മിനി സുരേഷ്
കർമ്മകാണ്ഡങ്ങളെല്ലാമൊഴിഞ്ഞു
നോക്കെത്താ ദൂരത്തസ്തമയസൂര്യനെരിയുന്നു.
കണ്ണുകളിലെരിയും നിസ്സഹായത,
ചുട്ടുപൊള്ളുമോർമ്മകൾ തൻ ജ്വാലാമുഖങ്ങൾ.
മങ്ങിയ കാഴ്ചകൾക്കിനി ജലയാന നൗകകളില്ല,
നിറമാർന്ന നിറക്കാഴ്ചകളില്ല.
ഭീതിതമാം ഏകാന്തതയിൽ നൊന്തും
നിശ്ശബ്ദതയുടെ ആഴം തേടുന്നവർ.
പുണ്യ ,ത്യാഗ,ദു:ഖപ്പെരുമഴയിൽ
നനഞ്ഞുതിരും മനുഷ്യാത്മാക്കൾ
സ്വയമലിഞ്ഞരങ്ങൊഴിയാനിടം തേടുന്നവർ
പൊള്ളലേൽപ്പിക്കുമീ വൃദ്ധസദനകാഴ്ചകൾ
മിനി സുരേഷ് ,കോട്ടയം താലൂക്കിൽ കോടി മത എന്ന സ്ഥലത്ത് ജനനം. ആനുകാലികങ്ങളിൽ കഥ, കവിത,നോവലൈറ്റ് എന്നിവ എഴുതുന്നു. സ്വന്തം കവിതകൾ ഓഡിയോ ആയും,വീഡിയോ ആയും വന്നിട്ടുണ്ട് .സരസ്വതീ വന്ദനം,നേരിന്റെ ഉൾക്കാഴ്ചകൾ എന്നീ കവിതാ സമാഹാരങ്ങൾ
പുറത്തിറങ്ങി.ചെറുകഥാ സമാഹാരം നേർത്ത നൊമ്പരങ്ങൾ. കോട്ടയം എഴുത്തു കൂട്ടത്തിന്റെ ജോയിന്റ് സെക്രട്ടറിമാരിൽ ഒരാൾ.സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നു.
സ്പിരിച്ച്വല്‍ ഡെസ്‌ക്ക്. മലയാളം യുകെ
ഇന്ന് ദുക്‌റാന തിരുന്നാള്‍. കോവിഡ് 19 ന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ഭാരത ക്രൈസ്തവര്‍ ദുക്‌റാന തിരുന്നാള്‍ ആഘോഷിച്ചു.
സാമൂഹിക അകലം പാലിച്ചുകൊണ്ട് കേരളത്തിലെ മിക്ക ദേവാലയങ്ങളിലും ആഘോഷമായ റാസ നടന്നു. കൂടാതെ വിശ്വാസികള്‍ക്ക് ഓണ്‍ലൈനിലും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാനുള്ള അവസരം കേരളത്തിലെ പല ഇടവകകളും ഒരുക്കിയിരുന്നു.
ഗ്രേറ്റ് ബ്രിട്ടണ്‍ കത്തീഡ്രല്‍ ദേവാലായത്തിലും ദുക്‌റാന തിരുന്നാളിന്റെ ശുശ്രൂഷകള്‍ ഓണ്‍ലൈനില്‍ നടന്നു. രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കി. സമൂഹങ്ങളാണ് തോമ്മാ സ്ഥാപിച്ചത്. തൊമ്മാശ്ലീഹായുടെ മക്കളായി നമ്മള്‍ തീരണം. കരുത്തും തന്റേടവും ഉണ്ടെങ്കിലും സഭയുടെ ഞായറാഴ്ച ആചരണത്തില്‍ നിന്നും മാറാതിരിക്കുവാനുള്ള താഴ്മയും ദൈവഭയവും നമുക്കുണ്ടാവണം. വിശ്വാസികളെ തന്റെ സന്ദേശത്തിലൂടെ അഭിവന്ദ്യ പിതാവ് ഓര്‍മ്മിപ്പിച്ചു.
