16കാരിയായ പെൺകുട്ടിയേ ഗർഭിണിയാക്കിയ വൈദീകനേ കേസിൽ നിന്നും രക്ഷപെടുത്താൻ പ്രവസ രേഖകളിൽ പ്രായം 18വയസുകാണിച്ചു. പ്രായ പൂർത്തിയായ പെൺകുട്ടിയാണെന്ന് കാണിക്കാനാണിത്. മാത്രമല്ല പിതൃത്വം ആശുപത്രിയിൽ രേഖപെടുത്തിയില്ല. അവിടെ വിവാഹം കഴിഞ്ഞില്ല എന്നാണ് കൊടുത്തത്. 18വയസന്നാണ് ആശുപത്രി അധികൃതർ കൂത്തുപറമ്പ് മുനിസിപാലിറ്റിയിലും പെൺകുട്ടിയുടെ പ്രായം കാണിച്ചത്.
കന്യാസ്ത്രീകൾ നടത്തുന്ന കൂത്തുപറമ്പിലേ ക്രിസ്തുരാജാ ആശുപത്രിയിലാണ് കുട്ടിയുടെ ജനനം. ഇത് അതീവ രഹസ്യമായിരുന്നു. പ്രവസ കാര്യങ്ങൾക്ക് സഹായിക്കാൻ ഇടവകയിലേ ഒരു സ്ത്രീയേ ഫാ.റോബിൻ അയച്ചിരുന്നു. പള്ളിയിലെ ദമ്പതി കൂട്ടായ്മയിലേ നേതാവായിരുന്ന ഒരു സ്ത്രീയാണിത്. വൈദീകന്റെ കുഞ്ഞാണെന്ന് അറിഞ്ഞിട്ടും അവർ വിവരം പുറത്തു പറയാതെ എല്ലാം രഹസ്യമായി ഒളിപ്പിച്ചു. ഈ സ്ത്രീക്ക് പ്രതിയായ വൈദീകൻ 3.5 ലക്ഷം രൂപ നല്കിയിരുന്നത്രേ. ആശുപത്രി ചിലവിനും, കുഞ്ഞിനേ ഒളിപ്പിക്കാനും, ബാക്കി സത്രീക്കുള്ള കൂലിയായും ആയിരുന്നു തുക.
പെൺകുട്ടിയുടെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ പത്രകുറിപ്പ് ഇറക്കിയതിലാണ് 16വയസ് എന്നുള്ളത് 18 വയസാക്കി കാണിച്ചിരിക്കുന്നത്. പ്രായം പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു തന്നതാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഈ കേസിൽ തങ്ങൾ ഒന്നും ഒളിപ്പിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
ആശുപത്രി അധികൃതരുടെ വെളിപ്പെടുത്തലിൽ ഏറ്റവും വിചിത്രമായത് പെൺകുട്ടി വന്നപ്പോൾ ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്നാണ്. വയർ വേദനയാണെന്ന് പറഞ്ഞാണ് വന്നത്. ഡോക്ടർ പരിശോധിച്ച് കഴിഞ്ഞപ്പോൾ ആണ് പ്രസവ വേദനയെന്ന് മനസിലായത് എന്നാണ്. പൂർണ്ണ ഗർഭിണിയേ കണ്ടിട്ട് കാര്യം മനസിലായില്ല എന്നു പറഞ്ഞാൽ അതും വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.
പ്രമുഖ നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യ പ്രതികളായ പള്‍സര്‍ സുനിയേയും വിജീഷിനേയും പോലീസ് മുറയില്‍ ചോദ്യം ചെയ്യരുത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദേശം. ഇവരെ ശാസ്ത്രീയമായി ചോദ്യം ചെയ്യരുതെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചിട്ടുണ്ട്.
പള്‍സര്‍ സുനിയെ പിടികൂടിയപ്പോള്‍ നല്‍കിയ പിന്തുണ ഇപ്പോള്‍ അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്നില്ല. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് സുനി ഇതുവരെ പോലീസിനോട് പറഞ്ഞിട്ടില്ല.
