2021 ലെ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി കേരളത്തിലേക്ക് കടത്തിയത് 41 കോടി രൂപയുടെ ഹവാലപ്പണമെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്.
ധര്‍മ്മരാജന്‍ എന്നയാള്‍ വഴി പണം കൊടുത്തു വിട്ടത് കര്‍ണാടകയിലെ ബിജെപി എംഎല്‍സി അടക്കമുള്ളവരാണെന്നും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായാണ് പണമെത്തിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
14.4 കോടി കര്‍ണാടകയില്‍ നിന്നും എത്തിയപ്പോള്‍, മറ്റ് ഹവാല റൂട്ടുകളിലൂടെയാണ് 27 കോടി എത്തിയത്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് 7 കോടി 90 ലക്ഷം രൂപയാണ്. സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളില്‍ വിതരണം ചെയ്തത് 33.50 കോടി രൂപയും. പണം എത്തിയ ഹവാല റൂട്ടുകളുടെ പട്ടികയും അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ വി.കെ രാജു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
കള്ളപ്പണം കൈകാര്യം ചെയ്തത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, എം. ഗണേശന്‍, ഗിരീശന്‍ നായര്‍ എന്നിവരാണ്. എം. ഗണേശന്‍ ബിജെപി സംഘടനാ സെക്രട്ടറിയും ഗിരീശന്‍ നായര്‍ ഓഫീസ് സെക്രട്ടറിയുമാണ്.
പൊലീസിന് മുമ്പാകെ കള്ളപ്പണ ഇടപാടുകാരന്‍ ധര്‍മ്മരാജനാണ് ഈ മൊഴി നല്‍കിയത്. 2021 ല്‍ പൊലീസ് ഇ.ഡിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നത്.
അതേസമയം കൊടകര കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്‍ പറഞ്ഞു. തനിക്ക് അറിവുള്ള എല്ലാക്കാര്യങ്ങളും അന്വേഷണ സംഘത്തോട് പറയും.
നേരത്തെ നല്‍കിയ മൊഴി നേതാക്കള്‍ പറഞ്ഞു പഠിപ്പിച്ചതാണ്. ചാക്കില്‍ തിരഞ്ഞെടുപ്പ് സാമഗ്രികളാണെന്ന് മൊഴി നല്‍കാന്‍ നിര്‍ദേശിച്ചത് നേതാക്കളാണ്. ചാക്കില്‍ നിന്നും പണം എടുക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്. ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും സതീശന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ദന ചുഴലിക്കാറ്റിനും അറബിക്കടലിലെ കേരള തീരത്തെ ചക്രവാതചുഴിക്ക് ശേഷം ദുര്‍ബലമായ തുലാവര്‍ഷ കാറ്റ് വരും ദിവസങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യയില്‍ സജീവമാകും.
ഇടി മിന്നലോടു കൂടിയ ശക്തമായ മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമാറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കുടുംബബന്ധങ്ങൾ അറ്റുപോകുന്ന ഈ കാലഘട്ടത്തിൽ എല്ലാ കുടുംബങ്ങൾക്കും മാതൃകയായി ഡെവോൺ കൗണ്ടിയിലുള്ള മനാട്ടൻ എന്ന സ്ഥലത്തെ ഹീട്രി ആക്ടിവിറ്റി സെന്ററിൽ വെച്ച് ഒക്ടോബർ 25-ാം തീയതി മുതൽ ഒക്ടോബർ 28-ാം തീയതി വരെ താമസിച്ചു കുടുംബസംഗമം നടത്തി.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 400 മൈലുകൾ സഞ്ചരിച്ചു സകുടുംബം 17 കുടുംബങ്ങൾ എത്തിച്ചേർന്നു. ഞാവള്ളി എന്ന മൂലകുടുംബത്തിൽ നിന്നും പല തായ് വഴികളിലുള്ള മറ്റ് കുടുംബങ്ങളിൽ നിന്നും അപ്പൻ വഴിയും, അമ്മ വഴിയും, വല്യമ്മ വഴിയും ഞാവള്ളി കുടുംബവുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള എല്ലാവരും ഒരു കുടക്കീഴിൽ ഒത്തുകൂടുന്ന കാഴ്ച ഞാവള്ളികുടുംബത്തിന്റെ ഒത്തൊരുമയുടെ നേർക്കാഴ്ചയായിരുന്നു.
