ആഗോള ടെക് ഭീമൻ ‘ലീ കുന്‍ ഹീ’ സാംസങ് ഇലക്ട്രോണിക്‌സ്‌ ചെയര്‍മാന്‍ അന്തരിച്ചു

ആഗോള ടെക് ഭീമൻ  ‘ലീ കുന്‍ ഹീ’ സാംസങ് ഇലക്ട്രോണിക്‌സ്‌ ചെയര്‍മാന്‍ അന്തരിച്ചു
October 25 13:31 2020 Print This Article

സാംസങ് ചെയര്‍മാന്‍ ലീ കുന്‍ ഹീ അന്തരിച്ചു. 78 വയസായിരുന്നു. 2014 മുതല്‍ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം കിടപ്പിലായിരുന്നു. പ്രാദേശിക ബിസിനസില്‍ നിന്നാണ് ദക്ഷിണ കൊറിയന്‍ സ്ഥാപനമായ സാംസങിനെ ലീ കുന്‍ ഹീ ആഗോള ടെക് ഭീമനാക്കി മാറ്റിയത്.

പിതാവ് ലീ ബ്യൂങ് ചൂളിന്റെ മരണ ശേഷം 1987ലാണ് ലീ കമ്പനിയുടെ അധികാരം ഏറ്റെടുത്തത്. സാംസങിന്റെ മൊത്തത്തിലുള്ള വിറ്റുവരവ് ദക്ഷിണ കൊറിയയുടെ ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചിലൊന്നിന് തുല്യമാണ്. 2014 മുതല്‍ ലീ കിടപ്പിലായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മകനും സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയര്‍മാനുമായ ലീ ജെയ് യോങാണ് കമ്പനിയുടെ ചുക്കാന്‍ പിടിക്കുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles