Kerala

മദീനയില്‍ 36 പേരുടെ മരണത്തിനിടയാക്കിയ ഉംറ ബസപകടത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് വീണ്ടും ഉംറ തീര്‍ഥാടകരുടെ ബസില്‍ ട്രെയിലര്‍ ഇടിച്ച് അപകടം. റിയാദില്‍ നിന്ന് 700 കിലോമീറ്ററര്‍ അകലെ അതിവേഗ പാതയില്‍ തായിഫിന് സമീപം അല്‍മോയയിലുണ്ടായ അപകടത്തില്‍ ഒരു പാകിസ്ഥാന്‍ പൗരന്‍ മരിച്ചു. പത്തിലേറെ മലയാളികള്‍ക്ക് പരിക്കേറ്റു.

ദമ്മാമില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടക സംഘമാണ് അപകടത്തില്‍ പെട്ടത്. മദീനാ സന്ദര്‍ശനം കഴിഞ്ഞ് മക്കയിലത്തെി ഉംറ നിര്‍വഹിച്ച ശേഷം തിരികെ ദമ്മാമിലേക്കുള്ള മടക്കയാത്രയിലാണ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ ദിവസം രാത്രി വിശ്രമത്തിനായി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന്റെ പിന്നിലേക്ക് ട്രെയിലര്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രെയിലര്‍ പൂര്‍ണമായും തകര്‍ന്നു.

ബസിലുണ്ടായിരുന്നവരില്‍ പരിക്കേറ്റവരെ ഉടന്‍ അല്‍മോയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികിത്സക്കായി തായിഫ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. ബസ് ഡ്രൈവര്‍ മലപ്പുറം പുലാമന്തോള്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖ്, തായിഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലും യാത്രക്കാരനായ തൃശൂര്‍ മംഗലംകുന്ന് സ്വദേശി സെയ്ദാലി അബൂബക്കര്‍ കിങ് ഫൈസല്‍ ആശുപത്രിയിലും ചികിത്സയിലാണ്.

നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ യു.ഡി.എഫും കോന്നിയില്‍ എല്‍.ഡി.എഫും വ്യക്തമായ മേല്‍ക്കൈ നേടുമെന്ന് മനോരമ ന്യൂസ് കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍ ഫലം. ഫോട്ടോഫിനിഷിലേക്ക് നീളുന്ന അരൂരില്‍ എല്‍.ഡി.എഫിനും വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫിനും ഒരു ശതമാനത്തിന്റെ നേരിയ മേല്‍ക്കൈയാണ് എക്സിറ്റ്പോള്‍ പ്രവചിക്കുന്നത്

പെരുമഴകൊണ്ട് ജനമെഴുതിയ വിധിയിലേക്കുള്ള സൂചനകളില്‍ ഏറ്റവുംവലിയ അട്ടിമറി നടന്നത് കോന്നിയിലാണ്. രണ്ടുപതിറ്റാണ്ടായി യു.ഡി.എഫിന്റെ സുരക്ഷിതകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലം 46 ശതമാനത്തിന്റെ പിന്തുണയോടെ ഇക്കുറി ഇടതുപക്ഷത്തേക്ക് ചായുമെന്നാണ് എക്സിറ്റ്പോള്‍ പ്രവചനം. യു.ഡി.എഫിനെ 41 ശതമാനം വോട്ടര്‍മാര്‍ പിന്തുണച്ചപ്പോള്‍ വന്‍ രാഷ്ട്രീയ മുന്നേറ്റം പ്രതീക്ഷിച്ച എന്‍.ഡി.എയെ തുണച്ചത് 12 ശതമാനംപേര്‍ മാത്രം.

ശക്തമായ ത്രികോണമല്‍സരം നടന്ന വട്ടിയൂര്‍ക്കാവില്‍ നിന്നുള്ള ജനാഭിപ്രായവും പ്രവചാനതീതം തന്നെ. ഫോട്ടോഫിനിഷില്‍ 37 ശതമാനം പേരുടെ പിന്തുണയുമായി യു.ഡി.എഫ് മുന്നിലുണ്ടെങ്കിലും 36 ശതമാനംപേരുടെ രാഷ്ട്രീയമനസ് ഇടതുമുന്നണിക്കൊപ്പമാണ്. കഴി‍ഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രണ്ടാംസ്ഥാനത്തെത്തിയ എന്‍.ഡി.എയ്ക്കൊപ്പം ഇക്കുറി 26 ശതമാനം വോട്ടര്‍മാര്‍ മാത്രമെന്നതും ശ്രദ്ധേയമാണ്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കൈവരിച്ച അസാധാരണ മുന്നേറ്റത്തോടെ രാഷ്ട്രീയ പ്രാധാന്യം കൈവന്ന അരൂരിലെ അന്തിമഫലവും പ്രവചനാതീതമെന്നാണ് അഭിപ്രായസര്‍വെഫലം അടിവരയിടുന്നത്. 44 ശതമാനത്തിന്റെ മേല്‍ക്കൈയോടെ എല്‍.ഡി.എഫ് മണ്ഡലം നിലനിര്‍ത്തുമ്പോഴും 43 ശതമാനം വോട്ടര്‍മാരുടെ പിന്തുണയുമായി യു.ഡി.എഫ്. വിജയത്തിനരികെ തന്നെയാണ്.എന്‍.ഡി.എയ്ക്ക് ലഭിച്ചത് 11 ശതമാനം പിന്തുണ.

എറണാകുളത്തിന്റെ ജനമനസ് യു.ഡി.എഫിനൊപ്പംതന്നെയെന്ന് പ്രഖ്യാപിച്ചത് 55 ശതമാനം വോട്ടര്‍മാരാണ്. എല്‍.ഡി.എഫിന് 30 ശതമാനവും എന്‍.ഡി.എയ്ക്ക് 12 ശതമാനവും വോട്ടര്‍മാര്‍ എറണാകുളത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുഫലം നല്‍കിയ രാഷ്ട്രീയ ചിത്രം മാറ്റിവരച്ചാണ് മഞ്ചേശ്വരത്തെ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതെന്നാണ് എക്സിറ്റ്പോള്‍ ഫലം നല്‍കുന്ന സൂചന.

