീട്ടിലുള്ളവരോട് ഞാൻഅയാളുടെ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ആണെന്ന് അയാൾ ധരിപ്പിച്ചുവെച്ചിരുന്നു. ഒരു ദിവസം രാത്രിഎല്ലാവരും ഉറങ്ങുമ്പോൾ ഞാൻ കിടക്കുന്ന മുറിയിലെത്തി അയാൾ എന്റെ ശരീരത്തിൽ ബലപ്രയോഗം നടത്തി. ഞാൻ ബഹളമുണ്ടാക്കുന്നത് കണ്ട് അയാൾ പെട്ടെന്ന് മുറിയിൽ നിന്നിറങ്ങി. പേടിച്ച്, ആരോടും ഈ വിഷയം സംസാരിക്കാതെ പിറ്റേദിവസം തന്നെ ഞാൻ നാട്ടിലേക്ക് മടങ്ങി. എന്റെ ജീവിതം ദുസ്സഹമാകുന്നത് കൊണ്ട്അയാളുമായി ബന്ധപ്പെടാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു.

പക്ഷെ ഞാൻ ഇതെവിടെയെങ്കിലും പരാതിപ്പെടുമോ എന്ന ഭയത്താൽ പടവെട്ട് സിനിമയുടെ എക്സിക്യൂട്ടീവ്പ്രൊഡ്യൂസർ ബിബിൻ പോളിനെയും, അയാളുടെ ഏറ്റവും അടുത്ത സുഹൃത്ത് മനോജിനെയും ഉപയോഗിച്ച്അയാൾ നിരന്തരമായി എന്നെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. കൂടെ സിനിമയിൽ പ്രവർത്തിക്കുന്ന മറ്റുപലരെക്കൊണ്ടും എന്നോട് സംസാരിപ്പിച്ചു. മാത്രമല്ല, “I love sex, I love your body” എന്നും “കെട്ടിയിട്ട് ചെയ്യുന്നതാണ്റേപ്പ്, അല്ലാത്തത് ഒന്നും റേപ്പ് അല്ല. അതുകൊണ്ട് തന്നെ നീ ഇത് പുറത്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല” എന്നും അയാൾ ആവർത്തിച്ച് പറഞ്ഞിരുന്നു.

ഞാൻ ഈ ട്രോമയിൽ നിന്ന് പുറത്തുവരാൻ കൗൺസലിംഗ് നടത്തുകയും ഒരു സൈക്യാട്രിസ്റ്റിന്റെ സഹായംതേടുകയുമുണ്ടായി. പക്ഷെ ഈ ടോക്സിക് ബന്ധത്തിൽ നിന്ന് പുറത്തു വരാൻ കഴിയാത്തവിധം ലിജു കൃഷ്ണ എന്നെകീഴ്‌പ്പെടുത്തി. എന്റെ തൂക്കം 60 kg യിൽ നിന്ന് 32 kg യിൽ എത്തി. ഇപ്പോൾ നേരെ ഇരിക്കാനോ നടക്കാനോകഴിയാത്ത നിലയിൽ എന്റെ ആരോഗ്യം നഷ്ടപ്പെട്ടിരിക്കുന്നു. എന്റെ സുഹൃത്തുക്കളുടെ സംരക്ഷണത്തിൽ ആണ്ഞാൻ ഇപ്പോൾ കഴിയുന്നത്.

2020 മുതൽ ഇന്നേവരെ ലിജു കൃഷ്ണ `പടവെട്ട്’ എന്ന സിനിമയ്ക്കുവേണ്ടി പല രീതിയിലുള്ള ജോലികൾഎന്നെക്കൊണ്ട് ചെയ്യിപ്പിച്ചിട്ടുണ്ട്. ഡയലോഗുകൾ എഴുതുക, ഗാനരംഗത്തിന്റെ സ്ക്രിപ്റ്റിംഗ്, സരിഗമ എന്നകമ്പനി സിനിമ വാങ്ങിക്കാനായി നടത്തിയ കത്തിടപാട് എന്നിവ അതിൽപ്പെടുന്നു. 2021 മെയ്‌ മാസത്തിൽ ലിജുകൃഷ്ണ ആവശ്യപ്പെട്ടതനുസരിച്ച് സിനിമയുടെ സെക്കന്റ്‌ ഷെഡ്യൂളിൽ തിരക്കഥയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ടനിരവധി മാറ്റങ്ങൾ ചർച്ച ചെയ്യുകയും,എഴുതിപ്പിക്കുകയും അത് ഹാർഡ് കോപ്പിയായി അയാൾ കൈപ്പറ്റുകയുംചെയ്തു.

