Latest News

ബി.ജെ.പിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രൻ ചുമതലയേറ്റെടുത്തു. ദേശീയ നേതാക്കളുടെയും എൻ.ഡി.എ നേതാക്കളുടേയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ എം.ടി.രമേശ്, കുമ്മനം, ശോഭാ സുരേന്ദ്രൻ എന്നിവരുടെ അസാന്നിധ്യം ശ്രദ്ധേയമായി. റെയിൽവേ സ്റ്റേഷനിൽ നിന്നു പ്രകടനമായാണ് സംസ്ഥാന ഓഫിസിലെത്തിച്ചത്.

സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റശേഷം ആദ്യമായി തലസ്ഥാനത്തെത്തിയ കെ.സുരേന്ദ്രനു ഗംഭീര വരവേൽപാണ് നൽകിയത്. പ്രകടനമായി സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തി ചുമതലയേറ്റു

ദേശീയ നേതാക്കളും തുഷാർ വെള്ളാപ്പള്ളിയും പങ്കെടുത്ത ചടങ്ങിൽ സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിച്ച എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ, മുൻ പ്രസിഡന്റ് കുമ്മനം രാജശേഖരൻ എന്നിവർ പങ്കെടുത്തില്ല. കടുത്ത ഗ്രൂപ്പു തർക്കമുള്ള പാർട്ടിയിൽ പുതിയ സംസ്ഥാന ഭാരവാഹികളെ കണ്ടത്തേണ്ടത് മുതൽ വരുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തി തെളിയിക്കേണ്ടതടക്കമുള്ള വലിയ വെല്ലുവിളികളാണ് കെ.സുരേന്ദ്രനു മുന്നിലുള്ളത്.

കണ്ണൂര്‍ തയ്യില്‍ ഒന്നര വയസുകാരന്‍ മകനെ കരിങ്കല്‍ ഭിത്തിയിലടിച്ച് കൊന്ന ശരണ്യയുടെ ക്രൂരതയുടെ പൊയ്മുഖങ്ങള്‍ പുറത്താകുന്നു. കാമുകനൊപ്പം ജീവിക്കാനായി ഒന്നരവയസ്സുകാരനെ കൊന്നതെന്ന് വെളിപ്പെട്ടു കഴിഞ്ഞു. അതേസമയം ശരണ്യയിയെ ഈ കുറ്റകൃത്യത്തക്കേ് പ്രേരിപ്പിച്ച കാമുകന്‍ നിധിനെതിരെയും ഇപ്പോള്‍ നാട്ടുകാര്‍ രംഗത്തെത്തിയിരിക്കയാണ്.

ശരണ്യയുടെ കാമുകന്‍ വലിയന്നൂര്‍ സ്വദേശി നിധിനെതിരെ, ഭര്‍ത്താവ് പ്രണവും കുടുംബവും ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. നിധിന്‍ നിരന്തരം ശരണ്യയെ കാണാനെത്തിയിരുന്നു എന്നും പണവും മറ്റും ഇയാള്‍ വാങ്ങിയിരുന്നു എന്നുമാണ് മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. ഭര്‍ത്താവ് പ്രണവും തന്റെ ഭാര്യുമായി ഇയാള്‍ ചങ്ങാത്തത്തിലായിരുന്നു എന്നുള്ള മൊഴിയാണ് നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് നിധിനെതിരെ കേസെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നിധിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ നാട്ടുകാര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നാണ് പറയുന്നത്.

