പുതുപ്പള്ളിയില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. പുതുപ്പള്ളി പെരുംകാവ് സ്വദേശി സിജിയെയാണ് ഭാര്യ റോസന്ന വെട്ടിക്കൊലപ്പെടുത്തിയത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. റോസന്നയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ബന്ധുക്കളും അയല്‍ക്കാരും പറയുന്നു. കൊലപാതകം നടത്തിയ ശേഷം ഇവര്‍ കുട്ടിയേയും കൊണ്ട് വീടുവിട്ടുപോയി.
പുലർച്ചെ നടന്ന സംഭവം ഏറെ വൈകിയാണ് പുറത്തറിഞ്ഞത്. രാവിലെ വീട് പൂട്ടിക്കിടക്കുന്നത് കണ്ട അയല്‍വാസികള്‍ സംശയം തോന്നി അകത്ത് പ്രവേശിക്കുകയായിരുന്നു. അപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന സിജിയെ കണ്ടത്.
കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി. വീടുവിട്ടുപോയ റോസന്നയെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. മാനസിക പ്രശ്നങ്ങളുള്ള റോസന്നയ്ക്ക് ഒപ്പം കുട്ടിയുള്ളത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുന്‍പേ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്കിയ ഭാര്യ തൂങ്ങിമരിച്ചു. വധശ്രമം പരാജയപ്പെടുകയും ക്വട്ടേഷന്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്യുകയും അന്വേഷണം തന്നിലേയ്ക്ക് എത്തുമെന്ന് അറിഞ്ഞതോടെയാണ് 21കാരിയായ കമ്പം സ്വദേശി ഭുവനേശ്വരി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.
കഴിഞ്ഞ നവംബര്‍ 10-നായിരുന്നു കേബിള്‍ ടിവി ജീവനക്കാരനായ ഗൗത(24)വുമായി ഭുവനേശ്വരിയുടെ വിവാഹം നടന്നത്. പോലീസില്‍ ജോലിയില്‍ ചേരാന്‍ ഭുവനേശ്വരി പരിശീലനം നേടിയിരുന്നു. ഇതിനിടെയാണ് വിവാഹം നടത്തിയത്. വിവാഹത്തോടെ ജോലിയ്ക്ക് പോകാന്‍ കഴിയില്ലന്ന് വ്യക്തമായതോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘത്തെ സമീപിച്ചത്.
കുളത്തിലേയ്ക്ക് കാര്‍ തലകീഴായി മറിഞ്ഞു; മരണത്തോട് മല്ലടിച്ച അമ്മയെയും മകനെയും ജീവിതത്തിലേയ്ക്ക് പിടിച്ചുകയറ്റി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍, രക്ഷകരുടെ പഴ്സ് അടിച്ചുമാറ്റി വഴിപോക്കരും!
കമ്പം പോലീസ് നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ ആന്റണി (20) ക്ക് പുറമേ പ്രദീപ് (35) മനോജ് കുമാര്‍ (20) ആല്‍ബര്‍ട്ട് (28) ജയ സന്ധ്യ (18) എന്നിവര്‍ പിടിയിലായി. ഇവര്‍ പിടിയിലായതോടെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് വ്യക്തമായതോടെയാണ് ഭുവനേശ്വരി വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പണയംവെച്ച സ്വര്‍ണ്ണം പോലീസ് കണ്ടെത്തി.
‘മലപ്പുറം ഒരുപാട് മാറി മക്കളേ, ലീഗിപ്പോൾ വെറും ലീഗാണ് ഞമ്മക്ക്’; മുസ്ലിം ലീഗ് തകർത്ത വെയ്റ്റിങ് ഷെഡ് അതേ സ്ഥലത്ത് സ്ഥാപിച്ച് സിപിഎം; വീഡിയോ പങ്കുവെച്ച് പിവി അൻവർ
കൊലപ്പെടുത്താനുള്ള ഭുവനേശ്വരിയുടെ ശ്രമം ഇങ്ങനെ;
മുമ്പേ പരിചയമുണ്ടായിരുന്ന തേനി അനുമന്ധംപെട്ടി സ്വദേശിയായ നിരഞ്ജന് എന്ന ആന്റണിയെ സമീപിച്ചു. മൂന്നുപവന്റെ നെക്ലേസ് പണയംവെച്ച് ലഭിച്ച 75000 രൂപയും ഇയാള്‍ക്ക് നല്കി പദ്ധതി തയ്യാറാക്കി. ഇരുവരും തീരുമാനിച്ചതനുസരിച്ച് ഈ മാസം രണ്ടാം തീയതി ഭുവനേശ്വരി ഭര്‍ത്താവിനെയും കൂട്ടി സ്കൂട്ടറില്‍ കുമളി, തേക്കടി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. തിരികെ പോകും വഴി കാഴ്ചകള്‍ കാണുന്നതിനായി ഇരുവരും സ്കൂട്ടര്‍ റോഡരികില്‍ നിര്‍ത്തി അല്പദൂരം നടന്നു. തിരികെ സ്കൂട്ടറിനടുത്ത് എത്തിയപ്പോള്‍ ടയര്‍ പഞ്ചറായതായി കാണപ്പെട്ടതോടെ വാഹനം തള്ളിക്കൊണ്ടായി ഗൗതമിന്റെ നടത്തം.
മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ഈ സമയത്ത് കാറില്‍ എത്തിയ ക്വട്ടേഷന്‍ സംഘം സ്കൂട്ടറില്‍ ഇടിച്ചെങ്കിലും ഗൗതമിനെ കൊലപ്പെടുത്താനായില്ല. വാഹനം നിര്‍ത്തി ഇറങ്ങിയ സംഘം ഗൗതമിനെ മര്‍ദ്ദിച്ചെങ്കിലും മറ്റു വാഹനങ്ങള്‍ എത്തിയതോടെ വഴിയില്‍ ഉപേക്ഷിച്ച് കടന്നു.
ദിലീപ്-നാദിര്‍ഷാ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘കേശു ഈ വീടിന്റെ നാഥന്’ ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി എന്നിവരുടെ ഫെയ്സ്ബുക്ക് പേജ് വഴിയാണ് ട്രെയ്ലര് റിലീസ് ചെയ്തിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറില് ഡിസംബര്‍ 31ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത് ചിരി വിരുന്നാകും എന്ന് ഊട്ടിയുറപ്പിക്കുന്ന രംഗങ്ങളാണ് ട്രെയ്ലറില്. നേരത്തെ പുറത്തെത്തിയ ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു. 60 വയസുള്ള വ്യക്തിയായാണ് ദിലീപ് ഈ ചിത്രത്തില്‍ വേഷമിടുന്നത്.
പ്രായമുള്ള ലുക്കിലെത്തിയ ദിലീപിന്റെ ലുക്ക് പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. കേശു എന്നാണ് ചിത്രത്തില്‍ ദിലീപിന്റെ കഥാപാത്രത്തിന്റെ പേര്. ദിലീപും ഉര്‍വശിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കേശുവിന്റെ ഭാര്യ രത്നമ്മ ആയാണ് ഉര്‍വശി വേഷമിടുന്നത്.
തിരക്കഥ ഒരുക്കുന്നത് സജീവ് പാഴൂര്‍ ആണ്. ഹാസ്യത്തിന് പ്രാധാന്യം നല്കി ഒരു ഫാമിലി എന്റര്ടൈയ്നര് ആയാണ് ചിത്രം ഒരുക്കുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ നസ്ലിനും ജൂണ്‍ ഫെയിം വൈഷ്ണവിയും ഇരുവരുടെയും മക്കളായി അഭിനയിക്കുന്നു.
സിദ്ദീഖ്, സലീം കുമാര്‍, ഹരിശ്രീ അശോകന്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, കോട്ടയം നസീര്‍, ഗണപതി, ബിനു അടിമാലി, അരുണ്‍ പുനലൂര്‍, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ് തുടങ്ങിയ വന്‍താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.
തന്നെ ബാധിച്ച അസുഖത്തെ കുറിച്ച് വെളിപ്പെടുത്തി നടൻ മനോജ് കുമാർ. ബെല്‍സ് പാള്‍സി എന്ന രോഗമാണ് തനിക്ക് ബാധിച്ചിരിക്കുന്നതെന്ന് മനോജ് പറയുന്നു. തന്റെ യൂട്യൂബ് വീഡിയോയിലൂടെയാണ് അസുഖവിവരം മനോജ് പങ്കുവച്ചത്. അസുഖം ബാധിച്ച ശേഷം മുഖത്തിന്റെ ഇടതുഭാഗം കോടിപ്പോയെന്ന് മനോജ് പറയുന്നു.
