സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിലെ പ്രമുഖ മലയാളി വ്യവസായിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിച്ച കേസ്സിൽ ലക്ഷങ്ങളുടെ ശിക്ഷ വാങ്ങിയ മറുനാടൻ മലയാളിയുടെയും ബ്രിട്ടീഷ് മലയാളിയുടെയും ഉടമയായ ഷാജൻ സ്കറിയയ്‌ക്കെതിരെ മൂന്നാമതൊരു കേസ് കൂടി ഫയൽ ചെയ്യാൻ ഒരുങ്ങുന്നു ഇന്റർനാഷണൽ അറ്റോർണി ജനറലായ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവൽ . ഷാജന്റെ യുകെയിലെയും ഇന്ത്യയിലെയും ഓൺലൈൻ പത്രങ്ങളായ ബ്രിട്ടീഷ് മലയാളിയുടെയും മറുനാടൻ മലയാളിയുടെയും ഉടമ താൻ അല്ല എന്ന് കള്ള സത്യവാങ്മൂലം സമർപ്പിച്ച ഷാജൻ സക്റിയയ്‌ക്കെതിരെയാണ് വ്യവസായിയും അഭിഭാഷകനുമായ സുഭാഷ് ജോർജ്ജ് മാനുവൽ യുകെയിൽ കോടതിയലക്ഷ്യത്തിന് കേസ്സ് ഫയൽ ചെയ്യാൻ ഒരുങ്ങുന്നത്. കോടതി വിധിച്ച ലക്ഷങ്ങളുടെ നഷ്‌ടപരിഹാരം നല്കാതെ രക്ഷപെടാൻവേണ്ടിയാണ് പുതിയ കള്ളങ്ങളും , തെറ്റിധാരണ ജനകമായ രേഖകളും നിറച്ച സത്യവാങ്മൂലം ഷാജൻ കോടതിയിൽ സമർപ്പിച്ചത് .
കഴിഞ്ഞ കുറെ വർഷങ്ങളായി ഷാജനെതിരെ സുഭാഷ് ജോർജ്ജ് ഫയൽ ചെയ്ത സിവിൽ കേസ്സിലും ക്രിമിനൽ കേസ്സിലുമായി വക്കീൽ ഫീസ്സടക്കം ഒന്നരകോടിയോളം രൂപ സുഭാഷ് ജോർജ്ജിന് നല്കണമെന്ന് ഷാജനെതിരെ കോടതി വിധിയുണ്ടായിരുന്നു . തന്നോട് ക്ഷമിക്കണമെന്നും ക്രിമിനൽ കേസ്സിൽ വിധി വന്നാൽ തനിക്ക് ഇന്ത്യയിൽ വക്കീലായി എൻറോൾ ചെയ്യാൻ കഴിയില്ലെന്നും , അതുകൊണ്ട് നഷ്‌ടപരിഹാരവും കോടതി ചിലവും വാങ്ങി , തന്റെ പത്രങ്ങളിലെ വായനക്കാരെ അറിയിക്കാതെ കേസ്സൊതുക്കി , ക്രിമിനൽ കേസ്സിൽ നിന്ന് ഒഴിവാക്കിതരണമെന്നും ആവശ്യപ്പെട്ട് ഷാജൻ സ്കറിയ അഡ്വ : സുഭാഷ് ജോർജ്ജിന്റെ കാലുപിടിച്ചിരുന്നു . തുടർന്ന് സുഭാഷിന്റെ കാരുണ്യത്താൽ ക്രിമിനല്‍ കേസ്സില്‍ 35000 പൗണ്ട് നഷ്‌ടപരിഹാരവും , മുഴുവൻ കോടതി ചിലവുമടച്ച് ഷാജൻ ജയിൽ ശിക്ഷയിൽ നിന്ന് മാത്രം രക്ഷപ്പെട്ടിരുന്നു.