എന്റെ അറിവിൽ ഞാൻ തയ്യാറാക്കി കൊടുത്ത കാര്യങ്ങൾ തന്നെയാണ് അയാൾ സിനിമയിൽ തുടർന്നുംഉപയോഗിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് നടത്തിയ എല്ലാ കമ്മ്യൂണിക്കേഷന്റെയും തെളിവുകൾ എന്റെ പക്കൽഉണ്ട്. സിനിമക്ക് വേണ്ടി ഞാൻ ചെയ്ത ഒരു ജോലിക്കും പ്രൊഫഷണൽ രീതിയിലുള്ള അംഗീകാരവും നൽകിയിട്ടില്ല. എന്റെ ലൈംഗികതയിൽ ഊന്നി ലിജു കൃഷ്ണഎന്ന സംവിധായകൻ രണ്ടു വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന ശാരീരികവും മാനസികവുമായചൂഷണത്തെക്കുറിച്ച് പരാതിപ്പെടാൻ ഈ സിനിമയിൽ ഔദ്യോഗികമായി പരാതി പരിഹാര സെൽ (IC) ഉണ്ടായിരുന്നില്ല. ഇതിനെ സംബന്ധിച്ചു സംസാരിക്കാൻ സിനിമയിലെ ഉത്തരവാദിത്തപ്പെട്ടവരെ ബന്ധപ്പെട്ടെങ്കിലും അത് ഫലം കണ്ടില്ല. ലിജു കൃഷ്ണ, മറ്റുള്ളവരുടെ കണ്ണിൽ ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായി ഈബന്ധത്തെ ചിത്രീകരിക്കുകയും എന്നെ നിരന്തരം മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കുകയുംചെയ്യുന്നതിലൂടെ എന്റെ ആത്മാഭിമാനവും ജീവിതം തുടരാനുള്ള ആഗ്രഹവും ഇല്ലാതെയാക്കി. എന്റെ സമ്മതമില്ലാതെ എന്നോട് ബലമായി ശാരീരിക ബന്ധത്തിലേർപ്പെട്ട ലിജു കൃഷ്ണയുടെ മനുഷ്യത്വ രഹിതമായപ്രവർത്തി എന്നിൽ കടുത്ത മനോവേദനയും മാനസിക സംഘർഷവും ഉണ്ടാക്കിയിട്ടുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ നിയനടപടികളും ഞാൻ ചെയ്തിട്ടുണ്ട്. ഈ പ്രശ്നം നീതിയുക്തമായി പരിഹരിക്കുന്നതിലൂടെ ഇനി വേറൊരു സ്ത്രീക്കും ഇങ്ങനെ അനുഭവം ഉണ്ടാകാതെയിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

NB- എന്റെ ഐഡന്റിറ്റിയോ മറ്റോ പുറത്ത് പറയുകയോ, സൈബർ ഇടങ്ങളിലും അല്ലാതെയും മറ്റും എന്നെ കുറിച്ച് മോശം കമെന്റുകൾ പറയുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെയും ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോവുന്നതായിരിക്കും.

ചങ്ങനാശ്ശേരി അതിരൂപതാംഗമായ ഫാ. ആൻറണി നൈനാപറമ്പിൽ (56) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ നാളെ രണ്ടിന് ആരംഭിച്ച് മൂന്നിന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം , കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ, അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ എന്നിവരുടെ കാർമികത്വത്തിൽ മലകുന്നം പൊടിപ്പാറ തിരുകുടുംബം പള്ളിയിൽ മൃതദേഹം സംസ്കരിക്കും.

