Latest News

കോതമംഗലം ഡെന്റൽ കോളജിലെ ഹൗസ് സർജൻ പി.വി.മാനസയുടെ കൊലപാതകം സംബന്ധിച്ച പ്രാഥമിക മൊഴികളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും തമ്മിൽ വ്യത്യാസം. മാനസയുടെ കൊലപാതകവും കൊലയാളിയുടെ ആത്മഹത്യയും നടന്ന ദിവസം അടച്ചിട്ട മുറിക്കുള്ളിൽ നിന്നു 3 വെടിയൊച്ച കേട്ടതായാണു സാക്ഷി മൊഴികൾ.

മാനസയുടെ ശരീരത്തിൽ വെടിയുണ്ടയേറ്റ 3 മുറിവുകളും കണ്ടെത്തിയിരുന്നു. ഇതിൽ ഒരു മുറിവ് ചെവിയുടെ താഴെ പിൻഭാഗത്തായിരുന്നു. ഇതിലൂടെ കടന്ന വെടിയുണ്ട ശരീരം തുളച്ചു പുറത്തുവന്നതായി റിപ്പോർട്ടുണ്ടായിരുന്നു. നെഞ്ചിനും ഉദരത്തിനും ഇടയിലായിരുന്നു അടുത്ത മുറിവ്. ആദ്യ രണ്ടു വെടിയുണ്ടകളും മാനസയ്ക്ക് ഏറ്റതിന്റെ തെളിവായിരുന്നു ഇവ. അടുത്ത വെടിയൊച്ച കേട്ടതു കൊലയാളി രഖിൽ തലയിലേക്കു സ്വയം വെടിയുതിർത്തതാണെന്നും കരുതപ്പെട്ടിരുന്നു.

കേസിലെ നിർണായക തൊണ്ടിമുതലായ കൈത്തോക്കിന്റെ പരിശോധനയിൽ 4 വെടിയുണ്ട ഉതിർത്തതായി കാണപ്പെട്ടു. അപ്പോൾ 3 വെടിയൊച്ച മാത്രമാണു പുറത്തു കേട്ടതെന്ന സംശയം ബാക്കിയായി. ഇതിനിടയിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ അതുവരെയുള്ള നിഗമനങ്ങൾ മാറി.

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ചരിത്ര നേട്ടം.വെങ്കല മെഡലിനായി ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ജെറമിയെ ആണ് ഇന്ത്യ തോൽപ്പിച്ചത്. നാളിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ജയത്തോടെ ഇന്ത്യ 41 വർഷങ്ങൾക്ക് ശേഷം ഹോക്കിയിൽ ഇന്ത്യ ഒളിംപിക് മെഡല്‍ നേടുന്നത്.

മത്സരത്തിൽ മോശം പ്രകടനത്തോടെ ആരംഭിച്ച ഇന്ത്യ വമ്പൻ തിരിച്ചുവരവ് നടത്തിയേയ്ന് വിജയം സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ 1 -3 എന്ന നിലയിലായിരുന്നു ഇന്ത്യ വമ്പൻ പ്രകടനവും വൻമതിൽ ശ്രീജേഷിൻറെ മികവിലുമാണ് 5-4 എന്ന സ്കോറിന് വിജയം സ്വന്തമാക്കിയത്.

തിമൂറിലൂടെ ജര്‍മനി ആദ്യ ക്വാര്‍ട്ടറില്‍ ലീഡ് സ്വന്തമാക്കി എന്നാൽ സിമ്രന്‍ജീത് ഇന്ത്യയെ ഒപ്പമെത്തിച്ചു. രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തില്‍ ആയിരുന്നു ഇൻഡയുടെ സമനില ഗോൾ. പിന്നീട് ജർമനി അധോഅത്യം നേടുകയും വില്ലെന്‍ ജര്‍മനിക്ക് രണ്ടാം ഗോൾ സമ്മാനിക്കുകയും ചെയ്തു. തൊട്ട് പിന്നാലെ മൂന്നാം ഗോൾ ഫര്‍ക്കിലൂടെ ജര്‍മനി നേടി. ഇതോടെ 1-3 എന്ന സ്‌കോറിൽ തകർന്ന ഇന്ത്യ വമ്പൻ തിരിച്ചുവരവ് ആണ് നടത്തിയത്.

ഗോമാതാനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് കര്‍ണാടകയിലെ മന്ത്രി. യഡിയൂരപ്പ രാജിവെച്ചതിനു പിന്നാലെ നിലവിൽ വന്ന പുതിയ മന്ത്രിസഭയിലെ മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാന്‍ ഗോമാതാ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കർഷകരുടെ പേരിലും തങ്ങള്‍ ആരാധിക്കുന്ന ദൈവങ്ങളുടെ പേരിലും എം.എല്‍.എ മാര്‍ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയുടെ മകൻ വിജയേന്ദ്രയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല. അവഗണിക്കപ്പെട്ടവരിൽ ഏറെയും യെഡിയൂരപ്പ പക്ഷക്കാരാണ്. എംഎൽഎമാർ രാജിഭീഷണി ഉയർത്തിയത് നേതൃത്വത്തിന് വന്‍ സമ്മര്‍ദമായിട്ടുണ്ട്. മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിൽ അതൃപ്‌തി പരസ്യമാക്കി നിരവധി എം എൽ എമാർ രംഗത്തുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിക്ക് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. ഒരു എംഎൽഎ രാജിഭീഷണിയും മുഴക്കിയിട്ടുണ്ട്. തർക്കപരിഹാരം അസാധ്യമായതോടെ ഉപമുഖ്യമന്ത്രിമാരില്ലാതെയാണ് പുതിയ മന്ത്രിസഭ അധികാരമേറ്റത്.

ബിൻ ലാദൻ കുടുംബത്തിന്റെ വീട് വിൽപനക്ക്. മുൻ ഭാര്യയായിരുന്ന ക്രിസ്റ്റീൻ ഹർതൂണിയനുമൊത്ത് ഏറെക്കാലം ബിൻലാദൻ കഴിഞ്ഞ ലൊസാഞ്ചലസിലെ വീടാണ് വിൽപനക്ക് വെച്ചിരിക്കുന്നത്. 1983ലാണ് ലാദൻഈ ബംഗ്ലാവ് സ്വന്തമാക്കുന്നത്.

7,100 ചതുരശ്രയടിയാണ് ബംഗ്ലാവിന്റെ വിസ്തീർണം. ഏഴു കിടപ്പുമുറികളും അഞ്ചു ബാത്ത്റൂമുകളും ഇതിനുള്ളിലുണ്ട്. വർഷങ്ങളായി ആൾപ്പാർപ്പില്ലാത്ത കിടക്കുന്നതിനാൽ ബംഗ്ലാവിന്റെ ചിലഭാഗങ്ങൾ കേടുപാടുകൾ വന്ന നിലയിലാണ്. പരിചരിക്കാൻ ആളില്ലാതെ വന്നതോടെ മുറ്റത്തെ വിശാലമായ പുൽത്തകിടിയും പൂർണമായും നശിച്ചു. എന്നാൽ സ്വിമ്മിംഗ് പൂളുംസ്പായും ഇപ്പോഴും നശിക്കാതെ നിലനിൽക്കുന്നുണ്ട്. ബംഗ്ലാവിനോട് ചേർന്ന് പ്രത്യേകമായി ഒരു പൂൾ ഹൗസും ഉണ്ട്.

