Kerala

കൊടുങ്ങല്ലൂർ: കഴിഞ്ഞ ദിവസമാണ് തൃശ്ശൂരിനെ നടുക്കിയ കൂട്ട ആത്മഹത്യ പുറംലോകം അറിഞ്ഞത്. കോഴിക്കട ബസ് സ്റ്റോപ്പിനു പടിഞ്ഞാറ് പുഞ്ചപ്പറമ്പ് റോഡ് തൈപ്പറമ്പത്ത് വിനോദ് (46), ഭാര്യ രമ (40), മക്കളായ നയന (17), നീരജ് (9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.

ഡിസൈനറായ വിനോദിനെ മൂന്നു ദിവസമായി ജോലിസ്ഥലത്തു കാണാതായതോടെ സഹപ്രവർത്തകൻ അന്വേഷിച്ചെത്തിയപ്പോഴാണ് മരണ വിവരം പുറത്തറിഞ്ഞത്. ഇന്നലെ വൈകിട്ട് 5.45നാണു നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. മരിച്ചിട്ടു മൂന്നു ദിവസമായെന്നാണ് പൊലീസ് നിഗമനം.

വീട് അടഞ്ഞു കിടക്കുന്നതു കണ്ടപ്പോൾ സുഹൃത്തുക്കൾ മൊബൈൽ ഫോണിൽ വിളിച്ചു. അകത്ത് മൊബൈൽ ബെല്ലടിക്കുന്നുണ്ടായിരുന്നു. അയൽവാസികളോടു കാര്യം തിരക്കിയതോടെ ഇവരും ബന്ധുക്കളും എത്തി വീടിനു ചുറ്റും തിരഞ്ഞപ്പോഴാണ് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപെട്ടത്. പൊലീസെത്തി വാതിൽ തകർത്താണ് അകത്തു കയറിയത്. വിനോദിന്റെ മൃതദേഹം ഹാളിൽ ഫാനിലും മകൻ നീരജിന്റെ മൃതദേഹം ജനലിലുമാണു കാണപ്പെട്ടത്.

സമീപത്തെ രണ്ടു മുറികളിലായി രമയേയും നയനയേയും ജനലിൽ തൂങ്ങിയ നിലയിലും കണ്ടെത്തി. കൊടുങ്ങല്ലൂരിലെ സ്റ്റേഷനറി കടയിലെ ജീവനക്കാരിയാണു രമ. ഉടമ സ്ഥലത്തില്ലാത്തതിനാൽ ഒരു മാസമായി കട ഏറ്റെടുത്തു നടത്തുകയായിരുന്നു. കരൂപ്പടന്ന ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് നയന. നീരജ് ചാപ്പാറ ലേബർ എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയുമായിരുന്നു

 

ബിഗ്‌ ബോസ് ഓരോ എപ്പിസോഡുകളും പിന്നിടുകയാണ്. മത്സരാർത്ഥികളുടെ വ്യത്യസ്ത മുഖങ്ങളും ഷോക്കിടെ കാണുന്നുണ്ട്.

എന്നാൽ കഴിഞ്ഞ എപ്പിസോഡിൽ ഒരു രോഗത്തിന്റെ പേരു വിളിച്ച് രജിത് കുമാറിനെ അവഹേളിച്ച മഞ്ജു പത്രോസിനെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു മോഹൻലാൽ. മഞ്ജുവിന്റെ ഭാഗത്ത് നിന്ന് മോശമായ വാക്ക് രജിത്തിന് നേരെ വന്നതാണ് പ്രശനത്തിന്റെ തുടക്കം

അതെ സമയം തന്നെ മഞ്ജുവിനെതിരെ ചില വാർത്തകൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. മഞ്ജുവിൽ നിന്നും വിവാഹ മോചനം ഭർത്താവും കുടുംബവും ആവശ്യപ്പെട്ടു വെന്നുള്ള വാർത്തകളായിരുന്നു . ഇപ്പോൾ ഇതാ ആ വാർത്തയോട് പ്രതികരിക്കുകയാണ് ഭർത്താവ് സുനിച്ചൻ.

മഞ്ജുവിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് സുനിച്ചൻ വ്യാജ വാർത്തകളോട് പ്രതികരിച്ചത്. ഇത്തരം വാർത്തകൾ പ്രചരിച്ചതിൽ തനിക്ക് ദുഃഖം ഉണ്ട് . അതെ സമയം തന്നെ അതിൽ സത്യം ഇല്ലെന്നും സുനിച്ചൻ പറയുന്നു.

