അബുദാബി, ഖത്തർ എന്നിവിടങ്ങളിൽനിന്നു കൊറോണക്കാലത്തെ “വന്ദേഭാരത്’’ ദൗത്യത്തിന്റെ ഭാഗമായി ഗൾഫ് മലയാളികളുമായി കൊച്ചിയിലെത്തുന്ന എയർ ഇന്ത്യ വിമാനങ്ങളുടെ പൈലറ്റുമാർ ഇരുവരും മലയാളികൾ. ഖത്തർ വിമാനം പറത്തുന്നതു കാഞ്ഞിരപ്പള്ളി കുന്നപ്പള്ളി ക്യാപ്റ്റൻ ആൽബി തോമസ്(33), അബുദാബി വിമാനത്തിന്റെ പൈലറ്റ് എറണാകുളം സ്വദേശി ക്യാപ്റ്റൻ റിസ്വിൻ നാസർ (26). ഇരുവിമാനങ്ങളിലെയും വിമാന ജീവനക്കാർ മലയാളികൾ. 189 യാത്രക്കാരും വിമാനജീവനക്കാരും ഉൾപ്പെടെ പരമാവധി 202 പേർ ഓരോ വിമാനത്തിലുമുണ്ടാകും. യാത്രക്കാർക്കൊപ്പം കുട്ടികളുണ്ടെങ്കിൽ ബേബി സീറ്റുകളും തൊട്ടിലും കൂട്ടിച്ചേർക്കും.
അബുദാബി വിമാനം ഇന്ന് ഉച്ചയ്ക്ക് 12.30ന് കൊച്ചിയിൽനിന്നു പുറപ്പെടാൻ ഒൗദ്യോഗിക അനുമതി ലഭിച്ചു. കൊച്ചിയിൽനിന്നു നാലു മണിക്കൂറിനുള്ളിൽ എയർ ഇന്ത്യ എക്സ്പ്രസ് അബുദബിയിലെത്തും. അനുമതി ലഭിക്കേണ്ട താമസം, ഖത്തറിലേക്കുള്ള വിമാനവും കൊച്ചിയിൽനിന്നു പറന്നുയരും. ഗൾഫിലെ സുരക്ഷാ ക്രമീകരണം പൂർത്തിയാക്കിവൈകാതെ കൊച്ചിയിലേക്കു ടേക്ക് ഓഫ്.
ഇന്നലെ രാവിലെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൈലറ്റുമാർക്കും എയർഹോസ്റ്റസ്, എയർ ബോയ്സ് ടീമിലെ 12 പേർക്കും കോവിഡ് പ്രാഥമിക പരിശോധന നടത്തി. കോവിഡ് കാലത്തു വിമാനയാത്രയിൽ പുലർത്തേണ്ട ജാഗ്രത സംബന്ധിച്ചും സുരക്ഷാ വസ്ത്രങ്ങൾ ധരിക്കുന്നതു സംബന്ധിച്ചും എറണാകുളം മെഡിക്കൽ കോളജ് ആർഎംഒ ഡോ.ഗണേഷ് മോഹൻ എം, ഡോ. മനോജ് ആന്റണി. ഡോ.ഗോകുൽ സജീവൻ, സ്റ്റാഫ് നഴ്സ് വിദ്യ എന്നിവർ നാലു മണിക്കൂർ ഇവർക്കു പരിശീലനം നൽകി. എറണാകുളം ജില്ലാ കളക്ടർ മലയാളികൾ നയിക്കുന്ന വിമാനടീമിന് ആശംസകൾ നേർന്നു ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു.
കർക്കശ മാനദണ്ഡം പാലിച്ചായിരിക്കും പ്രവാസികളുടെ മടക്കയാത്ര. വിമാനത്തിൽ ഒന്നോ രണ്ടോ വീതം കുടിവെള്ളക്കുപ്പികൾ സീറ്റുകളിൽ ഉണ്ടാകും. യാത്രക്കാർ മാസ്ക് ധരിക്കണം. യാത്രാവേളയിൽ ആഹാര വസ്തുക്കൾ നൽകില്ല.