നവംബറിലാണ് മനോജിന് അസുഖം ബാധിക്കുന്നത്. അസുഖത്തെക്കുറിച്ച് ബോധവത്കരണം എന്ന രീതിയിലാണ് ഈ വീഡിയോ പങ്കുവയ്ക്കുന്നതെന്ന് മനോജ് പറയുന്നു. ഈശ്വരന്റെ ഓരോ കുസൃതികളാണിത്. ദൈവം എന്റെയടുത്ത് ഒരു കുസൃതി കാണിച്ചതാണ്. അസുഖം വന്നാൽ ആരും ഭയപ്പെടരുത്, മരുന്നെടുത്താല്‍ വേഗം മാറും. താൻ ഇപ്പോൾ ഫിസിയോതെറാപ്പി തുടങ്ങിയെന്നും മനോജ് പറയുന്നു.
ഈ അസുഖത്തിന്റെ പേര് ബെല്‍സ് പാള്‍സി. ഇതേപറ്റി ഞാൻ അറിയുന്നത് കഴിഞ്ഞ നവംബർ 28നാണ്.
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എന്തോ തോന്നി. രാവിലെ മാറുമെന്ന് കരുതി. പക്ഷേ മുഖം താല്‍ക്കാലികമായി കോടിപ്പോയി. തുപ്പിയപ്പോൾ ഒരു സൈഡിൽ കൂടിയാണ് വായിൽ കൊണ്ട വെള്ളം പുറത്തേക്ക് പോയത്. പല്ല് തേക്കുന്നതിനിടയില്‍ ഒരു അരിക് താഴ്ന്നിരിക്കുന്നു. ഒരു ഭാഗം എന്തോ വീക്കായതു പോലെ. മുഖത്തിന്റെ ഒരു ഭാഗം വർക്ക് ചെയ്യുന്നില്ലെന്ന് എനിക്ക് മനസിലായി.
ബീനയോട് പറഞ്ഞപ്പോൾ എന്നെ ആശ്വസിപ്പിക്കുകയായിരുന്നു. ഡോക്ടർ കൂടിയായ എന്റെ അച്ഛന്റെ അനിയനെ വിളിച്ചു. വീഡിയോ കോളിലൂടെ അദ്ദേഹവുമായി സംസാരിച്ചു. എന്റെ പ്രശ്നങ്ങളെല്ലാം പറഞ്ഞു. ടെൻഷനടിക്കേണ്ട, ബെൽസ് പാൾസിയാണെന്ന് അദ്ദേഹമാണ് പറഞ്ഞത്. ആശുപത്രിയിലെത്തുമ്പോൾ എംആര്‍ഐ എടുത്തു നോക്കാൻ പറഞ്ഞു. തലയില്‍ വേറെ പ്രശ്നമൊന്നും ഇല്ലെന്നറിഞ്ഞു. ഇത്രയും കാലത്തിനിടയിൽ ആദ്യമായിട്ടാണ് ഇങ്ങെയൊക്കെ ചെയ്തത്. ബെല്‍സ് പള്‍സി തന്നെയായിരുന്നു. രണ്ടാഴ്ചത്തേക്ക് മെഡിസിന് തുടങ്ങി.
ഈ വീഡിയോ ഇടുന്നതിനോട് വീട്ടില്‍ എതിര്‍പ്പുണ്ടായിരുന്നു. നമ്മളനുഭവിച്ച് പോകുന്ന ടെന്‍ഷനും കാര്യവും മറ്റുള്ളവര്‍ കൂടി അറിയണം എന്നുള്ളതുകൊണ്ടാണിത്. ഇതു വന്നാല്‍ ആരും ടെന്‍ഷനടിക്കേണ്ട, ഭയപ്പെടണ്ടേ ഇപ്പോള്‍ ഓകെ ആയി തുടങ്ങി. ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്. ഇതിനെക്കാൾ ഭീകരമായിരുന്നു തുടക്കക്കാലത്ത്. ആസ്റ്ററിലും പോയി ഒരു ചെക്കപ്പ് നടത്തി. മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്നറിഞ്ഞു. എ സി ഡയറക്ട് ആയി നമ്മുടെ മുഖത്തടിക്കുക, ഫുൾടൈം എ സിയിൽ ജോലി ചെയ്യുന്നവർ, അതൊക്കെ വളരെ അപകടകരമാണ്. അത് നിങ്ങൾ ശ്രദ്ധിക്കണം. ആർക്കും വരാവുന്ന ഒരു രോഗമാണ്. വന്നാലും പേടിക്കരുത്.
ഇതൊക്കെ ഈശ്വരന്റെ കുസൃതികള്‍ ആയി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കൊച്ചു കുട്ടികളോട് നമ്മള് കാണിക്കുമ്പോലെ ദൈവം എന്നോട് ഒരു കുസൃതികാണിച്ചു. വേറെ ഒന്നമുമില്ല. ഇതൊക്കെ മാറിക്കോളും.
