ഇന്നലെ ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിലെ ടോൾപിരിവ് കേന്ദ്രം വാഹനം ഇടിച്ച് തകർന്നു. കൊമ്മാടിയിൽ സ്ഥാപിച്ചിട്ടുള്ള നാല് ബൂത്തുകളിൽ ഒന്നാണ് തകർന്നത്. തടി കയറ്റി വന്ന വാഹനം കടന്ന് പോയപ്പോഴാണ് അപകടം ഉണ്ടായത്.
പുലർച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്. ടോൾ ബൂത്തിലെ കൗണ്ടറുകളിൽ ഒന്ന് പൂർണമായും തകർന്നു. ടോൾ പിരിവ് തുടങ്ങാത്തതിനാൽ ബൂത്തിൽ ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല. ടോൾ ബൂത്തിൽ സി സി ടി വി ഇല്ലാത്തതിനാൽ ഏത് വാഹനമാണ് ഇടിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. തടി കയറ്റി വന്ന ലോറി ഇടിച്ചതെന്നാണ് നിഗമനം.
ടോൾ ബൂത്തിൽ നാല് ട്രാക്കുകൾ ഉള്ളതിൽ രണ്ടെണ്ണം മാത്രമാണ് ഇന്നലെ ഗതാഗതത്തിനായി തുറന്ന് നൽകിയിരുന്നത്. വീതി കുറഞ്ഞ ട്രാക്കിലൂടെ കടന്ന് പോയപ്പോൾ അപകടം സംഭവിച്ചിരിക്കാം എന്നാണ് നിഗമനം. അതേസമയം ഇന്നലെ ഉദ്ഘാടനം കഴിഞ്ഞുള്ള യാത്രയിലും വാഹനങ്ങൾ കൂട്ടിയിടിച്ച് ബൈപ്പാസിൽ അപകടം ഉണ്ടായിരുരുന്നു. ഡിവൈഡർ അടക്കം സ്ഥാപിച്ച അപകടങ്ങൾ കുറയ്ക്കാൻ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് ഇന്നലെയാണ് വിരാമമായത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ബൈപ്പാസിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. ബീച്ചിന് മുകളിലൂടെ പോകുന്ന കേരളത്തിലെ ആദ്യ മേൽപ്പാലം എന്നതാണ് ആലപ്പുഴ ബൈപ്പാസിൻ്റെ പ്രധാന ആകർഷണം.
ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം ജൂണിൽ നടക്കും. ഐസിസി ചാമ്പ്യൻഷിപ്പിലെ പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുക.ഐസിസിയാണ് അന്തിമ പോരാട്ടത്തിനുള്ള പുതുക്കിയ തീയ്യതി ഇപ്പോൾ പ്രഖ്യാപിച്ചത് .
പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പോരാട്ടത്തിന് വേദിയാവുക ഏവരും കരുതിയത് പോലെ വിഖ്യാതമായ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടാണ്. ജൂൺ പതിനെട്ട് മുതൽ 22 വരെയാണ് ഫൈനൽ. ജൂൺ 23 ഫൈനൽ മത്സരത്തിനുള്ള
റിസർവ് ദിനമായും ഐസിസി ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തേ ജൂൺ 10 മുതൽ 14 വരെയായിരുന്നു ഫൈനൽ മത്സരം നിശ്ചയിച്ചിരുന്നത്.
അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഇന്ത്യയാണ് നിലവിൽ ഒന്നാംസ്ഥാനത്ത്.ന്യൂസിലൻഡ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവർ തുടർന്നുള്ള സ്ഥാനങ്ങളിൽ പട്ടികയിൽ നിൽക്കുന്നുണ്ട് . ആകെ പോയിന്റിനെക്കാൾ പോയിന്റ് ശരാശരിയാണ് പട്ടികയിലെ സ്ഥാനക്കാരെ തീരുമാനിക്കുവാൻ ഇപ്പോൾ ഉപയോഗിക്കുന്നത് .ശേഷം ആദ്യ രണ്ട് സ്ഥാനക്കാർ ഫൈനലിൽ ഏറ്റുമുട്ടും. ഇംഗ്ലണ്ടിനെതിരായ അടുത്ത മാസം ആരംഭിക്കുന്ന നാല് ടെസ്റ്റുകളായിരിക്കും ഇന്ത്യക്ക് നിർണായകമാവുക. കൂടാതെ ഓസ്‌ട്രേലിയ ഫൈനലിന് മുൻപ് ദക്ഷിണാഫ്രിക്കയെ നേരിടും.
ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ഇന്ത്യ അഞ്ച് പരമ്പര കളിച്ചപ്പോൾ അതിൽ 13 ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. ഒൻപത് ജയവും മൂന്ന് തോൽവിയും ഒരു സമനിലയുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ന്യൂസിലൻഡ് 11 ടെസ്റ്റിൽ ഏഴ് ജയം നേടിയപ്പോൾ മൂന്നിൽ തോറ്റു. ഓസ്‌ട്രേലിയ കളിച്ചത് 14 ടെസ്റ്റിൽ. എട്ട് ജയവും നാല് തോൽവിയും രണ്ട് സമനിലയും. ഇംഗ്ലണ്ട് 17 ടെസ്റ്റിൽ കളിച്ചപ്പോൾ നേടിയത് പത്ത് ജയം. നാല് തോൽവിയും മൂന്ന് സമനിലയും കരസ്ഥമാക്കി .
നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോൻ ടി. ജോണും വേർപിരിയുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബകോടതിയിൽ ജോമോൻ സമർപ്പിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി വരുന്ന ഫെബ്രുവരി 9നു കുടുംബകോടതിയിൽ ഹാജരാകാൻ ആൻ അഗസ്റ്റിനു നോട്ടീസ് അയച്ചു.
2014–ലായിരുന്നു ജോമോന്റെയും ആൻ അഗസ്റ്റിന്റെയും വിവാഹം. മലയാളികൾക്ക് ഏറെ സുപരിചിതനായ നടൻ അഗസ്റ്റിന്റെ മകളാണ് ആൻ അഗസ്റ്റിൻ.
എൽസമ്മ എന്ന ആൺ കുട്ടി എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലെത്തിയത്. അതിനു ശേഷം നിരവധി നല്ല സിനിമകളുടെ ഭാഗമാകാൻ ആൻ അഗസ്റ്റിന് കഴിഞ്ഞു. വിവാഹ ശേഷം രണ്ടു ചിത്രങ്ങളിൽ മാത്രമാണ് ആൻ അഭിനയിച്ചത്.
ഇന്ത്യയിലെ തന്നെ പ്രധാന ഛായാഗ്രാഹകരിൽ ഒരാളാണ് ജോമോൻ ടി. ജോൺ. ചാപ്പാകുരിശിലൂടെ സ്വതന്ത്രഛായാഗ്രാഹകനായ അദ്ദേഹം മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി സിനിമകൾക്കു കാമറ ചലിപ്പിച്ചു. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന രൺവീർ സിങ് ചിത്രത്തിലാണ് ജോമോൻ ഇപ്പോൾ പ്രവർത്തിക്കുന്നത്.
ബോളിവുഡ് ചിത്രം ‘അന്ധാദുനി’ന്റെ റീമേക്ക് ആയി ഒരുങ്ങുന്ന ‘ഭ്രമം’ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍. പൃഥ്വിരാജിന്റെ ഫാന്‍സ് പേജുകളിലാണ് ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ ചിത്രമാണ് അന്ധാദുന്‍.
ചിത്രത്തില്‍ ആയുഷ്മാന്‍ ഖുറാന അവതരിപ്പിച്ച അന്ധനായ പിയാനോ പ്ലെയറുടെ വേഷമാണ് ഭ്രമത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. രവി കെ. ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, തെലുങ്കു താരം റാഷി ഖന്ന, സുരഭി ലക്ഷ്മി, അനന്യ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
എ പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ശരത് ബാലന്‍ ആണ് ഒരുക്കുന്നത്. ജേക്‌സ് ബിജോയ് സംഗീതവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ലൈന്‍ പ്രൊഡ്യുസര്‍-ബാദുഷ എന്‍ എം, അസ്സോസിയേറ്റ് ഡയറക്ടര്‍-ജിത്തു അഷ്റഫ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ, സ്റ്റില്‍സ്-ബിജിത് ധര്‍മ്മടം, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍. പ്രശസ്ത ഛായാഗ്രഹകനായ രവി കെ. ചന്ദ്രന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത്.
