ദുബായിലെ ഉമല്‍ ഖ്വയിനിലെ അപ്പാര്‍ട്ടമെന്റിലുണ്ടായ തീപിടിത്തത്തില്‍ നിന്ന് ഭാര്യയെ രക്ഷിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ പ്രവാസി മലയാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയാളിയായ അനില്‍ നൈനാന്‍, ഭാര്യ നീനു എന്നിവരെ അബുദാബിയിലെ മഫ്റാഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അനിലിന് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നും നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് ആശുപത്രിയിലെ ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ നീനുവിന് പൊള്ളലേറ്റിട്ടുണ്ടെങ്കിലും പരിക്ക് ഗുരുതരമല്ല. നീനുവിന്റെ ആരോഗ്യസ്ഥിതിയില്‍ ഇപ്പോള്‍ കുഴപ്പമൊന്നുനില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ദുബായില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് നാല് വയസുള്ള മകനുണ്ട്. തിങ്കളാഴ്ച രാത്രിയാണ് ഫ്ലാറ്റില്‍ തീപിടിത്തം ഉണ്ടായത്. ഫ്ലാറ്റിലുണ്ടായ ഇലട്രിക് ബോക്സാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.
കട്ടപ്പനയിൽ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാരിക്ക് നേരെ സിഐടിയു സമരാനുകൂലികളുടെ അതിക്രമം. മുത്തൂറ്റ് ഫിനാൻസിന്റെ കട്ടപ്പന ഓഫീസ് തുറക്കാൻ എത്തിയ ബ്രാഞ്ച് മാനേജറുടെ ദേഹത്ത് സമരക്കാർ മീൻ കഴുകിയ വെള്ളം ഒഴിച്ചു.എട്ടംഗസംഘം ആണ് ബ്രാഞ്ച് മാനേജർ അനിത ഗോപാലിനെ ആക്രമിച്ചത്. ജീവനക്കാർ പൊലീസിൽ പരാതി നൽകി.
ഓഫീസ് തുറക്കാൻ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് ആക്രോശിച്ചായിരുന്നു സംഘത്തിന്റെ അതിക്രമം. സമരത്തെ തുടർന്ന് ഓഫീസ് കുറേ ദിവസങ്ങളായി അടഞ്ഞ് കിടക്കുകയായിരുന്നു.സംസ്ഥാനത്തെ മുത്തൂറ്റ് ഫിനാൻസ് ഓഫീസുകളിലെല്ലാം തൊഴിലാളികളുടെ അനിശ്ചിതകാല സമരം നടക്കുകയാണ്. നേരത്തെയും ജീവനക്കാര്‍ക്ക് നേരെ സമരാനുകൂലികള്‍ ആക്രമണം നടത്തിയിരുന്നു.
കൊടുങ്ങല്ലൂർ പുല്ലൂറ്റ് കോഴിക്കട സെന്റിൽ തൈപ്പറമ്പത്ത് വിനോദ് (46), ഭാര്യ രമ (40), മക്കളായ നയന (17), നീരജ (9) എന്നിവരുടേത് തൂങ്ങിമരണം തന്നെയെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. പുറമെനിന്നുള്ളവരുടെ ഇടപെടൽ ഇല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. കൊലപാതകമാകാനുള്ള സൂചനയും ഇല്ല. വീടിന്റെ പ്രധാന 2 വാതിലുകളും അടച്ചിട്ടു ജീവനൊടുക്കുകയായിരുന്നെന്നാണു പൊലീസ് സർജന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും നിഗമനം.
വിനോദിന്റെ പ്രേരണയാൽ ഒരുമിച്ചു ആത്മഹത്യ ചെയ്തതാവാമെന്നും വിനോദ് 3 പേരെയും ഉറക്കത്തിൽ കഴുത്തിൽ കയർ കുരുക്കി തൂക്കിയതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വിനോദ്, നയന, നീരജ് എന്നിവർ മരിച്ച് 24 മണിക്കൂർ കഴിഞ്ഞാണു രമ മരിച്ചതെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. രമയുടെ മൃതദേഹം മറ്റു മൃതദേഹങ്ങളുടെ അത്രയും ജീർണിച്ചിരുന്നില്ല.