ബാലതാരമായി സിനിമയില്‍ എത്തിയ നടി അംബിക 150 ഓളം മലയാള സിനിമയും അത്രതന്നെ തെന്നിന്ത്യന്‍ ഭാഷചിത്രളിലും അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, കമല്ഹാസന് , രജനികാന്ത്,ചിരഞ്ജീവി എന്നിങ്ങനെ ഒട്ടുമിക്ക തെന്നിന്ത്യന്‍ മുന്‍നിര താരങ്ങളുടെയും നായികയായി തിളങ്ങിയിട്ടുണ്ട്. ഇപ്പോഴും സിനിമയില്‍ സജീവമാണ് നടി.
ഇപ്പോഴിത സിനിമയില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് വാചാലയാവുകയാണ് അംബിക. ‘സിനിമയില്‍ മാറ്റങ്ങളുണ്ട്, മാറ്റമില്ലായ്മകളുമുണ്ട് എന്നാല്‍ അന്നും ഇന്നും സിനിമ എന്ന് പറയുന്നത് നായകന് പ്രധാന്യമുള്ളതാണെന്നാണ് നടി പറയുന്നത്. അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ഇപ്പോഴത്തെ ന്യൂജെന്‍ താരങ്ങള്‍ ഭാഗ്യമുള്ളവരാണെന്നും പറയുന്നുണ്ട്.
ഞാന്‍ സജീവമായി അഭിനയിച്ചുകൊണ്ടിരുന്ന 1997കളില്‍, ഞാന്‍ എന്നല്ല അക്കാലത്തെ എല്ലാവരും വളരെ കഷ്ടപ്പെട്ട് സ്ട്രഗിള്‍ ചെയ്താണ് അഭിനയരംഗത്തെത്തിയത്. ഇപ്പോഴുള്ളവര്‍ സ്ട്രഗിള്‍ ചെയ്യുന്നില്ല എന്ന് പറയുന്നില്ല. എന്നാല്‍, ഇപ്പോള്‍ ന്യൂ ജനറേഷനിലുള്ള പകുതിയില്‍ കൂടുതല്‍ ആള്‍ക്കാരും ഒരുപാട് കഷ്ടപ്പെടാതെ പാരമ്പര്യമായി വന്നവരാണ്. അവരുടെ അച്ഛന്റെയോ അമ്മയുടെയോയത്ര അവര്‍ക്ക് കഷ്ടപ്പെടേണ്ടി വരുന്നില്ല.
പിന്നെ അവര്‍ക്ക് വരുന്ന പുതിയ സ്ട്രഗിള്‍ അഭിനയം അച്ഛന്റെ അല്ലെങ്കില്‍ അമ്മയുടെയത്ര പോര എന്ന താരതമ്യമാണ്. അത്തരത്തിലുള്ള താരതമ്യം പാടില്ല. ആ കുട്ടിയുടെ മനസ്സില്‍ അതൊരു വല്ലാത്ത സംഘര്‍ഷമുണ്ടാക്കുമെന്ന് അംബിക പറയുന്നു.
അന്നു സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള സിനിമകള്‍ ഉണ്ടായിരുന്നുവെന്നും അംബിക പറയുന്നുണ്ട്. അന്ന് നൂറില്‍ 40 സിനിമകള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ളവ ആയിരുന്നെങ്കില്‍ ഇന്ന് അത് നൂറില്‍ അഞ്ചു സിനിമകളായി ചുരുങ്ങി. അന്നും ഇന്നും എന്നും സിനിമയില്‍ നായകന് തന്നെയാണ് പ്രാധാന്യം. അവരാണ് എല്ലാം. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ പറയുന്നതല്ലാതെ എന്നും സിനിമയെ നിയന്ത്രിക്കുന്നത് നായകന്മാര് തന്നെയായിരിക്കും. എല്ലാവര്ക്കും അറിയാവുന്ന, സ്വീകരിക്കപ്പെട്ട ഒരു സത്യമാണ് അത്. അംബിക വ്യക്തമാക്കി.
റാന്നിയില്‍ നിര്‍ത്താതെ കരഞ്ഞതിന് പിഞ്ചുകുഞ്ഞിനെ ദാരുണമായി കൊലപ്പെടുത്തി അമ്മ. 27 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയതിന് നീണ്ടൂര്‍ സ്വദേശി ബ്ലസിയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ബ്ലസി ആണ്‍കുഞ്ഞിനെ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സുഖമില്ലെന്ന് പറഞ്ഞാണ് ബ്ലസിയും ഭര്‍ത്താവ് ബെന്നി സേവ്യറും കുഞ്ഞിനെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതോടെയാണ് തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അമ്മയെ ചോദ്യം ചെയ്തതോടെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കുകയായിരുന്നു.
മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് തുടര്‍ച്ചയായി അസുഖങ്ങള്‍ വന്നിരുന്നതായാണ് അമ്മയുടെ മൊഴി. സംഭവദിവസം കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തി.
ബ്ലസിയുടെ ഭര്‍ത്താവ് ബെന്നി സേവ്യര്‍ കാവാലം സ്വദേശിയാണ്. ഇരുവരും കുറച്ചുകാലമായി റാന്നിയിലാണ് താമസിച്ചിരുന്നത്. റാന്നിയിലെ ഒരു ആശ്രമത്തിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
സംസ്ഥാനത്ത് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. യു.കെയില്‍ നിന്നുവന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.
യു.കെയില്‍ നിന്ന് അബുദാബിയില്‍ എത്തിയ ശേഷം എത്തിഹാദ് എയര്‍വെയ്സില്‍ ഡിസംബര്‍ ആറിനാണ് ഇയാള്‍ കൊച്ചിയിലെത്തിയത്. വിമാനത്താവളത്തില്‍ നടത്തിയ ആദ്യ പരിശോധനയില്‍ കോവിഡ് ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ ദിവസം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ഇദ്ദേഹത്തോടൊപ്പം കൊച്ചിയിലെത്തിയ ഭാര്യയും ഭാര്യാമാതാവും കോവിഡ് പോസിറ്റിവായതായും മന്ത്രി അറിയിച്ചു.
രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. രോഗിയുമായി സമ്പര്‍ക്കംപുലര്‍ത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും വിമാനത്തിലുണ്ടായിരുന്ന 149 യാത്രക്കാരേയും വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വൃദ്ധയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ അയൽക്കാരനും ബന്ധുവുമായ പ്രതിയെ മാന്നാർ പോലീസ് അറസ്റ്റുചെയ്തു.
മാന്നാർ കരാഴ്മ വലിയ കുളങ്ങര ശവംമാന്തി പള്ളിക്ക് സമീപം ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന ചെന്നിത്തല കാരാഴ്മ കിഴക്കു ഇടയിലെ വീട്ടിൽ ഹരിദാസിന്റെ ഭാര്യ സരസമ്മ (85) യെ കൊലപ്പെടുത്തിയ കേസിലാണ് അയൽവാസിയായ ഇടിയിൽ വീട്ടിൽ രവീന്ദ്രന്റെ മകൻ രജീഷി(40) നെ അറസ്റ്റുചെയ്ത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റുചെയ്തു. കഴിഞ്ഞ 28-ന് രാവിലെ അവർ ഒറ്റക്ക് താമസിച്ചു വന്നിരുന്ന വീടിന്റെ മുൻവശത്തെ കിണറ്റിലാണ് മൃതദേഹം കണ്ടത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
സരസമ്മയുടെ രണ്ട് കാതിലെയും കമ്മൽ പറിച്ചെടുത്തതായി കണ്ടെത്തിയതോടെ ഇത് കൊലപാതകമാണെന്ന് സംശയമുയർന്നു. പ്രാഥമിക അന്വേഷണ ഭാഗമായി ഡോഗ് സ്ക്വാഡും സയന്റിഫിക് വിദഗ്ധരും സരസമ്മ താമസിച്ച വീട്ടിലും വീണുകിടന്ന കിണറിന്റെ പരിസരത്തും പരിശോധന നടത്തിയെങ്കിലും കൊലപാതകം നടത്തിയ ആളിലേക്ക് എത്താനുതകുന്ന യാതൊരു സാഹചര്യ തെളിവുകളും ലഭിച്ചില്ല.അന്വേഷണത്തിന്റെ ഭാഗമായി 150-ഓളം പേരെ ചോദ്യം ചെയ്തു.
ഇൻക്വസ്റ്റ് തയാറാക്കിയപ്പോൾ തോന്നിയ സംശയം വഴിത്തിരിവായി
കാൽ വഴുതി കിണറ്റിൽ വീണതാകാമെന്ന നിഗമനത്തിലായിരുന്നു തുടക്കത്തിൽ പോലീസ്. ബന്ധുക്കൾ പോലീസിന് നൽകിയ മൊഴിയും ഇപ്രകാരമായിരുന്നു.