കോവിഡ് പ്രതിരോധ സ്യൂട്ട് ധരിച്ചാണ് പൈലറ്റുമാർ വിമാനം പറത്തുക. യാത്രക്കാർ പ്രവേശിക്കും മുൻപ് പൈലറ്റ്മാർ കോക്പിറ്റിൽ കാബിൻ അടച്ചു സുരക്ഷിതരായിരിക്കും. നാലു മണിക്കൂർ യാത്രയിൽ പൈലറ്റുമാർ കോക്ക്പിറ്റിൽനിന്നു പുറത്തിറങ്ങില്ല. എയർ ഹോസ്റ്റസുമാരും എയർ ബോയ്സും പ്രതിരോധ സ്യൂട്ട് ധരിക്കും. കൊച്ചിയിലെത്തിയാലുടൻ വിമാനം പൂർണമായി അണുവിമുക്തമാക്കിയ ശേഷമാവും വീണ്ടും ഗൾഫിലേക്കു പോവുക.
കേരള കോണ്‍ഗ്രസ് നേതാവ് തോമസ് കുന്നപ്പള്ളിയുടെയും എൽസമ്മയുടെയും പുത്രനാണ് ആൽബി തോമസ്. എറണാകുളം ചുള്ളിക്കൽ തറപ്പറന്പിൽ മുഹമ്മദ് നാസറിന്റെയും ജിലൂനയുടെയും പുത്രനാണ് റിസ്വിൻ.
മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള താരമാണ് അനുശ്രീ. ലോക്ക് ഡൗണില്‍ വീട്ടിലാണെങ്കിലും അതിന്റെ മുഷിപ്പൊന്നും താരത്തിനില്ല.ഇപ്പോഴിതാ ഒരു സന്താഷവാര്‍ത്ത ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് അനുശ്രീ.
തന്റെ സഹോദരന് ഒരച്ഛനാകാന്‍ പോകുന്നു………….
അതുമാത്രമല്ല നാത്തൂര് ഗര്‍ഭിണി ആയാലുള്ള ഗുണങ്ങളും താരം പങ്കുവെക്കുന്നുണ്ട്. ‘വീട്ടിലെ നാത്തൂന് ഗര്‍ഭിണി ആയാലുള്ള ഗുണങ്ങള്‍ പലതാണ്. നമ്പര്‍ വണ്‍ പലഹാരങ്ങള്‍, നമ്പര്‍ 2 പഴങ്ങള്‍. ബാക്കി വഴിയെ പറയാം, അടിപൊളി, അടിപൊളി’ എന്നാണ് താരം കുറിച്ചിരിക്കുന്നത്. നാത്തൂന് കിട്ടിയ പഴങ്ങളുടേയും പലഹാരങ്ങളുടേയും ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
കന്യാസ്ത്രീ മഠത്തില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി.തിരുവല്ലയിലെ പാലിയേക്കര ബസേലിയന് സിസ്റ്റേഴ്സ് മഠത്തിലാണ് സംഭവം. .
ചുങ്കപ്പാറ സ്വദേശി ദിവ്യ പി ജോൺ (21) ആണ് മരിച്ചത്. കന്യ സ്ത്രീ മഠത്തിലെ കിണറ്റിലാണ് ദിവ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കന്യാസ്ത്രീയാകാനുള്ള പരിശീലനത്തില്‍ ആയിരുന്നു ദിവ്യ. മൃതദേഹം പോലീസ് മേൽനടപടികൾ സീകരിച്ചു തിരുവല്ല ആശുപത്രിയിലേക്ക് മാറ്റി
ആലുവ മുട്ടത്ത് തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ മരിച്ച തൃക്കാക്കര തോപ്പിൽ അരവിന്ദ് ലെയ്ൻ മറ്റത്തിപ്പറമ്പിൽ മജേഷിന്റെ ഭാര്യ രേവതി ആൺകുഞ്ഞിനു ജന്മം നൽകി. ഇന്നലെ വൈകിട്ട് 3.58നായിരുന്നു ശസ്ത്രക്രിയ. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ കഴിയുന്നതായി ആസ്റ്റർ മെഡ്സിറ്റി സീനിയർ കൺസൽറ്റന്റ് (ഗൈനക്കോളജി) ഡോ. ഷേർളി മാത്തൻ പറഞ്ഞു. 3 ദിവസത്തെ ആശുപത്രിവാസം പൂർത്തിയാക്കി ശനിയാഴ്ച വീട്ടിലേക്ക് മടങ്ങാനാകും. പാതാളം ഇഎസ്ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രേവതിയുടെ പ്രസവം തിങ്കളാഴ്ചയാണ് പറഞ്ഞിരുന്നത്.