ക്രിമിനൽ കേസ്സിന് പുറമെ സുഭാഷ് ഫയൽ ചെയ്ത സിവിൽ കേസ്സിൽ വാദം കേട്ട കോടതി 45000 പൗണ്ട് പിഴയും കോടതി ചിലവും നല്കവാൻ വിധി പുറപ്പെടുവിച്ചിരുന്നു. നഷ്‌ടപരിഹാരവും കോടതി ചിലവുകളും അടക്കം ഒരു കോടി രൂപയോളം തുക ഷാജൻ സുഭാഷ് ജോർജ്ജിന് സിവിൽ കേസ്സിൽ മാത്രം നൽകാൻ ബാക്കിയുണ്ടായിരുന്നു. ഈ തുക നൽകാൻ തനിക്ക് മാർഗ്ഗമില്ലെന്നും രണ്ട് ഓൺലൈൻ പത്രങ്ങളും തന്റേതല്ലെന്നും , തന്റെ പേരിൽ മറ്റ് സ്വത്തു വകകളൊന്നുമില്ലെന്നും കാട്ടി സത്യവാങ് മൂലം സമർപ്പിച്ചിരിക്കുകയാണ് ഇപ്പോൾ ഷാജൻ. ഈ സത്യവാങ് മൂലത്തിൽ ഷാജൻ നൽകിയ കള്ളങ്ങൾക്കെതിരെയാണ് സുഭാഷ് ജോർജ്ജ് കോടതിയലക്ഷ്യത്തിന് ( Contempt of court ) കേസ് ഫയൽ ചെയ്യുന്നത്.
സുഭാഷിന് നൽകുവാൻ തന്റെ കൈയ്യിൽ പണം ഇല്ല എന്ന് അറിയിച്ച ഷാജനോട് നേരിട്ട് യുകെയിൽ എത്തി രേഖകൾ സമർപ്പിക്കുവാൻ കോടതി ആവശ്യപ്പെടുകയായിരുന്നു . അങ്ങനെ കോടതി വിളിപ്പിച്ചതനുസരിച്ച് 2020 ജനുവരി ഏഴാം തീയതി തിരുവനന്തപുരത്ത് നിന്ന് യുകെയിലെത്തിയ ഷാജൻ ലണ്ടനിലെ ഹൈക്കോടതിയിലാണ് നിരവധി കള്ള രേഖകൾ അടങ്ങിയ സത്യവാങ്മൂലം സമർപ്പിച്ചത് . തന്റെ പേരിൽ സ്വത്തുക്കളൊന്നുമില്ല എന്ന് വരുത്തി തീർക്കുവാൻ കള്ള രേഖകളുണ്ടാക്കി തന്റെ രണ്ട് പത്രങ്ങളുടെയും ഉടമസ്ഥാവകാശം മറ്റ് ചില വ്യക്തികളിലേയ്ക്ക് ഷാജൻ മാറ്റിയിരുന്നു . യുകെയിലെ പത്രമായ ബ്രിട്ടീഷ് മലയാളി തോമസ് മാത്യു എന്ന ആളിന് വിറ്റെന്നും , ഇന്ത്യയിലെ പത്രമായ മറുനാടൻ മലയാളി തന്റെ പാർണറായ ആൻ മരിയയ്ക്ക് വെറുതെ നൽകിയെന്നുമുള്ള രേഖകളാണ് ഷാജൻ കോടതിയിൽ സമർപ്പിച്ചത് .
എന്നാൽ മറ്റൊരാൾക്ക് വിറ്റ ഈ രണ്ട് പത്രങ്ങളുടെയും ” ട്രേഡ് മാർക്ക് ” വിറ്റു എന്ന് പറയുന്ന തീയതിക്ക് ശേഷവും ഷാജൻ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തതിന്റെ തെളിവുകളാണ് സുഭാഷ് ജോർജ്ജ് കോടതിയിൽ സമർപ്പിച്ചത് . നിങ്ങളുടേതല്ലാത്ത പത്രത്തിന്റെ പേരിൽ വീണ്ടും നിങ്ങൾക്ക് എങ്ങനെയാണ് ട്രേഡ് മാർക്ക് അവകാശത്തിന് അപേക്ഷിക്കാൻ കഴിയുന്നത് എന്ന ചോദ്യത്തിന് മുന്നിൽ ഷാജൻ വീണ്ടും കുടുങ്ങുകയായിരുന്നു . കോടതിയെ തെറ്റിദ്ധരിപ്പിച്ച് പണം നല്കാതിരിക്കുവാനായിരുന്നു തന്റെ ബിനാമികളുടെ പേരിലേയ്ക്ക് പത്രത്തിന്റെ ഉടമസ്ഥാവകാശം ഷാജൻ മാറ്റിയത് . എന്നാൽ ഈ ബിനാമി ഇടപാടുകൾ നടത്തിയത് ക്രിമിനൽ കേസിലും , സിവിൽ കേസിലും ഷാജൻ ശിക്ഷിക്കപ്പെട്ടതിന് ശേഷമാണെന്നും , നഷ്‌ടപരിഹാരം നല്കാതിരിക്കാനുള്ള ഷാജന്റെ കുബുദ്ധിയാണെന്നും പ്രഥമദൃഷ്ട്യ കോടതിക്ക് തെളിഞ്ഞു കഴിഞ്ഞു .
