ഇളവൂരിൽ പുഴയിൽ വീണു മരിച്ച ആറു വയസുകാരി ദേവനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കളും. “എന്‍റെ കുട്ടി എന്നോടു പറയാതെ പുറത്തുപോവില്ല. എന്‍റെ കുഞ്ഞിന്‍റെ മരണത്തിലെ സത്യം അറിയണമെന്നും’ ദേവനന്ദയുടെ അമ്മ ധന്യ തേങ്ങലടക്കി പറഞ്ഞു. പുഴക്കരയിലൂടെ കുട്ടി ഇതുവരെ ക്ഷേത്രത്തിലേക്ക് പോയിട്ടില്ല. ഒരിക്കലും ആറിനു മറുകരയിലെ ക്ഷേത്രത്തിൽ പോയിട്ടില്ല. ശാസിച്ചാലും പിണങ്ങിയിരിക്കുന്ന ആളല്ല. നിമിഷ നേരെകൊണ്ടാണ് കുഞ്ഞിനെ കാണാതായത്. വീടിനുള്ളിലുണ്ടായിരുന്ന തന്റെ ഷോളും കാണാതായി. ഷോൾ ധരിച്ച് മകൾ ഒരിക്കലും പുറത്തുപോയിട്ടില്ല.
മൃതദേഹം കണ്ടെത്തിയ സ്ഥലം മുൻപ് കുട്ടി കണ്ടിട്ടില്ല. എന്‍റെ കുട്ടി എന്നോടു പറയാതെ പുറത്തുപോവില്ല. കുറ്റവാളിയെ കണ്ടെത്തണമെന്നും ധന്യ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുമെന്ന് അച്ഛൻ പ്രദീപും പറഞ്ഞു. ദേവനന്ദയെ തട്ടിക്കൊണ്ടുപോയതാണെന്ന് മുത്തച്ഛൻ നേരത്തെ ആരോപിച്ചിരുന്നു. അയൽവീട്ടിൽ പോലും പോകാത്ത കുട്ടിയാണ്. കുഞ്ഞ് ഒറ്റയ്ക്കു പുഴയിലേക്ക് പോകില്ലെന്നും മുത്തച്ഛൻ മോഹനൻ പിള്ള പറഞ്ഞു. കാണാതാകുമ്പോൾ കുട്ടി അമ്മയുടെ ഷാൾ ധരിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തിക്കരയാറ്റിന്റെ കൈവഴിയായ പള്ളിമൺ ആറിലാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ 7.30ന് പോലീസിന്റെ മുങ്ങൽ വിദഗ്ധർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ദേവനന്ദയുടെ വീട്ടിൽനിന്ന് എഴുപത് മീറ്റർ മാത്രം അകലെയുള്ള ആറ്റിൽ കമിഴ്ന്നു കിടക്കുന്ന നിലയി ലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിൽ മുറിവോ ചതവോ ഉണ്ടായിരുന്നില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും ഇല്ല. കുട്ടിയുടെ ആന്തരികാവയവങ്ങളിൽ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്. മുങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക സൂചന. കാണാതാകുമ്പോൾ ധരിച്ചിരുന്ന കടുംപച്ച നിറത്തിലുള്ള പാന്റ്സും റോസ് ഷർട്ടുമായിരുന്നു വേഷം. അമ്മ ധന്യയുടെ ചുരിദാറിന്റെ ഷാളും ഉണ്ടായിരുന്നു. മുടി കഴുത്തിൽ കുടുങ്ങിയ നിലയിലുമായിരുന്നു.
ഒരാഴ്ചയ്ക്കിടെ ചങ്ങനാശേരിയിലെ അഗതിമന്ദിരത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മൂന്ന് മരണം. തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റ് അഗതിമന്ദിരത്തിലാണ് മരണങ്ങള്‍ ഉണ്ടായത്. ഇന്ന് രാവിലെയാണ് കോട്ടയം മെഡിക്കല്‍ കോളജിൽ മൂന്നാമത്തെയാള്‍ മരിച്ചത്. അവശനിലയിലായ മറ്റ് ആറ് അന്തേവാസികള്‍ ചികില്‍സയിലാണ്. അഗതി മന്ദിരത്തിലെ ദുരൂഹ മരണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തി.
