സംസ്ഥാനത്തു ചൊവ്വാഴ്ച നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസ് ഉടമകളുടെ പ്രതിനിധികളുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
വിദ്യാർത്ഥികളുടെ ഉൾപ്പെടെയുള്ള യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബസ്സ് സമരം പ്രഖ്യാപിച്ചത്. ബസ്സ് ഉടമകളുടെ ആവശ്യങ്ങൾ സംബന്ധിച്ച് സർക്കാർ അനുഭാവപൂർണ്ണമായ തീരുമാനം എടുക്കുമെന്ന ഉറപ്പിൻമേലാണ് സമരം പിൻവലിച്ചത്. ചർച്ചകൾ തുടരും.. ഈ മാസം 18നകം പ്രശ്ന പരിഹാരം ഉണ്ടാകും എന്നും മന്ത്രി അറിയിച്ചു.
പ്രണയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടിയുടെ വീട് ആക്രമിച്ചു. അക്രമത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിക്ക് കുത്തേറ്റു. കോട്ടയം കടുത്തുരുത്തി മങ്ങാട്ടിലാണ് സംഭവം.
ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് തര്‍ക്കം തുടങ്ങിയത്. തര്‍ക്കത്തിനൊടുവില്‍ കാപ്പുന്തല സ്വദേശിയായ പെണ്‍കുട്ടിയും ചങ്ങനാശ്ശേരി ചിങ്ങവനം കുറിച്ചി സ്വദേശികളായ നാല് ആണ്‍സുഹൃത്തുക്കളുമാണ് മങ്ങാട്ടില്‍ ചോദിക്കാനെത്തിയത്.
കാറില്‍ മാരകായുധങ്ങളുമായാണ് ഇവര്‍ എത്തിയത്. ബഹളം കേട്ട് വിവരം തിരക്കാന്‍ എത്തിയപ്പോഴാണ് അശോകനെ നാലംഗസംഘത്തില്‍പ്പെട്ടവര്‍ കുത്തിയത്. സംഭവത്തില്‍ കുറിച്ചി സ്വദേശികളായ ജിബിന്‍ സുബീഷ് കൃഷ്ണകുമാര്‍ എന്നിവരെ പൊലീസ് പിടികൂടി. പ്രതികള്‍ വന്ന കാറും കസ്റ്റഡിയിലെടുത്തു.
മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി വർഷങ്ങൾക്ക് ശേഷം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണായി മാറിയ നടിയാണ് സിന്ധു മനു വർമ്മ. നടി മേനകയുടെ ബാല്യകാലം അഭിനയിച്ചു കൊണ്ട് വർഷങ്ങൾ പോയതറിയാതെ എന്ന സിനിമയിലൂടെയാണ് സിന്ധുവർമ്മ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം നത്തുന്നത്.
പിന്നീട് നിരവധി സത്യൻ അന്തിക്കാട് സിനിമകളിൽ താരം ബാലതാരമായി എത്തിയ സിന്ധു പത്തോളം സിനിമകളിൽ അഭിനയിച്ചു. സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഇറങ്ങിയ തലയണമന്ത്രം എന്ന സിനിമയിൽ ഉർവശിയെ ഇംഗ്ലീഷ് ചോദ്യങ്ങൾ ചോദിച്ചു വെള്ളം കുടിപ്പിക്കുന്ന സ്‌കൂൾ വിദ്യാർത്ഥിനിയി എത്തിയതോടെയാണ് സിന്ധു സിനിമയിൽ ശ്രദ്ധേയയായി മാറിയത്.
ബാലതാരമായി എത്തിയ താരം പിന്നീട് അഭിനയം മേഖലയിൽ നിന്നും ഒരു ബ്രേക്ക് എടുക്കുകയും വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയായിരുന്നു. പഠനം എല്ലാം പൂർത്തിയാക്കി അധ്യാപികയായി ജോലി നോക്കുന്നതിനിടയിലാണ് വിവാഹം നടന്നത്.
പ്രശസ്ത ടെലിവിഷൻ താരം മനു വർമ്മയാണ് സിന്ധു വർമ യുടെ ഭർത്താവ്. ഇരുവരും പ്രണയിച്ചാണ വിവാഹം കഴിച്ചത്. ഒരു ടെലിഫിലിമിൽ അഭിനയിച്ചു കൊണ്ടിരിക്കവേയാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. നടൻ ജഗന്നാഥ വർമ്മയുടെ മകനാണ് മനു വർമ്മ.