36 ശതമാനം വോട്ടര്‍മാര്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ എല്‍.ഡി.എഫും എന്‍.ഡി.എയും 31 ശതമാനം വീതം ജനപിന്തുണയോടെ അഭിപ്രായ സര്‍വെകളില്‍ ഒപ്പമെത്തിയെന്നത് ഏറെ ശ്രദ്ധേയമാണ്. വോട്ടെടുപ്പുദിനത്തില്‍ ഓരോ മണ്ഡലത്തിലും ശരാശരി തൊള്ളായിരം പേരെ നേരില്‍ക്കണ്ട് ശേഖരിച്ച അഭിപ്രായങ്ങള്‍ സമാഹരിച്ച് ശാസ്ത്രീയ വിശകലനത്തിലൂടെയാണ് മനോരമ ന്യൂസ്–കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ്പോള്‍ ഫലത്തിന്റെ അന്തിമസൂചനകളിലെത്തിയത്.

എന്നാൽ അങ്ങ് മഹാരാഷ്ട്രയിലും ഹരിയാനയിലും പ്രമുഖ എക്സിറ്റ് പോളുകളിലൊന്നും കോണ്‍ഗ്രസിനോ യുപിഎയ്ക്കോ പ്രതീക്ഷക്ക് വക നല്‍കുന്ന വിവരങ്ങളൊന്നും തന്നെയില്ല. എന്‍ഡിഎയ്ക്ക് ഒരു ഈസി വാക്കോവർ പ്രവചിക്കുകയാണ് ഇരു സംസ്ഥാനങ്ങളിലും എക്സിറ്റ്പോളുകൾ.

മഹാരാഷ്ട്രയില്‍ ആകെയുള്ള 288 സീറ്റുകളിൽ ബിജെപി-സേന സഖ്യം 166 മുതൽ 243 വരെ സീറ്റുകളില്‍ വിജയിക്കുമെന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യാ റ്റു‍ഡേ 166 മുതൽ 194 വരെ സീറ്റുകളാണ് ബിജെപി-സേന സഖ്യത്തിന് നൽകുന്നത്. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 72-90 സീറ്റുകള്‍ വരെ നേടുമെന്നും പ്രവചിക്കുന്നു. മറ്റുള്ളവർ 22-34 സീറ്റുകളിലും ജയിക്കുമെന്നാണ് ഇന്ത്യാ റ്റുഡേ പറയുന്നത്. ടിവി9 ബിജെപി-സേന സഖ്യത്തിന് പ്രവചിച്ചിരിക്കുന്നത് 197 സീറ്റും കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് 75 സീറ്റുമാണ്. ടിവി9 മറ്റുള്ളവർക്ക് 16 സീറ്റുകളാണ് പ്രവചിക്കുന്നത്. ടൈംസ് നൗവിന്‍റെ പ്രവചനമനുസരിച്ച് ബിജെപി സഖ്യം നേടുക 230 സീറ്റാണ്. കോണ്‍ഗ്രസ് സഖ്യത്തിന് 48ഉം മറ്റുള്ളവർക്ക് 10ഉം സീറ്റുകൾ ടൈംസ് നൗ പ്രവചിക്കുന്നു. എബിപി ന്യൂസ് സർവേ പ്രകാരം ബിജെപി സേന സഖ്യം 204 സീറ്റിലും കോണ്‍ഗ്രസ് എന്‍സിപി സഖ്യം 69 സീറ്റിലും മറ്റുള്ളവർ 15 സീറ്റിലും വിജയിക്കും. ന്യൂസ്18 ബിജെപി സഖ്യത്തിന് 243 സീറ്റും കോണ്‍ഗ്രസ് സഖ്യത്തിന് 41 സീറ്റും മറ്റുള്ളവർക്ക് 4 സീറ്റും പ്രവചിക്കുന്നു. ജന്‍ കി ബാത് ആവട്ടെ മഹായുതിക്ക് 223 സീറ്റ് ആണ് പ്രവചിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് സഖ്യം 54 സീറ്റിലും മറ്റുള്ളവർ 11 സീറ്റിലും ജയിക്കുമെന്നും ജന്‍ കി ബാത് പറയുന്നു. ഇതേ പ്രവചനം തന്നെയാണ് റിപബ്ലിക്ക് ടിവിയുടേതും. എൻഡിടിവിയുടെ പോൾ ഓഫ് പോളും ബിജെപി-സേന സഖ്യത്തിന് 211 സീറ്റ് പ്രവചിക്കുന്നു. കോണ്‍ഗ്രസ്-എൻസിപി സഖ്യം 64 സീറ്റിലും മറ്റുള്ളവർ 13 സീറ്റിലും വിജയിക്കുമെന്ന് എന്‍ഡിടിവി പറയുന്നു.

ഹരിയാനയിലേക്ക് വന്നാലും കോണ്‍ഗ്രസിനും സഖ്യകക്ഷികൾക്കും പ്രതീക്ഷക്ക് വകയുള്ളതൊന്നും എക്സിറ്റ് പോളുകളില്‍ കാണുന്നില്ല. ഐഎന്‍എല്‍‍ഡി-അകാലിദൾ സഖ്യവും എക്സിറ്റ് പോൾ ചിത്രത്തിലില്ല. ആകെ 90 നിയമസഭാ സീറ്റുകളാണ് ഹരിയാനയിലുള്ളത്. ന്യൂസ് എക്സ് ബിജെപിക്ക് 77 സീറ്റുകളാണ് ഇവിടെ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 11ഉം ഐഎന്‍എല്‍ഡി-അകാലിദള്‍ സഖ്യത്തിന് രണ്ട് സീറ്റും ന്യൂസ് എക്സ് പ്രവചിക്കുന്നു. ടൈംസ് നൗ ബിജെപിക്ക് 71 സീറ്റും കോണ്‍ഗ്രസിന് 11 സീറ്റും മറ്റുള്ളവർക്ക് 8 സീറ്റുമാണ് പറയുന്നത്. ടിവി9 സർവേ പ്രകാരം ബിജെപി 69 സീറ്റ് നേടും. കോണ്‍ഗ്രസ് 11 ഉം ഐഎന്‍എല്‍ഡി-അകാലിദൾ സഖ്യം ഒരു സീറ്റും നേടുമെന്ന് അവർ പറയുന്നു. മറ്റുള്ളവർക്ക് 9 സീറ്റും ടിവി9 സർവേ പ്രകാരം ലഭിക്കും. ന്യൂസ്18 ഹരിയാനയില്‍ 75 സീറ്റാണ് ബിജെപിക്ക് ലഭിക്കുമെന്ന് പറയുന്നത്. കോണ്‍ഗ്രസിന് 10 ഉം മറ്റുള്ളവർക്ക് 5 സീറ്റുമാണ് ന്യൂസ്18 സർവേ പ്രകാരം ലഭിക്കുക. റിപബ്ലിക് ടിവി 56 മുതൽ 63 വരെ സീറ്റുകളാണ് ബിജെപിക്ക് കിട്ടാൻ സാധ്യതയായി പറയുന്നത്. കോണ്‍ഗ്രസിന് 15-19 സീറ്റ് വരെ റിപബ്ലിക് ടിവി പ്രവചിക്കുന്നു. ജന്‍ കി ബാത് ബിജെപിക്ക് 57ഉം കോണ്‍ഗ്രസിന് 17ഉം മറ്റുള്ളവർക്ക് 16 സീറ്റും പ്രവചിക്കുന്നു. എന്‍ഡിടിവി പോൾ ഓഫ് പോൾ ബിജെപിക്ക് 66, കോണ്‍ഗ്രസിന് 14, ഐഎന്‍എല്‍ഡി അകാലിദൾ സഖ്യത്തിന് 2 മറ്റുള്ളവർക്ക് 8 എന്ന ക്രമത്തിലാണ് സീറ്റുകൾ പ്രവചിച്ചിരിക്കുന്നത്.

