Latest News

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വിവാദങ്ങളിൽ ഇടം പിടിച്ച കുടുംബമായിരുന്നു നടൻ ദിലീപിന്റേത്. മഞ്ജുവുമായുള്ള വിവാഹവും , വിവാഹ മോചനവും തുടർന്ന് നടി കാവ്യാ മാധവനുമായുള്ള രണ്ടാം വിവാഹവും വാർത്തകളിൽ ഇടം പിടിച്ചിരുന്നു .ദിലീപുമായിമഞ്ജു വാര്യർ വിവാഹ മോചനം നേടിയതോടെ മീനാക്ഷി ദിലീപിന് ഒപ്പമാണ്താമസിക്കുന്നത്. മഞ്ജുവിന്റെ മനസ്സിൽ ഇന്നും ഒരു നൊമ്പരമായാണ് മീനാക്ഷി നിലകൊള്ളുന്നത്. തന്റെ പെറ്റമ്മയെ മറന്നു കാവ്യയുമായുള്ള ബന്ധത്തിന് മീനാക്ഷി കൂട്ടുനിന്നതിൽ മീനക്ഷിക്കെതിരെ നിരവധി സൈബർ ആക്രമണങ്ങൾ തന്നെ ഉണ്ടായിരുന്നു

എന്നാലിപ്പോൾ പുറത്ത് വരുന്ന വാർത്ത മീനാക്ഷി മഞ്ജുവിനൊപ്പം പോകുവാൻ തയ്യാറാകുന്നു എന്ന വാർത്തയാണ്. മീനാക്ഷി എഴുതിയ കുറിപ്പ് ഇപ്പോൾ വൈറലായി മാറുകയാണ് എന്ന രീതിയിലാണ് വാർത്തകൾ പ്രചരിക്കുന്നത്.

മീനാക്ഷി തന്റെ കുറിപ്പിൽ എഴുതിയത് ഇങ്ങനെ…

ഐ മിസ് യു അമ്മ.. ഞാൻ അമ്മയെ ഒരുപാട് മിസ് ചെയ്യുന്നു, എനിക്ക് അമ്മയില്ലാതെ പറ്റില്ല. ഞാൻ ഇപ്പോഴാണ് അമ്മയുടെ വില മനസ്സിലാക്കുന്നത്. അമ്മയുടെ സ്നേഹം നൽകിയ അച്ഛൻ ആയിരുന്നു എന്റെ ഹീറോ. എന്നാൽ ആ ഹീറോയ്ക്കൊപ്പം അമ്മയും എന്റെ കൂടെ വേണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്ന് മീനാക്ഷി കുറിപ്പിൽ എഴുതിയിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. എനിക്കിപ്പോൾ സംസാരിക്കാൻ പറ്റുന്നില്ല. എനിക്ക് മനസ്സ് തുറന്നു സംസാരിക്കാൻ അമ്മ വേണം എന്ന് മീനാക്ഷി പറഞ്ഞതായാണ് ഇപ്പോൾ പുറത്ത് വരുന്നത്.

അതെ സമയം ഈ അടുത്തായിരുന്നു മഞ്ജുവിന്റെ ജന്മദിനം . പിറന്നാൾ ദിനത്തിൽ മകൾ മീനാക്ഷി ആാശംസകൾ അറിയിച്ചോ എന്ന് അറിയാനുള്ള താൽപര്യത്തിൽ ആയിരുന്നു ആരാധകർ. ജന്മദിനത്തിന് മഞ്ജുവിനെ വിളിച്ച് മകൾ മീനാക്ഷി ആശംസകൾ അറിയിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു

നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിലൂടെ ഈ കാര്യം വൈറലായി മാറിയിട്ടുള്ളത്. ദിലീപുമായിമഞ്ജു വാര്യർ വിവാഹ മോചനം നേടിയതോടെ മീനാക്ഷി ദിലീപിന് ഒപ്പമാണ്താമസിക്കുന്നത്. മഞ്ജുവിന്റെ മനസ്സിൽ ഒരു നൊമ്പരമായാണ് മീനാക്ഷി ഇപ്പോഴും നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ മീനാക്ഷിയുടെ ഈ ജന്മദിനാശംസകൾ മഞ്ജുവിന് ഈ ദിനത്തിൽ ഏറെ ആശ്വാസം നൽകുന്നതും സന്തോഷം പകരുന്നതുമാണ്. പോറ്റമ്മയെ വലിച്ചെറിഞ്ഞ് മീനാക്ഷി പെറ്റമ്മയുടെ അരികിലേക്ക് പോകുമേയെന്ന് ഇനി കണ്ടറിയാം

