Latest News

പതിമൂന്ന് വയസ്സുള്ള പെൺകുട്ടിക്ക് 48–കാരൻ വരൻ. ഫിലിപ്പീൻസിലാണ് ഇത്രയും മുതിർന്ന ആളെ വിവാഹം ചെയ്യാൻ പെൺകുട്ടി നിർബന്ധിതയായിരിക്കുന്നത്. ഇവരുടെ വിവാഹചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഒക്ടോബർ 22ന് ആയിരുന്നു വിവാഹമെന്നാണ് റിപ്പോർട്ട്.

അബ്ദുൾ റസാഖ് അമ്പാട്ടുവാൻ എന്നയാളുടെ അഞ്ചാമത്തെ ഭാര്യയാണ് ഈ പതിമൂന്നുകാരി. ആ‍ഢംബരത്തോടെയാണ് ഇവരുടെ വിവാഹം നടന്നിരിക്കുന്നത് എന്ന് മാധ്യമങ്ങള്‍‌ റിപ്പോര്‍ട്ട് ചെയ്യുന്നു‌. തനിക്ക് സമയം ചെലവഴിക്കാനും തന്റെ കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാനും അവളെ കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പതിമൂന്നുകാരിയായ ഭാര്യയ്ക്ക് 20 വയസ് തികയുമ്പോൾ തങ്ങൾക്ക് കുട്ടികളുണ്ടാകുകയുള്ളൂ. വിവാഹത്തെക്കുറിച്ച് അബ്ദുൾ റസാഖ് പറയുന്ന വാദങ്ങള്‍ ഇങ്ങനെയാണ്.

കുട്ടികളുണ്ടാകാൻ ഇത്രയും നാൾ കാത്തിരിക്കുന്നതിനാൽ ഈ സമയത്ത് ഭാര്യയെ പഠിക്കാൻ വിടുമെന്നും ഭർത്താവ് പറഞ്ഞു. യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ടിന്റെ കണക്ക് അനുസരിച്ച് ലോകത്ത് ഏറ്റവുമധികം ബാലവധുക്കളുള്ള രാജ്യങ്ങളിൽ പന്ത്രണ്ടാമതാണ് ഫിലിപ്പീൻസിന്റെ സ്ഥാനം.

മോഹൻലാൽ ബി ഉണ്ണിക്കൃഷ്ണൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു. വില്ലൻ എന്ന ചിത്രത്തിന് ശേഷം ഒരു മാസ്സ് എന്റർടൈനർ ആയിട്ടാണ് ഈ കൂട്ടുകെട്ടിന്റെ അടുത്ത വരവ് ഹിറ്റ് മേക്കർ ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. നർമ്മത്തിന് പ്രാധാന്യം ഉള്ള ചിത്രം ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണ്. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്. ആറാട്ട് എന്നാണ് ചിത്രത്തിന്റെ പേര്. നെയ്യാറ്റിൻകര ഗോപൻ എന്ന രസകരമായ കഥാപാത്രമായാണ് ചിത്രത്തിൽ ലാലേട്ടൻ എത്തുന്നത്. 2255 എന്ന നമ്പറിൽ ഒരു ബ്ലാക്ക് ബെൻസും താരത്തിന് ഈ ചിത്രത്തിലുണ്ട്. സ്ശ്രദ്ധ ശ്രീനാഥാണ് നായിക.

നവംബറിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. വലിയ താര നിര തന്നെയാണ് ചിത്രത്തിൽ ഉള്ളത്. ഹലോ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന് ആദ്യാവസാനം നിറഞ്ഞാടാൻ സാധിക്കുന്ന ഒരു ചിത്രമാകും ഇതെന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. മാടമ്പിയും ഗ്രാന്റ്മാസ്റ്ററും മിസ്റ്റര്‍ ഫ്രോഡും വില്ലനുമാണ് ഈ കൂട്ടുകെട്ടിലെ മറ്റു ചിത്രങ്ങൾ.

മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രമാണ് കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തിയ സുരരൈ പോട്രു’. നിരവധിപ്പേരാണ് ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നതും. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചിരിക്കുകയാണ് തെന്നിന്ത്യയുടെ പ്രിയതാരം വിജയ് ദേവരകൊണ്ട. ചിത്രത്തെയും സൂര്യയേയും അഭിന്ദിച്ച താരം സുധ കൊങ്കര എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത് എന്നും ട്വിറ്ററിൽ കുറിച്ചു.

‘സുഹൃത്തുക്കളൊപ്പമാണ് ഞാൻ സിനിമ കണ്ടത്. ഞങ്ങളില്‍ മൂന്ന് പേര്‍ കരഞ്ഞു. ഞാൻ സുരരൈ പോട്രുവെന്ന ചിത്രത്തിൽ മുഴുകി ഇരിക്കുകയായിരുന്നു. സൂര്യ താങ്കൾ എന്തൊരു പെർഫോമറാണ്..എങ്ങനെയാണ് ഇതെയും മികച്ച പ്രകടനം കാഴ്ച്ചവെച്ച നടിയെ സുധ കണ്ടെത്തിയത്. എത്ര അവിസ്മരണീയമായാണ് ചിത്രത്തിൽ ഇരുവരും അഭിനയിച്ചത്.’ വിജയ് ദേവരകൊണ്ട ട്വിറ്ററിൽ കുറിച്ചു.

ഇരുതി സുട്രിലൂടെ ശ്രദ്ധേയമായ സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. അപര്‍ണ ബാലമുരളി ചിത്രത്തില്‍ പ്രധാനകഥാപാത്രമായെത്തുന്നുണ്ട്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതും. കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യമായതിനാലാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ സുരരൈ പോട്രു റിലീസ് ചെയ്തത്.

ആക്ഷൻ ഹീറോ ബിജു എന്ന ഒറ്റ ചിത്രം മതി അഭിജ എന്ന നടിയെ മലയാളികൾക്ക് തിരിച്ചറിയാൻ.സൂരജ് വെഞ്ഞാറമൂടും അഭിജയും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ മലയാളികൾ ഏറ്റെടുത്തതായിരുന്നു.മികച്ച അഭിനയത്തിലൂടെ വളരെ പെട്ടന്ന് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അഭിജ.ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.സദാചാര വാദികൾക്ക് എന്നും കണക്കിന് മറുപടി കൊടുക്കാറുള്ള താരം കൂടിയാണ് അഭിജ.അതുകൊണ്ട് തന്നെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് വൈറലായി മാറാറുമുണ്ട്.സിനിമയിൽ കൂടുതലും ഗ്രാമീണ വേഷങ്ങളിലാണ് തിളങ്ങുന്നതെങ്കിലും സിനിമാലോകത്തിന് പുറത്ത് ആള് മോഡേൺ ആണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്.അത്തരത്തിൽ ഇപ്പോഴിതാ അഭിജയുടെ പുതിയ ചിത്രങ്ങളും ഏറ്റെടുത്ത് വൈറലാക്കി മാറ്റിയിരിക്കുകയാണ് സോഷ്യൽ ലോകം .

