Kerala

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ സനൽ കുമാർ പിടിയില്‍. ഒമ്പതാം പ്രതി പത്തനംതിട്ട വെട്ടിപ്രം‌ സനില്‍ കുമാറാണ് പിടിയിലായത്. പാലായിൽ സ്വകര്യ സ്ഥാപത്തില്‍ സെക്യൂരിറ്റി ജോലി നോക്കുകയായിരുന്നു. ജനുവരി പത്തിനകം പ്രതിയെ ഹാജരാക്കണമെന്ന് കോടതി ജാമ്യക്കാരോട് നിര്‍ദേശിച്ചിരുന്നു.

ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ഒൻപതാം പ്രതിയുടെ ജാമ്യക്കാരെ കോടതി വിളിച്ചുവരുത്തിയിരുന്നു. അടുത്തമാസം പത്താം തീയതിക്കുള്ളിൽ പ്രതിയെ കണ്ടെത്തി ഹാജരാക്കാൻ നിർദേശിച്ചു. അല്ലാത്തപക്ഷം പിഴയായി ഒരു ലക്ഷത്തി അറുപതിനായിരം രൂപ കോടതിയിൽ കെട്ടിവയ്ക്കേണ്ടി വരുമെന്നും ജാമ്യക്കാരെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസ് വീണ്ടും അടുത്ത 11ന് പരിഗണിക്കും.

സർക്കാർ ആശുപത്രികളിലെ ഒപി ടിക്കറ്റുകൾ ദുരുപയോഗം ചെയ്തു മരുന്നു വാങ്ങി ലഹരിക്കായി ഉപയോഗിക്കുന്നതു വ്യാപകമാകുന്നു. സർക്കാർ ആശുപത്രികളിലെത്തി ഒപി ടിക്കറ്റെടുത്ത ശേഷം ഡോക്ടറെ കാണാതെ പോവുകയും ഈ ഒപി ടിക്കറ്റിൽ ലഹരിക്ക് കൂട്ടാകുന്ന നിയന്ത്രിത വിഭാഗത്തിലെ വേദന സംഹാരികൾ എഴുതിച്ചേർത്ത ശേഷം ആശുപത്രി പരിസരങ്ങളിലെ മെഡിക്കൽ ഷോപ്പുകളിൽ നിന്നും വാങ്ങുകയാണ് ചെയ്യുന്നത്. ഒപി ടിക്കറ്റിൽ മരുന്നു എഴുതാൻ പ്രത്യേകം പരിശീലനം ലഭിച്ചവരെയാണ് നിയോഗിക്കുന്നത്. ‍

ഡോക്ടർമാർ എഴുതുന്ന ശൈലിയിലാണ് ഒപി ടിക്കറ്റിൽ മരുന്ന് എഴുതുന്നത്. ലഹരി മാഫിയകളുടെ ഈ കുറുക്കു വഴി ലഹരി ഉപയോഗിക്കുന്ന ചില യുവാക്കളും ഇപ്പോൾ പിന്തുടരുന്നുണ്ട്. ചില മെഡിക്കൽ ഷോപ്പുകളിൽ ഇത്തരക്കാർ നിത്യ സന്ദർശകരായതോടെ വേദന സംഹാരികൾ സ്റ്റോക്കില്ലെന്നു പറഞ്ഞ് ഇവരെ ഒഴിവാക്കുകയാണെന്നു മെഡിക്കൽ ഷോപ്പ് ഉടമകളും പറയുന്നു.

ലഹരി ഉപയോഗിക്കുമ്പോൾ കണ്ണിലുണ്ടാകുന്ന ചുവപ്പ് മാറ്റാൻ ഉപയോഗിക്കുന്നതാകട്ടെ ചെങ്കണ്ണ്, കണ്ണിലെ നിറവ്യത്യാസം, ചൊറിച്ചിൽ തുടങ്ങിയവയ്ക്കുള്ള തുള്ളിമരുന്ന്. രോഗികളിൽ പാർശ്വഫലം ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ ഡോക്ടർമാർ ഇത് ശുപാർശ ചെയ്തിരുന്നില്ല. എന്നാൽ, കഞ്ചാവ്, ലഹരി ഉപയോഗിക്കുന്ന യുവാക്കളുടെ ഇഷ്ടമരുന്നായി ഇതു മാറി. വിലയും കുറവാണ്. ലഹരി ഉപയോഗിക്കുമ്പോൾ കണ്ണിലുണ്ടാകുന്ന ചുവപ്പ് മാറ്റാനാണ് ഇപ്പോൾ ഈ മരുന്ന് വ്യാപകമായി ഉപയോഗിക്കുന്നത്.