ലണ്ടന്‍. മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയടക്കം ഇന്ത്യന്‍ വംശജരായ മൂന്നംഗ കുടുംബത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വെസ്റ്റ് ലണ്ടന്‍ ബ്രെന്റ് ഫോര്‍ഡില്‍ താമസിക്കുന്ന കുഹാരാജ് സിതംബരനാഥന്‍ (42) ഭാര്യ പൂര്‍ണ കാമേശ്വരി (36) മകന്‍ കൈലാശ് കുഹാരാജ് (3) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയതിന് ശേഷം കുഹാരാജ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.

കുടുംബത്തെക്കുറിച്ച് വിവരങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ ബന്ധുക്കള്‍ പൊലീസിനെ വിവരം അറിയ്ക്കുകയായിരുന്നു. പോലീസും ഇവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതിന് പിന്നാലെയാണ് പ്രാദേശിക സമയം തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ പോലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്. പോലീസ് വീടിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ കാമേശ്വരിയുടെയും മകന്റെയും മൃതദേഹമാണ് ആദ്യം കണ്ടത്. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കുഹാരാജും സമീപത്തുണ്ടായിരുന്നു. അല്പസമയത്തിനു ശേഷം ഇയാളും മരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഷിംല: മുന്‍ നാഗാലാന്‍ഡ് ഗവര്‍ണറും സിബിഐ മേധാവിയും ഹിമാചല്‍ പ്രദേശ് ഡിജിപിയുമായിരുന്ന അശ്വനി കുമാര്‍ (69) ആത്മഹത്യ ചെയ്ത നിലയില്‍. ഷിംലയിലെ അദ്ദേഹത്തിന്റെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

അദ്ദേഹം കുറച്ചുകാലമായി വിഷാദരോഗ ബാധിതനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസും ഐജിഎംസിയിലെ ഡോക്ടര്‍മാരും സ്ഥലത്തെത്തിയിട്ടുണ്ട്. മരണം സ്ഥിരീകരിച്ച ഷിംല എസ് പി സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതികരിച്ചു. അദ്ദേഹം പോലീസുകാര്‍ക്കൊരു മാതൃകയായിരുന്നുവെന്നും എസ് പി പറഞ്ഞു.

2008-2010 കാലത്ത് സിബിഐയുടെ ഡയറക്ടറായിരുന്നു അശ്വനി കുമാര്‍. അദ്ദേഹം സിബിഐ മേധാവിയായിരുന്നപ്പോഴാണ് ഗുജറാത്തിലെ സൊറാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്തത്. ആരുഷി തല്‍വാര്‍ കൊലപാതക കേസും അദ്ദേഹത്തിന്റെ കാലത്താണ് തെളിയിക്കപ്പെട്ടത്.

നടൻ സുശാന്ത് സിംഗ് രാജ് പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത ലഹരി മരുന്ന് ഇടപാട് കേസിൽ ഒരു മാസത്തെ വിചാരണ തടവിന് ശേഷം നടി റിയ ചക്രബർത്തി ജയിലിൽ നിന്ന് പുറത്തിറങ്ങി. ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് മുംബൈയിലെ ബൈക്കുള വനിത ജയിലിൽ നിന്ന് റിയ ചക്രബർത്തിയെ മോചിപ്പിച്ചത്. മുംബയ് പൊലീസിന് മുന്നിൽ 10 ദിവസം കൂടുമ്പോളും എൻസിബിക്ക് മുന്നിൽ മാസത്തിലൊരിക്കലും ഹാജരാകണമെന്നതടക്കമുള്ള വ്യവസ്ഥകളോടെയാണ് റിയ ചക്രബർത്തിക്ക് ഹൈക്കോടതി ജാമ്യമനുവദിച്ചിരുന്നത്. ഒരു ലക്ഷം രൂപയുടെ ആൾജാമ്യവും കെട്ടിവയ്ക്കണം.

