പ്രീ–വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെയുണ്ടായ അപകടത്തിൽ യുവാവും യുവതിയും മുങ്ങിമരിച്ചു. മൈസൂരിലാണ് സംഭവം. തലക്കാട് ഭാഗത്തുള്ള കാവേരി നദിയിലാണ് ചന്ദ്രു(28), ശശികല(20) എന്നിവർ ഇറങ്ങിയത്. ചെറുവള്ളത്തിലായിരുന്നു സംഘം ചിത്രീകരണം നടത്തിയത്.
വള്ളത്തില്‍ കയറിയ യുവാവും യുവതിയും ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഇരുവര്‍ക്കും നീന്തല്‍ വശമുണ്ടായിരുന്നില്ല. വെള്ളത്തിലാഴ്ന്ന് പോയ ഇരുവരുടെയും മൃതദേഹം ഫയർഫോഴ്സെത്തിയാണ് മുങ്ങിയെടുത്തത്. നവംബർ 22നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.
മൈസൂരിൽ നിന്നും ബന്ധുക്കൾക്കൊപ്പമാണ് ഇരുവരുമെത്തിയത്. തലക്കാടുള്ള റിസോർട്ടിലെത്തി ബോട്ട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ റിസോർട്ടിലെ അതിഥികൾക്കാ മാത്രമേ നൽകൂ എന്ന് അറിയിച്ചതോടെയാണ് ഇവർ ചെറുവള്ളത്തിൽ നദിയിലിറങ്ങിയത്. ഇത് അപകടത്തിൽ കലാശിക്കുകയായിരുന്നു.
പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ പിന്തള്ളി എന്‍ഡിഎ മുന്നണിക്ക് മുന്നേറ്റം.നിലവിലെ ലീഡ് നിലയനുസരിച്ച് കേവല ഭൂരിപക്ഷത്തിന് വേണ്ട 122 എന്ന മാന്ത്രിക സംഖ്യ പിന്നിട്ടുണ്ട് എന്‍ഡിഎ. എന്നാൽ 20-25 ശതമാനം വോട്ടുകള്‍ മാത്രമേ എണ്ണിയിട്ടുള്ളുവെന്നാണ് റിപ്പോർട്ട്. മുന്നണിയില്‍ ജെഡിയുവിനെ പിന്തള്ളി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മുന്നേറുന്നത്. 77 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 47 സീറ്റുകളിലാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു മുന്നേറുന്നത്.
എക്‌സിറ്റ്‌പോളുകള്‍ അധികാരത്തിലേറുമെന്ന് പ്രവചിച്ച മഹാസഖ്യം നൂറിന് മുകളില്‍ സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. 66 സീറ്റുകളിലാണ് ആര്‍ജെഡിക്ക് ലീഡുള്ളത്.
അതേ സമയം കോവിഡ് സുരക്ഷാ നടപടികള്‍ കാരണം വോട്ടെണ്ണല്‍ മന്ദഗതിയിലാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. നിലവിലെ ലീഡ് നിലയനുസരിച്ച് ആഹ്ലാദം പ്രകടനം ആരംഭിച്ച പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.
കോവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും അകലം പാലിക്കേണ്ടതുള്ളതിനാല്‍ ടേബിളുകളുടെ എണ്ണം കുറവാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 20-25 ശതമാനം വോട്ടുകള്‍ മാത്രമേ ഇതുവരെ എണ്ണി തീര്‍ന്നിട്ടുള്ളുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. നേരിയ ലീഡുകള്‍ മാത്രമാണ് പല സീറ്റുകളിലുമുള്ളത്. അതുകൊണ്ട് തന്നെ നിലവിലെ ലീഡ് നിലയില്‍ വലിയ മാറ്റങ്ങളുണ്ടായേക്കാം. നഗരമേഖലകളിലെ ഫലങ്ങളാണ് കൂടുതലും വന്നിരിക്കുന്നത്. ഗ്രാമീണ മേഖലയില്‍ നിന്ന് വളരെ മന്ദഗതിയിലാണ് ഫലം പുറത്ത് വരുന്നത്. ആര്‍ജെഡിക്ക് വലിയ വേരോട്ടമുണ്ട് ഇവിടങ്ങളില്‍.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ വ്യക്തമായ ലീഡുയര്‍ത്താന്‍ മഹാസഖ്യത്തിനായെങ്കിലും രണ്ടാം ഘട്ടത്തില്‍ പിന്നോട്ടുപോയി. എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിച്ച ചിരാഗ് പാസ്വാന്റെ എല്‍ജെപി രണ്ടിടങ്ങളില്‍ ലീഡ് ചെയ്യുന്നുണ്ട്.
എക്സിറ്റ് പോളുകളിലേറെയും മഹാസഖ്യത്തിന് മുന്‍തൂക്കം പ്രവചിച്ചെങ്കിലും അന്തിമ വിധിയെക്കുറിച്ച് ആകാംക്ഷ ബാക്കിയാണ്.