ബലപ്രയോഗം നടന്നതിന്റെയോ ആക്രമണം നടന്നതിന്റെയോ ലക്ഷണം ഇല്ല. വിരലടയാള വിദഗ്ധരുടെ പരിശോധനയിലും ഒന്നും ലഭിച്ചില്ല. പ്ലാസ്റ്റിക് കയറിലെ കെട്ടുകൾ സമാനമാണ്. വിനോദ് തന്നെയാണ് ഇതു ചെയ്തതെന്നാണു നിഗമനം വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ പരിശോധനാഫലവും ലഭിച്ചാലെ കൂടുതൽ അറിയാനാവൂ. ആന്തരികാവയവങ്ങൾ കാക്കനാട്ടെ രാസ പരിശോധന ലാബിലേക്ക് അയച്ചിട്ടുണ്ട്. ഒന്നര മാസം കഴിഞ്ഞേ ഈ ഫലം ലഭിക്കൂ.
വീട്ടിൽ നിന്നു ലഭിച്ച ആത്മഹത്യാകുറിപ്പ് വിശദ പരിശോധനയ്ക്കു വിധേയമാക്കും. വിനോദിന്റെയും രമയുടെയും കയ്യെഴുത്ത് ശേഖരിച്ചു വിദഗ്ധരെകൊണ്ടു താരതമ്യം ചെയ്യും. വിനോദും രമയും ഉപയോഗിച്ച മൊബൈൽ ഫോണുകൾ സൈബർ സെല്ലിൽ വിശദ പരിശോധന നടത്തും. വന്ന കോളുകൾ സുക്ഷ്മമായി നോക്കും. മരിക്കുന്നതിനു 2 ദിവസം മുൻപ് ഈ ഫോണിലേക്കു വിളിച്ചവരിൽ നിന്നു കൂടുതൽ വിവരങ്ങൾ തേടും. വിനോദും രമയും തമ്മിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണു പൊലീസ് നിഗമനം.
ഇന്നു ഞങ്ങളുടെ വിവാഹ വാർഷികമാണ്; നേരത്തെ പോകുകയാണ്. രമ കൊടുങ്ങല്ലൂരിലെ സുഹൃത്തുക്കളോടു പറഞ്ഞതാണിത്. വടക്കേനടയിലെ കോംപ്ലക്സിൽ സ്റ്റേഷനറിക്കട ഏറ്റെടുത്തു നടത്തുന്ന രമയെപ്പറ്റി സമീപത്തെ വ്യാപാരികൾക്കും തൊഴിലാളികൾക്കും നല്ലതു മാത്രമേ പറയാനുള്ളു.വ്യാഴാഴ്ച മകൻ നീരജുമായാണു കടയിലെത്തിയത്. ആരോടും അധികം സംസാരിച്ചില്ല. പല്ലുവേദനയാണെന്നാണു കാരണം പറഞ്ഞത്സാമ്പത്തിക പ്രതിസന്ധിയിലായിരുന്നില്ല കുടുംബം എന്നു ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു.
വീട് വാങ്ങാനും മകളുടെ വിവാഹത്തിനും പണം സ്വരുക്കൂട്ടിയിരുന്നതായി രമയുടെ സഹോദരി ലത പറയുന്നു. വീട്ടിൽ നിന്നു ലഭിച്ച രമയുടെ പഴ്സിൽ അത്യാവശ്യം പണം ഉണ്ടായിരുന്നു.ആശുപത്രിയിൽ പോകുമ്പോൾ വിവരം പറയുന്ന പ്രകൃതമല്ലാത്തതിനാൽ ആശുപത്രിയിൽ പോയതായിരിക്കുമെന്നാണ് വെള്ളിയാഴ്ിച വീട്ടിലെത്തിയപ്പോൾ വാതിൽ അടച്ചതു കണ്ടപ്പോൾ കരുതിയത്.
ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ച വീട്ടമ്മ ചികിത്സയ്ക്കിടെ മരിച്ചു. വയനാട് സ്വദേശിനി ലൈലാമണിയാണ്(56) കോട്ടയം മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 നായിരുന്നു അന്ത്യം.