ശരണ്യയും നിധിനും തമ്മില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നിധിനും ശരണ്യയും ചേര്‍ന്ന് കണ്ണൂര്‍ സിറ്റിയിലുള്ള ഒരു സഹകരണ ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കാന്‍ ശ്രമിച്ചിരുന്നു. നിധിന്റെ വീട്ടില്‍ നടക്കുന്ന വിവാഹാവശ്യത്തിന് വേണ്ടിയാണ് എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ തെളിവായി ശരണ്യയുടെ വീട്ടില്‍ നിന്നും നിധിന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍, തിരിച്ചറിയല്‍ രേഖകള്‍, കരം അടച്ച രസീത് എന്നിവ കണ്ടെത്തിയിരുന്നു. പൊലീസ് ഈ സഹകരണ ബാങ്കില്‍ അന്വേഷിച്ചെത്തിയപ്പോള്‍ ശരണ്യയും നിധിനും ലോണിന് അപോക്ഷിക്കാന്‍ എത്തിയിരുന്നു എന്ന വിവരം ലഭിച്ചു. ഇക്കാര്യം നിധിനോട് ചോദിച്ചപ്പോള്‍ ഒരു ലക്ഷം രൂപയുടെ ലോണ്‍ എടുക്കാനായിരുന്നു എന്നും 50,000 രൂപ വീതം രണ്ടുപേരും കൂടി പങ്കിട്ടെടുക്കാനായിരുന്നു തീരുമാനമെന്നുമാണ് പറഞ്ഞത്.

ഇന്നലെ വൈകിട്ട് ശരണ്യയുടെ അയല്‍വാസിയായ ജിഷ്ണു നിധിനെതിരെ നിര്‍ണ്ണായകമായ മൊഴി പൊലീസിന് നല്‍കി. ഫെബ്രുവരി 16 ന് പുലര്‍ച്ചെ തയ്യില്‍ ജങ്ഷന് സമീപം ഒരു പള്‍സറില്‍ നിധിന്‍ നില്‍ക്കുന്നത് കണ്ടു എന്നാണ് ജിഷ്ണു മൊഴി നല്‍കിയത്. ഒരു സുഹൃത്തിനെ ധര്‍മ്മടത്ത് നിന്ന് കൂട്ടിക്കൊണ്ടു വരുവാനായി പോയതായിരുന്നു ജിഷ്ണു. അപ്പോഴാണ് നിധിനെ കണ്ടത്. എന്താണ് ഇവിടെ നില്‍ക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ മദ്യപിച്ചിട്ടുണ്ടെന്നും പൊലീസിനെ കണ്ട് മാറി നിന്നതാണ് എന്ന് പറയുകയുമായിരുന്നു. ഇവിടെ നില്‍ക്കണ്ട നാട്ടുകാര്‍ ആരെങ്കിലും കണ്ടാല്‍ വെറുതെ മെക്കിട്ടുകേറും അതുകൊണ്ട് വേഗം പോകാന്‍ പറഞ്ഞു. അപ്പോള്‍ ജിഷ്ണുവിനോട് പൊലീസുണ്ടോ എന്ന് ഒന്ന് നോക്ക് എന്നിട്ട് ഞാന്‍ പൊയ്‌ക്കോളാം എന്ന് നിധിന്‍ പറഞ്ഞു. പേടിക്കണ്ട എന്റെ കൂടെ പോര് എന്ന് പറഞ്ഞ് ജിഷ്ണു തേക്കില പീടികവരെ നിധിനെ കൊണ്ടാക്കി എന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭര്‍തൃ വീട്ടുകാര്‍ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും ശരണ്യ എടുത്തിട്ടുണ്ട് എന്ന് ആരോപണം ഉന്നയിച്ചിരുന്നു. മോഷണം നടത്തിയത് നിധിന് പണം നല്‍കാനായിരിക്കാം എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം.