പള്‍സര്‍ സുനിയെ പിടികൂടിയപ്പോള്‍ നല്‍കിയ പിന്തുണ ഇപ്പോള്‍ അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്നില്ല. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് സുനി ഇതുവരെ പോലീസിനോട് പറഞ്ഞിട്ടില്ല.
നിയമസഭയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ തൊട്ടടുത്തുള്ള കസേരയിലിരുന്നു ‘പോയിന്റു’കൾ നിരന്തരം പറഞ്ഞുകൊടുത്തുകൊണ്ടിരുന്ന മന്ത്രി എ.കെ.ബാലനോട് ‘ ഹാ, അനങ്ങാതിരിക്കൂന്ന്’ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മൈക്കിലൂടെ ഈ ശകാരം എല്ലാവരും കേട്ടതോടെ സഭ ഒരു നിമിഷം ചിരിയിൽ മുങ്ങി. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിനു മുഖ്യമന്ത്രി മറുപടി പറയുമ്പോഴാണു സംഭവം.
മരണമടഞ്ഞ എൻജിനീയറിങ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മാതാവ് ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം സർക്കാർ ചെയ്തു എന്നു വിവരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതിനിടയിലാണു മന്ത്രി ബാലൻ ഇടപെട്ട് ഓരോ കാര്യങ്ങളായി പറഞ്ഞത്. മുഖ്യമന്ത്രിയോടു മുന്നിലെ മൈക്കിലൂടെ ബാലൻ പറയുന്നതും സഭയ്ക്കാകെ കേൾക്കാമായിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സർക്കാർ ചെയ്യുന്നതൊന്നും പുതിയ കാര്യങ്ങളല്ല എന്ന് ഇടയ്ക്കു ചൂണ്ടിക്കാട്ടി.
ബാലൻ പറയുന്നതെല്ലാം കേട്ടു തെറ്റിദ്ധരിച്ചു പുതിയ കാര്യമായി മുഖ്യമന്ത്രി ഇതൊന്നും സഭയിൽ അവതരിപ്പിക്കരുത്. ഇതെല്ലാം ഏതു സർക്കാരും ചെയ്യുന്ന കാര്യമാണ്– ചെന്നിത്തല പറഞ്ഞു. ഇതിനുശേഷം മുഖ്യമന്ത്രി മറുപടി തുടർന്നപ്പോഴും ബാലൻ തന്റെ ‘ഇടപെടലുകൾ’ നിർത്തിയില്ല. ഇതോടെയാണു ലേശം ഈർഷ്യയോടെ ആ പരിപാടി അവസാനിപ്പിക്കാൻ സഹമന്ത്രിയോടു മുഖ്യമന്ത്രി പറഞ്ഞത്. ചിരിയോടെ അന്തരീക്ഷം ലഘൂകരിക്കാനും തുടർന്നു മുഖ്യമന്ത്രി ശ്രമിച്ചു
കണ്ടെയ്നർ ലോറി ഇടിച്ചതിനെ തുടർന്ന് തകർന്ന കാറിൽ നിന്നു പുറത്തേക്കുവീണ പാവ, ജീവനുള്ള കുട്ടിയാണെന്നു കരുതി ലോറി ഡ്രൈവർ വാഹനമുപേക്ഷിച്ച് ഓടിയൊളിച്ചു. നടുറോഡിൽ കിടന്ന കണ്ടെയ്നർ ഗതാഗത തടസമുണ്ടാക്കിയതിനെത്തുടർന്ന് നാട്ടുകാരിലൊരാൾ റോഡിൽ നിന്നും ഉപറോഡിലേക്ക് ലോറി മാറ്റിയിട്ടു.
ഇന്നലെ വൈകിട്ട് ഏഴരയോടെ കൊരട്ടി ജംക്‌ഷനിലാണ് സംഭവം. സിഗ്നലിൽ നിർത്തിയ കാറിനു പുറകിൽ ലോറി ഇടിക്കുകയായിരുന്നു. കാറിന്റെ പുറകിലെ ചില്ലു ജനൽ തകർന്ന് അകത്തുണ്ടായിരുന്ന വലിയ പാവ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഒരു ചെറിയ കുട്ടിയുടെ വലിപ്പമുള്ള പാവ പുറത്തേക്ക് വീഴുന്നതു കണ്ട് പലരും ഒച്ചയുണ്ടാക്കിയതോടെ ലോറി ഡ്രൈവർ ക്യാബിനിൽ നിന്ന് ഇറങ്ങി ഓടി. പൊലീസ് സ്ഥലത്തെത്തി.അപകടത്തിൽ ആർക്കും പരുക്കില്ല.
