Latest News

2011 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ വിജയിച്ചത് ഒത്തുകളിയിലൂടെയാണെന്ന ശ്രീലങ്കൻ മുൻ കായിക മന്ത്രി മന്ത്രി മഹിന്ദാനന്ദ അലുത്‌ഗാമേയുടെ വാദങ്ങളെ ചോദ്യം ചെയ്ത് ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരങ്ങളായ മഹേലാ ജയവർധനെയും കുമാർ സംഘക്കാരയും. ഇന്ത്യയും ശ്രീലങ്കയുമായിരുന്നു 2011 ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയത്. എന്നാൽ ശ്രീലങ്ക ഇന്ത്യയ്‌ക്കു മുൻപിൽ മനഃപൂർവം അടിയറവു പറയുകയായിരുന്നു എന്നാണ് മഹിന്ദാനന്ദ അലുത്‌ഗാമേഒരു ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ ആരോപിച്ചത്. 2011 ൽ ലോകകപ്പ് നടക്കുമ്പോൾ അലുത്‌ഗാമേയായിരുന്നു ശ്രീലങ്കയുടെ കായികമന്ത്രി.

ഒത്തുകളി ആരോപണത്തിൽ ശ്രീലങ്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണ പുരോഗതി രണ്ടാഴ്ച കൂടുമ്പോൾ ധരിപ്പിക്കണമെന്ന് ശ്രീലങ്കൻ കായിക മന്ത്രി ഡള്ളാസ് അലഹപ്പെരുമ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

ലോകകപ്പിൽ ഒത്തുകളി നടന്നതായി ആരോപിച്ച മുൻ കായിക മന്ത്രിയോട് അതിനുള്ള തെളിവുകൾ ഹാജരാക്കണമെന്ന് ജയവർധനെയും സംഘക്കാരയും ആവശ്യപ്പെട്ടു. 2011 ലോകകപ്പിന്റെ സമയത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ടീം നായകനായിരുന്നു സംഘക്കാര. ഫൈനലിൽ ഇന്ത്യക്കെതിരേ 103 റൺസ് നേടിയിരുന്നു ജയവർധനെ.

തെളിവ് ഹാജരാക്കണമെന്ന് ജയവർധനെയും സംഘക്കാരെയും ആവശ്യപ്പെട്ട ശേഷം ഇരുവരെയും കുറിച്ച് അവർ ഈ വിഷയത്തെ വലിയ കാര്യമായി കാണാൺ ശ്രമിക്കുകയാണെന്നാണ് മുൻ കായിക മന്ത്രി മറുപടി പറഞ്ഞത്. ” മഹേല പറഞ്ഞത് സർക്കസ് ആരംഭിച്ചെന്നാണ്. എന്തുകൊണ്ടാണ് സംഗയും മഹേലയും ഇതിനെ വലിയ കാര്യമായി കാണുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. അർജുന രണതുംഗെ പോലും നേരത്തെ ഒത്തുകളി പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ഒപ്പം, ഞാൻ നമ്മുടെ കളിക്കാരെയൊന്നും പരാമർശിച്ചിരുന്നില്ല, ” അലുത്‌ഗാമേ ക്രിക്കറ്റ് നെക്സ്റ്റിനോട് പറഞ്ഞു.

എന്നാൽ ഈ വിഷയത്തിൽ ജയവർധനേ വീണ്ടും തന്റെ നിലപാട് വ്യക്തമാക്കി. “ഞങ്ങൾ 2011 ലോകകപ്പ് കിരീടം വിറ്റും എന്ന് ആരെങ്കിലും ആരോപിക്കുമ്പോൾ സ്വാഭാവികമായും ഇത് ഒരു വലിയ കാര്യമാണ്, കാരണം ഒരാൾക്ക് എങ്ങനെ ഒരു മത്സരം ഒത്തുകളിച്ച് പ്ലേയിങ്ങ് 11ന്റെ ഭാഗമാകാതിരിക്കാനാവും എന്ന് ഞങ്ങൾക്കറിയില്ല? 9 വർഷത്തിനുശേഷം ഞങ്ങൾക്ക് ഉത്ഭുദ്ധത നേടുമെന്ന് പ്രതീക്ഷിക്കാം. ”- ജയവർധനേ ട്വീറ്റ് ചെയ്തു

2011 ലോകകപ്പ് ഫൈനലിൽ മുമ്പ് 10 പന്തുകൾ ബാക്കി നിൽക്കേയാണ് ശ്രീലങ്ക ഇന്ത്യയോട് തോറ്റത്. പരിക്കേറ്റ മുത്തയ്യ മുരളീധരനും ഏഞ്ജലോ മാത്യൂസിനും പകരം സൂരജ് റൺദീവിനെയും ചാമിന്ദ വാസിനെയും കളത്തിലിറക്കുമെന്ന് ഫൈനലിനു മുൻപ് ലങ്കൻ ടീം അറിയിച്ചിരുന്നു. എന്നാൽ മത്സരത്തിൽ മുരളീധരൻ കളിക്കുകയും ഏഞ്ജലോ മാത്യൂസ് പുറത്തുനിൽക്കുകയും ചെയ്തു.

ഫൈനലിൽ ഒത്തുകളി നടന്നതായും ഇതിൽ ചില സംഘങ്ങൾ പങ്കാളികളായിരുന്നെന്നുമാണ് ആലുത്ഗാമെ പറയുന്നത്. “2011 ലെ ഫൈനൽ ഒത്തുകളിച്ചതാണ്. ഞാൻ അത് ഉത്തരവാദിത്തത്തോടെയാണ് പറഞ്ഞത്, അതിനായി ഒരു സംവാദത്തിന് ഞാൻ മുന്നോട്ട് വരാം. ഇതിൽ ഞാൻ ക്രിക്കറ്റ് കളിക്കാരെ ഉൾപ്പെടുത്തില്ല. എന്നിരുന്നാലും, ഒത്തുകളിയിൽ ചില ഗ്രൂപ്പുകൾ തീർച്ചയായും പങ്കാളികളായിരുന്നു. അവസാന മത്സരം കളിച്ച ടീം ഞങ്ങൾ തിരഞ്ഞെടുത്തു അന്തിമായി പ്രഖ്യാപിച്ച് അയച്ചതുമായ ടീമായിരുന്നില്ല,” എന്ന് ആലുത്ഗാമെ നേരത്തെ ഡെയ്‌ലി മിററിനോട് പറഞ്ഞിരുന്നു.

