Latest News

അ​യ​ര്‍​ക്കു​ന്നം പു​ന്ന​ത്ര ക​മ്പ​നി​ക്ക​ട​വി​ൽ കി​ണ​ര്‍ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് പേ​ർ മ​ണ്ണി​ടി​ഞ്ഞു വീ​ണ് മ​രി​ച്ചു. പു​ന്ന​ത്ര സ്വ​ദേ​ശി​ക​ളാ​യ ജോ​യ്(49), സാ​ജു(44) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കി​ണ​റി​ന്‍റെ റിം​ഗ് സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.   വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. മ​ണ്ണി​ന് ബ​ല​ക്കു​റ​വാ​യ​തി​നാ​ല്‍ ബ​ലം വ​രു​ത്തു​ന്ന​തി​നാ​യാ​ണ് കി​ണ​റ്റി​ല്‍ റിം​ഗ് ഇ​റ​ക്കി​യ​ത്. ഇ​തി​നി​ടെ കി​ണ​റ്റി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത​ത്.   ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും ര​ണ്ടാ​മ​ത്തെ​യാ​ളു​ടെ മൃ​ത​ദേ​ഹം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഇന്ത്യൻ മുൻ നായകൻ എം.എസ്.ധോണിയുടെ ക്രിക്കറ്റ് കരിയറിനു തിരശീല വീഴുന്നതുമായി ബന്ധപ്പെട്ട് നിരവധി വാദപ്രതിവാദങ്ങളാണ് ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. ധോണി ഉചിതമായ തീരുമാനമെടുക്കണമെന്ന് മുതിർന്ന ഇന്ത്യൻ താരങ്ങളടക്കം നേരത്തെ വ്യക്‌തമാക്കിയതാണ്. ഇപ്പോൾ ഇതാ ധോണിയുടെ ക്രിക്കറ്റ് കരിയർ അവസാന ലാപ്പിലാണെന്ന് പറഞ്ഞിരിക്കുകയാണ് ഇതിഹാസ താരവും മുൻ ഇന്ത്യൻ നായകനുമായ കപിൽ ദേവ്.

ധോണിയുടെ കരിയർ അവസാന പാദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കപിൽ പറഞ്ഞു. ടി 20 ലോകകപ്പോടെ ധോണിയുടെ കരിയറിന്റെ കാര്യത്തിൽ അന്തിമ തീരുമാനമാകുമെന്നാണ് കപിൽ ദേവ് പറയുന്നത്. നോയ്‌ഡയിൽ നടന്ന എച്ച്‌സിഎൽ ഗ്രാൻഡ് ഇവന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഭാവി താരങ്ങൾക്കുവേണ്ടിയാണ് ഐപിഎൽ. ധോണി ഐപിഎല്ലിൽ കളിക്കുന്നതിൽ അതിശയമൊന്നും തോന്നുന്നില്ല. ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉണ്ടാകണമെങ്കിൽ ധോണി കുറച്ചു കളികൾ നിർബന്ധമായും കളിക്കണം. അതിന്റെ അടിസ്ഥാനത്തിലായിരിക്കണം ധോണിയെ ടി 20 സ്‌ക്വാഡിൽ ചേർക്കേണ്ടത്,” കപിൽ ദേവ് പറഞ്ഞു.