മരണകാരണം കോവിഡോ എച്ച്‍ വണ്‍ എന്‍ വണ്ണോ അല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് കോട്ടയം ഡി.എം.ഒ. ഡോ.ജേക്കബ് വര്‍ഗീസ് പറഞ്ഞു.
ഏഴുവയസുകാരി ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മുത്തച്ഛന്‍. മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് മുത്തച്ഛന്‍ ആരോപിക്കുന്നു. കുഞ്ഞ് ഒറ്റയ്ക്ക് ആറ്റിലേക്ക് പോകാന്‍ വഴിയില്ലെന്ന് മുത്തച്ഛന്‍ പറയുന്നു. അമ്മയുടെ ഷാള്‍ കുട്ടി ധരിച്ചിരുന്നില്ല.
അയല്‍വീട്ടില്‍ പോലും പോകാത്ത കുട്ടിയാണ് ദേവനന്ദയെന്ന് മുത്തച്ഛന്‍ പറയുന്നു. വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെയാണ് പുഴ ഉള്ളത്. അമ്മ അലക്കാന്‍ പുറകിലേക്ക് പോയ സമയത്താണ് കുട്ടിയെ കാണാതാകുന്നത്. അമ്മയോട് പറയാതെ എവിടെയും പോകാത്ത കുട്ടിയാണ് ദേവനന്ദയെന്ന് കുടുംബം നേരത്തെ പറഞ്ഞിരുന്നു.
കൊല്ലം: കൃഷ്ണ ഭഗവാനെ സ്തുതിച്ചു കൊണ്ടു നൃത്തംവെയ്ക്കുന്ന ദേവനന്ദയുടെ അവസാനത്തെ നൃത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഫെബ്രുവരി 26 നായിരുന്നു പരിപാടി. ഇടത്തു നിന്നും ആദ്യം നിൽക്കുന്നതാണ് ദേവനന്ദ.
ദിവസങ്ങൾ കൊണ്ടു പഠിച്ച സംഘനൃത്തം അവതരിപ്പിച്ചു സ്കൂളിന്റെ മുഴുവൻ കയ്യടി വാങ്ങി മണിക്കൂറുകൾക്കുള്ളിലാണു ദേവനന്ദയെ കാണാതായത്. 26നായിരുന്നു സ്കൂളിലെ വാർഷികം. ഒന്നാം ക്ലാസിലെ 9 പെൺകുട്ടികൾ ചേർന്ന് അവതരിപ്പിച്ച സംഘനൃത്തത്തിൽ ശ്രീകൃഷ്ണന്റെ ഗോപികമാരിലൊരാളായിരുന്നു ദേവനന്ദ. കൂട്ടത്തിൽ ഉയരം കൂടുതലുള്ള ദേവനന്ദയാണു നൃത്തത്തിൽ തിളങ്ങിയതെന്ന് അധ്യാപകർ ഓർക്കുന്നു.
കൊല്ലം: ചേതനയറ്റ ദേവന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കണ്ടു നിന്നവർക്ക് കണ്ണീരടക്കാനായിരുന്നില്ല. ”എന്‍റെ പൊന്നേ”, എന്ന് അലറിക്കരഞ്ഞുകൊണ്ട് അമ്മ ധന്യ കുഞ്ഞിനരികിലേക്ക് നീങ്ങാൻ ശ്രമിച്ചു. രണ്ട് ദിവസം ആറ്റിൽ കിടന്നിരുന്ന കുഞ്ഞിന്‍റെ പോസ്റ്റ്‍മോർട്ടമടക്കം നടത്തിയതിനാൽ, കുഞ്ഞിനടുത്തേക്ക് പോകാൻ ആരെയും അനുവദിച്ചിരുന്നില്ല.