ബെന്നി തെരുവൻകുന്നേൽ, സതീഷ് ഞാവള്ളിൽ, സക്കറിയാസ് ഞാവള്ളിൽ, മാത്യൂ ആണ്ടുകുന്നേൽ എന്നിവരുടെ കൂട്ടായ പരിശ്രമ ഫലമായി 2017 ജൂൺ 10-ാം തീയതി ബെർമിംഗ്ഹാമിൽ വെച്ച് യുകെ സീറോ മലബാർ സഭയുടെ പ്രഥമ ബിഷപ്പ് ബഹുമാനപ്പെട്ട ജോസഫ് സ്രാമ്പിക്കൽ പിതാവ് ഉത്ഘാടനം ചെയ്ത് തുടങ്ങിയ ഞാവള്ളി കുടുംബസംഗമം ഇന്നും അതേ ആവേശത്തോടെ രക്ഷാധികാരി ഡോ. ജോൺ അബ്രഹാം കോട്ടവാതുക്കലിന്റെ നേതൃത്വത്തിൽ കുടുംബസംഗമം തുടർച്ചയായി നടന്നു വരുന്നു.
ഞാവള്ളി കുടുംബകൂട്ടായ്മയുടെ ഒത്തൊരുമയുടെ ഏറ്റവും പ്രധാനമായ വി. കുർബ്ബാനയ്ക്ക് യുകെയിലെ ആദ്യത്തെ മലയാളി വൈദികൻ പ്ലൈമോത്ത് രൂപതയിലെ ഫാ. സണ്ണി പോൾ അരഞ്ഞാനിലച്ചനും, ഫാ. ജോസഫ് കൊട്ടുകാപ്പള്ളിയച്ചനും നേതൃത്വം നൽകി.
മിസിസ്സ് ജിനി ജോബിന്റെ നേതൃത്വത്തിൽ വിവിധതരം ആക്ടിവിറ്റി മത്സരങ്ങളിൽ പ്രായഭേദമന്യേ എല്ലാവരും ഉത്സാഹത്തോടെ പങ്കെടുക്കുകയും എല്ലാവർക്കും സമ്മാനങ്ങൾ നൽകുകയുമുണ്ടായി, അത് കൂടാതെ ഹോപ്പ് മൂവി പ്രദർശിപ്പിക്കുകയും, കുടുംബക്കാർ എല്ലാവരും ചേർന്ന് ക്യാംപ് ഫയർ നടത്തുകയും പാട്ടും മേളവുമായി കുട്ടികളും മുതിർന്നവരും വളരെ ആഘോഷമായി കുടുംബസംഗമം കെങ്കേമമാക്കി. മുതിർന്നവരെല്ലാവരും അടുത്തവർഷങ്ങളിലെ കുടുംബ കൂട്ടായ്മയെ കുറിച്ചു ചർച്ച ചെയ്യുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
മൂന്ന് മാസം പ്രായമായ കുഞ്ഞു മുതൽ മുതിർന്നവരായവർ വരെ ഒരേ മനസ്സോടെ എല്ലാ കളികളിലും പങ്കെടുത്തും തമ്മിൽ തമ്മിൽ തമാശപറഞ്ഞു ചിരിക്കുന്നതും എല്ലാവരും ചുറ്റുവട്ടങ്ങളിലൂടെ ഓടിച്ചാടി നടക്കുന്നതും ഞാവള്ളി കൂട്ടായ്മയുടെ പ്രത്യേകതയായിരുന്നു.
റോമി കുര്യാക്കോസ്
ബോൾട്ടൻ: ഇന്ത്യാ മഹാരാജ്യം കണ്ട ഉരുക്കു വനിതയും ആദ്യ വനിതാ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ഒ ഐ സി സി (യു കെ) മാഞ്ചസ്റ്റർ റീജിയന്റെ ആഭിമുഖ്യത്തിൽ ‘ഇന്ദിരാജി രക്തസാക്ഷിത്വ ദിന അനുസ്മരണം’ സംഘടിപ്പിച്ചു. മാഞ്ചസ്റ്ററിലെ ബോൾട്ടനിൽ വൈകിട്ട് 5 മണിക്ക് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി – റീജിയണൽ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു.