അഭിവന്ദ്യ പിതാവിന്റെ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം കേള്‍ക്കുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
കോഴിക്കോട്∙ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ തന്റെ സ്കൂളിൽ നിന്ന് ഒരാൾ തോറ്റുവെന്നും അവനെ മാത്രമേ താൻ വിളിച്ച് അന്വേഷിച്ചുള്ളൂവെന്നും ഹെഡ്മാസ്റ്ററായ വി.പി. പ്രഭാകരൻ. വടകര മടപ്പള്ളി ജിവിഎച്ച്എസിലെ പ്രധാന അധ്യാപകനാണ് പ്രഭാകരൻ മാസ്റ്റർ. വിജയിച്ച 434 പേരെയും വിളിച്ചില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. കുറിപ്പിങ്ങനെ–
‘തോറ്റുപോയ ഒരാളുണ്ട് കൂട്ടത്തിൽ. ഞാൻ അവനെ മാത്രമേ വിളിച്ചുള്ളൂ. വിജയിച്ച 434 പേരിൽ ഒരാളെയും വിളിക്കാതെ. കാരണം അവനോടൊപ്പം തോറ്റയാളിൽ ഒരാളാണു ഞാനും. ഇപ്രാവശ്യം ആരും തോല്‍ക്കുമെന്നു കരുതിയിരുന്നില്ല. തോൽക്കുമെന്നു കരുതിയവരെ നാം കൂടെ കൊണ്ടു നടന്നു. അതിൽ അക്ഷരം ശരിക്കെഴുതാൻ അറിയാത്തവരുമുണ്ടായിരുന്നു. അവരോട് കാണിച്ച കരുതൽ, സ്നേഹം പൂർണമായും അവർക്കു തിരിച്ചറിയാൻ കഴിഞ്ഞു. പരാജയഭീതിയിൽ വെളിച്ചമറ്റ കണ്ണുകളിൽ കണ്ട തിളക്കം, ലൈബ്രറി മുറിയിൽ പോകുമ്പോഴൊക്കെ ഞാൻ തിരിച്ചറിഞ്ഞു. എന്തൊരു സ്നേഹത്തോടെയാണ് ടീച്ചർമാർ അവരോടു പെരുമാറിയിരുന്നത്. ഒരുപക്ഷേ ആ കുട്ടികൾ ജീവിതത്തിൽ ഈ സ്നേഹം മുൻപ് അനുഭവിച്ചിട്ടുണ്ടാവില്ല. ഇത്ര സ്നേഹവും കരുതലും നല്‍കാൻ ടീച്ചർക്ക് ഇതിനു മുൻപ് ഒരവസരം ലഭിച്ചിട്ടുമുണ്ടാവില്ല.
പരീക്ഷാ ദിനങ്ങളിൽ ഇവർ ഇരിക്കുന്ന ക്ലാസ് മുറികളിൽ പോകുമ്പോൾ അവരുടെ കണ്ണുകളിൽ തെളിഞ്ഞ നന്ദി സൂചകമായ നനവിന്റെ തിളക്കം. അവരുടെ അടുത്ത് പോയി തോളിൽ തട്ടി പ്രശ്നമൊന്നുമില്ലല്ലോ എന്നു പറഞ്ഞപ്പോൾ നോക്കിയ നോട്ടത്തിലെ സ്നേഹം. എനിക്ക് ഇപ്പോൾ തോന്നുകയാണ് തോറ്റുപോയ ആ മോനും ഒരു പക്ഷേ എന്നെ നോക്കിയിട്ടുണ്ടാവാം. ഞാനത് കണ്ടില്ലല്ലോ? നമ്മുടെ നോട്ടത്തിൽനിന്ന് കരുതലിൽനിന്ന് സ്നേഹത്തിൽനിന്ന് വിട്ടു പോയ ഒരു കുട്ടി.
ഇന്നു വിളിച്ചപ്പോൾ പറഞ്ഞു: സാർ ഞാൻ ജയിക്കുമെന്ന് തന്നെയാണു കരുതിയത്. വീട്ടിൽ ഉമ്മയില്ലേ എന്ന് ചോദിച്ചപ്പോൾ അവർ അടുത്ത വീട്ടിലാണെന്ന് പറഞ്ഞു. കുറച്ച്കഴിഞ്ഞപ്പോൾ ഉമ്മ തിരിച്ചുവിളിച്ചു– എന്റെ മോൻ മാത്രം തോറ്റു പോയി. പരീക്ഷ കഴിഞ്ഞപ്പോൾ അവൻ ജയിക്കുമെന്നാണ് എന്നോട് പറഞ്ഞത്. ജയവും തോൽവിക്കുമിടയിൽ എന്താണുള്ളത്? വെറുതെ ചിന്തിച്ചു പോയി. നമ്മുടെ കരുതലിന്റെ എന്തെങ്കിലും ഒരു കുറവ്? അവനോടൊപ്പം തോറ്റു പോയത് നമ്മൾ കൂടിയാണല്ലോ.