വേദന തുടങ്ങാത്തതിനാൽ മരുന്നു നൽകാൻ അനുമതിപത്രം ഒപ്പിട്ട് മടങ്ങുമ്പോഴാണ് തിങ്കളാഴ്ച വൈകിട്ട് ഭർത്താവ് മജേഷും മകൾ അർച്ചനയും അപകടത്തിൽ മരിച്ചത്. തുടർന്ന് ചൊവ്വാഴ്ച ഭർത്താവിനും മകൾക്കും അന്ത്യചുംബനം അർപ്പിക്കാൻ രേവതി എത്തിയിരുന്നു. മരണവിവരമറിഞ്ഞതിനാൽ പ്രസവവേദനയ്ക്കുള്ള മരുന്ന് തൽക്കാലം നൽകേണ്ടതില്ലെന്ന് തിങ്കളാഴ്ച തീരുമാനിച്ചിരുന്നു. രേവതിയെ ചൊവ്വാഴ്ച വൈകിട്ട് ആസ്റ്റർ മെഡ്സിറ്റിയിലേക്കാണ് മാറ്റിയത്.ആസ്റ്റർ മെഡ്സിറ്റി ജീവനക്കാരി കൂടിയായ രേവതിയെ ഇഎസ്ഐ ആനുകൂല്യവുമായി ബന്ധപ്പെട്ടാണ് ആദ്യം പാതാളം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതിഥി തൊഴിലാളികളുടെ യാത്രാചെലവിലേക്ക് ആലപ്പുഴ ഡി.സി.സി നല്‍കാനിരുന്നത് വണ്ടിച്ചെക്കാണെന്ന പ്രചാരണത്തില്‍ നിയമനടപടിയുമായി കോണ്‍ഗ്രസ്. സിപിഎം നേതൃത്വമാണ് ദുഷ്പ്രചാരണത്തിന് പിന്നിലെന്ന് ഡിസിസി പ്രസിഡന്റ് എം.ലിജു പറഞ്ഞു. ബാങ്കില്‍ ആവശ്യത്തിന് പണമുണ്ടെന്ന സാക്ഷ്യപത്രം പുറത്തുവിട്ടാണ് കോണ്‍ഗ്രസിന്റെ പ്രതിരോധം
അതിഥി തൊഴിലാളികളുടെ യാത്രാചെലവിലേക്ക് ഡിസിസി നല്‍കാനിരുന്ന പത്തുലക്ഷത്തി അറുപതിനായിരത്തി ഇരുനൂറ് രൂപ ഡിസിസിയുടെ അക്കൗണ്ടില്‍ ഇല്ലായെന്നും നാലുലക്ഷം രൂപയ്ക്ക് താഴെ മാത്രമേ ബാലന്‍സ് ഉള്ളൂവെന്നുമായിരുന്നു പ്രചാരണം. ഇത് തെറ്റാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഡിസിസി അധ്യക്ഷന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചെങ്കിലും പ്രചാരണത്തിന് തുടക്കംകുറിച്ച വ്യക്തി കേസ് നല്കാന് വെല്ലുവിളിച്ചു. തുടര്‍ന്നാണ് പ്രസ്തുത ബാങ്ക് അക്കൗണ്ടില്‍ ചെക്കില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ പണമുണ്ടെന്ന ബ്രാഞ്ച് മാനേജരുടെ സാക്ഷ്യപത്രx എം.ലിജു പുറത്തുവിട്ടത്. ഇതുള്‍പ്പടെ ജില്ലാപൊലീസില്‍ പരാതിയും നല്കി
അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച മുഴുവന്‍പേര്‍ക്കെതിരെയും സൈബര്‍ നിയമപ്രകാരം കേസെടുക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ജില്ലാ പൊലീസ് മേധാവിക്ക് പുറമെ മുഖ്യമന്ത്രിക്കും പരാതി അയച്ചിട്ടുണ്ട്
കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടര്‍മാരായ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം പൊലീസ് അംഗീകരിച്ചു. ആത്മഹത്യാ പ്രേരണയ്ക്ക് അര്‍ണാബിനെതിരെ ആലിബാഗ് പൊലീസ് വീണ്ടും കേസെടുത്തു. ആത്മഹത്യാക്കുറിപ്പില്‍ അര്‍ണാബിനെയും മറ്റ് രണ്ടുപേരെയും കാരണക്കാരായി ചൂണ്ടിക്കാട്ടിയ അന്‍വായ് നായിക്കിന്റെ ഭാര്യ അക്ഷത നായിക്കിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
തന്റെ ഭര്‍ത്താവിന്റെ മരണത്തില്‍ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അക്ഷത ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍ സര്‍ക്കാര്‍ കേസ് മനപ്പൂര്‍വം അട്ടിമറിച്ചതായി അക്ഷത പറയുന്നു. വിതുമ്പിക്കൊണ്ടാണ് അര്‍ണാബില്‍ നിന്നും തന്റെ കുടുംബത്തിന് അര്‍ണാബില്‍ നിന്നുമുണ്ടായ ദ്രോഹത്തെക്കുറിച്ച് പറയുന്നത്. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിനുത്തരവാദി അര്‍ണാബ് ഗോസ്വാമിയായിരിക്കുമെന്നും അവര്‍ പറയുന്നു.