“ധോണിയുടെ ഒരു ആരാധകൻ എന്ന നിലയിൽ അദ്ദേഹം ടി 20 ലോകകപ്പ് കളിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ, ഒരു ക്രിക്കറ്റ് താരം എന്ന നിലയിൽ അതെല്ലാം ക്രിക്കറ്റ് മാനേജ്‌മെന്റ് തീരുമാനിക്കണമെന്നാണ് എന്റെ നിലപാട്. ധോണി ഐപിഎല്ലിൽ കളിക്കുന്നതല്ല വലിയ കാര്യം. അടുത്ത പത്ത് വർഷത്തേക്ക് ഇന്ത്യയ്‌ക്ക് അഭിമാനിക്കാവുന്ന താരങ്ങൾ ഐപിഎല്ലിൽ നിന്നു ഉയർന്നുവരുന്നതാണ് കാര്യം. കുറേ നാളായി ധോണി ടീമിനുവേണ്ടി കളിക്കുന്നില്ല. ഇന്ത്യൻ ടീമിൽ തുടർച്ചയായി കുറച്ചു കളികൾ അദ്ദേഹം കളിക്കണമെന്നാണ് അഭിപ്രായം. അതിനുശേഷമായിരിക്കണം ടി 20 ലോകകപ്പിലേക്ക് പരിഗണിക്കേണ്ടത്. ക്രിക്കറ്റ് കരിയറിൽ അവസാന കാലത്തിലൂടെയാണ് ധോണി ഇപ്പോൾ കടന്നുപോകുന്നത്.” കപിൽ ദേവ് പറഞ്ഞു.

ശാസ്ത്രലോകത്ത് ഇതുവരെ റെക്കോര്‍ഡ് ചെയ്യപ്പെട്ടതില്‍വെച്ച് ഏറ്റവുംവലിയ കോസ്മിക് സ്ഫോടനം കണ്ടെത്തിയതായി ഗവേഷകര്‍. ഭൂമിയിൽ നിന്ന് 390 മീറ്റർ പ്രകാശവർഷം അകലെയുള്ള ഒഫിയൂച്ചസ് ഗാലക്സി ക്ലസ്റ്ററിലെ അതിശക്തമായ തമോഗര്‍ത്തത്തിലാണ് സ്ഫോടനം ഉണ്ടായതെന്ന് കരുതപ്പെടുന്നു. 14 ബില്യൺ (1400കോടി) വർഷങ്ങൾക്കുമുമ്പ് നടന്ന മഹാവിസ്ഫോടനത്തിനുശേഷം പ്രപഞ്ചം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ സ്ഫോടനമാണ് അതെന്ന് ഗവേഷകര്‍ പറയുന്നു. അന്താരാഷ്ട്ര തലത്തിലുള്ള വിവിധ ജ്യോതിശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും കൂട്ടായ്മയാണ് ബഹിരാകാശ-അധിഷ്ഠിത ദൂരദർശിനികളിൽ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് സ്ഫോടനത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

390 ദശലക്ഷം പ്രകാശവർഷം അകലെയുള്ള ഒഫിയൂച്ചസ് ഗാലക്സി ക്ലസ്റ്ററിൽ ഉണ്ടായ ഈ അഭൂതപൂർവമായ സ്ഫോടനത്തിന് നേരത്തെ റെക്കോര്‍ഡ് ചെയ്യപ്പെട്ട സ്ഫോടനത്തെക്കാള്‍ അഞ്ചിരട്ടി ഊര്‍ജ്ജമെങ്കിലും ആവശ്യമാണ്‌. ആയിരക്കണക്കിന് താരാപഥങ്ങൾ, വാതക പ്രവാഹങ്ങൾ, ഇരുണ്ട ദ്രവ്യത്തിന്റെ കൂട്ടങ്ങൾ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഗാലക്സി ക്ലസ്റ്ററിന്റെ ഹൃദയഭാഗത്താണ് ഭീമന്‍ തമോഗര്‍ത്തമുള്ളത്. അത് ബഹിരാകാശത്തേക്ക് ടൺ കണക്കിന് ദ്രവ്യവും ഊർജ്ജവും പുറന്തള്ളിയതായി ഗവേഷകർ വിശ്വസിക്കുന്നു. അത് ബഹിരാകാശത്തും ഭൂമിയിലുമുള്ള നിരീക്ഷണ കേന്ദ്രങ്ങള്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