ബെംഗളൂരു: അടുത്ത 12 മണിക്കൂറുകള്‍ക്കുള്ളില്‍ അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഗോവ തീരത്ത് നിന്നും 440 കിലോ മീറ്റര്‍ മാറിയും മുംബൈ തീരത്തും നിന്നും 600 കിലോമീറ്ററും മാറി സ്ഥിതി ചെയ്യുന്ന അതിതീവ്രന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറുന്നത്.

ചുഴലിക്കാറ്റ് രൂപപ്പെടുന്നതോടെ മഹാരാഷ്ട്ര, ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ വർഷം അറബിക്കടലിൽ രൂപപ്പെടുന്ന ഒൻപതാമത്തെ ചുഴലിക്കാറ്റാണിത്. അംബാൻ എന്നായിരിക്കും ചുഴലിക്കാറ്റിന് നൽകുന്ന പേര്. അംബാൻ രൂപപ്പെട്ടാൽ മഹാരാഷ്ട്ര, ​ഗുജറാത്ത്, ​ഗോവ,കേരളം, കർണാടക, എന്നിവിടങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് പ്രവചിക്കുന്നു.

മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെടാനായി ദമ്പതികളേയും നവജാതശിശുവിനേയും യുവാവ് കൊലപ്പെടുത്തി. മൃതദേഹവുമായി ലൈംഗികവേഴ്ച ആഗ്രഹിക്കുന്ന ലൈംഗികവൈകൃത സ്വഭാവമുള്ളയാളാണ് ഇയാൾ. ലഖ്നൗവിലെ അസംഗഢ് സ്വദേശിയായി നസിറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ആക്രമണത്തിന് ഇരയായ ഇവരുടെ ഇളയ മകനും മരിച്ചു. കുടുബത്തിലെ മറ്റ് രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒരാഴ്ച മുമ്പാണ് സംഭവം ഉണ്ടായത്. നവംബര്‍ 24 ന് രാത്രി നസിറുദ്ദീന്‍ മുബാറക്പൂരിലെ ദമ്പതികളുടെ വീട്ടിലെത്തി. ഉറക്കത്തിലായിരുന്ന മുപ്പത്തിയഞ്ചുകാരനായ ഗൃഹനാഥനെ കൊലപ്പെടുത്തിയ ശേഷം മറ്റുള്ളവരെയും കൊല്ലുകയായിരുന്നു. യുവതിയുടെ മരണം ഉറപ്പിച്ച ശേഷം പ്രതി ലൈംഗികമായി ഉപയോഗിച്ചു. ഇവരുടെ പത്ത് വയസുകാരിയായ മകള്‍ക്കും നാലുവയസ്സുള്ള മകനും ഇയാളുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റുവെന്ന് പൊലീസ് പറഞ്ഞു. കത്തിയും കല്ലുമുപയോഗിച്ചായിരുന്നു കൊലപാതകം.

30കാരിയുടെ മൃതദേഹത്തിനൊപ്പം ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ട ഇയാള്‍ അത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് പരിക്കേറ്റ് കിടന്ന ഇവരുടെ പത്ത് വയസ്സുകാരിയായ മകളേയും ബലാത്സംഗം ചെയ്തു. മൂന്ന് മണിക്കൂറോളം മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഇയാള്‍ ഏര്‍പ്പെട്ടുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഉത്തേജനമുണ്ടാകാന്‍ ലഹരിയുപയോഗിച്ചിരുന്നു. തെളിവ് നശിപ്പിക്കാന്‍ ഇയാള്‍ ഗർഭനിരോധന ഉപയോഗിച്ചു. ഈ ദൃശ്യങ്ങള്‍ ഇയാള്‍ സഹോദരന്റെ ഭാര്യയെ കാണിച്ചു. ഇത് കണ്ട അവർ ഭയന്നു. മൂന്ന് ശരീരങ്ങളും ചേതനയറ്റ നിലയിൽ നഗ്നമായാണ് കണ്ടത്. സാബചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നസിറുദ്ധിനെ അറസ്റ്റ് ചെയ്തത്. ഇയാൾ കുറ്റസമ്മതം നടത്തിയതായും പൊലീസ് വ്യക്തമാക്കി.