വേഴപ്ര കാപ്പിൽ നൈനാപറമ്പിൽ പരേതനായ വി.കെ. ജോസഫ് – കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്.1992 ഡിസംബർ 27 -ന് പൗരോഹിത്യം സ്വീകരിച്ചു. പായിപ്പാട്, അതിരമ്പുഴ , പുന്നപ്ര 1 വെട്ടിമുകൾ പള്ളികളിൽ അസിസ്റ്റൻറ് വികാരി , കുമരങ്കരി . മാന്നില, നാൽപ്പാത്തിമല, കൈതവന, ഐക്കരച്ചിറ, കുളത്തൂർ, ളായിക്കാട് പള്ളികളിൽ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങൾ : ഡോ. സിസ്റ്റർ മറിയാമ്മ നൈനാ പറമ്പിൽ (സിസ്റ്റേഴ്സ് ഓഫ് സെൻറ് തോമസ് – പാലമറ്റം).സിബിച്ചൻ , മിനിമോൾ ,സുനി റാണി, ഫാ. മാർട്ടിൻ നൈനാപറമ്പിൽ (റെക്ടർ , ഇറ്റാവാ, മൈനർ സെമിനാരി ) , ക്രിസ്റ്റി .

മൃതദേഹം ഇന്ന് 3. 30 ന് ളായിക്കാട് സെൻറ് ജോസഫ്സ് പള്ളിയിലും 5 .15ന് വേഴപ്രായിലുള്ള ഭവനത്തിലും എത്തിക്കും. നാളെ രാവിലെ 8 30ന് വേഴപ്രായിൽ നിന്നും പൊടിപ്പാറ തിരുകുടുംബം പള്ളി പാരിഷ് ഹാളിൽ എത്തിച്ച് പൊതുദർശനത്തിനു വയ്ക്കും.

അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത് മൂലമാണ് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം നേരത്തെ ഖബറടക്കേണ്ടി വന്നതെന്ന് സഹോദരന്‍ അബ്ബാസലി ശിഹാബ് തങ്ങള്‍. വലിയ തോതില്‍ ജനങ്ങള്‍ പൊതുദര്‍ശനത്തിന് എത്തിയതിനാല്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ഒപ്പം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശവും കൂടിയായതോടെ നേരത്തെ ഖബറടക്കുകയായിരുന്നു.

ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമായത് കൊണ്ടാണ് ഖബറടക്കം നേരത്തെ നടത്തിയത്. ദൂര സ്ഥലങ്ങളില്‍ നിന്ന് പോലും ആളുകള്‍ എത്തിക്കൊണ്ടിരുന്നുണ്ട്. അവര്‍ക്ക് ഖബറടക്കിയ സ്ഥലത്ത് പോയി പ്രാര്‍ത്ഥിക്കാമെന്നും അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ തറവാട്ട് വീട്ടിലെത്തി മടങ്ങും.

തിങ്കളാഴ്ച രാവിലെ ഒമ്പതിനായിരുന്നു ഖബറടക്കം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വന്‍ ജനാവലി ഇവിടേക്ക് ഒഴുകിയെത്തി. തുടര്‍ന്ന് ഖബറടക്കല്‍ ചടങ്ങ് നേരത്തെയാക്കുകയായിരുന്നു. പുലര്‍ച്ചെ 2.30 നായിരുന്നു അപ്രതീക്ഷിത ഖബറടക്കല്‍ നടന്നത്.അതേ സമയം പ്രമുഖരടക്കം ആയിരങ്ങള്‍ മലപ്പുറം ടൗണ്‍ ഹാളില്‍ പാണക്കാട് തങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്‌മാന്‍, എ.കെ ശശീന്ദ്രന്‍ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് അടക്കമുള്ള പ്രമുഖരെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

ഉദരസംബന്ധമായ അസുഖത്തേത്തുടര്‍ന്നാണ് അന്ത്യം. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു. ലാര്‍ജ് ബി സെല്‍ ലിംഫോമിയയുടെ സാന്ത്വന ചികിത്സയ്ക്കും പ്രമേഹം, ന്യൂമോണിയ എന്നീ അസുഖങ്ങളുമായി ഐസിയുവിലായിരുന്നു ഫെബ്രുവരി 22 മുതല്‍. കഴിഞ്ഞ ദിവസം മുതലാണ് ആരോഗ്യനില വഷളായത്. മരുന്നുകളോട് പ്രതികരിക്കാതായി. ഇന്നലെ ഉച്ചയ്ക്ക് 12.40ഓടെയാണ് മരണം സ്ഥിരീകരിച്ചത്.