കഴിഞ്ഞ മാസം 17നാണ് അടിമാലി പൊലീസ് സ്റ്റേഷന് സമീപം ലൈലാമണിയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പക്ഷാഘാതം വന്നു ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്ന നിലയിലായിരുന്നു. ഭര്‍ത്താവ് മാത്യുവാണ് കാറില്‍ ഉപേക്ഷിച്ച് പോയത് എന്ന് ലൈലാമണി പൊലീസിനോട് പറഞ്ഞിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇവരെ പിന്നീട് കോട്ടയം മെഡിക്കല്‍ കൊളജിലേക്ക് മാറ്റുകയായിരുന്നു.
കട്ടപ്പനയില്‍ ഇരട്ടയാറില്‍ താമസിക്കുന്ന മകന്റെ അടുത്തേക്ക് പോകും വഴിയാണ് ഇവരെ മാത്യു വഴിയില്‍ ഉപേക്ഷിച്ചത്. തുടര്‍ന്ന് വാര്‍ത്തകളിലൂടെയാണ് മകന്‍ മഞ്ജിത്ത് വിവരം അറിയുന്നത്. 18 ന് മകന്‍ എത്തിയാണ് ലൈലാമണിയെ മെഡിക്കല്‍ കൊളജിലേക്ക് കൊണ്ടുപോയത്. മാത്യുവിനെ ഇനിയും കണ്ടെത്താനായിട്ടില്ല. മൃതദേഹം മെഡിക്കല്‍ കൊളജ് ആശുപത്രിയുടെ മോര്‍ച്ചറിയിലാണ്.
ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ അപ്രതീക്ഷിതമായി വീശി ചുഴലി വീശി. കോളേജ് മൈതാനത്ത് കുട്ടികള്‍ കൂടി നില്‍ക്കുന്ന സമയത്താണ് പെട്ടന്ന് മണല്‍ ചുഴലി രൂപപ്പെട്ടത്. പേടിച്ച വിദ്യാര്‍ത്ഥികള്‍ ഓടി മാറി. ചൂട് കൂടുന്ന സമയത്താണ് ഇത്തരം പ്രതിഭാസങ്ങള്‍ ഉണ്ടാകുന്നത്.
അന്തരീക്ഷ താപനിലയിലെ വ്യത്യാസങ്ങള്‍ക്കനുസരിച്ച് വായു പെട്ടന്ന് തെന്നി മാറുന്നതാണ് ഇത്തരം ചുഴലികള്‍ക്ക് പിന്നില്‍. മിന്നല്‍ ചുഴലി എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. കരയിലും വെള്ളത്തിലും ഇത്തരം മിന്നല്‍ ചുഴലികള്‍ ഉണ്ടാകാറുണ്ട്.
കേരളത്തിൽ പൊതുവേ കുറവായിരുന്ന ഇത്തരം പ്രതിഭാസങ്ങൾ അടുത്ത കാലത്തായി പലയിടത്തും കണ്ടു വരുന്നുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് എറണാകുളം ജില്ലയിൽ ഇത്തരം മിന്നൽ ചുഴലി രൂപപ്പെട്ടിരുന്നു. ജല ചുഴലിയായിരുന്നു അത്.
സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് ബമ്പർ ഭാഗ്യക്കുറി ഇത്തവണ ലഭിച്ചത് കണ്ണൂർ സ്വദേശിക്ക്. മാലൂർ പുരളിമല കുറിച്യ കോളനിയിലെ പൊരുന്നൻ രാജനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ST 269609 എന്ന ടിക്കറ്റിനാണ് സമ്മാനം.
സ്ഥിരമായി ലോട്ടറിയെടുക്കുന്ന വ്യക്തിയാണ് രാജൻ. 20 ദിവസം മുമ്പാണ് രാജൻ ലോട്ടറി എടുക്കുന്നത്. ഇന്നലെയാണ് ലോട്ടറി ഫലം നോക്കുന്നത്. എന്നാൽ സീരിയൽ നമ്പറിന്റെ കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ ഇന്ന് രാവിലെ കടയിൽ പോയാണ് സമ്മാനം തനിക്കുതന്നെയെന്ന് ഉറപ്പിച്ചത്. പിന്നീട് ബാങ്കിൽ പോയി ലോട്ടറി ടിക്കറ്റ് കൈമാറി സമ്മാനം സ്വന്തമാക്കുകയായിരുന്നു.