സുനിച്ചന്റെ വാക്കുകളിലൂടെ,

നമസ്കാരം ഞാൻ സുനിച്ചൻ ആണ് സംസാരിക്കുന്നത്. ഇപ്പോൾ ദുബായിൽ ആണുള്ളത്. ഒരു വര്ഷം ആയി ഇവിടെ എത്തിയിട്ട്. ഇടക്ക് ഒരു രണ്ടു മാസം നാട്ടിൽ ലീവിന് പോയിരുന്നു. പിന്നെ ബിഗ് ബോസ് എല്ലാരും കാണുന്നുണ്ട് എന്ന് എനിക്കറിയാം. ഞാൻ ഇടയ്ക്ക് ഏഷ്യാനെറ്റിൽ ചെന്നിരുന്നുവെന്നും മഞ്ജുവിൽ നിന്നും ഡിവോഴ്സ് വേണം എന്ന് ആവശ്യപ്പെട്ടുവെന്നും ചേർത്ത് ഒരു വാർത്ത ഇടയ്ക്ക് കണ്ടു “

” ഞാൻ അത് ഏഷ്യാനെറ്റിൽ വിളിച്ചു ചോദിച്ചു. അപ്പോൾ അവർ അത് പെയ്ഡ് ന്യൂസ് ആണെന്നു പറഞ്ഞു. എനിക്ക് ഒരുപാട് സങ്കടമായി. അങ്ങിനെ ഒരു വാർത്ത ഇല്ല. കാരണം എന്റെ കുടുംബവും അവളുടെ കുടുംബവും പിന്തുണ നല്കിയിട്ടാണ് അവൾ ബിഗ് ബോസിൽ പോയത്”

“ഞാനും എല്ലാരും അവളെ സപ്പോർട്ട് ചെയ്യുന്നുണ്ട്. പിന്നെ അവൾ കഴിഞ്ഞ ഒരു എപ്പിസോഡിനകത്ത് കുഷ്ഠരോഗി എന്ന പരാമർശം നടത്തുകയുണ്ടായി. അതിനു ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. അവളുടെ വായിൽ നിന്നും അത് അറിയാതെ പറഞ്ഞു പോയതാണ്. പിന്നെ ഇത് ഒരു ഗെയിം അല്ലെ ആ രീതിയിൽ കണ്ടാൽ മതി. പിന്നെ എല്ലാരും ബിഗ് ബോസ് കാണണം മഞ്ജുവിനെ സപ്പോർട്ട് ചെയ്യണം, ഞാനും ചെയ്യാം” എന്നും ലൈവിലൂടെ സുനിച്ചൻ വ്യക്തമാക്കി.

സ്വന്തം ലേഖകൻ

ഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ കടത്താനും അവയിൽ അനാവശ്യ ഇടപെടൽ നടത്താനും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നു . വ്യക്തമായ തെളിവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി. രണ്ടു വീഡിയോകളാണ് ഇതിന് തെളിവായി മുതിർന്ന പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ്  പുറത്തു വിട്ടിരിക്കുന്നത്. ഒരു വീഡിയോക്കൊപ്പം ബാബർപുർ നിയമസഭാ മണ്ഡലത്തിലെ സരസ്വതി വിദ്യ നികേതൻ സ്‌കൂളിൽ നിന്ന് ആളുകൾ ഉദ്യോഗസ്ഥനെ ഒരു ഇവിഎമ്മുമായി പിടികൂടിയതും കാണാം . രണ്ടാമത്തെ വീഡിയോയിൽ, തെരുവിലൂടെ വോട്ടിങ് മെഷീൻ കൊണ്ടുപോകുന്നത് കാണാം.

പാര്‍ട്ടികളെല്ലാം ചൊവ്വാഴ്ചത്തെ വോട്ടെണ്ണലില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിയുകയാണ്. ഇതിനിടെയാണ് പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ആം ആദ്മി രംഗത്ത് എത്തിയിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടിങ് കഴിഞ്ഞ ശേഷം ദില്ലിയില്‍ പലയിടത്തും പോളിങ് ഉദ്യോഗസ്ഥര്‍ വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലേക്ക് കൈമാറിയില്ലെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത് . സീല്‍ ചെയ്ത വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലേക്ക് അയക്കാതെ ചിലയിടങ്ങളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ കൈവശം വച്ചിരിക്കുന്നതായി പിടിക്കപ്പെട്ടിട്ടുണ്ട്.