55 കേന്ദ്രങ്ങളില്‍ 414 ഹാളുകള്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. കേന്ദ്രസായുധ സേന, ബിഹാര്‍ മിലിട്ടറി പോലീസ്, ബിഹാര്‍ പോലീസ് എന്നിവരാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും പ്രശ്നസാധ്യതാ പ്രദേശങ്ങള്‍ക്കും വലയം തീര്‍ത്തിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 19 കമ്പനി സായുധ സേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി സായുധ സേനയെയും ബിഹാറില്‍ വിന്യസിച്ചിട്ടുണ്ട്.
ബിഹാറിനൊപ്പം 11 സംസ്ഥാനങ്ങളിലെ 58 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുകയാണ്. 28 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശാണ് ഉപതിരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രം.
സുബിനി
എന്നെത്തെയുംപോലെ ഉണർവ്വില്ലാത്ത കടലാസ് മടക്കുകളിൽ നൂറുകണക്കിന് ജീവിതങ്ങൾ വർഷങ്ങളായി എൻറെ മേശയുടെ ഇടതും വലതുമുള്ള കൂറ്റൻ അലമാരകളിൽ തീരുമാനം കാത്തു കിടക്കുന്നു. ഈ അലമാരകൾ പണിതിട്ട് ഒരു 20 വർഷമെങ്കിലും ആയിക്കാണും. പരിചയ സമ്പന്നതയ്ക്കും, ആഢ്യത്വത്തിനും, പിന്നെ സമ്പന്നതയ്ക്കും ഒട്ടും കുറവ് തോന്നില്ല. തൊഴിലിൻറെ സാധ്യതയെ കുറിച്ച് വളരെ നല്ല ബോധ്യം അന്നേ തന്നെ അദ്ദേഹത്തിനുണ്ടായിരുന്നിരിക്കും. അത് പോലെ ഒരു ജീവിതം ഉറ്റു നോക്കീട്ടാണല്ലോ രണ്ടു വർഷം മുൻപ് ഞാൻ മൂപ്പരുടെ ശിഷ്യത്വം സ്വീകരിച്ചത്. കുഴപ്പം പിടിച്ച പല പ്രശ്നങ്ങളിൽ പെട്ടു പലരും ഇവിടെ വന്നു സഹായം തേടുമ്പോൾ, ദൈവത്തിൻറെ വീട്ടിലെ സെക്യൂരിറ്റി ഗാർഡിനെ പോലെ ചെറിയ അഹങ്കാര ഭാവങ്ങൾ ഒക്കെ ഞാൻ എടുക്കാറുണ്ട്. പിന്നെ പിന്നെ അവർ എനിക്ക് വലിയ ഭാവം തരാറില്ല. മൂടിന് തീ പിടിച്ചു വരുന്നവർ ഉണ്ട്.. അവർക്കും ചിലപ്പോൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരാറുണ്ട്.. നാളെത്തേക്കു ഫയൽ ചെയ്യേണ്ട ഒരു സുപ്രധാന കടലാസാണ് ഞാൻ തയ്യാറാക്കി കൊണ്ടിരിക്കുന്നത്… ഇടയ്ക്ക് ചെറുതായി പൊതു അവസ്ഥ ആലോചിച്ചു ശ്രദ്ധ തെറ്റിയ പോലെ..
വണ്ടിയുടെ ശബ്‍ദം.. സാർ എത്തിയ മട്ടാണല്ലോ.. എങ്കിൽ വഴക്കുറപ്പ്… ഇന്നലെ ഇമെയിൽ ചെയ്യാൻ പറഞ്ഞ വർക്ക് ആണ് ഞാൻ ഇപ്പോഴും കുത്തി കുറിച്ചോണ്ടിരിക്കുന്നത്. മുന്നിൽ കാത്തിരിക്കുന്ന പുതിയ ആളുകളുടെ മുന്നിൽ വെച്ച് അപമാനിക്കാഞ്ഞാൽ മതിയായിരുന്നു. പിന്നാലെ ക്യാബിനിലേക്കു ചെന്നേക്കാം. കിട്ടാനുള്ളത് വേഗം വാങ്ങിച്ചു പുറത്തേക്കു വന്നാൽ ഇവരുടെ മുന്നിലെങ്കിലും മാനം കാക്കാലോ. .