കൊല്ലം ∙ താലൂക്ക് ആശുപത്രിയിൽ കുഴഞ്ഞു വീണ സ്വകാര്യ ആശുപത്രിയിലെ നഴ്സ് മരിച്ചു. ഹൃദയാഘാതമാണു മരണകാരണമെന്നാണു വിലയിരുത്തൽ. ഓച്ചിറ വലിയകുളങ്ങര ഗുരുതീർഥത്തിൽ രമണന്റെ ഭാര്യ സുജ (52) ആണു മരിച്ചത്.
ഇന്നലെ രാവിലെ 11 നു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കോവിഡ് വാക്സീൻ വിതരണ കേന്ദ്രത്തിൽ ഇവർ വാക്സീൻ സ്വീകരിച്ചിരുന്നു. നിരീക്ഷണത്തിലിരിക്കെ, കുഴഞ്ഞു വീണ ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയധമനികളിൽ ബ്ലോക്ക് കണ്ടെത്തിയതിനെതുടർന്നു അടിയന്തരമായി ആൻജിയോ പ്ലാസ്റ്റിക്കു വിധേയയാക്കിയെങ്കിലും ഇന്നു പുലർച്ചെ മരിച്ചു. കടുത്ത പ്രമേഹ രോഗിയുമായിരുന്നു.
മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം ഹൃദയാഘാതമാണെന്നാണു വിലയിരുത്തലെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ആർ. ശ്രീലത പറഞ്ഞു. വാക്സീൻ എടുത്തതിനെത്തുടർന്നു പ്രശ്നം ഉണ്ടായിട്ടില്ല. പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആണെന്നും കണ്ടെത്തി. കൂടുതൽ വിലയിരുത്തലിനായി രാവിലെ മെഡിക്കൽ ബോർഡ് കൂടും. തുടർന്നു മാത്രമേ മൃതദേഹം പോസ്റ്റുമോർട്ടത്തിനു വിധേയമാക്കണോയെന്നു തീരുമാനിക്കൂവെന്നും ഡിഎംഒ പറഞ്ഞു.
നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണും വിവാഹമോചിതരാകുന്നു. 2014ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഒരുമിച്ച് മുന്നോട്ട് പോകാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് വേര്‍പിരിയാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്ന് ജോമോന്‍ ടി. ജോണ്‍ പ്രതികരിച്ചു.
ചേര്‍ത്തല കുടുംബ കോടതിയില്‍ വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹര്‍ജി ജോമോന്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി ഫെബ്രുവരി 9ന് കോടതിയില്‍ ഹാജരാകാന്‍ ആന്‍ അഗസ്റ്റിന് നോട്ടീസ് അയച്ചിട്ടുണ്ട്. അന്തരിച്ച നടന്‍ അഗസ്റ്റിന്റെ മകളാണ് ആന്‍ അഗസ്റ്റിന്‍.
എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ മലയാള സിനിമയിലേക്ക് എത്തിയത്. അര്‍ജുനന്‍ സാക്ഷി, വാധ്യര്‍, ഫ്രൈഡേ, പോപ്പിന്‍സ്, ടാ തടിയ, റെബേക്ക ഉതുപ്പ് കിഴക്കേമല, സോളോ, നീന തുടങ്ങി നിരവധി നല്ല സിനിമകളുടെ ഭാഗമായിട്ടുണ്ട്.