‘താരാപഥങ്ങളുടെ കേന്ദ്രങ്ങളിൽ മഹാ സ്ഫോടനങ്ങള്‍ ഇതിനു മുന്‍പും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് ശരിക്കും അതിലുമെത്രയോ മടങ്ങ്‌ വലുതാണ്‌’ എന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഇന്റർനാഷണൽ സെന്റർ ഫോർ റേഡിയോ ആസ്ട്രോണമി ഗവേഷണ വിഭാഗത്തിലെ ജ്യോതിശാസ്ത്രജ്ഞയായ മെലാനി ജോൺസ്റ്റൺ-ഹോളിറ്റ് പറഞ്ഞു. ആസ്ട്രോഫിസിക്കൽ ജേണലിൽ വിശദമായ പഠനം പ്രസിദ്ധീകാരിച്ചിട്ടുണ്ട്. നാസയുടെ ചന്ദ്ര എക്സ്-റേ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ എക്സ്എംഎം-ന്യൂട്ടൺ ഒബ്സർവേറ്ററിയില്‍ നിന്നുമുള്ള ക്സ്-റേ ഡാറ്റയും, പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ മർച്ചിസൺ വൈഡ്ഫീൽഡ് അറേയിൽ നിന്നും ഇന്ത്യയിലെ ജയന്റ് മെട്രോവേവ് റേഡിയോ ദൂരദർശിനിയിൽ നിന്നുമുള്ള റേഡിയോ ഡാറ്റയും തമ്മില്‍ ചേര്‍ത്തുവച്ചു കൊണ്ടുള്ള പഠനമാണ് സ്ഫോടനത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

‘എവിടെ, ഈ ഗ്രൗണ്ടിലെ പിച്ച് എവിടെ?’ – ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ കന്നി തോൽവിക്ക് ആതിഥേയരായ ന്യൂസീലൻഡിനോട് പകരം വീട്ടാനിറങ്ങുന്ന ഇന്ത്യ, ക്രൈസ്റ്റ് ചർച്ചിൽ നടക്കുന്ന രണ്ടാം ടെസ്റ്റിലും കുറച്ചു ബുദ്ധിമുട്ടും! പച്ചപ്പുള്ള പിച്ചൊരുക്കി ഒന്നാം ടെസ്റ്റിൽ ഇന്ത്യയെ എറിഞ്ഞിട്ട ന്യൂസീലൻഡ്, രണ്ടാം ടെസ്റ്റിനായും തയാറാക്കിയിരിക്കുന്നത് സമാനമായ പിച്ച് തന്നെ. ക്രൈസ്റ്റ്ചർച്ചിലെ ഹേഗ്‍ലി ഓവലിൽ നടക്കുന്ന മത്സരത്തിനായി തയാറാക്കിയിരിക്കുന്ന പിച്ച് കണ്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) തന്നെ ‘കിളി പോയി’. മൈതാനത്തിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ‘പിച്ച് എവിടെ’യെന്ന് കണ്ടെത്താൻ ആരാധകരെ വെല്ലുവിളിച്ചിരിക്കുകയാണ് ബിസിസിഐ. പച്ചപ്പു നിറഞ്ഞ പിച്ചൊരുക്കിയ ന്യൂസീലൻഡിനിട്ട് ഒരു ‘കൊട്ടാ’ണ് ലക്ഷ്യമെന്ന് വ്യക്തം.

പിച്ചും ഔട്ട്ഫീൽഡും തമ്മിലുള്ള വ്യത്യാസം തീർത്തും നേരിയതാണെന്ന് വ്യക്തമാക്കുന്നതാണ് ബിസിസിഐ ട്വീറ്റ് ചെയ്ത ചിത്രം. ആകെ മൊത്തം ഒരു പച്ചപ്പു മാത്രം. ഒന്നാം ടെസ്റ്റിൽ ഒൻപതു വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിക്കും അഞ്ച് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ടിനും ഈ പിച്ച് കണ്ട് ആവേശം ഇരട്ടിയായിക്കാണും. ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെയാകട്ടെ, മുട്ടിടിക്കുന്നുണ്ടാകുമെന്നും തീർച്ച! ആദ്യ ടെസ്റ്റ് നടന്ന വെല്ലിങ്ടനിലെ അതേ സാഹചര്യങ്ങൾ തന്നെയാണ് ക്രൈസ്റ്റ്ചർച്ചിലും പ്രതീക്ഷിക്കുന്നതെന്ന ഇന്ത്യൻ ഉപനായകൻ അജിൻക്യ രഹാനെയുടെ വാക്കുകളും ഇതിനോടു ചേർത്തുവായിക്കണം.