പ്രണവും ശരണ്യയും ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെട്ടായിരുന്നു വിവാഹം കഴിച്ചത്. ശരണ്യയും നിധിനും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് വിവാഹ ശേഷം ഭര്‍ത്താവ് പ്രണവ് ഗള്‍ഫില്‍ ജോലിക്ക് പോയശേഷമായിരുന്നു. ശരണ്യയുടെ ഒരു സുഹൃത്ത് പ്രണവ് ഇഷ്ടപ്പെടുന്ന സമയത്ത് തന്റെ ഫെയ്‌സ് ബുക്ക് സുഹൃത്തായ നിധിനും ഇഷ്ടമായിരുന്നെന്നും വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു എന്നും പറഞ്ഞു. ഇത് കേട്ട ശരണ്യ നിധിനെ ഫെയ്‌സ് ബുക്ക് വഴി മെസ്സേജ് അയച്ച് ഇതിനെ പറ്റി അന്വേഷിക്കുകയും പിന്നെ നിരന്തരം മെസ്സേജുകള്‍ അയച്ച് പ്രണയത്തിലേക്ക് വീഴുകയുമായിരുന്നു. ഫോണ്‍ നമ്പര്‍ കൈമാറി നിരന്തരം ഫോണ്‍ വിളിച്ച് സംസാരിക്കുകയും വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. നിധിന്‍ ആത്മാര്‍ത്ഥമായാണ് സ്‌നേഹിക്കുന്നതെന്നായിരുന്നു ശരണ്യ കരുതിയിരുന്നത്. എന്നാല്‍ നിധിന്‍ ശരണ്യയെപോലെ മറ്റു യുവതികളുമായി ബന്ധങ്ങളുണ്ടായിരുന്നതായി പൊലീസ് ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു. നിധിന്‍ മറ്റ് പല ഉദ്ദേശങ്ങളുമായി അടുത്തുകൂടുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

സൂറത്ത്: ഗുജറാത്ത് സൂറത്തിലെ മുൻസിപ്പൽ കോർപ്പറേഷനിൽ യുവതികളെ നഗ്നരാക്കി ഗർഭപരിശോധന നടത്തിയത് വിവാദമായി. വനിതാ ട്രെയിനി ക്ലർക്കുകളെ നഗ്നരാക്കി ഗർഭപരിശോധന നടത്തിയെന്നാണ് ആരോപണം.

ആശുപത്രിയിലെ ഗെെനക്കോളജി വാർഡിൽ പത്തോളം യുവതികളെ ഒന്നിച്ചു നഗ്നരാക്കി നിർത്തി പരിശോധന നടത്തുകയായിരുന്നു. വനിതാ ട്രെയിനികൾ തന്നെയാണ് ഇതിനെതിരെ രംഗത്തെത്തിയത്. പരിശോധന നടത്തിയ രീതി ശരിയായില്ലെന്ന് യുവതികൾ ആരോപിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് അന്വേഷണം നടത്താൽ സൂറത്ത് മുൻസിപ്പൽ കമ്മിഷണർ ഉത്തരവിട്ടു.

സൂററ്റ് മുനിസിപ്പൽ ഇൻസ്റ്റി‌റ്റ‌്യൂട്ടിൽ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ആശുപത്രിയിൽ ഫെബ്രുവരി 20 നാണ് ആരോപണത്തിന് ഇടയാക്കിയ സംഭവം നടക്കുന്നത്. അവിവാഹിതരായ സ്ത്രീകളെപ്പോലും നഗ്നരാക്കി ഗർഭ പരിശോധന നടത്തിയെന്നാണ് ആരോപണം. പത്തോളം യുവതികളെ ഒന്നിച്ചുനിർത്തി പരിശോധിച്ചതിനെതിരെയും യുവതികൾ രംഗത്തെത്തി. പരിശോധനയ്‌ക്ക് തങ്ങൾ എതിരല്ലെന്നും എല്ലാവരെയും ഒന്നിച്ചു നഗ്നരാക്കി നിർത്തി പരിശോധിച്ചത് ശരിയായില്ലെന്നും യുവതികൾ ആരോപിച്ചു.

മൂന്നു വർഷത്തെ പരിശീലന കാലയളവ് പൂർത്തിയായപ്പോൾ എല്ലാ ട്രെയിനി ജീവനക്കാരും അവരുടെ ശാരീരിക ക്ഷമത തെളിയിക്കാൻ ശാരീരിക പരിശോധന നടത്തേണ്ടതുണ്ടെന്ന് അധികൃതർ പറഞ്ഞു. ഗെെനക്കോളജി വിഭാഗത്തിലെ ഡോക്‌ടർമാരുടെ പെരുമാറ്റത്തിനെതിരെയും യുവതികൾ ആരോപണമുന്നയിച്ചിട്ടുണ്ട്.