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിട്ടുള്ള താരത്തിന്റെ മോഡേൺ ചിത്രങ്ങളെ പിന്തുണച്ചും എതിർത്തും നിരവധി ആളുകൾ രംഗത്ത് വരാറുണ്ട് .ഇക്കഴിഞ്ഞ ദിവസം അനശ്വര രാജന്റെ ചിത്രങ്ങൾക്ക് നേരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം ഉണ്ടായിരുന്നു.നിരവധി ആരാധകർ അനശ്വരയെ പിന്തുണച്ചും എതിർത്തും രംഗത്ത് വന്നിരുന്നു .മലയാളത്തിലെ പ്രമുഖ നടിമാർ റീമ കല്ലിങ്കൽ , അനാർക്കലി മരക്കാർ അടക്കം നിരവധി താരങ്ങൾ അനശ്വരയെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു.അതോടൊപ്പം പിന്തുണ അറിയിച്ച് അഭിജയും തന്റെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു.സ്ത്രീകൾക്ക് കാലുകൾ മാത്രമല്ല ബട്ടും ബ്രയിൻസുമുണ്ടെന്നായിരുന്നു സദാചാര ആങ്ങളമാർക്ക് അഭിജ മറുപടി നൽകിയത്.ഇന്ന.ർ വേഷത്തിലുള്ള താരത്തിന്റെ ഒരു ചിത്രവും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ പുതിയ താരത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.സാദാരണ വേഷങ്ങളിൽ താരം എത്തുന്ന ചിത്രങ്ങളിലെ അഭിനയങ്ങൾക്ക് ആരാധകരിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.വെത്യസ്തമായ കഥാപാത്രങ്ങളൊക്കെ അതിന്റെ തനിമയിൽ അഭിനയിച്ചുപൊലിപ്പിക്കാൻ താരത്തിന് പ്രത്യേക കഴിവ് തന്നെയാണ്.അമൽ നീരദ് ചിത്രം ബാച്ചിലർ പാർട്ടിയിലൂടെയാണ് താരം സിനിമാലോകത്തേക്ക് എത്തിയത്.ബാച്ചിലർ പാർട്ടിക്ക് പുറമെ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി , ലവ് ഇന്റു 24 , ഞാൻ സ്റ്റീവ് ലോപ്പസ് , ആക്ഷൻ ഹീറോ ബിജു , സെക്കൻഡ്‌സ് , ലുക്കാ ചുപ്പി അടക്കം നിരവധി സിനിമകളിൽ വെത്യസ്തമായ വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്.

പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചതോടെ ചില കപട സദാചാരവാദികൾ അഭിപ്രായങ്ങളും വിമർശനങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്.വിമര്ശനങ്ങളെക്കാൾ കൂടുതൽ പിന്തുണയും ചിത്രത്തിന് ലഭിക്കുന്നുണ്ട്.എന്തായാലും താരത്തിന്റെ പുതിയ ചിത്രം ആരാധകരും സോഷ്യൽ മീഡിയയും ഒരുപോലെ ഏറ്റെടുത്തിട്ടുണ്ട്.പുതിയ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെക്കാറുള്ള താരത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടന്ന് വൈറലാക്കി മറ്റാരുമുണ്ട് .എന്തായാലും സദാചാര ആങ്ങളമാർക്ക് തിരിച്ചടി കൊടുക്കുന്ന ചിത്രം തന്നെയാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

 

തങ്ങളുടെ പ്രിയപ്പെട്ട ജെയ്സമ്മ ചേച്ചിക്ക് ബർമിങ്ഹാം നിവാസികൾ സ്നേഹത്തിൽ ചാലിച്ച അന്ത്യയാത്രാമൊഴി നൽകി. യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി കോട്ടയം പൂഞ്ഞാർ പടന്നമാക്കൽ ടോമി ലൂക്കോസിൻെറ ഭാര്യ ജെയ്സമ്മ (56) രണ്ടാഴ്ച മുമ്പാണ് കോവിഡ് ബാധിതയായി നിര്യാതയായത്. അലൻ എബ്രഹാം ഏകമകനാണ് . ബർമിങ്ഹാമിലും, യുകെയിലെ വിവിധ ഭാഗങ്ങളിലുള്ള നിരവധി മലയാളികളാണ് തങ്ങളുടെ പ്രിയപ്പെട്ട ജെയ്സമ്മ ചേച്ചിക്ക് അന്ത്യയാത്രാമൊഴി നൽകാനായി എത്തിച്ചേർന്നത്.

പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന മൃതസംസ്കാര ശുശ്രൂഷകൾ മുൻനിശ്ചയപ്രകാരം കൃത്യം 11. 15 ന് തന്നെ ആരംഭിച്ചു. ഫാ. മാത്യു പിന്നക്കാട്ട്, ഫാ. ഷൈജു നടുവതാനിയിൽ, ഫാ. ജോബിൻ കോശക്കൽ വിസി, തുടങ്ങിയവർ മൃതസംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സീറോ മലബാർ സഭാ ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ അന്ത്യകർമ്മങ്ങൾ നടന്ന സാൾട്ടലി ദേവാലയത്തിലെത്തി പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കുകയും ചെയ്തു.