സാധാരണ എത്തിയാൽ ഉടനെ ഒന്നു ഓഫീസിൽ കയറിയിട്ടേ അദ്ദേഹം താഴത്തെ നിലയിൽ ഉള്ള വീട്ടിലേക്കു പോകാറുള്ളൂ. മുംബൈ ഓഫീസിലായിരുന്നു കഴിഞ്ഞ ആഴ്ച. അവിടുത്തെ കേസുകളുടെ വിവരങ്ങളൊന്നും ഇവിടെ ചർച്ച ചെയ്യാറില്ല. വളരെ ആത്മവിശ്വാസത്തോടെ മാത്രമേ ഓരോ പ്രാവശ്യവും ഇവിടുന്നു പോകാറുള്ളൂ. അവിടുത്തെ ഓഫീസിൽ എന്നെ പോലെ സഹായികളായി നാലു പേരുണ്ട് എന്ന് മാത്രമേ എനിക്ക് ഇത്രയും കാലമായിട്ടും അറിയൂ…അവരെ കുറിച്ച് ഒരിക്കൽ ചോദിച്ചപ്പോൾ അദ്ദേഹം എന്നെ ഒരു നോട്ടം നോക്കിയത് കൊണ്ട് പിന്നെ ചോദിക്കാൻ ധൈര്യം ഉണ്ടായില്ല.. ആരായാലും എനിക്കെന്താ… കൃത്യമായി ശമ്പളം കിട്ടുന്നുണ്ടല്ലോ.. വീട്ടിൽ നിന്നും ആകെ നാലു കിലോമീറ്റർ ദൂരമേയുള്ളൂ ഇങ്ങോട്ടെനിക്ക്. പിന്നെ കൂടുതൽ അറിഞ്ഞാൽ പാടാണ്. എങ്ങാനും മുംബൈയ്ക്ക് ട്രാൻസ്ഫർ ചെയ്താലോ..
ഇതിപ്പോ എത്തീട്ടു ഇത്രേം നേരായിട്ടും സാറിനെ ഇങ്ങോട്ട് കണ്ടില്ലല്ലോ…. വീട്ടിലേക്കു നേരെ കയറിയ മട്ടാണല്ലോ…പതിവില്ലാത്ത എന്തോ സംഭവിച്ചിട്ടുണ്ട്.. ഡ്രൈവർ ഫോണിൽ മാറി മാറി ആരെയൊക്കെയോ വിളിക്കുന്നത് കാണുന്നു. ഒന്നു പോയി നോക്കണം എന്നുണ്ട്… ഇത്രേം കാലം നിഴല് പോലെ എല്ലാ ദിവസവും കൂടെ നിന്നിട്ടും ഒരിക്കൽ പോലും ആദ്ദേഹം എന്നെ വീട്ടിലേക്കു ക്ഷണിച്ചിട്ടില്ല.. ഉമ്മറത്ത് നിർത്തി അടുത്ത ദിവസത്തേക്കുള്ള ജോലികൾ ഏൽപ്പിക്കും… അത്ര തന്നെ.. അനാവശ്യമായ ഒരു അകൽച്ച പാലിക്കലല്ലേ അത് എന്ന് എനിക്ക് പലവട്ടം തോന്നീട്ടുണ്ട്. പിന്നെ എനിക്കെന്തു കാര്യം മൂപ്പരുടെ വീടിനകത്തു കയറീട്ടു.. ഇക്കണ്ട കാലമെത്രയും അദ്ദേഹം ഒരു സുഹൃത്തിനോട് സംസാരിക്കുന്നതു പോലും ഞാൻ കേട്ടിട്ടില്ല. വല്ലാത്ത മുരടൻ എന്ന് ഞാൻ മനസ്സിൽ അയാളെ വിലയിരുത്താറുണ്ട്. എനിക്കെന്തു കാര്യം. ശമ്പളം കൃത്യം കിട്ടുന്നുണ്ടല്ലോ.. ഓഫിസിൽ വരുന്ന ഓരോരുത്തരോടും കുശലം പറയുന്നത് എൻറെ ശീലമാണ്..എല്ലാരുടെയും മുഖത്ത് ടെൻഷൻ മാത്രമേ കാണാറുള്ളു. ചിലർക്ക് എൻറെ സംസാരം ഇഷ്ടപ്പെടുന്നില്ല എന്ന് മുഖഭാവത്തിൽ നിന്നും മനസ്സിലാക്കിയിട്ടും ഉണ്ട്.
