മറഡോണ കണ്ണൂരിലെത്തിയ ദിവസം മറക്കാനാകില്ല. ആരാധകരുടെ മുദ്രാവാക്യവും ബഹളവും കാരണം വെളുപ്പിനാണ് അദ്ദേഹം ഉറങ്ങിയത്. സാധാരണ നിലയിൽ അത്ര വൈകി ഉറങ്ങിയാൽ വൈകിട്ടേ ഉണരൂ. രാവിലെ 10 മണിയായപ്പോൾ ഞാൻ പതുക്കെ മുറിയുടെ വാതിൽക്കൽ മുട്ടി. എന്നെ ചീത്ത പറഞ്ഞ മറഡോണ തലയണ കൊണ്ട് എറിഞ്ഞു. പുറത്തുപോകാൻ അലറി. കണ്ണൂർ മുഴുവൻ ജനപ്രളയമാണ്. എല്ലായിടത്തും ട്രാഫിക് ബ്ലോക്കാണ്. എനിക്കു തോന്നി, മറഡോണ പുറത്തുവരില്ലെന്നും ഞാൻ ജീവനോടെ കണ്ണൂർ വിടില്ലെന്നും.
12 ആയപ്പോൾ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് അകത്തുകയറി കിടക്കയ്ക്ക് അരികിലിരുന്നു. ഉണർന്നപ്പോൾ മുഖത്തു ദേഷ്യം വന്നതു കണ്ടു. ഞാൻ അപ്പോൾ കരയുകയായിരുന്നു. ഞാൻ പറഞ്ഞു, താങ്കൾ പുറത്തു വന്നില്ലെങ്കിൽ എനിക്കു ജീവനോടെ ഇവിടം വിടാനാകില്ലെന്ന്. അവിടത്തെ അവസ്ഥയും ജനങ്ങളുടെ ആവേശവും ഞാൻ പറഞ്ഞു മനസ്സിലാക്കി. നേരെ എഴുന്നേറ്റ് കുളിക്കുകപോലും ചെയ്യാതെ ‘പോകാം’ എന്നു പറഞ്ഞു. കൊൽക്കത്തയിൽ 5 മിനിറ്റാണ് അദ്ദേഹം വേദിയിലുണ്ടായിരുന്നത്. ഇവിടെ അതു സംഭവിച്ചാൽ ആകെ പ്രശ്നമാകും. ഞാൻ കണ്ണുനിറഞ്ഞുകൊണ്ട് അതും പറഞ്ഞു. അദ്ദേഹം വേദിയിൽ കളിക്കുകയും പാടുകയും ഡാൻസ് ചെയ്യുകയും ചെയ്തു. കണ്ണീരിനു മുന്നിൽ എന്നും അദ്ദേഹം അങ്ങനെയായിരുന്നു.
മെസ്സി തന്നെക്കാൾ വലിയ കളിക്കാരനാകുമെന്നും അർജന്റീനയിൽ ലോകകപ്പ് എത്തിക്കുമെന്നും മറഡോണ എന്നോടു പറഞ്ഞു. ഞാൻ മാസങ്ങൾക്കു ശേഷം അർജന്റീനയിൽപോയി മെസ്സിയെക്കൂടി അംബാസഡറാക്കാനുള്ള ചർച്ച നടത്തിയ ശേഷം തിരിച്ചെത്തി മറഡോണയെ കണ്ടു. അപ്പോൾ മറഡോണ പൊട്ടിത്തെറിച്ചു: ‘ഞാൻ രാജ്യത്തിനു വേണ്ടിയാണു കളിച്ചത്. പണത്തിനു വേണ്ടിയല്ല. അയാൾ പണത്തിനു വേണ്ടി കളിക്കുന്നു. എനിക്കയാളെ ഇഷ്ടമല്ല’. മറഡോണ അങ്ങനെയായിരുന്നു. മനസ്സിലുള്ളതു പറയും. മകളുടെ മകൻ ബെഞ്ചമിൻ വലിയ കളിക്കാരനാകുമെന്ന് അദ്ദേഹം സ്വപ്നം കണ്ടു. ഇടയ്ക്കിടെ അവന്റെ ഫോട്ടോ എടുത്ത് ഉമ്മവയ്ക്കുമായിരുന്നു.
സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ വയറ്റിനുള്ളിലായിപ്പോയ പഞ്ഞി പുറത്തെടുക്കാൻ 2 ശസ്ത്രക്രിയകൾക്കു കൂടി വിധേയയാക്കിയ യുവതി ദുരിതത്തിൽ. വള്ളക്കടവ് കൊച്ചുതോപ്പ് ഉടജൻ ബംഗ്ലാവിൽ അൽഫിന അലി (22)യാണ് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡോക്ടറുടെ കൈപ്പിഴയ്ക്ക് ബലിയാടായത്.
തുന്നി കെട്ടിയ വയർ വീണ്ടും കീറിയതോടെ വേദനയും ശാരീരിക അസ്വസ്ഥത കളുമായി വേദന തിന്നുകയാണ് അൽഫിന. വീട്ടുകാരുടെ പരാതിയിൽ തമ്പാനൂർ പൊലീസ് കേസെടുത്തു. വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് വീട്ടുകാർ. അച്ഛൻ അലി പറഞ്ഞത് : തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സെപ്റ്റംബർ 4ന് ആയിരുന്നു പ്രസവ ശസ്ത്രക്രിയ. സിസേറിയൻ കഴിഞ്ഞ അന്നു തന്നെ വയറിനുള്ളിൽ വേദനയും അസ്വസ്ഥതയും ഉണ്ടായി. വിവരം മകൾ ഡോക്ടറോട് പറഞ്ഞു.
ഗ്യാസ് ആയിരിക്കും എന്നായിരുന്നു ആദ്യം ഡോക്ടറുടെ മറുപടി. ആശുപത്രി വിട്ട് വീട്ടിലെത്തി 4 ദിവസം കഴിഞ്ഞിട്ടും വേദനക്ക് കുറവുണ്ടായില്ല. ഒടുവിൽ വേദന കൂടിയതോടെ ഫോർട്ട് ഗവ.ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നു നടത്തിയ സ്കാനിങിലാണ് വയറ്റിൽ പഞ്ഞി കണ്ടത്. എസ്എടിയിലായിരുന്നു പിന്നീടുള്ള ചികിത്സ. ആദ്യം കീ ഹോൾസർജറി നടത്തി. അതു ഫലം കാണാതായതോടെ വയർ കീറി പഞ്ഞി പുറത്തെടുക്കു കയായിരുന്നു. തൈക്കാട് ആശുപത്രിയിലെ ഡോക്ടറുടെ പിഴവിനെക്കുറിച്ച് ആശുപത്രിയിൽ പരാതി പറഞ്ഞപ്പോൾ തെളിവ് തെളിവ് ചോദിച്ചു. മകൾക്ക് നീതി ലഭിക്കണമെന്നും സർക്കാർ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
നൊബേല്‍ ജേതാവിന് യാത്രച്ചെലവ് നല്‍കാതെ കേരള സര്‍വകലാശാല. രസതന്ത്ര നൊബേല്‍ ജേതാവും വിഖ്യാത ശാസ്ത്രജ്ഞനുമായ മൈക്കല്‍ ലെവിറ്റിനാണ് ഈ ദുര്‍വിധി.
സര്‍ക്കാര്‍ ക്ഷണപ്രകാരം കേരളത്തില്‍ പ്രഭാഷണത്തിനെത്തിയതാണ് മൈക്കല്‍ ലെവിറ്റ് എന്നാല്‍ അദ്ദേഹത്തിന്റെ യാത്രച്ചെലവ് 10 മാസം കഴിഞ്ഞിട്ടും കേരള സര്‍വകലാശാലയ്ക്ക് നല്‍കാനായില്ല.
യുഎസില്‍ നിന്നു സ്വന്തം പണം മുടക്കി കേരളത്തില്‍ എത്തിയ ലെവിറ്റിന് 7 ലക്ഷത്തോളം രൂപയാണു നല്‍കേണ്ടിയിരുന്നത്. 3 ലക്ഷം രൂപ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് (അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) നല്‍കി. ബാക്കി തുകയാണ് നല്‍കാനുള്ളത്.
മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷം ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഒക്ടോബറില്‍ പണം അനുവദിച്ചെങ്കിലും കൈമാറുന്ന നടപടി സര്‍വകലാശാലയിലെ ചുവപ്പു നാടയില്‍ കുരുങ്ങി. 2013 ല്‍ നൊബേല്‍ പുരസ്‌കാരം ലഭിച്ച ലെവിറ്റ് കഴിഞ്ഞ ജനുവരിയിലാണു സര്‍ക്കാരിന്റെ ക്ഷണപ്രകാരം എത്തിയത്.
ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കേരള സര്‍വകലാശാലയിലെ എറുഡൈറ്റ് പ്രഭാഷണമായിരുന്നു ജനുവരിയിലെ പ്രധാന പരിപാടി. അസാപ്പിന്റെ നേതൃത്വത്തില്‍ കുസാറ്റില്‍ സംഘടിപ്പിച്ച പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു.
ഔദ്യോഗിക പരിപാടികള്‍ക്കു ശേഷം കുമരകത്തു വേമ്പനാട് കായലില്‍ വഞ്ചിവീട് യാത്രയ്ക്കു പോയ ലെവിറ്റിനെയും ഭാര്യയെയും പണിമുടക്കിന്റെ പേരില്‍ തടഞ്ഞതു വലിയ വിവാദമായിരുന്നു.
അബുദാബിയിൽ വാഹനാപകടത്തിൽ മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശികളായ സുഹൃത്തുക്കളായ യുവാക്കളായ റഫിനീദ് വലിയപറമ്പത്ത് റഹീം(28), റാഷിദ് നടുക്കണ്ടികണ്ണോത്ത് കാസിം(28) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച ബനിയാസ് പോലീസ് സ്റ്റേഷന് മുന്നിൽ വച്ചുണ്ടായ അപകടത്തിൽ ഇരുവരു സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. റഫിനീദ് ബനിയാസിൽ ഓഫീസ് ബോയ് ആയും റാഷിദ് സെയിൽസ്മാനായും ജോലി ചെയ്തുവരികയിരുന്നു.
സ്വദേശികലും ചെറുപ്പം മുതൽ സുഹൃത്തുക്കളുമായിരുന്ന ഇരുവരും വാരാന്ത്യങ്ങളിൽ കാണാറുണ്ടായിരുന്നു. ഷഹാമ സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം ഞായറാഴ്ച നാട്ടിലേക്ക് എത്തിച്ചേക്കും.
ഉപയോഗിക്കാതെ പൊളിഞ്ഞു കിടക്കുന്ന വീടിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി. വള്ളിക്കോട് കോട്ടയം കൊലപ്പാറയിലാണ് സംഭവം. ഇന്നലെ രാവിലെ സമീപത്തായി ടാപ്പിങ്ങിനെത്തിയ ആളാണ് വീടിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
സംഭവ സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി. കഴിഞ്ഞ മാര്‍ച്ചില്‍ ളാക്കൂര്‍ ആനന്ദഭവനം സോമസുന്ദരന്‍ നായരെ (57) കാണാതായതിന് കോന്നി പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാരെ വരുത്തി പരിശോധന നടത്തി.
മരിച്ചത് സോമസുന്ദരന്‍ നായര്‍ ആണെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. മൃതദേഹത്തിന് 8 മാസത്തെ പഴക്കം കണക്കാക്കുന്നതായി പൊലീസ് പറഞ്ഞു. അസ്ഥികൂടം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
ചലച്ചിത്ര താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. റിപ്പോര്‍ട്ടര്‍ ടിവിയുടെ വോട്ടുപടം എന്ന പരിപാടിയിലാണ് വിനയ് തന്റെ നിലപാട് വ്യക്തമാക്കിയത്.
തിരക്കുള്ള നടന്‍മാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംപിയോ, എംഎല്‍എയോ ആയി കഴിയുമ്പോള്‍ അവര്‍ക്ക് ആ പദവിയോട് നീതി പുലര്‍ത്താന്‍ കഴിയുമോ എന്നതില്‍ തനിക്ക് സംശയമുണ്ടെന്നാണ് താരം പറഞ്ഞത്.