ഒ ഐ സി സി (യു കെ) നാഷണൽ നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി വക്താവ് & മീഡിയ സെൽ റോമി കുര്യാക്കോസ്, നാഷണൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, ബിന്ദു രാജു തുടങ്ങിയവർ അനുസ്മരണ സന്ദേശങ്ങൾ നൽകി.
രാജ്യത്തെ ഏക വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി, ബാങ്കുകളുടെ ദേശസാല്‍ക്കരണം, ദാരിദ്ര നിർമാർജ്ജനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പരിഷ്‌കരണങ്ങളിലൂടെ രാജ്യശ്രദ്ധയാകര്‍ഷിച്ച ഭരണാധികാരിയും ദേശസ്നേഹം നെഞ്ചിലേറ്റിയ മഹാവ്യക്തിത്വമായിരുന്നെന്നും അനുസ്മരണ യോഗം ഉദഘാടനം ചെയ്തുകൊണ്ട് ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു.
അനുസ്മരണ യോഗത്തിന് ശേഷം പ്രവർത്തകർ ഇന്ദിരാ ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ചു.
റോമി കുര്യാക്കോസ്
യു കെ: കേരളത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഐ ഒ സി യു കെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട് സ്ഥാനാർഥികളുടെ ചിത്രം ആലേഖനം ചെയ്ത ടീ ഷർട്ടിന്റെ പ്രകാശനം കെ പി സി സി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് നിർവഹിച്ചു.
മുൻ മന്ത്രിയും കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗം എ പി അനിൽകുമാർ മുഖ്യാതിഥി ആയിരുന്നു. യു കെ യിൽ നിന്നെത്തിയ നിരവധി പ്രവർത്തകർ സന്നിഹിതരായിരുന്നു. ഐ ഒ സി കോർഡിനേറ്റർ അഷീർ റഹ്മാൻ നേതൃത്വം നൽകി.
വയനാട് ലോക്സഭ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർഥിളുടെ പ്രചരണ പരിപാടികളിൽ സജീവ സാന്നിധ്യമായിരിക്കുകയാണ് യു കെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് – കേരള ചാപ്റ്റർ പ്രവർത്തകർ. വീടുകളിൽ വോട്ടുതേടിയും മണ്ഡലതല പ്രവർത്തനങ്ങളിലും ഐ ഒ സി പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. സംഘടനയുടെ സോഷ്യൽ മീഡിയ വിങ്ങും പ്രചരണ രംഗത്ത് സജീവമാണ്.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതും സംഘടനാ ശക്തി പൂർണ്ണതോതിൽ വെളിവാക്കികൊണ്ടും യു ഡി എഫ് നടത്തുന്ന ചിട്ടയായ പ്രവർത്തനം പ്രവർത്തകർക്ക് പുത്തൻ ഉണർവ് പകർന്നിട്ടുണ്ട്.
വരും ദിവസങ്ങളിൽ യു കെയിൽ നിന്നും കൂടുതൽ പ്രവർത്തകർ നാട്ടിലെത്തി പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതോടെ ഐ ഒ സിയുടെ നേതൃത്വത്തിലുള്ള പ്രചാരണം കൂടുതൽ ശക്തമാകുമെന്ന് ഐ ഒ സി കേരള ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയേൽ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്കും ഏകോപനത്തിനുമായി അപ്പച്ചൻ കണ്ണഞ്ചിറ കൺവീനറായിക്കൊണ്ട് ഒരു തെരഞ്ഞെടുപ്പു പ്രചരണ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. യു കെ കോർഡിനേറ്റർ ബോബിൻ ഫിലിപ്പ്, മീഡിയ കോർഡിനേറ്റർ റോമി കുര്യാക്കോസ്, ജോയിന്റ് കൺവീനർമാരായി സുരാജ് കൃഷ്ണൻ, നിസാർ അലിയാർ, ജെന്നിഫർ ലിജു എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റിയുടെ പ്രവർത്തനം. വിവിധ പരിപാടികളുടെ ഏകോപനത്തിനായി കമ്മിറ്റി അംഗങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴിക്കെതിരെ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ രംഗത്ത്. കളക്ടറുമായി നവീൻ ബാബുവിന് ഒരു ആത്മബന്ധവും ഇല്ലായിരുന്നു. അദേഹത്തിന് ഷെയർ ചെയ്യാൻ പറ്റുന്ന ഒരു വ്യക്തിയല്ലായിരുന്നു കളക്ടർ. കളക്ടറുടെ മൊഴിയിൽ വിശ്വാസമില്ല. അദേഹം പറയുന്നത് വെറും നുണയാണെന്നും മഞ്ജുഷ പറഞ്ഞു.