ഇരുവർക്കും ഗിരിധർ, ഗൗരി എന്നിങ്ങനെ രണ്ടു മക്കളാണുള്ളത്. എന്നാൽ വളരെ സന്തോഷകരമായ ജീവിതത്തിൽ ഇവരുടെ തീരാ വേദനയായി തുടരുന്നത് മകൾ ഗൗരിയാണ്. തലച്ചോറിലെ ചില നാഡീ പ്രവർത്തനങ്ങളുടെ തകരാറുമൂലം വീൽചെയറിൽ ജീവിതം കഴിച്ചു കൂട്ടുകയാണ് ഏകമകൾ ഗൗരി.
ഈ പെൺകുട്ടിക്ക് നടക്കാനോ സംസാരിക്കാനോ മറ്റൊന്നിനും തന്നെ കഴിയില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ മനുവും സിന്ധുവും ഇപ്പോഴും പറയുന്നത് തങ്ങളുടെ മകൾ ഒരുനാൾ എഴുന്നേൽക്കും എന്നാണ്.
സിന്ധു മനു വർമ്മയുടെ വാക്കുകൾ ഇങ്ങനെ:’
ഞങ്ങൾക്ക് രണ്ട് മക്കളാണ്. മോൻ ഗിരിധർ വർമ്മ പ്ലസ് ടൂവിന് പഠിക്കുന്നു. മകൾ ശ്രീ ഗൗരിക്ക് 11 വയസ്സായി. മോൾക്ക് തലച്ചോറിൽ ചില ന്യൂറോ പ്രോബ്ലംസ് ഉണ്ട്. അവൾ ഒരു വീൽ ചെയർ ബേബി ആണ്. നടക്കില്ല, സംസാരിക്കില്ല. രണ്ട് മേജർ സർജറികൾ കഴിഞ്ഞു. ഏപ്പോ വേണമെങ്കിലും രോഗം ഭേദമാകാം. ഇന്ത്യ മുഴുവൻ മോളുടെ ചികിത്സയ്ക്കായി പോയിട്ടുണ്ട്. അവൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുംഎന്നു തന്നെയാണ് പ്രതീക്ഷ.
എല്ലാവരുടെയും പ്രാർത്ഥന എന്റെ മോൾക്ക് വേണം. അവളെപ്പോലെയുള്ള ഒരുപാട് കുട്ടികൾ ഉണ്ട്. അവരുടെയൊക്കെ മാതാപിതാക്കൾക്ക് പ്രതീക്ഷ പകരുന്നതാകണം ഞങ്ങളുടെ ജീവിതം. എന്റെ ഗൗരിക്കുട്ടി സാധാരണ ജീവിതത്തിലേക്കു തിരികെ വരും എന്നു തന്നെ ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. അതിനുള്ള ശ്രമത്തിലാണ് ഞങ്ങൾ.
അഭിനയത്തിലേക്കു മടങ്ങി വരാൻ എനിക്ക് വലിയ താൽപര്യമുണ്ടായിരുന്നില്ല. ഇടയ്ക്ക് ഒരു സ്‌കൂളിൽ നാലു വർഷത്തോളം പഠിപ്പിച്ചു. മോളുടെ ചികിത്സയുമായി ബന്ധപ്പെട്ട് അത് തുടരാനായില്ല. അങ്ങനെയാണ് അഭിനയത്തിലേക്ക് മടങ്ങി വന്നത്. മോളുടെ ചികിത്സയ്‌ക്കൊപ്പം ആകും വിധം ചാരിറ്റി പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. സാമ്പത്തികം പ്രധാനമാണല്ലോ.
എങ്കിലും കിട്ടുന്ന റോളുകളെല്ലാം ചെയ്യാനില്ല. നല്ല ടീമിനൊപ്പം പ്രവർത്തിക്കണം എന്നാണ് ആഗ്രഹം. പല ഓഫറുകളും വരുന്നുണ്ട്. മനുവേട്ടൻ ‘പൂക്കാലം വരവായി’, ‘കൃത്യം’ എന്നീ പരമ്പരകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്യുന്നു.