റീവാല്വേഷനിൽ അവൻ ജയിക്കുമായിരിക്കും. അല്ലെങ്കിൽ സേ പരീക്ഷയിൽ. നൂറ് ശതമാനം ലഭിക്കുമ്പോഴാണ് എല്ലാ വിജയങ്ങളും ആഘോഷമാവുന്നത്. പക്ഷേ, പരീക്ഷകളിൽ പരാജയപ്പെട്ട എത്രയോ പേർ പിന്നീട് ജീവിതത്തിൽ വലിയ വിജയം ആഘോഷിച്ചിട്ടുണ്ട് എന്നും നമുക്കറിയാം. ഞാൻ അവനോട് പറഞ്ഞു, സാരമില്ല, നീ നാളെ സ്ക്കൂളിൽ വാ. അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: വരാം സാർ. ഫോണിനപ്പുറത്ത് അവന്റെ മുഖം എനിക്കു ശരിക്കും കാണാമായിരുന്നു.
കലക്ടറേറ്റിന്റെ പടികൾ കയറി ഇറങ്ങുമ്പോൾ ആ അമ്മ രണ്ടു മക്കളേയും ചേർത്തു പിടിച്ചു. പോകാനുള്ള വഴികൾ അടഞ്ഞപ്പോഴാണ് അവർ മൂവരും അഭയം തേടി വിവിധ വകുപ്പ് അധികൃതരുടെ മുന്നിലെത്തിയത്. ബെംഗളൂരുവിൽ നിന്ന് എത്തി 14 ദിവസം ക്വാറന്റീൻ പൂർത്തിയാക്കിയിട്ടും സ്വന്തം വീട്ടിലോ ഭർതൃവീട്ടിലോ സ്വീകരിക്കാതെ പെരുവഴിയിലായി കുറവിലങ്ങാട് നസ്രത്ത് ഹിൽ സ്വദേശിനികളായ യുവതിയും (38) മക്കളും. 7 വയസ്സുകാരിയും 4 വയസ്സുകാരനും അമ്മയോടൊപ്പമാണ് കലക്ടറേറ്റിൽ എത്തിയത്. എട്ട് മണിക്കൂറോളം രണ്ടു കുഞ്ഞുങ്ങളുമായി ആ അമ്മ അഭയം തേടി അലഞ്ഞു. താൽക്കാലിക അഭയ സ്ഥാനത്ത് നിന്ന് എങ്ങോട്ട് പോകണമെന്ന് ഇവർക്ക് ഇനിയും അറിയില്ല.
ഒന്നര വർഷമായി ബെംഗളൂരുവിൽ നഴ്സിങ് ജോലി ചെയ്തുവരുന്ന യുവതി കുട്ടികളുമായി രണ്ടാഴ്ച മുൻപാണ് കേരളത്തിൽ എത്തിയത്. പാലായിലെ ക്വാറന്റീൻ കേന്ദ്രത്തിൽ 2 ആഴ്ച കഴിഞ്ഞ ശേഷം ഭർത്താവിനെ വിവരം അറിയിച്ചു. ഇന്നലെ രാവിലെ ഭർത്താവ് എത്തി ഇവരെ പാലായിലെ ക്വാറന്റീൻ കേന്ദ്രത്തിൽ നിന്നു വിളിച്ചു കൊണ്ടു വന്നു. കുറുമള്ളൂർ വേദഗിരിയിൽ ഉള്ള വീട്ടിലാക്കുന്നതിന് പകരം യുവതിയുടെ വീടായ കുറവിലങ്ങാട് നസ്രത്ത് ഹില്ലിലേക്കാണ് ഇയാൾ ഭാര്യയെയും മക്കളെയും കൊണ്ടുപോയത്. വീടിനു സമീപം ഇവരെ നിർത്തിയ ശേഷം മടങ്ങി.
വീട് പൂട്ടിയ നിലയിലായിരുന്നു. അമ്മയെ ഫോണിൽ വിളിച്ചിട്ടും ലഭിച്ചില്ല. ബെംഗളൂരുവിലുള്ള സഹോദരനെ ഫോണിൽ വിളിച്ചെങ്കിലും നാട്ടിൽ പോലും കയറരുതെന്നാണ് പറഞ്ഞതെന്ന് യുവതി പറയുന്നു. ക്വാറന്റീൻ കഴിഞ്ഞ ശേഷം എത്തിയാൽ താമസിപ്പിക്കാമെന്ന് അമ്മ നേരത്തെ പറഞ്ഞിരുന്നതായി യുവതി പറയുന്നു. വീട്ടിൽ കയറാൻ കഴിയാതെ വന്നതോടെ സാന്ത്വനം ഡയറക്ടർ ആനി ബാബുവിനെ ഫോണിൽ വിളിച്ചു. തുടർന്നാണ് ഇവർ കലക്ടറേറ്റിൽ എത്തിയത്.