സുശാന്ത് സിംഗ് രാജ് പുത്തിന്‌റെ ഹൗസ് മാനേജര്‍ സാമുവല്‍ മിറാന്‍ഡയ്ക്കും വീട്ടുജോലിക്കാരന്‍ ദീപേഷ് സാവന്തിനും ഹൈക്കോടതി ജാമ്യമനുവദിച്ചിട്ടുണ്ട്. അതേസമയം റിയയുടെ സഹോദരന്‍ ഷൗവിക്ക് ചക്രബര്‍ത്തിക്ക് കോടതി ജാമ്യം നിഷേധിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരിങ്ങമല സ്വദേശി മോഹനകുമാര്‍ (60), വലിയതുറ സ്വദേശിനി സഫിയ ബീവി (74), വലിയതുറ സ്വദേശി സേവിയര്‍ (90), കൊടുങ്ങാനൂര്‍ സ്വദേശി ശങ്കരന്‍ (74), മുല്ലക്കല്‍ സ്വദേശി മുരുഗപ്പന്‍ ആചാരി (74), വഴയില സ്വദേശിനി ലീല (59), പൂജപ്പുര സ്വദേശിനി ജൈനാമ്മ (66), പൂജപ്പുര സ്വദേശിനി ഫാത്തിമ (65), ഒറ്റശേഖരമംഗലം സ്വദേശി മണികുട്ടന്‍ (47), പയനീര്‍കോണം സ്വദേശി ജയന്‍ (43), തോന്നക്കല്‍ സ്വദേശിനി ജഗദമ്മ (74), തിരുവനന്തപുരം സ്വദേശി ദാസന്‍ നാടാര്‍ (90), പുതുക്കുറിച്ചി സ്വദേശി കമാലുദ്ദീന്‍ (70), പൂവച്ചല്‍ സ്വദേശി അഹമ്മദ് ബഷീര്‍ (71), കൊല്ലം കാരിക്കോട് സ്വദേശി കണ്ണന്‍ (88), ആലപ്പുഴ ഓച്ചിറ സ്വദേശി ബഷീര്‍ കുട്ടി (67), ഇടുക്കി കട്ടപ്പന സ്വദേശി ജാന്‍സി ജോസഫ് (54), മലപ്പുറം കോരാപ്പുഴ സ്വദേശി ഫാത്തിമ (56), നിലമ്പൂര്‍ അബു (76), നിലമ്പൂര്‍ സ്വദേശി ഹംസ (77), മാമ്പാട് സ്വദേശിനി പാത്തുമ്മ (75), ഒതലൂര്‍ സ്വദേശി ഹംസ (80), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 906 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 9542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 741 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1488, മലപ്പുറം 1224, എറണാകുളം 1013, തിരുവനന്തപുരം 1155, തൃശൂര്‍ 931, കൊല്ലം 847, ആലപ്പുഴ 667, പാലക്കാട് 372, കണ്ണൂര്‍ 475, കോട്ടയം 489, കാസര്‍ഗോഡ് 407, പത്തനംതിട്ട 271, വയനാട് 131, ഇടുക്കി 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

98 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 20, എറണാകുളം 20, മലപ്പുറം 12, കണ്ണൂര്‍ 11, കാസര്‍ഗോഡ് 10, പത്തനംതിട്ട 9, തൃശൂര്‍ 7, കൊല്ലം 5, പാലക്കാട്, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 6 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6161 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 820, കൊല്ലം 346, പത്തനംതിട്ട 222, ആലപ്പുഴ 393, കോട്ടയം 453, ഇടുക്കി 89, എറണാകുളം 385, തൃശൂര്‍ 320, പാലക്കാട് 337, മലപ്പുറം 743, കോഴിക്കോട് 589, വയനാട് 103, കണ്ണൂര്‍ 1188, കാസര്‍ഗോഡ് 173 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,60,253 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,67,834 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,38,331 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,503 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2922 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 73,816 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 33,40,242 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,10,648 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഹെൽമെറ്റില്ലാതെ ബൈക്കിന് പിന്നിലിരുന്ന യാത്ര ചെയ്തതിന് പോലീസ് വയോധികന്റെ കരണത്തടിച്ചു. ചടയമംഗലം പ്രൊബേഷണൽ എസ്‌ഐ ഷജീമാണ് യാത്രക്കാരനോട് അതിക്രമം കാണിച്ചത്. രാമാനന്ദൻ നായർ എന്ന 69കാരൻ സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിലിരുന്ന യാത്ര ചെയ്യുന്നതിനിടെയാണ് തടഞ്ഞ് നിർത്തിയ പോലീസ് മുഖത്തടിക്കുകയും വലിച്ചിഴച്ച് പോലീസ് ജീപ്പിൽ കയറ്റുകയും ചെയ്തത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