ദുബായില്‍ ബഹുനിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണ തൃശൂര്‍ സ്വദേശി ഫ്ലേറിന്‍ ബേബിക്ക് ഇത് രണ്ടാം ജന്മമാണ്. 26ാം നിലയില്‍ നിന്ന് താഴേക്ക് വീണ ഫ്ലേറിന്റെ ഇടതുകൈ അറ്റുപോയിരുന്നു. വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് വരുമ്പോള്‍ ദുബായിലെ റാഷിദ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരോടാണ് ഫ്ലേറിന്‍ നന്ദി പറയുന്നത്.

സെപ്തംബര്‍ 28ന് ദുബായിലെ ഒരു ഹോട്ടലില്‍ ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്തുമ്പോഴാമ് അപകടം. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഫ്ലേറിന്‍ 26ാം നിലയില്‍ നിന്ന് അഞ്ചാം നിലയിലേക്ക് പതിച്ചു. ലിഫ്റ്റിന്റെ ഇരുമ്പുപാളി വീണ് ഇടതു കൈ മുട്ടിന് താഴെ അറ്റുവീണു.

അറ്റുപോയ കൈ അഞ്ചാം നിലയില്‍ നിന്ന് കണ്ടെത്തി ഐസ് പെട്ടിയിലിട്ടാണ് ആശുപത്രിയിലെത്തിച്ചത്. ഡോ.ഹാമദ് ബദാവി, ഡോ.മുഹമ്മദ് അലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ കൈ തുന്നിച്ചേർക്കുകയും രക്തയോട്ടം സാധ്യമാക്കുകയും ചെയ്തു. നാലു മണിക്കൂറെടുത്താണ് കൈ തുന്നിച്ചേർക്കൽ ശസ്ത്രക്രിയ നടത്തിയത്. ഇത്തരം സാഹചര്യത്തിൽ രോഗിയുടെ ആരോഗ്യ സ്ഥിതി വളരെ ഗുരുതരമായിരിക്കുമെന്നതാണ് വെല്ലുവിളിയെന്ന് ഡോക്ടർമാർ പറയുന്നു. വൈകിട്ട് ഏഴിന് ആരംഭിച്ച ശസ്ത്രക്രിയ രാത്രി 10.30നാണ് പൂർത്തിയായത്. തുടർന്ന് പിറ്റേന്ന് വൈകിട്ട് തുടർ ശസ്ത്രക്രിയയും നടത്തി.

ഇക്കഴിഞ്ഞ 16ാം തിയതിയാണ് ഫ്ലേറിന്‍ ആശുപത്രി വിട്ടത്. മൂന്നാഴ്ചയായി ചെറി വ്യായാമം ചെയ്തുവരികയാണ്. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുത്താല്‍ മാത്രമെ കൈ പൂര്‍വ്വസ്ഥിതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

തൃശൂര്‍ കൈപ്പമംഗലത്തെ പെട്രോള്‍ പമ്പ് ഉടമയെ വധിച്ച് പണം തട്ടാന്‍ കൊലയാളികള്‍ ഗൂഢാലോചന നടത്തിയത് വഞ്ചിപ്പുരം ബീച്ചില്‍. പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി വഞ്ചിപ്പുരം ബീച്ചില്‍ തെളിവെടുത്തു.

വഞ്ചിപ്പുരം ബീച്ചിലെ കാറ്റാടിമരങ്ങള്‍ക്കു സമീപം മൂന്നു കൊലയാളികളും ഒന്നിച്ചിരുന്ന് സംസാരിക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. അസ്വാഭാവികത തോന്നിയപ്പോള്‍ ഇവരോട് നാട്ടുകാരില്‍ ഒരാള്‍ കാര്യം തിരക്കിയിരുന്നു. തെളിവെടുപ്പിനായി ബീച്ചില്‍ എത്തിച്ചപ്പോള്‍ നാട്ടുകാര്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞു. അനസ്, അന്‍സാര്‍, സ്റ്റിയോ എന്നിവര്‍ ചളിങ്ങാട് സ്വദേശികളാണ്. ഈ മൂന്നു പേരും ചേര്‍ന്നായിരുന്നു പമ്പ് ഉടമ മനോഹരന്‍റെ

പിന്നീട്, ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മനോഹരന്‍റെ മുഖത്ത് ടേപ്പ് ചുറ്റിയിരുന്നു. നിലവിളിക്കുന്നത് പുറത്താരും കേള്‍ക്കാതിരിക്കാനായിരുന്നു ഇത്. ഈ ടേപ്പ് വാങ്ങിയ പെരിഞ്ഞനത്തെ കടയിലും പ്രതികളെ എത്തിച്ചു. പ്രതികളെ കടക്കാരന്‍ തിരിച്ചറിഞ്ഞു. പതിനഞ്ചു ലക്ഷം രൂപ തട്ടിയെടുക്കാമെന്ന് മോഹിച്ചായിരുന്നു പ്രതികള്‍ കുറ്റകൃത്യം ആസൂത്രണം ചെയ്തത്. പക്ഷേ, ഇവര്‍ക്കു കിട്ടിയതാകട്ടെ ഇരുന്നൂറു രൂപയും. പ്രതികള്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. മനോഹരന്‍റെ കാര്‍ അങ്ങാടിപ്പുറത്തു നിന്ന് കണ്ടെത്തിയിരുന്നു. ഈ കാര്‍ ഫൊറന്‍സിക് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.

കൊച്ചി എളമക്കരയിൽ മകന്റെ ആക്രമണത്തിനിരയായി അച്ഛനും അമ്മയും കൊല്ലപ്പെട്ടു. മുപ്പത്തിരണ്ടുകാരനായ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. രാവിലെ പത്തോടെ സ്വന്തം വീട്ടിലായിരുന്നു സംഭവം. പ്രകോപനത്തിന് കാരണം വ്യക്തമല്ലെന്നാണ് പൊലീസ് വിശദീകരണം.

കനത്ത മഴയും വെള്ളക്കെട്ടും കൊണ്ട് നഗരം വിറങ്ങലിച്ചുനിന്ന പ്രഭാതത്തിലാണ് എളമക്കര സുഭാഷ് നഗറിലെ ഈ വീട്ടിൽ അരുംകൊലകള്‍ നടന്നത്. അച്ഛന്‍ ഷംസു, അമ്മ സരസ്വതി എന്നിവരെ മുപ്പത്തിരണ്ടുകാരനായ മകന്‍ സനല്‍ തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. ഇയാള്‍ അക്രമാസക്തനായതിനെ തുടർന്ന് മാതാപിതാക്കൾ രാവിലെ ബന്ധുക്കളിൽ ചിലരെ വിളിച്ച് സഹായം അഭ്യർഥിച്ചിരുന്നു. മഴയും വെള്ളക്കെട്ടും ആയതിനാൽ ആർക്കും എത്താനായില്ല. തുടർന്നാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

ശക്തമായ അടിയേറ്റ് ഷംസുവിന്റെ തല തകര്‍ന്നിട്ടുണ്ട്. ആക്രമിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ചുറ്റിക സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി. ഫൊറന്‍സിക് സംഘം സ്ഥലത്ത് പരിശോധ നടത്തി തെളിവ് ശേഖരിച്ചു. പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായിട്ടായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കാരണം വ്യക്തമാകാന്‍ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ട് എന്നാണ് പൊലീസ് ഭാഷ്യം.

കോ​ട്ട​യം: സം​സ്ഥാ​ന ജൂ​നി​യ​ർ അ​ത്‌‌​ല​റ്റി​ക് മീ​റ്റി​നി​ടെ ഹാ​മ​ർ ത​ല​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു. പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യും മേ​ലു​കാ​വ് ചെ​വ്വൂ​ർ കു​റി​ഞ്ഞം​കു​ളം ജോ​ർ​ജ് ജോ​ണ്‍​സ​ന്‍റെ മ​ക​നു​മാ​യ അ​ഫീ​ൽ ജോ​ണ്‍​സ(16)​നാ​ണു മ​രി​ച്ച​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി അ​ഫീ​ലി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ന്യൂ​മോ​ണി​യ പി​ടി​പെ​ട്ട​ത് കാ​ര്യ​ങ്ങ​ൾ വീ​ണ്ടും വ​ഷ​ളാ​ക്കി​യെ​ന്നാ​ണ് വി​വ​രം.

ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ നാ​ലി​നാ​ണ് ഹാ​മ​ർ ത​ല​യി​ൽ വീ​ണ് അ​ഫീ​ലി​ന് പ​രി​ക്കേ​റ്റ​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​യു​ട​ൻ ത​ന്നെ വി​ദ്യാ​ർ​ഥി​യെ ര​ണ്ടു ത​വ​ണ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കി​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പാ​ലാ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​രു​ന്നു. സം​സ്ഥാ​ന കാ​യി​ക വ​കു​പ്പ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

തൊടുപുഴ: യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ ബ്രാഞ്ച് മാനേജരായിരുന്ന പേഴ്സി ജോസഫ് ഡെസ്‌മണ്ടിനെ തൊടുപുഴ മുൻ എ.എസ്.പി ആർ നിശാന്തിനിയുടെ നേതൃത്വത്തിൽ മർദ്ദിച്ചെന്നും പീഡനക്കേസിൽ കുടുക്കിയെന്നും ആരോപിക്കപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് 18.5 ലക്ഷം രൂപ നൽകി ഒത്തുതീർപ്പാക്കി. ഹൈക്കോടതി മീഡിയേഷൻ സെന്ററിൽ വച്ചാണ് പണം കൈമാറിയത്. ജൂലായ് 12നാണ് ഒത്തുതീർപ്പാക്കിയതെങ്കിലും ഇപ്പോഴാണ് ഇതുസംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കൊച്ചിയിലെ പ്രമുഖ ബിസിനസുകാരൻ മുൻകൈയെടുത്താണ് ഒത്തുതീർപ്പ് ചർച്ചകൾ നടന്നത്.

കേസിൽ തിരിച്ചടി നേരിടുമെന്ന് വ്യക്തമായതോടെയാണ് ഉന്നത പൊലീസ് ഉൾപ്പടെയുള്ളവർ ഒത്തുതീർപ്പിന് മുതിർന്നത്. കേസിൽ ആർ. നിശാന്തിനിക്കെതിരെ പേഴ്സി ജോസഫ് നൽകിയ മൊഴി പൊലീസ് നശിപ്പിക്കുകയും കേസ് അട്ടിമറിക്കാൻ ഉന്നതതല നീക്കം നടത്തുകയും ചെയ്തിരുന്നു. 2011 ജൂലായിലാണ് കേസിന് ആസ്പദമായ സംഭവം. അന്ന് സംഭവത്തിൽ എ.ഡി.ജി.പി മനോജ് എബ്രഹാമിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചിരുന്നു. നിശാന്തിനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ലെന്നാണ് മനോജ് എബ്രഹം റിപ്പോർട്ട് നൽകിയത്.തൊടുപുഴ യൂണിയൻ ബാങ്കിൽ എത്തിയ തൊടുപുഴ സ്റ്റേഷനിലെ പൊലീസുകാരിയെ അപമാനിക്കാൻ ബാങ്ക് മാനേജർ പേഴ്സി ശ്രമിച്ചെന്നാരോപിച്ചാണു കേസെടുത്തത്. തുടർന്ന് നിശാന്തിനി, തന്നെ ഓഫിസിൽ വിളിച്ചുവരുത്തി മർദിച്ചെന്നാണു ‌പേഴ്സിയുടെ ആരോപണം. ജൂലായ് 26നു വൈകിട്ട് പേഴ്സിയുടെ അറസ്റ്റ് രേഖപ്പെടുത്തി, രാത്രി മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കിയെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു.