ആനി ബാബു കലക്ടറെ കണ്ട് ഇവരുടെ സ്ഥിതി ബോധ്യപ്പെടുത്തി. കലക്ടർ സാമൂഹിക ക്ഷേമ ഓഫിസറോടു നടപടി സ്വീകരിക്കാൻ നിർദേശിച്ചു. എന്നാൽ പൊലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ നിർദേശം നൽകാമെന്ന് അറിയിച്ച് ഇവരും കൈവിട്ടു. ഭക്ഷണം പോലും കഴിക്കാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടിയ ഇവരെ ആനി ബാബു ഇടപെട്ട് ഇന്നലെ വൈകിട്ട് അഞ്ചോടെ താൽക്കാലിക സൗകര്യം ഒരുക്കി കളത്തിപ്പടിയിലെ കോവിഡ് സംരക്ഷണ കേന്ദ്രത്തിലാക്കി.
ഉലുവയ്ക്ക് പകരം കഞ്ചാവ് ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കിയതിനെ തുടർന്ന് ഉത്തർപ്രദേശിലെ ഒരു കുടുംബം മുഴുവൻ ആശുപത്രിയിൽ. കന്നൗജ് ജില്ലയിലെ മിയാഗഞ്ചിലെ ഒരു കുടുംബത്തിലെ ആറു പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മേത്തിയില എന്ന് കരുതി ഈ ഉണങ്ങിയ ഇലകൾ ഉപയോഗിച്ചതോടെയാണ് കുടുംബത്തിന്റെ ആരോഗ്യസ്ഥിതി മോശമായത്.
കിഷോർ എന്നയാൾ തന്റെ പറമ്പിൽ നിന്ന് കിട്ടിയ കള അയൽവാസിയായ ഓംപ്രകാശിന്റെ മകൻ നിതിഷിന് നൽകിയതിനു ശേഷം അത് ഉണങ്ങിയ മേത്തയാണെന്ന് പറഞ്ഞു. ഇവിടെ നിന്നാണ് സംഭവങ്ങളുടെ ആരംഭമെന്ന് പൊലീസ് പറഞ്ഞു. നിതിഷ് ഉണങ്ങിയ ഇല കൊണ്ടുവന്ന് തന്റെ സഹോദരഭാര്യ പിങ്കിക്ക് നൽകുകയും അവരത് കറി തയ്യാറാക്കിയ സമയത്ത് അതിൽ ഇടുകയും ചെയ്തു.
ഈ ഇല കൂടി ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണം കുടുംബത്തിലുള്ളവർ മുഴുവൻ കഴിച്ചു. കുറച്ചുസമയം കഴിഞ്ഞപ്പോൾ ഇവരുടെ നില വഷളാകാൻ തുടങ്ങുകയായിരുന്നു. അയൽപക്കത്തുള്ളവരെ ഓംപ്രകാശ് ഒരു വിധത്തിൽ വിവരം അറിയിച്ചു. അപ്പോഴേക്കും കുടുംബം മുഴുവൻ അബോധാവസ്ഥയിൽ ആയിരുന്നു. അയൽക്കാർ ഉടൻതന്നെ പൊലീസിൽ ഇക്കാര്യം അറിയിക്കുകയും കുടുംബത്തെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
പായ്ക്കറ്റിൽ സൂക്ഷിച്ചിരുന്ന ബാക്കിയുള്ള ഉണങ്ങിയ ഇല പൊലീസ് കണ്ടെത്തുകയും കിഷോറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുടുംബം അപകടനില തരണം ചെയ്തതായും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സമാനമായ സംഭവം 2019ൽ ഫിറോസാബാദിൽ ഉണ്ടായിരുന്നു. ഉലുവയാണെന്ന് വിചാരിച്ച് കഞ്ചാവ് ഇലകൾ ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിച്ചതിനെ തുടർന്ന് ഒരു കുടുംബം മുഴുവൻ അന്നും ആശുപത്രിയിൽ ആയിരുന്നു.