എന്തായിരിക്കും സംഭവിച്ചത്… രണ്ടും കല്പിച്ചു ഞാൻ താഴോട്ട് ചെല്ലാൻ ഉറപ്പിച്ചു.. വാതിൽക്കൽ ആരോ നിൽപ്പുണ്ട്..തിരിഞ്ഞു നടന്നാലോ എന്നു ചിന്തിച്ചു… മുന്നോട്ട് വെച്ച കാൽ മുന്നോട്ടു തന്നെ എന്നുറപ്പിച്ചു…ജനലിലൂടെ സാർ ചിരിച്ചു കൊണ്ട് ആരോടോ ഫോണിൽ വളരെ സന്തോഷത്തോടെ സംസാരിക്കുന്നതു കാണാം… ഇത്ര മനോഹരമായി ചിരിക്കാൻ അദ്ദേഹത്തിന് അറിയാമായിരുന്നോ എന്ന് ഞാൻ അതിശയിച്ചു.. എന്നിട്ടും എന്തിനായിരുന്നു… ഇത്ര സന്തോഷവാനായി അദ്ദേഹത്തെ ഞാൻ കണ്ടിട്ടേ ഇല്ല… പ്രായമുള്ള ഒരു സ്ത്രീ എൻറെ അടുത്തേക്ക് വന്നു, ഒരു പ്ലേറ്റ് നിറയെ മധുര പലഹാരങ്ങൾ നീട്ടി… എനിക്ക് ഒന്നും മനസ്സിലായില്ല… ഇത് വരെ ഈ വീട്ടിൽ നിന്നും പച്ച വെള്ളം പോലും വാങ്ങി കുടിച്ചിട്ടില്ല… ആരും തന്നിട്ടില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി… ഇതിപ്പോ…അദ്ദേഹത്തിൻറെ അമ്മയാണ് എന്ന് മനസ്സിലായി..പ്രായത്തിലേറെ ഭാരിച്ച വിഷമങ്ങൾ ആ മുഖത്തെ ഐശ്വര്യം എന്നോ കാർന്നെടുത്തപോലെ തോന്നി.. മധുരം എൻറെ നേരെ നീട്ടിയപ്പോൾ അവർ എൻറെ മുഖത്തേക്ക് നോക്കി ചെറുതായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “അവൻ ഇനിയെങ്കിലും ഒന്നു ജീവിക്കുമല്ലോ,.. മരവിച്ച മനസ്സോടെ എത്ര കാലായി ഇങ്ങനെ”. അവരുടെ കണ്ണുകളിലെ തിളക്കം എനിക്ക് വ്യക്തമായി കാണാമായിരുന്നു… ഒന്നും മനസ്സിലായില്ലെങ്കിലും ഞാൻ മധുരം നുണച്ചു അന്ധാളിപ്പ് മാറാതെ തിരിച്ചു നടന്നു. ഡ്രൈവർ ഫോണിൽ ആരോടോ സംസാരിക്കുന്നു.. “ജീവിതം തിരിച്ചു കിട്ടിയ പോലെ ആണ് സാറിന്.. മൂന്നു വർഷമായല്ലോ കോമയിൽ ആയിട്ട്.. ഒട്ടും പ്രതീക്ഷിക്കാത്ത തിരിച്ചു വരവല്ലേ.. എന്ത് സ്മാർട്ട് ആയ മോനായിരുന്നു..അതെ,.. ചികിത്സ എല്ലാം മുംബൈയിലായിരുന്നു..വൈഫ് ഉണ്ടല്ലോ അവിടെ… ”
ആകാംഷ, അതിശയം, ആനന്ദം, ആത്മവിശ്വാസം. ഒരല്പ നേരം കൊണ്ട് എൻറെ മനസ്സ് മാറി മറഞ്ഞല്ലോ. എനിക്ക് എന്തോ ധൈര്യം വന്ന പോലെ… ഞാൻ ഓഫീസിലേക്ക് കയറി ഇന്നലെ വെറുതെ വാചകമടിച്ചും പകൽക്കിനാവ് കണ്ടും ബാക്കിവെച്ച വർക്ക് പൂർത്തിയാക്കി. ഫയൽ സാറിന് ഇമെയിൽ അയച്ചു. കാത്തിരിന്നു മുഷിഞ്ഞ ക്ലയന്റസിന് ഞാൻ ഒരു ഇൻസ്റ്റന്റ് കോഫി ഇട്ടു കൊടുത്തു. സാർ ഉടൻ വരുമെന്നും, കേസിൻറെ പ്രാഥമിക വിവരങ്ങൾ ഞാൻ മനസ്സിലാക്കി, പ്രധാന വിവരങ്ങൾ കുറിച്ചു വെച്ചാൽ അത് അവർ സാറിനെ കാണുമ്പോൾ കൂടുതൽ ഗുണപ്പെടുമെന്നും പറഞ്ഞു എൻറെ മേശക്കരികിലേക്കു അവരെ ക്ഷണിച്ചു.. എന്നിലെ ആത്മാർത്ഥത തിരിച്ചറിഞ്ഞ ഞാൻ ആത്മവിശ്വാസത്തോടെയും, അവർ, എന്നിൽ അർപ്പിച്ച വിശ്വാസത്തോടെയും ഞങ്ങൾ സംസാരിച്ചു തുടങ്ങി.. ചുറ്റുമുള്ളതൊന്നും എന്നെ അലട്ടിയില്ല. അതിനിടയിൽ എപ്പോഴോ സാർ എൻറെ മുന്നിലൂടെ ക്യാബിനിലേക്ക് കയറി പോകുന്നത് കണ്ടു..ഞാൻ ബഹുമാനത്തിൽ എഴുന്നേൽക്കും മുൻപേ…വേണ്ട …തുടർന്നോളൂ എന്ന് പുഞ്ചിരിയോടെ ആംഗ്യം കാണിച്ചു.. ഇന്നാണ് ഞാൻ ശരിക്കും സാറിൻറെ ജൂനിയർ ആയത്.