ഉക്രൈനിലെ യുദ്ധതീരത്തു നിന്നും പോളണ്ടിലേക്ക് ഓടിയെത്തുന്ന ഇന്ത്യക്കാർക്ക് ആശ്വാസം പകരുന്ന ഈ മുഖം മലയാളി ഐഎഫ്എസ് ഉദ്യോഗസ്ഥയുടേതാണ്. യുദ്ധമുഖത്തു നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷൻ ഗംഗയെന്ന രക്ഷാദൗത്യത്തിന് പോളണ്ടിൽ നേതൃത്വം നൽകുന്നത് നഗ്മ മുഹമ്മദ് മല്ലിക് ഐഎഫ്എസ് ആണ്.

വെടിയൊച്ചകൾക്കും ഷെല്ലാക്രമണത്തിനും ഇടയിൽ നിന്നും മാതൃരാജ്യത്തേക്ക് തിരികെയെത്താനായി ഓടിയെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പോളണ്ടിൽ അഭയകേന്ദ്രം ഒരുക്കിയിരിക്കുന്നത് നഗ്മയുടെ നേതൃത്വത്തിലാണ്. വിദ്യാർത്ഥികൾക്ക് വെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്ന നഗ്മയുടെ ആത്മാർത്ഥ സേവനത്തിന്റെ വീഡിയോ പോളണ്ടിൽ രക്ഷാ ദൗത്യത്തിനെത്തിയ കേന്ദ്ര മന്ത്രി വികെ സിങ് പങ്കുവെച്ചിരുന്നു.

ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദവും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്ത ബിരുദവും നേടിയതിന് ശേഷമാണ് നഗ്മ ഇന്ത്യൻ ഫോറിൻ സർവീസ് കരസ്ഥമാക്കിയത്. ഐഎഫ്എസ് 1991 ബാച്ച് ഉദ്യോഗസ്ഥയാണ്. ഐഫ്എസ് കരസ്ഥമാക്കിയ ആദ്യ മുസ്ലീം വനിതയെന്ന വിശേഷണം കൂടിയുണ്ട് കാസർകോട് സ്വദേശിനിയായ നഗ്മയ്ക്ക്.

പാരീസിൽ യുനസ്‌കോയുടെ ഇന്ത്യൻ മിഷനിലായിരുന്നു നഗ്മയുടെ ആദ്യ പോസ്റ്റിംഗ്.ടുണീഷ്യയിലും ബ്രൂണയിലും അംബാസിഡറായി പ്രവർത്തിച്ചിരുന്നു. പിന്നീട് മുൻ പ്രധാനമന്ത്രി ഐകെ ഗുജ്റാളിന്റെ സ്റ്റാഫ് ഓഫീസറായി സേവനം അനുഷ്ടിച്ചു. രാജ്യസേവനത്തോടൊപ്പം അഭിനയത്തിലും ഒരു കൈ നോക്കിയ പരിചയം നഗ്മയ്ക്ക് ഉണ്ട്. ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ സീരിയലായ ഹം ലോഗിൽ അഭിനേതാവായിരുന്നു.

ന്യൂഡൽഹിയിൽ അഭിഭാഷകനായ ഹരീദ് ഇനാം മല്ലികാണ് ഭർത്താവ്. രണ്ടുമക്കളുണ്ട്. കാസർകോട് ഫോർട്ട് റോഡ് സ്വദേശികളായ മുഹമ്മദ് ഹബീബുല്ലയും സുലുവുമാണ് മാതാപിതാക്കൾ.