ഫെയ്സ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് ട്രാൻസ്‍ജെൻഡർ അഭിനേത്രി അഞ്ജലി അമീർ. ലിവിങ് ടുഗെദറിൽ കൂടെ താമസിക്കുന്നയാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് അഞ്ജലി പറയുന്നു. എന്തെങ്കിലും പറ്റിയാൽ കൂടെ താമസിക്കുന്ന അനസ് ആയിരിക്കും ഉത്തരവാദിയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അഞ്ജലി ലൈവിൽ പറഞ്ഞു. തനിക്ക് ശ്വസിക്കാന്‍‌ പോലുമുള്ള സ്വാതന്ത്ര്യം തരുന്നില്ലെന്ന് അഞ്ജലി പറഞ്ഞു.

അഞ്ജലിയുടെ വാക്കുകൾ:

‘ഞാൻ ഇപ്പോൾ അടുത്തൊരു പോസ്റ്റ് ഇട്ടിരുന്നു ഒരാൾ‌ എന്നെ മാനസികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന്. എനിക്ക് പറയാനുള്ളത് എനിക്ക് ഒരു തരത്തിലും ഇഷ്ടമില്ലാത്ത ഒരു വ്യക്തിയുമായി സാഹചര്യങ്ങൾ കൊണ്ട് എനിക്ക് ലിവിങ് ടുഗെദറിൽ ഏർപ്പെടേണ്ടി വന്നിരുന്നു. എനിക്കൊട്ടും താൽപര്യമില്ലാതെയാണ് ഇത്. ആദ്യം അയാൾ എന്നെ കബളിപ്പിച്ച് പോയി. ആ സമയത്ത് ഞാൻ അയാൾക്ക് എതിരായി ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോൾ അയാൾ പറയുന്നത് അയാളുടെ കൂടെഞാൻ ജീവിച്ചില്ലെങ്കിൽ അയാൾ എന്നെ കൊല്ലുമെന്നാണ്. അല്ലെങ്കിൽ ആസിഡ് മുഖത്തൊഴിക്കും എന്നൊക്കെയാണ്. എനിക്ക് ഒരുതരത്തിലും അയാളുടെ കൂടെ ജീവിക്കാൻ ആഗ്രഹമില്ല. ഞാൻ ലോകത്ത് ഒരാളെ വെറുക്കുന്നുണ്ടെങ്കിൽ അത് അയാളെ മാത്രമായിരിക്കും. ഞാൻ ഇക്കാര്യം പൊലീസിൽ പറഞ്ഞിട്ടുണ്ട്. കമ്മീഷണർക്ക് പെറ്റീഷൻ കൊടുത്തിട്ടുണ്ട്.

ഒരു നാല് ലക്ഷത്തോളം രൂപ അയാൾ എനിക്ക് തരാനുണ്ട്. മാനസികമായി അടുപ്പമില്ലെങ്കിൽ പോലും ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നത്. കോളജിൽ എന്നെ കൊണ്ടാക്കാൻ അവിടെ വരുമായിരുന്നു. അവിടെ വന്നാല്‍ പോലും ഞാൻ എവിടെപ്പോകുവാണെന്ന് തിരഞ്ഞു നടക്കും. കഴിഞ്ഞ ഒന്നരവർഷമായി അയാൾ ഒരു ജോലിക്കുപോലും പോകുന്നില്ല. എനിക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന ധൈര്യമാണ് അയാൾക്ക്. സത്യത്തിൽ ആത്മഹത്യയുടെ വക്കിലാണ് ഞാൻ. ജീവിതം മതിയായി. വേറൊരു നിവർത്തി ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു ലൈവില്‍ വന്നത്.’അഞ്ജലി അമീര്‍ പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഓടിച്ച വാഹനമിടിച്ച് മരിച്ച മാധ്യമപ്രവർത്തകൻ കെ. എം. ബഷീറിന്‍റെ നഷ്ടമായ മൊബൈല്‍ ആരോ ഉപയോഗിക്കുന്നു എന്ന സൂചന നല്‍കി വഴിത്തിരിവ്.അപകടം നടന്ന സ്ഥലത്തുനിന്നു കാണാതായ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫോൺ സ്വിച്ച് ഓഫ് ആണ്. ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട ഫോണ്‍ കണ്ടെത്തേണ്ടത് നിര്‍ണ്ണായകമാണ്. അതിനിടെയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായിരിക്കുന്നത്.

