Kerala

​​​തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി അനിൽകാന്തിനെ നിയമിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. 1988 ബാച്ചിലെ ഐ പി എസ് ഉദ്യോഗസ്ഥനായ അദ്ദേഹം ദളിത് വിഭാഗത്തിൽ നിന്നുളള സംസ്ഥാനത്തെ ആദ്യത്തെ പൊലീസ് മേധാവിയാണ്.

ഡൽഹി സ്വദേശിയായ അനിൽകാന്ത് നിലവിലെ റോഡ് സുരക്ഷാ കമ്മിഷണറാണ്. പൊലീസ് സേനയിലും രാഷ്ട്രീയ നേതൃത്വത്തിലും പൊതുവേ സ്വീകാര്യനായ ആളാണ് അനിൽകാന്ത്. അടുത്ത ജനുവരി വരെ അദ്ദേഹം പൊലീസ് മേധാവിയായി തുടരും. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി, വിജിലന്‍സ് ഡയറക്‌ടര്‍, ഫയര്‍ ഫോഴ്‌സ് മേധാവി എന്നീ ചുമതലകള്‍ നേരത്തെ അനില്‍ കാന്ത് നിര്‍വഹിച്ചിട്ടുണ്ട്.

പുതിയ പൊലീസ് മേധാവിയെ നിയമിക്കാന്‍ മൂന്നു പേരുടെ ചുരുക്കപ്പട്ടികയാണ് യു പി എസ് സി സംസ്ഥാന സര്‍ക്കാരിനു മുമ്പാകെ വച്ചത്. സുദേഷ് കുമാര്‍, ബി സന്ധ്യ എന്നിവരായിരുന്നു പട്ടികയില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടുപേര്‍. വിവാദങ്ങളില്ലാത്ത സര്‍വീസ് ചരിത്രം പരിഗണിച്ച് മറ്റു രണ്ടു പേരെയും ഒഴിവാക്കി അനില്‍ കാന്തിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.

സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും. 1985 ൽ പുന്നപ്ര പോലീസ് സ്റ്റേഷനിൽ എ.എസ്.പി ട്രെയിനിയായി സർവ്വീസ് ആരംഭിച്ച ബെഹറ, ദീർഘകാലം കേരളപോലീസിലെ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. നീണ്ട അഞ്ച് വർഷത്തിലെറെ ക്രമസമധാനപാലനത്തിന്റെ ചുമതലയുളള ഡി.ജി.പിയായിരുന്നു.

കേരള പോലീസിൽ സാങ്കേതികവിദ്യയും ആധുനികവൽക്കരണവും നടപ്പാക്കുന്നതിൽ ലോക്നാഥ് ബെഹ്റ പ്രമുഖ പങ്കുവഹിച്ചു. കേസന്വേഷണം ഉൾപ്പെടെ പോലീസിലെ എല്ലാ മേഖലകളിലും ആധുനിക സാങ്കേതികവിദ്യ വിനിയോഗിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധപതിപ്പിച്ചു. 16 ലക്ഷം ഫോളോവേഴ്സ് ഉള്ള കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് ലോകത്തിലെ പൊലീസ് സേനകളിൽ മുൻപന്തിയിൽ എത്തിയത് ബെഹ്റയുടെ നേതൃത്വത്തിലാണ്.

എൻഐഎയിലും സിബിഐയിലുമായി സേവനമനുഷ്ഠിച്ച 16 വർഷക്കാലയളവിൽ മുംബൈ സ്ഫോടന പരമ്പരയടക്കം രാജ്യശ്രദ്ധ നേടിയ കേസുകൾ അന്വേഷിച്ചു. ജിഷ വധം, നടിയെ ആക്രമിച്ച കേസ്, കൂടത്തായി കേസ് എന്നിവയിലെ അറസ്റ്റ് സംസ്ഥാനത്ത് ഏറെ ശ്രദ്ധനേടിയിരുന്നു. പൊലീസിന് പുറമെ വിജിലൻസ്, ഫയർഫോഴ്സ്, ജയിൽ വകുപ്പുകളുടെ തലപ്പത്തും ബെഹ്റയ്ക്ക് സേവനമനുഷ്ഠിക്കാനായി. ചരിത്രത്തിലാദ്യമായിട്ടാണ് ഇത്ര ദീർഘമായ കാലയളവ് ഒരാൾ സംസ്ഥാന പൊലീസ് മേധാവി കസേരയിൽ ഇരിക്കുന്നത്.