അമേരിക്കയിലേക്ക് മടങ്ങാനാവാതെ വന്നതോടെ ആദ്യകാലങ്ങളിൽ ഇബ്രാഹിം വീട് വാടകയ്ക്ക് കൊടുത്തിരുന്നു. 2010 ആയപ്പോഴേക്കും അഡൾട്ട് ചലച്ചിത്രങ്ങൾ ഷൂട്ട് ചെയ്യാനുള്ള ലൊക്കേഷനായി ബംഗ്ലാവ് മാറി. 28 മില്യൻ ഡോളറാണ് (208കോടി രൂപ) ബിൻലാദൻ കുടുംബത്തിന്റെ വീടിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. ബംഗ്ലാവിന്റെ ഭാഗങ്ങൾ തകർന്ന നിലയിലാണെങ്കിലും ഭൂമിയുടെ മതിപ്പ് കണക്കാക്കിയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എന്ത് റിസ്‌ക്കും എടുക്കാന്‍ തയ്യാറാണ് മോഹന്‍ലാല്‍. മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങളും ഇത് തുറന്നു പറഞ്ഞിട്ടുണ്ട്. മോഹന്‍ലാലിനെ കുറിച്ച് കൊറിയോഗ്രാഫര്‍ പ്രസന്ന മാസ്റ്റര്‍ പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്. കാക്കക്കുയില്‍ എന്ന ചിത്രത്തിലെ അലാരെ ഗോവിന്ദ ഗാനം ഷൂട്ട് ചെയ്തപ്പോഴുണ്ടായ സംഭവമാണ് പ്രസന്ന മാസ്റ്റര്‍ ഡി ഫോര്‍ ഡാന്‍സ് വേദിയില്‍ പങ്കുവെച്ചത്.

മോഹന്‍ലാലിന് സുഖമില്ലാത്ത സമയത്തയാണ് അലാരെ ഗോവിന്ദ എന്ന ഗാനത്തിന് താരം ചുവട് വെച്ചത് എന്ന് പ്രസന്ന പറയുന്നു. ലാലേട്ടനോടൊപ്പം ചെയ്യുന്ന ആദ്യത്തെ സിനിമയാണ് കാക്കക്കുയില്‍. അതില്‍ അലാരെ ഗോവിന്ദ പാട്ട് ഷൂട്ട് ചെയ്യുകയാണ്. ഹൈദരാബാദിലായിരുന്നു ലൊക്കേഷന്‍. നല്ല വെയിലായിരുന്നു.

ലാലേട്ടന് തീരെ സുഖമില്ലായിരുന്നു. ജലദോഷം, പനി, നല്ല ശരീര വേദനയും ഉണ്ടായിരുന്നു. ഗോവിന്ദ ഗാനം ആണെങ്കില്‍ നല്ല എനര്‍ജി വേണ്ട ഒരു ഹെവി സോംഗ് ആണ്. അത്രയും ക്ഷീണം ഉണ്ടായിട്ടും ലാലേട്ടന്‍ പെര്‍ഫോം ചെയ്തു. ഓരോ ഷോട്ട് കഴിയുമ്പോഴും അദ്ദേഹം വന്ന് പറയും, ‘മോനേ എന്റെ ശാരീരികസ്വാസ്ഥ്യം ഒന്നും നോക്കണ്ട, നിനക്ക് ഒക്കെ അല്ലെങ്കില്‍ പറയണം. നമുക്ക് ഒന്നുകൂടി ചെയ്യാമെന്ന്.’

അതായിരുന്നു അദ്ദേഹത്തിന്റെ ഡെഡിക്കേഷന്‍ എന്നാണ് പ്രസന്ന മാസ്റ്റര്‍ പറയുന്നത്. പ്രിയദര്‍ശന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 2001ല്‍ ആണ് റിലീസ് ചെയ്തത്. മുകേഷ്, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, സുകുമാരി, കവിയൂര്‍ പൊന്നമ്മ എന്നിങ്ങനെ വന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്.

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയിയുന്ന മുൻ ഭർത്താവ് മനോജ് കെ ശ്രീധരിന് ചികിത്സാ സഹായ അഭ്യർത്ഥനയുമായി രഹ്ന ഫാത്തിമ.

മനോജിന്റെ സഹോദരൻ ശ്രീനയുടെ ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവെച്ചാണ് രഹ്നയും സഹായമഭ്യർത്ഥിച്ചത്. കേരളത്തിൽ നിന്നും കാശ്മീരിലേക്കുള്ള ബൈക്ക് യാത്രക്കിടെ പഞ്ചാബിൽ വെച്ച്‌ അപകടത്തിൽ പെട്ടാണ് മനോജിന് പരിക്കേറ്റത്.