വാട്ട്സ്ആപ്പിനായി ബഷീർ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ ഇദ്ദേഹം അംഗമായ മാധ്യമ വാട്‌സാപ് ഗ്രൂപ്പുകളിൽനിന്നും കുടുംബ ഗ്രൂപ്പിൽനിന്നും ഇന്നലെ രാത്രിയോടെ ലെഫ്റ്റായതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. ബഷീർ ‘ലെഫ്റ്റ്’ എന്ന് വിവിധ മാധ്യമ ഗ്രൂപ്പുകളില്‍ സന്ദേശം ലഭിച്ചു. ഓഗസ്റ്റ് മൂന്നാം തീയതി രാത്രിയാണ് മ്യൂസിയം ജംഗ്ഷനു സമീപമുള്ള പബ്ലിക് ഓഫിസിനു മുന്നിൽവച്ച് കെ. എം. ബഷീർ വാഹനാപകടത്തിൽ മരിക്കുന്നത്. അതിന് ശേഷം മൊബൈല്‍ ഇതുവരെ കണ്ടെത്തിയില്ല. അതിനിടെയാണ് ദുരൂഹത വര്‍ദ്ധിപ്പിച്ച് ലെഫ്റ്റ് ആകുന്നത്.

ഇതോടെയാണ് ഫോൺ ആരോ ഉപയോഗിക്കുന്നതായി സംശയം ഉണ്ടായത്. പൊലീസ് സംഭവത്തില്‍ സൈബര്‍ വിദഗ്ധരുടെ ഉപദേശം നേടിയിട്ടുണ്ട്. നേരത്തെ മറ്റേതെങ്കിലും സിം ഫോണിൽ ഉപയോഗിക്കുന്നുണ്ടോയെന്നറിയാൻ ക്രൈംബ്രാഞ്ച് ഐഎംഇഐ നമ്പർ പരിശോധിച്ചെങ്കിലും സഹായകരമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പുതിയ സംഭവം. അപകടം നടന്നപ്പോള്‍ സംഭവസ്ഥലത്തുനിന്ന് ബഷീറിന്റെ ഫോൺ കണ്ടെടുക്കാനായില്ല. അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഫോണിലേക്കു സഹപ്രവർത്തകർ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി.

ഇതില്‍ വിദഗ്ധ അഭിപ്രായം തേടിയതില്‍ ഒരു കാര്യം വ്യക്തമാണ് ഇതു ബഷീറിൻറെ കാണാതായ ഫോണിലെ വാട്ട്സ്ആപ്പ് ആരെങ്കിലും അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ റീ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ നമ്പർ ലെഫ്റ്റ് ആയെന്ന സന്ദേശം വരാം. ബഷീറിൻറെ വാട്ട്സ്ആപ്പ് ലഭിക്കാൻ ഫോണിൽ ബഷീറിന്‍റെ സിം വേണമെന്നില്ല. ഫോൺ നമ്പർ ഒരുതവണ റജിസ്റ്റര്‍ ചെയ്താൽ സിം ഇട്ടില്ലെങ്കിലും വൈഫൈ ഉപയോഗിച്ചും ഫോണിൽ വാട്‌സാപ് കിട്ടും. കുറച്ചുകാലം ഫോൺ ഉപയോഗിക്കാതിരുന്നാൽ വാട്‌സാപ് ഗ്രൂപ്പുകളിൽനിന്ന് സ്വയം ലെഫ്റ്റ് ആകാനുള്ള സാധ്യതയില്ലെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്.