അതേ സമയം ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയതാരം കൂടുതലും സജീവമായത് മിനി സ്‌ക്രീനിൽ ആണെങ്കിലും സിനിമകളിലും താരം വേഷമിടുന്നുണ്ട്. രാക്കുയിൽ എന്ന പരമ്പരയിസാണാ ഇപ്പോൾ താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് ആണ് താരം അഭിനയിച്ച് അവസാനം പുറത്തുറങ്ങിയ സിനിമ. ഭാഗ്യജാതകം, പൂക്കാലം വരവായി, പരസ്പരം, രാക്കുയിൽ തുടങ്ങി നിരവധി സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ ആലത്തൂരിൽ നിന്നും കാണാതായഒൻപതാം ക്ളാസുകാരായ ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി. 14 വയസുള്ള കുട്ടികളെ 5 ദിവസം മുമ്പാണ് ആലത്തൂരിൽ നിന്നും കാണാതായത്. നാല് പേരെയും റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്.
ഇവർ കോയമ്പത്തൂരിൽ എത്തിയതായി അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്ന് തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു..കുട്ടികൾ പാലക്കാട് നിന്നും ഗോവിന്തപുരം ചെക്ക് പോസ്റ്റ് കടന്നതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടേക്ക് അന്വേഷണം വ്യാപിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച മുതലാണ് ഇവരെ കാണാതായത്. ഇവര്‍ പാലക്കാട് ബസ് സ്റ്റാന്‍ഡിലൂടെയും പാര്‍ക്കിലൂടെയും നടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇവർ വീട് വിട്ടത് എന്തിനെന്നത് സംബന്ധിച്ചടക്കം കൂടുതൽ കാര്യങ്ങൾ ചോദ്യം ചെയ്യലിൽ വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.
അന്‍സി കബീറും അഞ്ജനയും മരിച്ച വാഹനാപകടത്തിന്റെ ഞെട്ടല്‍ മാറും മുമ്പേ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആഷിഖും വിടപറഞ്ഞു. ഇതോടെ പാലാരിവട്ടം ചക്കരപ്പറമ്പിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. തൃശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ്റഫിന്‍റെ മകന്‍ കെ എ മുഹമ്മദ് ആഷിഖ് ആണ് മരിച്ചത്. അഫകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു ഈ ഇരുപത്തിയഞ്ചുകാരന്‍. ഇന്നലെ രാത്രിയാണ് ആഷിഖ് മരിച്ചത്.
നവംബര്‍ ഒന്നിന് പുലര്‍ച്ചെയാണ് ദേശീയപാതയില്‍ അപകടമുണ്ടായത്. വെറ്റില ഭാഗത്ത് നിന്ന് ഇടപ്പള്ളിയിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ടി മീഡിയനിലെ മരത്തില്‍ ഇടിച്ചായിരുന്നു അപകടം. കാറോടിച്ചിരുന്ന മാള സ്വദേശി അബ്ദുല്‍ റഹ്മാന്‍ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. ആറ്റിങ്ങല്‍ സ്വദേശിയായ അന്‍സിയുടെ ആകസ്മിക മരണത്തില്‍ അന്‍സിയുടെ മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ടെക്നോപാർക്കിലെ ഇൻഫോസിസിൽ ജീവനക്കാരിയായിരുന്ന അൻസി വർഷങ്ങളായി മോഡലിംഗ് രംഗത്ത് സജീവമായിരുന്നു.
അൻസിക്കൊപ്പം നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് ആയുർവേദ ഡോക്ടർകൂടിയായ അഞ്ജന. 2019ലെ മിസ് കേരള മത്സരത്തിൽ അൻസി ഒന്നാം സ്ഥാനവും അഞജന രണ്ടാം സ്ഥാനവും നേടി. 2021ലെ മിസ് സൗത്ത് ഇന്ത്യ ആയും അൻസി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.തിരുവനന്തപുരം ആലങ്കോട് അബ്ദുൾ കബീർ – റസീന ബിവി ദമ്പതികളുടെ ഏക മകളാണ് അൻസി. തൃശ്ശൂർ ആളൂരിലെ എ കെ ഷാജന്‍റെ മകളാണ് അഞ്ജന.
ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽപെട്ടവർ സഞ്ചരിച്ച കാർ മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് തലകീഴായിമറിഞ്ഞ് മരത്തിൽ ഇടിച്ച് തകരുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായി തകർന്നു പോയി. അപകട സ്ഥലത്ത് വെച്ച് തന്നെ അൻസി കബീറും, അഞ്ജന ഷാജനും മരിച്ചിരുന്നു.
ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. നെടുവത്തൂർ നീലേശ്വരം പൂജപ്പുര വീട്ടിൽ എസ് രാജേന്ദ്രൻ (55), ഭാര്യ അനിത (45), മക്കളായ അഭിജിത് രാജ് (24), അമൃത രാജ് (20) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.ഓട്ടോ ഡ്രൈവറാണ് രാജേന്ദ്രന്‍. മകന്‍ ആദിത്യരാജ് ഒരു കടയിലെ ജീവനക്കാരനാണ്. തിങ്കളാഴ്ച രാവിലെ ആദിത്യരാജ് കടയില്‍ എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളാണ് വീട്ടില്‍ അന്വേഷിച്ചെത്തിയത്. തുടര്‍ന്ന് വീടിനകത്ത് കയറിയപ്പോള്‍ രാജേന്ദ്രനെ തൂങ്ങിമരിച്ച നിലയിലും മറ്റ് മൂന്നുപേരെ വെട്ടേറ്റ് മരിച്ചനിലയിലും കണ്ടെത്തുകയായിരുന്നു.
വീട്ടിലെ ഹാളിലാണ് ആദിത്യരാജിന്റെ മൃതദേഹം കിടന്നിരുന്നത്. അനിതയുടെയും അമൃതരാജിന്റെയും മൃതദേഹങ്ങള്‍ കിടപ്പുമുറിയിലായിരുന്നു. വെട്ടുകത്തി കൊണ്ട് മൂവരെയും വെട്ടിക്കൊന്ന ശേഷം രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൂന്നുപേരെയും കൊലപ്പെടുത്തിയ ശേഷം രക്തംപുരണ്ട വെട്ടുകത്തി കഴുകി വൃത്തിയാക്കി വീട്ടിനുള്ളില്‍ തന്നെ സൂക്ഷിച്ചിരുന്നു. ഇത് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
രാജേന്ദ്രന്റെ വീടിന് സമീപം മറ്റുവീടുകളുണ്ടെങ്കിലും രാത്രിയില്‍ ശബ്ദമൊന്നും കേട്ടിരുന്നില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. രാജേന്ദ്രനും കുടുംബത്തിനും സാമ്പത്തികപ്രശ്‌നങ്ങളില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
വിവരമറിഞ്ഞ് കൊല്ലം റൂറല്‍ എസ്.പി. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
മലയാളത്തിന്റെ പ്രിയ അഭിനേത്രി കെ.പി.എ.സി ലളിത എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍. തൃശൂരിലായിരുന്നു ആദ്യം ചികിത്സയിൽ കഴിഞ്ഞിരുന്നത്, ഇന്നലെയാണ് എറണാകുളത്തേക്ക് മാറ്റിയത്, ഐസിയുവിലാണ് ഇപ്പോളുള്ളത്. കുറച്ചു കാലമായി ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തിൽ സജീവമായിരുന്നു കെ.പി.എ.സി ലളിത. അതിനിടെയാണ് രോഗം കൂടിയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.