ഫെയ്സ്ബുക്ക് കുറിപ്പ്

എന്റെ സഹോദരൻ മനോജും partner അഞ്‌ജലിയും കേരളത്തിൽ നിന്നും കശ്മീർവരെയുള്ള ബൈക്ക് യാത്രയിൽ ആയിരുന്നു. പഞ്ചാബിലെ ഫരിദ്കോട്ട്എന്ന സ്ഥലത്തുവെച്ച് അവർക്ക് ഒരു ആക്‌സിഡന്റ് സംഭവിച്ചു.
Manoj ഗുരുതരമായ പരിക്കുകളോടെ ഗുരു ഗോവിന്ദ് സിങ് മെഡിക്കൽ കോളേജ്, ഫരിദ്കോട്ട് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആണ്. ഇതിനിടയിൽ Abdomen ൽ ഉണ്ടായ internal bleeding കാരണം ഒരു ഓപ്പറേഷൻ നടത്തുകയും വൻകുടൽ ചതഞ്ഞിരുന്നതിനാൽ ആ ഭാഗം നീക്കം ചെയ്യുകയും, വയറിൽ ഹോൾ ഇട്ട് ബാഗ് fix ചെയ്യുകയും ചെയ്തു. 48 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ സാധിക്കില്ല എന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്.
ആശുപത്രിയിൽ നിന്നും നല്ല രീതിയിലുള്ള ചികിത്സ ലഭിക്കുന്നുണ്ട്.
ഞാൻ ഇന്നലെ ഉച്ചക്ക് Hospital എത്തി, വിശദമായി ഡോക്ടർ മാരോടും സംസാരിച്ചു. Manoj ഇതുവരെയും അപകടനില തരണം ചെയ്തിട്ടില്ല എങ്കിലും positive ആയ ചില responds കിട്ടുന്നുണ്ട്. Manoj ന്റെ partner ഇപ്പോൾ ഇതേ ആശുപത്രിയിൽ കൈക്കു fracture ആയി ചികിത്സയിൽ ഉണ്ട്.ഓർമ്മ നഷ്ടപ്പെട്ട നിലയിൽ ആയിരുന്നെങ്കിലും ഇപ്പോൾ ശരിയായി വരുന്നു.
കഴിഞ്ഞ ഒന്നരമാസം മുന്നെയാണ് ഡയലിസിസ് patient ആയിരുന്ന ഞങ്ങളുടെ അമ്മ ദിവസങ്ങളോളം വെന്റിലേറ്ററിൽ ആയതിനു ശേഷം മരണപ്പെട്ടത്. ഇതുവരെയും സുഹൃത്തുക്കളുടെ സഹായത്തോടെ കാര്യങ്ങൾ മുന്നോട്ടു പോയി എന്നാൽ ഇനിയും ഓരോ ദിവസവും വെന്റിലേറ്റർ, ലാബ് ടെസ്റ്റുകൾ, മരുന്നുകൾക്കും കുറഞ്ഞത് 2 ആഴ്ച ഹോപിറ്റലിലെ എല്ലാ ചിലവുകളും, നാട്ടിലേക്കുള്ള യാത്ര ചിലവുകൾക്കുമായി നല്ലൊരു തുക ആവിശ്യം ഉള്ളതിനാൽ സഹായിക്കാൻ കഴിയുന്നവർ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

Google Pay: 9496577477
Account Number:
CHITHRA.NS. (Wife of sreenivas)
Fedaral bank.Edapally branch.
A/c .11840100354279, IFSC .FDRL0001184

രാജ്യത്തെ വാക്സിൻ റോൾഔട്ടിലെ സുപ്രധാന നാഴികക്കല്ലെന്ന് വിശേഷിപ്പിക്കുന്ന തീരുമാനം ഏകദേശം 1.4 ദശലക്ഷം വരുന്ന കൗമാരക്കാരിലേക്കും കോവിഡ് വാക്സിൻ എത്താൻ വഴിയൊരുക്കും. 12 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികളിൽ കൂടുതൽ അപകട സാധ്യതയുള്ളവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും വാക്സിൻ ഇതിനകം ലഭ്യമാണ്.