കേസില്‍ നിയമപരമായി എല്ലാ സാധ്യതയും തേടും. ഈ വിഷയത്തില്‍ ശക്തമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം. നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു. നവീന്‍ ബാബുവിന്റെ സംസ്‌കാരചടങ്ങിലേക്ക് കളക്ടര്‍ വരേണ്ടതില്ലെന്ന് തീരുമാനിച്ചത് താനാണ്. കളക്ടറുമായി ആദ്യം മുതലേ സുഖകരമല്ലാത്ത ബന്ധമാണ് ഉണ്ടായിരുന്നത്. കണ്ണൂര്‍ കളക്ടറേറ്റില്‍ നിന്നും മാറാന്‍ നവീന്‍ ബാബു ആഗ്രഹിച്ചുവെന്നും കുടുബം സൂചിപ്പിച്ചു.
അതേ സമയം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും എഡിഎം ചേംബറിലെത്തി കണ്ടിരുന്നുവെന്ന മൊഴി കളക്ടർ പറഞ്ഞിരുന്നു. മൊഴിയിലെ പൂർണമായ രൂപം പുറത്തുവന്നിട്ടില്ലെന്നും എല്ലാം വിശദമായി അതിൽ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു കളക്ടറുടെ പ്രതികരണം. യാത്രയയപ്പ് ചടങ്ങിന് ശേഷം ചേംബറിലെത്തി തനിക്ക് ഒരു തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞുവെന്ന് ആയിരുന്നു അരുൺ കെ വിജയന്റെ മൊഴി. അന്വേഷണ സംഘത്തിന് മുൻപിലും കളക്ടർ ഇക്കാര്യം പറഞ്ഞിരുന്നു.
ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ അഭിഷിക്തനായി. ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തില്‍ നടന്ന ശുശ്രൂഷ ഏറ്റെടുക്കൽ ചടങ്ങിലാണ് മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റത്. രാവിലെ 8.45ന് അരമനയിൽ നിന്ന് നിയുക്ത ആർച്ച് ബിഷപ്പും ബിഷപ്പുമാരും സെന്റ് മേരീസ് മെത്രാപ്പൊലീത്തന്‍ കത്തീഡ്രൽ ദേവാലയത്തിൽ എത്തി. ഈ സമയം നൂറ്റൊന്ന് ആചാര വെടികളും പള്ളിമണികളും മുഴങ്ങി.