ചടയമംഗലം സ്വദേശി രാമാനന്ദൻ നായരും സുഹൃത്തും ജോലിക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് പോലീസ് ഇവരെ കൈക്കാണിച്ച് നിർത്തിയത്. ബൈക്കോടിച്ചിരുന്ന സുഹൃത്തും പിറകിലിരുന്ന രാമാനന്ദൻ നായരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. തുടർന്ന് ആയിരം രൂപ പിഴയടയ്ക്കാൻ പോലീസ് ആവശ്യപ്പെട്ടു. ജോലിക്ക് പോവുകയാണെന്നും കൈയിൽ പണമില്ലെന്നും ഇരുവരും പറഞ്ഞെങ്കിലും എസ്‌ഐ ഷജീം ഇവരെ വിട്ടയച്ചില്ല. സ്റ്റേഷനിൽ വന്ന് പിന്നീട് പിഴ അടക്കാമെന്ന് പറഞ്ഞിട്ടും അതിനും അനുവദിച്ചില്ല.

തുടർന്നാണ് ഇരുവരെയും പോലീസ് ജീപ്പിലേക്ക് വലിച്ചിഴച്ച് കയറ്റിയത്. ബൈക്കോടിച്ചിരുന്നയാളെയാണ് ആദ്യം പോലീസ് ജീപ്പിൽ കയറ്റിയത്. പിന്നീട് രാമാനന്ദൻ നായരെ ജീപ്പിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹം എതിർത്തു. താൻ ബൈക്കിന് പിറകിൽ സഞ്ചരിച്ചയാളാണെന്നും തന്നെ പിടികൂടേണ്ടതില്ലെന്നുമായിരുന്നു രാമാനന്ദൻ നായർ പറഞ്ഞത്. ഇതോടെയാണ് പ്രൊബേഷണൽ എസ്‌ഐ ഷജീം വയോധികനെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയും കരണത്തടിക്കുകയും ചെയ്തത്.

അതേസമയം, പിഴ അടപ്പിക്കേണ്ട കാര്യത്തിന് പോലീസുകാർ കൊടുംകുറ്റവാളികളെ കസ്റ്റഡിയിലെടുക്കുന്നതു പോലെ പെരുമാറേണ്ട ആവശ്യമില്ലെന്നായിരുന്നു മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. സംഭവം വാർത്തയായതോടെ പ്രൊബേഷണൽ എസ്‌ഐ ഷജീമിനെ ഇടുക്കി, കുട്ടിക്കാനത്തേക്ക് സ്ഥലം മാറ്റി. കൂടുതൽ നടപടികൾ അന്വേഷണത്തിന് ശേഷം ഉണ്ടാകും എന്നാണ് ഇതുമായി കൊല്ലം റൂറൽ എസ് പി പ്രതികരിച്ചിരിക്കുന്നത്.

ഹഥ്‌റാസിലേക്ക് വാർത്ത റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനും ഒപ്പമുണ്ടായിരുന്ന മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കും എതിരെ ഉത്തർപ്രദേശ് പോലീസ് യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തി. ആതിഖ് ഉർ റഹ്മാൻ, മസൂദ് അഹമ്മദ്, ആലം എന്നിവരാണ് സിദ്ദീഖിന് ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേർ.

ഭീകര പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കുന്നതിനെ കുറിച്ച് പരാമർശിക്കുന്ന, യുഎപിഎയിലെ സെക്ഷൻ 17 ഉം ഇവർക്കെതിരായ എഫ്‌ഐആറിൽ ചുമത്തിയിട്ടുണ്ട്. ഹഥ്‌റാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് സിദ്ദീഖിനെയും സംഘത്തെയും മഥുരയിൽ വെച്ച് യുപി പോലീസ് അറസ്റ്റ് ചെയ്തത്.