ഷാജന്റെ പത്രങ്ങളുടെ ഉടമസ്ഥാവകാശം തോമസ് മാത്യുവിനും , ആൻ മരിയയ്ക്കും നൽകിയതായി കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചതുകൊണ്ട് തന്നെ ഈ രണ്ട് പത്രങ്ങളുടെയും പൂർണ്ണ അവകാശം ഇതിനോടകം ഈ രണ്ട് വ്യക്തികളുടേതായി മാറി കഴിഞ്ഞു. കള്ള രേഖകൾ സമർപ്പിച്ച ഷാജനെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കുന്നതോടൊപ്പം , ബിനാമി ഇടപാടുകൾക്ക് കൂട്ട് നിന്ന വ്യക്തികൾക്കും , പണം നൽകി ഷാജനെക്കൊണ്ട് വ്യാജ വാർത്തകൾ എഴുതിച്ച യുകെയിലെ മറ്റ് ബിസ്സിനസ്സുകാരിലേയ്ക്കുമാണ് ഈ കേസിന്റെ തുടരന്വേഷണം നീങ്ങുവാൻ പോകുന്നത്.
വെറും അറുനൂറ്റിയമ്പത് പൗണ്ട് നഷ്‌ടപരിഹാരം നൽകി അവസാനിപ്പിക്കേണ്ട കേസ്സിലാണ് ഇപ്പോൾ നഷ്‌ടപരിഹാര തുകയും , ഷാജന്റയും സുഭാഷിന്റെയും വക്കീൽ ഫീസ്സുമടക്കം രണ്ട് കോടി രുപയ്ക്ക് മുകളിൽ ഷാജന് ചിലവാക്കേണ്ടി വരുന്നത് . ഈ കേസ്സിനായി ലക്ഷങ്ങൾ മുടക്കി നിരവധി തവണയാണ് ഷാജൻ കോടതി നടപടികൾക്കായി ഇന്ത്യയിൽ നിന്നും യുകെയിലേയ്ക്ക് വരേണ്ടി വന്നത് . സിവിൽ കേസ്സിൽ ഷാജനെതിരെ വിധി വന്നതുകൊണ്ട് തന്നെ , കള്ള രേഖകൾ സമർപ്പിച്ച് നഷ്‌ടപരിഹാരം നൽകുവാൻ വൈകുതോറും സുഭാഷിന് കൂടുതൽ തുക നഷ്‌ടപരിഹാരമായി നല്കകേണ്ട അവസ്ഥയാണ് ഷാജന് ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
യുകെയിലെ നിയമം അനുസരിച്ച് കള്ള രേഖകൾ സമർപ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതും , കോടതിയുടെ സമയവും പണവും നഷ്‌ടപ്പെടുത്തുന്നതും ഗുരുതരമായ കോടതിയലക്ഷ്യവും ക്രിമിനൽ കുറ്റവുമാണ്. ഇന്ത്യയിലെ നിയമവ്യവസ്ഥകളെ നിസ്സാരമായി കാണുന്ന ഷാജൻ യുകെ കോടതിയിൽ കാണിച്ച ഈ ക്രിമിനൽ കുറ്റം ഒരിക്കൽ സുഭാഷ് ദയാപൂർവ്വം ഒഴിവാക്കി നൽകിയ ജയിൽ ശിക്ഷയിലേയ്ക്ക് കൊണ്ടെത്തിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു . പണത്തിന് വേണ്ടി വ്യാജവാർത്തകൾ എഴുതുന്നവർക്കും , അതിന് പ്രേരിപ്പിക്കുന്നവർക്കും , ഒരു കള്ളം മറയ്ക്കാൻ നൂറ് കള്ളങ്ങൾ നിരത്തി വർഷങ്ങളോളം കേസ്സുകളിച്ച് സ്വന്തം ജീവിതവും പണവും നഷ്‌ടപ്പെടുന്ന ഷാജൻ സ്കറിയയുടെ അനുഭവം ഒരു പാഠമായി മാറട്ടെ.