മലയാളി വിദ്യാർത്ഥിനി ദുബായിയിൽ പനി ബാധിച്ചതിന് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായി മരിച്ച ദാരുണസംഭവത്തിൽ കണ്ണീരൊഴിയുന്നില്ല. ആലപ്പുഴ എരമല്ലൂർ കൊടുവേലിൽ വിനു പീറ്ററിന്റെയും ഷെറിന്റെയും മകൾ ഐറിസ് (എട്ട്) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം സുലൈഖ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായിരുന്നു. ഹോസ്പിറ്റലിൽ എത്തി മണിക്കൂറുകൾക്കുള്ളിൽ കുട്ടിക്ക് ഹൃദയാഘാതം സംഭവിക്കുകയും വെള്ളിയാഴ്ച പുലർച്ചെ മരണപ്പെടുകയുമായിരുന്നു.

അതേസമയം, മക്കൾക്ക് ചെറിയ പനിയോ മറ്റോ കണ്ടാൽ ഉടനെ ഹോസ്പിറ്റലിൽ കൊണ്ടു പോയി ഡോക്ടറെ കാണിക്കണമെന്ന് ഓർമ്മിപ്പിക്കുകയാണ് ദുബായിയിലെ മലയാളി കാരുണ്യ പ്രവർത്തകൻ നസീർ വാടാനപ്പള്ളി. ഒരിക്കലും പനി കൂടുന്നതും കാത്ത് നിൽക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

നസീർ വാടാനപ്പള്ളിയുടെ ഫേസ്ബുക്ക് കുറിപ്പ്:

ഐറിസ് മോൾ ഈ ലോകത്തോട് യാത്ര പറഞ്ഞു… ദുബൈ സിലിക്കോൺ ഒയാസിസിലെ ജെംസ് വെല്ലിംഗ്ടൺ സ്‌കൂളിലെ വിദ്യാർത്ഥിനി എട്ടുവയസ് മാത്രം പ്രായമുള്ള ഐറിഷ് മോളെ പനി വന്നതുകൊണ്ട് ഹോസ്പിറ്റലിൽ കാണിക്കാൻ കൊണ്ടുവന്നതായിരുന്നു. ഹോസ്പിറ്റലിൽ എത്തി മണിക്കൂറുകൾക്കുള്ളിൽ മോൾക്ക് ഹാർട്ട് അറ്റാക്ക് വന്നു വെള്ളിയാഴ്ച പുലർച്ചെ മരണപ്പെടുകയായിരുന്നു. മരണ ശേഷം നടത്തിയ കൊവിഡ് ടെസ്റ്റിൽ കൊവിഡ് പോസിറ്റീവ് ആയിരുന്നു. മരണം സംഭവിച്ച ഉടനെ തന്നെ കുട്ടിയുടെ ബന്ധുക്കൾ എന്നെ ബന്ധപ്പെടുകയും മകളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുവാൻ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

കൊവിഡ് പോസിറ്റീവ് ആയ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോവാൻ കഴിയുമോ എന്ന ആശങ്ക ബന്ധുക്കൾക്കുണ്ടായിരുന്നു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ശനിയാഴ്ച രാത്രിക്കുള്ള എമിറേറ്റ്‌സ് വിമാനത്തിൽ മോളുടെ മൃതദേഹം നാട്ടിലേക്ക് അയക്കുവാൻ സാധിച്ചു. എട്ടുവയസു മാത്രം പ്രായമുള്ള ഐറിഷ് മോൾ മാതാപിതാക്കൾക്കും ടീച്ചർമാർക്കും ബന്ധുക്കൾക്കും കൂട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു.

ആ പിഞ്ചു മോൾ ഒരു ചെറു പനിയുടെ കാരണത്താൽ ദൈവ സന്നിധിയിലേക്ക് യാത്രയായത് ഉൾകൊള്ളാനാവാതെ വിങ്ങി പൊട്ടുന്ന ഐറിഷ് മോളുടെ ബന്ധുക്കളുടെ മുന്നിൽ പലപ്പോഴും ഞാനും കരഞ്ഞു പോയിട്ടുണ്ട്. മോളുടെ വിയോഗത്തിൽ സങ്കടപ്പെടുന്ന മാതാപിതാക്കൾക്കും സഹോദരിക്കും ബന്ധുക്കൾക്കും കുട്ടുകാർക്കും എല്ലാം സഹിക്കാനുള്ള ശക്തി ദൈവം നൽകട്ടെ എന്നും മോളുടെ പ്രിയപ്പെട്ട ഓർമ്മകൾ നിങ്ങളെ ആശ്വസിപ്പിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.

മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിന്റെ നടപടിക്രമങ്ങൾ പുർത്തിയാക്കാൻ മോളുടെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളും മറ്റും ആത്മാർത്ഥമായി എന്റെ കൂടെ നിന്ന് പ്രവർത്തിച്ചതിനെ തുടർന്നാണ് കൊവിഡ് പോസിറ്റീവ് ആയിട്ടും മോളുടെ മൃതദേഹം വളരെ പെട്ടെന്ന് തന്നെ നാട്ടിലേക്ക് എത്തിക്കുവാൻ സാധിച്ചത്.

എന്റെ ഈ പോസ്റ്റ് കാണുന്ന സുഹൃത്തുക്കളോട് പറയാനുള്ളത് മക്കൾക്ക് ചെറിയ പനിയോ മറ്റോ കണ്ടാൽ ഉടനെ ഹോസ്പിറ്റലിൽ കൊണ്ടു പോയി ഡോക്ടറെ കാണിക്കണം.ഒരിക്കലും പനി കൂടുന്നതും കാത്ത് നിൽക്കരുത്. ഇന്ന് കാലത്ത് 11 മണിക്ക് എരമല്ലൂർ സന്റ് ഫ്രാൻസീസ് സേവ്യേഴ്‌സ് പള്ളി സിമിത്തേരിയിൽ മകളുടെ സംസ്‌കാര ചടങ്ങുകൾ നടക്കും, മോൾക്ക് നിത്യ ശാന്തി നേരുന്നു…

തി​രു​വ​ന​ന്ത​പു​രം ത​മ്പാ​നൂ​രി​ല്‍ ഹോ​ട്ട​ലി​ല്‍ മ​രി​ച്ചു നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ക്ക​ട വീ​ര​ണ​ക്കാ​വ് സ്വ​ദേ​ശി ഗാ​യ​ത്രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ്. യു​വ​തി​ക്കൊ​പ്പം ഹോ​ട്ട​ലി​ല്‍ താ​മ​സി​ച്ച കൊ​ല്ലം കോ​ട്ട​പ്പു​റം സ്വ​ദേ​ശി പ്ര​വീ​ണാ​ണ് ഗാ​യ​ത്രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

പ്ര​ണ​യ​ബ​ന്ധ​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഹോ​ട്ട​ല്‍ മു​റി​യി​ല്‍​വ​ച്ച് ഗാ​യ​ത്രി​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പ്ര​വീ​ണ്‍ സ​മ്മ​തി​ച്ച​താ​യും പോലീ​സ് പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച ഗാ​യ​ത്രി​ക്കൊ​പ്പം മു​റി​യെ​ടു​ത്ത പ്ര​വീ​ണി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. വൈ​കി​ട്ടോ​ടെ പ്ര​വീ​ൺ മു​റി​യി​ൽ നി​ന്ന് പു​റ​ത്ത് പോ​യി​രു​ന്നു. മു​റി പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ നി​ല​യി​ൽ ആ​യി​രു​ന്നു.

പ്ര​വീ​ൺ ആ​ണ് മ​ര​ണ വി​വ​രം ഹോ​ട്ട​ലി​ൽ വി​ളി​ച്ചു​പ​റ​ഞ്ഞ​ത്. പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന വീ​ട്ടു​കാ​ർ നേ​ര​ത്തെ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.മ​രി​ച്ച ഗാ​യ​ത്രി​യും പ്ര​വീ​ണും ന​ഗ​ര​ത്തി​ലെ ജ്വ​ല്ല​റി​യി​ൽ ഒ​രു​മി​ച്ച് ജോ​ലി ചെ​യ്തി​രു​ന്ന​വ​രാ​ണ്. എ​ട്ട് മാ​സം മു​ൻ​പ് വ​രെ ഗാ​യ​ത്രി ഇ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്നു.