ലോക്ഡൗണിനെ തുടർന്ന് ഇളവുനൽകിയ എടിഎം ഇടപാട് നിരക്കുകൾ ജൂലൈ ഒന്നുമുതൽ പുനഃസ്ഥാപിക്കും. ജൂൺ 30വരെ മൂന്നുമാസത്തേയ്ക്കായിരുന്നു നിരക്കുകൾ ഒഴിവാക്കിയത്. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ബാങ്ക് ട്രാൻസാക്ഷനുകൾക്ക് ചാർജുകൾ ഈടാക്കിയോയിരുന്നില്ല. എ ടി എം ഇടപാടുകൾ, അത് പോലെ തന്നെ മറ്റു ഓൺലൈൻ ഇടപാടുകൾ, മിനിമം ബാലൻസ് സൂക്ഷിക്കാതിരിക്കൽ എന്നിവക്കാണ് അധിക തുക ഈടാക്കാതിരുന്നത്. ലോക്ക് ഡൗൺ മൂലം ഉള്ള ഈ ഇളവ് പ്രഖ്യാപിച്ചിരുന്നത് ജൂൺ മാസം 30 വരെ ആയിരുന്നു. ഇളവുകൾ നീട്ടിയില്ലെങ്കിൽ ഇടപാടിന് നേരത്തയുണ്ടായിരുന്ന നിരക്കുകൾ വീണ്ടും ഈടാക്കിത്തുടങ്ങും.
ATM വഴി നടക്കുന്ന ട്രാൻസാക്ഷനിൽ പുതിയ 2 മാറ്റങ്ങൾ ജൂലൈ 2 മുതൽ വരുകയാണ്. ATM വഴി പണം പിൻവലിക്കുന്നവരും, ട്രാൻസാക്ഷൻ നടത്തുന്നവരും ATM കാർഡ് ഉള്ള എല്ലാവരും ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. വന്ന മാറ്റങ്ങളിൽ പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്നാമത്തേത് ബാങ്ക് ചാർജസിനെ സംബന്ധിച്ചുള്ളതാണ്. നമുക്കറിയാം കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരുന്ന ലോക്ക് ടൗൺ സമയത്ത് കേന്ദ്ര ധനമന്ത്രി നമ്മുക്ക് അനുവദിച്ചിരുന്ന ഇളവുകളിൽ ഒന്ന് ബാങ്ക് ചാർജ്ജ്സ് എടുത്ത് മാറ്റി എന്നതായിരുന്നു.
കൂടാതെ മറ്റൊരു ആനുകൂല്യം കൂടി തന്നിരുന്നു. അത് നമ്മുടെ ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കേണ്ട കാര്യമില്ല എന്നതായിരുന്നു, അതിന് പ്രത്യേക ഫൈൻ ഒന്നും ഈടാക്കില്ലായിരുന്നു. ഈ രണ്ട് അനുകൂല്യത്തിന്റെ കാലാവധി ജൂൺ 30 വരെ മാത്രമായിരുന്നു. ആയത് കൊണ്ട് തന്നെ ജൂലൈ 1 മുതൽ ലിമിറ്റ് കഴിഞ്ഞാൽ ട്രാൻസാക്ഷന് ബാങ്ക് ചാർജ്ജ്സ് ഈടാക്കും. ഉദാഹരണത്തിന് SBI അക്കൗണ്ട് ഉള്ള ഒരാൾക്ക് ഒരു മാസത്തിൽ ഫ്രീയായിട്ട് 8 ട്രാൻസാക്ഷൻ നടത്താം.
ഇതിൽ 5 ട്രാൻസാക്ഷൻ SBI ബാങ്ക് മുഖേനയും ബാക്കി 3 ട്രാൻസാക്ഷൻ മറ്റു ബാങ്കുകൾ വഴിയും നടത്താം. ഗ്രാമ പ്രദേശങ്ങളിലെ കസ്റ്റമേഴ്സിന്റെ കാര്യമാണിത്. ഇനി നഗരങ്ങളിൽ ഉള്ളവരുടെ കാര്യത്തിൽ ഒരു മാസത്തിൽ 10 ട്രാൻസാക്ഷൻ നടത്താം. അതിൽ 5 എണ്ണം SBI മുഖേനയും മറ്റ് ബാങ്കുകൾ വഴി 5 ട്രാൻസാക്ഷൻ നടത്താം. അത് കഴിഞ്ഞുള്ള ട്രാൻസാക്ഷൻ ചെയ്യുന്നതിന് 20 രൂപയും ജിഎസ്ടിയും ഈടാക്കും. ഇനി മറ്റ് ഇടപാടുകൾക്കാണെങ്കിൽ 8 രൂപയും ജിഎസ്ടിയും ഈടാക്കും. മറ്റൊരു മാറ്റം മിനിമം ബാലൻസ് ആണ്. മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ അതിന് ഫൈൻ ഈടാക്കും.