ജമ്മു കാശ്മീരില്‍ റെക്കോര്‍ഡ് തണുപ്പാണ് ഈ സീസണില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കാശ്മീര്‍ താഴ്വാരയുടെ ഭാഗമായ ശ്രീനഗര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ അതിശൈത്യവും ഹിമപാതവും തുടരുകയാണ്. കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ശ്രീനഗറിലെക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍പോര്‍ട്ട് അടച്ചിരിക്കുകയാണ്. ശ്രീനഗര്‍-ജമ്മു ദേശീയപാത അടച്ചതിനാല്‍ കാശ്മീര്‍ താഴ്വര ഒറ്റപ്പെട്ടുവെന്നാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജമ്മു, ലഡാക്ക് പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടു.
വിവിധ ഇടങ്ങളില്‍ റെക്കോര്‍ഡ് തണുപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശ്രീനഗറില്‍ ശനിയാഴ്ച രാത്രി സീസണിലെ ഏറ്റവും കടുത്ത തണുപ്പാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിച്ചിരുന്നു. മൈനസ് 6.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. തിങ്കളാഴ്ച അത് മൈനസ് 6.5 ഡിഗ്രി സെല്‍ഷ്യല്‍സ് എത്തുകയും ചെയ്തു.
കാശ്മീര്‍ താഴ്വരയിലും ലഡാക്ക് കേന്ദ്രഭരണപ്രദേശ മേഖലയിലും പൂജ്യത്തിലും താഴെയാണ് കഴിഞ്ഞ ദിവസങ്ങളിലെ താപനില. ജമ്മു – ശ്രീനഗര്‍ ദേശീയപാതയിലെ ബെനിഹാളില്‍ മൈനസ് 2.2 ഡിഗ്രിയും ഡോഡയിലെ ഭദേര്‍വാഹയില്‍ മൈനസ് 0.8 ഡിഗ്രിയും ജമ്മുവിലാകട്ടെ മൈനസ് 5.7 ഡിഗ്രിയുമൊക്കെയാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്.
ലഡാക്കിലെ ലേയില്‍ മൈനസ് 19 ഉം ദ്രാസില്‍ മൈനസ് 28.7 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. തണുത്തുറഞ്ഞതിനാല്‍ ജലവിതരണ പൈപ്പുകളിലൂടെയുള്ള ജലവിതരണം പല മേഖലകളിലും തടസ്സപ്പെട്ടിരിക്കുകയാണ്.ശ്രീനഗറില്‍ ദാല്‍ തടാകമുള്‍പ്പെടെ തണുത്തുറഞ്ഞു. മരവിച്ച് മഞ്ഞുമൂടാന്‍ തുടങ്ങുന്ന ദാല്‍ തടാകവും ശ്രീനഗറിലെ പ്രദേശങ്ങളും
ഇറാന്റെ മിസൈൽ യുക്രെയ്ൻ യാത്രാവിമാനം വീഴ്ത്തുന്നതിന്റെ വിഡിയോ എടുത്ത് ഓൺലൈനിൽ പോസ്റ്റ് ചെയ്തയാൾ അറസ്റ്റിൽ. ഇറാൻ റവല്യൂഷനറി ഗാർഡ്സ് ആണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നു അർധ ഔദ്യോഗിക മാധ്യമമായ ഫാർസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വിമാനാപകടത്തെപ്പറ്റിയുള്ള അന്വേഷണത്തിലെ കണ്ടെത്തലുകൾ പൊതുജനത്തിനു ലഭ്യമാക്കുമെന്നും വാർത്തയിൽ സൂചനയുണ്ട്.