വിവാഹ ശേഷം രണ്ടു ചിത്രങ്ങളില്‍ മാത്രമാണ് ആന്‍ അഭിനയിച്ചത്. ഇന്ത്യയിലെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍മാരില്‍ ഒരാളാണ് ജോമോന്‍ ടി. ജോണ്‍. ചാപ്പാകുരിശ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായി ജോണ്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും ഹിന്ദിയിലും തമിഴിലുമെല്ലാം ഒട്ടനവധി സിനിമകളില്‍ ജോമോന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചാരുംമൂട് ചത്തിയറയില്‍ പുതുച്ചിറക്കുളത്തില്‍ യുവതി കഴിഞ്ഞ ദിവസം മുങ്ങി മരിച്ചത് ഭര്‍ത്താവിന്റെ പ്രവൃത്തികളിലുള്ള അപമാനം സഹിക്കവയ്യാതെയെന്ന് ബന്ധുക്കള്‍. പച്ചക്കാട് അമ്പാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മിയെയാണ് ഇന്നലെ രാവിലെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ പാവുമ്പയിലെ കുടുംബവീട്ടില്‍ നിന്ന് പലര്‍ച്ചെ ക്ഷേത്രത്തിലേയ്ക്ക് എന്നു പറഞ്ഞ് ഇറങ്ങിയ ലക്ഷ്മിയെ ഏഴരയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിജയലക്ഷ്മിയെ കാണാഞ്ഞ് രാവിലെ ബന്ധുക്കള്‍ അന്വേഷിച്ച് ക്ഷേത്രത്തിലെത്തിയെങ്കിലും മറ്റേതെങ്കിലും ക്ഷേത്രത്തില്‍പോയതായിരിക്കാം എന്ന കണക്കു കൂട്ടലിലില്‍ മടങ്ങിയിരുന്നു. തുടര്‍ന്ന് ഇവരുടെ സ്‌കൂട്ടര്‍ ചിറയ്ക്കു സമീപത്തു നിന്നു കണ്ടെത്തി. കുളത്തിന്റെ കടവില്‍ ചെരുപ്പും ലഭിച്ചു. ഇതോടെ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നു വിലയിരുത്തുന്നതായി പൊലീസും വ്യക്തമാക്കിയിരുന്നു.
ഭര്‍ത്താവിന്റെ പ്രവൃത്തികളിലുള്ള മനോവ്യഥയിലായിരുന്നു യുവതി. പ്രണയിച്ചായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. വിവാഹ ശേഷം ചില കേസുകളില്‍ ഇയാള്‍ അറസ്റ്റിലുമായി. തുടര്‍ന്ന് ഭര്‍ത്താവിനെ സ്ഥലത്തു നിന്നു മാറ്റിയാല്‍ മാറ്റമുണ്ടായേക്കും എന്നു കരുതിയാണ് ബെംഗളുരുവിലേയ്ക്കു കൊണ്ടു പോയത്. അവിടെയും മോശം സ്വഭാവം തുടര്‍ന്നതോടെ നാട്ടിലേയ്ക്കു തിരികെ പോരുകയായിരുന്നത്രെ. ഇവര്‍ക്ക് രണ്ടു കുട്ടികളുമുണ്ട്. ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇതിനിടെ വീണ്ടും ജയിലിലായതോടെയാണ് യുവതി കടുത്ത ദുഃഖത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
മരണച്ചിറ എന്നറിയപ്പെടുന്ന ഈ കുളത്തില്‍ നേരത്തെ നിരവധിപ്പേര്‍ മുങ്ങിമരിച്ചിട്ടുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. ആഴത്തില്‍ കുഴിച്ചിട്ടുള്ളതിനാല്‍ ഇവിടെ ഏതുസമയത്തും വെള്ളമുണ്ട്. നൂറനാട് പോലീസാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസ് നിഗമനം.
മഞ്ജുവാര്യര്‍ക്കൊപ്പമുള്ള കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ഒറ്റ ചിത്രം മതി മലയാളി പ്രേക്ഷകര്‍ക്ക് അബ്ബാസ് എന്ന നടനെ ഓര്‍ത്തിരിക്കാന്‍. വിനീതിനൊപ്പം കാതല്‍ദേശം എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ അബ്ബാസ് നിരവധി മലയാള ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുന്ന താരം ഇപ്പോള്‍ ന്യൂസിലാന്‍ഡിലാണ്. അവിടുത്ത തന്റെ ജീവിതത്തെ കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് അബ്ബാസ് ഇപ്പോള്‍. ന്യൂസിലന്‍ഡില്‍ പെട്രോള്‍ പമ്പു മുതല്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ വരെ ജോലി ചെയ്തിട്ടുണ്ടെന്നും ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ ഇത്തരമൊരു ജീവിതം ഒരിക്കലും നയിക്കാന്‍ കഴിയില്ലെന്നും അബ്ബാസ് പറയുന്നു. സ്‌കൂള്‍ കാലഘട്ടത്തിലെ ഒരുപാടു ഓര്‍മകളും താരം പങ്കുവച്ചു.