ഓരോ ബാങ്കുകളും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. അതിനാൽ ബാങ്കിന്റെ ശാഖയിൽ നിന്നോ കസ്റ്റമർ കെയർ നമ്പറുകൾ വഴിയോ അക്കൗണ്ട് ഉടമകൾ വിവരങ്ങൾ തേടേണ്ടതാണ്. മാസത്തിൽ എട്ട് സൗജന്യ എടിഎം ഇടപാടുകളാണ് എസ്ബിഐ അനുവദിച്ചിട്ടുള്ളത്. ഇതിൽ അഞ്ചെണ്ണം സ്വന്തം എടിഎമ്മുകൾ വഴിയുള്ളതും മൂന്നെണ്ണം മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ വഴിയുള്ളതുമാണ്. മെട്രോ നഗരങ്ങളല്ലെങ്കിൽ 10 സൗജന്യ ഇടപാടുകൾ നടത്താം. നിശ്ചിത സൗജന്യ ഇടപാടുകളിൽ കൂടുതൽ നടത്തിയാൽ ഓരോന്നിനും 20 രൂപ സേവന നിരക്കും ജിഎസ്ടിയും നൽകണം. പണം പിൻവലിക്കലിനാണ് ഇത് ബാധകം. ബാലൻസ് അറിയൽ ഉൾപ്പെടെയുള്ള മറ്റ് ഇടപാടുകൾക്ക് എട്ടുരൂപയും ജിഎസ്ടിയുമാണ് നൽകേണ്ടി വരിക.
‘വാരിയംകുന്നന്‍’ സിനിമയെ കുറിച്ച് പ്രതികരിച്ച് സംവിധായകന്‍ രാജസേനന്‍. ആഷിഖ് അബുവും പൃഥ്വിരാജും കമ്മ്യൂണിസ്റ്റുകാരാണ്, അവര്‍ ചരിത്രം വളച്ചൊടിക്കും എന്നാണ് ഒരു യൂട്യൂബ് ചാനലില്‍ രാജസേനന്‍ പറയുന്നത്. അവര്‍ക്ക് സിനിമ എടുക്കാനുള്ള അവകാശം ഉള്ളതുപോലെ ഇതിനെ വിമര്‍ശിക്കാനുള്ള അവകാശം നമുക്കുമുണ്ടെന്നും രാജസേനന്‍ പറഞ്ഞു.
രാജസേനന്റെ വാക്കുകള്‍:
കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് സംഭവിച്ച നല്ല കാര്യങ്ങളെ എല്ലാം എതിര്‍ത്തവരാണ് ഈ ആഷിക്ക് അബുവും പൃഥ്വിരാജും. അവരുടെ രാഷ്ട്രീയം അതാണ്. കാരണം അവര്‍ കമ്യൂണിസ്റ്റുകാരാണ്. കമ്യൂണിസ്റ്റുകാര്‍ക്ക് ഒരിക്കലും രാജ്യം നന്നാകാന്‍ താല്‍പര്യം കാണില്ല.
അവര്‍ക്ക് എന്നും ജനങ്ങള്‍ എന്നും പട്ടിണിയിലും വിദ്യാഭാസമില്ലാതെയും ബുദ്ധിവികസിക്കാതെയും ജീവിക്കുന്നതിലാണ് താല്‍പര്യം. അല്ലെങ്കില്‍ അവര്‍ക്ക് വോട്ട് കിട്ടില്ല. ബുദ്ധി വളര്‍ന്നിടത്ത് കമ്യൂണിസം നശിച്ചിട്ടുണ്ട്. അതാണ് അതിന്റെ സത്യം.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വക്താക്കളായ ആഷിക്ക് അബുവും പൃഥ്വിരാജും ആ സിനിമയുടെ ആള്‍ക്കാരായി മാറിയപ്പോള്‍ ചരിത്രം വളച്ചൊടിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ചരിത്രം വളച്ചൊടിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍.