ടെഹ്റാനിൽ വിമാനം വീണത് ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽനിന്നുള്ള രണ്ടു മിസൈലുകളേറ്റാണെന്ന് വ്യക്തമാകുന്ന പുതിയ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണു പുറത്തു വന്നത്. ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിമാനപഥത്തിൽനിന്ന് എട്ടു മൈൽ അകലെ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. മിസൈലേറ്റ ഉടനെ നിലംപതിച്ചില്ലെന്നും തീപിടിച്ച വിമാനം ടെഹ്റാനിലെ വിമാനത്താവളത്തിലേക്ക് പറക്കുന്നതും വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്.
വിമാനം വീഴ്ത്തിയതിനെതിരെ രാജ്യത്തിനകത്തു പ്രതിഷേധം ശക്തമായതോടെ ഉത്തരവാദികളിൽ ചിലരെ കഴിഞ്ഞദിവസം ഇറാൻ അറസ്റ്റ് ചെയ്തിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും റവല്യൂഷനറി ഗാർഡ്സ് തലവൻ ഖാസിം സുലൈമാനിയെ വധിച്ചതിനു യുഎസിനു സൈനിക മറുപടി നൽകുന്നതിനിടെ ‘അബദ്ധത്തിൽ’ ആണ് യാത്രാവിമാനം വീഴ്ത്തിയതെന്ന് ഇറാൻ സമ്മതിക്കുകയായിരുന്നു.
فردی که لحظه برخورد موشک با #هواپیمای_اوکراینی را پیش از شلیک و برخورد، ضبط و آن را برای شبکه سعودی فرستاده بود در رباطکریم دستگیر شد/نورنیوز pic.twitter.com/NAc9WgbAsG
— خبرآنلاين (@khabaronlinee) January 14, 2020
ആലപ്പുഴയിലെ കാപിക്കോ റിസോർട്ട് പൊളിച്ചുനീക്കാൻ, സാമ്പത്തിക–സാങ്കേതിക സഹായങ്ങള്‍ തേടി പാണാവള്ളി ഗ്രാമപഞ്ചായത്ത്. തീരപരിപാലന നിയമങ്ങള്‍ ലംഘിച്ചു നിര്‍മിച്ച റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന് കഴിഞ്ഞയാഴ്ചയാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
മരടിലെ ഫ്ലാറ്റുകള്‍ക്ക് പിന്നാലെ പൊളിച്ചുനീക്കാനുള്ള വിധി കഴുത്തില്‍ തൂങ്ങി നില്‍ക്കുന്ന നിര്‍മിതികളാണിത്. അരൂരിനടുത്ത് നെടിയതുരുത്ത് ദ്വീപിലാണ് പതിനേഴ് ഏക്കറിലധികം സ്ഥലത്ത് അനധികൃതമായി കെട്ടിടം പണിഞ്ഞത്. 54 നക്ഷത്ര വില്ലകൾ, 3500 ചതുരശ്ര അടി വിസ്ത്രിതിയുളള കോൺഫ്രൻസ് ഹാൾ, വിശാലമായ നീന്തൽകുളം എന്നിവയാണ് റിസോര്‍ട്ടിലുള്ളത്. നിയന്ത്രിത സ്ഫോടനങ്ങള്‍ ആവശ്യമില്ലെങ്കിലും പൊളിക്കാനുള്ള സാങ്കേതികവും സാമ്പത്തികവുമായ ശേഷി പാണാവള്ളി ഗ്രാമപഞ്ചായത്തിനില്ല. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കാനാണ് തീരുമാനം.
നിര്‍മിതികള്‍ മുഴുവനും ദ്വീപിലായതിനാല്‍ അവശിഷ്ടങ്ങള്‍ പുറത്തെത്തിക്കുന്നതും ഭാരിച്ച ചെലവാണ്. 24 ഏക്കർ വിസ്ത്രിതിയുളള നെടിയതുരുത്ത് ദ്വിപിൽ നിയമങ്ങള്‍ എല്ലാം മറികടന്നു നിര്‍മിച്ച റിസോര്‍ട്ട് പൊളിക്കുന്നതില്‍ സന്തോഷമാണ് നാട്ടുകാര്‍ക്ക്. തീരപരിപാലന നിയമങ്ങള്‍ക്ക് പുല്ലുവില നല്‍കി നിര്‍മിച്ച കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന് 2103 ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പൊളിച്ചുനീക്കാന്‍ തന്നെയായിരുന്നു വിധി.