പുതിയ പൊലീസ് മേധാവിയെ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിക്കും. യുപിഎസ്സി അംഗീകരിച്ച മൂന്ന് പേരിൽ നിന്ന് ഒരാളെയാണ് പൊലീസ് മേധാവിയായി തീരുമാനിക്കുക. റോഡ് സുരക്ഷാ കമ്മീഷണർ അനിൽകാന്തിനാണ് കൂടുതൽ സാധ്യത. അടുത്ത ജനുവരി മാസത്തിലാണ് അനിൽകാന്ത് വിരമിക്കുന്നത്. വിജിലൻസ് ഡയറക്ടർ എസ് സുധേഷ് കുമാർ, അഗ്നിരക്ഷാ സേനാ മേധാവി ബി സന്ധ്യ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റ് രണ്ട് പേർ. പട്ടികയിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് സുധേഷ്‌കുമാർ. ആദ്യ വനിതാ പൊലീസ് മേധാവി എന്ന തലത്തിൽ കാര്യങ്ങൾ പോയാൽ ബി സന്ധ്യയ്ക്കും സാധ്യതയുണ്ട്.

രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്യാത്ത ഇടുക്കിയിലെ ഇടമലക്കുടി പഞ്ചായത്തിൽ ട്രാവൽ വ്ളോ​ഗർക്കൊപ്പം ഡീൻ കുര്യാക്കോസ് എം.പി നടത്തിയ യാത്ര വിവാദത്തിൽ.

ഇടമലക്കുടിയിൽ സമ്പൂർണ ലോക്ക്ഡൗൺ ദിവസമായ ഞായറാഴ്ച വ്ളോ​ഗർ സുജിത്ത് ഭക്തനൊപ്പം എം.പി നടത്തിയ യാത്രയിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. സുജിത്ത് ഭക്തന് യാത്രാനുമതി ഇല്ലായിരുന്നെന്ന് വനംവകുപ്പ് പറഞ്ഞു.

ഇടമലക്കുടിയിലെ എൽ.പി സ്‌കൂളിലേക്ക് വിദ്യാഭ്യാസത്തിനായി ടെലിവിഷനും അനുബന്ധ ഉപകരണങ്ങളും നൽകാനായിരുന്നു യാത്രയെന്നായിരുന്നു സുജിത്ത് ഭക്തൻ പറഞ്ഞത്.

എന്നാൽ സെൽഫ് ക്വാറൻറൈനിലുള്ള ഇടമലക്കുടിയിലേക്ക് അത്യാവശ്യ സർവീസ് വിഭാഗങ്ങളിൽ പെട്ടവർക്കല്ലാതെ മറ്റാർക്കും പ്രവേശനമില്ല. ഇവിടെ എത്തിയാണ് വ്ളോ​ഗറും സംഘവും ദൃശ്യങ്ങൾ പകർത്തിയത്. ഇതോടെ ഇവർക്കെതിരെ വിമർശനവുമായി നിരവധി പേർ രം​ഗത്തെത്തി.

മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്തു നിന്നുള്ളവരെ അനാവശ്യമായി കുടിയിൽ പ്രവേശിപ്പിച്ചത് രോഗവ്യാപനത്തിന് കാരണമാകുമെന്നും എം.പിയുൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നും സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ ആവശ്യപ്പെട്ടു.