സുബിനി
കോഴിക്കോട് സ്വദേശി. ജനനം 1979. കേരള കാർഷിക സർവകലാ ശാലയിൽ നിന്നും കാർഷിക എഞ്ചിനീയറിംഗ് ബിരുദം, കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും അന്താരാരാഷ്ട്ര ബിസിനസ്സിൽ ബിരുദാനന്തര ബിരുദം. ബാങ്കിങ്, ടൂറിസം, ഇ -ഗവേണൻസ്, ട്രെയിനിങ് തുടങ്ങിയ മേഖലകളിലായി 15 വർഷത്തെ പ്രവർത്തി പരിചയം. അവതാരകയും വോയിസ് ആർട്ടിസ്റ്റും ആണ്. സംഗീത, നാടക പരിപാടികളുടെ നിർമാണവും ഏകോപനവും നിർവഹിച്ചിട്ടുണ്ട്.
ടൂറിസം, കൃഷി, കാലാവസ്ഥ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആനുകാലികങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ദോർ: കാമുകനെ വിവാഹം കഴിപ്പിച്ച് തരണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി കൂറ്റൻ പരസ്യബോർഡിന് മുകളിൽ കയറി. ഏറേനേരം പരസ്യബോർഡിന് മുകളിലിരുന്ന പെൺകുട്ടിയെ ഒടുവിൽ കാമുകനെ കൊണ്ട് ഫോണിൽ വിളിപ്പിച്ച് പോലീസ് താഴെയിറക്കി. മധ്യപ്രദേശിലെ പ്രദേശിപുരയിലാണ് കഴിഞ്ഞദിവസം നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിപ്പിച്ച് തരണമെന്നായിരുന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആവശ്യം. എന്നാൽ കാമുകനുമായുള്ള ബന്ധത്തിൽ മാതാവ് എതിർപ്പ് പ്രകടിപ്പിച്ചു. ഇതേതുടർന്നാണ് പെൺകുട്ടി പരസ്യബോർഡിന് മുകളിൽ കയറി ഭീഷണിമുഴക്കിയത്.
കൂറ്റൻ പരസ്യബോർഡിന് മുകളിൽ കയറി മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്ന പെൺകുട്ടിയെ കണ്ട് നാട്ടുകാർ റോഡിൽ തടിച്ചുകൂടി. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. പെൺകുട്ടിയെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും തന്റെ ആവശ്യത്തിൽ പെൺകുട്ടി ഉറച്ചുനിന്നു. ഇതോടെയാണ് പെൺകുട്ടിയുടെ കാമുകനെ പോലീസ് ഫോണിൽ വിളിച്ചത്. പെൺകുട്ടിയുമായി ഫോണിൽ സംസാരിച്ച കാമുകൻ നിർബന്ധിച്ചതോടെ പെൺകുട്ടി പരസ്യബോർഡിന് മുകളിൽനിന്നും താഴെ ഇറങ്ങുകയായിരുന്നു.
സഹോദരീപുത്രി,, അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്‍റായി വിജയമുറപ്പിച്ചതിന്‍റെ സന്തോഷത്തിലാണ് കമല ഹാരിസ് ബാലു അങ്കിള്‍ എന്ന് വിളിക്കുന്ന അമ്മാവന്‍ ഗോപാലന്‍ ബാലചന്ദ്രന്‍. അമേരിക്കയുടെ ഭാവി, ജോ ബൈഡന്‍റെയും കമലയുടെയും സുരക്ഷിതകരങ്ങളിലാണെന്ന് ബാലചന്ദ്രന്‍ പറഞ്ഞു. സത്യപ്രതിജ്ഞ കാണാന്‍ കമലയുടെ അമ്മാവനും മറ്റ് കുടുംബാംഗങ്ങളും അടുത്തമാസം യു.എസിലേക്ക് തിരിക്കും.
കമല ഹാരിസ് അമ്മ ശ്യാമളയെപ്പോലെ കരുത്തുറ്റ വനിതയാണെന്ന് അമ്മാവന്‍ ഗോപാലന്‍ ബാലചന്ദ്രന്‍. അമ്മയെപ്പോലെ കമലയുടെ നേട്ടങ്ങളും ചരിത്രത്തില്‍ ഇടംനേടുന്നു. അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് പദവിയിലെത്തുന്ന ആദ്യ വനിതയും ഏഷ്യന്‍ വംശജയുമാണ് കമല. ജോ ബൈഡനും കമലയും ജയിക്കുമെന്ന കാര്യം ഉറപ്പായിരുന്നു. രണ്ടുദിവസം മുന്‍പ് കമലയുമായി സംസാരിച്ചപ്പോഴും ഇക്കാര്യം പറഞ്ഞു.