അമ്മ സെക്രട്ടറി ഇടവേള ബാബു കെപിഎസി ലളിതയുടെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് പറയുന്നതിങ്ങനെ, ഇപ്പോൾ ചേച്ചിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ട്. നേരത്തേതിനെക്കാൾ മെച്ചപ്പെട്ടു. ആദ്യം ബോധമുണ്ടായിരുന്നില്ല. ഇപ്പോള്‍ അതൊക്കെ ശരിയായി. കരൾ മാറ്റി വയ്ക്കുകയാണ് പരിഹാരം. എന്നാൽ പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ പരിഗണിച്ചേ തീരുമാനമെടുക്കുവാനാകൂ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കെപിഎസി ലളിത. നാടക രംഗത്ത് നിന്നും എത്തി സിനിമയില്‍ സജീവമായവരില്‍ ഒരാളാണ് താരം. തോപ്പില്‍ഭാസി ഒരുക്കിയ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് കെപിഎസി ലളിത സിനിമ അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് അങ്ങോട്ട് കൈ നിറയെ ചിത്രങ്ങളായിരുന്നു താരത്തിന്. ഇന്നും സിനിമയില്‍ സജീവമാണ് താരം. നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള കെപിഎസി ലളിതയുടെ പല കഥാപാത്രങ്ങളും ഏറെ ശ്രിദ്ധിക്കപ്പെട്ടതാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പറന്നുനടന്ന ചിത്രമായിരുന്നു ഈ അമ്മയുടെയും മക്കളുടെയും. സന്തൂര്‍ മമ്മിയെന്നും ലേഡി മമ്മൂട്ടിയെന്നുമൊക്കെയാണ് കൂടുതല്‍ കമന്റുകളും. സാരിയുടുത്തു കുഞ്ഞുമക്കളെ കയ്യിലേറ്റി നില്‍ക്കുന്ന ചിത്രമായിരുന്നു ആദ്യത്തേത് മക്കളോടൊപ്പമുളള പുതിയ ചിത്രമായിരുന്നു രണ്ടാമത്തേത്. കൊല്ലം അഞ്ചാലുമൂട് സ്വദേശികളായ അനിതയും മക്കള്‍ റീതുവും റൈമയുമായിരുന്നു ആ വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ താരങ്ങള്‍. ടിക് ടോക്കില്‍ സജീവമായിരുന്ന അമ്മയും മക്കളും ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം റീലസിലും തരംഗമാണ്. അച്ഛന്‍ ബിന്ദുജിയും ഇവര്‍ക്കൊപ്പം വീഡിയോയില്‍ പങ്കുചേരാറുണ്ട്.
ഫോട്ടോയിലെ ചെറുപ്പക്കാരിക്ക് വയസ് 50 ആയെന്നും മുപ്പതും ഇരുപത്തിനാലും വയസുളള രണ്ട് ചെറുപ്പക്കാരുടെ അമ്മ ആണെന്നും വിശ്വസിക്കാന്‍ ഏറെ പ്രയാസമാണ്. ‘നമുക്ക് പ്രായമായോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് നമ്മളാണ്, 36-ാം വയസിലാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ വന്ന് തുടങ്ങിയത്. ബാഹ്യ സൗന്ദര്യത്തില്‍ കാര്യമില്ല എന്നും മനസുനന്നായാല്‍ ലുക്കൊക്കെ താനെ വരുമെന്നും അനിത പറയുന്നു.
നടി കാവേരിയെ കബളിപ്പിച്ച് പണം തട്ടിയെന്ന കേസില്‍ തന്റെ നിരപരാധിത്വം പുറത്തു വന്നുവെന്ന സന്തോഷം നടി പ്രിയങ്ക അനൂപ് പങ്കുവച്ചിരുന്നു. തന്നെ കാവേരിയുടെ അമ്മ മനപൂര്‍വ്വം ചതിക്കുകയായിരുന്നു എന്നും പ്രിയങ്ക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ പ്രിയങ്കയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് കാവേരിയുടെ അമ്മ. മനസ് കൊണ്ട് ക്ഷമിച്ച് കേസ് പിന്‍വലിക്കുകയായിരുന്നു എന്നാണ് കവേരിയുടെ അമ്മ പറയുന്നത്.
2004 ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു വിധി വന്നത്. ‘ഞാന്‍ കാവേരിയുടെ അമ്മയാണ്’ എന്ന് പരിചയപെടുത്തി കൊണ്ടുള്ള ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. കേസ് പിന്‍വലിക്കുന്നുവെന്ന് പറഞ്ഞു താന്‍ ഒപ്പിട്ടു കൊടുക്കുകയിരുന്നില്ലേ. തനിക്കും പ്രായം ഒക്കെ ആയില്ലേ. ഇപ്പോള്‍ അവള്‍ കയറി അങ്ങ് ഷൈന്‍ ചെയ്യുകയാണ് ചാനലില്‍ എല്ലാം.