എസ്എംസി എംപ്ലോയീസ് യൂണിയൻ വ്യാഴാഴ്ച കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ബഞ്ചനിധി മൂന്നംഗ സമിതിയെ രൂപീകരിച്ചു. സമിതിയോടു 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

ഗുജറാത്തിലെ വനിതാ കോളജിൽ ആർത്തവമുണ്ടോയെന്നറിയാൻ വിദ്യാര്‍ഥികളെ നഗ്നരാക്കി പരിശോധന നടത്തിയെന്ന വിവാദത്തിനു പിന്നാലെയാണ് ഇപ്പോഴത്തെ ആരോപണവും.

നൂറ് കണക്കിന് ആഡംബര വാഹനങ്ങൾ കേരളത്തിൽനിന്നും തമിഴ്‌നാട്ടിലേക്ക് മോഷ്ടിച്ച് കടത്തിയ കേസിൽ കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതിയെ കോട്ടയം പോലീസ് അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ അൽ ഉമ്മ പ്രവർത്തകൻ കൂടിയായ ഭായി മുഹമ്മദ് റഫീഖ് എന്ന തൊപ്പി റഫീക്കിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്. വാഹന മോഷണക്കേസിൽ തൃശ്ശൂർ വാടാനപ്പള്ളി ഗണേശമംഗലം പുത്തൻവീട്ടിൽ ഇല്യാസ്(37), എറണാകുളം ആലുവ യു.സി. കോളേജ് ചെറിയംപറമ്പിൽ വീട്ടിൽ കെ. എ.നിഷാദ്(37) എന്നിവരെ നേരത്തേ പോലീസ് പിടികൂടിയിരുന്നു. പിന്നാലെയാണ് റഫീഖിന്റ അറസ്റ്റ്. കോയമ്പത്തൂർ ഉക്കടത്തെ താമസ സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

കോട്ടയത്ത് നിന്ന് റിട്ട. എസ്.ഐയുടെ ഇന്നോവാ കാർ കടത്തിയതുമായി ബന്ധപ്പെട്ട് വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിർദേശ പ്രകാരം കോട്ടയം ഡിവൈ.എസ്.പി ആർ. ശ്രീകുമാർ , കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ ഇൻസ്പെക്ടർ എം.ജെ അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പാലക്കാടും കോയമ്പത്തൂരും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലാവുന്നത്. കോയമ്പത്തൂരെത്തിയ സംഘം റഫീഖിനെ പിടികൂടിയതിന് പിന്നാലെ സംഭവസ്ഥലത്ത് ഇയാൾക്ക് വേണ്ടി ആളുകൾ തടിച്ച് കൂടിയെങ്കിലും സാഹസികമായി പൊലീസ് സംഘം പ്രതിയെയുമായി കേരളത്തിലേയ്ക്ക് പോരുകയായിരുന്നെന്ന് വെസ്റ്റ് പോലീസ്  പ്രതികരിച്ചു.

1998 ഫെബ്രുവരി 14 ന് 60 പേർ കൊല്ലപ്പെട്ട കേസിലെ പ്രതിയായ റഫീഖ് കോയമ്പത്തൂർ ബോംബ് സ്ഫോടനത്തിൽ പ്രതിയായിരുന്ന 2007 – 2008 കാലയളവിലാണ് ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയത്. സ്ഫോടനം നടത്തുന്നതിനായി കൊണ്ടുവന്ന ബോംബ് ഉക്കടത്തുള്ള തന്റെ വീട്ടിൽ സൂക്ഷിച്ചെന്നായിരുന്നു ഇയാൾക്കെതിരായ കുറ്റം. കേസിൽ റഫീഖിന്റെ സഹോദരനും മുജീറും ശിക്ഷിക്കപ്പെട്ടിരുന്നു. അൽ ഉമ്മ കമാൻഡറെന്ന് വിശേഷിക്കപ്പെട്ടിരുന്ന മുജീർ ശിക്ഷാ കാലയളവിൽ ജയിലിൽ വച്ച് മരിക്കുകയായിരുന്നു. പ്രധാനമന്ത്രിയെ വധിക്കും എന്ന് ഭീഷണിപ്പെടുത്തിയതിന് കോയമ്പത്തൂർ കുനിയ മുത്തൂർ പൊലീസ് സറ്റേഷനിലും റഫീഖിനെതിരെ കേസ് നിലവിലുണ്ട്. റഫീഖിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് പല തവണ കോയമ്പത്തൂരിൽ എത്തിയിരുന്നെങ്കിലും ഇയാളുടെ അനുയായികൾ തടഞ്ഞ് മടക്കി അയക്കുകയായിരുന്നു.