ട്രംപിന്‍റെ ഭരണം ദുരന്തമായിരുന്നു. അമേരിക്ക ഇപ്പോള്‍ സുരക്ഷിതകരങ്ങളിലാണെന്നും ബാലചന്ദ്രന്‍ പറഞ്ഞു. 2017ല്‍ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്യുമ്പോഴാണ് കമലയെ ഒടുവില്‍ കണ്ടത്. വൈസ് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ താനും സഹോദരിയും കുടുംബാംഗങ്ങളുെമല്ലാം അടുത്തമാസം യു.എസിലേക്ക് പോകും. 2021 ജനുവരി 20ന് ആണ് സത്യപ്രതിജ്ഞ. ബാലചന്ദ്രന്‍റെ മകള്‍ മേരിലാന്‍ഡ് സര്‍വകലാശാലയില്‍ പ്രഫസറാണ്.
ആത്മഹത്യാപ്രേരണക്കേസില്‍ റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല. അര്‍ണബിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. അധികാരപരിധി മറികടന്ന് ജാമ്യം നല്‍കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. കീഴ്ക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. സെഷന്‍സ് കോടതി നാലുദിവസത്തിനകം ജാമ്യാപേക്ഷ തീര്‍പ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.
അര്‍ണബ് ഗോസ്വാമിയുടെ ആരോഗ്യസ്ഥിതിയിലും സുരക്ഷയിലും ആശങ്ക പ്രകടിപ്പിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന് ഗവര്‍ണര്‍ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. ആർക്കിടെക്ട് ആത്മഹത്യ ചെയ്ത കേസിൽ പ്രേരണാകുറ്റം ചുമത്തപ്പെട്ടാണ് അര്‍ണബ് റിമാൻഡിൽ കഴിയുന്നത്.
ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഏകദിനടീമില്‍ ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണെ ഉൾപ്പെടുത്തി. രോഹിത് ശര്‍മയെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. ക്യാപ്റ്റന്‍ വിരാട് കോലി ആദ്യ ടെസ്റ്റിനുശേഷം നാട്ടിലേക്ക് മടങ്ങും. സഞ്ജുവിനെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ട്വന്റി20 ക്രിക്കറ്റ് ടീമിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു.
പരുക്കിന്റെ പേരിൽ രോഹിത് ശർമയെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് വിവാദമായതിനു പിന്നാലെ, താരത്തെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി. പരുക്കിന്റെ പശ്ചാത്തലത്തിൽ ഏകദിന, ട്വന്റി20 പരമ്പരകളിൽനിന്ന് രോഹിത്തിന് വിശ്രമം അനുവദിച്ചു.
ജനുവരിയിൽ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് അവസാന മൂന്നു ടെസ്റ്റുകൾക്കുള്ള ടീമിൽനിന്ന് ക്യാപ്റ്റൻ വിരാട് കോലിയെ ഒഴിവാക്കി. അഡ്‌ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്ക് മടങ്ങുമെന്ന് കോലി സിലക്ഷൻ കമ്മിറ്റിയെ അറിയിച്ച സാഹചര്യത്തിലാണിത്.
ഐപിഎലിനിടെ പരുക്കേറ്റ തമിഴ്നാട് സ്പിന്നർ വരുൺ ചക്രവർത്തിയെ ട്വന്റി20 ടീമിൽനിന്ന് ഒഴിവാക്കി. ടീമിനൊപ്പം പ്രത്യേകം ചേർത്തിരുന്ന തമിഴ്നാട്ടിൽനിന്നു തന്നെയുള്ള പേസ് ബോളർ ടി. നടരാജനെ പകരം ട്വന്റി20 ടീമിൽ ഉൾപ്പെടുത്തി.
പരുക്കു ഭേദമായാൽ ഇഷാന്ത് ശർമയെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പരുക്കുമൂലം ഐപിഎലിൽ പുറത്തിരിക്കുന്ന വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കാര്യത്തിലും പരുക്ക് ഭേദമാകുന്ന മുറയ്ക്ക് അന്തിമ തീരുമാനം കൈക്കൊള്ളും. യുവതാരം കംലേഷ് നാഗർകോട്ടിയും ഓസ്ട്രേലിയിലേക്ക് പോകുന്നില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ബോളിങ് വർക്‌ലോഡ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് അദ്ദേഹം ബിസിസിഐ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലായതിനാലാണ് ഇത്
ഫാഷൻ മാഗസിനായ വോഗ് ഇന്ത്യയുടെ വുമൺ ഓഫ് ദ ഇയര്‍ സീരീസിൽ ഇടം നേടി കേരള ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. വോഗ് ഇന്ത്യയുടെ ഏറ്റവും പുതിയ പതിപ്പില്‍ ശൈലജടീച്ചറുടെ എക്സ്ക്ലൂസീവ് അഭിമുഖവുമുണ്ട്. മുഖചിത്രമായും ടീച്ചര്‍ എത്തുന്നു. നിപ്പാ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മുന്നില്‍ നിന്നു നയിച്ച വനിതാ നേതാവെന്ന നിലയിലാണ് വോഗ് ടീച്ചറെ അടയാളപ്പെടുത്തുന്നത്. ബോളിവുഡ് താരം ശിൽപ ഷെട്ടി, സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് എന്നിവരുടെയും പ്രത്യേക അഭിമുഖം ഈ ലക്കത്തെ വോഗ് ഇന്ത്യയിൽ ഉണ്ട്.