അതേസമയം കലാകാരന്‍മാര്‍ എപ്പോഴും സ്വതന്ത്രരായിരിക്കണമെന്നും ഒരു പാര്‍ട്ടിയുടെയും പക്ഷം പിടിക്കരുതെന്നും അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അത് ബാധിക്കുമെന്നും താരം പറഞ്ഞു. എന്നാല്‍ അഴിമതി രഹിത പ്രവര്‍ത്തങ്ങള്‍ ചെയ്യുമെന്ന് ഉറപ്പുള്ള വ്യക്തികള്‍ക്ക് വോട്ട് ചെയ്യുമ്പോള്‍ പാര്‍ട്ടി നോക്കേണ്ട ആവശ്യമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം കലാലയ രാഷ്ട്രീയം നല്ലതാണെന്നും എന്നാല്‍ അതൊരിക്കലും അക്രമ രാഷ്ട്രീയമായി മാറരുതെന്നും നമ്മള്‍ കാരണം മറ്റൊരാള്‍ക്ക് ആപത്ത് വരുന്ന രീതിയിലുള്ള രാഷ്ട്രീയം നല്ലതല്ലെന്നും വിനയ് പറഞ്ഞു.
ഡീഗോ മറഡോണയുടെ വേര്‍പാടില്‍ ലോകം ഒന്നടങ്കം തേങ്ങുകയാണ്. ഇപ്പോള്‍ കണ്ണീരോടെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ ഫുട്‌ബോളര്‍ ഐഎം വിജയന്‍. തന്റെ ഇടത്തേക്കാലില്‍ മറഡോണയെ പച്ചകുത്തിയ കട്ട ആരാധകനാണ് ഐഎം വിജയന്‍. മറഡോണയുടെ വിയോഗം ഞെട്ടലോടെയാണ് വിജയന്‍ കേട്ടത്. കലാഭവന്‍ മണി പെട്ടെന്ന് മരിച്ചപ്പോള്‍ കേട്ട ഞെട്ടലാണ് മറഡോണയുടെ മരണമുണ്ടാക്കിയതെന്ന് അദ്ദേഹം പറയുന്നു.
ഐഎം വിജയന്റെ വാക്കുകള്‍;
‘ലോകത്തില്‍ രണ്ട് ആള്‍ക്കാരെയുള്ളൂ ഫുട്‌ബോളില്‍. രാജാവാരാണ് എന്ന് ചോദിച്ചാല്‍ പെലെ എന്നേ പറയൂ. പക്ഷേ എന്നാല്‍ ദൈവം ആരാണ് എന്ന് ചോദിച്ചാല്‍ മറഡോണ എന്നേ പറയൂ. ആ ദൈവം നമ്മേ വിട്ടുപോകുന്നു എന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല. ആശുപത്രി വിട്ടു എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. എന്നെ സംബന്ധിച്ച് വലിയ വിഷമമുള്ള കാര്യമാണ്. രണ്ട് മിനുറ്റ് അദേഹത്തിനൊപ്പം കളിക്കാന്‍ ഭാഗ്യം കിട്ടിയ ആളാണ് ഞാന്‍.
ഞാന്‍ അര്‍ജന്റീനന്‍ ആരാധകനായിരുന്നില്ല. എന്നാല്‍ 1986 ലോകകപ്പിലെ മറഡോണയുടെ കളി കണ്ട് ആരാധകനായതാണ്. ഇപ്പോഴും അത് തുടരുന്നു. മറഡോണ കാരണമാണ് ഞാന്‍ അര്‍ജന്റീന ആരാധകനായത്. ഫുട്‌ബോള്‍ പ്രേമികള്‍ക്കും മറഡോണയെ ഇഷ്ടപ്പെടുന്നവര്‍ക്കും തീരാനഷ്ടമാണിത്. കലാഭവന്‍ മണി പെട്ടെന്ന് മരിച്ചപ്പോള്‍ കേട്ട ഞെട്ടലാണ് മറഡോണയുടെ മരണമുണ്ടാക്കിയത്. കൈകൊണ്ട് ഗോളടിച്ചു, അതുകഴിഞ്ഞ് മൈതാന മധ്യത്തുനിന്ന് അഞ്ചുപേരെ ഡ്രിബിള്‍ ചെയ്ത് ഗോളടിച്ചു. ഒരിക്കലും അത് മറക്കാന്‍ കഴിയില്ല. മറഡോണയുടെ സ്‌കില്‍ പഠിക്കാന്‍ നോക്കിയിരുന്നു. അത് അദേഹത്തിനേ പറ്റുകയുള്ളൂ. കളിക്കളത്തിലെ മറഡോണയെ മാത്രമേ നമുക്ക് നോക്കിയാല്‍ മതി. മൈതാനത്തെ മറഡോണയെ തന്നെ നമുക്ക് പഠിക്കാന്‍ കഴിയില്ല.