അബ്ബാസിന്റെ വാക്കുകള്‍ ഇങ്ങനെ:
ഇന്ത്യയില്‍ ഒരു ആര്‍ടിസ്റ്റ് അഭിനയത്തില്‍ നിന്ന് ഒരു ഇടവേള എടുക്കാന്‍ തീരുമാനിച്ചാലും അവര്‍ ചെയ്യുന്ന മറ്റു കാര്യങ്ങള്‍ നിരീക്ഷിക്കപ്പെടും. ന്യൂസിലന്‍ഡില്‍ എന്നെ ഇങ്ങനെ നോക്കാനോ വിലയിരുത്താനോ ആരുമില്ല. ഇവിടെ വന്നതിനു ശേഷം ഞാന്‍ പെട്രോള്‍ പമ്പില്‍ ജോലി എടുത്തിട്ടുണ്ട്. ബൈക്ക് മെക്കാനിക്ക് ആയി. അതെനിക്ക് ഏറ്റവും പ്രിയപ്പെട്ട ജോലിയായിരുന്നു. കാരണം എനിക്ക് ബൈക്കുകള്‍ വളരെ ഇഷ്ടമാണ്. പിന്നെ, കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ജോലി എടുത്തിട്ടുണ്ട്. ഇതിന് ഇടയില്‍ ഞാന്‍ ഓസ്ട്രേലിയയില്‍ പോയി പബ്ലിക് സ്പീക്കിങ്ങില്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്സ് ചെയ്തു. അതിനും ഒരു കാരണമുണ്ട്. ആത്മഹത്യാ പ്രവണതയുള്ള ടീനേജേഴ്സിനെ അത്തരം ചിന്തകളില്‍ നിന്നു വ്യതിചലിപ്പിക്കുന്നതും അവരെ ബോധവല്‍ക്കരിക്കുന്നതിനും എനിക്ക് ആഗ്രഹമുണ്ട്. കാരണം എന്റെ കുട്ടിക്കാലവും അങ്ങനെയായിരുന്നു.
ഏറെ ആത്മഹത്യാപ്രവണതയുള്ള കുട്ടിയായിരുന്നു ഞാന്‍.കര്‍ശന സ്വഭാവക്കാരായിരുന്നു എന്റെ മാതാപിതാക്കള്‍. ഞാനാണെങ്കില്‍ പഠനത്തില്‍ മോശവും. എനിക്ക് പരീക്ഷ എഴുതാന്‍ ഇഷ്ടമല്ലായിരുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരം അറിയാമെങ്കിലും എഴുതില്ല. ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ കൃത്യമായി പറഞ്ഞു കൊടുക്കും. പക്ഷേ, എഴുതാന്‍ ഇഷ്ടമല്ല. അതുകൊണ്ട് പരീക്ഷകളില്‍ തോല്‍ക്കുന്നത് സ്ഥിരമായി. അതുമൂലം എനിക്ക് നിരന്തരം വഴക്കു കേട്ടുകൊണ്ടിരുന്നു. പലപ്പോഴും ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. രണ്ടു തവണയൊക്കെ ഞാന്‍ വീടു വിട്ടു പോയിട്ടുണ്ട്. ഓരോ തവണയും എന്നെ സുഹൃത്തുക്കള്‍ കണ്ടെത്തി വീട്ടില്‍ തിരിച്ചെത്തിക്കും. മാതാപിതാക്കളുടെയും അധ്യാപകരുടെയും വഴക്കു പറയലില്‍ നിന്നു രക്ഷപ്പെടാന്‍ നുണ പറയുന്നത് ശീലമാക്കി. ഇങ്ങനെ വളരെ സ്വാഭാവികമായി നുണ പറഞ്ഞു പറഞ്ഞാണ് ഞാനൊരു അഭിനേതാവായതു പോലും, അബ്ബാസ് പറഞ്ഞു.
തന്റെ ജീവിതാനുഭവങ്ങള്‍ കൗമാരപ്രായത്തിലുള്ള കുട്ടികള്‍ക്ക് തീര്‍ച്ചയായും പ്രചോദനകരമാകുമെന്ന് അബ്ബാസ് പറയുന്നു. അതുകൊണ്ടാണ് പബ്ലിക് സ്പീക്കിങ്ങില്‍ പരിശീലനം നേടിയതെന്നും താരം പറഞ്ഞു. എന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ ഒരാളുടെ ജീവനെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞാല്‍, സിനിമയിലൂടെ കൈവരിച്ച നേട്ടത്തേക്കാള്‍ അതു തന്നെ സന്തോഷിപ്പിക്കുമെന്നും അബ്ബാസ് പറഞ്ഞു.