സീല്‍ ചെയ്യുന്ന ഇവിഎം മെഷീനുകള്‍ പോളിങ് ഉദ്യോഗസ്ഥര്‍ നേരെ സ്ട്രോങ് റൂമുകളിലേക്ക് കൊണ്ടുപോവേണ്ടതാണ്. ഇവിഎമ്മുകള്‍ കയ്യിലെടുത്ത് ഡിടിസി ബസില്‍ നിന്നും ഇറങ്ങുന്ന പോളിങ് ഉദ്യോഗസ്ഥരുടെ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വരുന്നത് . ഇവിടെ നിന്നും ഇവിഎം യന്ത്രങ്ങളുമായി ഒരു പോളിങ് ഉദ്യോഗസ്ഥനെ ജനങ്ങള്‍ പിടികൂടി.  ദില്ലിയിലെ പല സ്ഥലങ്ങളിൽ നിന്നും സമാനമായ രീതിയില്‍ വോട്ടിംഗ് മെഷീൻ മോഷണത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് . അതുകൊണ്ടാണ് മൊത്തം പോൾ ചെയ്യപ്പെട്ട വോട്ടിന്റെ കണക്കുകളും ഇലക്ഷൻ കമ്മീഷൻ ഇതുവരെ പുറത്ത് വിടാത്തതും . ബി ജെ പിയും പോലീസ്സും  ഇലക്ഷൻ കമ്മീഷനും ഒന്നിച്ചുകൊണ്ട് ഡൽഹിയിൽ ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കുന്ന ദയനീയ കാഴ്ചയ്ക്കാണ് ഡൽഹി ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത് .

സ്വന്തം ലേഖകൻ

ഡെൽഹി : ഡെൽഹി നിയമസഭയിലേയ്ക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പിന് ശേഷം പുറത്ത് വന്ന എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും ആം ആദ്മി പാർട്ടി ഹാർട്ടിക്ക് വിജയം നേടി വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നു . ഈ വാർത്ത കണ്ട് അമിതമായ ആവേശത്തിലും , ആത്മവിശ്വാസത്തിലുമാണ് ഇന്ത്യയിലും , ലോകം മുഴുവനിലുമുള്ള ആം ആദ്മികൾ.  ആകെയുള്ള എഴുപത് സീറ്റും ആം ആദ്മി പാർട്ടി തൂത്ത് വാരുമെന്നും , കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ കൂടുതൽ വോട്ടിംഗ് ശതമാനം ആം ആദ്മി പാർട്ടിക്ക് ലഭിക്കുമെന്നും ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ സമയം മുതൽ ഒട്ടുമിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ഇന്നത്തെ എക്സിറ്റ് പോൾ ഫലങ്ങൾ കണ്ട് നിങ്ങൾ അമിത ആത്മവിശ്വാസവും ആവേശവും കാണിക്കരുത് . കാരണം ഇന്നത്തെ ഇന്ത്യൻ ഭരണകൂടത്തിന്റെ താല്പര്യങ്ങൾക്ക് അനുസരിച്ച് ആം ആദ്മി പാർട്ടിക്ക് അനുകൂലമായും , പ്രതികൂലമായും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന വിറ്റഴിക്കപ്പെട്ട മാധ്യമങ്ങളാണ് ഇന്ന്  ഇന്ത്യയിൽ ഏറെയും . അതോടൊപ്പം വോട്ടിംഗ് മെഷിനിലെ എല്ലാ തട്ടിപ്പുകൾക്കും കൂട്ട് നിൽക്കുന്ന ഇലക്ഷൻ കമ്മീഷനും . നിങ്ങൾ ഇവരെ ഒരിക്കലും വിശ്വസിക്കരുത് എന്ന് പറയാൻ കാരണം കഴിഞ്ഞ പഞ്ചാബ് ഇലക്ഷനിലെ തെരഞ്ഞെടുപ്പിന്റെ ഫലങ്ങളാണ് .

പഞ്ചാബ് ഇന്റലിജൻസും , പഞ്ചാബിലെ മഹാഭൂരിപക്ഷം മാധ്യമങ്ങളും ആം ആദ്മി പാർട്ടി ഭൂരിപക്ഷം സീറ്റുകൾ നേടി പഞ്ചാബിൽ  അധികാരത്തിലെത്തുമെന്ന് കണ്ടെത്തിയ കാര്യം നിങ്ങൾ മറക്കരുത് . എന്നാൽ ഡെൽഹിക്ക് പുറത്തേയ്ക്ക് ആം ആദ്മി പാർട്ടിയെ ഒരിക്കലും വളർത്തരുത് എന്ന വ്യക്തമായ താല്പര്യത്തോടെ ബി ജെ പിയും കോൺഗ്രസ്സും ഒത്ത് കളിച്ച് പഞ്ചാബിൽ കോൺഗ്രസ്സിന് ഭരണം നൽകികൊണ്ട് ആം ആദ്മി പാർട്ടിയെ ചതിയിലൂടെ തോല്പിക്കുകയായിരുന്നു . ഇതിന് പ്രത്യുപകാരമായിട്ടാണ് മറ്റ് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് മെഷീൻ തട്ടിപ്പിലൂടെ ബി ജെ പി ഭരണത്തിലെത്തിയിട്ടും കോൺഗ്രസ്സ് അതിനെതിരെ  പ്രതികരിക്കാതിരുന്നത് . എന്നാൽ യുപിയിൽ രാഹുൽ ഗാന്ധിയെ വരെ വോട്ടിംഗ് മെഷിൻ തട്ടിപ്പിലൂടെ തോൽപ്പിച്ചപ്പോഴാണ് തങ്ങൾ ചെയ്ത തെറ്റ് കോണ്ഗ്രസിന് മനസ്സിലായത് .