ഇടത്തേ കാലില്‍ മറഡോണയെ ടാറ്റു കുത്തിയിട്ടുണ്ട്. അങ്ങനെയൊരു ആളെ കാണാന്‍ കഴിയും എന്ന് കരുതിയിരുന്നില്ല. കാരണം മറഡോണ കണ്ണൂരില്‍ വന്നപ്പോള്‍ ആദ്യം അഞ്ചാറ് മണിക്കൂര്‍ കാത്തിരുന്നിട്ടും കാണാന്‍ പറ്റിയിരുന്നില്ല. എന്നാല്‍ പിറ്റേന്ന് അദേഹത്തിനൊപ്പം പന്ത് തട്ടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം തന്നെയാണ്’
അപകടത്തില്‍പ്പെട്ട ബെക്ക് യാത്രികന് രക്ഷകനായി തെരുവുനായ. നാട്ടുകാര്‍ ഓമനിച്ച് വിളിക്കുന്ന കുട്ടന്‍ എന്ന തെരുവുനായയാണ് വൈക്കം വെച്ചൂര്‍ സ്വദേശി ജോണി (48)ക്ക് പുതുജീവന്‍ നല്‍കിയത്. ആലപ്പുഴയിലെ മണ്ണഞ്ചേരി കാവുങ്കലിലായിരുന്നു സംഭവം.
ആലപ്പുഴയില്‍ നിന്നും വെച്ചൂരേക്ക് പോകവെ കാവുങ്കലില്‍ ബൈക്ക് മറിഞ്ഞ് ജോണ്‍ കുളത്തിലേക്ക് വീഴുകയായിരുന്നു. കുട്ടന്‍ എന്ന തെരുവുനായ കുളത്തിന് സമീപം നിന്ന് കുരയ്ക്കുന്നത് പ്രഭാത സവാരിക്കിറങ്ങിയ തേനാംപുറത്ത് അനീഷിന്റെ ശ്രദ്ധയില്‍പ്പെട്ടു. മൊബൈല്‍ ഫോണിലെ ടോര്‍ച്ച് ഉപയോഗിച്ച് നോക്കിയപ്പോഴാണ് വെള്ളത്തില്‍ കമഴ്ന്നു കിടക്കുന്ന നിലയില്‍ ആളെ കണ്ടത്. ഇതുവഴി വന്ന അയല്‍വാസി ശ്യാംകുമാറിനെയും കൂട്ടി കുളത്തിലിറങ്ങി ജോണിനെ കുളത്തില്‍ നിന്ന് കരയ്‌ക്കെത്തിക്കുകയായിരുന്നു.
അബോധാവസ്ഥയിലായിരുന്ന ഇയാളെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭൂജല വകുപ്പ് ജീവനക്കാരനായ ജോണ്‍ ആലപ്പുഴയില്‍ നിന്ന് വെച്ചൂരിലെ വീട്ടിലേക്ക് പോകുമ്പോള്‍ റോഡിന്റെ വശത്തെ കമ്പിയില്‍ ബൈക്ക് തട്ടി കുളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ബൈക്ക് കമ്പിയില്‍ തട്ടി നിന്നു.
മതം പറഞ്ഞ് വോട്ടുചോദിച്ച ലീഗ് പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി നാട്ടുകാര്‍ മാപ്പുപറയിപ്പിച്ചു. മലപ്പുറം കരുവാരകുണ്ടിലാണ് സംഭവം. സംഭവത്തില്‍ സിപിഎം കരുവാരകുണ്ട് പോലീസിന് പരാതി നല്‍കി.
പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥി അറുമുഖത്തിനെതിരെയാണ് വര്‍ഗീയ പ്രചരണമുണ്ടായത്. അറുമുഖന്‍ കാഫിര്‍ ആയതിനാല്‍ മുസ്ലിം സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്നാണ് ലീഗ് പ്രവര്‍ത്തകന്‍ ഹൈദ്രോസ് ഹാജി ഒരു വീട്ടിലെത്തി പറഞ്ഞത്.
‘അറുമുഖം ഹിന്ദുവാണ്, മറ്റവന്‍ മുസ്ലീമാണ് അവന് വോട്ട് ചെയ്യൂ’ എന്നാണ് ലീഗ് പ്രവര്‍ത്തകന്‍ പറഞ്ഞത്. എന്നാല്‍ ഇതറിഞ്ഞെത്തിയ നാട്ടുകാര്‍, സ്‌കൂട്ടറെടുത്ത് പോകാന്‍ ശ്രമിക്കുകയായിരുന്ന അയാളെ തടഞ്ഞുനിര്‍ത്തി മാപ്പുപറയിച്ചു. തെറ്റുപറ്റിയെന്നും ഇനി പറയില്ലെന്നും ഇയാള്‍ വ്യക്തമാക്കി. മനുഷ്യരെ മനുഷ്യരായി കാണൂവെന്നും, പ്രദേശത്ത് പള്ളിക്കായി സ്ഥലം വിട്ടകൊടുത്തയാളാണ് അറുമുഖന്‍ എന്തറിഞ്ഞാണ് വര്‍ഗീയപ്രചരണം നടത്തുന്നതെന്നും നാട്ടുകാര്‍ ഇയാളോട് ചോദിച്ചു.
അതേസമയം, മതവിദ്വേഷം പ്രചരിപ്പിച്ച് വോട്ടു പിടിക്കാന്‍ ശ്രമിച്ചതിന് സിപിഎം കരുവാരകുണ്ട് പോലീസിന് പരാതി നല്‍കി. എന്നാല്‍ ഇത്തരത്തില്‍ പ്രചാരണം നടത്തിയ ഹൈദ്രോസ് ഹാജിക്ക് മുസ്ലിം ലീഗുമായി ബന്ധമില്ലെന്നും ഇയാളെ മുന്‍പ് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ് എന്നുമാണ് മുസ്ലിംലീഗ് നേതൃത്വത്തിന്റെ വിശദീകരണം.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : പല ലോകരാജ്യങ്ങളെപ്പോലെ യുകെയും നീങ്ങുന്നത് സമ്പൂർണ്ണ ക്രിപ്റ്റോ കറൻസി യുഗത്തിലേയ്ക്ക് എന്ന് സാമ്പത്തിക വിദഗ്ധർ. ക്രിപ്റ്റോ കറൻസികളും ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയും ലോകമെങ്ങും വൻ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. എല്ലാ വിഭാഗം ജനങ്ങളും തങ്ങൾ ദിവസേന നടത്തുന്ന ക്രയവിക്രയങ്ങളിൽ പരമ്പരാഗത പണത്തിന് പകരം വിനിമയത്തിനായും , സുരക്ഷിതമായ നിക്ഷേപ മാർഗ്ഗമായും ക്രിപ്റ്റോ കറൻസികളെ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു.