”ഒന്ന് തൊട്ടോട്ടെ”, എന്ന് കരഞ്ഞുകൊണ്ട് അമ്മ ധന്യ ബന്ധുക്കളോട് ചോദിക്കുന്നത് കേട്ട് കൂടെ നിന്നവരെല്ലാം പൊട്ടിക്കരഞ്ഞു. അവസനാമായി കാണാൻ ദേവനന്ദയുടെ കൂട്ടുകാരികളും എത്തി. നിറഞ്ഞ കണ്ണുകളും കയ്യിൽ ഒരുപിടി റോസാപ്പൂക്കളുമായി അവർ പ്രിയകൂട്ടുകാരിക്ക് അന്ത്യയാത്ര പറയാനെത്തി, നാട്ടുകാരും ബന്ധുക്കളുമെല്ലാം കുഞ്ഞിനെ കാണാനായി പള്ളിമൺ ഇളവൂരിലെ വീട്ടിലെത്തി.
അമ്മമാർ വിതുമ്പിക്കൊണ്ടാണ് കുഞ്ഞിനെ കടന്ന് പോയത്. ഒരു നാട് മുഴുവൻ കണ്ണ് നിറഞ്ഞ് വിതുമ്പിയ നേരം. കുഞ്ഞിന്‍റെ മൃതദേഹം ദേവനന്ദ പഠിച്ചിരുന്ന ശ്രീ സരസ്വതി വിദ്യാനികേതനിലും, പള്ളിമണ്ണിലെ വീട്ടിലും, കുടവട്ടൂരിലെ കുടുംബവീട്ടിലും പൊതുദർശനത്തിന് വച്ചപ്പോഴും ആയിരക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്.
കുഞ്ഞിനെ കാണാതായ വിവരമറിഞ്ഞ് അച്ഛൻ പ്രദീപ് ഇന്ന് രാവിലെയാണ് വിദേശത്ത് നിന്നെത്തിയത്. കുട്ടിയെ കാണാനില്ലെന്ന വിവരം പൊലീസറിയിച്ചപ്പോൾ, എത്രയും പെട്ടെന്ന് ടിക്കറ്റെടുത്ത് പ്രദീപ് നാട്ടിലേക്ക് വരികയായിരുന്നു. കേരളം മുഴുവൻ കുഞ്ഞുദേവനന്ദയ്ക്കായി തെരച്ചിലുമായി കൈ കോർത്തപ്പോൾ പ്രതീക്ഷയോടെ കാത്തിരുന്നു പ്രദീപും ധന്യയും ഒരു നാട് മുഴുവനും. ഇന്ന് രാവിലെയോടെ ആ പ്രതീക്ഷ വിഫലമായി.
അയര്‍ക്കുന്നം പുന്നത്ര കമ്പനിക്കടവിൽ കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർ മണ്ണിടിഞ്ഞു വീണ് മരിച്ചു. പുന്നത്ര സ്വദേശികളായ ജോയ്(49), സാജു(44) എന്നിവരാണ് മരിച്ചത്. കിണറിന്റെ റിംഗ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മണ്ണിന് ബലക്കുറവായതിനാല്‍ ബലം വരുത്തുന്നതിനായാണ് കിണറ്റില്‍ റിംഗ് ഇറക്കിയത്. ഇതിനിടെ കിണറ്റിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഒരാളുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും രണ്ടാമത്തെയാളുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്തു.
കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, പ്രാഥമിക നിഗമനം. ശ്വാസകോശത്തിലും വയറ്റിലും ചെളിയും വെള്ളവും കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം തിരുവനന്തപുരം മെഡി. കോളജില്‍ പൂര്‍ത്തിയായി. ഉപദ്രവിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ല. കാലുതെറ്റി വെള്ളത്തിൽ വീണതാകാമെന്ന് നിഗമനം.