അതുകൂടാതെയാണ് പതിനാറും പതിനേഴും വയസ്സുള്ളവർക്ക് ഇനി മുതൽ വാക്സിൻ സ്വീകരിക്കാമെന്ന പ്രഖ്യാപനം. ഇത് വാക്സിനേഷൻ പ്രോഗ്രാമിലെ ഒരു പ്രധാന മുന്നേറ്റമാണിതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജനാണ് ഇക്കാര്യം ആദ്യം സൂചിപ്പിച്ചത്. ജെസിവിഐ (വാക്സിനേഷനും പ്രതിരോധ കുത്തിവയ്പ്പിനും സംയുക്ത സമിതി) ഉപദേശത്തിനായി കാത്തിരിക്കുകയാണെന്നും അടുത്ത ദിവസങ്ങളിൽ തന്നെ കൗമാരക്കാർക്ക് വാക്സിൻ നൽകുന്നതിനായി ജെസിവിഐ തീരുമാങ്ങൾ കൈക്കൊള്ളുമെന്നും സ്റ്റർജൻ ചൂണ്ടിക്കാട്ടിയിരുന്നു.

വാക്സിനേഷൻ ബുക്ക് ചെയ്യാനുള്ള സൗകര്യം രണ്ടാഴ്ചയ്ക്കുള്ളിൽ ലഭ്യമാകുമെന്ന് ടൈംസ് റിപ്പോർട്ട് ചെയ്തു. അതേസമയം ചെറുപ്പക്കാർക്കുള്ള മാർഗനിർദേശങ്ങൾ പ്രകാരം ഫൈസർ, മോഡേണ വാക്സിനുകൾ വിതരണത്തിനായി ലഭ്യമാകുമെന്ന് ടെലഗ്രാഫും റിപ്പോർട്ട് ചെയ്യുന്നു. കാമ്പയിന് മുന്നോടിയായി കുട്ടികളുടെ രക്ഷിതാക്കൾക്ക് ആവശ്യമായ വസ്തുതകളും വിവരങ്ങളും ലഭ്യമാകുന്നുവെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് ലേബറിന്റെ ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ ആഷ്‌വർത്ത് പറഞ്ഞു.

വിറക് ശേഖരിക്കാന്‍ പോയ അഞ്ചുവയസുകാരന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു. കോണിക്കഴി പറക്കുന്നത്ത് കണ്ണന്റെയും ലക്ഷ്മിയുടെയും മകന്‍ സജിത്ത് (5) ആണ് മരിച്ചത്.സത്രംകാവില്‍ക്കുന്ന് എ.യു.പി.എസ്. ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ്.

ഞായറാഴ്ച ക്വാറിത്തൊഴിലാളിയായ അച്ഛന്‍ കണ്ണനൊപ്പം വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ വിറക് എടുക്കുന്നതിനിടെയാണ് സംഭവം. കടന്നല്‍ കുത്തേറ്റ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

തുടര്‍ന്ന്, തിങ്കളാഴ്ച ശരീരത്തില്‍ നിറം മാറ്റവും ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ജീവന്‍ രക്ഷിക്കാനിയില്ല. സംഭവത്തില്‍ കോങ്ങാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കവിത, സബിത എന്നിവരാണ് സഹോദരങ്ങള്‍.

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടി ലഭിച്ചത് മലയാളിയും സിനിമ നടന്‍ ഹരിശ്രീ അശോകന്റെ മരുമകനുമായ സനൂപ് സുനിലിന്. ബിഗ് ടിക്കറ്റ് ഒന്നാം സമ്മാനമായ 30 കോടി രൂപയാണ് സനൂപിന് ലഭിച്ചത്. ജൂലൈ 13 ന് ഓണ്‍ലൈനിലൂടെ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

ഹരിശ്രീ അശോകന്റെ മകള്‍ ശ്രീക്കുട്ടിയുടെ ഭര്‍ത്താവാണ് സനൂപ്. ഒന്നാം സമ്മാനം പ്രഖ്യാപിച്ചതിന് ശേഷം സമ്മാനം ലഭിച്ച കാര്യം അറിയിക്കുന്നതിനായി സനൂപുമായി ബന്ധപ്പെട്ടിരുന്നെങ്കിലും കണക്ട് ആയില്ല. ദീര്‍ഘ നേരത്തെ ശ്രമത്തിന് ശേഷമാണ് സംഘാകടകര്‍ സനൂപിനെ ബന്ധപ്പെട്ടത്.