ഈ സാഹചര്യത്തിലാണ് ക്രിപ്റ്റോ കറൻസി ഉപയോഗിച്ചുള്ള സേവനങ്ങൾ നൽകാൻ പരമ്പരാഗത ബാങ്കുകൾ തയ്യാറാകണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻെറ ഡെപ്യൂട്ടി ഗവർണർ ജോൺ കൻലിഫ് അഭിപ്രായപ്പെട്ടത്. ബാങ്കുകളെ ജനങ്ങൾക്ക് അനിവാര്യവും പ്രസക്തവുമാക്കേണ്ട ചുമതല ഇംഗ്ലണ്ടിന്റെ സെൻട്രൽ ബാങ്ക് ചെയ്യേണ്ട കാര്യമല്ല എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഞങ്ങളുടെ ജോലി ബാങ്ക് ബിസിനസ്സ് മോഡലുകളെ സംരക്ഷിക്കുകയല്ല , ബാങ്കുകൾ സ്വയം ക്രമീകരിക്കേണ്ടതുണ്ടെന്നും കൻലിഫ് പറഞ്ഞു. ബാങ്ക് ബിസിനസ്സ് മോഡലുകൾ മാറുകയാണെങ്കിൽ, അതിന്റെ സാമ്പത്തിക, മാക്രോ-സാമ്പത്തിക പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യധാരാ ബാങ്കിംഗ് ബിസിനസുകൾ പ്രസക്തമായി തുടരുന്നുവെന്ന് ഉറപ്പാക്കേണ്ടത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഉത്തരവാദിത്തമല്ലെന്ന് കൻലിഫ് അഭിപ്രായപ്പെട്ടു. ഡിജിറ്റൽ കറൻസികൾ ഇടനിലക്കാരെ ഒഴിവാക്കി ജനങ്ങൾക്ക് വേഗത്തിലും , കുറഞ്ഞ ചിലവിലും , സുതാര്യമായി സേവനം നൽകുന്നു . ഇത് ഉപയോക്താക്കളെ കൂടുതൽ ക്രിപ്റ്റോ കറൻസിയിലേയ്ക്ക് അടുപ്പിക്കുന്നു. ഇത് പരമ്പരാഗത സ്വകാര്യ – വാണിജ്യ ബാങ്കുകൾക്ക് വൻ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഡിജിറ്റൽ കറൻസിയായ യുവാൻ ഉപയോഗിക്കുന്ന ചൈനയുടെ നീക്കം ഡിജിറ്റൽ കറൻസികൾ പരീക്ഷിക്കുന്ന മൽസരത്തിൽ ചൈനയെ മുന്നിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് ചെയിനും ക്രിപ്റ്റോ കറൻസികളും നൽകുന്ന സുതാര്യതയും സുരക്ഷിതത്വവും പരമ്പരാഗത ബാങ്കിംഗ് മേഖലയ്ക്ക് വെല്ലുവിളികൾ ഉയർത്തുന്നുണ്ട് എന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇതിനെ മുൻനിർത്തിയാണ് ബാങ്കുകളുടെ പരമ്പരാഗത ശൈലികളെ സംരക്ഷിക്കുന്നത് തങ്ങളുടെ കർത്തവ്യമല്ലെന്ന് ജോൺ കൻലിഫ് അഭിപ്രായപ്പെട്ടത്. വിവരസാങ്കേതികവിദ്യയുടെയും , ബ്ലോക്ക് ചെയിനിന്റെയും , ഡിജിറ്റൽ കറൻസിയുടെയും മുന്നേറ്റങ്ങൾ ഉൾക്കൊണ്ട് ബാങ്കുകൾ തങ്ങളുടെ ബിസിനസ് മോഡലിൽ മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ അതിനുവേണ്ട എല്ലാ പിന്തുണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നൽകുമെന്ന് ഡെപ്യൂട്ടി ഗവർണർ പറഞ്ഞു.
ക്രിപ്റ്റോ കറൻസികളെ പിന്തുണച്ചുകൊണ്ട് , പരമ്പരാഗത ബാങ്കുകളുടെ ശൈലികളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ചുമതലയല്ല എന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഡെപ്യൂട്ടി ഗവർണറിന്റെ പ്രസ്ഥാവന യുകെയും ഉടൻ തന്നെ സമ്പൂർണ്ണ ക്രിപ്റ്റോ കറൻസി യുഗത്തിലേയ്ക്ക് നീങ്ങുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇപ്പോൾ ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്തുവാനുള്ള നടപടികൾ വേഗത്തിലാക്കുമ്പോൾ ചുരുങ്ങിയ വിലയിൽ ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് . കാരണം ഇന്ന് നിസാരമായ വിലയിൽ ലഭിക്കുന്ന നിയമസാധുതയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗപ്പെടുത്തി വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് വരും നാളുകളിൽ കൈവരുന്നത് .
ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) എഥീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .