ജില്ലാ ആശുപത്രിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന തമിഴ്നാട് സ്വദേശിയെ കാണാതായതിൽ മെഡിക്കൽ ഓഫീസറിൽനിന്ന് ജില്ലാ കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു. തമിഴ്നാട് മധുര സ്വദേശിയായ ലോറി ഡ്രൈവറെ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കാണാതായത്.
മേയ് 30ന് ആലത്തൂർ താലൂക്ക് ആശുപത്രിയിൽ രോഗലക്ഷണവുമായി എത്തിയ ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഇരിക്കുന്പോൾ കോവിഡ് സ്ഥിരീകരിച്ചത് അറിഞ്ഞതോടെയാണ് ഇയാളെ കാണാതായത്.
നിലവിൽ ഇയാളുടെ മൊബൈൽ ഫോണ്‍ ടവർ ലോക്കേഷൻ വിശാഖപട്ടണത്താണ് കാണിക്കുന്നത്. സംഭവത്തെതുടർന്ന് സൈബർ സെല്ലും ക്രൈം ബ്രാഞ്ചും അന്വോഷണം ആരംഭിച്ചു.
ആറ്റിലെ ഫോട്ടോഷൂട്ട് അനുഭവം പങ്കുവെച്ച് നടി അനുശ്രീ. അനുശ്രീയുടെ ഫോട്ടോഷൂട്ട് അല്ല, പെങ്ങളുടെ സുരക്ഷക്കായി ചേട്ടൻ ചെയ്ത സാഹസമാണ് ഇതിലെ ഹൈലൈറ്റ്. അടിയൊഴുക്കുള്ള പുഴയിൽ അനുശ്രീയുടെ സുരക്ഷയെക്കരുതി മുങ്ങിയും പൊങ്ങിയും പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്ന ചേട്ടനെ പറ്റിയാണ് താരത്തിൻറെ പുതിയ പോസ്റ്റ്.
ചിത്രങ്ങൾക്കൊപ്പനൊപ്പമുള്ള കുറിപ്പങ്ങനെ:
”Like always…You are my pillar of strength Anoob Anna…❤… രണ്ടു ദിവസം നല്ല മഴ കഴിഞ്ഞു ആറ്റിൽ നല്ല അടിയൊഴുക്കുള്ള ദിവസമാണ് ഈ photoshoot ചെയ്തത്… ഞാൻ pose ചെയ്‌തു തുടങ്ങുന്നതിനു മുന്നേ മുങ്ങിയിരിക്കാനും.. ഞാൻ pose ചെയ്തു കഴിയുമ്പോ പൊങ്ങിവരാനും എന്റെ സുരക്ഷയെ കരുതി എനിക്ക് മുന്നേ എന്റെ അണ്ണൻ ഇറങ്ങിയിരുന്നു..Like always you are my pillar of strength…My under water security wal”.
ആറ്റില ഫോട്ടോഷൂട്ടിന്‍റെ ആദ്യഭാഗം അനുശ്രീ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോഷൂട്ടുകളാണ് ലോക്ക്ഡൗൺ കാലത്ത് അനുശ്രീയുടെ പ്രധാനവിനോദം. ആരാധകർക്കായി സമൂഹമാധ്യമങ്ങളിലൂടെ ഇവ പങ്കുവെയ്ക്കാറുമുണ്ട്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കേരള കോൺഗ്രസിലെ തർക്കം തീർക്കാൻ തിരക്കിട്ട ശ്രമം തുടരുന്നു. പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന കോൺഗ്രസ് ആവശ്യം ജോസ് കെ മാണി വിഭാഗം തള്ളി. പി കെ കുഞ്ഞാലിക്കുട്ടി എം പി ചില നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചെങ്കിലും അതിനോട് യോജിപ്പില്ലെന്നാണ് സൂചന.
പ്രസിഡന്റ് സ്ഥാനം പി ജെ ജോസഫ് വിഭാഗത്തിന് വിട്ടു കൊടുക്കണമെന്ന് ഇന്നലെ കോൺഗ്രസ് നേതൃത്വം കർശന നിർദേശം നൽകിയിരുന്നു. എന്നാൽ രാവിലെ പി കെ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ ചർച്ചയിലും കോൺഗ്രസ് ആവശ്യംഅംഗീകരിക്കാൻ ആകില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി
തൽക്കാലം രാജിവയ്ക്കുക . രണ്ടില ചിഹനം സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റ വിധി അനുകുലമായാൽ പ്രസിഡന്റ് സ്ഥാനം തിരിച്ചു നൽകാമെന്ന് കുഞ്ഞാലിക്കുട്ടി നിർദ്ദേശം വല്ലെങ്കിലും അതു ജോസ് കെ മാണി വിഭാഗം അംഗീകരിക്കാൻ തയാറായില്ലെന്നാണ് സൂചന. എന്നാൽ ഒരു ഉപാധിക്കും പ്രസക്തിയി ല്ലെന്നും രാജി വയ്ക്കാതെ മുന്നോട്ടു പോകാൻ ആകില്ലെന്നും പി ജെ ജോസഫ് വ്യക്തമാക്കി. ജോസ് കെ മാണിയുമായും പിജെ ജോസഫ് വിഭാഗവുമായും ചർച്ച തുടരാനാണ് യു ഡി എഫ് നേതൃത്വത്തിന് തീരുമാനം
പ്രവാസി മലയാളി നിധിന്റെ മരണത്തില്‍ ദുഃഖം ഇനിയും കേരളക്കരയെയും പ്രവാസ ലോകത്തെയും വിട്ടുമാറിയിട്ടില്ല. അവസാനമായി തന്റെ പ്രിയതമനെ ആശുപത്രിയില്‍ വെച്ച് ആതിര കണ്ടപ്പോള്‍ ആ രംഗം കണ്ട് നിന്നവരുടെ മനസ്സുപോലും പിടിഞ്ഞ പോയ നിമിഷങ്ങള്‍ ആയിരുന്നു അതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി പറയുന്നു.
നിതിന്‍ എന്ന സാമൂഹിക പ്രവര്‍ത്തകന്‍ ചെയ്ത നന്മകള്‍ കൊണ്ട് തന്നെയാണ് കേരളവും ,ഈ മറുനാടും നിതിന്റെ വേര്‍പ്പാടിന്റെ നൊമ്പരം ഏറ്റു വാങ്ങിയതെന്നും എന്നാല്‍ നിതിന്റെ മൃതദേഹത്തിനോടൊപ്പം ആരും അറിയാത്ത മറ്റൊരു ചെറുപ്പകാരന്റെ മൃതദേഹവും കൂടി നാട്ടിലേക്ക് എത്തിച്ചിരുന്നുവെന്ന് അഷ്‌റഫ് താമരശ്ശേരി കൂട്ടിച്ചേര്‍ത്തു.
ഹൃദയസ്തംഭനം മൂലം മരിച്ച കാസര്‍കോഡ് പുളളൂരിനടുത്തുളള മീന്‍ഗോത്ത് സ്വദേശി 38 വയസ്സുളള ഷാജന്‍ പളളയിലിന്റെ മൃതദേഹമായിരുന്നു അതെന്നും നിതിനെ പോലെ മറ്റൊരു നന്മമരം ആയിരുന്നു ഷാജനും എന്ന് അഷ്‌റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു.
വാര്‍ത്താ പ്രാധാന്യം ഇല്ലാത്തത് കൊണ്ട് ഷാജന്റെ മരണം ആരും അറിഞ്ഞില്ല. ഷാജന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തിന് എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടത് എന്നറിയില്ലെന്നും ഈശ്വരന്‍ എല്ലാം തരണം ചെയ്യുവാനുളള ശക്തി നല്‍കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
നമ്മുടെ കുഞ്ഞിനെ കാണാന്‍ ഞാന്‍ ഉറപ്പായും വരും,നീ സന്തോഷമായിരിക്ക്, ഇതായിരുന്നു ആതിരയെ അവസാനമായി ഫോണ്‍ വിളിച്ചപ്പോള്‍ നിതിന്‍ പറഞ്ഞത്. ഇന്ന് വെളുപ്പിന് കൊച്ചി നെടുമ്പാശ്ശേരിയിലെത്തിച്ച നിതിന്റെ മൃതദേഹം നേരെ കൊണ്ട് പോയത്. ആശുപത്രിയില്‍ കഴിയുന്ന ആതിരയെ കാണിക്കുവാന്‍ ആയിരുന്നു. ഇന്ന് രാവിലെ തന്നെ അടുത്ത ബന്ധുക്കള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ആതിരയോട് നിതിന്റെ മരണം വിവരം അറിയിക്കുകയാരുന്നു. വല്ലാത്ത ഒരു അവസ്ഥയായിരുന്നു.ഈ വിവരം ആതിരയെ അറിയിക്കുവാന്‍ പോയ ബന്ധുക്കള്‍ക്ക് പോലും താങ്ങാനാവുന്ന അവസ്ഥയായിരുന്നില്ല. അവസാനമായി തന്റെ പ്രിയതമനെ ആശുപത്രിയില്‍ വെച്ച് ആതിര കണ്ടപ്പോള്‍ ആ രംഗം കണ്ട് നിന്നവരുടെ മനസ്സുപോലും പിടിഞ്ഞ പോയ നിമിഷങ്ങള്‍ ആയിരുന്നു അത്. എല്ലാം സഹിക്കുവാനും കുടുംബത്തിനുണ്ടായ വലിയ നഷ്ടത്തെ അതിജീവിക്കാനുളള ശക്തി ആ കുഞ്ഞുപെങ്ങള്‍ക്ക് ഈശ്വരന്‍ നല്‍കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു.അല്ലാതെ എന്ത് പറഞ്ഞ് അവരെ ആശ്വസിപ്പിക്കേണ്ടത് എനിക്കറിയില്ല. നിതിന്‍ ഏന്ന സാമൂഹിക പ്രവര്‍ത്തകന്‍ ചെയ്ത നന്മകള്‍ കൊണ്ട് തന്നെയാണ് കേരളവും,ഈ മറുനാടും നിതിന്റെ വേര്‍പ്പാടിന്റെ നൊമ്പരം ഏറ്റു വാങ്ങിയത്. നിതിന്റെ മൃതദേഹത്തിനോടപ്പം ആരും അറിയാത്ത മറ്റൊരു ചെറുപ്പകാരന്റെ മൃതദേഹവും കൂടി ഒപ്പം പോയിരുന്നു. കാസര്‍കോഡ് പുളളൂരിനടുത്തുളള മീന്‍ഗോത്ത് സ്വദേശി 38 വയസ്സുളള ഷാജന്‍ പളളയില്‍ ആയിരുന്നു. ഹൃദയസ്തംഭനം ആയിരുന്നു മരണകാരണം.രണ്ട് പിഞ്ചു മക്കളും ഭാര്യയുടെ പേര് വിദ്യാശ്രീ.ഈ അടുത്ത കാലത്താണ് ഒരു ജോലി അന്വേഷിച്ച് സന്ദര്‍ശക വിസയില്‍ ഷാജന്‍ ദുബായില്‍ വരുന്നത്.നിതിനെ പോലെ മറ്റൊരു നന്മമരം ആയിരുന്നു ഷാജനും. കഴിഞ്ഞ പ്രാവശ്യം നാട്ടിലുണ്ടായ പ്രളയത്തില്‍ മൂന്ന് പേരുടെ ജീവന്‍ രക്ഷിച്ച വ്യക്തിയായിരുന്നു ഷാജന്‍ പളളയില്‍. നാട്ടിലുണ്ടായ കുറച്ച് കട ബാധ്യതയും, മക്കള്‍ക്ക് നല്ല വിദ്യാഭ്യാസ കൊടുക്കുന്നതിന് വേണ്ടിയായിരുന്നു കടല്‍ കടന്ന് ഷാജനും ഗള്‍ഫിലെത്തിയത്.വിധി ആ സ്വപ്നങ്ങളെ തകിടം മറിച്ചു.വളരെ യാദ്യശ്ചികമായി രണ്ട് നന്മമരങ്ങളുടെ ചേതനയറ്റ ശരീരം ഒരുമ്മിച്ചാണ് കൊച്ചി നെടുമ്പാശ്ശേരി വിമാന താവളത്തിലേക്ക് അയച്ചത്.എയര്‍ അറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് രണ്ട് മൃതദേഹങ്ങളും നാട്ടിലേക്ക് അയക്കാന്‍ കഴിഞ്ഞത്.അതിന് എന്നെ വളരെയധികം സഹായിച്ചത് എയര്‍ അറേബ്യയുടെ മാനേജര്‍ ശ്രീ രജ്ഞിത്തായിരുന്നു.ഷാജന്റെ കുടുംബത്തിനും വലിയ നഷ്ടം തന്നെയാരുന്നു.വാര്‍ത്താ പ്രാധാന്യം ഇല്ലാത്തത് കൊണ്ട് ഷാജന്റെ മരണം ആരും അറിഞ്ഞില്ലായെന്ന് മാത്രം, ഷാജന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തിന് എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടത് എന്നറിയില്ല. ഈശ്വരന്‍ എല്ലാം തരണം ചെയ്യുവാനുളള ശക്തി നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. സമൂഹത്തില്‍ നന്മ ചെയ്യുന്നവരുടെ വേര്‍പ്പാട് നമ്മുടെ മുന്നില്‍ തുറന്നിടുന്നത് കാരുണ്യത്തിന്റെയും, സ്‌നേഹത്തിന്റെയും വാതിലുകളാണ്.