കൊച്ചി: ഏറെ കോളിളക്കം ശൃഷ്ടിച്ച ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പിടിയിലായ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായര്‍ക്കും ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസില്‍ സമയബന്ധിതമായി അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് സുനില്‍ തോമസ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.
ക്രിമിനല്‍ കേസില്‍ അന്തിമ റിപ്പോര്‍ട്ട് 90 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാമെന്നാണ് നിയമം. സമാന രീതിയില്‍ പോലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ വന്നതോടെയാണ് രാഹുലിനും രശ്മിക്കും ജാമ്യം ലഭിച്ചത്. 75,000 രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവുമാണ് പ്രധാന വ്യവസ്ഥ. മാത്രമല്ല ലൈംഗിക ചുവയുള്ള കമന്റുകളോ പോസ്റ്റുകളോ പ്രചരിപ്പിക്കെരുതെന്നും കോടതി നിര്‍ദേശിച്ചു.
എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ അത് ഹാജരാക്കണം. കോടതിയില്‍ ഹാജരാകാനല്ലാതെ സംസ്ഥാനത്തിന് പുറത്ത് പോകരുത്. സാക്ഷികളെയും പരാതിക്കാരെയും സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുത് എന്നിങ്ങനെയുള്ള വ്യവസ്ഥകളും ജാമ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ നവംബര്‍ 18നാണ് രാഹുലിനെയും രശ്മിയെയും പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ അശ്ലീല ചിത്രങ്ങള്‍ വെബ്‌സൈറ്റ് വഴി പ്രചരിപ്പിച്ച് പെണ്‍വാണിഭം നടത്തിയതിനാണ് ഇരുവരും പിടിയിലായത്.
ആലപ്പുഴ: ആര്‍എസ്എസ് ആക്രമണത്തില്‍ സിപിഐ(എം) പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ചേര്‍ത്തല തവണക്കടവ് സ്വദേശി ഷിബു(32)വാണു കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണു ഷിബുവിന് ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റത്. സംഘര്‍ഷത്തിനിടെ ഷിബുവിന്റെ തലക്ക് ഇരുമ്പ് വടികൊണ്ട് അടിയേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് പരുക്കേറ്റ ഷിബുവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സയില്‍ ഇരിക്കെയാണ് ഇന്ന് രാവിലെ ഷിബു മരിച്ചത്. ഷിബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ചേര്‍ത്തലയില്‍ രാവിലെ 11 മുതല്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. വൈകിട്ട് 6 വരെയാണു ഹര്‍ത്താല്‍.
ആക്രമണത്തില്‍ പരിക്കേറ്റ സിപിഐ(എം) പ്രവര്‍ത്തകരായ സുനില്‍കുമാര്‍, അരുണ്‍ പ്രകാശ് എന്നിവര്‍ ചികിത്സയിലാണ്. പള്ളിപ്പുറം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ തുമ്പേച്ചിറയില്‍ കരുണാകരന്‍വിലാസിനി ദമ്പതികളുടെ മകനാണ് ഷിബു. ഭാര്യ ഷൈനി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. സംസ്‌കാരം വൈകിട്ടു നടക്കും.