ആദിവാസി കോളനി സ്വദേശിയായ രാജന് നിലവിൽ ബാങ്കിൽ 5 ലക്ഷം രൂപ കടമുണ്ട്. വീട് പണിയും പൂർത്തിയായിട്ടില്ല. ലോട്ടറി പണം കൊണ്ട് കടമെല്ലാം വീട്ടി വീടുപണി പൂർത്തിയാക്കണമെന്നാണ് ആഗ്രഹമെന്ന് ട്വന്റിഫോറിനോട് പറഞ്ഞു.
ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്നതാണ് രാജന്റെ കുടുംബം. ഇതിൽ മൂത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചയച്ചു. മകൻ കൂലിപ്പണിക്കാരനാണ്. ഇളയ മകൾ പഠിക്കുകയാണ്.
12 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 കോടി രൂപയാണ്. 50 ലക്ഷം വീതം പത്ത് പേർക്കായാണ് രണ്ടാം സമ്മാനം നൽകുക. മൂന്നാം സമ്മാനമായ 10 ലക്ഷം പത്ത് പേർക്ക് വീതം നൽകും. നാലാം സമ്മാനമായ ഒരു കോടി 20 പേർക്കായി അഞ്ച് ലക്ഷം വീതം നൽകും.
പ്രോത്സാഹന സമ്മാനം
CH 269609, RI 269609, MA 269609, SN 269609, EW 269609, YE 269609, AR 269609, BM 269609, PR 269609
രണ്ടാം സമ്മാനം
CH 211517, RI 225292, ST 108949, SN 259502, EW 217398, YE 201260, AR 236435, BM 265478,PR 164533,
മൂന്നാം സമ്മാനം
CH 360978, RI 157718, ST 377870, MA 381495, SN 356423, EW 254700, YE 313826, AR 297539, BM 187520,PR 289380
പുല്ലൂറ്റ് കോഴിക്കടയില്‍ നാലു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മക്കളായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നയന, നാലാം ക്ലാസ് വിദ്യാര്‍ഥി നീരജ് ഭര്‍ത്താവ് വിനോദ് എന്നിവര്‍ മരിച്ച് 24 മണിക്കൂര്‍ പിന്നിട്ട ശേഷമാണ് ഭാര്യ രമ മരിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ, ഭര്‍ത്താവ് മൂവരെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായിരിക്കുമെന്നാണ് പൊലീസ് സംശയിച്ചിരുന്നത്. എന്നാല്‍, റിപ്പോര്‍ട്ടിലെ ഉള്ളടക്കം പൊലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്.
രമയുടെ തലയില്‍ അടിയേറ്റ ഒരു പാടുണ്ട്. സംഭവ ദിവസം മര്‍ദ്ദനമേറ്റ് രമയുടെ ബോധം നഷ്ടപ്പെടുകയും ഇതിന് ശേഷം വിനോദ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തിരിക്കാം. മണിക്കൂറുകള്‍ക്ക് ശേഷം രമയ്ക്ക് ബോധം തിരിച്ച് കിട്ടുകയും ഈ സമയം ഭര്‍ത്താവിന്റെയും മക്കളുടെയും മൃതദേഹം കാണുകയും ഇവരും ആത്മഹത്യ ചെയ്തിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗനമം. കേസില്‍, ഇവരുടെ മുറിയില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യക്കുറിപ്പ് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ഞായറാഴ്ച വൈകീട്ടാണ് അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ജനല്‍ക്കമ്പിയില്‍ തൂങ്ങിനിന്നിരുന്ന മകള്‍ നയനയുടെ കാലുകള്‍ പ്ലാസ്റ്റിക് കയറുകൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വ്യാഴാഴ്ച രാത്രി എല്ലാവരും ഭക്ഷണം കഴിച്ചതായി പൊലീസ് കരുതുന്നുണ്ട്. പാത്രങ്ങളെല്ലാം കഴുകി വെച്ച നിലയിലായിരുന്നു. ഇവര്‍ക്കു സാമ്പത്തിക ബാധ്യതയുണ്ടായതായി ബന്ധുക്കളും പറയുന്നില്ല. ഈയിടെ സ്വര്‍ണാഭരണം വാങ്ങിയതും ചിട്ടി ലഭിച്ച തുക ഡിപ്പോസിറ്റ് ചെയ്തതായും ബന്ധുക്കള്‍ പറയുന്നു. എന്താണു സംഭവിച്ചതെന്നു പോലും ചിന്തിക്കാനാകാതെ ബന്ധുക്കളും മരണ വീട്ടിലെത്തി പകച്ചു നില്‍ക്കുന്ന കാഴ്ചയാണു കണ്ടത്.