കേസ് വിധി വന്നു. അവള്‍ നിരപരാധിയാണ്. നമ്മുടെ തെറ്റിധാരണകള്‍ ആയിരുന്നു എന്നൊക്കെ പറഞ്ഞുകൊണ്ടാണ് അവള്‍ വന്നിരിക്കുന്നത്. പ്രിയങ്ക തങ്ങളെ വന്നു കണ്ടിട്ട് കേസ് പിന്‍വലിക്കണം, ഒരുപാട് വര്‍ഷങ്ങള്‍ ആയി ഇതിന്റെ പിറകെ നടക്കുന്നു. ഒരുപാട് ലക്ഷങ്ങള്‍ ചിലവായി. അങ്ങനെ ഒരുപാട് സങ്കടം പറഞ്ഞു. അപ്പോള്‍ താന്‍ പോട്ടെ ഒപ്പിട്ടു കൊടുത്തേക്കാം എന്ന് തീരുമാനിക്കുകയിരുന്നു.
കേസ് പിന്‍വലിക്കുന്നു എന്ന് മാത്രമാണ് കോടതിയില്‍ പറഞ്ഞത്. അല്ലാതെ അവര്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. കേസ് പിന്‍വലിക്കാം, വേറെ രീതിയില്‍ വാര്‍ത്തകള്‍ ഒന്നും കൊടുത്തേക്കരുത് എന്ന് അവരോട് പറഞ്ഞതാണ്. തന്റെ മനസാക്ഷി വച്ചിട്ട് ആണ് പിന്‍വലിച്ചത്. അവര്‍ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് എസ് ഐ പ്രഭുല്ല ചന്ദ്രന്‍ സാര്‍ അന്നത്തെ കാലത്തു കണ്ടു പിടിച്ചതല്ലേ.
തനിക്ക് പിന്നെ വയ്യാതാവുകയും ഹൈദരാബാദില്‍ പെട്ടു പോവുകയും ചെയ്തു. കേസ് വിളിക്കുമ്പോള്‍ എപ്പോഴും അവിടെ ചെല്ലാന്‍ ആകില്ല, അതു കൊണ്ട് മാത്രമാണ് പിന്‍വലിച്ചത്. അവര്‍ മാപ്പൊന്നും നമ്മളോട് പറഞ്ഞില്ല. ഒത്തുതീര്‍പ്പില്‍ പോകാം എന്നാണ് പറഞ്ഞത്. കാവേരിയെ കുറിച്ച് വാര്‍ത്ത വരുത്തും എന്നും പറഞ്ഞതു കൊണ്ടാണ് പൊലീസുമായി എത്തുകയും അവളെ പൊലീസ് പിടിക്കുകയും ചെയ്യുന്നത്.
പ്രിന്‍സ് ഹോട്ടലിന്റെ മുമ്പിലാണ് താനും പൊലീസും എത്തുന്നത്. അതിന്റെ ബാക്കി നടപടികള്‍ ഒന്നും അറിയില്ലായിരുന്നു. ഇത്രയും വര്‍ഷം ആയിട്ടും പിന്നെ പോട്ടെ എന്ന് കരുതികൊണ്ടാണ് മനസു കൊണ്ട് ക്ഷമിച്ചത്. താക്കീത് നല്‍കി കൊണ്ടാണ് ക്ഷമിച്ചു കേസ് പിന്‍വലിച്ചത് എന്നാണ് ക്രൈം ചാനല്‍ പുറത്തുവിട്ട ഓഡിയോയില്‍ കവേരിയുടെ അമ്മ പറയുന്നത്.
സ്വന്തം കുഞ്ഞിനെ പെറ്റമ്മ ഇല്ലാതാക്കി എന്ന് കേൾക്കുമ്പോൾ തന്നെ ഏവർക്കും ഒരു മരവിപ്പ് ആയിരിക്കും. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും ഹതഭാഗ്യയായ അമ്മയായ ദിവ്യ ജോണിക്ക് അത് ചെയ്യേണ്ടി വന്നു. മനസിന്റെ താളം നഷ്ടപ്പെട്ട ഏതോ നശിച്ച സമയം ദിവ്യയ്ക്ക് സ്വന്തം കുഞ്ഞിനെ തന്റെ കൈകൾ കൊണ്ട് ഇല്ലാതാക്കേണ്ടി വന്നു. മാധ്യമ പ്രവർത്തകനായ ഐപ്പ് വള്ളിക്കാടൻ ദിവ്യയുടെ ജീവിത കഥ തുറന്നു കാട്ടിയത് വൈറലായിരുന്നു. പലരും ദിവ്യയെ കുറ്റപ്പെടുത്തി രംഗത്തെത്തി. എന്നാൽ എന്താണ് ആ സമയത്തെ അവളുടെ മനസികാവതയ്ക്ക് കാരണമായതെന്ന് ആരും ചോദിച്ചില്ല. ഇന്നിപ്പോൾ ദിവ്യയെ കുറിച്ചും പോസ്റ്റ് പാർട്ടം ഡിപ്രെഷനെ കുറിച്ചും നിഷ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച പോസ്റ്റാണ് വൈറലായിരിക്കുന്നത്.
“എനിക്ക് അടുപ്പമുള്ള ഒരു ആൺ സുഹൃത്തിനോട് ചോദിച്ചു.. ഈ പെൺകുട്ടിയെ കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്? “പോസ്റ്റ് പാർട്ടം ഡിപ്രഷനെ കുറിച്ച് എനിക്ക് വല്ല്യ ധാരണ ഇല്ല…പക്ഷെ ആ പെൺകുട്ടിയുടെ സ്വരത്തിൽ വല്ലാത്ത സങ്കടം ഉണ്ട്. ഏതൊരു കൊലക്കും ചെറുതായി എങ്കിലും motive ഉണ്ടാവണം. ഈ സ്ത്രീക്ക് അത് കൊണ്ടൊരു ലാഭവും ഉണ്ടായതായി എന്റെ അറിവിലില്ല. അപ്പോ അതവരുടെ മനസികാവസ്ഥ തന്നെയാവണം. അല്ലെങ്കിലും ഉണ്ടാക്കി വിടുന്നവനൊക്കെ. ഈ അവസ്ഥയിൽ ചേർത്ത് പിടിക്കണം എന്ന ധാരണ പോലും ഇല്ലാതെ ഈ പണിക്ക് നിക്കരുതായിരുന്നു. അഭിമാനവും സന്തോഷവും തോന്നി, ഇത്രക്ക് ധാരണ മതി…. ഒരു പെൺകുട്ടിയെ അവൻ സന്തോഷമാക്കി വെച്ചു കൊള്ളും. ഒരു പെൺകുട്ടി പൂർണമായും നിസ്സഹായയായി, പരാശ്രയം വേണ്ട ഒരു അവസ്ഥയിൽ എത്തിക്കുന്ന. ഒരു അവസ്ഥയാണ് പ്രസവം. സുഖ പ്രസവം എന്ന് പേരിടുന്ന ആ സുഖത്തിൽ. യോനി ഭാഗം നീളത്തിൽ മുറിച്ചകറ്റി,,, തുന്നി കെട്ടിയ ഒരു ശരീരം കൊണ്ടാണ് ആ സുഖം അവസാനിക്കുന്നത് സിസേറിയൻ എങ്കിൽ ഒരിക്കലും മായാത്ത ഒരറ്റം തൊട്ടു മറ്റേ അറ്റം വരെ എഴോളം പാളികൾ മുറിച്ചകറ്റി തുന്നി വെക്കുന്ന ഒരു വയറും ബാക്കിയാവുന്നു. ഈ വേദനക്കിടയിൽ താൻ ഊട്ടിയാൽ മാത്രം ജീവൻ നിലനിൽക്കുന്ന. കണ്ണടച്ച് അലറികരയാൻ മാത്രം കഴിയുന്ന ഒരു പളുങ്ക് പാത്രം പോലെ fragile ആയ ഒരു കുഞ്ഞ് ജീവിയുടെ മുഴുവൻ ഉത്തവാരവാദിത്വവും തലയിൽ പെറുമ്പോൾ അവൾക്ക് ചുറ്റും താങ്ങാൻ ആള് വേണം. മനസ് കൊണ്ടും ശരീരം കൊണ്ടും.