കഞ്ചാവ്മയക്കുമരുന്ന് വില്‍പ്പന സംഘത്തില്‍പ്പെട്ടവരാണ് ആക്രമണം നടത്തിയ ആര്‍എസ്എസുകാര്‍ എന്നു പരാതിയുണ്ട്. നിരവധി കേസിലെ പ്രതിയും മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ പ്രധാനിയുമായ ഈച്ചരപറമ്പ് ജോസുകുട്ടിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. മയക്കുമരുന്നു വില്‍പ്പനക്കാരെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചതിന്റെ പേരിലാണു ആക്രമണം നടത്തിയതെന്നാണ് സിപിഐ(എം) ആരോപിക്കുന്നത്
സരണ്‍: യുവതിയെ ഭര്‍ത്താവ് പോണ്‍ സിനിമക്കാര്‍ക്ക് വിറ്റു. വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രമായ യുവതിയെയാണ് ഭര്‍ത്താവ് പോണ്‍ സിനിമ നിര്‍മ്മാതാക്കള്‍ക്ക് വിറ്റത്. സിനിമാ നിര്‍മ്മാതാക്കളുമായി കരാറായ ശേഷം പിറ്റേ ദിവസം തന്നെ കൈമാറുമെന്ന് മനസിലാക്കിയ യുവതി ഹരിയാനയിലുള്ള ഭര്‍ത്തൃഗൃഹത്തില്‍ നിന്നും രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തി. യുവതിയുടെ ഭര്‍ത്താവും അയാളുടെ സഹോദരിയും ചേര്‍ന്ന് ഏഴ് ലക്ഷം രൂപയ്ക്കാണ് പോണ്‍ സിനിമാ നിര്‍മ്മാതാക്കള്‍ക്ക് വിറ്റത്. യുവതിയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
രണ്ടു ലക്ഷം രൂപയും ഒരു മോട്ടോര്‍ സൈക്കിളും സ്ത്രീധനമായി നല്‍കണമെന്നായിരുന്നു ഭര്‍ത്താവിന്റെ വീട്ടുകാരുടെ ആവശ്യം. എന്നാല്‍ നിര്‍ദനരായ യുവതിയുടെ പിതാവിന് ഇത്രയും തുക സ്ത്രീധനമായി നല്‍കാന്‍ കഴിഞ്ഞില്ല. സ്ത്രീധനം നല്‍കാത്തതിന് യുവതിയെ ഭര്‍ത്ത് വീട്ടുകാര്‍ ഉപദ്രവിക്കുക പതിവായിരുന്നു
ലണ്ടന്‍: ഡേറ്റിംഗ് വെബ്‌സൈറ്റില്‍ കണ്ടുമുട്ടിയ അഞ്ച് യുവതികളെ അമ്പതുകാരന്‍ ബലാത്സംഗം ചെയ്തു. ജാസണ്‍ ലോറന്‍സ് എന്നയാളാണ് പ്രതി. മാച്ച് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് വഴി പരിചയപ്പെട്ട യുവതികളെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. ആറാമത് ഒരു യുവതിയെ കൂടി പീഡിപ്പിക്കാന്‍ തന്ത്രം മെനയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
യു.കെയിലെ ഡെര്‍ബി ക്രൗണ്‍ കോടതിയില്‍ ഇയാള്‍ക്കെതിരായ വിചാരണ പുരോഗമിക്കുന്നു. രണ്ട് പ്രൊഫൈലുകള്‍ സൃഷ്ടിച്ചാണ് ഇയാള്‍ തന്റെ ഇരകളെ വീഴ്ത്തിയിരുന്നത്. സൈറ്റില്‍ പരിചയപ്പെടുന്ന യുവതികളുമായി ഫോണ്‍ മുഖേനയും ഇമെയില്‍ വഴിയും ഇയാള്‍ പരിചയം ഉറപ്പിക്കും. തുടര്‍ന്ന് തന്ത്രപൂര്‍വം താന്‍ ഒരുക്കുന്ന സ്ഥലങ്ങളില്‍ എത്തിച്ചാണ് പീഡനം നടത്തിയിരുന്നത്.
മൂന്ന് മില്യണ്‍ ഉപയോക്താക്കളുള്ള യു.കെയിലെ ഏറ്റവും വലിയ വെബ്‌സൈറ്റാണ് മാച്ച് ഡോട്ട് കോം.