കോണ്‍ഗ്രസ് ഉയര്‍ത്തിയ കടുത്ത പ്രതിഷേധം മറികടന്ന് എസ്പിജി സുരക്ഷനിയമഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കി. പ്രിയങ്ക ഗാന്ധിയുടെ വീട്ടിലേക്ക് അപരിചിതര്‍ വാഹനവുമായി എത്തിയ പ്രശ്നം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് കടുത്ത എതിര്‍പ്പാണ് എസ്പിജി ഭേദഗതി ബില്ലിനെതിരെ ഉയര്‍ത്തിയത്. എന്നാല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ പിന്തുണയോടെ കേന്ദ്രം ബില്‍ രാജ്യസഭ കടത്തുകയായിരുന്നു. അതേസമയം ബില്ലിലെ ചര്‍ച്ചക്കിടെ കേരളത്തില്‍ ഇടതുപക്ഷം ബിജെപിക്കാരെ വേട്ടയാടുകയാണെന്ന അഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന സഭയില്‍ ബഹളത്തിന് കാരണമായി.

പ്രിയങ്ക ഗാന്ധിയുടെ ദില്ലിയിലെ ലോധി എസ്റ്റേറ്റിലേക്ക് ആറംഗസംഘം കാറിലെത്തുകയും വീടിനകത്ത് പ്രവേശിക്കുകയും ചെയ്ത സംഭവമാണ് പ്രതിപക്ഷപ്രതിഷേധത്തിന് കാരണമായത്. സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടെന്നും കേന്ദ്രഅഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. രാഷ്ട്രപതിക്ക് നല്കുന്ന സുരക്ഷയാണ് സോണിയഗാന്ധിയുടെ കുടുംബത്തിന് ഇപ്പോഴുമുള്ളതെന്നും അമിത് ഷാ വ്യക്തമാക്കി.

പ്രിയങ്കയുടെ വീട്ടിലുണ്ടായ സുരക്ഷാവീഴ്ച ഉന്നയിച്ചും എസ്പിജി സുരക്ഷഭേദഗതിയെ എതിർത്തും സിപിഎം ഇന്ന് രാജ്യസഭയില്‍ രംഗത്തു വന്നു. സർക്കാരിന്‍റെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎം അംഗം കെകെ രാഗേഷ് ചോദിച്ചു. സോണിയഗാന്ധിയുടെ കുടുംബത്തിന് എസ്പിജി സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട രാഗേഷ് നെഹ്റു കുടുംബാംഗങ്ങളുടെ ത്യാഗം ബഹുമാനിക്കണമെന്നും പറഞ്ഞു.

രാഗേഷിന്‍റെ പ്രസംഗത്തിന് മറുപടി പറഞ്ഞ അഭ്യന്തരമന്ത്രി അമിത് ഷാ ഇടതുപക്ഷത്തിന് രാഷ്ട്രീയപകപോക്കല്‍ ആരോപിക്കാന്‍ അവകാശമില്ലെന്ന് കുറ്റപ്പെടുത്തി. കേരളത്തില്‍ ബിജെപിയുടെ 120 പ്രവര്‍ത്തകരെ വധിച്ചവരാണ് ഇടതുപക്ഷമെന്നും കോൺഗ്രസ് വരുമ്പോഴും സിപിഎം വരുമ്പോഴും കേരളത്തിൽ ബിജെപി പ്രവർത്തകരെ വധിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി ഇടതുപക്ഷ അംഗങ്ങള്‍ എഴുന്നേറ്റു. കെകെ രാഗേഷ് എംപി രാജ്യസഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വച്ചു. അമിത് ഷായുടെ വാക്കുകള്‍ സഭാ രേഖയിലുണ്ടാക്കില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ഉറപ്പു നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

ബിജെപി നേതാവും രാജ്യസഭാംഗവുമായ നടൻ സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം. മോട്ടോർവാഹന നിയമത്തിലെ വഞ്ചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