കേസിൽ നേരത്തെ അറസ്റ്റിലായ ഇല്യാസ് , നിഷാദ് , പത്തനംതിട്ട സ്വദേശി ശിവശങ്കരപിള്ള തുടങ്ങിയ ഏജന്റുമാർ മുഖേന വർഷങ്ങളായി നൂറ് കണക്കിന് കാറുകൾ ഇവർ കേരളത്തിൽ നിന്ന് മോഷ്ടിച്ച് കടത്തിയിട്ടുണ്ടെന്നും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനായിരുന്നു നടപടിയെന്നും പോലീസ് പറഞ്ഞു. വർഷങ്ങൾ നീണ്ട ശ്രമത്തിനൊടുവിലാണ് അറസ്റ്റെന്നും പോലീസ് വ്യക്തമാക്കി. ‌‌ ഇല്യാസിന്റ പേരിൽ , കേരളത്തിൽ നിരവധി വാഹനക്കവർച്ച കേസുകളും, റഫീഖിന്റെ സഹായത്തോടെ ലക്ഷങ്ങളുടെ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസും നിലവിലുണ്ട്. നിഷാദ് സുൽത്താൻ ബത്തേരിയിൽ കുഴൽപ്പണ കടത്തിലെ കേരളത്തിലെ പ്രധാന കണ്ണിയാണ്. സുൽത്താൻ ബത്തേരി, അങ്കമാലി , ആലുവ എറണാകുളം സെൻട്രൽ തുടങ്ങിയ സ്ഥലങ്ങളിൽ നിഷാദിനെതിരെ കേസുണ്ട്. ഇരുവരും ഇപ്പോൾ റിമാൻഡിലാണെന്നും പോലീസ് വ്യക്തമാക്കി.

കേരളത്തിൽ നിന്നും മോഷ്ടിക്കുന്ന വാഹനങ്ങൾ തമിഴ്നാട്ടിൽ എത്തിച്ച് എൻജിൻ നമ്പരും ചെയ്സ് നമ്പരും മാറ്റിയ ശേഷം പൊളിച്ച് മറ്റ് സ്ഥലങ്ങളിലേയ്ക്ക് കടത്തുകയാണ് പതിവ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറിലേറെ വാഹനങ്ങളാണ് ഇത്തരത്തിൽ തട്ടിക്കൊണ്ടുപോയത്. ഇന്നോവ , എർട്ടിഗ , എക്സ് യു വി തുടങ്ങി ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങളാണ് തമിഴ്നാട്ടിലേയ്ക്ക് കടത്തിയത്. കോഴിക്കോട് കസബ സ്റ്റേഷൻ പരിധിയിൽ നിന്ന് ഇന്നോവ , പിറവം സ്റ്റേഷൻ പരിധിയിൽ നിന്ന് ബെലാനോ , പെരിന്തൽമണ്ണയിൽ നിന്ന് എർട്ടിഗ ,നെടുമ്പാശേരിയിൽ നിന്ന് ഇന്നോവ, വർക്കലയിൽ നിന്ന് എക്സ് യു വി , മാളയിൽ നിന്ന് ബുള്ളറ്റ് , ശ്രീകണ്ഢപുരത്ത് നിന്ന് ഇന്നോവ , ആലുവയിൽ നിന്ന് എർട്ടിഗ , എറണാകുളം സെൻട്രലിൽ നിന്ന് ഇന്നോവ , കരിങ്കുന്നത്ത് നിന്ന് പിക്കപ്പ് , കാളിയാറിൽ നിന്ന് ഇയോൺ , കോഴിക്കോട് നടക്കാവ് നിന്ന് ഇന്നോവ , ആലുവയിൽ നിന്ന് ഇന്നോവ , കണ്ണൂർ ആലംകോട് നിന്ന് സ്വിഫ്റ്റ് എന്നീ വാഹനങ്ങളാണ് പ്രതികൾ ഭായി റഫീഖിന് കൈ മാറിയത് എന്ന് പൊലീസ് കണ്ടെത്തി. കണ്ണൂർ കോഴിക്കോട് ഭാഗങ്ങളിൽ നിന്ന് മുപ്പതോളം വാഹനങ്ങൾ ഇത്തരത്തിൽ കടത്തിയതിനും റഫീഖിനെതിരെ കേസുണ്ട്.