‘സാധാരണയായി മത്സരത്തിനു മുൻപ് ഞാൻ വിക്കറ്റ് ശ്രദ്ധിക്കാറില്ല. നോക്കൂ, വെല്ലിങ്ടനിൽ നമ്മൾ പ്രതീക്ഷിച്ചതു തന്നെയാണ് ലഭിച്ചത്. അതു തന്നെയാണ് ഇവിടെയും പ്രതീക്ഷിക്കുന്നത്. ഇന്ത്യ എ ഇവിടെ അനൗദ്യോഗിക ടെസ്റ്റ് മത്സരം കളിച്ചിരുന്നു. അന്ന് ടീമിലുണ്ടായിരുന്ന ഹനുമ വിഹാരി ഇവിടുത്തെ പിച്ച് കുറച്ചുകൂടി ഭേദമാണെന്നാണ് പറഞ്ഞത്. ഈ വിക്കറ്റിൽ മികച്ച പേസും ബൗൺസും ലഭിക്കും. മത്സരത്തിന്റെ ആദ്യ ദിവസം തന്നെ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി അതിനനുസരിച്ച് കളി രൂപപ്പെടുത്തേണ്ടിവരും’ – മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ട രഹാനെ പറഞ്ഞു.

വെല്ലിങ്ടനിലെ ബേസിൻ റിസർവിൽ സൗത്തിക്കും ബോൾട്ടിനും മുന്നിൽകീഴടങ്ങിയ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് കടുകട്ടി പരീക്ഷണമായിരിക്കും ക്രൈസ്റ്റ്ചർച്ചിലും. മായങ്ക് അഗർവാളിനെയും ഒരു പരിധി വരെ അജിൻക്യ രഹാനെയെയും മാറ്റിനിർത്തിയാൽ ട്രെന്റ് ബോൾട്ട് – ടിം സൗത്തി – കൈൽ ജയ്മിസൻ കൂട്ടുകെട്ടിനു മുന്നിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ വിറച്ചത് ആരാധകർ മറന്നിട്ടില്ല. ക്യാപ്റ്റൻ വിരാട് കോലി, പൃഥ്വി ഷാ, ചേതേശ്വർ പൂജാര എന്നിവർക്കെല്ലാം ഇവരുടെ മുന്നിൽ മുട്ടിടിച്ചു. മിന്നും താരം നീൽ വാഗ്‌നറും മത്സര സജ്ജനായതോടെ ഇന്ത്യയെ കാത്തിരിക്കുന്നത് കൂടുതൽ കനത്ത വെല്ലുവിളിയാകുമെന്ന് തീർച്ച.

 

കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, പ്രാഥമിക നിഗമനം. ശ്വാസകോശത്തിലും വയറ്റിലും ചെളിയും വെള്ളവും കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം തിരുവനന്തപുരം മെഡി. കോളജില്‍ പൂര്‍ത്തിയായി. ഉപദ്രവിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ല. കാലുതെറ്റി വെള്ളത്തിൽ വീണതാകാമെന്ന് നിഗമനം.

ഉപദ്രവിപ്പിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ല. കാലുതെറ്റി വെള്ളത്തില്‍ വീണതാകാന്‍ സാധ്യതയെന്നും നിഗമനം. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോയി

കൊല്ലം ഇളവൂരിൽ നിന്നു കാണാതായ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. വീടിൽ നിന്ന് നാനൂറ് മീറ്ററോളം മാറി ഇത്തിക്കരയാറ്റിലാണ് ആറു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ദേവനന്ദയെ കണ്ടെത്താനായി ഒരു പകലും ഒരു രാത്രിയും നീണ്ട പൊലീസിന്റെ ഓട്ടം ചെന്നവസാനിച്ചത് ഇത്തിക്കരയാറിന്റെ മറു കരയിൽ. വീട്ടിൽ നിന്ന് നാനൂറ് മീറ്റർ മാത്രം അകലെ ആറ്റിൽ കുറ്റിക്കാടിനോടു ചേർന്നു കമിഴ്ന്നു കിടക്കുന്ന നിലയിലാണ് ആ കുഞ്ഞു ശരീരം കണ്ടെത്തിയത്.