ആർച്ച് ബിഷപ് മാർ ജോസഫ് പെരൂന്തോട്ടം സ്വാഗതം ആശംസിച്ചു. ഇത്രയും കാലം സഭയും സമൂഹവും നൽകിയ പിന്തുണയ്ക്ക് നന്ദിയും പറഞ്ഞു. സ്ഥാനാരോഹണ പ്രാർത്ഥനകൾക്ക് ശേഷം മേജർ ആർച്ച് ബിഷപ്പ് പുതിയ മെത്രാപ്പോലീത്തയെ ആശിർവദിച്ചു, അംശവടി അടക്കമുള്ള സ്ഥാന ചിഹ്നങ്ങൾ കൈമാറി. തുടർന്ന് മെത്രാപ്പോലീത്തയെ ഓദ്യോഗിക പീഠത്തിലേക്ക് ആനയിച്ചു. തുടർന്ന് അതിരൂപതയിലെ 18 ഫെറോനകളിലെയും നേതൃസ്ഥാനത്തെ വൈദികർ എത്തി അദേഹത്തോടു വിധേയത്വം പ്രഖ്യാപിക്കുന്ന ചടങ്ങ് നടന്നു. സ്ഥാനാരോഹണ ശുശ്രൂഷയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
സ്ഥാനമേറ്റ ശേഷം മാർ തോമസ് തറയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരായി. തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ സന്ദേശം നൽകി. സ്ഥാനം ഏറ്റെടുത്ത മെത്രാപ്പോലീത്തയെ സഭയിലെയും ഇതര സഭകളിലെയും മെത്രാൻമാർ അനുമോദിച്ചു. വത്തിക്കാൻ സ്ഥാനപതി ആര്‍ച്ച് ബിഷപ് ലെയോ പോള്‍ദോ ജിറേല്ലി ശുശ്രൂഷ ചടങ്ങുകളിൽ പങ്കെടുത്തു.
ചങ്ങനാശേരി അതിരൂപതയുടെ ഒമ്പതാമത് മേലധ്യക്ഷനായും അഞ്ചാമത് മെത്രപ്പൊലീത്തയുമായാണ് മാര്‍ തോമസ് തറയില്‍ നിയമിതനായിരിക്കുന്നത്. 17 വര്‍ഷം അതിരൂപതയെ നയിച്ച മാര്‍ ജോസഫ് പെരുന്തോട്ടം വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനായി മാര്‍ തോമസ് തറയിലിനെ നിയമിച്ചത്.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. അതിരൂപതയുടെ അധ്യക്ഷസ്ഥാനത്ത് നിന്ന് വിരമിക്കുന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിനുള്ള നന്ദിപ്രകാശനച്ചടങ്ങും സമ്മേളനത്തിൻ്റെ ഭാഗമായി നടന്നു. സമ്മേളനത്തിൽ സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവാ, മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. മന്ത്രിമാരായ റോഷി അഗസ്‌റ്റിൻ, വി.എൻ. വാസവൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ പ്രസംഗിച്ചു.
യാക്കോബായ സഭാധ്യക്ഷനും ശ്രേഷ്ഠ കാതോലിക്കയുമായ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ(95) കാലം ചെയ്തു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആറ് മാസത്തിലേറെയായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകുന്നേരം 5.21 നായിരുന്നു അന്ത്യം.
പ്രശസ്തമായ പുത്തന്‍കുരിശ് കണ്‍വെന്‍ഷന് തുടക്കമിട്ട ബാവ യാക്കോബായ സഭയുടെ അഭിമാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിന്റെ സ്ഥാപകനാണ്. കൂടാതെ അനേകം ധ്യാന കേന്ദ്രങ്ങളും മിഷന്‍ സെന്ററുകളും പള്ളികളും വിദ്യാലയങ്ങളും സ്ഥാപിച്ചു.
പുത്തന്‍കുരിശ് വടയമ്പാടിയിലെ വൈദിക പാരമ്പര്യമുള്ള ചെറുവിള്ളില്‍ കുടുംബത്തില്‍ മത്തായിയുടയും കുഞ്ഞാമ്മയുടെയും എട്ട് മക്കളില്‍ ആറാമനായി 1929 ജൂലൈ 22 നാണ് ശ്രേഷ്ഠ ബാവ ജനിച്ചത്. കുഞ്ഞുകുഞ്ഞ് എന്നായിരുന്നു ഓമനപ്പേര്. കഠിന രോഗങ്ങള്‍മൂലം പഠനം പ്രാഥമിക വിദ്യാഭ്യാസത്തിലൊതുങ്ങി. കുറച്ച് നാള്‍ അഞ്ചലോട്ടക്കാരനായി ജോലി ചെയ്തു.