അതേസമയം, റഫീഖിനെ പിടികൂടാൻ കോട്ടയം വെസ്റ്റ് പൊലീസ് കോയമ്പത്തൂർ പൊലീസിന്റെ സഹായം തേടിയിരുന്നെങ്കിലും ലഭിച്ചില്ലെവന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. തുടര്‍ന്ന് കോയമ്പത്തൂർ പൊലീസിന്റെ യാതൊരു സഹായവുമില്ലാതെയായിരുന്നു കോട്ടയത്തുനിന്നുള്ള പൊലീസ് സംഘം ഇയാളെ സാഹസികമായി അറസ്റ്റ് ചെയ്തത്. വെസ്റ്റ് പ്രിൻസിപ്പൽ എസ്.ഐ ടി. ശ്രീജിത്ത് , എ.എസ് ഐ പി.എൻ മനോജ് , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജീവ് ടി.ജെ , സുദീപ് സി , സിവിൽ പൊലീസ് ഓഫിസർമാരായ കെ ആർ ബൈജു , വിഷ്ണു വിജയദാസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

ഉയരം കുറവായതിന്റെ പേരില്‍ സ്‌കൂളിലെ കുട്ടികള്‍ അപമാനിക്കുകയാണെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ടുള്ള ഒരു കുട്ടിയുടെ വാക്കുകള്‍ ലോകത്തിന്റെ കണ്ണു നനച്ചിരിക്കുകയാണ്. ‘എന്നെയൊന്ന് കൊന്നു തരാമോ..?’ എന്നാണ് അമ്മയ്ക്ക് മുന്നില്‍ ഏങ്ങിക്കരഞ്ഞു കൊണ്ട് ഒന്‍പതുവയസുകാരന്‍ ക്വാഡന്‍ ബെയില്‍സ് ചോദിക്കുന്നത്. നിരവധി പേരാണ് ക്വാഡനെ പിന്തുണച്ച് ആശ്വാസ വാക്കുകളുമായി എത്തുന്നത്. മലയാളത്തില്‍ നിന്ന് ഗിന്നസ് പക്രുവും ഫെയ്‌സ്ബുക്കിലൂടെ ക്വാഡന് പിന്തുണ അറിയിച്ചു.

പക്രുവിന്റെ വാക്കുകള്‍….

മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്. ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്. നീ കരയുമ്പോള്‍ നിന്റെ ‘അമ്മ തോല്‍ക്കും. ഈ വരികള്‍ ഓര്‍മ്മ വച്ചോളു .
‘ഊതിയാല്‍ അണയില്ല
ഉലയിലെ തീ
ഉള്ളാകെ ആളുന്നു ഉയിരിലെ തീ ‘
– ഇളയ രാജ –
ഇത്തരത്തില്‍ വേദനിക്കുന്നവര്‍ക്കായി എന്റെ ഈ കുറിപ്പ്….