ലോകോത്തര നിലവാരത്തിലുള്ള മികച്ച ഭരണം നടത്തിയ ഇന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രിയായ അരവിന്ദ് കേജരിവാളും ആം ആദ്മി പാർട്ടിയും ഇപ്രാവശ്യം ഡെൽഹിയിൽ  അധികാരത്തിൽ എത്തിയില്ലെങ്കിൽ അത് നൂറ് ശതമാനം വോട്ടിംഗ് മെഷിൻ തട്ടിപ്പിലൂടെ തന്നെ ആയിരിക്കുമെന്ന് ജനം വിശ്വസിക്കുമെന്ന് ബി ജെ പിക്ക് നല്ലവണ്ണം അറിയാം . അങ്ങനെ സംഭവിച്ചാൽ ഡെൽഹിയിൽ ഇത്രയധികം ജനസ്വാധീനമുള്ള ആം ആദ്മി പാർട്ടി ഡെൽഹിയെ പ്രക്ഷോഭങ്ങൾ കൊണ്ട് നിറയ്‌ക്കുമെന്നും , വോട്ടിംഗ് മെഷീൻ മാറ്റി ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തെരുവുകളിലിറങ്ങി മോദിക്കും അമിദ് ഷായ്ക്കും നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് ഡെൽഹിയെ മാറ്റുമെന്നും നന്നായി അറിയാം . അതുകൊണ്ട് തന്നെ ആം ആദ്മി പാർട്ടിയെ എല്ലാ സീറ്റിലും വോട്ടിംഗ് മെഷിനിലൂടെ തോല്പിയ്ക്കാൻ സാധ്യതയില്ല.

പകരം  തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ എഴുപത് സീറ്റും ആം ആദ്മി നേടുമെന്ന് പ്രവചിപ്പിച്ച അതേ മാധ്യമങ്ങളെക്കൊണ്ട് അവസാന ഘട്ടത്തിൽ ബി ജെ പി മുൻപന്തിയിലെത്തിയെന്നും അതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ ബി ജെപിക്ക് സീറ്റ് കൂടിയതെന്നും , എന്നാൽ 47 മുതൽ 56 വരെ സീറ്റ് നേടി ആം ആദ്മി പാർട്ടി അധികാരത്തിലെത്തുമെന്ന് പ്രചരിപ്പിക്കുന്നതും. കഴിഞ്ഞ തവണ 70 ൽ 67 സീറ്റ് നേടിയ ആം ആദ്മി പാർട്ടിയുടെയും കെജ്രിവാളിന്റെയും സ്വീകാര്യത ഡെൽഹിയിൽ കുറഞ്ഞുവെന്ന് വരുത്തി തീർക്കുവാനും , പൗരത്യ ഭേദഗതി ബില്ലിൽ ബി ജെ പിക്ക് അനുകൂലമായി ജനം വോട്ട് ചെയ്തു എന്ന് പ്രചരിപ്പിക്കാനുമാണ് ഈ എക്സിറ്റ് പോൾ ഫലങ്ങളുടെ ഉദ്യേശം . അതോടൊപ്പം ആം ആദ്മി പാർട്ടിക്ക് ഭരണം നൽകികൊണ്ട് വോട്ടിംഗ്‌ മെഷിനെതിരെയുള്ള ശബ്ദം ഇല്ലാതാക്കുക എന്ന ഗൂഢതന്ത്രവും .

കാമുകനൊപ്പം ജീവിക്കാന്‍ മക്കളെ കുളത്തിലെറിഞ്ഞ് കൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും.കല്‍പ്പകഞ്ചേരി പുത്തനത്താണി ചേറൂരാല്‍പറമ്പ് പന്തല്‍പറമ്പില്‍ റഫീഖിന്റെ ഭാര്യ ആയിഷ(43)യെയാണ് ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കില്‍ ആറുമാസത്തെ അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഇവരെ ജീവപരന്ത്യം ശിക്ഷിച്ചത്.

കേസിലെ രണ്ടാം പ്രതിയും ആയിഷയുടെ കാമുകനുമായ ഓട്ടോ ഡ്രൈവര്‍ ബാവപ്പടി പുന്നത്തല കക്കാട് ഷാഫി(35)യെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി കഴിഞ്ഞ വെറുതെ വിട്ടിരുന്നു.