ആത്മീയ കാര്യങ്ങളില്‍ തല്‍പരനായിരുന്ന കുഞ്ഞുകുഞ്ഞ് പിന്നീട് പിറമാടം ദയാറയില്‍ വൈദിക പഠനത്തിന് ചേര്‍ന്നു. 1958 സപ്തംബര്‍ 21 ന് മഞ്ഞനിക്കര ദയറയില്‍ വച്ച് അന്ത്യോഖ്യാ പ്രതിനിധി ഏലിയാസ് മോര്‍ യൂലിയോസ് ബാവയില്‍ നിന്നും ഫാദര്‍ സി.എം തോമസ് ചെറുവിള്ളില്‍ എന്ന പേരില്‍ വൈദിക പട്ടമേറ്റു. വൈദികന്‍, ധ്യാനഗുരു, സുവിശേഷ പ്രസംഗകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ മികച്ച പ്രവര്‍ത്തനമാണ് അദേഹം കാഴ്ച വെച്ചത്.
1973 ഒക്ടോബര്‍ 11 ന് അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തു. പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ 1974 ഫെബ്രുവരി 24 ന് ദമസ്‌കസില്‍ വച്ച് ദിവന്നാസ്യോസ് എന്ന പേരില്‍ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്തു.
മെത്രാപ്പോലീത്ത എന്ന നിലയില്‍ ഭരണവും സമരവും ഒരുമിച്ച് നടത്തേണ്ട അവസ്ഥയായിരുന്നു അന്ന്. ആലുവ തൃക്കുന്നത്ത് പള്ളി സമരത്തോടനുബന്ധിച്ച് ശ്രേഷ്ഠ പിതാവ് നടത്തിയ 44 ദിവസത്തെ ഉപവാസം ഏറെ പ്രസിദ്ധമാണ്.
കണ്യാട്ടുനിരപ്പ്, കോലഞ്ചേരി, വലമ്പൂര്‍, മാമലശേരി, പുത്തന്‍കുരിശ് തുടങ്ങിയ സ്ഥലങ്ങളില്‍ വിശ്വാസ സംരക്ഷണ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇതിന്റെ ഭാഗമായി പോലീസ് മര്‍ദ്ദനം, അറസ്റ്റ്, ജയില്‍ വാസം എന്നിവയെല്ലാം അനുഭവിച്ചു. 1999 ഫെബ്രവരി 22 ന് സുന്നഹദോസ് പ്രസിഡന്റായും 2000 ഡിസംബര്‍ 27 ന് കാതോലിക്കയായും തിരഞ്ഞെടുക്കപ്പെട്ടു.
സഭയുടെ അവകാശ പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു അദേഹം. പുതിയ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയും ഭദ്രാസനങ്ങള്‍ സ്ഥാപിച്ചും സഭയ്ക്ക് വിസ്മയ വളര്‍ച്ച പ്രദാനം ചെയ്തു.
പതിമൂന്ന് മെത്രാപ്പോലീത്തമാരെ വാഴിക്കുകയും 350 വൈദികര്‍ക്ക് പട്ടം നല്‍കുകയും ചെയ്തു. എല്ലാ വിഭാഗത്തില്‍പെട്ടവരുമായി ആഴത്തില്‍ സൗഹൃദം പുലര്‍ത്തിയിരുന്ന ശ്രേഷ്ഠ ബാവയ്ക്ക് രാഷ്ട്രീയ രംഗത്തുള്ളവരുമായി ഏറെ അടുപ്പമുണ്ടായിരുന്നു.