പിഞ്ചുമകൾ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിൽ വിദേശത്ത് നിന്ന് നാട്ടിലെത്തിയ അച്ഛൻ പ്രദീപ് മകളുടെ ചേതനയറ്റ ശരീരം കണ്ട് കുഴഞ്ഞു വീണു. വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരിയെ വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് കാണാതായത്. അമ്മ ധന്യ കുട്ടിയെ സ്വീകരണ മുറിയിൽ ഇരുത്തിയ ശേഷമാണ് തുണി അലക്കാൻ പോയത്. പത്തു മിനിറ്റിന് ശേഷം മടങ്ങി എത്തിയപ്പോൾ ദേവനന്ദ വീട്ടിലുണ്ടായിരുന്നില്ല.

അടച്ചിട്ടിരുന്ന വീടിന്റെ മുൻ ഭാഗത്തെ കതക് പകുതി തുറന്നു കിടക്കുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം അച്ഛൻ പ്രദീപിന്റെ കുടവട്ടൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. വാക്കനാട് സരസ്വതി വിദ്യാനികേതൻ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു മരിച്ച ദേവനന്ദ.

ദേവനന്ദ ജീവനോടെ മടങ്ങി വരുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. പക്ഷേ ഈ ഇത്തിക്കരയാറ് ആ കുഞ്ഞു ജീവൻ കവർന്നെടുത്തു.

നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്‌താരം തുടരുന്നു. നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്, നടി സംയുക്‌ത വർമ എന്നിവരെ ഇന്നു വിസ്‌തരിക്കും. നടൻ കുഞ്ചാക്കോ ബോബനെയും ഇന്നു വിസ്‌തരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, കുഞ്ചാക്കോ ബോബൻ കേരളത്തിൽ ഇല്ലാത്തതിനാൽ വിസ്‌താരം മറ്റൊരു ദിവസത്തേക്ക് മാറ്റി. അടച്ചിട്ട കോടതി മുറിയിലായിരിക്കും വിസ്‌താരം നടക്കുക. സംവിധായകൻ വി.എ.ശ്രീകുമാറിനെ അടുത്ത ദിവസം വിസ്‌തരിക്കും.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശൃങ്ങൾ പകർത്തിയ കേസിൽ നടി മഞ്ജു വാര്യരെ കഴിഞ്ഞ ദിവസം പ്രത്യേക കോടതി വിസ്‌തരിച്ചിരുന്നു. ഇന്നലെ വെെകീട്ടോടെയാണ് മഞ്ജുവിന്റെ വിസ്‌താരം പൂർത്തിയായത്. ക്വട്ടേഷന്‍ നല്‍കി നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജുവാര്യര്‍ ആരോപിച്ചിരുന്നു. നടന്‍ ദിലീപ് പ്രതിയായ കേസിലെ പ്രധാന സാക്ഷികളിലൊരാളായ മഞ്ജുവിന്റെ മൊഴി ഏറെ നിർണായകമായാണ് കരുതുന്നത്.

അതേസമയം, നടി ബിന്ദു പണിക്കര്‍, നടന്‍ സിദ്ദിഖ് എന്നിവരുടെ വിസ്താരം ഇന്നലെ നടന്നില്ല. ഇവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റി. കേസിൽ, സാക്ഷികളായ നടി രമ്യ നമ്പീശൻ, സഹോദരൻ രാഹുൽ, സംവിധായകൻ ലാലിന്റെ ഡ്രൈവർ എന്നിവരെ പ്രത്യേക കോടതി നേരത്തെ വിസ്തരിച്ചിരുന്നു.