അര്ണാബിനു വേണ്ടി ഒരു സ്റ്റുഡിയോയുടെ ജോലി ചെയ്തു കൊടുത്തതിന്റെ 83 ലക്ഷം രൂപ അന്‍വായ് നായിക്കിന് ലഭിക്കുകയുണ്ടായില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹവും അമ്മയും ആത്മഹത്യ ചെയ്തത്.
മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റീരിയര്‍ ഡിസൈന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറായ അന്‍വായ് നായിക് ആത്മഹത്യ ചെയ്തത് 2018 മെയ് മാസത്തിലാണ്. ഒരു പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ചായിരുന്നു ആത്മഹത്യ. അദ്ദേഹത്തിന്റെ അമ്മ കുമുദ് നായിക്കും കൂടെ ആത്മഹത്യ ചെയ്തു. മൂന്ന് കമ്പനികള്‍ തനിക്ക് നല്‍കാനുള്ള അഞ്ചരക്കോടിയോളം രൂപ തരാന്‍ തയ്യാറാകുന്നില്ലെന്നും പ്രതിസന്ധി മറികടക്കാന്‍ വഴികളില്ലാത്തതിനാല്‍ മരണം തെരഞ്ഞെടുക്കുന്നു എന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നത്. നായിക്കിന് കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അര്‍ണാബ് നല്‍കാനുള്ളത് 83 ലക്ഷം രൂപയാണ്. അന്‍വായ് നായിക്കിന്റെ അമ്മ കുമുദ് കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായിരുന്നു.
ആലിബാഗ് പൊലീസ് അര്‍ണാബിനും മറ്റ് രണ്ടു പേര്‍ക്കുമെതിരെ അന്ന് കേസെടുത്തു.എന്നാല്‍ റിപ്പബ്ലിക് ടിവി മേധാവിക്കെതിരെ നീങ്ങാന്‍ പൊലീസ് തയ്യാറായില്ല. ഒരു മുന്‍കൂര്‍ ജാമ്യം പോലുമില്ലാതെ അര്‍ണാബ് കേസില്‍ സുരക്ഷിതനായി നടക്കുന്നത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അടക്കമുള്ളവര്‍ രംഗത്തു വന്നു. ആത്മഹത്യാ പ്രേരണയ്ക്ക് ഐപിസി 306 പ്രകാരമാണ് പൊലീസ് കേസെടുത്തത്. പക്ഷെ ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. ബിജെപിയാണ് അന്ന് മഹാരാഷ്ട്രയില്‍ അധികാരത്തിലിരുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എഫ്ഐആറില്‍ നടപടിയെടുക്കാത്തത് ഏറെ വിമര്‍ശിക്കപ്പെട്ടെങ്കിലും ഫലമൊന്നുമുണ്ടായില്ല.
കോണ്‍ഗ്രസ് ഈ സംഭവത്തില്‍ വാര്ഡത്താ സമ്മേളനം വിളിച്ച് പ്രതിഷേധമറിയിക്കുകയുണ്ടായി. ചില മാധ്യമപ്രവര്‍ത്തകര്‍ മാധ്യമങ്ങള്‍ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ വാര്‍ത്താ സമ്മേളനം വിളിക്കുന്നുവെന്ന് പരാതിപ്പെട്ട് അര്‍ണാബിനൊപ്പം നില്‍ക്കുകയുമുണ്ടായി.