ലോകകപ്പ് ഫൈനൽ മത്സരത്തിൽ രണ്ടാമതും ടോസ് ഇടണമെന്ന് ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി ആവശ്യപ്പെട്ടിരുന്നതായി സംഗക്കാര നേരത്തേ വെളിപ്പെടുത്തിയിരുന്നു.

ആദ്യം ടോസിട്ടപ്പോൾ തങ്ങൾക്ക് അനുകൂലമായിരുന്നു ഫലമെന്നും എന്നാൽ ധോണി രണ്ടാമതും ടോസിടാൻ ആവശ്യപ്പെടുകയായിരുന്നെന്നും സംഗക്കാര പറഞ്ഞു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു ഫൈനൽ മത്സരം നടന്നത്. ആയിരക്കണക്കിനു കാണികളാണ് മത്സരം കാണാൻ തടിച്ചുകൂടിയത്. കളി കാണാൻ കൂടിയ ആളുകളുടെ ഓളിയും ബഹളവും കാരണം ടോസ് വിളിച്ചത് കൃത്യമായി കേട്ടില്ലെന്നും അതുകൊണ്ട് വീണ്ടും ടോസ് ഇടുമോ എന്ന് ധോണി ചോദിക്കുകയായിരുന്നു എന്നും സംഗക്കാര പറഞ്ഞിരുന്നു. രണ്ടാമത് ടോസ് വീണപ്പോഴും ശ്രീലങ്കയ്ക്ക് തന്നെ ലഭിച്ചെന്നും ഇന്ത്യയെ ഫീൽഡിങ്ങിനു വിടുകയായിരുന്നെന്നും സംഗക്കാര പറഞ്ഞു.

ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 274 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പത്ത് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്‌ടത്തിൽ വിജയത്തിലെത്തുകയും ചെയ്തു.

സിസ്റ്റര്‍ ലിനിയുടെ കുടുംബത്തെ വേട്ടയാടാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് ഒരു രീതിയിലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ വിമര്‍ശിച്ചുകൊണ്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെയും മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ലോകസമൂഹത്തില്‍ കേരളത്തെ അപീര്‍ത്തിപ്പെടുത്തിയതിന് തുല്യമാണ് മുല്ലപ്പള്ളിയുടെ പരാമര്‍ശം എന്ന് പിണറായി വിജയൻ പറഞ്ഞു.

സാധാരണ ഇതേവരെയുള്ള വാര്‍ത്താസമ്മേളനങ്ങളില്‍ കക്ഷിരാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാറില്ല. ഇന്ന് കണ്ട ഒരു വാര്‍ത്ത നമ്മുടെ നിപ പ്രതിരോധത്തിനിടയില്‍ ജീവന്‍ ബലിയര്‍പ്പിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ജോലി ചെയ്യുന്ന സ്ഥാനപനത്തിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയെന്നാണ്. ലിനിയുടെ ജീവത്യാഗം ഈ നാട് കണ്ണീരോടെയാണ് കണ്ടത് കേരളം മാത്രമല്ല ലോകം മുഴുവന്‍ ആദരിക്കുന്ന പോരാളിയാണ് സിസ്റ്റര്‍ ലിനി എന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിപക്കെതിരായ പോരാട്ടത്തിലെ രക്തസാക്ഷിയാണ് ആ സഹോദരി. അവരുടെ കുടുംബത്തെ നമ്മുടെ കുടുംബം എന്ന രീതിയിലാണ് എല്ലാവരും കാണുന്നത്. കേരളം മുഴുവന്‍ അങ്ങനെയാണ് കാണുന്നത്. അതിനെ അഗീകരിക്കണം എന്ന് നിര്‍ബന്ധമില്ല ആ കുടുംബത്തെ വേട്ടയാടാതെ ഇരുന്നുകൂടെ. എന്തിനാണ് ലിനിയുടെ കുടുംബത്തിനെതിരെ ഈ ക്രൂരത എന്നാണ് മനസ്സിലാകാത്തത്. ഏറ്റവും വലിയ പ്രതിസന്ധി കാലത്ത് തന്റെ കൂടെ നിന്നത് ആരാണ് എന്ന് ആ ചെറുപ്പക്കാരന്‍ പറഞ്ഞു. അതിന്റെ പേരിലാണ് ഈ പ്രതിഷേധം.

നമ്മുടെ സഹോദരങ്ങള്‍ കൂട്ടത്തോടെ മരിച്ചുവീഴും എന്ന് ഭയപ്പെട്ട നിപയെന്ന മാരകരോഗത്തെ ചെറുത്തുതോല്പിച്ചതിന്റെ അനുഭവം ഓര്‍ക്കുമ്പോള്‍ കണ്‍മുന്നില്‍ തെളിയുന്ന ആദ്യമുഖം ലിനിയുടെതാണ്. നിപയെ ചെറുക്കാനും കൂടുതല്‍ മരണങ്ങള്‍ ഒഴിവാക്കാനും നടത്തിയ പോരാട്ടത്തില്‍ ചുമതലപ്പെട്ട ആരോഗ്യമന്ത്രി മുന്നില്‍ തന്നെ ഉണ്ടായിരുന്നു എന്നത് നാടാകെ അംഗീകരിക്കുന്ന വസ്തുതയാണ്. ആ മന്ത്രിയെ നിപ രാജകുമാരി, കോവിഡ് റാണി എന്നും മറ്റും മ്ലേച്ഛമായി അധിക്ഷേപിക്കുമ്പോള്‍ ആദ്യം പ്രതികരണമുണ്ടാകുന്നത് സ്വാഭാവികമായും ലിനിയുടെ കുടുംബത്തില്‍ നിന്നാകും.