യൂടൂബ് ചാനൽ ഉടമയായ സുജിത് ഭക്തൻ, ഡീൻ കുര്യാക്കോസ് എം.പി എന്നിവർക്കെതിരെ എ.ഐ.വൈ.എഫ് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്​. ദേവികുളം മണ്ഡലം പ്രസിഡന്‍റായ എൻ.വിമൽരാജാണ് മൂന്നാർ ഡി.വൈ.എസ്.പിക്കും സബ് കളക്ടറിനും പരാതി നൽകിയത്.

മുവായിരത്തോളം പേർ താമസിക്കുന്ന ഇടമലക്കുടിയിൽ ഒരാൾക്കു പോലും ഇതവരെ കോവിഡ്​ സ്ഥിരീകരിച്ചില്ല​. കടുത്ത നിയന്ത്രണങ്ങളാണ് രോ​ഗബാധയെ പഞ്ചായത്തിൽ നിന്ന് അകറ്റി നിർത്തിയത്.

രമേഷ് പിഷാരടിയോടുള്ള സൗഹൃദത്തെയും ബഹുമാനത്തെയും കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. പിഷാരടി കോണ്‍ഗ്രസില്‍ ചേര്‍ന്നത് തന്നെ ഞെട്ടിച്ചിരുന്നു എന്നാണ് ധര്‍മജന്‍  പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചത്.

”എടാ ഉമ്മന്‍ ചാണ്ടി സാറിന് 15000 വോട്ട് കുറഞ്ഞു, നിനക്ക് പിന്നെ എന്താ പേടിക്കാന്‍ ഉള്ളത്” എന്നാണ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പിഷാരടി തന്നോട് പറഞ്ഞതെന്ന് ധര്‍മജന്‍ പറയുന്നു. രമേഷ് പിഷാരടിയുടെ ദേഷ്യത്തെ കുറിച്ചും താരം പറയുന്നുണ്ട്. പിഷാരടിക്ക് പെട്ടെന്ന് ദേഷ്യം വരും.

സിനിമ സംവിധാനം ചെയ്യുന്ന സമയത്ത് താന്‍ അത് അവനോടു പറയാറുണ്ട്. ഉപദേശം ഒന്നും അവനു വേണ്ട. എന്നാല്‍ അവന്‍ തന്നെ ഉപദേശിക്കാറുണ്ട്. സത്യം പറഞ്ഞാല്‍ തന്റെ അച്ഛന്‍ കഴിഞ്ഞാല്‍ തനിക്ക് പേടിയുള്ള ഒരാളും തന്നെ ഉപദേശിക്കാന്‍ അവകാശം ഉള്ളതും അവനാണ്. അത്രയ്ക്ക് അവനോട് ഇഷ്ടവും സ്‌നേഹവും ബഹുമാനവുമാണെന്ന് ധര്‍മജന്‍ പറയുന്നു.

ഫ്‌ളൈറ്റില്‍ പോകുമ്പോള്‍ വെജ് ഭക്ഷണം കിട്ടാതെ പിഷാരടി പട്ടിണി കിടക്കുന്നതിനെ കുറിച്ചും ധര്‍മജന്‍ വ്യക്തമാക്കി. പിഷാരടി വെജ് ഫുഡ് ഓര്‍ഡര്‍ ചെയ്യാത്തതിനാല്‍ ഭക്ഷണം കിട്ടില്ല. പിഷാരടി പട്ടിണി കിടക്കുകയും താന്‍ മാത്ര ഭക്ഷണം കഴിക്കുകയും ചെയ്യും. ചിക്കന്‍ കഴിച്ചാല്‍ എന്താ പ്രശ്‌നം, ഇത് കഴിച്ചാല്‍ ചത്തൊന്നും പോകില്ലല്ലോ എന്ന് താന്‍ പറയാറുണ്ടെന്നും താരം പറഞ്ഞു.