2013 ഡിസംബര്‍ 18നായിരുന്നു കേസിന്നാസ്പദമായ സംഭവം. ഭര്‍ത്താവ് റഫീഖ് വിദേശത്തായിരുന്ന സമയത്ത് ഓട്ടോ ഡ്രൈവര്‍ ബാവപ്പടി പുന്നത്തല കക്കാട് ഷാഫിയുമായി വീട്ടമ്മ ബന്ധം സ്ഥാപിച്ചു. ബന്ധം പ്രണയത്തിലേക്ക് വഴിമാറിയതോടെയാണ് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും കുട്ടികള്‍ തടസ്സമാവുമെന്ന് മനസ്സിലാക്കിയാണ് കൊല്ലാന്‍ തീരുമാനിക്കുന്നത്.

അങ്ങനെയാണ് ഒമ്പതും ഏഴും പ്രായമുള്ള മക്കളെ കൊലപ്പെടുത്താന്‍ ആയിഷ തീരുമാനിക്കുന്നത്. ഒമ്പതുകാരനായ മുഹമ്മദ് ഷിബിനേയും ഏഴ് വയസുകാരിയായ ഫാത്തിമ റഫീദയേയും മദ്രസയിലേക്ക് കൊണ്ടുപോവുന്നതിനിടെ വഴിയിലുള്ള ആഴമേറിയ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു.

എന്നാല്‍ കുട്ടികളുടെ കൊലപാതക വിവരം അറിഞ്ഞതോടെ കാമുകന്‍ ഭയന്ന് പിന്മാറി. തുടര്‍ന്ന് ആയിഷ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

പത്തനംതിട്ടയിൽ ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ നടത്തിയ പ്രസംഗത്തിനെതിരെ വയനാട് യുവ ജനതാദൾ പ്രവർത്തകർ പോലീസിൽ പരാതി നൽകി. പ്രസംഗം വർഗീയ കലാപത്തിന് കാരണമാകും എന്ന് ആരോപിച്ചാണ് യുവജനതാദള്‍ പരാതി നല്‍കിയിരിക്കുന്നത്. കൽപറ്റ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.

വിവാദ പ്രസംഗത്തില്‍ നേരത്തെ മറ്റൊരു പരാതി ഫാദറിനെതിരെ കണ്ണൂര്‍ പൊലീസിന് ലഭിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് പഴയങ്ങാടി സ്വദേശി ബി തന്‍വീര്‍ അഹമ്മദ് എന്നയാളാണ് പരാതി നല്‍കിയത്. മതസ്പര്‍ധയും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തിയെന്ന് കാണിച്ചാണ് തന്‍വീറിന്‍റെ പരാതി.

ക്രിസ്ത്യന്‍, ഹിന്ദു മതവിശ്വാസികള്‍ക്കിടയില്‍ മുസ്ലീങ്ങളോട് വിദ്വേഷവും പകയും ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് മാത്രം നടത്തിയതാണ് പ്രസ്തുത പ്രസംഗമെന്നാണ് പരാതിയില്‍ പറയുന്നത്. ചരിത്രത്തെ വളച്ചൊടിച്ച് മുസ്ലീം വിരോധം ജനിപ്പിക്കാനുള്ള വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

ലോകത്താകെ ക്രിസ്ത്യാനികളെ കൊല്ലുന്നത് മുസ്ലീങ്ങളാണെന്നുള്ള പ്രസംഗം തികച്ചും അടിസ്ഥാനരഹിതവും ജനങ്ങളില്‍ മുസ്ലീം വിരോധം ഉണ്ടാക്കാനും മുസ്ലീങ്ങളെ വെറുക്കാന്‍ ആഹ്വാനം ചെയ്യുന്നതുമാണ്. നാടിന്‍റെ ഐക്യം തകര്‍ക്കാന്‍ നോക്കിയ ഫാ ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും തന്‍വീര്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

പ്രസംഗം വിവാദമായതോടെ ഈ വിഷയത്തിൽ വിശദീകരണവുമായി ഫാദർ പുത്തൻപുരക്കലും രംഗത്തെത്തി. വിവാദപരാമര്‍ശങ്ങളില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയുണ്ടായി. താൻ ഇസ്‌ലാം മതത്തെ എതിര്‍ക്കുന്നില്ലെന്നും വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക രാജ്യങ്ങളിലെ പീഡനങ്ങളെക്കുറിച്ച് ധ്യാനത്തിനിടെ വന്ന ചോദ്യത്തിന് മറുപടി പറയുക മാത്രമാണ് താൻ ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

കൂനമ്മാവ് പരാമര്‍ശം തമാശയാണെന്നും അദ്ദേഹം വിശദീകരിച്ചു. ടിപ്പുസുല്‍ത്താന്‍റെ പടയോട്ടത്തെക്കുറിച്ച് പറഞ്ഞത് ചരിത്രവസ്തുതയല്ലെന്നും, തന്റെ സ്ഥിരം രീതിയില്‍ പറഞ്ഞുപോയതാണെന്നും. ഇത് സംബന്ധിച്ച് ഒരു വിവാദത്തിനും ഇനി താനില്ലെന്നും, സിഎഎ, എന്‍ആര്‍സി വിഷയത്തില്‍ താൻ മുImage result for ft-jospeh-puthanpurakkalസ്‌ലിം സമുദായത്തിന്റെ പക്ഷത്താണെന്നും ഫാ.പുത്തന്‍പുരയ്ക്കല്‍ ഒരു ചാനലിനോട് പ്രതികരിച്ചു.