സംശയിക്കത്തക്ക ചില ആളുകൾ ഡൽഹിയിൽനിന്ന് ഹാഥ്‌റസിലേക്ക് പോകുന്നതായി വിവരം വിവരം ലഭിച്ചിരുന്നുവെന്ന് യുപി പോലീസ് പത്രക്കുറിപ്പിൽ പറഞ്ഞു. ഇവരുടെ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് എന്നിവയും സംസ്ഥാനത്തെ ശാന്തതയും ക്രമസമാധാനവും തകർക്കാൻ സാധ്യതയുള്ള ചില പ്രസിദ്ധീകരണങ്ങളും പിടിച്ചെടുത്തായും പോലീസ് അറിയിച്ചു. തങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് അറസ്റ്റിലായവർ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയതായും പോലീസ് പറഞ്ഞു.

തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ 2000 കോടി രൂപയുടെ ആസ്തി ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ബിനാമി നിരോധന നിയമപ്രകാരമാണ് വകുപ്പിന്റെ നടപടി. രണ്ടിടങ്ങളിലായി സ്ഥിതി ചെയ്യുന്ന, 300 കോടി രൂപ മൂല്യം വരുന്ന ഭൂസ്വത്തുക്കളും മരവിപ്പിച്ച ആസ്തികളിൽ ഉൾപ്പെടുന്നുണ്ട്.

സിരുതാവൂർ, കോടനാട് എന്നിവിടങ്ങളിലാണ് ഈ വസ്തുവകകൾ സ്ഥിതി ചെയ്യുന്നത്. ശശികല, ഇവരുടെ ബന്ധുക്കളായ ഇളവരശി, സുധാകരൻ എന്നിവരുടെ പേരിലാണ് ഈ ഭൂസ്വത്തുക്കളുള്ളത്.

ആദായ നികുതി വകുപ്പിന്റെ ബിനാമി പ്രൊഹിബിഷൻ വിഭാഗം ഈ വസ്തുവകകളുടെ പുറത്ത് നോട്ടീസ് പതിപ്പിച്ചു.

പുട്ടി കഥ പറയുന്ന നല്ലവരായ ആളുകളോട്, കറുത്തവര്‍ മേയ്ക്കപ്പ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് എവിടെ ആണ് പൊള്ളുന്നത്..? നടി സഞ്ജു സുനിച്ചന്റെ ചോദ്യമാണ് ഇത്. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. ഇപ്പോഴും ഞാന്‍ ഒരുങ്ങും. കണ്ണെഴുതും പൊട്ട് വെക്കും. ലിപ്സ്റ്റിക് ഇടും. മുഖം ഡ്രൈ ആകുന്നതിനാല്‍ പൗഡര്‍ ഇടാറില്ല, എന്നാല്‍ ഇപ്പോള്‍ നേരിടുന്ന വലിയ പ്രശ്നം ഒരുങ്ങിയാലോ ലിപ്സ്റ്റിക് ഇട്ടാലോ ഒരുകൂട്ടം ചേട്ടന്‍മാരും ചേച്ചിമാരും ഉടനെ വന്ന് പുട്ടിയിട്ടതെന്തിനാ, ചായത്തില്‍ വീണോ, കറുപ്പായിരുന്നു നല്ലതെന്നൊക്കെ പറഞ്ഞ് വരും.