ഈയൊരു കാര്യം കൂടി മനസില്‍ വച്ചാണ് ഞാന്‍ ന്യൂസിലന്‍ഡിലേക്ക് വന്നത്. ഇവിടെ എനിക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ അല്‍പം കൂടി സ്വാതന്ത്ര്യമുണ്ട്. ഇന്ത്യയില്‍ നമ്മള്‍ ഇപ്പോഴും മറ്റുള്ളവരുടെ കാര്യത്തില്‍ ഏറെ തല പുകയ്ക്കുന്നവരാണ്. എനിക്ക് അതെല്ലാം ഉപേക്ഷിക്കണമായിരുന്നു. ജീവിതം ലളിതവും മനോഹരവുമാക്കുന്നതിനാണ് ഞാന്‍ കുടുംബത്തോടൊപ്പം ന്യൂസിലന്‍ഡിലേക്ക് വന്നത്. ഇനി സിനിമയിലേക്ക് തിരിച്ചു വരുമോ എന്ന് അറിയില്ല. ഇപ്പോള്‍ ആയിരിക്കുന്നിടത്ത് ഞാന്‍ ഹാപ്പിയാണ് എന്നും അബ്ബാസ് പറഞ്ഞു.
കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രം ഹിറ്റായെങ്കിലും അബ്ബാസിന് മലയാളത്തില്‍ കൂടുതല്‍ അവസരമൊന്നും നേടികൊടുത്തില്ല. സുരേഷ്‌ഗോപിക്കൊപ്പം ഡ്രീംസ് എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും അബ്ബാസിനു നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നില്ല ഇത്. മമ്മൂട്ടി നായകനായ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തില്‍ നല്ല വേഷമായിരുന്നു ചെയ്തത്. തമിഴില്‍ നിരവധി ചിത്രത്തില്‍ നായകനായെങ്കിലും അവിടെയും വിജയിച്ച നായകന്‍ എന്ന പേരുണ്ടാക്കാന്‍ അബ്ബാസിന് സാധിച്ചില്ല.
ചാരുംമൂട് ∙താമരക്കുളം ചത്തിയറ പുതുച്ചിറ കുളത്തിൽ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരക്കുളം പച്ചക്കാട് ആമ്പാടിയിൽ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മിയാണ് (33) മരിച്ചത്. പാവുമ്പയിലെ കുടുംബവീട്ടിൽ നിന്ന് ഇന്നലെ പുലർച്ചെ അഞ്ചരയോടെ സമീപത്തുള്ള ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ വിജയലക്ഷ്മിയെ രാവിലെ ഏഴരയോടെയാണ് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് നൂറനാട് പൊലീസ് പറഞ്ഞു.
ഇവരുടെ സ്കൂട്ടർ ചിറയ്ക്ക് സമീപത്തു നിന്നു കണ്ടെത്തി. മൃതദേഹം കണ്ട ചിറയുടെ കടവിൽ നിന്നു ചെരിപ്പും ലഭിച്ചു. കഴിഞ്ഞ നാലു വർഷമായി ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം ബെംഗളൂരുവിലായിരുന്നു താമസം. ഒരു മാസം മുൻപ് കുട്ടികൾക്കൊപ്പം നാട്ടിലെത്തിയ വിജയലക്ഷ്മി പാവുമ്പയിലെ സ്വന്തം വീട്ടിൽ താമസിച്ചു വരികയായിരുന്നു. മക്കൾ: ദീപിക, കൈലാസ്.
ഭക്ഷ്യ നിർമാണ ശാലയിൽ രാസവസ്തു ചോർന്നതിനെ തുടർന്നുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമേരിക്കയിലെ ജോർജിയയിലാണ് സംഭവം. നൈട്രജൻ ചോർന്നതാണ് അപകട കാരണം.
പരിക്കേറ്റവരിൽ മൂന്നു പേരുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്. അഗ്നിശമന സേനാംഗങ്ങളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരം ലഭ്യമായിട്ടില്ല.