 

2012 മെയ് 4 വരെ പലതരം ആവശ്യങ്ങൾക്ക് ജനങ്ങൾ നിരന്തരം വിളിച്ചിരുന്ന ടിപി ചന്ദ്രശേഖരന്റെ നമ്പറിലേക്ക് ഇനി ആവശ്യങ്ങൾക്കായി വിളിച്ച് തുടങ്ങാമെന്ന് കെ.കെ രമ എം.എൽ.എ.

കെ.കെ രമ ഫേസ്ബുക്കിലൂടെ ഔദ്യോഗികമായി ആയാണ് ടി.പിയുടെ ഫോൺ ഉപയോ​ഗിച്ച് തുടങ്ങിയെന്ന് അറിയിച്ചത്. 9447933040 എന്ന ടി പി യുടെ നമ്പറാണ് രമ വീണ്ടെടുത്ത് സജീവമാക്കുന്നത്.

0496 2512020 എന്ന ഓഫീസ് ലാന്‍ഡ് ലൈന്‍ നമ്പറില്‍ വിളിച്ചാലും കെ.കെ രമയെ സഹായത്തിനായി ലഭിക്കും.

കക്ഷി രാഷ്ട്രീയ ഭേദമന്യേ ജാതി-മതവ്യത്യാസമില്ലാതെ എം.എല്‍.എയുടെ ഓഫീസിലേക്ക് വരാമെന്നും വിളിക്കാമെന്നും കെ.കെ രമ അറിയിച്ചു

അമേരിക്കന്‍ സംസ്ഥാനമായ ഇല്ലിനോയിസിലുള്ള ബ്രൂക്ക്ഫീല്‍ഡ് നഗരത്തിന്റെ പോലീസ് മേധാവിയായി ഇന്ത്യന്‍ വംശജനായ മൈക്കിള്‍ കുരുവിള. ബ്രൂക്ക്ഫീല്‍ഡ് പോലീസ് തലപ്പെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ കൂടിയാണ് ഇദ്ദേഹം.ജൂലായ് 12-നാണ് കുരുവിള സ്ഥാനം ഏറ്റെടുക്കുക.

ആക്ടിങ് പോലീസ് മേധാവി എഡ്വോര്‍ഡ് പെട്രാക്കിന്റെ ശുപാര്‍ശ പ്രകാരം ബ്രൂക്ക് ഫീല്‍ഡ് അധികൃതര്‍ മൈക്കിള്‍ കുരുവിളയുടെ പേര് അംഗീകരിക്കുകയായിരുന്നു. “ഒരു പോലീസ് മേധാവിയാകാനുള്ള എല്ലാ കഴിവുകളും പരിജ്ഞാനവും അദ്ദേഹത്തിനുണ്ട്. 15 വര്‍ഷത്തെ അനുഭവപരിചയവുമുണ്ട്,“ ആക്ടിങ് പോലീസ് മേധാവി എഡ്വോര്‍ഡ് പെട്രാക്ക് ഒരു പ്രാദേശിക പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ കുരുവിളയെ കുറിച്ച് പറഞ്ഞു.

നിലവില്‍ ബ്രൂക്ക് ഫീല്‍ഡ് ഡെപ്യൂട്ടി പോലീസ് മേധാവിയാണ് 37-കാരനായ മൈക്ക് കുരുവിള. 2006-ല്‍ ബ്രൂക്ക് ഫീല്‍ഡ് പോലീസില്‍ നിയമിതനായ ആദ്യ ഇന്ത്യന്‍ വംശജനായിരുന്നു അദ്ദേഹം. 2006-ല്‍ ഷിക്കാഗോയിലെ ഇല്ലിനോയിസ് സര്‍വകലാശാലയില്‍ നിന്ന് സാമൂഹ്യപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു പോലീസിലെത്തിയത്.