ടിവിയില്‍ ഒക്കെ ഇവര്‍ ഇരുന്ന് സംസാരിക്കുന്നത് കണ്ടിട്ടില്ലേ, ആദ്യം നമുക്ക് തോന്നും കേരളമാണ് ഇന്ത്യയെന്ന്. കോവിഡിന്റെ കാര്യത്തില്‍ കേരളം ഒന്നാമതാണെന്ന് പറയും. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഫ്‌ലൈറ്റ് ഇറങ്ങിയ പ്രവാസികള്‍ കഷ്ടപ്പെടുന്നത് ഞാന്‍ കണ്ടതാണ്.
ഇതൊക്കെ കൊണ്ടുതന്നെ ഈ സിനിമയും ചരിത്രം വളച്ചൊടിക്കും. അവര്‍ പറയുന്ന പ്രസ്താവനകളില്‍ തന്നെ ഇത് കാണാം. അതുകൊണ്ടുള്ള വിമര്‍ശനങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്. അവര്‍ക്ക് സിനിമ എടുക്കാനുള്ള അവകാശം ഉള്ളതുപോലെ ഇതിനെ വിമര്‍ശിക്കാനുള്ള അവകാശം നമുക്കുമുണ്ട്.
ചെറു മീനുകളെ കൊത്തിയെടുത്ത് പറന്നുപോകുന്ന പക്ഷികളെ കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു വമ്പൻ സ്രാവിനെ കൊത്തിയെടുത്ത് ഒരു പക്ഷി പറന്നുപോകുക എന്ന് കേള്‍ക്കുമ്പോള്‍ ഒരു ഞെട്ടല്‍ തോന്നാം. അമേരിക്കയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
കടല്‍ത്തീരത്ത് തടിച്ചുകൂടിയ ആളുകളെ ഞെട്ടിച്ച് കൊണ്ടാണ് സ്രാവിനെ പൊക്കിയെടുത്ത് ഒരു പക്ഷി പറന്നുപോയത്. സൗത്ത് കരോളിനയില്‍ നിന്നുളള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ചിലര്‍ ഇത് സ്രാവല്ല എന്ന തരത്തിലെല്ലാം വാദമുഖങ്ങളുമായി സോഷ്യല്‍മീഡിയയില്‍ പങ്കു വയ്ക്കുന്നുണ്ട്. എന്തു തന്നെയായാലും പക്ഷിയുടെ കാലിന്റെ നഖങ്ങള്‍ക്കിടയില്‍ അനങ്ങാന്‍ പോലും കഴിയാതെ കിടക്കുകയാണ് മത്സ്യം. സ്രാവിന് സമാനമായ വലുപ്പം മത്സ്യത്തിനുണ്ട്.
ചിലര്‍ പക്ഷി പരുന്താണെന്ന് വാദിക്കുന്നുണ്ട്. മറ്റു ചിലര്‍ ഇത് മത്സ്യങ്ങളെ ഇരപിടിച്ച് കഴിയുന്ന പക്ഷിയാണെന്നും പറയുന്നു. ട്വിറ്ററില്‍ വിഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഒരു കോടിയില്‍പ്പരം ആളുകളാണ് കണ്ടത്.
Discovery Channel Narrator: SHARK WEEK!!!! WATCH 7 DAYS OF BALLS TO THE WALLS SHOWS ABOUT THE ULTIMATE PREDATOR!!!! WHOOOO!!!
Osprey: Would you mind holding my drink? https://t.co/Ge35kLWjMr
— Nate (@nate4047) July 2, 2020
ലാ ലിഗയില്‍ ബാഴ്‌സക്കെതിരെ ലീഡ് ഉയര്‍ത്തി റയല്‍ മാഡ്രിഡ്. ഗെറ്റാഫക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റയലിന്റെ വിജയം. ശക്തമായ പോരാട്ടത്തിന് ഒടുവില്‍ ഒരു പെനാള്‍ട്ടിയില്‍ നിന്നായിരുന്നു റയല്‍ വിജയ ഗോള്‍ കണ്ടെത്തിയത്. മത്സരത്തില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് നേടിയ ഗോളാണ് റയലിന് തുണയായത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 79ാം മിനിറ്റിലായിരുന്നു റാമോസിന്റെ ഗോള്‍. ഇതൊടെ റയലിന് രണ്ടാം സ്ഥാനത്തുള്ള ബാഴ്സയേക്കാള്‍ നാല് പോയിന്റ് ലീഡ് ആയി. 33 മത്സരങ്ങളില്‍ 74 പോയിന്റാണ് റയലിന്. അതേസമയം 33 മത്സരങ്ങളില്‍ നിന്ന് തന്നെ ബാഴ്സയ്ക്ക് 70 പോയിന്റാണുള്ളത്. അഞ്ച് മത്സരങ്ങളാണ് ലീഗില്‍ ശേഷിക്കുന്നത്.