യാക്കോബായ സുറിയാനി സഭയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച 1975 ലെ തിരുത്തിശേരി അസോസിയേഷനും 1994, 1997, 2000, 2002, 2007, 2012, 2019 വര്‍ഷങ്ങളിലെ അസോസിയേഷന്‍ യോഗങ്ങള്‍ക്കും നേതൃത്വം നല്‍കിയത് ശ്രേഷ്ഠ ബാവയാണ്. അനാരോഗ്യം മൂലം 2019 ഏപ്രില്‍ 27 നാണ് മെത്രാപ്പോലീത്തന്‍ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞത്.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
സെക്സ് കുറഞ്ഞാൽ സ്ത്രീകൾക്ക് ആയുസു കുറയുമെന്ന് കരുതി ആയുസ് കൂട്ടാൻ ദൃടങ്കപുളകിതരായി നിൽക്കുന്ന ആങ്ങളമാരോടാണ് …
2005-2010 ലെ നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയുടെ (NHANES) ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഒരു സമീപകാല പഠനത്തിൽ, വളരെ അപൂർവ്വമായി ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഒരു തവണയെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരെ അപേക്ഷിച്ച് മരിക്കാനുള്ള സാധ്യത 70% കൂടുതലാണെന്ന് കണ്ടെത്തി. അത് സത്യം തന്നെയാണ് …
അതായത് 20 നും 59 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ‘കുറഞ്ഞ ലൈംഗിക ആവൃത്തിയിൽ ഉൾപെട്ടാൽ അവരിൽ മരണസാധ്യത 70 ശതമാനത്തോളം കൂടുതലാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത് …
കൂടാതെ, വിഷാദരോഗമുള്ള വ്യക്തികൾക്ക് ആഴ്‌ചയിൽ ഒരിക്കൽ എങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ മരിക്കാനുള്ള സാധ്യത 197% കുറയുമെന്നും കണ്ടെത്തിയിട്ടുണ്ട് . ഈ കണ്ടെത്തലുകൾ ജോസ്‌ന സ്വന്തം ഉണ്ടാക്കിയ കണ്ടെത്തലുകളൊന്നുമല്ല കേട്ടോ മറിച്ചു ഇതൊക്കെ ജേണൽ ഓഫ് സൈക്കോസെക്ഷ്വൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട് .
കാരണം ആഴ്ചയിൽ ഒരിക്കലെങ്കിലുമുള്ള സെക്സ് സ്ത്രീകളിൽ എൻഡോർഫിൻ, ഓക്‌സിടോസിൻ എന്നിവയുടെ ഉത്പാദനം കൂട്ടി ഹൃദയമിടിപ്പും രക്തചംക്രമണവും വർദ്ധിപ്പിച്ച് ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു ..
അത് വഴി അവർക്ക് മാനസികാവസ്ഥ മെച്ചപ്പെടുത്താനും അതുവഴി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ശരീരത്തെ അണുബാധകൾക്കും രോഗങ്ങൾക്കും പ്രതിരോധിക്കാൻ കഴിയുമെന്നും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട് … കാരണം ലൈംഗികബന്ധം നമ്മുടെ ശരീരത്തിൽ എൻഡോർഫിനുകൾ പുറത്തുവിടാൻ സഹായിക്കുകയും അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ തടയും ചെയ്യുന്നു …
കൂടാതെ വിശ്രമവുമായി ബന്ധപ്പെട്ട പ്രോലക്റ്റിൻ എന്ന ഹോർമോണിന്റെ ഉത്പാദനം കാരണം ഇത് ഉറക്കത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിച്ചു മൊത്തത്തിലുള്ള്ളൊരു വൈകാരിക ക്ഷേമത്തിന് സംഭാവന നൽകുന്നു.
എന്നും പറഞ്ഞു എന്നുമുള്ള ലൈംഗിക ബന്ധം മൂലം നൂറു വയസുവരെ ആയുസ് ആരോഗ്യം കിട്ടുമെന്ന് ഒരു റിസർച്ചും കാണിക്കുന്നില്ല, മറിച്ചു ആഴ്ചയിൽ ഒരിക്കലുള്ള ലൈംഗിക ബന്ധമാണ് എന്നുള്ള ലൈംഗിക ബന്ധത്തിനേക്കാൾ നല്ലത് എന്ന് ഉറപ്പിച്ചു തന്നെ പറയുന്നു …കൂടാതെ പ്രായമായ പുരുഷന്മാരിലെ ഉദ്ധാരണക്കുറവും ക്യാൻസറും തമ്മിലുള്ള ബന്ധവും സ്ത്രീകൾക്ക് ഇതിന് ഏറെക്കുറെ വെല്ലുവിളിയായി നിൽക്കുന്നു എന്ന കാര്യങ്ങളും കാരണങ്ങളായി കണ്ടെത്തിയിട്ടുണ്ട് …….
അപ്പോൾ സമയവും കാലവും പ്രായവും ഒന്നും നമുക്ക് ഒന്നിനും കൂട്ട് നിൽക്കില്ല എന്ന് മനസിലാക്കി മുന്നോട്ടു പോവുക ഗയിസ് ..