183947 എന്ന ടിക്കറ്റാണ് സനൂപിന് ഭാഗ്യം കൊണ്ടുവന്നത്. ഫലപ്രഖ്യാപിച്ച ശേഷം ബിഗ് ടിക്കറ്റ് സംഘാടക പ്രതിനിധി റിച്ചാര്ഡ് സനൂപിനെ ഫോണിലൂടെ ബന്ധപ്പെടാന് ശ്രമിച്ചിരുന്നു. ഒരു തവണ ഫോണ്‍ കണക്ട് ആയെങ്കിലും സമ്മാനം ലഭിച്ച വിവരം അറിയിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല.

അതേസമയം ഇന്നലെ നടന്ന മറ്റു നറുക്കെടുപ്പില് 10 ലക്ഷം ദിര്‍ഹത്തിന് മലയാളിയായ ജോണ്‍സണ്‍ കുഞ്ഞുകുഞ്ഞു അര്‍ഹനായിരുന്നു. കൂടാതെ ഒരു ലക്ഷം ദിര്‍ഹത്തിന് ഇന്ത്യക്കാരനായ റെനാള്‍ഡ് ഡാനിയിലും അര്‍ഹനായി. സനൂപിന് ഒന്നാം സമ്മാനം നേടിയ വിവരം ബിഗ് ടിക്കറ്റ് അബുദാബി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ അങ്കിത് ഗുജ്ജാറിനെ(29) തിഹാര്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍ കോംപ്ലക്‌സിലെ മൂന്നാം നമ്പര്‍ ജയിലില്‍ ബുധനാഴ്ച രാവിലെയോടെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

യുവാവിനെ നാല്‌പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നതായാണ് പ്രാഥമികവിവരമെന്ന് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ജയില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അങ്കിതിനെ ജയില്‍ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയതാണെന്ന് പിതാവ് വിക്രം സിങ്ങും ആരോപിച്ചു. ഒരു വര്‍ഷത്തോളമായി അങ്കിത് തിഹാര്‍ ജയിലിലാണെന്നും ആവശ്യപ്പെട്ട പതിനായിരം രൂപ നല്‍കാത്തതിനാല്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഹരിയാനയില്‍ നിന്നാണ് അങ്കിത് ഗുജ്ജാറിനെ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പിടികൂടിയത്. തുടര്‍ന്ന് തിഹാര്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. നേരത്തേ ഉത്തര്‍പ്രദേശിലെ സുന്ദര്‍ഭാട്ടിയുടെ ഗുണ്ടാസംഘത്തിലെ അംഗമായിരുന്നു അങ്കിത്. ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഇതില്‍ എട്ട് കൊലക്കേസുകളും ഉള്‍പ്പെടുന്നു.

യുപി പോലീസ് ഒരു ലക്ഷം രൂപയും ഡല്‍ഹി പോലീസ് 25000 രൂപയും വിലയിട്ടിരുന്ന കുറ്റവാളിയായിരുന്നു അങ്കിത്. ഗ്രേറ്റര്‍ നോയിഡയില്‍ ബിജെപി നേതാവ് വിജയ് പണ്ഡിറ്റിനെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. 2016ല്‍ യുപി പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും മൂന്ന് വര്‍ഷത്തിന് ശേഷം ജാമ്യത്തിലറങ്ങി. പിന്നീട് ഗുണ്ടാത്തലവനായ രോഹിത് ചൗധരിക്കൊപ്പമായിരുന്നു അങ്കിതിന്റെ വിളയാട്ടം. ചൗധരി-ഗുജ്ജാര്‍ സംഘമെന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്.

RECENT POSTS
Copyright © . All rights reserved