സുഖ പ്രസവം എങ്കിൽ ഒരു കസേരയിൽ ഉറച്ചിരിക്കാൻ കഴിയാതെ, സിസേറിയൻ എങ്കിൽ ഇരിക്കുമ്പോൾ മടങ്ങുന്ന വയറിൽ ചുരുണ്ടു കൊളുത്തി വലിക്കുന്ന തുന്നി കേട്ടലുകളും കൊണ്ട്. ഒരുദിവസം എണ്ണമറ്റ തവണ കുഞ്ഞിന് പാല് കൊടുക്കാൻ എണീറ്റിരിക്കുന്ന പെൺശരീരങ്ങളെ കണ്ടിട്ടില്ലേ, ഇതിനെല്ലാം പുറമെ ആദ്യമായി മുലയൂട്ടുമ്പോൾ വിണ്ടു കീറി ചോര ഇറ്റാറായ മുലക്കണ്ണ് കുഞ്ഞിന്റെ വായിൽ വെച്ചു കൊടുത്തു പെരുവിരൽ തറയിൽ ഊന്നി കണ്ണടച്ച് വേദന കടിച്ചമർത്തുന്ന അവസ്ഥകൾ കണ്ടിട്ടില്ലേ. ഒരു മുറിവ് തുന്നി കെട്ടിയാൽ വിശ്രമിക്കണം എന്ന് പറയാത്ത.. പ്രതീക്ഷിക്കാത്ത ഒരേ ഒരു ശരീരിക അവസ്ഥ പ്രസവം ആയിരിക്കണം. കേട്ട് തഴമ്പിച്ച… ആ അമ്മയാവുക എന്ന പ്രക്രിയയിലേക്ക് കാലെടുത്തു വെച്ചു കഴിയുമ്പോളാകും പത്തോ ഇരുപത്തിരണ്ടോ വയസുള്ള പെൺകുട്ടികൾക്ക് അതിന്റെ ആഴം അറിയുന്നത്. ഉറക്കമില്ലാത്ത.. മുറിവുണങ്ങാത്ത…. ഒരു ശരീരവും, പരിഭ്രമിച്ച തളർന്ന ഒരു മനസും. അതിൽ നിന്ന് കര കയറാൻ അവൾക്ക് കുഞ്ഞിന്റെ കരച്ചിൽ കേട്ടാൽ ഓടിയെടുത്തുന്ന പെറ്റമ്മയും ബന്ധുക്കളും വേണം. അവള് തളരുമ്പോൾ തലക്കൽ ഇരുന്നു തലോടി കൊടുക്കാൻ ഈ അവസ്ഥയുടെ ഉത്തരവാദിയും വേണം.
പലവട്ടം… എന്റെ കുഞ്ഞിനെ എനിക്ക് കൊ ല്ലാൻ തോന്നുന്നു എന്ന് കരഞ്ഞു പറയുന്ന ഒരു അമ്മ. എങ്ങനെ ഏതു ലോജിക്കിൽ ആണ് നോർമൽ ആകുന്നത്..കുഞ്ഞിനെ എന്റെ അടുത്ത് നിന്ന് ഒന്ന് മാറ്റി നിർത്തൂ എന്ന് നിസ്സഹായായി ഭർത്താവിനോടും ബന്ധുക്കളോടും കേഴുന്ന..താങ്ങാൻ സ്വന്തം അമ്മയോ കൂടെപ്പിറപ്പായി പോലും ഒരു പെണ്ണോ . ഇല്ലാത്ത ഈ പെൺകുട്ടി മാത്രമാണോ ഇതിന്റെ പഴി ഏൽക്കേണ്ടവൾ..പ്രസവത്തിനു കൊട്ട എടുത്തു ഒറ്റക്ക് ലേബർ റൂമിൽ കയറേണ്ടി വന്നവൾ..സിസേറിയൻ ചെയ്ത ശരീരം കൊണ്ട് ഭർത്താവിന് ലൈംഗിക ദാഹം തീർക്കേണ്ടി വന്നവൾ.മനസിക രോഗി അല്ലെങ്കിൽ പിന്നെ എന്താവാനാണ്. ഇതിലും കഷ്ടമുള്ള അവസ്ഥയിൽ പ്രസവിക്കുന്നവരുണ്ട്. അവരെ ചൂണ്ടി ഉദാഹരണം കാണിച്ചു ഒഴിയാൻ ശ്രമിക്കരുത്. അതവരുടെ കടമയല്ല,മാതൃകയുമല്ല .ഔദാര്യമാണ്. Post partum depression is a brutal reality.”