പുല്ലൂറ്റ് കോഴിക്കടയിൽ നാലു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ തൈപറമ്പിൽ വിനോദിന്റെ മേശക്കു മുകളിൽ നിന്നു ലഭിച്ച കുറിപ്പാണിത്.മകൻ നീരജിന്റെ ചെറിയ നോട്ട് പുസ്തകത്തിൽ നിന്നു കീറിയെടുത്ത പേജിലാണ് ഇത് കുറിച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് വീട്ടുകാരെ അവസാനമായി നാട്ടുകാർ കാണുന്നത്. അന്ന് ഇതുവഴി പോയ നഗരസഭ കൗൺസിലർ കവിത മധു നയനയെ വീടിനു മുന്നിൽ കണ്ടിരുന്നു. പതിവു പോലെ തലയാട്ടി ചിരിച്ചു.
വ്യാഴാഴ്ച രാത്രി എല്ലാവരും ഭക്ഷണം കഴിച്ചതായി പൊലീസ് കരുതുന്നുണ്ട്. പാത്രങ്ങളെല്ലാം കഴുകി വെച്ച നിലയിലായിരുന്നു. ഇവർക്കു സാമ്പത്തിക ബാധ്യതയുണ്ടായതായി ബന്ധുക്കളും പറയുന്നില്ല. ഇൗയിടെ സ്വർണാഭരണം വാങ്ങിയതും ചിട്ടി ലഭിച്ച തുക ഡിപ്പോസിറ്റ് ചെയ്തതായും ബന്ധുക്കൾ പറയുന്നു. എന്താണു സംഭവിച്ചതെന്നു പോലും ചിന്തിക്കാനാകാതെ ബന്ധുക്കളും മരണ വീട്ടിലെത്തി പകച്ചു നിൽക്കുന്ന കാഴ്ചയാണു കണ്ടത്.
മിടുക്കരായ രണ്ടു വിദ്യാർഥികൾ. പുല്ലൂറ്റ് കോഴിക്കടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നയനയുടെയും നീരജിന്റെയും അധ്യാപകരുടെ വാക്കുകളാണിത്. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താംക്ലാസ് പഠിച്ച നയന ഇപ്പോൾ കരൂപ്പടന്ന ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ്. മികച്ച പഠനം കാഴ്ചവെക്കുന്നതായി അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.
സഹപാഠികൾക്കും തങ്ങളുടെ സുഹൃത്തിനെ കുറിച്ചു പറയാൻ നല്ല വാക്കുകൾ മാത്രം. അവധി ദിനമാണെങ്കിലും സഹപാഠിയുടെയും കുടുംബത്തിന്റെയും മരണം അറിഞ്ഞെത്തിയ വിദ്യാർഥികൾ തേങ്ങലോടെയാണ് വീടു വിട്ടിറങ്ങിയത്. മൂന്നു ദിവസത്തെ പത്രങ്ങൾ വീടിനു മുൻപിൽ കിടക്കുന്നുണ്ടായിരുന്നു. വിനോദിന്റെ ബൈക്ക് പ്ലാസ്റ്റിക് കവർ ഇട്ടുവച്ചിരുന്നു. നീരജിന്റെ സൈക്കിളും കൃത്യമായി ഒതുക്കി വച്ചിരിക്കുകയായിരുന്നു.
ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ ലാലും സംസ്ഥാന സര്‍ക്കാരും രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മോഹന്‍ലാലിന്റ വസതിയില്‍ സൂക്ഷിച്ചിട്ടുള്ള ആനക്കൊമ്പില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍ പിടിച്ചെടുക്കണമെന്ന ആവശ്യത്തിലാണ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചത്.
മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ നടന്ന റെയ്ഡില്‍ ആനക്കൊമ്പുകള്‍ പിടിച്ചെടുത്തപ്പോള്‍ സാധനങ്ങളുടെ പട്ടികയില്‍ പതിനൊന്ന് അനധികൃതശില്‍പ്പങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതു തൊണ്ടിമുതലാണന്നും പിടിച്ചെടുക്കാന്‍ വനം വകുപ്പിനോട് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചത്.
റാന്നി സ്വദേശിയും മുന്‍ ഫോറസ്റ്റ് അസിസ്റ്റന്‍സ് കണ്‍സര്‍വേറ്ററുമായ ജെയിംസ് മാത്യുവാണ് ശില്‍പ്പങ്ങള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അനുമതിയില്ലാതെ സുക്ഷിക്കുന്ന തൊണ്ടിമുതല്‍ പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കിയില്ല. ഇതിനുപകരം വനം വകുപ്പ് തൊണ്ടി സാധനങ്ങള്‍ പ്രതിയെ തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരിക്കുകയാണന്നും ഇതില്‍ നടപടി വേണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
കാമുകന്റെ കൂടെ പോകുന്നതിന് തടസമായ ഭര്‍ത്താവിനെ സ്വകാര്യ ഫാം ഹൗസിനു സമീപത്തെ കൃഷിയിടത്തിൽ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതി ലിജിയും കാമുകനും മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തും. സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ തടഞ്ഞതിനെത്തുടര്‍ന്ന് മുംബൈയില്‍ കുടുങ്ങിയ ശാന്തന്‍പാറ കൊലപാതകക്കേസിലെ പ്രതികളായ ലിജിയെയും വസീമിനെയുമാണ് പൊലീസ് ഇന്ന് കൊച്ചിയിലെത്തിക്കുക. മതിയായ രേഖകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെയും കേരള പൊലീസ് സംഘത്തെയും മുംബൈ വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. കേസിലെ പ്രതികളായ വസീം, ലിജി എന്നിവരുമായി ശാന്തന്‍പാറ എസ്‌ഐ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു വിമാനത്താവളത്തില്‍ എത്തിയത്.
പൊലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലായതോടെ, പിടിയിലാകാതിരിക്കാന്‍ വിഷം കഴിച്ചതിനെത്തുടര്‍ന്നു മുംബൈയില്‍ ചികിത്സയിലായിരുന്നു ഇവര്‍.കഴിഞ്ഞ വർഷമാണ് ഇടുക്കി ശാന്തന്‍പാറ പുത്തടിയില്‍ ഫാം ഹൗസ് ജീവനക്കാരന്‍ റിജോഷിന്റെ മൃതദേഹം ഭാര്യ ലിജിയും (29) ഫാം ഹൗസ് മാനേജര്‍ വസീമും (32) ചേർന്ന് കഴിച്ചുമൂടിയത്.
12 വർഷം മുമ്പാണ് റിജോഷും ലിജിയും സ്നേഹിച്ച് വിവാഹം ചെയ്തത്. 2 വർഷം മുമ്പാണ് ആണ് റിജോഷും ഭാര്യ ലിജിയും മഷ്റൂം ഹട്ട് എന്ന ഫാം ഹൗസിൽ ജോലിക്കു പോയി തുടങ്ങിയത്. ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്നത് റിജോഷും കൃഷിയിടത്തിലെ വിവിധ ജോലികൾ ചെയ്യുന്നത് ലിജിയും ആയിരുന്നു. 5 വർഷം മുൻപ് ആണ് ഇരിങ്ങാലക്കുട സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള ഫാം ഹൗസിൽ മാനേജരായി തൃശൂർ ഇരിങ്ങാലക്കുട, കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസീം(32) എത്തുന്നത്. അവിടെവച്ചാണ് ഇവർ തമ്മിൽ പ്രണയത്തിലായത്. വസീമും ലിജിയുമായുള്ള ബന്ധം റിജോഷ് അറിഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചത് . വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം മിക്ക ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയിരുന്നതായി സമീപവാസികൾ പറഞ്ഞിരുന്നു. ഇതോടെ റിജോഷ് സ്ഥിരം മദ്യപാനിയായി മാറുകയായിരുന്നു.
റിജോഷിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ വസീം തെളിവുകള്‍ നശിപ്പിക്കുന്നതിനും പിടിക്കപ്പെടാതിരിക്കാനും നടത്തിയത് ദൃശ്യം സിനിമയെ വെല്ലുന്ന നീക്കങ്ങളായിരുന്നു. കൊല നടത്തിയതിന് ശേഷം മൃതദേഹം മറ്റൊരിടത്ത് ഉപേക്ഷിച്ചാല്‍ പൊലീസ് അന്വേഷണം വേഗത്തില്‍ തന്നിലേക്ക് എത്തുമെന്നുറപ്പുള്ള വസീം നിർമാണത്തിലിരിക്കുന്ന മഴവെള്ള സംഭരണിയോട് ചേര്‍ന്നുള്ള കുഴിയില്‍ മൃതദേഹം ഉപേക്ഷിച്ച് കാണാത്ത വിധത്തില്‍ മണ്ണിട്ട് മൂടി. തുടര്‍ന്ന് ജെസിബി ഓപ്പറേറ്ററെ വിളിച്ച് കുഴിയില്‍ ചത്ത പശുവിനെ ഇട്ടിട്ടുണ്ടെന്നും കുറച്ച് മണ്ണ് മാത്രമേ ഇട്ടിട്ടുള്ളു ബാക്കി മണ്ണിട്ട് മൂടുവാനും ആവശ്യപ്പെട്ടു. ഇടപെടലില്‍ അസ്വാഭാവികത തോന്നാത്തതിനാലും മൃതദേഹം കുഴിയില്‍ ഇട്ടതിന്‍റെ സാഹചര്യങ്ങള്‍ ഒന്നും മനസ്സിലാകാത്ത തരത്തിലായിരുന്നു വസീമിന്‍റെ നീക്കം. തുടര്‍ന്ന് തൃശൂരിലുള്ള സഹോദരനെ വിളിച്ച് റിജോഷിന്‍റെ ഭാര്യ ലിജിയുടെ ഫോണിലേക്ക് വിളിക്കാന്‍ ആവശ്യപ്പെട്ടു.
അടുത്ത ദിവസം കോഴിക്കോട്ടുള്ള സഹോദരന്‍റെ സുഹൃത്തിന്‍റെ ഫോണില്‍ നിന്നും ലിജിയുടെ ഫോണിലേക്ക് കോളുകള്‍ വിളിപ്പിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദിച്ചപ്പോള്‍ തെളിവായി ഈ കോളുകള്‍ കാണിച്ച് റിജോഷ് തൃശൂരിൽ നിന്നും കോഴിക്കോട്ട് നിന്നും തന്നെ വിളിച്ചിരുന്നതായി ലിജി തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍, പൊലീസ് ഈ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരാള്‍ വസീമിന്‍റെ സഹോദരനും ഒരാൾ സഹോദരന്‍റെ സുഹൃത്തുമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. സഹോദരനെയും സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്ത സാഹചര്യത്തിലാണ് കഥ ക്ലൈമാക്‌സിൽ എത്തിച്ച് വസീം കുറ്റസമ്മതം നടത്തി വീഡിയോസന്ദേശം അയച്ചത്.
ക്രൂര കൊലപതകത്തിനടുവിൽ എറണാകുളത്തേക്കെന്ന് പറഞ്ഞ് പോയ ഭര്‍ത്താവ് തിരിച്ചുവന്നില്ലെന്നാണ് ഭാര്യ ലിജി പോലീസിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാല്‍ ലിജിയേയും ഇവരുടെ വീടിന് സമീപത്തുള്ള സ്വകാര്യ റിസോര്‍ട്ടിലെ മാനേജറായ വസീമിനെയും കാണാതായതോടെ ബന്ധുക്കള്‍ക്ക് സംശയമായി. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ റിസോര്‍ട്ടിലെ ഫാമിന് സമീപം കുഴിയെടുത്തതായി കണ്ടെത്തിയത്. ഇത് കുഴിച്ചു നോക്കിയപ്പോള്‍. ചാക്കില്‍ കെട്ടിയ നിലയില്‍ റിജോഷിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം പാതി കത്തിച്ച ശേഷമാണ് കുഴിച്ചിട്ടത്.