മകനെ സ്‌കൂളില്‍ നിന്നും വിളിക്കാന്‍ ചെന്നപ്പോഴാണ് കൂട്ടുകാര്‍ അവനെ കളിയാക്കുന്നത് കാണുന്നത്. ഉയരം കുറവായതിന്റെ പേരില്‍ നിരന്തരം പരിഹാസത്തിന് ഇരയാവുകയായിരുന്നു കുട്ടി. അമ്മയെ കണ്ടതും അവന്‍ കരഞ്ഞുകൊണ്ട് ഓടി കാറില്‍ കയറി. പിന്നീട് അമ്മയോട് ഈ അപമാനങ്ങളും സങ്കടങ്ങളും തുറന്നു പറഞ്ഞ് അവന്‍ പൊട്ടിക്കരയുന്നതാണ് വൈറലായ വീഡിയോ.

തമിഴ് രാഷ്ട്രീയത്തിലേക്ക് നടന്‍ വിജയ് എത്തുമെന്ന സൂചനയുമായി അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍. വിജയ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത് കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ചന്ദ്രശേഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘മകന്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചാല്‍ ഞാന്‍ അത് നിറവേറ്റും. മക്കള്‍ ആഗ്രഹിക്കുന്നത് നിറവേറ്റുക എന്നുള്ളതാണ് ഒരു അച്ഛന്റെ കടമ. ഒരു നാള്‍ അത് സംഭവിക്കുമെന്നാണ് കരുതുന്നു’ അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച നടന്‍ രജനികാന്തിനെതിരെ രൂക്ഷ വിമര്‍ശനവും ചന്ദ്രശേഖര്‍ നടത്തി. രജനികാന്തും കമല്‍ഹാസനും രാഷ്ട്രീയത്തില്‍ വന്നാല്‍ തമിഴ്‌നാടിന് നല്ലത് വരുമെന്ന് കരുതി.

എന്നാല്‍ രജനി തമിഴരെ പറ്റിക്കുന്നു എന്നാണ് ഇപ്പോള്‍ തോന്നുന്നത്. തൂത്തുക്കുടിയില്‍ വെടിയേറ്റ് മരിച്ചവരെ രജനി തീവ്രവാദികളോട് ഉപമിച്ചു. തമിഴര്‍ വേണ്ടെന്ന് പറയുന്ന സിഎഎയെ രജനി അനുകൂലിക്കുകയാണെന്നും ചന്ദ്രശേഖര്‍ ആരോപിച്ചു.

മലയാള സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. മാര്‍ച്ച് 26 നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ തലപൊക്കിയിരിക്കുകയാണ്. ഇതിനോട് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് പ്രിയദര്‍ശന്‍.

പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും നേരത്തെ അറിയിച്ചിരിക്കുന്നപോലെ മാര്‍ച്ച് 26 ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ട്വിറ്ററിലാണ് മാര്‍ച്ച് 26ന് റിലീസ് ചെയ്യേണ്ട മരക്കാര്‍ ഈദ് റിലീസായി മാറ്റിയെന്ന തരത്തില്‍ വിവിധ സ്‌ക്രീന്‍ ഷോട്ടുകളിലായി പ്രചരണം ഉണ്ടായത്. ട്രേഡ് അനലിസ്റ്റും ഫിലിം ജേണലിസ്റ്റുമായ ശ്രീധര്‍ പിള്ളയുടെ ട്വിറ്റര്‍ ഹാന്‍ഡിലിന്റെയും മറ്റ് ചില അക്കൗണ്ടുകളിലെയും സ്‌ക്രീന്‍ ഷോട്ടുകളാണ് ഇത്തരത്തില്‍ പ്രചരിക്കപ്പെട്ടത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

യുവ ബോക്‌സിംഗ് താരം പ്രണവ് റൗത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയില്‍ അകോലയിലെ ഹോസ്റ്റല്‍ മുറിയിലാണ് പ്രണവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാഗ്പൂര്‍ ആണ് സ്വദേശം. ദേശീയ തലത്തില്‍ ശ്രദ്ധേയനായ താരമാണ് 19-കാരനായ പ്രണവ്.

അകോലയിലെ സ്‌പോര്‍ട്ട്‌സ് അക്കാദമിയില്‍ പരീശീലനത്തിന് എത്തിയതായിരുന്നു പ്രണവ്. ഇന്നലെ ഇവിടെ നടന്ന ടൂര്‍ണമെന്റില്‍ പ്രണവ് പങ്കെടുക്കേണ്ടതായിരുന്നു. ആരോഗ്യകാരണം പറഞ്ഞ് വ്യാഴാഴ്ച പരിശീലനത്തില്‍ പങ്കെടുക്കാതിരുന്ന പ്രണവിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല.