ആ കുടുംബത്തിനെതിരെ സമരം നടത്തുന്നതിലേക്ക് അധഃപതിച്ച കോണ്‍ഗ്രസ് എന്ത് പ്രതിപക്ഷ ധര്‍മമാണ് നിറവേറ്റുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. അതിന്റെ പേരില്‍ ലിനിയുടെ കുടുംബത്തെ വേട്ടയാടാനാണ് ശ്രമമെങ്കില്‍ അത് ഒരു രീതിയിലും അനുവദിക്കില്ലെന്നും സിസിറ്റര്‍ ലിനി കേരളത്തിന്റെ സ്വത്താണ്, ആ കുടുംബത്തോടും കുഞ്ഞുമക്കളോടും ഭര്‍ത്താവ്‌ സജീഷിനോടും ഒപ്പമാണ് കേരളമെന്നും അവര്‍ക്ക് എല്ലാ സുരക്ഷിതത്വവും ഈ നാട് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നടന്‍ സുരേഷ്ഗോപിയെക്കുറിച്ച് ഗായകന്‍ ജി വേണുഗോപാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കൊവിഡ് 19 വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ വിദേശത്ത് കുടുങ്ങിപ്പോയ നിരവധി പ്രവാസികള്‍ക്ക് നാട്ടിലെത്താനുള്ള സൗകര്യം സുരേഷ്ഗോപി ചെയ്തു നല്‍കിയത് വാര്‍ത്തയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടനും സാമൂഹ്യപ്രവര്‍ത്തകനുമായ സുരേഷ് ഗോപിയുമായുള്ള വര്‍ഷങ്ങളായുള്ള സൗഹൃദത്തിന്റെ കഥ വേണുഗോപാല്‍ കുറിച്ചിരിക്കുന്നത്.

ഒരിക്കല്‍പ്പോലും സുരേഷ് കള്ളം പറഞ്ഞ് താന്‍ കേട്ടിട്ടില്ലെന്നും ഒരിക്കല്‍പ്പോലും തന്നെ കഠിനമായി നോവിപ്പിച്ചവരെ തിരിച്ച് ഉപദ്രവിക്കണമെന്ന് ചിന്തിച്ചതായിപ്പോലും അറിഞ്ഞിട്ടില്ല, ദൈവത്തെപ്പോലെ കരുതുന്ന സിനിമയിലെ മഹാരഥന്മാര്‍ അധിക്ഷേപിച്ചപ്പോള്‍ നീറിപ്പുകയുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും വേണുഗോപാല്‍ കുറിച്ചു. ഒരു വയസ്സുളളപ്പോള്‍ മകള്‍ ലക്ഷ്മി മരിച്ചതിന്റെ ദു:ഖത്തില്‍ നിന്നും ഫീനിക്സ് പക്ഷിയെപ്പോലെയാണ് സുരേഷ് ചിറകടിച്ചുയര്‍ന്നതെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല സുരേഷിന്റെ നിലനില്‍പ്പുകളൊന്നും. പാര്‍ട്ടിയുടെ കേരള അദ്ധ്യക്ഷ സ്ഥാനം കൈക്കുമ്പിളില്‍ വച്ച് നീട്ടിയപ്പോള്‍ ഒരു കായികാഭ്യാസിയുടെ മെയ് വഴക്കത്തോടെ ഒഴിഞ്ഞ് മാറുന്നതും താന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും വേണുഗോപാല്‍.

ജി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

suresh Gopi ഈ സൗഹൃദം സിനിമയല്ല, രാഷ്ട്രീയവുമല്ല!
മുപ്പത്തിനാല് വര്‍ഷത്തെ പരിചയം. ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഒരു ഷോ കാര്‍ഡ് മാത്രം. നവോദയയുടെ ‘ ഒന്നു മുതല്‍ പൂജ്യം വരെ ‘ യുടെ ടൈറ്റില്‍സില്‍ ‘ ഞങ്ങള്‍ അവതരിപ്പിക്കുന്ന പുതു ഗായകന്‍ ജി വേണുഗോപാല്‍” കഴിഞ്ഞ അടുത്ത ഷോ കാര്‍ഡ് പുതുമുഖ നടന്‍ സുരേഷ് ഗോപിയുടേതാണ്. ഒരു പ്രാവശ്യം പോലും ഇക്കാണുന്ന വ്യക്തിത്വത്തിന് പിന്നില്‍ ഒരു dual person ഉണ്ടോ എന്ന് തോന്നിക്കാത്ത പെരുമാറ്റം. സംസാരം ചിലപ്പോള്‍ ദേഷ്യത്തിലാകാം. ചിലപ്പോള്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ കീറി മുറിച്ചു കൊണ്ടാകാം. ചിലപ്പോള്‍ outright അസംബന്ധമാണോ എന്നും തോന്നിപ്പിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കല്‍പ്പോലും സുരേഷ് കള്ളം പറഞ്ഞ് ഞാന്‍ കേട്ടിട്ടില്ല. ഒരിക്കല്‍പ്പോലും തന്നെ കഠിനമായി നോവിപ്പിച്ചവരെ തിരിച്ച് ഉപദ്രവിക്കണമെന്ന് ചിന്തിച്ചതായിപ്പോലും അറിഞ്ഞിട്ടില്ല. തന്റെ അതികഠിനമായ മനോവ്യഥയിലും പ്രയാസങ്ങളിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും ഇല്ലാത്തവരേയും കൂടെ ചേര്‍ത്ത് പിടിച്ച ഓര്‍മ്മകളെ എനിക്കുളളൂ.

സുരേഷിന്റെ ഏതാണ്ടെല്ലാ പ്രതിസന്ധി ഘട്ടങ്ങളും ആ വ്യക്തിത്വത്തിലേക്ക് കൂടുതല്‍ വെളിച്ചം ചൊരിയുന്നവയുമായിരുന്നു. ഒരു വയസ്സുള്ള ലക്ഷ്മിമോളുടെ ദാരുണമായ അന്ത്യം ആ കുടുംബത്തിനെ ദു:ഖത്തിന്റെ തീരാക്കയത്തിലേക്കാണ് തള്ളിവിട്ടത്. ഇനി തിരിച്ച് വരാന്‍ കഴിയുമോ എന്ന് സംശയിച്ച് പോയ ഭ്രാന്തമായ മാനസികാവസ്ഥയില്‍ നിന്നും ഒരു ഫീനിക്‌സ് പക്ഷിയെപ്പോല്‍ സുരേഷ് ചിറകടിച്ചുയര്‍ന്നു. സിനിമാരംഗത്ത് തന്റെ കൂടി കാര്‍മ്മികത്വത്തില്‍ ഉണ്ടാക്കിയ പ്രസ്ഥാനം അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ നിന്നെല്ലാം അകലുമ്പോള്‍, ആരെക്കുറിച്ചും ഒരു കുത്ത് വാക്ക് പോലുമുരിയാടാതെ നിശ്ശബ്ദനായി അതില്‍ നിന്നകന്നു. ദൈവത്തെപ്പോലെ കരുതുന്ന സിനിമയിലെ മഹാരഥന്മാര്‍ അധിക്ഷേപിച്ചപ്പോള്‍ നീറിപ്പുകയുന്നത് കണ്ടിട്ടുണ്ട്. ഓഹരി വയ്ക്കുന്ന ആ സിനിമാ ശൈലിയെ ഒരിക്കലും സുരേഷ് പുണര്‍ന്നിട്ടില്ല. സിനിമയുടെ മാരകമായ ഗോസിപ്പ് കോളങ്ങളും വിഷം തുപ്പുന്ന നികൃഷ്ടജീവികളും സുരേഷിനെ സിനിമയുടെ വിസ്മൃതിവൃത്തത്തിലേക്ക് തള്ളാന്‍ ശ്രമിക്കുമ്പോള്‍ ഒരു കപ്പല്‍ച്ചേതത്തിലെന്നപോലെ ആ കുടുംബം ആടിയുലയുന്നത് കണ്ട് ഞാന്‍ പരിഭ്രമിച്ചിട്ടുണ്ട്. അന്ധ ബോധത്തിന്റെ ഉറക്കറയായും, സ്വന്താവകാശത്തുറുങ്കറയായും കണ്ടതിനെയൊക്കെ സുരേഷ് പിന്തള്ളി. താന്‍ ഒരു കാലത്ത് വിശ്വസിച്ചിരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലെ ഇത്തിരിപ്പോലം വരുന്ന ചെക്കന്മാര്‍ തന്റെ വീട്ടിലേക്കൊരു പന്തം കൊളുത്തി പ്രകടനം നടത്തി, വീടൊരു കാരാഗ്രഹമാക്കി മാറ്റിയപ്പോള്‍ നീറിപ്പുകയുന്ന അഗ്‌നിപര്‍വ്വതമാകുന്ന മനസ്സില്‍ സുരേഷ് ചില തീരുമാനങ്ങളെല്ലാമെടുത്തിരുന്നു. നിയന്ത്രിത സ്‌ഫോടനങ്ങളായി അതടുത്ത ദിവസത്തെ മീഡിയയില്‍ നിറഞ്ഞു വന്നു.

സുരേഷിനെ ബഹുമാനിക്കാനും സ്വീകരിക്കാനും ഒരു രാഷ്ട്രീയ പ്രസ്ഥാനമുണ്ടായി. അവരുടെ കേന്ദ്രത്തിലെ തലമൂത്ത നേതാവ് തന്നെ നേരിട്ട് സുരേഷിനെ വിളിപ്പിച്ച് കേരള കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ പറയുകയായിരുന്നു. അന്നും ഞാന്‍ എന്റെ സ്ഥായിയായ സംശയങ്ങള്‍ ഉന്നയിച്ചു. ‘ഇത് വേണോ സുരേഷേ? രാഷ്ട്രീയം പറ്റുമോ? ‘ സുരേഷിന്റെ മറുപടി രസകരമായിരുന്നു. രാഷ്ട്രീയത്തില്‍ നമ്മുടെ പ്രതിയോഗികളെ നേരിട്ട് കാണാം, അറിയാം. തുറസ്സായ യുദ്ധമാണ്. സിനിമയില്‍ എതിരാളികളെ തിരിച്ചറിയാന്‍ സാധിക്കില്ല. മുന്നിലുള്ളതിലേറെ കുത്തുകള്‍ പിന്നിലാ കിട്ടുക ‘. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല സുരേഷിന്റെ നിലനില്‍പ്പുകളൊന്നും. തിരുവനന്തപുരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് നില്‍ക്കാന്‍ തയ്യാറായിക്കോളൂ എന്ന് പറഞ്ഞ സീനിയര്‍ കേന്ദ്ര നേതാവിനോട് ‘ഇല്ല സര്‍, ഓ. രാജഗോപാല്‍ കഴിഞ്ഞ് മതി മറ്റ് പരിഗണനകള്‍’ എന്ന് പറഞ്ഞത് എനിക്കറിയാം. പാര്‍ട്ടിയുടെ കേരള അദ്ധ്യക്ഷ സ്ഥാനം കൈക്കുമ്പിളില്‍ വച്ച് നീട്ടിയപ്പോള്‍ ഒരു കായികാഭ്യാസിയുടെ മെയ് വഴക്കത്തോടെ ഒഴിഞ്ഞ് മാറുന്നതും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

ഈയൊരു ഇരുണ്ട കാലത്ത് രാവെന്നും പകലെന്നുമില്ലാതെ ഇന്ത്യയ്ക്കകത്തും പുറത്തും ഒറ്റപ്പെട്ടു പോയവരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതില്‍ മാത്രം വ്യാപൃതനായിരിക്കുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകനെയാണ് ഞാനിപ്പോള്‍ സുരേഷില്‍ കാണുന്നത്. ഈ വിഷമസന്ധിയില്‍ എല്ലാ പാര്‍ട്ടിയിലുള്ളവര്‍ക്കും സുരേഷിനെ ആവശ്യമുണ്ട്. എല്ലാവരുടെയും കൂടെ സുരേഷുണ്ട്. ജീവന്‍ രക്ഷാ മരുന്നുകളെത്തിക്കാന്‍, രോഗികളായ വിദേശങ്ങളിലെ ഇന്ത്യന്‍ പൗരരെ പ്രത്യേക പരിഗണനയില്‍ നാട്ടിലെത്തിക്കുവാന്‍, വിസ കാലാവധിയും റെസിഡന്റ് പെര്‍മിറ്റും അവസാനിച്ച വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളേയും ഇന്ത്യന്‍ പൗരന്മാരേയും ഹൈക്കമ്മീഷന്‍ മുഖേന സഹായിക്കുകയും നാട്ടിലെത്തിക്കുകയും ചെയ്യുക, അങ്ങിനെ നിരവധി നിരവധി കര്‍മ്മ പദ്ധതികളാണ് സുരേഷിന്റെ മുന്‍ഗണനയില്‍. രാവിലെ അഞ്ചു മുതല്‍ രാത്രി പന്ത്രണ്ട് വരെ ടിവിയില്ല, വായനയില്ല, പരസ്പരം ചെളി വാരിയെറിയുന്ന രാഷ്ടീയ വിനോദമില്ല.