എംജി സർവ്വകലാശാല പരീക്ഷയ്ക്കിടെ കോപ്പിയടിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ചേർപ്പുങ്കൽ ബിവിഎം കോളജിന് ജാഗ്രത കുറവെന്ന് സർവകലാശാല അന്വേഷണ സമിതി. ഹാൾ ടിക്കറ്റിന് പിന്നിൽ ഉത്തരം എഴുതിയത് കണ്ടെത്തിയ ശേഷവും അഞ്ജുവിനെ ഒരു മണിക്കൂറോളം ക്ലാസിലിരുത്തിയത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ.
അന്വഷണ സമിതി റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് കൈമാറും. അതിന് ശേഷമായിരിക്കും തുടർനടപടിയുണ്ടാവുക.പരീക്ഷയ്ക്കിടെ ഇത്തരം ക്രമക്കേടുകൾ കണ്ടെത്തിയാൽ വിദ്യാർത്ഥിനിയെ പിന്നെ ക്ലാസിൽ ഇരുത്താൻ പാടില്ലെന്നാണ് സർവകലാശാല ചട്ടമെന്നും ബിവിഎം കോളജ് ഇതു ലംഘിക്കുകയും അഞ്ജുവിനെ ക്ലാസിലിരുത്തി മാനസികമായി തളർത്തിയെന്നുമാണ് അന്വേഷണസമിതിയുടെ വിലയിരുത്തൽ.
ഇക്കാര്യം വ്യക്തമാക്കി സംഭവം അന്വേഷിക്കുന്ന സിൻഡിക്കേറ്റ് ഉപസമിതി ഇന്ന് വൈസ് ചാൻസലർക്ക് റിപ്പോർട്ട് നൽകും. ഡോഎംഎസ് മുരളി, ഡോ. അജി സി പണിക്കർ, പ്രൊഫസർ വിഎസ് പ്രവീൺകുമാർ എന്നിവരാണ് സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയംഗങ്ങൾ. അന്വേഷണസംഘം ഇന്നലെ രാവിലെ കോളജിലെത്തി വിവരം ശേഖരിച്ചിരുന്നു.
അതേസമയം അഞ്ജുവിൻറെ കൈയക്ഷരം പരിശോധിക്കാനുള്ള നടപടി പൊലീസ് ആരംഭിച്ചു. പരീക്ഷാദിവസം ഹാൾടിക്കറ്റിന്റെ പുറകിൽ എഴുതിയിരുന്ന പാഠഭാഗങ്ങൾ അഞ്ജുവിന്റേതാണോ എന്ന് പരിശോധിക്കുകയാണ് പൊലീസ്.
ഇതിനായി അഞ്ജുവിന്റെ പഴയ നോട്ട്ബുക്കുകൾ കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ നിന്നും പൊലീസ് ശേഖരിച്ചു. നോട്ട്ബുക്കും ഹാൾടിക്കറ്റും തിരുവനന്തപുരത്തെ പൊലീസ് ഫൊറൻസിക് ലാബിലേക്ക് അയയ്ക്കും. രണ്ട് ദിവസത്തിനുള്ളിൽ ഫലം ലഭിക്കും. ഫലം വരുന്നതോടെ കോപ്പിയടിച്ചെന്ന ആരോപണത്തിൽ വ്യക്തത വരും.
അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചെന്ന് ആരോപിച്ച് മകനെതിരെ ട്രാന്‍സ് ജെന്‍ഡര്‍ യുവതി രംഗത്തെത്തിയതിന് പിന്നാലെ മറുപടിയുമായി നടി മാലാ പാര്‍വതി രംഗത്ത്. അമ്മ എന്ന നിലയ്ക്കും, സ്ത്രീ എന്ന നിലയ്ക്കും ആ കുട്ടിയോട് മാപ്പ് പറഞ്ഞു എന്ന് മാലാ പാര്‍വ്വതി പറഞ്ഞു.