രണ്ട് ആഡംബര കാറുകളുടെ നികുതി വെട്ടിക്കാൻ പുതുച്ചേരിയിലെ വ്യാജ വിലാസമുണ്ടാക്കി വാഹനം രജിസ്റ്റർ ചെയ്തുവെന്നാണ് കേസ്. ഇതിലൂടെ 19.6 ലക്ഷം രൂപയുടെ നികുതി സുരേഷ് ഗോപി എംപി വെട്ടിച്ചുവെന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തൽ.കേസിൽ എംപിക്കെതിരായ കുറ്റപത്രത്തിന് ക്രൈംബ്രാഞ്ച് എഡിജിപി അനുമതി നൽകി.

സമാനമായ കേസുകളിൽ നടി അമല പോളിനും ഫഹദ് ഫാസിലിനും എതിരായ കേസുകൾ ക്രൈം ബ്രാഞ്ച് നേരത്തെ അവസാനിപ്പിച്ചിരുന്നു. അമലാ പോൾ പോണ്ടിച്ചേരിയിൽ നിന്നാണ് വാഹനം രജിസ്റ്റർ ചെയ്തതെന്നും അതിനാൽ കേസ് കേരളത്തിൽ നിലനിൽക്കില്ലെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കിയത്. അമല പോൾ വാഹനം രജിസ്റ്റർ ചെയ്തത് വ്യാജ രേഖകൾ ഉപോഗിച്ചാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ തട്ടിപ്പിൽ നടപടിയെടുക്കാൻ പുതുച്ചേരി ഗതാഗത വകുപ്പിന് കത്തു നൽകിയതായും കോടതിയെ ക്രൈംബ്രാഞ്ച് അറിയിച്ചു.

ദില്ലിയിലെ വാഹന ഡീലര്‍ വഴിയാണ് ഫഹദ് കാറുകള്‍ വാങ്ങിയത്. വാഹന രജിസ്ട്രേഷനും കാര്യങ്ങളും മറ്റു ചിലരാണു നോക്കിയതെന്നും നികുതിയുമായി ബന്ധപ്പെട്ട നിയമത്തിലെ അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണിതെന്നും ഫഹദ് പൊലീസിനോട് പറഞ്ഞിരുന്നു.

വയനാട്ടിൽ മട്ടിപാറ പൊടിച്ച്​ മണലുണ്ടാക്കി കോടികളുടെ ആസ്​തിയും ‘ക്ലിപി സാൻഡ്’​ എന്നപേരിൽ വ്യവസായ സ്​ഥാപനത്തി​​െൻറ ഉടമയുമായ വയനാട്​ സുൽത്താൻ ബത്തേരി മണിച്ചിറ സ്വദേശി കെ.ജി. ക്ലിപ്പിയുടെ ഫേസ്​ബുക്കിലെ ലൈവ്​ വീഡിയോ ഇപ്പോൾ വൈറൽ. കേരളത്തിലും കർണാടകയിലുമായി തുടങ്ങിയ വ്യവസായ സ്​ഥാപനങ്ങൾ തകർന്നതിനാൽ ദുബൈയിൽ ഒളിവിലാണെന്നും ഇഞ്ചിഞ്ചായി മരിക്കുകയാണെന്നും ക്ലിപ്പി പറയുന്നു.

സർക്കാറോ പൊലീസോ സംരക്ഷണം നൽകാത്തതിനാൽ കർണാടകയിൽ നഞ്ചൻകോഡിന്​ സമീപം കോടികൾ മുടക്കിയ മണൽനിർമാണ സ്​ഥാപനം അടച്ചുപൂട്ടിയിരിക്കുകയാണ്​. 40 ലക്ഷം രൂപ വില വരുന്ന ജനറേറ്റർ അടക്കം ഗുണ്ടകളുടെ സഹായത്തോടെ ചിലർ കഴിഞ്ഞ ദിവസം കടത്തിക്കൊണ്ടു പോയി. വയനാട്ടിലെ സ്​ഥാപനങ്ങളിൽ അമേരിക്കയിൽനിന്നടക്കം ഇറക്കുമതി ചെയ്​ത യന്ത്രസാമഗ്രികളും ജെ.സി.ബി അടക്കം വാഹനങ്ങളും തുരു​​​െമ്പടുത്തു നശിക്കുന്നു. ഭീഷണി നിലനിൽക്കുന്നതിനാൽ മണിച്ചിറയിലെ വീട്ടിൽ ഭാര്യയും കുട്ടികളും സ്വകാര്യ സുരക്ഷ ഭടന്മാരുടെ കാവലിലാണ്​ കഴിയുന്നതെന്നും ക്ലിപ്പി പറയുന്നു.