മുപ്പത്തിനാല് വര്‍ഷത്തെ സൗഹൃദത്തിന്റെ ബാക്കിപത്രമാണെന്റെയീ എഴുത്ത്. ഈ പോസ്റ്റ് കണ്ടെനിക്ക് ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയോ നിറമോ ആരും നല്‍കേണ്ടതില്ല. വോട്ടവകാശം കിട്ടി ഒരു മുതിര്‍ന്ന പൗരനായ ശേഷം, മാറി മാറി വരുന്ന ഗവണ്മെന്റുകളുടെയോ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ ഭാഗമായി പ്രവര്‍ത്തിച്ചിട്ടില്ല ഞാന്‍ ഇന്നിതേവരെ. എല്ലാവരുടെയും മനുഷ്യസ്‌നേഹവും, കരുണയും മുന്‍നിര്‍ത്തിയുള്ള സംരംഭങ്ങളില്‍ പലതിലും എന്റെ സംഗീതത്തേയും ഞാന്‍ കൂട്ടിയിണക്കിയിട്ടുണ്ട്. ഇത്ര നാള്‍ സിനിമാ / സംഗീത മേഘലകളില്‍ പ്രവര്‍ത്തിച്ച ഒരാള്‍ എന്ന നിലയ്ക്കും, ഈ നാട്ടിലെ മിക്ക തിരഞ്ഞെടുപ്പുകള്‍ക്കും വോട്ട് ചെയ്ത ഒരാളെന്ന നിലയിലും, ഈ ഒരു വ്യക്തി ഒരു കള്ളനാണയമല്ല എന്ന തിരിച്ചറിവാണ് ഈ എഴുത്തിന് നിദാനം. സുരേഷ് ഗോപിയെ ഇഷ്ടപ്പെടുന്നത് കൊണ്ട് മറ്റുള്ളവരെ വെറുക്കുന്നുവെന്നര്‍ത്ഥമില്ല. ‘ Naivete’ ( നൈവിറ്റി) എന്ന വാക്കിന് തത്തുല്ല്യമായ ഒരു മലയാളപദം ഉണ്ടോ എന്നറിയില്ല. ഉള്ളിലുള്ള ഒരു നന്മയുടെ ഹൃത്തടം മറ്റുള്ളവര്‍ക്കും കാണും എന്ന ഉറച്ച ധാരണയില്‍ മനസ്സില്‍ വരുന്നതെന്തും മറയില്ലാതെ ഉറക്കെപ്പറയുന്ന ഒരു ഗുണം ആ പദത്തില്‍ അന്തര്‍ലീനമാണ് എന്നാണെന്റെ വിശ്വാസം. സ്‌നേഹമാണെങ്കിലും കാലുഷ്യ മാണെങ്കിലും അതില്‍ കലര്‍പ്പില്ല. അതെന്തായാലും സിനിമയില്‍ കണ്ടിട്ടില്ല. രാഷ്ട്രീയത്തില്‍ എനിക്കറിയാവുന്ന വ്യക്തികളില്‍ അത് ദര്‍ശിക്കാനുമായിട്ടില്ല.

പരസ്പരം വല്ലപ്പോഴും കണ്ട് മുട്ടുമ്പോള്‍ മുപ്പത്തിനാല് വര്‍ഷങ്ങള്‍ മുന്‍പത്തെ ചെറുപ്പക്കാരാകാനുള്ള ഏതോ ഒരു മാജിക് ഞങ്ങളുടെ സൗഹൃദത്തിനുണ്ട്. സിനിമയും സംഗീതവും തലയ്ക്ക് പിടിച്ച് ഭ്രാന്തായി നടന്ന രണ്ട് ചെറുപ്പക്കാര്‍. പരസ്പരം ഒരക്ഷരം പോലുമുരിയാടാതെ മറ്റേയാളുടെ വേദനയും സന്തോഷവും കൃത്യമായി മനസ്സിലാക്കിത്തരുന്നതും ഈ പഴയോര്‍മ്മകളുടെ ശക്തി തന്നെ. ‘ഓര്‍മ്മ വീട്ടിലേക്കുള്ള വഴിയാണ്. വീട്ടിലേക്കുള്ള വഴി മറന്നു പോയവര്‍ വേരറ്റുപോകുന്നവരാണ്. ശ്വാസം നിലയ്ക്കലല്ല മരണം. ഓര്‍മ്മ മുറിഞ്ഞു പോകലാണ് മരണം.

ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ ആത്മഹത്യ ചെയ്ത സം​ഭ​വ​ത്തി​ല്‍ അ​മ്മ അ​റ​സ്റ്റി​ല്‍ . കാ​ര്‍​ത്തി​ക​പ്പ​ള്ളി മ​ഹാ​ദേ​വി​കാ​ട് ചി​റ്റൂ​ര്‍ വീ​ട്ടി​ല്‍ അ​ശ്വ​തി(32)​യെ​യാ​ണ് തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ശ്വ​തി​യു​ടെ മ​ക​ള്‍ ഹ​ര്‍​ഷ​യെ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് വീ​ട്ടി​ലെ മു​റി​ക്കു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത് . അ​ശ്വ​തി തന്റെ ആ​ദ്യ വി​വാ​ഹ​ത്തി​ലെ മ​ക​ളാ​യ ഹ​ര്‍​ഷ​യെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​മാ​യി​രു​ന്നെ​ന്നും മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും നാ​ട്ടു​കാ​ര്‍ നേ​ര​ത്തേ ആ​രോ​പി​ച്ചി​രു​ന്നു സം​സ്കാ​ര​ത്തി​നാ​യി മൃ​ത​ദേ​ഹ​വു​മാ​യി ആം​ബു​ല​ന്‍​സ് വ​ന്ന​പ്പോ​ള്‍ നാ​ട്ടു​കാ​ര്‍ ത​ട​യു​ക​യും സം​ഘ​ര്‍​ഷ​മു​ണ്ടാ​വു​ക​യും ചെ​യ്തി​രു​ന്നു .

തൃ​ക്കു​ന്ന​പ്പു​ഴ സി​ഐ ആ​ര്‍ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത് . കു​ട്ടി​യെ അ​ശ്വ​തി പ​ല​പ്പോ​ഴും ഉ​പ​ദ്ര​വി​ച്ചെ​ന്നതിനാണ് പോലീസ് കേ​സെ​ടു​ത്തി​രി​ക്കു​ന്നത് . ന​ങ്ങ്യാ​ര്‍​കു​ള​ങ്ങ​ര ബ​ഥ​നി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു ഹ​ര്‍​ഷ

ഇന്ന് സംസ്ഥാനത്ത് 127 പേർക്കു കൂടി കൊവിഡ്19 രോഗം സ്ഥിരീകരിച്ചു. 57 പേർ രോഗമുക്തി നേടി. തിരുവനന്തപുരത്ത് നടന്ന കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് രോഗം ബാധിച്ചവരിൽ 87 പേർ വിദേശത്തുനിന്നു വന്നവരാണ്. 36 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. സമ്പർക്കം വഴി മൂന്നുപേർക്കും ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്കും രോഗം ബാധിച്ചിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ രോഗം സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര-15, ഡൽഹി-9, തമിഴ്‌നാട്-5, ഉത്തർപ്രദേശ്-2, കർണാടക-2, രാജസ്ഥാൻ-1, മധ്യപ്രദേശ്-1,ഗുജറാത്ത്-1 എന്നിങ്ങനെയാണ്.