ആ കുട്ടിയെ വിളിച്ച് എന്താണ് സംഭവം എന്ന് ചോദിച്ചു. അമ്മ എന്ന നിലയ്ക്കും, സ്ത്രീ എന്ന നിലയ്ക്കും മാപ്പ് പറഞ്ഞു. നിയമപരമായി. നീങ്ങാനും പറഞ്ഞു. എന്നാല്‍ നഷ്ടപരിഹാരം കിട്ടിയാലെ ഈ വിഷയം തീരാന്‍ സാധ്യതയൊള്ളു എന്ന് അവര്‍ അറിയിച്ചുവെന്ന് മാല പാര്‍വ്വതി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.
അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചെന്ന് ആരോപിച്ച് മാല പാര്‍വ്വതിയുടെ മകന്‍ അനന്ത കൃഷ്ണനെതിരെ ട്രാന്‍സ് വുമണായ സീമാ വീനീതാണ് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് സീമ വിനീത് ഇക്കാര്യം പറഞ്ഞത്.
അനന്ത കൃഷ്ണന്‍ 2017 മുതല്‍ തനിക്ക് അയച്ച അശ്ലീല സന്ദേശങ്ങളുടേയും ചിത്രങ്ങളുടേയും സ്‌ക്രീന്‍ ഷോട്ട് സഹിതമായിരുന്നു സീമാ വിനീതിന്റെ ആരോപണം. ‘നിങ്ങള്‍ എന്നോട് ഇന്നലെ മാപ്പ് ചോദിച്ചതും ആണ്. പക്ഷേ നിങ്ങള്‍ എന്നോട് മാപ്പ് ചോദിക്കേണ്ട കാര്യം ഇല്ല നിങ്ങളുടെ മകന്‍ ആണ് തെറ്റ് ചെയ്തത് നിങ്ങളുടെ മകന്‍ എന്നോട് മാപ്പ് ചോദിക്കണമായിരുന്നു’-എന്ന് സീമ വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.
സീമ വിനീതിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
നിങ്ങള്‍ വളര്‍ന്നു sree മാലാ പാര്‍വതി പക്ഷേ നിങ്ങള്‍ നിങ്ങളുടെ മകനെ നന്നായി വളര്‍ത്താന്‍ മറന്നു പോയിരിക്കുന്നു……
ചുവടെ കൊടുത്തിരിക്കുന്ന msg ന്റെ സ്‌ക്രീന്‍ shot ഒരു പ്രമുഖ നടിയുടെ മകന്‍ എനിക്ക് 2017 മുതല്‍ അയക്കുന്ന msg കള്‍ ആണ് അശ്ലീല ഭാഗങ്ങള്‍ ഉള്‍പ്പടെ കാണിച്ചു കൊണ്ടുള്ള msg ഇന്നലെ unreaded msg നോക്കുന്നതിനിടയില്‍ ശ്രദ്ധയില്‍ പെട്ടു സിനിമ മേഘലയില്‍ സ്ത്രീകളുടെ സ്വാതന്ത്യത്തിനും ആണ്‍ മേല്‍ക്കോയ്മക്കും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും ശബ്ദമുയര്‍ത്തുന്ന സംഘടയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തി
പലരും എന്നോട് ചോദിച്ച ചോദ്യം ഞാന്‍ എന്നോട് ചോദിച്ചു നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു നിങ്ങള്‍ നല്ലൊരു വ്യക്തിത്വം ആണ് നിങ്ങളെ ബഹുമാനിക്കുന്നു നിങ്ങള്‍ എന്നോട് ഇന്നലെ മാപ്പ് ചോദിച്ചതും ആണ് പക്ഷേ നിങ്ങള്‍ എന്നോട് മാപ്പ് ചോദിക്കേണ്ട കാര്യം ഇല്ല നിങ്ങളുടെ മകന്‍ ആണ് തെറ്റ് ചെയ്തത് നിങ്ങളുടെ മകന്‍ എന്നോട് മാപ്പ് ചോദിക്കണമായിരുന്നു പക്ഷേ ഒരു മാപ്പില്‍ ഒതുങ്ങുന്നതു അല്ല ഒരു വ്യക്തിയുടെ അഭിമാനം അതാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടത് എത്ര ധൈര്യത്തോടെ ആണ് ഈ പറയുന്ന അനന്തകൃഷ്ണന്‍ എനിക്ക് ഇത്തരത്തില്‍ ഒരു അശ്ലീല സന്ദേശം അയച്ചത് ഇവിടെ എന്നെയും എന്റെ ജെന്റര്‍ഉം വല്ലാതെ നോവിക്കപ്പെട്ടിരിക്കുന്നു ഞാന്‍ വല്ലാത്ത മാനസിക അവസ്ഥയില്‍ ആണ് ഈ ഒരു പോസ്റ്റ് ചെയ്യുന്നത് കാരണം നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു പക്ഷേ നിങ്ങളുടെ മകന്‍ ചെയ്ത തെറ്റ് ഞാന്‍ ഇന്ന് മറച്ചു വെച്ചാല്‍ ഞാന്‍ ഇന്ന് വരെ കാത്തു സൂക്ഷിച്ച ആത്മാഭിമാനം ആദര്‍ശം എല്ലാം ഞാന്‍ ഒരു പ്രശസ്തിയുടെ മുന്നില്‍ അടിയറവു പറയുന്നത് പോലെ ആവും …..