അ​ന്ത​രി​ച്ച മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ ഖ​ബ​റ​ട​ക്കം തി​ങ്ക​ളാ​ഴ്ച. പാ​ണ​ക്കാ​ട് ജു​മു​അ​ത്ത് പ​ള്ളി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് സം​സ്കാ​രം ന​ട​ക്കും.

അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യി​ലു​ള്ള മൃ​ത​ദേ​ഹം അ​ങ്ക​മാ​ലി ബ​ദ​രി​യ ജു​മാ മ​സ്ജി​ദി​ൽ ജ​നാ​സ ന​മ​സ്ക്കാ​ര​ത്തി​ന് ശേ​ഷം മ​ല​പ്പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കും. തു​ട​ര്‍​ന്ന് മ​ല​പ്പു​റം ടൗ​ണ്‍​ഹാ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും.

പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ മു​സ്‌​ലീം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​കും. തിങ്കളാഴ്ച ചേ​രു​ന്ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ല്‍ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും.

 

പൃ​ഥ്വി​രാ​ജ് ഉ​ൾ​പ്പെ​ടു​യു​ള്ള ചു​രു​ക്കം ചി​ല​ർ മാ​ത്ര​മാ​ണ് ത​നി​ക്കൊ​പ്പം നി​ന്ന​തെ​ന്ന് ഭാ​വ​ന. പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ബ​ർ​ഖാ ദ​ത്തി​ന്‍റെ മൊ​ജോ സ്റ്റോ​റി​യും, വീ ​ദ വി​മെ​ൻ ഓ​ഫ് ഏ​ഷ്യ​യും ചേ​ർ​ന്നൊ​രു​ക്കി​യ ദ ​ഗ്ലോ​ബ​ൽ ടൗ​ൺ ഹാ​ൾ സ​മ്മി​റ്റി​ലാ​ണ് ഭാ​വ​ന അ​തി ജീ​വി​ത​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ​ത്.

തീ​ര്‍​ച്ച​യാ​യും എ​നി​ക്ക് അ​വ​സ​ര​ങ്ങ​ള്‍ നി​ഷേ​ധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ഷി​ഖ് അ​ബു, പൃ​ഥ്വി​രാ​ജ്, ജി​നു എ​ബ്ര​ഹാം, ഷാ​ജി കൈ​ലാ​സ്, ഭ​ദ്ര​ന്‍ സാ​ര്‍ , ഷാ​ജി കൈ​ലാ​സ് സാ​ർ, ജ​യ​സൂ​ര്യ തു​ട​ങ്ങി​യ​വ​ര്‍ എ​നി​ക്ക് അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ വീ​ണ്ടും അ​തേ ഇ​ൻ​ഡ​സ്ട്രി​യി​ലേ​ക്ക് വ​രാ​നു​ള്ള ബു​ദ്ധി​മു​ട്ട് മൂ​ലം അ​ഞ്ച് വ​ര്‍​ഷ​ത്തോ​ളം അ​ത് എ​നി​ക്ക് നി​ര​സി​ക്കേ​ണ്ടി വ​ന്നു.

എ​ന്‍റെ മ​ന​സ​മാ​ധാ​ന​ത്തി​ന് വേ​ണ്ടി മാ​ത്രം ആ ​ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ നി​ന്നും മാ​റി നി​ന്നു. എ​ന്നാ​ല്‍ മ​റ്റ് ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ ഞാ​ന്‍ വ​ര്‍​ക്ക് ചെ​യ്തു. ഇ​പ്പോ​ള്‍ ഞാ​ന്‍ ചി​ല മ​ല​യാ​ളം സി​നി​മ​യു​ടെ ക​ഥ​ക​ള്‍ കേ​ള്‍​ക്കു​ന്നു​ണ്ട്.