ഒരു വേദിയിൽ വിശിഷ്ടാതിഥിക്ക് പതിനായിരത്തിലധികം പുസ്തകം സമ്മാനിച്ച് റെക്കോർഡ് ഇട്ടിരിക്കുകയാണ് അധ്യാപക സംഘടനയായ കെപിഎസ്ടിഎ. തൃശ്ശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് അധ്യാപകർ ടി.എൻ.പ്രതാപൻ എംപിക്ക് പുസ്തകങ്ങൾ സമ്മാനിച്ചത്.

എംപിയായ മുതൽ ടി എൻ പ്രതാപൻ പൊതുപരിപാടികളിൽ പൂച്ചെണ്ടോ ഷാളോ സ്വീകരിക്കുന്നില്ല. പകരം ഒരു പുസ്തകമാണ് എംപിക്കിഷ്ടം. ഇത് തിരിച്ചറിഞ്ഞാണ് സംഘടനയുടെ സംസഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവരെല്ലാം ഒരു പുസ്തകം കയ്യിൽ കരുതിയത്. ഇതു വരെ കിട്ടിയ പതിനായിരത്തോളം പുസ്തകങ്ങൾ വിവിധ ലൈബ്രറികള്‍ക്ക് എംപി കൈമാറിക്കഴിഞ്ഞു.

വിയ്യൂരിലെ അതി സുരക്ഷാ ജയിലിൽ ഒരു ലൈബ്രറിയും സ്ഥാപിച്ചു. ഇത്രയധികം പുസ്തകങ്ങൾ കൈമാറിയതോടെ യുണിവേഴ്സൽ റെക്കോഡ് ഫോറത്തിന്റെ പുരസ്ക്കാരവും ഇവരെ തേടിയെത്തി.

കൊച്ചിയില്‍ യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പകര്‍ത്തിയ ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ചണ്ഡിഗഡിലെ കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലാബിലാണു ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചത് നടന്‍ ദിലീപിന്റെ ഹര്‍ജിയിലാണു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. റിപ്പോര്‍ട്ട് ദിലീപിന്റെ അഭിഭാഷകനു കൈമാറി. ഓടുന്ന വാഹനത്തിനുള്ളില്‍ യുവനടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പു ലഭിക്കാന്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം തള്ളിയ സുപ്രീം കോടതി ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ പ്രതിഭാഗത്തിന് അനുവാദം നല്‍കി.

ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കും വരെ സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കാനായി ദിലീപ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസിലെ നിര്‍ണായക സാക്ഷിയായ നടി രമ്യാ നമ്പീശനെയും നടനും സംവിധായകനും നിര്‍മാതാവുമായ ലാലിന്റെ ജീവനക്കാരന്‍ സുജിത്ത്, രമ്യയുടെ സഹോദരന്‍ രാഹുല്‍ എന്നിവരെ വെള്ളിയാഴ്ച വിസ്തരിച്ചു. എന്നാല്‍ പി.ടി. തോമസ് എംഎല്‍എ, സിനിമാ നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവര്‍ അവധി അപേക്ഷ നല്‍കി വിട്ടുനിന്നു.

അതേസമയം രമ്യാ നമ്പീശന്റെ സാക്ഷി വിസ്താരം പ്രത്യേക കോടതിയില്‍ പൂര്‍ത്തിയാകുമ്പോൾ പ്രോസിക്യൂഷന്‍ കൂടുതല്‍ പ്രതീക്ഷയില്‍. പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരമാണ് നടക്കുന്നത്. സിനിമ പ്രവര്‍ത്തകര്‍ അടക്കം 136 സാക്ഷികളെയാണ് ആദ്യഘട്ടം വിസ്തരിക്കുന്നത്. നടിയുടെയും ബന്ധുക്കളുടെയും വിസ്താരം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ആരും മൊഴി മാറ്റിയില്ല. അതിവേഗത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 90 ദിവസത്തിനുള്ളില്‍ വിചാരണ കഴിയും. കേസിലെ മുഖ്യ സാക്ഷിയും ഇരയുമായ നടിയടക്കമുള്ളവരുടെ ക്രോസ് വിസ്താരം അടുത്തയാഴ്ച ആരംഭിക്കാന്‍ കോടതി കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകനോടു നിര്‍ദ്ദേശിച്ചു.