പശ്ചിമാഫ്രിക്കന്‍ രാജ്യമായ നൈഗറിന്റെ തലസ്ഥാനത്ത് മെയ് നാലിന് വീശിയടിച്ച മണല്‍ക്കാറ്റ് വിസ്മയക്കാഴ്ചകളാണ് സൃഷ്ടിച്ചത്. പശ്ചിമാഫ്രിക്കയില്‍ മണല്‍ക്കാറ്റ് ഒരു പുതിയ കാര്യമല്ലെങ്കിലും ഇത്തവണത്തെ കാറ്റിന്റെ ചിത്രവും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈററലാണ്.
ഒരു ചിത്രത്തില്‍ നിയാമിയിലെ കെട്ടിടത്തിനടുത്ത് നൂറുമീറ്ററോളം മീറ്റര്‍ ഉയരത്തില്‍ ഒരു വലിയ ചുവപ്പ് മണല്‍ മതില് കാണാം. മറ്റ് ചില ചിത്രങ്ങളില്‍ മണല്‍ക്കാറ്റില്‍ ചുവന്ന നിറമായ ആകാശത്തെ കാണാം.
നഗരത്തിന് മുകളിലൂടെ ഒരു വലിയ മതില് പോലെ കാണപ്പെടുന്ന മണല്‍ക്കാറ്റ് ആകര്‍ഷകമായ കാഴ്ച സമ്മാനിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് മണല്‍ക്കാറ്റിന്റെ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധി പേര് മണല്‍ക്കാറ്റിന്റെ വീഡിയോയും ഫോട്ടോയും പങ്കുവെക്കുന്നുണ്ട്.
ഇതിനു മുന്‍പ് 2019 സെപ്റ്റംബര്‍ 25 നാണ് ഈ പ്രതിഭാസം ഉണ്ടായിട്ടുള്ളത്.
A sandstorm can be seen sweeping over Niger’s capital of Niamey. The impressive sight shows a large wall of sand engulfing buildings as it rolls over the city. https://t.co/MxaweQn3G1 pic.twitter.com/v0MlCcoeeo
— Atlantide (@Atlantide4world) May 5, 2020
yesteraday’s sandstorm in Niamey, Niger pic.twitter.com/vKZSWnPFQH
— francesco strazzari (@franxstrax) May 5, 2020
ലോകത്തെ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെ കൊണ്ടുവരുന്ന നടപടികളുടെ ഭാഗമായി മാലി ദ്വീപിലേക്കയച്ച കപ്പൽ തീരത്തെത്തി. മാലി ദ്വീപില്‍ നിന്നും 749 ഇന്ത്യക്കാരെ മടക്കി കൊണ്ടുവരിക ലക്ഷ്യമിട്ട് പുറപ്പെട്ട പശ്ചിമ നാവിക കമാന്റിന് കീഴിലുള്ള നാവിക സേനയുടെ ഐഎൻഎസ് ഐ.എന്‍.എസ് ജല്വാശയാണ് മാലിയിലെത്തിയത്. ഓപ്പറേഷൻ സമുദ്രസേതു എന്ന പേരിൽ അറിയപ്പെടുന്ന ദൗത്യത്തിന്റെ ഭാഗമായ ആദ്യ സംഘമാണ് ജലശ്വയിൽ നാട്ടിലേക്ക് തിരിക്കുക.