കേസിൽ ദിലീപ് പ്രതിചേർക്കപ്പെടുന്നതിന് മുമ്പ് തന്നെ ഗൂഢാലോചന നടന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയ വ്യക്തിയാണ് മഞ്ജു. കേസിൽ വഴിത്തിരിവായതും ഈ പ്രസ്താവന തന്നെയായിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിരോധം ഉണ്ടെന്ന് വിശദീകരിച്ച് അതിനുള്ള കാരണങ്ങളും ചൂണ്ടിക്കാട്ടി പ്രൊസിക്യുഷൻ മഞ്ജുവിനെ പ്രധാന സാക്ഷിയാക്കുകയും ചെയ്തു. ഇക്കാരണങ്ങളാലാണ് മഞ്ജുവിന്റെ മൊഴി നിര്‍ണായകമാകുന്നത്.

നേരത്തേ കേസില്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ വിടുതല്‍ ഹര്‍ജി പ്രത്യേക കോടതി തള്ളിയിരുന്നു. ദൃശ്യങ്ങളുടെ ആധികാരികത ചോദ്യം ചെയ്താണ് ദിലീപ് കോടതിയെ സമീപിച്ചത്. കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. 2017 ഫെബ്രുവരി 18-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 136 സാക്ഷികളെയാണ് ആദ്യഘട്ടത്തിൽ കോടതി വിസ്തരിക്കുന്നത്. 35 ദിവസം കൊണ്ട് ആദ്യഘട്ട വിചാരണ പൂർത്തിയാക്കും.

ഇത്തിക്കരയാറ്റില്‍ ജീവന്‍ പൊലിഞ്ഞ കൊച്ചു മിടുക്കി ദേവനന്ദയ്ക്ക് ആദരാഞ്ജലികളുമായി മലയാള സിനിമാലോകം. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, അജു വര്‍ഗീസ്‌, നിവിന്‍ പോളി തുടങ്ങിയവരാണ് സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ ദുഃഖം രേഖപ്പെടുത്തിയത്.

കൊല്ലം പള്ളിമൺ ഇളവൂരിൽ തളത്തിൽമുക്ക് ധനേഷ് ഭവനിൽ പ്രദീപിന്റെയും ധന്യയുടെയും മകളായ ദേവനന്ദയെ ഇന്നലെ രാവിലെ 10 മണിയോടെയാണ് വീട്ടിൽ നിന്നു കാണാതാകുന്നത്. വീടിന്റെ പിന്നിൽ തുണി കഴുകുകയായിരുന്ന അമ്മ ധന്യ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. ദേവനന്ദയെ വീട്ടിലെ സോഫയിൽ ഇരുത്തിയ ശേഷമാണ് ധന്യ തുണി കഴുകാൻ പോയത്.

ധന്യ തുണി കഴുകാൻ പോയ നേരത്ത് ദേവനന്ദ പുറത്തിറങ്ങിയതാകുമെന്നാണ് നിഗമനം. വീടിനു തൊട്ടടുത്ത് തന്നെയാണ് ഇത്തിക്കരയാറ്. പുഴയിൽ കുട്ടി കാൽ തെറ്റി വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിയെ കാണാതായ വിവരമറിഞ്ഞ് വിദേശത്തുള്ള പിതാവ് പ്രദീപ് കേരളത്തിലെത്തി. അദ്ദേഹമാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ആ​ല​പ്പു​ഴ: ച​മ്പ​ക്കു​ള​ത്ത് ഏ​ഴാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പി​താ​വി​ന്‍റെ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ. ച​മ്പ​ക്കു​ളം സ്വ​ദേ​ശി പ്ര​തീ​ഷ് (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.   നെ​ടു​മു​ടി പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്‍​ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു.