തുടർന്ന് 3 ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പേഴ്സി ജോസഫ്.മാനഹാനിയുണ്ടാക്കുയും അന്യായമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ ചെയ്ത സംഭവത്തിൽ 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 18 പേരെ പ്രതികളാക്കി പേഴ്സി തൊടുപുഴ കോടതിയിൽ 2017ൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. ഈ കേസിൽ വിധി വരുന്നതിനു തൊട്ടു മുൻപാണ് ഒത്തുതീർപ്പിനു തയ്യാറായത്. ഹൈക്കോടതി നിർദേശിച്ച മീഡിയേറ്ററുടെ സാന്നിധ്യത്തിൽ 18.5 ലക്ഷം രൂപ പേഴ്സി ജോസഫിനു കൈമാറി. ഇതോടൊപ്പം നിശാന്തിനി പേഴ്സിയോടു മാപ്പു പറഞ്ഞു. കേസ് ഒത്തുതീർപ്പാക്കിയതു സംബന്ധിച്ചു ഹൈക്കോടതിയുടെ റിപ്പോർട്ട് തൊടുപുഴ കോടതിയിൽ സമർപ്പിച്ച ശേഷം പേഴ്സി ജോസഫ് കേസ് പിൻവലിക്കുന്നതായി അറിയിച്ചു.

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ വൈദ്യ ശാസ്ത്രജ്ഞനെതിരെ രംഗത്തെത്തിയ ക്രിസ്ത്യൻ ധ്യാനഗുരു ജോസഫ് മാരിയോയ്ക്കെതിരെ സോഷ്യൽ മീഡിയ. മെഡിക്കൽ സയൻസ് ഒരുപാട് രോഗികളെ കൊന്നിട്ടുണ്ടെന്നും ചിക്കൻ പോക്സിന്‍റെ വാക്സിനേഷൻ എച്ച്ഐവി പരത്തുമെന്നും തുടങ്ങിയ വാദങ്ങളാണ് ജോസഫ് മാരിയോ ഫേസ്ബുക്കിലൂടെ നടത്തിയത്.

അമേരിക്കയുടെ ആദ്യ പ്രസിഡണ്ട് ജോർജ് വാഷിങ്ടണിനെ തെറ്റായ രോഗ നിർണയത്തിലൂടെയും ചികിത്സയിലൂടെയുമാണ് കൊന്നതെന്നാണ് ജോസഫ് മാരിയോ പറയുന്നത്. എല്ലാ രോഗവും കണ്ടു പിടിക്കാൻ ശാസ്ത്രത്തിനു പറ്റിയില്ലെന്നും അദ്ദേഹം വീഡിയോയിലൂടെ വിമർശിക്കുന്നു. ‘ചിക്കന്‍ പോക്സിന് വാക്സിനേഷന്‍ കണ്ടുപിടിച്ച് എച്ച്ഐവി ഉണ്ടാക്കുന്ന ടീമാണ് നമ്മളെന്നും’ ജോസഫ് മാരിയോ വീഡിയോയിൽ പറയുന്നുണ്ട്. കാനഡയിൽ വെച്ചായിരുന്നു ഇദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ രംഗത്തെത്തിയത്.

കഴിഞ്ഞദിവസം ഭാരതത്തിൽ നിന്ന് ഒരു വിശുദ്ധയെ സഭ പ്രഖ്യാപിച്ചപ്പോൾ ഒരു ഡോക്ടർ അതിനെ പുച്ഛത്തോടെയാണ് സമീപിച്ചതെന്ന് പറഞ്ഞായിരുന്നു മെഡിക്കൽ സയൻസിനെതിരായ ജോസഫ് മാരിയോയുടെ വിമർശനങ്ങൾ. മെഡിക്കൽ ശാസ്ത്രം നൂറു ശതമാനം ശരിയല്ലെന്നും എന്നാൽ നൂറു ശതമാനം തെറ്റല്ലെന്നും ഇയാൾ വീഡിയോയിലൂടെ പറയുന്നു.

വിശ്വാസം രോഗിയെ സൗഖ്യാവസ്ഥയിലെത്തിക്കുമെന്നും ദൈവ വിശ്വാസം ഇതിന് ആവശ്യമാണെന്നുമാണ് ജോസഫ് മാരിയോ പറയുന്നത്. സഭയ്ക്കും വിശ്വസത്തിനും എതിരെ സംസാരിക്കുന്നവർക്കുള്ള മറുപടിയായിട്ടായിരുന്നു മാരിയോയുടെ ഈ വീഡിയോ. എന്നാൽ വീഡിയോ പ്രചരിച്ചതിനു പിന്നാലെ നിരവധിയാളുകൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

ആധുനിക വൈദ്യശാസ്ത്രത്തെ തെറ്റിധരിപ്പിക്കുന്നതാണ് വീഡിയോയെന്നും പൊതുജനങ്ങളെ ഭയപ്പെടുത്തുന്ന ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ കേസെടുക്കണമെന്നുമാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. ഇത്രയധികം ഭയം ജനിപ്പിക്കാന് മോഹനന് വൈദ്യനു പോലും കഴിഞ്ഞിട്ടുണ്ടോ എന്നറിയില്ലെന്ന് ഇവർ പറയുന്നു.

മലയാളികളായ അമ്മയെയും മകനെയും ഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ ആരോപണവുമായി സുഹൃത്തുക്കള്‍. കോട്ടയം പാമ്പാടി സ്വദേശി ലിസി (62), മകനും കോളേജ് അധ്യാപകനുമായ അലന്‍ സ്റ്റാന്‍ലി (27) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിസിയുടെ രണ്ടാം ഭര്‍ത്താവ് തൊടുപുഴ സ്വദേശിയായ ജോണ്‍ വിത്സന്റെ മരണത്തെ സംബന്ധിച്ച് ‘മലയാള മനോരമ’യും ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘മറുനാടന്‍ മലയാളി’യും നിരന്തരം വ്യാജവാര്‍ത്തകള്‍ നല്‍കിയിരുന്നുവെന്നും ഇത് മൂലം ലിസിയും അലനും ആത്മഹത്യ ചെയ്തതാണെന്നും അലന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു.