ലോകപ്രശസ്ത ഫാഷന്‍, ലൈഫ്സ്‌റ്റൈല്‍ മാഗസിനാണ് വോഗ്. ഈ മാസം അവസാനമായിരിക്കും വിജയയിയെ പ്രഖ്യാപിക്കുക.
ഇക്കഴിഞ്ഞ ജൂലൈയിൽ പ്രോസ്പെക്ടസ് മാഗസീന്റെ പട്ടികയിലും കെ.ക ശൈലജ ഇടം നേടിയിരുന്നു. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രോസ്‌പെക്ട് മാഗസിന്‍ പ്രസിദ്ധീകരിച്ച അമ്പതംഗങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് കേരള ആരോഗ്യമന്ത്രിയുടെ പേരും ഉള്‍പ്പെടുത്തിയത്.
കെ.പി യോഹന്നാന്റെ ബിലിവേഴ്സ് ചർച്ചിൽ ആദായ വകുപ്പ് നടത്തിയ നാല് ദിവസം നീണ്ടുനിന്ന റെയ്ഡ് പൂർത്തിയായി. റെയ്ഡിനിടയിൽ അദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും വൈദീകനും തമ്മിൽ സംഘർഷം ഉണ്ടായിരിക്കുന്നെന്ന വിവരമാണ് ഒരു മാധ്യമം പുറത്തുവിടുന്നത്. ഫാ സിജോ പന്തപ്പള്ളി എന്ന വൈദീകൻ ഇൻ കം ടാക്സ് ഉദ്യോഗസ്ഥരുമായി മൽ പിടുത്തം നടത്തി.
കെപി യോഹന്നാന്റെ ബിലിവേഴ്സ് ചർച്ചിന്റെ എല്ലാ കാര്യങ്ങളും നടത്തുന്നത് ഫാ സിജോയാണ്. അദ്ദേഹമാണ് ഈ സംഭവത്തിലെ യഥാർത്ഥ വില്ലനെന്ന് ഓൺലൈൻ മാധ്യമം പുറത്തുവിട്ടിരുന്നു. ഫാ സിജോയുടെ കാറിൽ നിന്നാണ് ആദായ നികുതി വകുപ്പ് പണം പിടിച്ചെടുത്തത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണത്തിനായി ചെന്നപ്പോൾ ഫാ സിജോ കാറും പണവും രേഖകളുമായി കടന്നുകളയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സ്വന്തം ഐ ഫോൺ തറയിൽ എറിഞ്ഞ് പൊട്ടിക്കാൻ ശ്രമിച്ച വൈദികന്റെ നീക്കവും ഉദ്യോഗസ്ഥർ തടഞ്ഞു. മൽപ്പിടുത്തത്തിലൂടെയാണ് വൈദികനെ ആദായ വകുപ്പ് ഉദ്യോഗസ്ഥർ പൂട്ടിയത്
സ്വന്തം ലേഖകൻ
ബ്രിസ്റ്റോൾ : ബ്രിസ്റ്റോളിൽ ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം താമസിക്കുന്ന ഫ്രാൻസിസ് സേവ്യറിന് അടുത്ത ദിവസങ്ങളിലാണ് രക്താർബുദം പിടിപ്പെട്ടുവെന്ന് സ്ഥിരീകരിച്ചത്. തമിഴ് നാട്ടിൽ നിന്നുള്ള ഫ്രാൻസിസ് സേവ്യർ ഇപ്പോൾ ബ്രിസ്റ്റോളിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ചികിത്സയുടെ ഭാഗമായി ഫ്രാൻസിസിന് കീമോതെറാപ്പി നടത്തിയെങ്കിലും ഫലം കാണാതെ വന്നപ്പോൾ ആരോഗ്യമുള്ള സ്റ്റെം സെൽ മറ്റൊരു വ്യക്തിയിൽ നിന്ന് സ്വീകരിച്ചുള്ള ചികിത്സയിലൂടെ മാത്രമേ അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ കഴിയുകയുള്ളു എന്ന് ഡോക്ടർമാർ വിലയിരുത്തുകയായിരുന്നു . അതിന്റെ ഭാഗമായി അനേകം ബന്ധുക്കൾ വഴിയും , സുഹൃത്തുക്കൾ വഴിയും ഫ്രാൻസിസിന് യോജിച്ച ഒരു സ്റ്റെം സെൽ ദാതാവിനെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും ഇതുവരെ ആ ശ്രമം വിജയിച്ചിട്ടില്ല.