കൊച്ചി∙ കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ സമൂഹത്തിൽ മാന്യൻമാരായ ചിലർ കുടുങ്ങുമെന്ന് എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കർ. വാട്സാപ്പ് ഗ്രൂപ്പിൽ വിഡിയോ ഷെയർ ചെയ്തതിനെ തുടർന്ന് ഇന്നലെ രണ്ടു പേർ പിടിയിലായതിനു പിന്നാലെ കൂടുതൽ ആളുകൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. സംസ്ഥാനത്തിനകത്തും പുറത്തും മോശമല്ലാത്ത കുടുംബ ജീവിതം നയിക്കുന്നവരും മാന്യൻമാരുമാണ് ഗ്രൂപ്പിലെ അംഗങ്ങളിൽ ഏറെയുമെന്ന് പൊലീസ് പറഞ്ഞു. വിദേശത്തു നിന്നുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ് ദുരുപയോഗം ചെയ്തതെന്ന് പൊലീസ് പറയുന്നു.

സംഭവത്തിൽ ഇന്നലെ അറസ്റ്റിലായവരിൽ ഒരാൾ 55 വയസുകാരനായ തൃശൂർ ദേശമംഗലം സ്വദേശി എൻ.കെ. സുരേഷ് എന്നയാളാണ്. ഇയാൾ ലൈംഗിക വിഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന നിരവധി വാട്സാപ് ഗ്രൂപ്പുകളുടെ അംഗവും അഡ്മിനുമാണ് എന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് നിരവധി വിഡിയോകളും കണ്ടെത്തിയിട്ടുണ്ട്. ചേർത്തല ആർത്തുങ്കൽ സ്വദേശി കിരൺ(23) ആണ് ഗ്രൂപ്പിന്റെ അഡ്മിൻ. ഇയാളും പിടിയിലായി. ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന മാനസികാവസ്ഥയിലുള്ള ആളാണ് സുരേഷ് എന്നാണ് വിവരം. സുരേഷിന്റെ നിർദേശപ്രകാരമാണത്രെ കിരൺ ‘ഫ്രണ്ട്സ്’ എന്ന പേരിൽ വാടസ്ആപ് ഗ്രൂപ് ആരംഭിച്ചത്. പ്രതികൾക്കെതിരെ പോക്സോ, ഐടി ആക്ടുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.

ഒന്നര വർഷം മുമ്പ് കിരൺ ആരംഭിച്ച വാട്സാപ് ഗ്രൂപ്പിൽ സമാന താൽപര്യമുള്ളവരാണുള്ളത്. ഇവരിൽ അധികവും പരസ്പരം കണ്ടിട്ടുള്ളവരൊ അറിയുന്നവരോ അല്ല. പകരം പ്ലാനറ്റ് റോമിയോ എന്ന വെബ്സൈറ്റിൽ നിന്നാണ് സമാന താൽപര്യമുള്ള അംഗങ്ങളെ കണ്ടെത്തി ഗ്രൂപ്പിൽ ചേർത്തിരുന്നത്. സ്വവർഗ താൽപര്യമുള്ള ആളുകൾക്കും ബൈ സെക്ഷ്വൽ, ട്രാൻസ്ജെൻഡർ ആളുകൾക്കും ഡേറ്റിങ്ങിനും മറ്റും ഒത്തുചേരുന്നതിനും ഇണകളെ കണ്ടെത്തുന്നതിനും രാജ്യാന്തര തലത്തിൽ തന്നെ പ്രശസ്തമായ സൈറ്റാണ് പ്ലാനറ്റ് റോമിയോ. ജർമനി കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച ഈ സോഷ്യൽ മീഡിയ നെറ്റ്‍വർക്ക് ഇപ്പോൾ രാജ്യാന്തര തലത്തിൽ നിരവധിപ്പേരാണ് ഉപയോഗിക്കുന്നത്. ഇതുവഴി കണ്ടെത്തിയവരാണത്രെ ഗ്രൂപ് അംഗങ്ങൾ.

അശ്ലീല ദൃശ്യങ്ങൾ കാണുന്നത് നിയമവിരുദ്ധമല്ലെങ്കിലും കുട്ടികളുടെ നഗ്നചിത്രങ്ങളോ ലൈംഗിക ദൃശ്യങ്ങളോ കാണുന്നതും പ്രചരിപ്പിക്കുന്നതും കടുത്ത കുറ്റമാണ്. രാജ്യാന്തര തലത്തിൽ തന്നെ കുറ്റാന്വേഷണ ഏജൻസികളെല്ലാം കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമത്തിനെതിരെ കടുത്ത ജാഗ്രതയാണ് പുലർത്തുന്നത്. അതേ സമയം ലൈംഗിക വിഡിയോകൾ പ്രചരിപ്പിക്കുന്ന നിരവധി സമൂഹമാധ്യമ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫ്രണ്ട്സ് എന്ന വാട്സാപ് ഗ്രൂപ്പിലെ സജീവ അംഗങ്ങളുടെ വിവരങ്ങൾ ഇതിനകം പൊലീസ് ശേഖരിച്ചിട്ടുണ്ട്. അഡ്മിൻ പാനലിലെ എല്ലാവരെയും അറസ്റ്റ് ചെയ്യുന്നതിനാണ് പൊലീസ് നീക്കം. സമാനമായ ഗ്രൂപ്പുകൾ നിരീക്ഷിക്കുന്നതിന് പൊലീസ് സൈബർ ഡോമിന്റെ സഹായം തേടിയിട്ടുണ്ട്.