ഇനി ആരോടും ഇതു ആവര്‍ത്തിക്കരുത്
ഞാന്‍ ഒരു ട്രാന്‍സ് വുമണ്‍ ആണ് എനിക്കും ഉണ്ട് അഭിമാനം എന്റെ ലൈംഗികത ചോദ്യം ചെയ്യാന്‍ മാത്രം ആരെയും അനുവദിക്കില്ല …
രാജസ്ഥാനിലും കുതിരക്കച്ചവടത്തിന് ഒരുങ്ങി ബിജെപി. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് എംഎൽഎമാരെ വശത്താക്കാൻ ബിജെപി ശ്രമം ആരംഭിച്ചെന്നാണ് വിവരം. ഇക്കാര്യം വെളിപ്പെട്ട ഉടൻ തന്നെ തിരക്കിട്ട നീക്കങ്ങൾ നടത്തുകയാണ് കോൺഗ്രസ് നേതൃത്വം.
എംഎൽഎമാരെ ബുധനാഴ്ച രാത്രിയോടെ തന്നെ റിസോർട്ടിലേക്ക് മാറ്റി. ഡൽഹിജയ്പുർ ഹൈവേയ്ക്ക് സമീപത്തുള്ള ശിവ വിലാസ് റിസോർട്ടിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. സർക്കാരിനെ ദുർബലമാക്കാനുള്ള ശക്തമായ നീക്കമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന ആരോപണവുമായി ചീഫ് വിപ്പും രംഗത്തെത്തി.
അശോക് ഗെഹ്‌ലോട്ട് സർക്കാരിനെ പിന്തുണയ്ക്കുന്നവരെ വശീകരിച്ച് സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമമാണ് നടക്കുന്നെന്നും ചീഫ് വിപ്പ് മഹേഷ് ജോഷി ആരോപിച്ചു. ഇക്കാര്യം ഉന്നയിച്ച് അഴിമതി വിരുദ്ധ ബ്യൂറോ ഡയറക്ടർ ജനറലിന് മഹേഷ് ജോഷി പരാതി നൽകി. അഴിമതി, സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ, ജന പ്രതിനിധികളെ സ്വാധീനിക്കാൻ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് ഇദ്ദേഹം ബിജെപിയുടെ പേരെടുത്ത് പറയാതെ രേഖാമൂലം പരാതി നൽകിയത്.
കേരള രജ്ഞി ട്രോഫി ക്രിക്കറ്റ് മുന്‍താരം കെ.ജയമോഹന്‍ തമ്പിയെ കൊലപ്പെടുത്തിയതെന്ന് മകന്‍ അശ്വന്റെ കുറ്റസമ്മതം. മദ്യപിക്കുന്നതിനുള്ള പണത്തെച്ചൊല്ലി വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് അശ്വിന്‍, ജയമോഹന്‍ തമ്പിയെ പിടിച്ച് തള്ളുകയായിരുന്നുവെന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു. കോവിഡ് പരിശോധനകള്‍ക്കുശേഷമാകും അശ്വിനെ ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുക.