സേനയിലെത്തുന്നതിന് മുമ്പായി ബ്രൂക്ക് ഫീല്‍ഡ് പോലീസില്‍ സോഷ്യല്‍ വര്‍ക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട് കരുവിള. പോലീസ് ജോലി തന്റെ ഒപ്ഷനായിരുന്നില്ലെന്നും അവിചാരിതമായിട്ടാണ് താന്‍ ഇതിലേക്ക് കടന്നുവന്നതെന്നും കുരുവിള പറയുന്നു. എന്നാല്‍ ജോലിയോടുള്ള എന്റെ അഭിനിവേശം വര്‍ഷങ്ങള്‍കൊണ്ട് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം 40 വയസ്സിന് താഴെയുള്ളവര്‍ക്ക് ലഭിക്കുന്ന പോലീസ് അവാര്‍ഡ് ജേതാക്കളില്‍ ഒരാളായി ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പോലീസ് കുരുവിളയെ തിരഞ്ഞെടുത്തിരുന്നു. കോട്ടയം മന്നാനം പറപ്പള്ളില്‍ ചിറ കുടുംബാംഗം ജോണ്‍ കുരുവിളയുടേയും സെലീനയുടേയും മകനാണ് മൈക്കിള്‍ കുരുവിള. ഭാര്യ സിബിളും യുഎസില്‍ സാമൂഹ്യപ്രവര്‍ത്തകയാണ്.

സിനിമാ ലോകത്ത് ഗോസിപ്പുകൾ ഇല്ലാത്ത ഒരു സമയം പോലുമില്ല.മുൻപത്തെ കാലത്തും ഇതിന് ഒരു മാറ്റവും ഉണ്ടായിരുന്നില്ല. അതെ പോലെ തന്നെ ഒന്നായിരുന്നു മീര ജാസ്മിനും ലോഹിതദാസും തമ്മിൽ ഉണ്ടായിരുന്നത് . ലോഹിദാസിന്റെ കുടുംബ ജീവിതത്തിൽ അങ്ങനെയൊരു അസ്വസ്ഥത ഉണ്ടാക്കിയതായി ഭാര്യ സിന്ധു ലോഹിതദാസ് പറഞ്ഞിരുന്നു.അത് കൊണ്ട് തന്നെ ഇത് വെളിപ്പെടുത്തിയത് ഒരു പ്രമുഖ മലയാളം വാരികയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു.മീരയുടെ ജീവിതത്തിലുണ്ടായ ഒരു സുപ്രധാന വിഷയമായിരുന്നു വളരെ പക്വതയെത്താത്ത ഒരു പെൺകുട്ടിയുടെ കൈവശം അവശ്യത്തിൽ കൂടുതൽ പണം വന്നത്.

സത്യൻ അന്തിക്കാട് മീരാ ജാസ്മിനെ നായികയാക്കി തുടർച്ചയായി നാല് ചിത്രങ്ങൾ സംവിധാനം ചെയ്തയാളാണ്.അത് കൊണ്ട് തന്നെ ലോഹിതദാസിനെതിരെ ഉണ്ടായ ആരോപണങ്ങൾ എന്ത് കൊണ്ട് അദ്ദേത്തിനെതിരെ ഉണ്ടാകുന്നില്ല. വളരെ മനോഹരിയായ പെൺകുട്ടിയാണ് മീര. ഒരു പക്വതയെത്താത്ത പെൺകുട്ടിയുടെ കൈവശം ധാരാളം പണം വന്നു ചേർന്നാൽ എന്തുണ്ടാലും അവൾ ആ കിട്ടുന്ന പൈസ വീട്ടുകാർക്ക് നൽകാറില്ലായിരുന്നു. അത് കൊണ്ട് തന്നെ ഇത് കുറെ നാൾ കഴിഞ്ഞപ്പോൾ പ്രശ്‌നമായി.ഇടക്ക് ലോഹിതദാസിനോട് ഉപദേശം ചോദിക്കുമായിരുന്നു.അതിന് ശേഷം ഫോൺ വിളികളും ചർച്ച കളും കൂടി വന്നപ്പോൾ അത് അസ്വസ്ഥത സൃഷ്‌ടിച്ചു. നിരന്തര മായപ്പോൾ ഞാൻ തന്നെ വിലക്കി. സിന്ധു ലോഹിതദാസ് വ്യക്തമാക്കി.