എവിടെ കൊലപാതകം നടന്നാലും ന്യൂസ് വാല്യൂ മാത്രം നോക്കി മറ്റുള്ളവരുടെ വേദന പോലും മനസിലാകാതെ കിറിമുറിക്കുന്ന രീതി സാജൻ സക്കറിയയും മറുനാടൻ പത്രവും തുടർന്ന് പോരുന്നത്. കൊലപാതകമോ ആത്മഹത്യയോ വന്നാൽ മരണത്തെ വരെ കിറിമുറിച്ചു വാർത്തയാക്കി പിച്ചിച്ചീന്തുന്ന സാജൻ സക്കറിയയുടെ പത്രധർമ്മം പലകുറി വിമർശങ്ങൾ ഏറ്റുവാങ്ങികൊണ്ടിരിക്കുന്നു

ഖത്തറില്‍ നല്ല ജോലി ചെയ്‌തിരുന്ന ജോണ്‍ വിത്സന്റെ ആദ്യഭാര്യ വത്സമ്മ രോഗബാധിതയായി 11 വര്‍ഷം മുന്‍പ് മരിച്ചിരുന്നു. ജോലി വിരമിച്ചശേഷം ജോണ്‍ നാട്ടിലെത്തി ലിസിയെ പുനര്‍വിവാഹം ചെയ്‌തു. ലിസിയുടെ ആദ്യ ഭര്‍ത്താവ് മരിച്ചിരുന്നു. എന്നാല്‍ 2018 ഡിസംബര്‍ 31ന് ജോണിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ജോണിന്റെ ആത്മഹത്യയ്‌‌‌‌ക്കു കാരണം വിഷാദ രോഗമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇതിനിടെ ജോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ആദ്യഭാര്യയിലെ മകള്‍ ഹൈക്കോടതിയില്‍ പരാതി നല്‍കി. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിനു കോടതി ഉത്തരവിട്ടു.

ഇതിനിടെയാണു കൂടത്തായി കേസ് വരുന്നത്. അതോടെ ചില മാധ്യമങ്ങളില്‍ കൂടത്തായി മോഡല്‍ കഥകള്‍ വന്നുതുടങ്ങി. ജോണിന്റെ കോടികള്‍ തട്ടാനായി രണ്ടാം ഭാര്യയും മകനും കൂടി അയാളെ കൊലപ്പെടുത്തി എന്ന മട്ടില്‍ മനോരമ ഓക്ടോബര്‍ 15ന് വാര്‍ത്ത നല്‍കി. മനോരമയുടെ ചുവടുപിടിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടലുകളായ ‘മറുനാടന്‍ മലയാളി’യും ‘മലയാളി വാര്‍ത്ത’യും വാര്‍ത്ത നല്‍കി.

അതുവരെ കേസില്‍ ഉറച്ചുനിന്ന ലിസിയുടെയും അലന്റേയും മനസ്സ് തകര്‍ന്നുതുടങ്ങിയത് ഈ വാര്‍ത്ത വന്ന മുതലായിരുന്നുവെന്ന് അലന്റെ സുഹൃത്തായ രാജീവ് ജെറാള്‍ഡ് ഫേസ്‌‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഒക്ടോബര്‍ 18 ന് ‘മറുനാടന്‍ മലയാളി’യും ‘മലയാളി വാര്‍ത്ത’യും കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെടുത്തി വീഡിയോകള്‍ ഇറക്കി. ഒക്ടോബര്‍ 19ന് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തി. ലിസിയെ ഡല്‍ഹിയിലെ പീതംപുരയില്‍ ഫ്‌ളാറ്റിലും അലനെ സരായ് കാലെഖാനില്‍ റെയില്‍പാളത്തിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാധ്യമങ്ങളുടെ വ്യാജവാര്‍ത്ത മൂലം മനസ് തകര്‍ന്ന ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു. മരണത്തിന് ശേഷവും, മോശമായ രീതിയില്‍ വീണ്ടും ഈ മാധ്യമങ്ങള്‍ വാര്‍ത്തകൊടുത്തു. മരിച്ചതിനുശേഷവും അവര്‍ വെറുതെ വിടുന്നില്ല.- രാജീവ് പറഞ്ഞു.

രാജീവ് ജെറാള്‍ഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്-പൂര്‍ണരൂപം

ഞാന്‍ ഫേസ്ബുക്ക് പോസ്റ്റ് ഒന്നും ഇടുന്ന ആളല്ല. പക്ഷെ ഇപ്പോള്‍ എഴുതാതിരിക്കാന്‍ ആവുന്നില്ല. ഞങ്ങളുടെ സുഹൃത്ത് അലനും അമ്മയും ഇന്നലെ പോയി. മനോരമയും മറുനാടനും കൊന്നതാണ്. അതെനിക്ക് പറയണം.

നാല് ദിവസം മുമ്പ് (October 15) മലയാള മനോരമയില്‍ ഒരു വാര്‍ത്ത വന്നു. അലന്റെ അമ്മയെകുറിച്ച് മോശമായ രീതീയില്‍ അഞ്ച് കോളം വാര്‍ത്ത അവര്‍ എഴുതിപിടിപ്പിച്ചിരുന്നു. വാര്‍ത്തയുടെ ചുവടുപിടിച്ച് യൂറ്റിയൂബ് ചാനലുകളായ മറുനാടനും മലയാളി വാര്‍ത്തയും മറ്റും വാര്‍ത്തകള്‍ പടച്ചുവിട്ടു. ആന്റിയെ കൂടത്തായിയോട് ചേര്‍ത്ത്. എരിവും പുളിയും കൂട്ടി.

സംഭവിച്ചത് ഇതാണ്. ആറ് മാസമായി അവര്‍ ഒരു സ്വത്ത് തര്‍ക്കവും അലന്റെ സ്റ്റെപ് ഫാദറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ഒരു കേസ് നേരിടുന്നുണ്ടായിരുന്നു. കേസും കാര്യങ്ങളും അവരെ തളര്‍ത്തി. പക്ഷെ തെറ്റ് ചെയ്യാത്തതിനാല്‍ പിടിച്ചുനില്‍ക്കണമെന്ന് അവനും ആന്റിയും തീരുമാനിച്ചു.
വക്കീലിനെ വെച്ചു. ഉറച്ചുനിന്നു. അതിനിടയിലാണ് ഈ വാര്‍ത്ത വരുന്നത്.

അതുവരെ കേസില്‍ ഉറച്ചുനിന്ന ആന്റിയുടെയും അലന്റേയും മനസ്സ് തകര്‍ന്നുതുടങ്ങിയത് ഒക്ടോബര്‍ 15 ന് വാര്‍ത്ത വന്ന മുതലായിരുന്നു. ഒക്ടോബര്‍ 18 ന് മറുനാടനും മലയാളി വാര്‍ത്തയും കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെടുത്തി വീഡിയോകള്‍ ഇറക്കി. എന്തും സഹിക്കാം. മാനഹാനി അവര്‍ക്ക് താങ്ങാനാവുന്നതിലും അധികമായിരുന്നു. ഒക്ടോബര്‍ 19 ന് അവര്‍ പോയി.