ഒഴിച്ചുകൂടാന്‍ പറ്റാത്ത ഷൂട്ടിനല്ലാതെ ഞാന്‍ നിങ്ങള്‍ പറഞ്ഞു കളിയാക്കുന്ന പുട്ടി എന്നു പറയുന്ന ഫൗണ്ടേഷന്‍ ഉപയോഗിക്കാറില്ല. പിന്നെ അത് വാരി തേച്ചാലോ അതിലേക്ക് മറിഞ്ഞു വീണാലോ ഈ പറയുന്ന ഭംഗി ഉണ്ടാവുകയുമില്ല. കറുത്തവര്‍ മേക്ക് അപ്പ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് എവിടെ ആണ് പൊള്ളുന്നതെന്ന് പുട്ടി കഥ പറയുന്നവരോട് ചോദിക്കാന്‍ തോന്നാറുണ്ട്. മേക്കപ്പ് ചെയ്യുന്നത് സ്‌കിന്‍ ടോണിലാണ്, വൈറ്റ് വാഷ് അല്ല.- മഞ്ജു രോഷത്തോടെ കുറിച്ചു. കഴിഞ്ഞ ദിവസം നേരിടേണ്ടി വന്ന അനുഭവം കൂടി പങ്കുവെച്ചാണ് താരത്തിന്റെ കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പ്രിയപ്പെട്ട എന്റെ സുഹൃത്തുക്കളെ.. പ്രത്യേകം എടുത്തു പറയുന്നു, എന്റെ സുഹൃത്തുക്കളോട് മാത്രമാണ് ഞാൻ ഇത് പറയുന്നത്.. എനിക്ക് ഒരു വിഭാഗം ആളുകളെ കുറിച്ച് നിങ്ങളോട് കുറച്ചു സംശയങ്ങൾ ചോദിക്കാനുണ്ട്.. കറുത്തതായി പോയത് കൊണ്ട് കുഞ്ഞിലേ മുതൽ ഒരുപാട് അയ്യേ വിളികളും അയ്യോ വിളികളും സഹതാപകണ്ണുകളും കണ്ടിട്ടുള്ള ഒരാളാണ് ഞാൻ… അതൊക്കെ കേട്ടിട്ട് അന്നൊക്കെ വീട്ടിൽ വന്ന് കണ്ണാടി നോക്കി കരഞ്ഞിട്ടുണ്ട്.. പൈസ ഇല്ലാഞ്ഞിട്ടും പരസ്യത്തിൽ fair and lovely തേച്ചു പെണ്ണുങ്ങൾ വെളുക്കുന്നത് കണ്ട് അതും പപ്പയെ കൊണ്ടു മേടിപ്പിച്ചു തേച്ചു നോക്കിയിട്ടുണ്ട്. പണ്ടേ കറുത്തിരുന്ന മുഖത്ത് കുറെ കുരു വന്നതല്ലാതെ കൈ വെള്ള പോലും വെളുത്തില്ല.. പിന്നീട് കുറച്ചു കൂടി മുതിർന്നപ്പോൾ മനസിലായി ഈ കളർ എന്ന് പറയുന്നത് ഒരു ഉണ്ടയും അല്ലെന്ന്. അങ്ങനെ ഞാൻ എന്നെയും എന്റെ നിറത്തെയും സ്നേഹിക്കാൻ തുടങ്ങി…

പിന്നീട് ഞാൻ നന്നായി ഒരുങ്ങും.. പൊട്ട് വെക്കും.. പൌഡർ ഇടും… കണ്ണെഴുത്തും… ഇതൊക്കെ ചെയ്ത് ഞാൻ എന്നെ കണ്ണാടിയിൽ നോക്കുമ്പോൾ എന്തൊരു സന്തോഷമാണെന്നോ.. പൌഡർ ഇട്ടതു കൊണ്ടു വെളുത്തു എന്ന തോന്നലിലല്ല.. മറിച് ഒരുങ്ങിയപ്പോൾ എന്നെ എനിക്ഷ്പ്പെട്ടതു കൊണ്ടാണ്.. ഇപ്പോഴും ഞാൻ ഒരുങ്ങും.കണ്ണെഴുതും പൊട്ട് വെക്കും.. ലിപ്സ്റ്റിക് ഇടും..പൌഡർ ഇടാറില്ല, മറ്റൊന്നും കൊണ്ടല്ല മുഖം dry ആകുന്നത് കൊണ്ട്.. പക്ഷെ ഇപ്പോൾ നേരിടുന്ന ഒരു വലിയ പ്രശ്നം ഞാൻ ഒന്ന് ഒരുങ്ങിയാലോ ലിപ്സ്റ്റിക് ഇട്ടാലോ ഒരുകൂട്ടം സേട്ടൻമാരും സെച്ചിമാരും ഉടനെ വരും കറുപ്പായിരുന്നു നല്ലത്.. പുട്ടി ഇട്ടിരിക്കുവാനോ.. ചായത്തിൽ വീണോ എന്നൊക്കെ ചോദിച്ചു കൊണ്ട്. ഏറ്റവും രസം എന്താണെന്നു വെച്ചാൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഷൂട്ടിനല്ലാതെ ഞാൻ നിങ്ങൾ പറഞ്ഞു കളിയാക്കുന്ന പുട്ടി എന്നു പറയുന്ന ഫൌണ്ടേഷൻ ഉപയോഗിക്കാറില്ല. പിന്നെ അത് വാരി തേച്ചാലോ അതിലേക്ക് മറിഞ്ഞു വീണാലോ ഈ പറയുന്ന ഭംഗി ഉണ്ടാവുകയുമില്ല. പുട്ടി കഥ പറയുന്ന നല്ലവരായ ആളുകളോട് പലപ്പോഴും ചോദിക്കാൻ തോന്നാറുണ്ട്. കറുത്തവർ make up ചെയ്യുമ്പോൾ നിങ്ങൾക്ക് എവിടെ ആണ് പൊള്ളുന്നത്.ഒരു കാര്യം നിങ്ങൾ മനസിലാക്കണം make up ചെയ്യുന്നത് skin tonil ആണ്. അല്ലാതെ white വാഷ് അല്ല.

കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവം കൂടി ഇവിടെ പറയാം… ഞാൻ തിരുവനന്തപുരം വഴുതക്കാട് ഉള്ള റിലൈൻസ് ഫ്രഷിൽ ഒരുദിവസം പോയി.വണ്ടി പെട്ടെന്ന് വന്നത് കൊണ്ട് കണ്ണ് എഴുതാൻ പോയിട്ട് ഒരു പൊട്ട് വെക്കാൻ പോലും പറ്റിയില്ല. കയ്യിൽ കിട്ടിയ മാസ്കും എടുത്തുവെച്ചു കാറിലേക്ക് ഓടി കയറിയതാണ്. ബാഗിൽ ഒരു ക്ലിപ്പ് ഉണ്ടായിരുന്നത് കൊണ്ട് മുടിയിൽ ഇടാൻ സാധിച്ചു. ഇപ്പോൾ നിങ്ങൾക് ഊഹിക്കാം ഞാൻ ഏത് വിധത്തിൽ ആണ് പോയിട്ടുണ്ടാവുക എന്ന്. അങ്ങനെ കടയിൽ കയറി.. സാധനങ്ങൾ എടുക്കുമ്പോൾ എനിക്ക് പുറകിൽ നിന്ന കടയിലെ staff പെൺകുട്ടി എന്തോ പിറുപിറുക്കുന്നു. ശ്രദ്ധിച്ചപ്പോൾ മനസിലായി, എന്നെ കുറിച്ചാണ്.. അവൾ ആ കടയിലെത്തന്നെ മറ്റൊരു staff പയ്യന് എന്നെ മനസിലാക്കി കൊടുക്കുകയാണ്. ഞാൻ തിരിഞ്ഞു നിന്ന് ചിരിച്ചു.. ഒരു കാര്യവുമുണ്ടായില്ല. വൃത്തിയായി ഞാൻ ചമ്മി.. കാരണം ഞാൻ അറിയാതിരിക്കാൻ തിരിഞ്ഞു നിന്നായിരുന്നു അവരുടെ സംസാരം. ഞാൻ മെല്ലെ ഇപ്പുറത്തെ സൈഡിൽ വന്നു വെണ്ടയ്ക്ക പെരുകുമ്പോൾ കടയിലെ ചെറുക്കന്റെ അടക്കിപിടിച്ചുള്ള സംസാരം..” അയ്യേ എന്തോന്നിത് “(ഞാൻ ഞെട്ടി.. എന്നെയാണ്.. ഞാൻ തുണിയുടുത്തിട്ടുണ്ടല്ലോ ദൈവമേ.. ഇവൻ എന്ത് അയ്യേ വെച്ചത്, ഒന്നും മനസിലായില്ല )അപ്പോൾ അടുത്തത്.. “ഇവൾ എന്തോന്ന് കാണിച്ചേക്കുന്നത്”