ബി രാമന്‍പിള്ളയാണ് ദിലീപിന്റെ വക്കീല്‍. തന്റെ ആവനാഴിയിലെ അടവുകളെല്ലാം ഇരയ്‌ക്കെതിരെ വക്കീല്‍ പുറത്തിറക്കാന്‍ സാധ്യത ഏറെയാണ്. സാക്ഷിവിസ്താരം ഏഴുദിവസം പിന്നിട്ടപ്പോള്‍ പ്രോസിക്യൂഷന്‍ സാക്ഷികളാരും ഇതുവരെ കൂറുമാറിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം കേസിൽ രമ്യാ നമ്പീശന്റെ മൊഴി അതി നിര്‍ണ്ണായകമാണ്. നടിയെ ആക്രമിച്ച സംഘത്തില്‍ ദിലീപ് ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തില്‍ ബുദ്ധികേന്ദ്രം ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. നടിയെ ആക്രമിച്ച ദിവസം ദിലീപ് നടത്തിയ ഫോണ്‍ വിളികളും നടന് വിനയായി. നടി ആക്രമിക്കപ്പെട്ട ദിവസം തനിക്ക് അസുഖമാണെന്നായിരുന്നു ദിലീപ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഈ ദിവസം രാത്രി ദിലീപ് രാത്രി രണ്ടര മണി വരെ ഫോണില്‍ പലരോടും സംസാരിക്കുകയായിരുന്നു. നാല് പേരെയാണ് ദിലീപ് പ്രധാനമായും വിളിച്ചത്. അസുഖമായിരുന്നുവെങ്കില്‍ എന്തിനായിരുന്നു ഈ വിളികള്‍ എന്നാണ് പൊലീസിന്റെ ചോദ്യം. നടി ആക്രമിക്കപ്പെട്ട കാര്യം പിറ്റെ ദിവസം രാവിലെ നിര്‍മ്മാതാവ് ആന്റോ ആന്റണി വിളിച്ചപ്പോഴാണ് അറിഞ്ഞതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്.

13 സെക്കന്‍ഡ് മാത്രം നില നിന്ന ആ കോളായിരുന്നു ദിലീപിനെതിരായ സംശയം ബലപ്പെടാനുള്ള പ്രധാന കാരണമായിരുന്നെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കോടതിയില്‍ പൊലീസ് നിരത്തിയ തെളിവുകള്‍ ദിലീപിന് തിരിച്ചടിയാണ്. സംഭവം നടന്ന ദിവസം രാത്രി രമ്യാ നമ്പീശന്റെ വീട്ടിലെ ലാന്റ് ഫോണിലേക്ക് ദിലീപിന്റെ വീട്ടിലെ ലാന്റ് ലൈനില്‍ നിന്നും കോള്‍ പോയിരുന്നു. ഇത് എന്തിന് വേണ്ടിയാണെന്നോ ആരാണ് വിളിച്ചതെന്നോ ദിലീപ് കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായ രമ്യയുടെ വീട്ടിലേക്ക് വിളിച്ചത് വെറുതേയല്ലെന്ന് തെളിവുകള്‍ നിരത്തി പൊലീസ് വാദിക്കുന്നു.

പനിയായതിനാല്‍ വിശ്രമിച്ചെന്ന് പറഞ്ഞ അന്ന് രാത്രി 12 അര വരെ ദിലീപ് പലരുമായും ഫോണില്‍ സംസാരിച്ചു. പനികാരണം വിശ്രമിക്കുന്ന ആളാണോ പാതിരാത്രി വരെ പലരുമായും ഫോണില്‍ സംസാരിച്ചതെന്ന ചോദ്യത്തിനും ദിലീപിന് ഉത്തരമില്ലായിരുന്നു. ആക്രമിക്കുന്നത് ക്വട്ടേഷനാണെന്ന കാര്യം പള്‍സര്‍ നടിയോട് പറഞ്ഞിരുന്നു. ക്വട്ടേഷന്‍ നല്‍കിയ ആള്‍ നിങ്ങളെ വിളിക്കും എന്നും പറഞ്ഞിരുന്നു. രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോയ ഫോണ്‍കോളിന് ഇതുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സമര്‍ത്ഥിച്ചത്. ദിലീപിന്റെ ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സുപ്രധാന വിവരം പൊലീസിന് ലഭിച്ചത്. തൃശൂരില്‍ നിന്ന് രമ്യയുടെ കൊച്ചിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടതെന്നതും ദിലീപിനെ കുരുക്കിലാക്കി. അതുകൊണ്ട് തന്നെ രമ്യയുടെ മൊഴി അതിനിര്‍ണ്ണായകമാണ്.

നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പുറം കല്ലറയ്ക്കല്‍ ടെല്‍വിന്‍ തോംസന്റെ ഭാര്യ ടാന്‍സി (26) നെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രാവിലെ പള്ളിയില്‍ പോകാന്‍ ഒരുങ്ങുന്നതിനായി മുറിയിലേക്ക് കയറിയ ടാന്‍സി പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് ഭര്‍തൃമാതാവ് അയല്‍ക്കാരെ വിളിച്ചുവരുത്തി മുറി തള്ളിത്തുറന്നപ്പോഴാണ് ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

കുവൈറ്റില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ടെല്‍വിന്റെ അടുത്തേക്ക് അടുത്തമാസം പോകാനിരിക്കെയാണ് ടാന്‍സി ആത്മഹത്യ ചെയ്തത്. പുത്തന്‍വേലിക്കര ഇളന്തിക്കര പയ്യപ്പിള്ളി പൗലോസിന്റെ മകളാണ്. കഴിഞ്ഞ നവംബര്‍ 20 നായിരുന്നു ടാന്‍സിയുടെ വിവാഹം കഴിഞ്ഞത്. മൃതദേഹം പരിശോധനയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ടാന്‍സി എന്തിന് ആത്മഹത്യ ചെയ്തുവെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആത്മഹത്യാകുറിപ്പ് പോലെ തോന്നിക്കുന്ന ഡയറിക്കുറിപ്പുകള്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. “നിങ്ങളുടെ സ്നേഹം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.. നിങ്ങളൊക്കെ എത്രമാത്രം എന്നെ സ്നേഹിക്കുന്നു…ഞാന്‍ കുറെ തെറ്റ് ചെയ്തു..ഭര്‍ത്താവിന്റെ അപ്പച്ചനും അമ്മച്ചിയുമാണ് എനിക്ക് സ്നേഹം മനസിലാക്കി തന്നത്. ഇതിനൊന്നുമുള്ള അര്‍ഹത എനിക്കില്ല. ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട്..എന്നൊക്കെയാണ് ഡയറി കുറിപ്പുകളില്‍ പറയുന്നത്.

ഞായറാഴ്ചയാണ് ടാന്‍സിയെ ഷാളില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പള്ളിയില്‍ പോകുന്നതിനായി ഒരുങ്ങാന്‍ മുറിയില്‍ കയറിയ ടാന്‍സിയെ ഏറെ നേരം കഴിഞ്ഞും ഭര്‍ത്തൃമാതാവ് അയല്‍ക്കാരെ ഇളിച്ചു വരുത്തി കതകു തുറന്നു നോക്കിയപ്പോഴാണ് ടാന്‍സിയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. കഴിഞ്ഞ നവംബര്‍ 20 നായിരുന്നു ടാന്‍സിയുടെ വിവാഹം. മരിക്കുന്നതിന്റെ തലേന്നും ടാന്‍സി കുവൈറ്റില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ വിളിച്ച്‌ സംസാരിച്ചിരുന്നു.

വിവാഹം കഴിഞ്ഞു ഒന്നര മാസം കഴിഞ്ഞപ്പോള്‍ തന്നെ ഭര്‍ത്താവ് ടെല്‍വിന്‍ തോംസന്‍ കുവൈറ്റിലേക്ക് മടങ്ങിയിരുന്നു. ഭര്‍തൃവീട്ടിലും ടാന്‍സിക്ക് പ്രശ്നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ഒരു തവണ ഭര്‍ത്താവിനൊപ്പം കുവൈറ്റിലേക്ക് പോകാന്‍ ടാന്‍സി ഒരുങ്ങിയിരുന്നു. പക്ഷെ പാസ്പോര്‍ട്ടിലെ പ്രശ്നങ്ങള്‍ കാരണം നടന്നില്ല. അടുത്തമാസം ഭര്‍ത്താവിനടുത്തേക്ക് പോകാനിരിക്കെയാണ് ആത്മഹത്യാ.

അ​യ​നി​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ര്‍​ഥി​നി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി. അ​യ​നി​ക്കാ​ട് ചെ​റി​യാ​ട​ത്ത് ല​ത​യു​ടെ മ​ക​ള്‍ ഹ​രി​ത (20) യെ​യാ​ണ് കാ​ണാ​താ​യ​ത്. ജ​നു​വ​രി 31 നു ​രാ​വി​ലെ വീ​ട്ടി​ല്‍ നി​ന്നും കോ​ള​ജി​ലേ​ക്ക് പോ​യ​താ​ണ്. ഒ​ന്നാം വ​ര്‍​ഷ ബി ​ബി എ ​വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ഹ​രി​ത. കാ​ണാ​താ​കു​മ്ബോ​ള്‍ കാ​പ്പി ക​ള​ര്‍ ടോ​പ്പും ക​റു​ത്ത പാ​ന്‍റു​മാ​ണ് വേ​ഷം. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി ഭാ​ഷ​ക​ള്‍ അ​റി​യാം. വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ​യ്യോ​ളി പോ​ലീ​സ് അ​റി​യി​ച്ചു. ഫോ​ണ്‍ : 0496 – 2602034.

Copyright © . All rights reserved