അതുവരെ എല്ലാ ആഴ്ചയും ഞങ്ങളോട് ചിരിച്ചും ഫിലോസഫി പറഞ്ഞും സംസാരിച്ചിരുന്ന അവന്‍ അന്ന് തൊട്ട് ഞങ്ങളുടെ കോളുകള്‍ എടുക്കാതായി. ദല്‍ഹിയിലുള്ള ഞങ്ങളുടെ സുഹൃത്തുകള്‍ അവന്റെ അടുത്തെത്തി. അവനും അമ്മയും വല്ലാതായിരുന്നു.

ഞാനൊന്ന് ചോദിക്കട്ടെ? നിങ്ങള്‍ മനോരമയും മറുനാടനും കൂടിയല്ലേ എന്റെ അലനേയും അമ്മയേയും കൊന്നത്? ഒടുവില്‍ കേസിന്റെ പേരില്‍ ആത്മഹത്യ ചെയ്തതാണെന്നും എഴുതിവിട്ട് നിങ്ങള്‍ ചെയ്ത തെറ്റില്‍ നിന്ന് കൈകഴുകി രക്ഷപെടുന്നു. അവനേയും അമ്മയേയും കുറിച്ച് ഇന്ന് രാവിലെയും മനോരമയും മറുനാടനും, മരണത്തിന് ശേഷവും, മോശമായ രീതിയില്‍ വീണ്ടും വാര്‍ത്തകൊടുത്തു. മരിച്ചതിനുശേഷവും അവര്‍ അവനെ വെറുതെ വിടുന്നില്ല.

ഇതൊന്നും ഇവിടെ ആദ്യമല്ല. എത്രയോ പേരുടെ ജീവിതങ്ങള്‍ ഒരു ക്ലിക്ക് കിട്ടുന്നതിനുവേണ്ടി നിങ്ങള്‍ നശിപ്പിച്ചു. പ്രത്യേകിച്ച് സ്ത്രീകളുടെ പേരും വെച്ച്.

വിധി കല്‍പ്പിക്കേണ്ടത് മനോരമയും മറുനാടനുമല്ല. കോടതിയാണ്.

ഇനി സെന്‍സേഷണലിസത്തിന് വേണ്ടി നിങ്ങള്‍ ഇത് ചെയ്യരുത്. എത്രയോ പേരെ നിങ്ങള്‍ കൊന്നു. അതില്‍ ഞങ്ങളുടെ അലനും

കേരളത്തിലെ വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള പോളിങ് ആരംഭിച്ചു. രാവിലെ 7 മുതൽ വൈകിട്ട് 5 വരെയാണു വോട്ടെടുപ്പ്. സംസ്ഥാനത്തു പരക്കെ പെയ്യുന്ന മഴ പോളിങ്ങിനെ ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം മണ്ഡലങ്ങളിൽ പോളിങ് മന്ദഗതിയിലാണ്. എറണാകുളത്തെ കനത്ത മഴയെ തുടർന്നു കലക്ടറുമായി സംസാരിച്ചെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ പറഞ്ഞു. വോട്ടെടുപ്പ് വൈകി ആരംഭിച്ചാൽ സമയം നീട്ടി നൽകുന്നത് പരിഗണനയിലാണ്. വോട്ടെടുപ്പ് തുടരാൻ സാധിച്ചില്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് മാറ്റേണ്ടി വരും. കലക്ടറുടെ റിപ്പോർട്ട് അനുസരിച്ച് തുടർനടപടിയെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ. മൊത്തം 9,57,509 വോട്ടർമാരാണ് അഞ്ച് മണ്ഡലങ്ങളിലായി ഉള്ളത്. അഞ്ചു മണ്ഡലങ്ങളിലെ 140 ബൂത്തുകളിൽ വെബ് കാസ്റ്റിങ്. എംഎൽഎ പി. ബി. അബ്ദുറസാഖിന്റെ നിര്യാണത്തെത്തുടർന്നാണ് മഞ്ചേശ്വരത്ത് ഒഴിവുവന്നത്. കെ. മുരളീധരൻ, അടൂർ പ്രകാശ്, എ.എം. ആരിഫ്, ഹൈബി ഈഡൻ എന്നിവർ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം നിയമസഭാ മണ്ഡലങ്ങളിലും ഒഴിവുവന്നു.

അഞ്ചു മണ്ഡലങ്ങളിലായി ആകെ 9,57,509 പേർക്കാണ് സമ്മതിദാനാവകാശമുള്ളത്. ഇത്തവണ അഞ്ചിടത്തുമായി 12,780 വോട്ടർമാർ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ വർധിച്ചിട്ടുണ്ട്. ആകെ 35 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. വട്ടിയൂർക്കാവ്- 8, കോന്നി–5, അരൂർ- 6, എറണാകുളം- 9, മഞ്ചേശ്വരം- 7. ആകെ 896 പോളിങ് സ്‌റ്റേഷനുകളാണ് അഞ്ചിടത്തുമായുള്ളത്. 5225 പോളിങ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. 24നാണ് അഞ്ചു മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ.

വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ ഉൾപ്പെട്ട എറണാകുളത്തും തിരുവനന്തപുരത്തും ഇന്നു കനത്ത മഴ പ്രവചിച്ച് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വോട്ടിങ് ശതമാനത്തെ ബാധിക്കില്ലെന്നാണു കരുതുന്നത്. 2016ലെ തിരഞ്ഞെടുപ്പിൽ അരൂരിലായിരുന്നു റെക്കോർഡ് പോളിങ്–85.43%. മഞ്ചേശ്വരം (76.19), കോന്നി (73.19), എറണാകുളം (71.60), വട്ടിയൂർക്കാവ് (69.83) എന്നിങ്ങനെയാണു വോട്ടിങ് ശതമാനം. നാലിടത്തും സംസ്ഥാന ശരാശരിയായ 77.35% തൊട്ടില്ല.

മഞ്ചേശ്വരത്ത് 198 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. എറണാകുളത്ത് 135 ഉം അരൂർ 183 ഉം കോന്നിയിൽ 212 ഉം വട്ടിയൂർക്കാവിൽ 168 ഉം പോളിങ് സ്‌റ്റേഷനുകളുണ്ട്. എല്ലാ മണ്ഡലങ്ങളിലും പൊതു നിരീക്ഷകരെയും ചെലവ് നിരീക്ഷകരെയും തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചു. മഞ്ചേശ്വരത്ത് 63ഉം അരൂരിൽ ആറും കോന്നിയിൽ 48ഉം വട്ടിയൂർക്കാവിൽ 13ഉം ഉൾപ്പെടെ ആകെ 130 മൈക്രോ ഒബ്‌സർവർമാർമാരെയും നിയോഗിച്ചിട്ടുണ്ട്. എറണാകുളം മണ്ഡലത്തിൽ മൈക്രോ ഒബ്‌സർവർമാർ ഇല്ല. മഞ്ചേശ്വരത്ത് 19ഉം എറണാകുളത്തും അരൂരും വട്ടിയൂർക്കാവിലും 14 വീതവും, കോന്നിയിൽ 25 ഉം സെക്ടറൽ ഓഫിസർമാരെയും നിയോഗിച്ചിട്ടുണ്ട്.

സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത് 3696 പൊലീസ് ഉദ്യോഗസ്ഥരെ. 33 ഡിവൈഎസ്പിമാരും 45 സർക്കിൾ ഇൻസ്പക്ടർമാരും 511 എസ്ഐമാരും ഉൾപ്പെടെയാണിത്. കേന്ദ്ര വ്യവസായ സുരക്ഷിതത്വ സേനയുടെ 6 പ്ലറ്റൂണിനെയും വിന്യസിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത്് 2 പ്ലറ്റൂണും മറ്റു മണ്ഡലങ്ങളിൽ ഒരു പ്ലറ്റൂണും വീതമാണുള്ളത്. എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്തു പ്രവർത്തിക്കുന്ന ഇലക്‌ഷൻ സെൽ എല്ലാ മണ്ഡലങ്ങളിലും സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ വോട്ടർ തിരിച്ചറിയൽ കാർഡ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് 11 തിരിച്ചറിയൽ രേഖകളിൽ ഒന്ന് ഹാജരാക്കി വോട്ട് ചെയ്യാമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. (1) പാസ് പോർട്ട്, (2) ഡ്രൈവിങ് ലൈസൻസ്, (3) സംസ്ഥാന-കേന്ദ്ര സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾ/പൊതുമേഖലാ കമ്പനികൾ എന്നിവർ ജീവനക്കാർക്ക് നൽകിയിട്ടുള്ള ഫോട്ടോ പതിച്ച സർവീസ് ഐഡന്റിറ്റി കാർഡ്, (4) ബാങ്ക്/പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിലെ ഫോട്ടോ പതിച്ച പാസ് ബുക്ക് (കേരളത്തിലെ സഹകരണ ബാങ്കുകൾ നൽകിയിട്ടുള്ളവ ഒഴികെ), (5) പാൻ കാർഡ്, (6) റജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ എൻപിആറിനു കീഴിൽ നൽകിയിട്ടുള്ള സ്മാർട് കാർഡ്, (7) എംഎൻആർഇജിഎ ജോബ് കാർഡ്, (8) തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള ഹെൽത്ത് ഇൻഷുറൻസ് സ്മാർട് കാർഡ്, (9) ഫോട്ടോ പതിച്ച പെൻഷൻ രേഖ, (10) എംപി, എംഎൽഎ മാർക്ക് നൽകിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, (11) ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്നാണു ഹാജരാക്കേണ്ടത്. വോട്ട് രേഖപ്പെടുത്തുന്ന പ്രവാസികൾ അവരുടെ അസ്സൽ പാസ്‌പോർട്ട് തന്നെ തിരിച്ചറിയൽ രേഖയായി ഹാജരാക്കണം.

5 മണ്ഡലങ്ങളിൽ പോരാട്ടമിങ്ങനെ…

വട്ടിയൂർക്കാവ്: 2016ൽ യുഡിഎഫും ബിജെപിയും തമ്മിലുള്ള പോരാട്ടമായിരുന്നു. ബിജെപി ശക്തമായ പോരാട്ടം കാഴ്ച വയ്ക്കുന്നുവെങ്കിലും ഇത്തവണ മുന്നണികളാണു നേർക്കുനേർ. സാമുദായിക അടിയൊഴുക്കുകൾ നിർണായക പങ്കു വഹിക്കും.

കോന്നി: സാമുദായിക കണക്കുകളാണു മുന്നണികൾ എണ്ണുന്നത്. ശക്തമായ ത്രികോണ മത്സരത്തിലേക്കു ബിജെപി കളത്തെ മാറ്റിയതിന്റെ അനിശ്ചിതത്വം ഇരു മുന്നണികൾക്കും.

അരൂർ: എൽഡിഎഫും യുഡിഎഫും നേർക്കുനേർ ഒപ്പത്തിനൊപ്പം മത്സരിക്കുന്ന അരൂരിൽ ഫലം പ്രവചനാതീതം. എ.എം.ആരിഫ് മുപ്പത്തിയെണ്ണായിരത്തോളം വോട്ടിനു 2016ൽ വിജയിച്ച രാഷ്ട്രീയ ചിത്രം മാറി.

എറണാകുളം: യുഡിഎഫിന്റെ ഏറ്റവും സുരക്ഷിതമായ 20 സീറ്റുകളിലൊന്ന് എന്നു സിപിഎം തന്നെ വിശേഷിപ്പിക്കുന്ന എറണാകുളത്ത് ആ മേധാവിത്വം തുടരാൻ കഴിയുമെന്ന വിശ്വാസത്തിൽ കോൺഗ്രസ്. വിട്ടുകൊടുക്കാതെ പൊരുതി എന്ന തൃപ്തിയിലാണു സിപിഎം.

മഞ്ചേശ്വരം: 3 മുന്നണികൾക്കും പ്രതീക്ഷയുണ്ടെങ്കിലും അമിത ആത്മവിശ്വാസം ആർക്കുമില്ല. കഴി‍ഞ്ഞതവണ ബിജെപി രണ്ടാമതെത്തിയ ഇവിടെ എൽഡിഎഫും യുഡിഎഫും തമ്മിൽ എന്നതിലേക്കു പോരാട്ടം അവസാനനിമിഷം കടുക്കുന്നുവെങ്കിലും പതറാതെ ശ്രമിക്കുകയാണു ബിജെപി.

RECENT POSTS
Copyright © . All rights reserved