എട്ടാം ക്ലാസ്​ വരെ പഠിച്ച ക്ലിപ്പി അമ്പലവയൽ ക്വാറിയിൽനിന്നും മറ്റും പുറംതള്ളുന്ന കടുപ്പം കുറഞ്ഞ പാറകൾ ശേഖരിച്ച്​ പൊടിച്ചാണ്​ മണൽ സാമ്രാജ്യം കെട്ടിപ്പടുത്തത്​. കോൺക്രീറ്റിന്​ ഉപയോഗിക്കുന്ന ഗുണമേന്മയുള്ള മണൽ ഉൽപാദനത്തിലൂടെ ഏതാനും വർഷങ്ങൾക്കകം വ്യവസായം വ്യാപിപ്പിച്ചു. തുടക്കത്തിൽ യന്ത്രങ്ങൾ സ്വന്തമായി ഉണ്ടാക്കുകയായിരുന്നു. പിന്നീടാണ്​ ഇറക്കുമതി ചെയ്​തത്​.

അതിനിടെ വന്ന പരിസ്​ഥിതി നിയന്ത്രണങ്ങൾ തിരിച്ചടിയായതായി ക്ലിപ്പി പറയുന്നു. കേരളത്തിൽ മാ​ത്രം കോടികളുടെ സ്​ഥാപനങ്ങൾ പൂട്ടി, നശിച്ചു തീരുന്നു. തൊഴിലാളികളും കഷ്​ടത്തിലായി. സബ്​സിഡിയടക്കം സർക്കാർ പിന്തുണ ഒന്നും ലഭിച്ചില്ല. ഒരു സർട്ടിഫിക്കറ്റ്​ കിട്ടാൻ രണ്ടര വർഷം വരെ ഓഫിസുകളിൽ കയറിയിറങ്ങിയിട്ടുണ്ട്​. കോടിക്കണക്കിന്​ രൂപ നികുതിയിനത്തിൽ നൽകിയിട്ടുണ്ട്​. നിരവധി ആഡംബര വാഹനങ്ങൾ ഇദ്ദേഹത്തിനുണ്ട്​. താൻ പ്രതിസന്ധിയിലായപ്പോൾ ആരും സഹായിക്കാൻ ഇല്ലാത്തതിനാലാണ്​ ദുബൈയിൽ കഴിയുന്നതെന്നാണ്​ ക്ലിപ്പിയുടെ വിശദീകരണം.

എന്നാൽ, ദുബൈയിൽ ഒളിവിൽ താമസിക്കേണ്ട സാഹചര്യം എന്താണെന്ന്​ വ്യക്തമായിട്ടില്ലെന്ന്​ ക്ലിപ്പിയെ പരിചയമുള്ള ചിലർ പറഞ്ഞു. വീടിന്​ ‘ഗൺമാൻമാർ’ കാവൽ നിൽക്കുന്നുണ്ടെന്ന്​ പറയുന്നത്​ ശരിയാണെന്നും എന്നാൽ, ഭീഷണിയുള്ള വിവരം ചൂണ്ടിക്കാട്ടി പരാതി ലഭിച്ചിട്ടില്ലെന്നും ബത്തേരി പൊലീസ്​ ​ പറഞ്ഞു. ക്ലിപ്പി പറയുന്ന പരാതികൾ പലതും കർണാടകയിലെ പൊലീസിനെ കുറിച്ചും അവിടത്തെ ചില ആളുകളെ കുറിച്ചുമാണ്​.