അടുക്കളയില്‍ പാചകം എങ്ങനെ എളുപ്പത്തില്‍ ആക്കാന്‍ സാധിക്കുമെന്നാണ് സ്ത്രീകള്‍ തെരഞ്ഞുക്കൊണ്ടിരിക്കുന്നത്. ഇതിനായി പല ഉപകരണങ്ങളും വാങ്ങി കൂട്ടുകയെന്നത് വീട്ടമ്മമാരുടെ സ്ഥിരം ജോലിയാണ്. എന്നാല്‍, ഇപ്പൊഴും തേങ്ങ ചിരവുന്നത് വലിയ ബുദ്ധിമുട്ടുള്ള പ്രശ്‌നം തന്നെയാണ്. തേങ്ങ ചിരവാന്‍ മടിയുള്ള സ്ത്രീകളും ഇല്ലാതില്ല.വീട്ടമ്മമാരുടെ ഈ ബുദ്ധിമുട്ട് മനസിലാക്കിയ മലയാളി എഞ്ചിനീയര്‍ ഉഗ്രന്‍ കണ്ടുപിടിത്തവുമായി രംഗത്തെത്തി. ഇനി സമയം വേണ്ട, അധ്വാനവും വേണ്ട, ഈസിയായി തേങ്ങ ചിരവാം. മിനുട്ടിനുള്ളില്‍ ചിരവിയ തേങ്ങ ലഭിക്കും. ഇതിനായി അടുക്കളയിലേക്ക് സഹായിയെ വിളിക്കേണ്ടതില്ലെന്നാണ് പറയുന്നത്. കോക്കനട്ട് ഗ്രേറ്റര്‍ എന്ന പേരില്‍ ഇറക്കിയിരിക്കുന്ന പുതിയ ഉപകരണം നിങ്ങള്‍ക്കും പരീക്ഷിക്കാം.
മട്ടത്തില്‍ വില്‍സണ്‍ വര്‍ഗീസ് എന്ന എഞ്ചിനീയറിന്റെ മൂന്നു വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമായാണ് കോക്കനട്ട് ഗ്രേറ്റര്‍ നിര്‍മ്മിച്ചെടുത്തത്. മിനുട്ടിനുള്ളില്‍ ചിരവിയ തേങ്ങ നിങ്ങള്‍ക്ക് ലഭിക്കും. ഇതിനായി അടുക്കളയിലേക്ക് സഹായിയെ വിളിക്കേണ്ടതില്ല.
തന്റെ അമ്മയാണ് ഇങ്ങനെയൊരു ആശയം ആദ്യം പറഞ്ഞതെന്ന് വില്‍സണ്‍ പറയുന്നു. നീയൊരു എഞ്ചിനീയറല്ലേ, എന്തുകൊണ്ട് തേങ്ങ ചിരവാന്‍ ഉപകരണം ഉണ്ടാക്കി കൂടായെന്ന് ഒരു ദിവസം തന്റെ അമ്മ ചോദിക്കുകയുണ്ടായി. അമ്മയുടെ വാക്കുകളാണ് ഇങ്ങനെയൊരു കണ്ടുപിടിത്തതിനു പിന്നിലെന്നും അദ്ദേഹം പറയുന്നു. തേങ്ങയുടെ പാതിയെടുത്ത് ഈ മെഷീനിലേക്ക് വെച്ച് സ്വിച്ച് ഒന്ന് ഓണാക്കിയാല്‍ മാത്രം മതി. മിക്‌സി പോലൊരു ഉപകരണമാണിത്
കോക്കനട്ട് ഗ്രേറ്റര്‍ എങ്ങനെയാണ് പ്രവര്‍ത്തിപ്പിക്കേണ്ടതെന്ന് ഈ വീഡിയോ കാണുന്നതിലൂടെ മനസിലാകും
മാവേലിക്കര: ക്ലാസില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിനിക്ക് തലയില്‍ തേങ്ങ വീണ് പരിക്കേറ്റു. മാവേലിക്കര മറ്റം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ചെട്ടികുളങ്ങര ഈരേഴവടക്ക് കുഴിവേലില്‍ സോമരാജന്റെ മകള്‍ സാന്ദ്രയ്ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ സമീപവാസിയുടെ തെങ്ങില്‍ നിന്നും തേങ്ങ ക്ലാസ് മുറിയിലേക്ക് വീഴുകയായിരുന്നു. തേങ്ങയും ഓടിന്റെ ഭാഗങ്ങളും കുട്ടിയുടെ തലയില്‍ പതിക്കുകയായിരുന്നു. ഉടന്‍ തന്നെ തട്ടാരമ്പലത്തിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.