എന്നാൽ ഇൻക്വസ്റ്റ് തയാറാക്കിയ പോലീസുകാർക്ക് ഉണ്ടായ സംശയമാണ് കൊലപാതകമാകാമെന്ന നിഗമനത്തിലെത്തിയത്. തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി.ജയ്ദേവിന്റെ നിർദേശാനുസരണം ചെങ്ങന്നൂർ ഡിവൈഎസ് പി ആർ.ജോസ്, നാർകോട്ടിക് സെൽ ഡിവൈഎസ്പി എം.കെ. ബിനുകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ മാന്നാർ പോലീസ് ഇൻസ്പെക്ടർ ജി. സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
ജില്ലാ പോലീസ് മേധാവിയും ചെങ്ങന്നൂർ ഡിവൈഎസ്പിയും അന്വേഷണ സംഘവും സംഭവം നടന്ന വീട്ടിലും മരണപ്പെട്ടു കിടന്ന കിണറിന്റെ പരിസരത്തും പരിശോധന നടത്തി. സരസമ്മ ഒറ്റയ്ക്ക് താമസിച്ചു വന്നിരുന്ന വീടിന്റെ ഉൾഭാഗവും പരിസരവും നിരീക്ഷിച്ചതിൽനിന്നും ഭൂമി ശാസ്ത്രപരമായ കിടപ്പനുസരിച്ച് ഈ കൊലപാതകം പുറമെ നിന്നുള്ള ഒരാളല്ല ചെയ്തതെന്നും പ്രദേശ വാസികളിൽ ആരോ ആണ് ചെയ്തിരിക്കുന്നതെന്ന നിഗമനത്തിൽ എത്തുകയുംചെയ്തു.
അന്വേഷണ സംഘത്തിനെ പല ടീമുകളായി തിരിച്ചു. സരസമ്മയുടെ ബന്ധുക്കൾ, പ്രദേശത്ത് ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ, ജൂവലറികൾ, സ്വർണ പണയ സ്ഥാപനങ്ങൾ, പ്രദേശത്ത് താമസിച്ച് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ, പ്രദേശവാസികളായ കുറ്റ കൃത്യങ്ങൾ, ചെയ്തവർ, സമാന കുറ്റകൃത്യം ചെയ്തു പ്രതികളായവർ, സരസമ്മയുമായി അടുപ്പമുണ്ടായിരുന്ന ബന്ധുക്കൾ അല്ലാത്ത പൊതു ജനങ്ങൾ അങ്ങനെ പഴുതടച്ചുള്ള അന്വേഷണം ആരംഭിച്ചു.
സംശയമുള്ള പലരെയും ചോദ്യം ചെയ്യുകയും മറ്റു രീതിയിലുള്ള അന്വേഷണവും നടന്നു. 150-ഓളം പേരെ ഇത്തരത്തിൽ ചോദ്യംചെയ്തു.വെൺമണി എസ് എച് ഒ ജി.രമേഷ്, മാന്നാർ എസ് ഐ ഹരോൾഡ് ജോർജ് , ഗ്രേഡ് എസ് ഐ മാരായ ശ്രീകുമാർ, ഇല്യാസ് , ബിജു, സന്തോഷ്, സിപിഒമാരായ ഉണ്ണികൃഷ്ണപിള്ള, അനീഷ് , ഒ. ഹാഷിം, അരുൺ ഭാസ്കർ, മുഹമ്മദ് ഷാഫി, ഹരികൃഷ്ണൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
സരസമ്മയുടെ ബന്ധുവും അടുത്തുള്ള താമസക്കാരനുമായ രജീഷ് എന്ന ആളെപറ്റിയും അന്വേഷണ സംഘത്തിന് ചെറിയ സംശയമുണ്ടായിരുന്നു. നാട്ടുകാർ ഏറെ സംശയം പ്രകടിപ്പിച്ച മറ്റൊരാളെ കേന്ദ്രീകരിക്കുന്ന രീതിയിലായിരുന്നു പോലീസ് അന്വേഷണം.
ചെന്നിത്തല കല്ലുമ്മൂടുള്ള കൊച്ചുതെക്കേതിൽ ജൂവലറിയിൽ എത്തിയ അന്വേഷണ സംഘത്തിന് ഈ ജൂവലറിയിൽ കമ്മൽ വിൽക്കുവാൻ രണ്ടു പേർ ചെന്നതായി വിവരം ലഭിച്ചു. ഒരാൾ പുറത്തുനിൽക്കുകയും മറ്റെ ആൾ അകത്ത് കയറി കമ്മൽ വിൽക്കുവാൻ ശ്രമിക്കുകയായിരുന്നെെന്നും ജൂവലറി ഉടമ പറഞ്ഞു.