ഫോര്‍ട്ട് അസിസ്റ്റന്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ ജയമോഹന്‍ തമ്പിയുടെ മകന്‍ അശ്വിന്‍, സുഹൃത്ത് സതി എന്നിവരെ ചോദ്യം ചെയ്തതിലാണ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടത്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ജയമോഹന്‍തമ്പി കൊല്ലപ്പെട്ടത് എന്നാണ് പൊലീസിന്റെ നിഗമനം. ജയമോഹന്‍ തമ്പിയുടെ നാലുപവന്റെ മാല കാണാനില്ല. പൊലീസ് പറയുന്നതിങ്ങനെ. മദ്യപിക്കുന്നതിന്റെ പണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തന്റെ എ.ടി.എം കാര്‍ഡും പഴ്സു ജമോഹന്‍ തമ്പി തിരികെ ചോദിച്ചു.
തുടര്‍ന്ന് മകന്‍ അശ്വിന്‍, ജയമോഹന്‍ തമ്പിയെ പിടിച്ച് തള്ളുകയായിരുന്നു .അശ്വിന്‍ തമ്പിയുടെ മുക്കിലിടിക്കുകയും ചെയ്തു. കര്‍ട്ടനില്‍ പിടിച്ചുകൊണ്ട് തമ്പി താഴെവീണു. വീണതിനുശേഷവും തലപിടിച്ച് ഇടിച്ചു. തുടര്‍ന്ന് തമ്പി ബോധരിഹിതനായി. ബോധം പോയെങ്കിലും ഉടന്‍ മരിക്കാന്‍ സാധ്യതയുണ്ടായിരുന്നില്ല. അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് അനുജനോട് ആവശ്യപ്പെട്ടെങ്കിലും നിരാകരിച്ചു. അയൽവാസികളുമായി അടുപ്പം സൂക്ഷിക്കാത്തവരാണ് കുടുംബാംഗങ്ങൾ. അതുകൊണ്ട് തന്നെ ജയമോഹൻ തമ്പിയെ വീടിന് പുറത്ത് കാണാതിരുന്നത് ആരും ശ്രദ്ധിച്ചില്ല.
കൂര്‍ത്തഭാഗം തലയുടെ പിന്നിലിടിച്ചുണ്ടായ ആഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ജയമോഹന്‍ തമ്പിയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ മകന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് മാലിന്യം ശേഖരിക്കാനെത്തുന്ന കുടുംബശ്രീ പ്രവര്‍ത്തക പറഞ്ഞു.
ശനിയാഴ്ചയാണ് ജയമോഹന് തമ്പിയെ ശുഭ അവസാനമായി കണ്ടത്. തിങ്കളാഴ്ച എത്തുമ്പോള്‍ ചീഞ്ഞ ഗന്ധമുണ്ടായിരുന്നു. ഇതെത്തുടര്‍ന്ന് രണ്ടാംനിലയില് വാടകയ്ക്് താമസിക്കുന്ന യുവാവിനോട് വിവരം പറഞ്ഞു. ഇദ്ദേഹം ജനല്‍തുറന്നുനോക്കിയപ്പോഴാണ് തമ്പിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തമ്പിയുടെ ഭാര്യ മരിച്ചതിനുശേഷമാണ് കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടായതെന്നും നാട്ടുകാര്‍ പറയുന്നു.
പൊലീസ് സ്റ്റേഷനിൽ പലരും കടലാസിലെഴുതിയ പരാതിയുമായി പോകുമ്പോൾ പാലോട് ഒരു കുടുംബം പോയത് കടമായി പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്തുമായാണ്. പാലോട് പൊലീസ് സ്റ്റേഷനിലാണ് രണ്ട് മക്കളുമായി ഒരു വീട്ടമ്മ കടം ചോദിച്ചെത്തിയത്. സഹായമായല്ല കടമായാണ് ഇവർ പണം ചോദിച്ചത്. അത് ജോലി ചെയ്ത് വീട്ടിക്കൊള്ളാമെന്നും അവർ കത്തിൽ വ്യക്തമാക്കിയിരുന്നു.
കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ പൊലീസുകാർ പണത്തിന് പുറമെ വീട്ടിലേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങളും വാങ്ങി നൽകി.