ഉപദ്രവിപ്പിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ല. കാലുതെറ്റി വെള്ളത്തില്‍ വീണതാകാന്‍ സാധ്യതയെന്നും നിഗമനം. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോയി
കൊല്ലം ഇളവൂരിൽ നിന്നു കാണാതായ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. വീടിൽ നിന്ന് നാനൂറ് മീറ്ററോളം മാറി ഇത്തിക്കരയാറ്റിലാണ് ആറു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ദേവനന്ദയെ കണ്ടെത്താനായി ഒരു പകലും ഒരു രാത്രിയും നീണ്ട പൊലീസിന്റെ ഓട്ടം ചെന്നവസാനിച്ചത് ഇത്തിക്കരയാറിന്റെ മറു കരയിൽ. വീട്ടിൽ നിന്ന് നാനൂറ് മീറ്റർ മാത്രം അകലെ ആറ്റിൽ കുറ്റിക്കാടിനോടു ചേർന്നു കമിഴ്ന്നു കിടക്കുന്ന നിലയിലാണ് ആ കുഞ്ഞു ശരീരം കണ്ടെത്തിയത്.
പിഞ്ചുമകൾ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിൽ വിദേശത്ത് നിന്ന് നാട്ടിലെത്തിയ അച്ഛൻ പ്രദീപ് മകളുടെ ചേതനയറ്റ ശരീരം കണ്ട് കുഴഞ്ഞു വീണു. വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരിയെ വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് കാണാതായത്. അമ്മ ധന്യ കുട്ടിയെ സ്വീകരണ മുറിയിൽ ഇരുത്തിയ ശേഷമാണ് തുണി അലക്കാൻ പോയത്. പത്തു മിനിറ്റിന് ശേഷം മടങ്ങി എത്തിയപ്പോൾ ദേവനന്ദ വീട്ടിലുണ്ടായിരുന്നില്ല.
അടച്ചിട്ടിരുന്ന വീടിന്റെ മുൻ ഭാഗത്തെ കതക് പകുതി തുറന്നു കിടക്കുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം അച്ഛൻ പ്രദീപിന്റെ കുടവട്ടൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. വാക്കനാട് സരസ്വതി വിദ്യാനികേതൻ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു മരിച്ച ദേവനന്ദ.
ദേവനന്ദ ജീവനോടെ മടങ്ങി വരുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. പക്ഷേ ഈ ഇത്തിക്കരയാറ് ആ കുഞ്ഞു ജീവൻ കവർന്നെടുത്തു.
നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്‌താരം തുടരുന്നു. നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്, നടി സംയുക്‌ത വർമ എന്നിവരെ ഇന്നു വിസ്‌തരിക്കും. നടൻ കുഞ്ചാക്കോ ബോബനെയും ഇന്നു വിസ്‌തരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, കുഞ്ചാക്കോ ബോബൻ കേരളത്തിൽ ഇല്ലാത്തതിനാൽ വിസ്‌താരം മറ്റൊരു ദിവസത്തേക്ക് മാറ്റി. അടച്ചിട്ട കോടതി മുറിയിലായിരിക്കും വിസ്‌താരം നടക്കുക. സംവിധായകൻ വി.എ.ശ്രീകുമാറിനെ അടുത്ത ദിവസം വിസ്‌തരിക്കും.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശൃങ്ങൾ പകർത്തിയ കേസിൽ നടി മഞ്ജു വാര്യരെ കഴിഞ്ഞ ദിവസം പ്രത്യേക കോടതി വിസ്‌തരിച്ചിരുന്നു. ഇന്നലെ വെെകീട്ടോടെയാണ് മഞ്ജുവിന്റെ വിസ്‌താരം പൂർത്തിയായത്. ക്വട്ടേഷന്‍ നല്‍കി നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജുവാര്യര്‍ ആരോപിച്ചിരുന്നു. നടന്‍ ദിലീപ് പ്രതിയായ കേസിലെ പ്രധാന സാക്ഷികളിലൊരാളായ മഞ്ജുവിന്റെ മൊഴി ഏറെ നിർണായകമായാണ് കരുതുന്നത്.