ഇതനുസരിച്ച് ഈ കടയിലെ സിസിടിവി പരിശോധിച്ച് കമ്മൽ വിൽക്കാനെത്തിയവരെ തിരിച്ചറിഞ്ഞു . ഇതിന് മുമ്പ് മാന്നാർ ടൗണിലെ ഒരു ജ്വല്ലറിയിലും കമ്മൽ വിൽക്കാൻ ശ്രമം നടന്നിരുന്നു. ഇരുവരേയും സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ട് വന്നു ചോദ്യം ചെയ്തു
സരസമ്മയുടെ ബന്ധുവായ രജീഷ് സുഹൃത്തായ ജയരാജനെകൊണ്ട് തന്റെ അമ്മയുടെ കമ്മലാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും അത് വിറ്റുതരാൻ ആവശ്യപ്പെടുകയായിരുന്നെന്നും മറ്റു കാര്യങ്ങളൊന്നും തനിക്കറിയില്ലെന്നും പോലീസിനോടു സമ്മതിച്ചു.
ഇതേതുടർന്ന് രജീഷിനെ നിരന്തരമായി ചോദ്യം ചെയ്തതോടെയാണ് രജീഷ് കുറ്റം സമ്മതിച്ചത്. വിവാഹിതനായ രജീഷ് അമ്മയോടൊപ്പം ഇടയിലെ വീട്ടിൽ താമസിക്കുകയാണ്. ഭാര്യ വിശാഖപട്ടണത്ത് നഴ്സാണ്.
കൊല്ലപ്പെട്ട സരസമ്മയുടെ പക്കൽ അധികം പണവും സ്വർണവും ഉണ്ടന്ന് രജീഷ് കരുതി. ഇത് എങ്ങനെയും കൈക്കലാക്കണെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് രാത്രിയിൽ ഇവർ മുന്നിൽ പെട്ടത്. കഴിഞ്ഞ ദീപാവലി ദിവസം പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് മരണപ്പെട്ട സരസമ്മയുടെ സഹോദരന്റെ വീട്ടുകാരുമായി പ്രതി വാക്കുതർക്കം നടത്തിയിരുന്നു.
28-ന് പുലർച്ചെ ഒന്നിന് സരമ്മയുടെ സഹോദരന്റെ വീടിന്റെ പുറകുവശത്തെത്തി. എന്നാൽ താൻ ഉദ്ദേശിച്ച കാര്യം നടക്കാതെവന്നതിനാൽ തിരികെ വീട്ടിലേക്ക് ഇടവഴിയിലൂടെ പോകാൻ തുടങ്ങിയപ്പോൾ വീടിന് പുറത്തിറങ്ങിയ സരസമ്മ രജീഷിനെകണ്ട് ബഹളമുണ്ടാക്കി.
അവരുടെ ശബ്ദം കേട്ട് മറ്റുള്ളവർ ഇറങ്ങി വരാതിരിക്കാൻ വായ് പൊത്തി പിടിച്ചതിനേതുടർന്ന് സരസമ്മ ബോധരഹിതയായി. തുടർന്ന് കൈലിയുടെ ഒരു ഭാഗം കീറി കഴുത്തിൽ മുറുക്കി മരണം ഉറപ്പിക്കുകയും കാതിലുണ്ടായിരുന്ന കമ്മൽ വലിച്ചൂരി എടുക്കുകയും ചെയ്തു.
ഇവർ സ്ഥിരമായി ധരിച്ചിരുന്ന മാലയും കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് കൊലപാതകം ചെയ്തതെങ്കിലും മാല ആസമയത്ത് ധരിച്ചിരുന്നില്ല. മൃതദേഹം കിണറ്റിലേക്ക് എടുത്തിട്ടശേഷമാണ് ഇയാൾ അടുത്തുള്ള വീട്ടിലേക്ക് കയറിയത്.തുടർന്ന് രജീഷിനെ അറസ്റ്റ് ചെയ്യുകയും അയാൾ താമസിച്ചുവന്നിരുന്ന ഇടയിലെ വീട്ടിലെ രജീഷിനന്റെ കിടപ്പുമുറിയിൽ ഒളിപ്പിച്ചുവെച്ചിരുന്ന സരസമ്മയുടെ കമ്മലും കഴുത്ത് വലിച്ചു മുറുക്കാൻ ഉപയോഗിച്ച കൈലിയുടെ ഭാഗവും കണ്ടെടുത്തു.