എസ്ഐക്ക് ലഭിച്ച കത്ത് ഇങ്ങനെ, “സർ, ഞങ്ങൾ പെരിങ്ങമ്മലയില്‍ വാടകയ്ക്കു താമസിക്കുകയാണ്. മൂത്തമകള്‍ പ്ലസ് ടുവിലും ഇളയമകൾ നാലിലുമായി പഠിക്കുന്നു. കുട്ടിക്ക് ടിസി വാങ്ങാന്‍ പോകുന്നതിനു മറ്റും എന്റെ കയ്യില്‍ സാമ്പത്തികമായി ഒന്നുമില്ല. അതിനാൽ ഒരു 2000 രൂപ കടമായി തന്ന് സഹായിക്കണം. ജോലിക്ക് പോയതിന് ശേഷം തിരികെ തരാം.”
പൊലീസുകാർ കൂടുതൽ വിവരങ്ങൾ തിരക്കിയപ്പോൾ ഭർത്താവ് ഉപേക്ഷിച്ചതാണെന്നും രാവിലെ കുട്ടികൾ ഒന്നും കഴിച്ചിട്ടില്ലെന്നും അറിഞ്ഞു. അതോടെ സ്റ്റേഷനിലെ പൊലീസുകാരുടെ സഹായ മനസ്സ് ഉണർന്നു. അവരുടെ വകയായി ഒരു മാസത്തേക്കു ഭക്ഷ്യസാധനങ്ങൾ കൂടി വാങ്ങി നൽകിയാണു വീട്ടമ്മയെയും മക്കളെയും വിട്ടത്.
കൊല്ലം ഓയൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി ഉണ്ടാക്കിയ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് സ്‌കൂൾ അധ്യാപകൻ അശ്ലീല വീഡിയോ അയച്ചതായി പരാതി. സ്‌കൂൾ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകൻ മരുതമൺപള്ളി സ്വദേശി മനോജ് കെ മാത്യുവിനെ (45) അറസ്റ്റ് ചെയ്തു. സംഭവം വിവാദമായതോടെ ബിജെപി, കെഎസ്‌യു പ്രവർത്തകർ ഉപരോധസമരം നടത്തി.
ഓയൂർ ചുങ്കത്തറ വെളിനല്ലൂർ ഇഇടിയുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് ഓൺലൈൻ പഠനഗ്രൂപ്പിലാണ് സ്‌കൂളിലെ തന്നെ അധ്യാപകൻ അശ്ലീല വീഡിയോ ഇട്ടതായി കണ്ടത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടായിരുന്നു സംഭവം. കുട്ടികൾ വീട്ടിൽ രക്ഷാകർത്താക്കൾക്കൊപ്പം മലയാളം പഠന ക്ലാസിൽ പങ്കെടുക്കുകയായിരുന്നു. രക്ഷിതാക്കൾ ഉടൻ സ്‌കൂൾ പ്രഥമാധ്യാപികയെ വിവരമറിയിച്ചു. തുടർന്ന് പ്രഥമാധ്യാപിക ബന്ധപ്പെട്ട അധ്യാപകനെ വിളിക്കുകയും വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.
തന്റെ ഫോണിൽനിന്നാണ് വീഡിയോ വന്നതെന്നും എന്നാൽ താനല്ല ഇത് ചെയ്തതെന്നുംം അധ്യാപകൻ വിശദീകരണം നൽകി. തന്റെ സുഹൃത്ത് താനറിയാതെ ഫോൺ ഉപയോഗിച്ചപ്പോൾ അറിയാതെ ഗ്രൂപ്പിലേക്ക് വീഡിയോ ഫോർവേഡ് ആയതാണെന്നും സംഭവത്തിൽ ക്ഷമ ചോദിക്കുന്നെന്നും അധ്യാപകൻ വിശദീകരണം നൽകിയതായി പ്രഥമാധ്യാപിക പറഞ്ഞു. സംഭവം വിവാദമായതോടെ സ്‌കൂളിൽ അധ്യാപകയോഗം വിളിച്ചു. തുടർന്ന് സ്‌കൂൾ അധികൃതർ വെളിയം എഇഒയ്ക്കും സ്‌കൂൾ മാനേജർക്കും റിപ്പോർട്ട് നൽകി. പൂയപ്പള്ളി പോലീസിൽ പരാതിയും നൽകി.
ബിജെപി വെളിനല്ലൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സ്‌കൂൾ പ്രഥമാധ്യാപികയെ ഓഫീസിൽ ഉപരോധിച്ചു. ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചതോടെ സമരക്കാർ പിരിഞ്ഞുപോയി.