ചി​ല മാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ഒ​രു സം​ഘം ഭാ​വ​ന​യ്ക്ക് നേ​രെ അ​തി​ഭീ​ക​ര​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് സം​വി​ധാ​യ​ക​ൻ ആ​ഷി​ഖ് അ​ബു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ടാ​യി​രു​ന്നു പ്ര​തി​ക​ര​ണം. എ​ന്നാ​ൽ കേ​ര​ള​ത്തി​ലെ ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളും സ​ർ​ക്കാ​രും മാ​ധ്യ​മ​ങ്ങ​ളും നീ​തി​യ്‌​ക്കൊ​പ്പം നി​ന്നെ​ന്നും ആ​ഷി​ഖ് അ​ബു വ്യ​ക്ത​മാ​ക്കി.

ത​നി​ക്ക് നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ ഭാ​വ​ന​യു​ടെ നി​ല​പാ​ടി​നെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. വ​ലി​യ സ​ന്തോ​ഷ​ത്തോ​ടെ​യും പ്ര​തീ​ക്ഷ​യോ​ടെ​യും ത​ന്നെ​യാ​ണ് ഭാ​വ​ന​യു​ടെ ഈ ​നി​ല​പാ​ടി​നെ നോ​ക്കി കാ​ണു​ന്ന​ത്. കു​റെ നാ​ളു​ക​ൾ​ക്ക് മു​ന്നേ ഇ​ത് ചെ​യ്യേ​ണ്ട​താ​യി​രു​ന്നു എ​ന്നാ​ണ് എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം. മു​ൻ​പ് നി​ര​വ​ധി ത​വ​ണ സി​നി​മ​ക​ളു​ടെ ആ​വ​ശ്യ​ത്തി​നാ​യി ഞാ​ൻ ഭാ​വ​ന​യെ ക്ഷ​ണി​ക്കു​ക​യും ചെ​യ്തി​രു​ന്നു.- ആ​ഷി​ഖ് അ​ബു പ​റ​ഞ്ഞു.

 

ചങ്ങനാശേരി തുരുത്തിയിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു ഭിത്തിയോട് ചേർത്ത് വച്ച് കാറിടിച്ച രണ്ടു പേരും ദാരുണമായി മരിച്ചു. കുറിച്ചി മന്ദിരം കവലയിൽ വ്യാപാര സ്ഥാപനം നടത്തുക ആയിരുന്ന ദമ്പതികൾ ആണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചു.സൈ​ജു (43), ഭാ​ര്യ വി​ബി (40) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇരുവരുടെയും മൃതദേഹങ്ങൾ അത്യാഹിത വിഭാഗത്തിൽ നിന്നും മോർച്ചറിയിലേയ്ക്കു മാറ്റി.
ഇന്നു (06-03-2022)ഉച്ചയ്ക്ക് 2.45 ഓടെ എം.സി റോഡിൽ ചങ്ങനാശേരി തുരുത്തി പുന്നമൂട് ജംഗ്ഷനിലായിരുന്നു അപകടം.

ചങ്ങനാശേരി ഭാഗത്തു നിന്നും അമിതവേഗ ത്തിൽ എത്തിയ കാർ, കോട്ടയം ഭാഗത്തു നിന്നും എത്തിയ സ്‌കൂട്ടറിൽ ഇടിക്കുകയായി രുന്നു. ഇടിയുടെ ആഘാത്തതിൽ സ്‌കൂട്ടറുമായി നിരങ്ങി നീങ്ങിയ കാർ സമീപത്തെ ചായക്കടയിൽ ഇടിച്ചാണ് നിന്നത്.

കാർ നിരങ്ങി നീങ്ങുമ്പോഴെല്ലാം യാത്രക്കാരായ ദമ്പതികൾ കാറിന്റെ ഇടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ഇതുവഴി എത്തിയ വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും സ്‌കൂട്ടർ ഓടിച്ച ആൾക്ക് മരണം സംഭവിച്ചിരുന്നു. വിവരം അറിഞ്ഞ് ചങ്ങനാശേരി, ചിങ്ങവനം പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഞായറാഴ്ചയായതിനാൽ ഹോട്ടൽ അടച്ചിരുന്നു. ഇതിനാൽ കൂടുതൽ അപായം ഉണ്ടായില്ല.

RECENT POSTS
Copyright © . All rights reserved