ക്ലിപ്പി പറയുന്ന കാര്യങ്ങൾ ഇ​േ​പ്പാൾ വാട്​സ്​ആപ്​ ഗ്രൂപ്പുകളിലും മറ്റും ചർച്ചയാണ്​. എന്നാൽ, അദ്ദേഹത്തി​​െൻറ പ്രതികരണം ലഭിച്ചിട്ടില്ല. കുറച്ചു കാലമായി നാട്ടിൽ ഇല്ലെന്നാണ്​ ബന്ധുക്കൾ നൽകുന്ന വിവരം. അതേസമയം, ക്ലിപ്പിയുടെ വെളിപ്പെടുത്തലുകളെ കുറിച്ച്​ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്​.

മോഹന്‍ലാല്‍ ചിത്രങ്ങള്‍ വന്‍ ഹിറ്റായപ്പോള്‍ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സാമ്പത്തികമായി പാടെ തകര്‍ന്നു. തന്റെ ചിത്രങ്ങളുടെ തുടര്‍ച്ചയായുള്ള തകര്‍ച്ച താങ്ങാനാവാതെ ഹോട്ടല്‍ മുറിയില്‍ നിന്ന് മമ്മൂട്ടി കരഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തകയാണ് ഗായത്രി അശോക്. സഫാരി ടി.വിക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരേ സമയത്ത് 21 സിനിമകളുടെ വര്‍ക്കാണ് അന്ന് ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. ഓണത്തിന് വരുന്ന ചിത്രങ്ങളുടെയടക്കം. ഊണിനും ഉറക്കത്തിനും സമയമില്ലാത്ത വര്‍ക്ക് ചെയ്യ്തുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടം. അന്ന് അതില്‍ മോഹന്‍ലാലിന്റെ പടങ്ങള്‍ രാജാവിന്റെ മകന്‍,​ നമുക്ക് പാര്‍ക്കാം മുന്തിരിതോപ്പുകള്‍,​ പോലുള്ള പടങ്ങള്‍ നല്ല സക്സസ് ആവുകയും ഇതിന്റെകത്തു വന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ആയിരം കണ്ണുകള്‍,​ ന്യായവിധി തുടങ്ങിയ ചിത്രങ്ങള്‍ തുടര്‍ച്ചയായി സാമ്പത്തികമായി വൻ പരാജയപ്പെട്ടു.

പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റാത്ത ലെവലിലേക്കുള്ള അവസ്ഥയിലേക്ക് മമ്മൂട്ടി ആ സമയത്ത് മാറി എന്നുള്ളത് സത്യമാണ്. ഒരിക്കൽ ഞാനും മമ്മൂട്ടിയും ഹോട്ടലിൽ റൂമിൽ വച്ച് സ്വയം മറന്നിട്ട് ഞാന്‍ ഔട്ടായെ,​ ഞാന്‍ ഔട്ടായിപ്പോയെ എന്നെ ഔട്ടാക്കിയേ എന്നു പറയുന്ന ഒരു അവസ്ഥയിലായി. മമ്മൂട്ടി എന്റെ റൂമിലേക്ക് വന്ന്,​ ഞാന്‍ ഒട്ടായിപ്പോയെ എല്ലാരും ചേര്‍ന്ന് എന്നെ ഔട്ടാക്കിയേ എന്ന് പറഞ്ഞ് അവിടെ ഒരു കട്ടിലുണ്ടായിരുന്നു ആ കട്ടിലേക്ക് വീണു. നിങ്ങള്‍ രക്ഷപ്പെടും ധെെര്യമായിരിക്കെന്ന് ഞാന്‍ പറഞ്ഞു. മമ്മൂട്ടി എന്ന കെട്ടിപ്പിടിച്ച്‌ കരഞ്ഞു. ഞങ്ങക്കു വേണം നിങ്ങളെ എന്ന് ഞാന്‍ പറഞ്ഞു. ന്യൂഡല്‍ഹി എന്ന പടം വരാന്‍ പോകുകയാണ്. ആ പടം വന്നാല്‍ അത്ഭുതങ്ങള്‍ വരാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ ന്യൂഡല്‍ഹി എന്ന പടത്തിന്റെ വര്‍ക്ക് എനിക്കും ഒരു വെല്ലുവിളിയായിരുന്നു’-ഗായത്രി അശോക് പറയുന്നു.

Copyright © . All rights reserved