രാവിലെ പതിവുപോലെ അടുത്ത് താമസിക്കുന്ന മകന്റെ ഭാര്യ ചായയുമായി എത്തുമ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. വീട്ടിനുള്ളിൽ കാണാഞ്ഞതിനെതുടർന്ന് അയൽക്കാരായ ബന്ധുക്കളുമായി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം മുറ്റത്തെ കിണറ്റിൽ കണ്ടെത്തിയത്.
പ്രതിയും സ്ഥലത്തെത്തി പോലീസിനെ അറിയിക്കുവാനും മൃതദേഹം പുറത്തെടുക്കുവാനും എല്ലാം നേതൃത്വം നൽകി.പോലീസ് സംശയിക്കുന്നതായിപോലും തോന്നാത്ത രീതിയിൽ പഴുതടച്ച് അന്വേഷിച്ചതിലൂടെയാണ് ഇയാൾ ജയിലറയ്ക്കുള്ളിലായത്.
ഒരു പൊതു തിരഞ്ഞെടുപ്പിന്റെ വീറും വാശിയും ആവേശവും ഒക്കെയാണ് ഇപ്പോള്‍ ആസ്വദിക്കുന്നതെന്ന് നടന് ബാബുരാജ്. താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് മത്സരത്തെ കുറിച്ചാണ് ബാബുരാജ് പ്രതികരിച്ചത്. സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയാണ് ഈ തവണത്തെ തിരഞ്ഞെടുപ്പെന്നും താരം പറയുന്നു.
അമ്മയില്‍ ഇലക്ഷന് ഇല്ലെന്നായിരുന്നു പരാതി. ജനാപധിപത്യ രീതിയില്‍ ഇലക്ഷന് വരട്ടെ. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കുറവാണെന്ന പരാതിയില്‍ സ്ത്രീകള്‍ക്കായി സംവരണം വേണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. മഞ്ജു വാര്യരോടും മംമ്ത മോഹന്‍ദാസിനോടും സംസാരിച്ചു.
അങ്ങനെയാണ് ശ്വേതയിലേക്കും ആശാ ശരത്തിലേക്കും എത്തുന്നത്. മധു സാര്‍ മുതല്‍ ഇങ്ങോട്ടുള്ള പലരും രാഷ്ട്രീയത്തില്‍ ഇടപെടുന്നവരാണ്. അത്തരത്തില്‍ സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണ്ട എന്ന തീരുമാനമുണ്ടായി.
അതു കൊണ്ടായിരിക്കണം മുകേഷും ജഗദീഷും പിന്മാറിയത്. ശ്വേതയോ മണിയന്‍പിള്ള രാജുവോ ആശാ ശരത്തോ ആരു വന്നാലും അവസാനം അവര്‍ ചിരിച്ച് കളിച്ച് നടക്കുന്ന ആള്‍ക്കാരാണ്. പിന്നെ ഇലക്ഷന്റെ വീറും വാശിയും ഉണ്ടാകും എന്നാണ് ബാബുരാജ് പ്രതികരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കൊച്ചി : കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. യുകെ യിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലും ഡൽഹിയിലും നടത്തിയ സാംപിൾ പരിശോധനയിലാണ് ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. യുകെയിൽ നിന്ന് അബുദാബിയിൽ എത്തിയ ശേഷം എത്തിഹാദ് എയർവെയ് സിൽ ഡിസംബർ ആറിനാണ് ഇദ്ദേഹം കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും രണ്ടാം ദിവസം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.
ഇദ്ദേഹത്തോടൊപ്പം കൊച്ചിയിലെത്തിയ ഭാര്യയും ഭാര്യാമാതാവും കോവിഡ് പോസിറ്റീവായതായും ആരോഗ്യമന്ത്രി അറിയിച്ചു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സാംപിൾ പരിശോധന ഫലം കാത്തിരിക്കുകയാണ്. ഇദ്ദേഹത്തിൻ്റെ ഭാര്യ മാതാവ് നിലവിൽ നിരീക്ഷണത്തിലാണ്.
രോഗിയുമായി സമ്പർക്കംപുലർത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും വിമാനത്തിലുണ്ടായിരുന്ന 149 യാത്രക്കാരേയും വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 26 മുതൽ 32 വരെയുള്ള സീറ്റുകളിലെ യാത്രക്കാരെയാണ് ഹൈ റിസ്ക് കാറ്റഗറിയിൽപ്പെടുത്തി ക്വാറൻ്റൈൻ ചെയ്തത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗബാധിതൻ പൂർണ ആരോഗ്യവാനാണെന്നും മന്ത്രി വ്യക്തമാക്കി.