കപ്പലിൽ പുറപ്പെടേണ്ട യാത്രക്കാരുടെ അന്തിമ ലിസ്റ്റിന് മാലീദ്വീപിലെ ഇന്ത്യന്‍ ഹൈക്കമീഷന് കഴിഞ്ഞ ദിവസം രൂപം നല്‍കിയത്. യാത്രക്കാരുമായി എട്ടാം തിയതി ഐ.എന്‍.എസ് ജല്വാശ കൊച്ചിയിലേയ്ക്ക് തിരിക്കും. വിസാ കാലാവധി കഴിഞ്ഞവര്‍, ജോലി നഷ്ടമായവര്‍, സ്ത്രീകള്‍ എന്നിവരാണ് അന്തിമ ലിസ്റ്റ് ഹൈക്കമീഷന് മുന്‍ഗണന നല്‍കിയിട്ടുള്ളത്
ഹൈക്കമീഷന്റെ ഔദ്യോഗിക ഫെയ്സ്ബൂക്ക് പേജിലൂടെ കഴിഞ്ഞ ദിവസം യാത്രക്കാരുടെ ലിസ്റ്റ് പുറത്ത് വിട്ടിരുന്നു. യിലാണ് ആദ്യഘട്ട സംഘത്തെ കൊച്ചിയിലെത്തിക്കുക. ദക്ഷിണ നാവിക കമ്മാണ്ടിന് കീഴിലുള്ള ഐ.എന്‍.എസ് മഗറും മാലിദ്വീപിലെത്തിയിട്ടുണ്ട്. ഞായറാഴ്ച്ചയോടെ കപ്പലുകള്‍ തിരികെ കൊച്ചിയിലെത്തുമെന്നാണ് വിലയിരുത്തൽ. 900 കിലോമീറ്ററാണ് ദ്വീപില്‍ നിന്നും കൊച്ചിയിലേയ്ക്ക് കടല്‍ മാര്‍ഗം കപ്പലിന് സഞ്ചരിക്കേണ്ടിവരിക ഇതിനായി ഏകദേശം നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
#INSJalashwa entering Male’ port for the 1st phase under Operation #SamudraSetu to repatriate Indians from Maldives.@MEAIndia @DrSJaishankar @harshvshringla @indiannavy pic.twitter.com/D7r8lUrJxf
— India in Maldives (@HCIMaldives) May 7, 2020
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ജേഷ്ഠ സഹോദരൻ അഡ്വ. മാത്യൂസ് എം സ്രാമ്പിക്കൽ നിര്യാതനായി. പാലാ ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. മാത്യൂസ് കുറച്ചു നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
സംസ്കാരം വ്യാഴം ഉച്ചകഴിഞ്ഞ് 2 മണിക്ക് വസതിയിലെ സുസ്രൂഷകൾക്കു ശേഷം ഉരുളികുന്നം പള്ളിയിൽ വച്ച് നടക്കും.
സഹോദരന്റെ വിയോഗത്തിൽ വ്യസനിക്കുന്ന അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെയും പരേതന്റെ കുടുംബത്തിന്റെയും ദുഃഖത്തിൽ ഗ്രേറ്റ് ലെസ്റ്റർ സൈന്റ്റ് അൽഫോൻസാ മിഷൻ പങ്കുചേരുകയും. വികാരി ജനറാൾ ഫാദർ ജോർജ് ചേലക്കൽ ഇടവക സമൂഹത്തിന്റെ അനുശോചനം അറിയിക്കുകയും കുർബാനയിൽ അനുസ്മരിക്കുകയും
ചെയ്തു.
വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ പോളിമേഴ്സ് പ്ലാന്റില്‍ നിന്ന് ചോര്‍ന്നത് സ്റ്റൈറീന്‍ വാതകമാണെന്ന് സ്ഥിരീകരിച്ചു. ഇത് പോളിവിനൈല്‍ ക്ലോറൈഡ് (PVC) വാതകമെന്നും അറിയപ്പെടാറുണ്ട്. പ്ലാസ്റ്റിക്, വയര്‍, ബ്ലഡ് ബാഗുകള്‍ തുടങ്ങി ഒട്ടുമിക്ക സാധനങ്ങളുടെയും നിര്‍മാണത്തിന് ഉപയോഗിക്കുന്നതാണിത്. ഇക്കാര്യം വിശാഖപട്ടണം കമ്മീഷണര്‍ സ്ഥിരീകരിച്ചു. ‘ഇന്ന് വെളുപ്പിനെ 2.30-നാണ് വാതക ചോര്‍ച്ചയുണ്ടായത്. നൂറു കണക്കിന് പേരാണ് വിഷവാതകം ശ്വസിച്ചിട്ടുള്ളത്. വെള്ളം തളിച്ച് വാതകത്തിന്റെ പ്രത്യാഘാതം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്’ അദ്ദേഹം വ്യകതമാക്കി.
കുറഞ്ഞത് മൂന്നു കിലോ മീറ്റര്‍ പരിസരത്തെങ്കിലും വാതക ചോര്‍ച്ച പടര്‍ന്നിട്ടുണ്ടെന്നും അഞ്ച് ഗ്രാമങ്ങളെ പൂര്‍ണമായി ഇത് ബാധിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.ആറു വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ എട്ടു പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്. നൂറു കണക്കിന് പേരെയാണ് ശ്വാസതടസവും കണ്ണെരിച്ചലും അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുള്ളത്.
മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ആന്ധ്രാ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. പി. സുധാകര്‍ വ്യക്തമാക്കി. ടോള്‍ ഫ്രീ നമ്പറു ഏര്‍പ്പെടുത്തിയിട്ടുണ്ട്.ആളുകള്‍ കുഴഞ്ഞു വീഴുന്നതിന്റെയും മൃഗങ്ങള്‍ ചത്തുകിടക്കുന്നതിന്റെയും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. കുട്ടികളെയും മൃഗങ്ങളെയുമാണ് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് എന്നാണു റിപ്പോര്‍ട്ടുകള്‍. മൃഗങ്ങള്‍ ചത്ത് കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വരുന്നുണ്ട്.
കെമിക്കല്‍ വാതക ചോര്‍ച്ചയുണ്ടായാല്‍ നേരിടുന്നതിന് പ്രാവീണ്യം സിദ്ധിച്ച ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ ആളുകളെ ഒഴിപ്പിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
രണ്ടായിരത്തോളം പേരെയാണ് വാതക ചോര്‍ച്ച ബാധിച്ചിട്ടുള്ളത്. ആര്‍ആര്‍ വെങ്കട്പട്ടണം ഗ്രാമത്തിലെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ വാതകപൈപ്പാണ് ചോര്‍ന്നിരിക്കുന്നത്. ശ്വാസതടസ്സം, കണ്ണെരിച്ചില്‍ തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയോടാന്‍ തുടങ്ങി. പലരും വഴിയില്‍ വീണതായി റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ സ്ത്രീകളാണ് കൂടുതല്‍ പേരും.
ചോര്‍ന്നത് വിഷവാതകമല്ലെന്നും എന്നാല്‍ ശ്വാസതടസമുണ്ടാക്കുന്നതിനാലാണ് മരണമെന്നുമായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍. വഴിയില്‍ മനുഷ്യര്‍ വീണു കിടക്കുന്ന ദൃശ്യങ്ങള്‍ ന്യൂസ് 18 ആന്ധ്ര റിപ്പോര്‍ട്ടര്‍ പുറത്തു വിട്ടിരുന്നു.
രാവിലെ രണ്ടരയോടെയാണ് എല്‍ജി പോളിമേഴ്സ് ഇന്‍ഡസ്ട്രിയില്‍ വാതക ചോര്‍ച്ച തുടങ്ങിയയത്. മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടായി. ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് ചോര്‍ച്ച സംഭവിച്ചതെന്ന് വ്യക്തത വന്നിട്ടില്ല. ജില്ലാ കളക്ടര്‍ വിനയ് ചന്ദ് സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ട് മണിക്കൂറിനുള്ളില്‍ സ്ഥിതി നിയന്ത്രണവിധേയമാക്കിയതായി അദ്ദേഹം പറഞ്ഞു. ആന്ധ്ര മുഖ്യമന്ത്രി ജഗ്മോഹന് റെഡ്ഢി സ്ഥലം സന്ദര്‍ശിക്കാന്‍ പരിപാടിയിട്ടിട്ടുണ്ട്.
#Breaking– #AndhraPradesh – Shocking incident from Vishakapatnam. 3 dead-(which reportedly includes achild.)and more than 200 people fell unconscious after gas leakage from LG Polymersplant. They are shifted to nearby hospitals. Cops on ground trying to get people out of houses. pic.twitter.com/XoaWksIwOf
— Rishika Sadam (@RishikaSadam) May 7, 2020
Pained that yet another tragedy has hit Vizag amidst the battle against #Covid19. It is now, when we must work harder than before to ensure safety for all.
I request my Youth Congress family to provide every possible assistance to help those affected by the #VizagGasLeak. pic.twitter.com/cmzUVfqdeX
— Srinivas B V (@srinivasiyc) May 7, 2020
#AndhraPradesh #gasleak – Several animals, which were tied outside the houses, in Venkatapuram area (Vishakpatnam) became unconscious and a few of them died too. pic.twitter.com/P8pBESoQ2v
— Rishika Sadam (@RishikaSadam) May 7, 2020