മറ്റൊരു മത്സരത്തില്‍ ഒസാസുന എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഐബറിനെ മറികടന്നു. റൂബന്‍ ഗാര്‍സിയയാണ് രണ്ട് ഗോളും നേടിയത്. റയല്‍ സോസീഡാഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എസ്പാന്യോളിനെ തോല്‍പ്പിച്ചു. വിയ്യാറയല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെ തോല്‍പ്പിച്ചപ്പോള്‍ ലെവാന്റെ- വയാഡോളിഡ് മത്സരം സമനിലയില്‍ പിരിഞ്ഞു.
മനുഷ്യനേക്കാള്‍ ആയുസ്സ് കുറവുള്ള ജീവിയാണ് നായ്ക്കള്‍. നായയുടെ ഒരു വര്‍ഷം മനുഷ്യന്‍റെ ഏഴു വര്‍ഷങ്ങള്‍ക്ക് തുല്യമാണെന്നാണ് ശാസ്ത്രലോകം ഇക്കലാംവരെ പറഞ്ഞിരുന്നത്. എന്നാല്‍, ഇളയ നായ്ക്കൾ മുമ്പ് കരുതിയിരുന്നതിനേക്കാൾ “പ്രായമുള്ളവർ” ആണെന്ന് പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് നായ്ക്കുട്ടിയുടെ ഒരു വയസ്സ് യഥാർത്ഥത്തിൽ മനുഷ്യന്റെ 30 വയസ്സിന് തുല്യമാണെന്നാണ്.
കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ സാൻ ഡീഗോയിലുള്ള സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് നായകളില്‍ ഡിഎൻഎ – പരിഷ്ക്കരണങ്ങളിലേക്ക് നയിക്കുന്ന എപിജനെറ്റിക് മാറ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനെ കുറിച്ച് വിശദമായി വിവരിച്ചത്. ആദ്യം അവര്‍ മനുഷ്യ ജീനോമിന്റെ ചില മേഖലകളിൽ കാലക്രമേണ ശേഖരിക്കപ്പെടുന്ന പ്രത്യേക തന്മാത്രകളായ മെഥൈൽ ഗ്രൂപ്പുകൾ പരിശോധിച്ചു. പിന്നീട് ഡോഗ് ജീനോമിലെ സമാന പ്രദേശങ്ങളിൽ അവ എങ്ങനെയാണ് ശേഖരിക്കപ്പെട്ടതെന്ന് അവ താരതമ്യം ചെയ്തു നോക്കി. നായകുട്ടികള്‍ മുതല്‍ മുതിര്‍ന്ന നായ്ക്കള്‍ വരെ നൂറോളം ലാബ്രഡോറുകളിലാണ് പഠനം നടത്തിയത്. അങ്ങിനെയാണ് നായയുടെ ഒരു വര്‍ഷം മനുഷ്യന്‍റെ ഏഴു വര്‍ഷങ്ങള്‍ക്ക് തുല്യമല്ലെന്ന് ഗവേഷകര്‍ കണ്ടെത്തിയത്.
ഒരുവയസ്സുള്ള നായകളില്‍ മനുഷ്യനിലേക്കാള്‍ വളരെ വേഗത്തിൽ മെഥൈൽ ഗ്രൂപ്പുകള്‍ അടിഞ്ഞുകൂടും. വളരെ വേഗത്തിൽ പ്രായമാകുന്നു എന്നര്‍ത്ഥം. എന്നാല്‍, കാലം കഴിയുന്തോറും, മനുഷ്യരുമായി താരതമ്യപ്പെടുത്തുമ്പോൾ നായ്ക്കളിൽ വാർദ്ധക്യത്തിന്റെ തോത് കുറയുന്നു. അതായത് മെഥൈൽ ഗ്രൂപ്പുകള്‍ അടിഞ്ഞുകൂടുന്നത് ഗണ്യമായി കുറഞ്ഞു വരുന്നു എന്നാണ് കണ്ടെത്തല്‍. കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് ഒരു വയസ്സുള്ള നായ 30 വയസ്സുള്ള മനുഷ്യന് തുല്യമാണ് എന്നാണ്. നാലു വയസ്സ് മനുഷ്യന്‍റെ 54 വയസിന് സമം. 14- വയസ് എന്നത് 70 വയസ്സും.