പാലക്കാട് വടക്കഞ്ചേരിയിൽ നെല്ലിയാമ്പടത്ത് അച്ഛൻ മകനെ തല്ലിക്കൊന്നു.36 വയസുള്ള ബേസിലിനെയാണ് അച്ഛൻ മത്തായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. മത്തായിയെ വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വഴക്കിനിടെ മത്തായി ബേസിലിന്റെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ് വീണ ബേസിൽ വീട്ടിൽ തന്നെ മരിച്ചു. വിദേശത്തായിരുന്ന ബേസിൽ ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്, അവിവാഹിതനായ ബേസിൽ മുമ്പും മദ്യപിച്ച് വഴക്കുണ്ടാക്കിയിട്ടുള്ളതായി പൊലീസ് പറഞ്ഞു.
പ്രായമായ അമ്മയ്ക്കു വേണ്ടി വീല്‍ചെയര്‍ ആവശ്യപ്പെട്ട യാത്രക്കാരിയെ ഭീഷണിപ്പെടുത്തിയ ഇന്‍ഡിഗോ പൈലറ്റിനെതിരെ നടപടി. ജയിലിലാക്കുമെന്ന് പൈലറ്റ് ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി സുപ്രിയ ഉണ്ണി നായര്‍ എന്ന മലയാളി യാത്രക്കാരിയാണ് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്.
ജനുവരി 13ന് ബെംഗളൂരുവിലെത്തിയ ഇവര്‍ വിമാനത്തില്‍ നിന്നിറങ്ങനായി 75 വയസ്സുള്ള പ്രമേഹരോഗിയായ അമ്മയ്ക്ക് വേണ്ടി വീല്‍ ചെയര്‍ ആവശ്യപ്പെട്ടു. ചെന്നൈയില്‍ നിന്നെത്തിയതായിരുന്നു ഇവര്‍. എന്നാല്‍ വീല്‍ചെയര്‍ ആവശ്യപ്പെട്ടതിന് ഇന്‍ഡിഗോ 6E 806 പൈലറ്റായ ജയകൃഷ്ണ മോശമായി പെരുമാറിയെന്നും ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുപ്രിയ ട്വിറ്ററില്‍ കുറിച്ചു. ഇതിന് മുമ്പും വിമാനമിറങ്ങുമ്പോള്‍ അമ്മയ്ക്കു വേണ്ടി വീല്‍ചെയര്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിമാന ജീവനക്കാര്‍ സഹകരിച്ചിട്ടുണ്ടെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇതറിഞ്ഞ ഉടന്‍ വിഷയത്തില്‍ ഇടപെട്ടെന്നും പൈലറ്റിനെ താല്‍ക്കാലികമായി ചുമതലയില്‍ നിന്ന് നീക്കിയതായി ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചെന്നും മന്ത്രി ഹര്‍ദീപ് സിങ് പുരി പ്രതികരിച്ചു. സംഭവത്തില്‍ തുടരന്വേഷണം നടക്കുകയാണ്.
നാട്ടിലേക്ക് മടങ്ങാനിരുന്ന ദിവസം രാവിലെയുണ്ടായ അപകടത്തില്‍ പ്രവാസിക്ക് ദാരുണാന്ത്യം. തൃശൂര്‍ സ്വദേശി സി.വി വര്‍ഗീസാണ് ചൊവ്വാഴ്ച രാവിലെ മസ്‍കത്തിലെ ഗാലയില്‍ കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് താഴെവീണ് മരിച്ചത്.
കഴിഞ്ഞ ആറ് വര്‍ഷത്തോളമായി ഒമാനില്‍ ജോലി ചെയ്യുന്ന വര്‍ഗീസ്, അല്‍ സവാഹിര്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഒന്നര വര്‍ഷത്തോളം സലാലയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് മസ്‍കത്തിലെത്തിയത്. വിസ മാറുന്നതിനായി ചൊവ്വാഴ്ച ഉച്ചയ്ക്കുള്ള വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ അദ്ദേഹം താമസിച്ചിരുന്ന കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് കാല്‍വഴുതി താഴെ വീഴുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 255 ഓള്‍ ഔട്ട് ആവുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ ഇന്ത്യ ഉയര്‍ത്തിയ 255 മറികടക്കുയുകയായിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ഡേവിഡ് വാര്‍ണര്‍ 128 റണ്‍സും ആരോണ്‍ ഫിഞ്ച് 110 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു.
ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് തുടക്കത്തിലേ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടമായെങ്കിലും കെ.എല്‍ രാഹുലും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 121 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. ശിഖര്‍ ധവാന്‍ 74 റണ്‍സ് എടുത്ത് പുറത്തായപ്പോള്‍ കെ.എല്‍ രാഹുല്‍ 47 റണ്‍സ് എടുത്ത് പുറത്തായി.
തുടര്‍ന്ന് ഇന്ത്യന്‍ നിരയില്‍ ബാറ്റ് ചെയ്യാന്‍ വന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയടക്കം ആര്‍ക്കും കാര്യമായ റണ്‍സ് കണ്ടെത്താനായില്ല. അവസാന ഓവറുകളില്‍ 28 റണ്‍സ് എടുത്ത റിഷഭ് പന്തും 25 റണ്‍സ് എടുത്ത രവീന്ദ്ര ജഡേജയുടെയും പ്രകടനമാണ് ഇന്ത്യന്‍ സ്‌കോര്‍ 250 കടത്തിയത്.
ഇനി ഒരിക്കലും ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യില്ലെന്ന് നടി സോനം കപൂര്‍. തന്റെ ലഗേജുകള്‍ കാണാതായതാണ് താരത്തെ ഇത്തരത്തിലൊരു തീരുമാനം എടുത്തത്. ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ മൂന്നാമത്തെ പ്രാവശ്യമാണ് സഞ്ചരിക്കുന്നത്. ഈ മാസം രണ്ടാം തവണയും എനിക്ക് ബാഗ് നഷ്ടപ്പെട്ടു. ഇതില്‍ നിന്നും ഞാന്‍ ഒരു പാഠം പഠിക്കേണ്ടിയിരിക്കുന്നു. ഇനി ഒരിക്കലും ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യില്ല. സോനം ട്വീറ്റ് ചെയ്തു. സോനത്തിന്റെ ട്വീറ്റിന് മറുപടിയുമായി ബ്രിട്ടീഷ് എയര്‍വേയ്‌സ് അധികൃതര്‍ രംഗത്തെത്തി. ലഗേജുകള്‍ ലഭിക്കുവാന്‍ താമസം നേരിട്ടുവെന്ന് അറിഞ്ഞതില്‍ ഖേദം പ്രകടിപ്പിക്കുന്നു. വിമാനത്താവളത്തില്‍ അറിയിച്ചപ്പോള്‍ ട്രാക്കിംഗ് വിവരം ലഭിച്ചിരുന്നോ എന്ന് കമ്പനി മറുപടി നല്‍കി.
നാളെ പൊങ്കല്‍ നടക്കാനിരിക്കെ കേരളത്തിലും പൊതുഅവധി. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലെ വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ ജനുവരി 13ന് തുടങ്ങി നാലുദിവസമാണ് ആഘോഷിക്കുന്നത്. ബോഗി പൊങ്കലോടെ ആഘോഷത്തിന് ഇന്നലെ തുടക്കമായി. പ്രധാന ആഘോഷം നാളെയാണ് നടക്കുക. നാളെയാണ് തൈപ്പൊങ്കല്‍. വീടിന് മുന്നില്‍ അടുപ്പ് കൂട്ടി പൊങ്കല്‍ പായസമുണ്ടാക്കും. അരി, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യന് സമര്‍പ്പിക്കുന്ന ചടങ്ങാണിത്.
വ്യാഴാവ്ച കര്‍ഷകര്‍ ആവേശപൂര്‍വ്വം മാട്ടുപ്പൊങ്കല്‍ ആഘോഷിക്കും. കന്നുകാലികളെ കുളിപ്പിച്ച് ഭസ്മവും വര്‍ണപ്പൊടികളും അണിയിച്ച് പൂജ നടത്തും.