അതേസമയം, നടി ബിന്ദു പണിക്കര്‍, നടന്‍ സിദ്ദിഖ് എന്നിവരുടെ വിസ്താരം ഇന്നലെ നടന്നില്ല. ഇവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റി. കേസിൽ, സാക്ഷികളായ നടി രമ്യ നമ്പീശൻ, സഹോദരൻ രാഹുൽ, സംവിധായകൻ ലാലിന്റെ ഡ്രൈവർ എന്നിവരെ പ്രത്യേക കോടതി നേരത്തെ വിസ്തരിച്ചിരുന്നു.
കേസിൽ ദിലീപ് പ്രതിചേർക്കപ്പെടുന്നതിന് മുമ്പ് തന്നെ ഗൂഢാലോചന നടന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയ വ്യക്തിയാണ് മഞ്ജു. കേസിൽ വഴിത്തിരിവായതും ഈ പ്രസ്താവന തന്നെയായിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിരോധം ഉണ്ടെന്ന് വിശദീകരിച്ച് അതിനുള്ള കാരണങ്ങളും ചൂണ്ടിക്കാട്ടി പ്രൊസിക്യുഷൻ മഞ്ജുവിനെ പ്രധാന സാക്ഷിയാക്കുകയും ചെയ്തു. ഇക്കാരണങ്ങളാലാണ് മഞ്ജുവിന്റെ മൊഴി നിര്‍ണായകമാകുന്നത്.
നേരത്തേ കേസില്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ വിടുതല്‍ ഹര്‍ജി പ്രത്യേക കോടതി തള്ളിയിരുന്നു. ദൃശ്യങ്ങളുടെ ആധികാരികത ചോദ്യം ചെയ്താണ് ദിലീപ് കോടതിയെ സമീപിച്ചത്. കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. 2017 ഫെബ്രുവരി 18-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 136 സാക്ഷികളെയാണ് ആദ്യഘട്ടത്തിൽ കോടതി വിസ്തരിക്കുന്നത്. 35 ദിവസം കൊണ്ട് ആദ്യഘട്ട വിചാരണ പൂർത്തിയാക്കും.
ഇത്തിക്കരയാറ്റില്‍ ജീവന്‍ പൊലിഞ്ഞ കൊച്ചു മിടുക്കി ദേവനന്ദയ്ക്ക് ആദരാഞ്ജലികളുമായി മലയാള സിനിമാലോകം. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, അജു വര്‍ഗീസ്, നിവിന്‍ പോളി തുടങ്ങിയവരാണ് സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ ദുഃഖം രേഖപ്പെടുത്തിയത്.
കൊല്ലം പള്ളിമൺ ഇളവൂരിൽ തളത്തിൽമുക്ക് ധനേഷ് ഭവനിൽ പ്രദീപിന്റെയും ധന്യയുടെയും മകളായ ദേവനന്ദയെ ഇന്നലെ രാവിലെ 10 മണിയോടെയാണ് വീട്ടിൽ നിന്നു കാണാതാകുന്നത്. വീടിന്റെ പിന്നിൽ തുണി കഴുകുകയായിരുന്ന അമ്മ ധന്യ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. ദേവനന്ദയെ വീട്ടിലെ സോഫയിൽ ഇരുത്തിയ ശേഷമാണ് ധന്യ തുണി കഴുകാൻ പോയത്.
ധന്യ തുണി കഴുകാൻ പോയ നേരത്ത് ദേവനന്ദ പുറത്തിറങ്ങിയതാകുമെന്നാണ് നിഗമനം. വീടിനു തൊട്ടടുത്ത് തന്നെയാണ് ഇത്തിക്കരയാറ്. പുഴയിൽ കുട്ടി കാൽ തെറ്റി വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിയെ കാണാതായ വിവരമറിഞ്ഞ് വിദേശത്തുള്ള പിതാവ് പ്രദീപ് കേരളത്തിലെത്തി. അദ്ദേഹമാണ് മൃതദേഹം തിരിച്ചറിഞ്ഞത്.