അതെ പോലെ അദ്ദേഹത്തിന്റെ മരണ ശേഷം ദിലീപ് അല്ലാതെ സിനിമാ രംഗത്ത് നിന്നും ആരും തങ്ങളെ സഹായിച്ചില്ല എന്ന് സിന്ധു പറഞ്ഞു. മറ്റുളളവർ എല്ലാം തന്നെ സ്വന്തം കാല്ക്കീഴിലെ മണ്ണ് ഒലിച്ചു പോകാതിരിക്കാനുള്ള കഠിന ശ്രമം നടത്തുകയാണ് അത് കൊണ്ട് തന്നെ ലോഹിദാസിന്റെ കുടുംബ കാര്യം അന്വേഷിക്കാൻ ആർക്കാണ് സമയം, ദിലീപ് എല്ലാം ദിവസവും വിളിച്ച് അന്വേഷിക്കും, സാമ്പത്തിക പരമായി സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പക്ഷെ ചക്രം എന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചിരുനെങ്കിൽ അദ്ദേഹത്തിന് ഇങ്ങനെയൊരു അന്ത്യം സംഭവിക്കിലായിരുന്നുവെന്ന് സിന്ധു വ്യക്തമാക്കി.

സംസ്ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രതീക്ഷിച്ച പോലെ കുറയാത്തതിനാൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്‌ചത്തേക്ക് കൂടി തുടരാൻ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനിച്ചത്. ടിപിആർ 18 ശതമാനത്തിന് മുകളിലുള‌ളയിടങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണുണ്ടാകും. ഡി കാറ്റഗറിയുടെ മുകളിലാണ് ട്രിപ്പിൾ ലോക്ഡൗണുണ്ടാകുക.

സംസ്ഥാനത്ത് നാല് മേഖലകളായി തിരിച്ചുള‌ള നിയന്ത്രണങ്ങൾ ഇനിയും തുടരും. റെയിൽവേ സ്‌റ്റേഷനുകളിലും ചെക്‌ പോസ്‌റ്റുകളിലും കോവിഡ് പരിശോധന നടത്തും. ടിപിആർ ആറ് ശതമാനത്തിൽ കുറവുള‌ള എ വിഭാഗത്തിൽ 165 തദ്ദേശ സ്ഥാപനങ്ങളും ആറ് മുതൽ 12 വരെ ടിപിആറുള‌ള ബി വിഭാഗത്തിൽ 473 ഉം, സി വിഭാഗത്തിൽ 318, അതീവ ശ്രദ്ധ വേണ്ട ഡി വിഭാഗത്തിൽ 80 ശതമാനം എന്നിങ്ങനെയാണ് കണക്ക്.

വാണിജ്യ ഉപഭോക്താക്കൾക്ക് വെെദ്യുതി ഫിക്‌സഡ് ചാർജിൽ 25% ഇളവും, സിനിമ തിയേറ്ററുകൾക്ക് 50% ഇളവും നൽകാൻ തീരുമാനം. കോവിഡും ലോക്ക്ഡൗണും മൂലം വിവിധ മേഖലകൾ കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. പ്രതിമാസം 30 യൂണിറ്റ് വെെദ്യുതി ഉപയോ​ഗിക്കുന്ന ​ഗാർഹിക ഉപഭോക്താക്കൾക്ക് സൗജന്യ വെെദ്യുതി നൽകാനും തീരുമാനമായി.