കുട്ടികളുടെ നഗ്നചിത്രങ്ങൾ ഒരു വെബ്സൈറ്റുകളിലും ലഭ്യമാകാതിരിക്കാൻ രാജ്യാന്തര തലത്തിലും പൊലീസ് നിരീക്ഷണം ശക്തമാണ്. അതുകൊണ്ടു തന്നെ പണം നൽകി ഉപയോഗിക്കാവുന്ന വെബ്സൈറ്റുകളിൽ പോലും ഇത്തരം ദൃശ്യങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നവരാണ് ഏറെയും. എന്നാൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന വെബ്സൈറ്റുകൾ വഴിയും ഡാർക് വെബ് വഴിയും കുട്ടികൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നാണ് യുനിസെഫ് പറയുന്നത്. ഇത്തരക്കാരെ നിയമത്തിനു മുന്നിലെത്തിക്കാൻ പ്രത്യേക പദ്ധതികൾ യുണിസെഫിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ ഏതെങ്കിലും വെബ്സൈറ്റിൽ നിന്നാകണം ഇദ്ദേഹത്തിന് വിഡിയോ ലഭിച്ചത് എന്നാണ് പൊലീസ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള സൈറ്റുകളും പൊലീസ് നിരീക്ഷണത്തിലാണ്.

വാട്സാപ്പിനെക്കാൾ ടെലഗ്രാം പോലെയുള്ള മെസേജിങ് ആപ്പുകളാണ് ഇത്തരത്തിലുള്ള വിഡിയോ കൈമാറ്റത്തിന് കുറ്റവാളികൾ ഉപയോഗിക്കുന്നത് എന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നിശ്ചിത തുക വാർഷിക വരിസംഖ്യയായി നൽകിയാൽ ഇത്തരം ഗ്രൂപ്പുകളിൽ അംഗത്വം നൽകുകയും സ്ഥിരമായി താൽപര്യമുള്ള വിഡിയോ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യുകയുമാണ് ഇത്തരക്കാർ ചെയ്യുന്നത്. വിഡിയോ പോസ്റ്റു ചെയ്യുന്നവരുടെ വിവരങ്ങൾ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് തിരിച്ചറിയാനാവില്ല എന്നതിനാൽ ഇത്തരക്കാരെ കണ്ടെത്തുന്നതിന് പൊലീസിനും ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ സുരക്ഷിതമായി ടെലഗ്രാം പോലെയുള്ള മെസേജിങ് ആപ്പുകൾ വഴി വിഡിയോ കൈമാറ്റങ്ങൾ വർധിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായാണ് ചിത്ര മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. മലയാളത്തില്‍ കൂടാതെ തമിഴിലും തെലുങ്കിലുമൊക്കെ ചിത്ര സജീവമായിരുന്നു. തനിക്ക് മലയാള സിനിമയില്‍ നിന്നും നേരിട്ട ഒരു അനുഭവം തുറന്ന് പറയുകയാണ് ചിത്ര.

” അന്ന് സിനിമ സൈറ്റുകളില്‍ ഒരുപാട് സുഖകരമല്ലാത്ത സംഭവങ്ങള്‍ നടക്കാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതിന് കുറവ് വന്നിട്ടുണ്ട്. ആരോടും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു എന്റേത്. തനിക്ക് ജാഡയാണെന്ന് പലപ്പോഴും ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ പറയുമായിരുന്നു. രണ്ട് കൊല്ലം കഴിഞ്ഞു താനും സിനിമ എടുക്കും തന്നെ മൈന്‍ഡ് ചെയ്യാത്തവരെയൊക്കെ പാഠം പഠിപ്പിക്കുമെന്നാണ് അന്ന് അയാള്‍ എന്നോട് പറഞ്ഞത്, സ്ഥിരമായി അയാള്‍ അത് തന്നെ പറഞ്ഞു കൊണ്ട് ഇരുന്നപ്പോള്‍ ശ്രദ്ധ കൊടുക്കാന്‍ പോയില്ല.

വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ സംവിധായകനായി മമ്മൂട്ടി നായകനായി എത്തുന്ന സിനിമയില്‍ എന്നെ അഭിനയിക്കാന്‍ വിളിച്ചു. പിന്നീട് ഷൂട്ടിംഗ് പുരോഗമിച്ചപ്പോള്‍ അതിലെ ഗാന രംഗങ്ങള്‍ ചിത്രീകരിക്കാനായി ഒരു കുന്ന് ഇറങ്ങി വരേണ്ട രംഗം അഭിനയിക്കേണ്ടതായുണ്ടായിരുന്നു. എന്നോട് ഉള്ള പഴയ പ്രതികാരം വെച്ച് പതിനഞ്ചു തവണയില്‍ ഏറെ അയാള്‍ എന്നെ കൊണ്ട് കുന്നിന്‍ മുകളില്‍ നിന്നും ഓടി വരുന്ന രംഗം ടേക്ക് എടുപ്പിച്ചു. നല്ല വെയില്‍ ഉള്ളതു കൊണ്ട് തളര്‍ന്നു പോയി. എന്നാല്‍ അയാള്‍ വീണ്ടും ടേക്ക് എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്റെ അവസ്ഥ കണ്ട മമ്മൂട്ടി സംവിധായകനോട് ദേഷ്യപ്പെട്ടു ചൂടായി. അതുകൊണ്ട് മാത്രമാണ് താന്‍ അന്ന് രക്ഷപെട്ടത്.” ചിത്ര പറയുന്നു.

ആശുപത്രിയിൽ കോവിഡ് വാർഡിൽ ചികിത്സയിലായിരുന്ന ആൾക്ക് ദാരുണാന്ത്യം .. മുറിയില്‍ ചൂട് ഉയര്‍ന്നപ്പോള്‍ വീട്ടുകാര്‍ കൂളര്‍ കണക്ട് ചെയ്യാന്‍ ഊരിയത് വെന്റിലേറ്ററിന്റെ പ്ലഗ്! രാജസ്ഥാനിലെ കോട്ട ജില്ലയിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്

കോവിഡ് രോഗിയെ കാണാന്‍ എത്തിയ കുടുംബാംഗങ്ങള്‍ കൂളര്‍ കണക്ട് ചെയ്യാനായി വെന്റിലേറ്റര്‍ പ്ലഗില്‍ നിന്നു മാറ്റുകയായിരുന്നുവെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

കൂളര്‍ വീട്ടുകാർ ഇവര്‍ പുറത്തുനിന്നു കൊണ്ടുവന്നതാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. കുറച്ചു നേരം ബാറ്ററിയില്‍ പ്രവര്‍ത്തിച്ച വെന്റിലേറ്റര്‍ പിന്നെ ഓഫ് ആയി. ഇത് റൂമിലുണ്ടായിരുന്ന രോഗിയുടെ ബന്ധുക്കൾക്ക് മനസ്സിലായില്ല. ഇതോടെ രോഗിയുടെ നില ഗുരുതരമാവുകയായിരുന്നു.

ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ എത്തിയെങ്കിലും രോഗി മരണമടയുകയായിരുന്നു. രോഗി മരിച്ചതിനെത്തുടര്‍ന്നു ബഹളം വച്ച ബന്ധുക്കള്‍ റസിഡന്റ് ഡോക്ടറെ ആക്രമിച്ചതായും ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.

കോവിഡ് രോഗി മരിക്കാനിടയായതിനെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചതായി മെഡിക്കല്‍ സൂപ്രണ്ട് നവീന്‍ സക്സേന അറിയിച്ചു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിക്കാനുള്ള തീരുമാനം. ഡെപ്യൂട്ടി സൂപ്രണ്ട്, നഴ്സിങ് സൂപ്രണ്ട്, സിഎംഒ എന്നിവര്‍ അടങ്ങുന്ന സമിതി ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കും.

സച്ചി വിട പറഞ്ഞു. തൃശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. 48 വയസ്സായിരുന്നു. രണ്ട് ദിവസം മുന്‍പ് ആശുപത്രിയില്‍ അഡ്മിറ്റായ സച്ചിക്ക് നടുവിന് രണ്ടു സര്‍ജറികള്‍ ആവശ്യമായിരുന്നു. ആദ്യ സര്‍ജറി വിജയകരമായിരുന്നുവെങ്കിലും രണ്ടാമത്തെ സര്‍ജറിക്കായി അനസ്തേഷ്യ നല്‍കിയപ്പോഴായിരുന്നു ഹൃദയാഘാതം. അതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോര്‍ പ്രതികരിക്കുന്നിലായിരുന്നു . വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തി പോന്നത്.

അദ്ദേഹത്തിന്റെ വേര്‍പാട് വളരെ വേദനയോടെയാണ് സിനിമാലോകവും ആരാധകരും നോക്കിക്കണ്ടത്. അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പൃഥ്വിരാജ് സുകുമാരന്‍ ബിജുമേനോന്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ അയ്യപ്പനും കോശിയും. മുണ്ടൂര്‍ മാടന്‍ എന്ന അയ്യപ്പന്‍ നായരായി ബിജുമേനോനും കോശി ആയി പൃഥ്വിരാജും വേഷമിട്ടു. ചിത്രത്തിന്റെ തിരക്കഥ എഴുതി പൂര്‍ത്തിയായപ്പോള്‍ അയ്യപ്പന്‍ നായരായി സച്ചി മനസ്സില്‍ കണ്ടിരുന്നത് മോഹന്‍ലാലിനെ ആയിരുന്നു എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ താരമൂല്യം ആ കഥാപാത്രത്തിന് ഒരു തടസ്സമാകുമെന്ന് സച്ചി മനസ്സിലാക്കി.

ബിജു മേനോന് ആ കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ പറ്റുമെന്നും അദ്ദേഹത്തിനു തോന്നി. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ അത് സത്യമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. സാധാരണ ഒരു പ്രൊജക്ടുമായി മോഹന്‍ലാലിനെ സമീപിക്കാന്‍ തനിക്ക് താല്‍പര്യമില്ല എന്നും മോഹന്‍ലാല്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രം ആയിരിക്കണം തന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നതെന്നും സച്ചി പറഞ്ഞിരുന്നു. എന്നാല്‍ ആ കഥാപാത്രം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ അദ്ദേഹം വിട പറഞ്ഞു. അദ്ദേഹം പറയാതെ പോയ ആ കഥ ഒരു തീരാ നഷ്ടമായി സിനിമാ ലോകത്തില്‍ അവശേഷിക്കും.

ഗല്‍വാന്‍ നദിക്ക് കുറുകെയുളള പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഇന്ത്യൻ സൈന്യം. ചൈനയുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് പാലം പണി അതിവേഗം പൂര്‍ത്തിയാക്കിയത്. തിങ്കളാഴ്ചത്തെ സംഘര്‍ഷത്തിനുശേഷവും നിര്‍മാണം തടയാന്‍ ചൈനയ്ക്കായില്ല എന്നതും സൈന്യത്തിന്റെ കരുത്ത് വ്യക്തമാക്കുന്നതാണ്. 60 മീറ്റർ നീളമുള്ള പാലമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ദാര്‍ബുക്ക് മുതല്‍ ദുലാത് ബെഗ് ഓള്‍ഡിലേക്കുള്ള 225 കിലോമീറ്റര്‍ പാതയില്‍ സൈനിക വിന്യസം ശക്തമാക്കാന്‍ ഇതിലൂടെ സാധിക്കും.

അതേസമയം ചൈനയുടെ ധാര്‍ഷ്ട്യത്തിനും അതിര്‍ത്തിയിലെ സൈനിക സന്നാഹങ്ങള്‍ക്കുമെതിരെ കൃത്യമായ സന്ദേശം നല്‍കാന്‍ നിയന്ത്രിത സൈനിക നടപടിയെക്കുറിച്ച് ഇന്ത്യ ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രതിരോധ വിദഗ്ധര്‍. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമതീരുമാനമെടുക്കേണ്ടത് രാഷ്ട്രീയപരമായാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സൈനികശക്തിയില്‍ ചൈന മുന്നിലാണെന്നതു യാഥാര്‍ഥ്യമാണെങ്കിലും തുടരുന്ന പ്രകോപനങ്ങള്‍ ഭാവിയില്‍ സഹിക്കാവുന്നതിന് അപ്പുറത്തേക്കു വളരുമെന്നാണു പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍.

ഇന്ത്യ തങ്ങളുടേതെന്നു കരുതുന്ന ഭൂപ്രദേശങ്ങളില്‍ കടന്നുകയറിയ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികരെ സൈനിക നടപടിയിലൂടെത്തന്നെ ഒഴിപ്പിക്കണം. 1999 ല്‍ കാര്‍ഗിലില്‍ കടന്നു കയറിയ പാക്കിസ്ഥാന്‍ സൈനികര്‍ക്കു നേരേ നടത്തിയ ആക്രമണത്തിനു സമാനമായ ആക്രമണത്തെക്കുറിച്ചാണ് ഭരണാധികാരികള്‍ ആലോചിക്കേണ്ടത്. ചൈന സൈനിക ശക്തിയില്‍ മുന്നിലാണെങ്കിലും ഇന്ത്യന്‍ സൈന്യത്തെ ഒട്ടും കുറച്ചുകാണേണ്ട കാര്യമില്ലെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

RECENT POSTS
Copyright © . All rights reserved