ഈ വര്‍ഷം ആദ്യം ഡല്‍ഹിയില്‍ വെച്ച് നടന്ന നാഷണല്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പ്രണവ് മഹാരാഷ്ട്രയെ പ്രതിനിധീകരിച്ചിരുന്നു.

ഇന്ത്യന്‍ 2 ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ സംവിധായകന്‍ ശങ്കറിനെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ രാധാരവി. സംവിധാന സഹായികളായ മൂന്ന് പേരാണ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മരിച്ചത്. പതിനൊന്നോളം പേര്‍ക്ക് പരിക്കും പറ്റിയിരുന്നു.

ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അനുശോചനയോഗത്തിലാണ് രാധാരവി ശങ്കറിനെ പരോക്ഷമായി വിമര്‍ശിച്ചത്. ഹോളിവുഡ് നിലവാരത്തിലുള്ള സിനിമയാണ് ഇവരുടെ ലക്ഷ്യമെന്നും എന്നാല്‍ അതിന് തക്കതായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കില്ലെന്നും രാധാ രവി പറഞ്ഞു.

ചെന്നൈ പൂനമല്ലിയിലെ ഇ.വി.പി ഫിലിം സിറ്റിയില്‍ ബുധനാഴ്ച രാത്രി 9.10നാണ് അപകടമുണ്ടായത്. വെളിച്ച സംവിധാനമൊരുക്കാനായെത്തിച്ച ക്രെയിന്‍ പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. ക്രെയിനിന് കീഴെയുണ്ടായിരുന്ന ടെന്റ് പൂര്‍ണമായി തകര്‍ന്നു. ഇതിനുള്ളില്‍ കുടുങ്ങിയാണ് സഹ സംവിധായകന്‍ കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രന്‍ നിര്‍മാണസഹായി മധു എന്നിവരാണ് മരിച്ചത്.

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ ബു​ർ​ഖ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ക്കാ​ൻ ശി​പാ​ർ​ശ. രാ​ജ്യ​സു​ര​ക്ഷ കൈ​കാ​ര്യം ചെ​യ്യു​ന്ന പാ​ർ​ല​മെ​ന്‍റ​റി കാ​ര്യ​സ​മി​തി​യാ​ണ് പാ​ർ​ല​മെ​ന്‍റി​ൽ ഈ ​ശി​പാ​ർ​ശ സ​മ​ർ​പ്പി​ച്ച​ത്. ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ 250 പേ​ർ മ​രി​ക്കാ​നി​ട​യാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ ശി​പാ​ർ​ശ.

മ​ത​ത്തി​ന്‍റെ​യോ ഒ​രു പ്ര​ത്യേ​ക വി​ശ്വാ​സ​ത്തി​ന്‍റെ​യോ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ​യും നി​രോ​ധി​ക്കാ​നും ശി​പാ​ർ​ശ​യു​ണ്ട്. എം​പി​യാ​യ മ​ലി​ത് ജ​യ​തി​ല​ക​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച​റി​പ്പോ​ർ​ട്ട് പാ​ർ​ല​മെ​ന്‍റി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് വ​ച്ച​ത്.

പൊ​തു​സ്ഥ​ല​ത്ത് ബു​ർ​ഖ ധ​രി​ച്ചെ​ത്തി​യാ​ൽ മു​ഖാ​വ​ര​ണം മാ​റ്റാ​ൻ പോ​ലീ​സി​ന് അ​ധി​കാ​രം ന​ൽ​ക​ണ​മെ​ന്നും ശി​പാ​ർ​ശ​യി​ലു​ണ്ട്. ഇ​ത് അ​നു​സ​രി​ച്ചി​ല്ലെ​ങ്കി​ൽ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ അ​ധി​കാ​രം ന​ൽ​ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

RECENT POSTS
Copyright © . All rights reserved