ഇ​റാ​നി​ൽ കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ഭീ​തി​ജ​ന​ക​മാ​യി പ​ട​രു​ന്നു. ഇ​തു​വ​രെ രാ​ജ്യ​ത്ത് 26 പേ​ർ വൈ​റ​സ് ബാ​ധ​മൂ​ലം മ​രി​ച്ചു. ചൈ​ന​യ്ക്കു പു​റ​ത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധ​മൂ​ലം ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ മ​രി​ച്ച​ത് ഇ​റാ​നി​ലാ​ണ്. ഇ​തു​വ​രെ 245 പേ​ർ​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഒ​റ്റ ദി​വ​സം 106 പേ​ർ​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. ഈ ​മാ​സം 19 ന് ​ആ​ദ്യ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​റ്റ ദി​വ​സം ഇ​ത്ര​യ​ധി​കം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

ഇ​തി​നി​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​സൗ​ബേ എ​ബ്റ്റേ​ക്ക​റി​നും കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ രോ​ഗം ഗു​രു​ത​ര​മ​ല്ലെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. നേ​ര​ത്തെ ഡെ​പ്യൂ​ട്ടി ആ​രോ​ഗ്യ​മ​ന്ത്രി ഇ​രാ​ജ് ഹ​രി​ച്ചി​ക്ക് കൊ​റോ​ണ​രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. മ​ന്ത്രി​ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മ​റ്റൊ​രു രാ​ഷ്‌​ട്രീ​യ നേ​താ​വാ​യ മ​ഹ​മൂ​ദ് സ​ദേ​ഗി​യും ത​നി​ക്ക് കൊ​റോ​ണ ബാ​ധി​ച്ചെ​ന്നു പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വിച്ചിരുന്നു.

കൊ​ല്ലം: ഏ​ഴു​വ​യ​സു​കാ​രി ദേ​വ​ന​ന്ദ​യെ ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ടി​ന് സ​മീ​പ​ത്തെ ഇ​ത്തി​ക്ക​ര​യാ​റ്റി​ല്‍ നി​ന്നാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സി​ന്‍റെ മു​ങ്ങ​ല്‍ വി​ദ​ഗ്ധ​രാ​ണ് കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ല്‍ ആ​റ്റി​ല്‍ ക​ണ്ടെ​ത്തി​യ​ത്.   വീ​ട്ടി​ൽ​നി​ന്ന് കു​റെ അ​ക​ല​ത്തു​ള്ള പ​ള്ളി​ക്ക​ലാ​റ്റി​ലാ​ണ് രാ​വി​ലെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. കു​റ്റി​ക്കാ​ടി​നോ​ടു ചേ​ര്‍​ന്നു വെ​ള്ള​ത്തി​ല്‍ ക​മി​ഴ്ന്നു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. അ​മ്മ തു​ണി ക​ഴു​കാ​ൻ പോ​കു​ന്ന​തി​നി​ടെ ഇ​ത്ര​യും ദൂ​രം കു​ട്ടി​വ​രി​ല്ലെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് പ​രി​സ​ര​വാ​സി​ക​ൾ. മാ​ത്ര​മ​ല്ല ഒ​റ്റ​യ്ക്ക് പു​റ​ത്തി​റ​ങ്ങു​ന്ന സ്വ​ഭാ​വം കു​ട്ടി​ക്കി​ല്ലെ​ന്നും അ​വ​ർ പ​റ​യു​ന്നു.

പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് സി​റ്റി​പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നാ​ട്ടു​കാ​ർ​ക്ക് ഉ​റ​പ്പു​ന​ൽ​കി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ പു​ഴ കേ​ന്ദ്രീ​ക​രി​ച്ചു ത​ന്നെ​യാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.  വ്യാ​ഴാ​ഴ്ച മു​ത​ൽ വ​ൻ​ജ​നാ​വ​ലി​യാ​ണ് ഇ​ള​വൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യി​രു​ന്ന​ത്. രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യെ​ന്ന വി​വ​രം അ​റി​ഞ്ഞ​തോ​ടെ വ​ൻ​ജ​നാ​വ​ലി​യാ​ണ് വീ​ട്ടി​ലും പ​രി​സ​ര​ത്തും ത​ടി​ച്ചു​കൂ​ടി​നി​ൽ​ക്കു​ന്ന​ത്.​ഇ​വ​രെ​ല്ലാം​ത​ന്നെ കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ലെ ആ​ശ​ങ്ക​പോ​ലീ​സി​നെ അ​റി​യി​ച്ചു.

RECENT POSTS
Copyright © . All rights reserved