പ്രിയ സുഹൃത്തുക്കളെ ഡി കെ എം എസ് ഡാറ്റാബേസിൽ ഒരു ദാതാവായി നിങ്ങൾ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ നമ്മൾക്ക് ഒരുപക്ഷേ ഫ്രാൻസിസിൻെറ ജീവൻ രക്ഷിക്കാൻ സാധിച്ചേക്കും. ഒരു ജീവൻ രക്ഷിക്കാനുള്ള ഈ ജീവകാരുണ്യ പ്രവർത്തിയിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുകയാണ്. നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ഒരു ദാതാവായി ഡി കെ എം എസ് ഡേറ്റാബേസിൽ പേര് രജിസ്റ്റർ ചെയ്യുക. പിന്നീട് നിങ്ങളുടെ ടിഷ്യൂ ടൈപ്പ് രോഗിയുടെ ടിഷ്യൂ ടൈപ്പുമായി മാച്ച് ചെയ്യുകയാണെങ്കിൽ സ്റ്റെം സെല്ലുകൾ ദാനം ചെയ്യാൻ നിങ്ങൾക്ക് കഴിയും. സന്നദ്ധരായവരുടെ വിവരങ്ങൾ ലോകത്തെല്ലായിടത്തുമുള്ള രക്താർബുദ രോഗികളിൽ ആരുടെയെങ്കിലും ജീവൻ നിലനിർത്താൻ ഉപകാരപ്പെടാം. ഓർക്കുക ഡി കെ എം എസ് ഡേറ്റാബേസിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രായപരിധി 17 വയസ്സു മുതൽ 55 വയസ്സ് വരെയാണ്.
നിങ്ങൾ ഒരു ദാതാവായി രജിസ്റ്റർ ചെയ്ത് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, താഴെയുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലോ , ഫേസ്‌ബുക്ക് ഗ്രൂപ്പിലോ ചേർന്ന് ഞങ്ങളുടെ പരിശ്രമത്തിനോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
https://chat.whatsapp.com/GL2HbzryQSQKE67Ugrdm8s
https://www.facebook.com/stemcarebristol/
തപാൽ മുഖേന ഉപയോഗിക്കാൻ എളുപ്പമുള്ള ഓറൽ സ്വാബ് കിറ്റ് ഡി കെ എം എസ് നിങ്ങൾക്ക് അയയ്ച്ചു നൽകുന്നതായിരിക്കും . അതിലെ നിങ്ങൾ നിർദ്ദേശങ്ങൾ പാലിച്ച് സ്വാബ് എടുത്തതിനുശേഷം കിറ്റ് തിരികെ നൽകേണ്ടതുണ്ട്. അങ്ങനെ നിങ്ങൾ രജിസ്ട്രിയിൽ എത്തിക്കഴിഞ്ഞാൽ, തപാൽ വഴി നിങ്ങൾക്ക് ഒരു ദാതാവിന്റെ കാർഡ് ലഭിക്കും. നിങ്ങളുടെ ടിഷ്യു രോഗിയുടെ ടിഷ്യുവുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ സ്റ്റെം സെല്ലുകൾ ആ രോഗിക്ക് ദാനം ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് നിങ്ങൾക്ക് യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നുമില്ല മറിച്ച് ഒരു ജീവൻ നിലനിർത്താൻ നിങ്ങൾ കാരണമാവുകയും ചെയ്യുന്നു.
സ്റ്റെം സെൽ ദാന പ്രക്രിയയെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളോ, ചോദ്യങ്ങളോ ഉണ്ടെങ്കിൽ ദയവായി താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക . നിങ്ങൾക്ക് വിദഗ്ദ്ധരായ ആരോഗ്യ പ്രവർത്തകരിൽ നിന്ന് വേണ്ട നിർദ്ദേശങ്ങൾ ലഭിക്കുന്നതായിരിക്കും.
യുകെയിലുള്ള ഒരാൾക്ക് സ്വാബ് കിറ്റിനായി അഭ്യർത്ഥിക്കാൻ താഴെപ്പറയുന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഇന്ത്യയിലോ യുണൈറ്റഡ് സ്റ്റേറ്റ്സിലോ ഉള്ളവർ സ്വാബ് കിറ്റിനായി അഭ്യർത്ഥിക്കാൻ താഴെപ്പറയുന്ന വെബ് സൈറ്റ് സന്ദർശിക്കുക
അതോടൊപ്പം ദക്ഷിണേന്ത്യയിൽ നിന്നുള്ള നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ ലിങ്കുകൾ അയച്ച് കൊടുത്ത് ഫ്രാൻസിസിന്റെ ജീവൻ നിലനിർത്താൻ നടത്തുന്ന ദൗത്യത്തിൽ പങ്കാളിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക.
ലോറൻസ് പെല്ലിശ്ശേരി : 0044 7762224421