(വീണ്ടും എന്റെ ഞെട്ടൽ.. എടുക്കാൻ പാടില്ലാത്തത് എന്തേലും ഞാൻ എടുത്തോ? )അപ്പൊ വെള്ളിടി പോലെ അടുത്ത അവന്റെ ഡയലോഗ്.. “എന്തൊരു മേക്കപ്പ്.. എന്തൊരു മേക്കപ്പ്. അയ്യേ.. വൃത്തികേട്.. എന്തൊരു കറുത്തതായിരുന്നു അവൾ.. അയ്യേ.. “അപ്പോഴാണ് എനിക്ക് കാര്യം മനസിലായത്.. എനിക്ക് കുരു പൊട്ടി.. ഞാൻ മേക്കപ്പ് ചെയ്താലോ ചെയ്തില്ലെങ്കിലോ ഇവനെന്താ. കടയിൽ വരുന്നവരുടെ ഇത്തരം കാര്യങ്ങൾ ആരും ശ്രദ്ധിക്കില്ല. പക്ഷെ ഞാൻ കറുത്തത് ആയതാണ് ആ സായിപ്പൻകുഞ്ഞിന്റെ പ്രശ്നം .. അവിടുത്തെ ലൈറ്റ് അടിയിൽ നിന്നപ്പോൾ കുറച്ചു കളർ അവന് തോന്നിയിരിക്കാം. ഉടനെ കറുത്തവൾ മേക്കപ്പ് ചെയ്തു ഇറങ്ങിയിരിക്കുന്നു എന്നാക്കി. പിന്നെ ഒന്നും നോക്കിയില്ല ഞാനും അവിടെ നിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു “വെളുത്തതല്ലേടാ. പണിയില്ലാതെ വീട്ടിരുന്നപ്പോ ഒന്ന് വെട്ടം വെച്ചതാ. അടുത്ത ദിവസം ഷൂട്ട്‌ തുടങ്ങും. കറുത്തോളും nee ടെൻഷൻ അടിക്കേണ്ട.. ” എനിക്ക് തൽക്കാലത്തേക്ക് ആശ്വാസം കിട്ടി.

അവനെ പോലെയുള്ള മാക്രി കൂട്ടങ്ങളുടെ അസുഖം എന്താണെന്ന് അറിയാനാണ് ഞാൻ ഇത്രയും പറഞ്ഞത്. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് ആർകെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരണം. പിന്നെ നിങ്ങൾ ഒന്നുടെ പറയണം.. “അവർ കറുത്തതാണ്.. അവർ മേക്കപ്പ് ചെയ്യും.. filter ഇട്ട് ഫോട്ടോ ഇടും.. ആർക്കെങ്കിലും അത് കണ്ട് ചൊറിയുന്നുണ്ടെങ്കിൽ മാറി ഇരുന്ന് ചൊറിഞ്ഞോളാൻ…. എന്റെ കൂട്ടുകരോട്.. നിറഞ്ഞ സ്നേഹം.. ❤️❤️❤️

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം. നേരത്തെ എംഎം മണിക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചിരുന്നത്. മന്ത്രി ജലീൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയും. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് ജലീൽ.

മന്ത്രി എംഎം മണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജൻ, വിഎസ് സുനിൽകുമാര്‍ എന്നിവര്‍ കോവിഡ് സ്ഥരീകരിച്ചതിനെ തുടര്‍ന്ന് നേരത്തെ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് മന്ത്രി വിഎസ് സുനിൽ കുമാര്‍ ആശുപത്രി വിട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെയാണ് വിഎസ് സുനിൽകുമാറും ചികിത്സ തേടിയിരുന്നത്.

മറ്റ് ആരോഗ്യ പ്രശ് നങ്ങൾ കൂടി ഉള്ളതിനാൽ അതീവ ശ്രദ്ധയും പരിചരണവും മന്ത്രി എംഎം മണിക്ക് ആവശ്യമുണ്ട്. മന്ത്രിയുടെ പേഴ് സണൽ സ്റ്റാഫ് അംഗങ്ങൾ നിരീക്ഷണത്തിലേക്ക് മാറി. മന്ത്രിയുമായി ഇടപെട്ടവരോട് നിരീക്ഷണത്തിലേക്ക് മാറാൻ ഓഫീസ് ആവശ്യപ്പെട്ടു. രാവിലെ ഓൺലൈനിലൂടെ മന്ത്രി കാബിനറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നു.

RECENT POSTS
Copyright © . All rights reserved