ബന്ധുമിത്രാദികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്നലെ ഫ്യൂണറൽ ഡയറക്ടേഴ്സിൻെറ അടുത്ത് സൗകര്യം ഒരുക്കിയിരുന്നു. ദേവാലയത്തിലെ പ്രാർത്ഥനകൾക്ക് ശേഷം മൃതശരീരം ദഹിപ്പിക്കുന്നതിനായി പെറിബാർ ക്രിമിറ്റോറിയത്തിലേയ്ക്ക് നിരവധിപേരുടെ അകമ്പടിയോടെ വിലാപയാത്രയായി കൊണ്ടുപോയി.

കോവിഡ് ബാധിതയായി മരണമടഞ്ഞതിനാൽ മൃതശരീരം കേരളത്തിലേയ്ക്ക് അയക്കാൻ സാധിക്കാതിരുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. എങ്കിലും ജെയ്സമ്മയ്ക്ക് ജന്മനാടിനോടുള്ള സ്നേഹം മുൻനിർത്തി ചിതാഭസ്മവുമായി ഭർത്താവ് ടോമി ശനിയാഴ്ച്ച കേരളത്തിലേയ്ക്ക് പോകും. അതിന് ശേഷം അരുവിത്തറ സെന്റ് ജോർജ്ജ് പള്ളിയിൽ കുടുംബകല്ലറയിൽ ചിതാഭസ്മം അടക്കം ചെയ്യും. സെഹിയോൻ യുകെയുടെ മുൻനിര പ്രവർത്തകയായിരുന്ന ജെയ്സമ്മ ബർമിങ്ഹാം സെന്റ് ബെനഡിക് മിഷനിലെ അംഗമാണ്.

 

നയന്‍താര നായികയാവുന്ന ആക്ഷന്‍ ക്രൈം ത്രില്ലര്‍ ‘നേട്രികണ്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. താരത്തിന്റെ ജന്‍മദിനത്തിലാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. നയന്‍താരയുടെ 65ാം ചിത്രമാണ് നേട്രികണ്‍. സീരിയല്‍ കില്ലറെ വേട്ടയാടുന്ന അന്ധയായ വ്യക്തി ആയാണ് നയന്‍താര ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്.

മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജ്മല്‍ അമീര്‍ ആണ് വില്ലന്‍ ആയെത്തുന്നത്. മണികണ്ഠന്‍, ശരണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. സംവിധായകനും നയന്‍താരയുടെ കാമുകനുമായ വിഗ്‌നേശ് ശിവന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. കൈയ്യില്‍ ആയുധമേന്തി, മുഖം മുറിഞ്ഞ് രക്തം ഒലിക്കുന്ന രീതിയിലാണ് നയന്‍താര പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. കൊറിയന്‍ ചിത്രം ബ്ലൈന്‍ഡിന്റെ റീമേക്ക് ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍ കാഴ്ച നഷ്ടപ്പെടുന്ന സമര്‍ഥയായ പൊലീസ് ഉദ്യോഗസ്ഥയുടെ കഥയാണ് ബ്ലൈന്‍ഡ് പറയുന്നത്. രജനീകാന്ത് നായകനായി 1981ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു ‘നെട്രികണ്‍’. ഈ പേര് രജനിയുടെ അനുമതിയോടെയാണ് സിനിമയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ജയിൽ ഡി.ജി.പി ഋഷിരാജ് സിം​ഗ് രംഗത്ത്. ജയിൽ വകുപ്പിനെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് സുരേന്ദ്രൻ അവസാനിപ്പിക്കണമെന്ന് ഋഷിരാജ് സിം​ഗ് ആവശ്യപ്പെട്ടു. സ്വർണക്കടത്ത് കേസിലെ പ്രതിക്ക് ജയിലിൽ അനധികൃതമായി സന്ദർശക സൗകര്യം നൽകിയിട്ടില്ല. വസ്തുതാവിരുദ്ധമായ പ്രസ്താവനകൾ പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിം​ഗ് സുരേന്ദ്രന് അയച്ച കത്തിൽ മുന്നറിയിപ്പ് നൽകി.

മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വേണ്ടി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ പലരും ജയിലിൽ സന്ദർശിച്ചെന്ന് കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് ജയിൽ സൂപ്രണ്ട് കൂട്ടുനിന്നുവെന്നും കസ്റ്റംസിന്റെ അനുമതി ഇല്ലാതെയായിരുന്നു ഈ കൂടിക്കാഴ്ചകളെന്നുമായിരുന്നു സുരേന്ദ്രന്റെ ആരോപണം.

വ്യക്തമായ ധാരണയില്ലാതെ ജയില്‍ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിൽ മാധ്യമങ്ങളില്‍ അടിസ്ഥാനരഹിതമായ വാര്‍ത്ത നല്‍കി, വാര്‍ത്തകള്‍ക്ക് ദൃശ്യമോ ഭൗതികമോ ആയ തെളിവുകളുടെ പിന്‍ബലമില്ലാത്തതാണ്, ജയില്‍ വകുപ്പിന് മനപ്പൂര്‍വ്വം അവമതിപ്പുണ്ടാക്കുന്ന വാര്‍ത്ത നല്‍കുന്നതിന് മുമ്പ് അതിന്റെ നിജസ്ഥിതി വകുപ്പ് അധ്യക്ഷനായ തന്നില്‍നിന്നും മനസിലാക്കാമായിരുന്നെന്നും ഋഷിരാജ് സിംഗ് വ്യക്തമാക്കി.

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥി രാഹുൽ രാജ് (24) ആണ് മരിച്ചത്.

ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് രാഹുൽ രാജിനെ കണ്ടെത്തിയത്. കണ്ണൂർ സ്വദേശിയാണ്.

ഉച്ചയ്ക്ക് 12 മണിയോടെയാണ് മരിച്ചനിലയിൽ വിദ്യാർത്ഥിയെ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കുവൈറ്റില്‍ വന്‍തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു. അതിപുരാതന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സൂക്കല്‍ അല്‍ മിറയുടെ ഷുവൈക്കിലെ സൂപ്പര്‍മാര്‍ക്കറ്റ് പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ആയിരക്കണക്കിന് ദിനാറിന്റെ ഭക്ഷ്യ വസ്തുക്കള്‍ കത്തിനശിച്ചു.

ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. കുവൈറ്റ് ഫയര്‍ഫോഴ്‌സിന്റെ ശക്തമായ ഇടപെടലില്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ആളപായമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്തര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തമിഴ്‌നാട്ടിലെ മേല്‍മാവത്തൂരില്‍ വെച്ചാണ് അപകടം. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോകവെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.

അതേസമയം, താന്‍ സുരക്ഷിതയാണെന്നും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നടി ട്വീറ്റ് ചെയ്തു. ഒരു ട്രക്ക് ഞങ്ങളുടെ കാറില്‍ ഇടിച്ചു കയറുകയായിരുന്നു. വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ കൂടല്ലൂരിലേക്കുള്ള യാത്ര തുടരുമെന്നും ഖുശ്ബു അറിയിച്ചു. വേല്‍ മുരുഗന്‍ തങ്ങളെ രക്ഷിച്ചുവെന്നും മുരുഗനില്‍ തന്റെ ഭര്‍ത്താവ് അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ദൃഷ്ടാന്തമാണിതെന്നും താരം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കരുതിക്കൂട്ടി വരുത്തിവെച്ച അപകടമാണോ എന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു. താന്‍ സഞ്ചരിച്ച കാറില്‍ ഒരു ട്രക്ക് വന്നിടിക്കുകയായിന്നു. കാര്‍ ശരിയായ ദിശയിലൂടെ തന്നെയാണ് സഞ്ചരിച്ചിരുന്നത്. കരുതിക്കൂട്ടി വരുത്തിയ അപകടമാണോ എന്നറിയാന്‍ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യുകയാണ്- ഖുശ്ബു കുറിക്കുന്നു.

RECENT POSTS
Copyright © . All rights reserved