വാണിജ്യ ഉപഭോക്താക്കള്‍ക്ക് 2021 മേയ് മാസത്തെ ഫിക്‌സഡ് ചാര്‍ജിൽ 25 ശതമാനം ഇളവും സിനിമ തീയേറ്ററുകള്‍ക്ക് ഫിക്‌സഡ് ചാര്‍ജില്‍ 50 ശതമാനം ഇളവും നല്‍കാനാണ് തീരുമാനം. ബാക്കി വരുന്ന തുക അടയ്ക്കാന്‍ മൂന്ന് പലിശ രഹിത തവണകള്‍ അനുവദിക്കും. പ്രസ്തുത കാലയളവിലെ ബില്‍ തുക ഭാഗികമായോ പൂര്‍ണമായോ അടച്ചിട്ടുണ്ടെങ്കില്‍ തുടര്‍ന്നുള്ള ബില്ലുകളില്‍ ക്രമപ്പെടുത്തി നല്‍കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

1000 വാട്‌സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റ് വരെ മാത്രം ഉപഭോഗം ഉള്ളതുമായ ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റ് ഒന്നിന് നിശ്ചയിച്ചിട്ടുള്ള 1.50 രൂപ എന്ന നിരക്ക് കണക്ടഡ് ലോഡ് പരിധി വൃത്യാസപ്പെടുത്താതെ പ്രതിമാസം 50 യൂണിറ്റ് വരെ ഉപഭോഗമുള്ള ഉപഭോക്താക്കള്‍ക്ക് കൂടി അനുവദിക്കും. നേരത്തെ 40 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്കായിരുന്നു ഇളവ് നല്‍കിയിരുന്നത്.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹ സംസ്കാര പ്രോട്ടോക്കോളിന് മാറ്റം വരുത്താൻ തീരുമാനം. മൃതദേഹം നിശ്ചിത സമയം വീട്ടിൽ കൊണ്ട് പോകാൻ അനുമതി നൽകും. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ഒരുമണിക്കൂറിൽ താഴെ വീട്ടിൽ വയ്ക്കാം. ചുരുങ്ങിയ രീതിയിൽ മതാചാരം നടത്താനും അനുമതി നൽകും. കോവിഡ് ബാധിച്ച് മരിച്ചവരുടെ വായ്പയിൽ ജപ്തി നടപടികൾ നിർത്തിവയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മരണമടഞ്ഞ രോഗിയുടെ ബന്ധുക്കള്‍ക്ക് ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കേണ്ടതുണ്ട്. ഉറ്റവർ മരിക്കുമ്പോൾ മൃതശരീരം ബന്ധുക്കൾക്ക് അടുത്തു കാണാൻ സാധിക്കാത്തത് പ്രശ്നമാണ്. പരിമിത മതാചാരം നടത്താനും ബന്ധുക്കൾക്കു കാണാനും സർക്കാർ അവസരം ഒരുക്കും. കോവിഡ് ബാധിച്ച് മരണമടഞ്ഞവര്‍ നേരത്തെ വിവിധ ബാങ്കുകളില്‍നിന്നെടുത്ത ലോണുകള്‍ സ്വാഭാവികമായും മുടങ്ങിയിട്ടുണ്ടാകും. ഇതിന്റെ ഭാഗമായുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ പുനഃക്രമീകരിക്കാനും തീരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി 18ന് മുകളിലുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ വരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ച് ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്ന രീതി തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറ് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളായിരിക്കും എ വിഭാഗത്തില്‍ ഉള്‍പ്പെടുക. ടിപിആർ 6-12 ശതമാനമുള്ള പ്രദേശങ്ങള്‍ ബി, 12-18 ശതമാനമുള്ള പ്രദേശങ്ങള്‍ സി, 18ന് മുകളിലുള്ളത് ഡി എന്നിങ്ങനെയാക്കി നിശ്ചയിക്കും. എ വിഭാഗത്തില്‍ 165 പ്രദേശങ്ങളാണുള്ളത്. ബി-473, സി- 318, ഡി- 80 എന്നിങ്ങനെയാണ് സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളുടെ കണക്ക്.

RECENT POSTS
Copyright © . All rights reserved