ബെയ്ജിങ്∙ ചൈനയിലെ വുഹാനിൽനിന്ന് കൊറോണ വൈറസ് ബാധയുടെ ഭീകരത പുറംലോകത്തെത്തിച്ച മാധ്യമ പ്രവർത്തകരിൽ ഒരാളെ കാണാനില്ലെന്നു പരാതി. ചൈനയിൽ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതും ഏറ്റവും കൂടുതൽ ബാധിച്ചതും വുഹാന് നഗരത്തെയായിരുന്നു. സ്വതന്ത്ര മാധ്യമപ്രവർത്തകരായ ചെൻ ക്വിഷി, ഫാങ് ബിൻ എന്നിവർ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വുഹാനിലുണ്ടായിരുന്നു.
മൊബൈൽ ഫോൺ വഴി ഇവര് പുറത്തുവിട്ട വാർത്തകളാണ് കൊറോണ വൈറസ് വുഹാൻ നഗരത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്നു ലോകത്തെ അറിയിച്ചത്. ട്വിറ്ററിലും യൂട്യൂബിലും വുഹാനിൽനിന്നുള്ള ഇവരുടെ വിഡിയോകൾ പ്രത്യക്ഷപ്പെട്ടു. എന്നാൽ ചെൻ ക്വിഷിയെക്കുറിച്ചു കഴിഞ്ഞ 20 മണിക്കൂറുകളായി യാതൊരു വിവരവുമില്ലെന്നാണു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഒരു വിഡിയോ പുറത്തുവിട്ടതൊഴിച്ചാൽ ഫാങ് ബിന്നില് നിന്നും കാര്യമായ പ്രതികരണങ്ങളില്ല. ആശുപത്രിയിൽനിന്ന് മൃതദേഹങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ പകർത്തിയതിന് ഇയാളെ ചൈനീസ് അധികൃതർ തടവിലിട്ടിരുന്നു. രോഗം തടയുന്നതിനുള്ള സുരക്ഷാ വസ്ത്രങ്ങൾ ധരിച്ച ഉദ്യോഗസ്ഥർ ഫാങ് ബിന്നിന്റെ വീടിന്റെ വാതിൽ തകർക്കുന്ന ദൃശ്യങ്ങളും ഇയാള് കഴിഞ്ഞ ദിവസം പുറത്തുവിട്ടു. തുടര്ന്ന് ഫാങ്ങിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തി.
കൊറോണ വൈറസ് ബാധയെക്കുറിച്ച് ആദ്യ മുന്നറിയിപ്പു നൽകിയ ചൈനീസ് ഡോക്ടർ ലീ വെൻലിയാങ് കൊറോണ ബാധിച്ചു കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. മെസേജിങ് ആപ്പായ വീചാറ്റിൽ, തന്റെ ഒപ്പം മെഡിക്കൽ പഠനം നടത്തിയവർ അംഗങ്ങളായ അലൂമ്നി ഗ്രൂപ്പിലാണ് ലീ ഈ വിവരം പങ്കുവച്ചത്. മണിക്കൂറുകൾക്കകം അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ സ്ക്രീൻഷോട്ടുകൾ വൈറലായി. പിന്നാലെ അപവാദ പ്രചാരണം ആരോപിച്ചു പൊലീസ് ഉദ്യോഗസ്ഥരെത്തി വെൻലിയാങ്ങിനെ ശാസിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനു പിന്നാലെയാണു മാധ്യമപ്രവർത്തകന കാണാതായത്.
യുഎസ് കേന്ദ്രമായി പ്രവർത്തിക്കുന്ന സമൂഹമാധ്യമങ്ങളിൽ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി. അതേസമയം ചൈനീസ് സമൂഹമാധ്യമങ്ങളിൽ കൊറോണ വിഡിയോകളും വാർത്തകളും പ്രചരിക്കുന്നതു നിയന്ത്രിക്കുകയാണ് ചൈനീസ് അധികൃതർ. വൈറസ് ബാധയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് ട്വിറ്ററിനെയാണ് ജനങ്ങള് പ്രധാനമായും ഇപ്പോള് ആശ്രയിക്കുന്നത്. ട്വിറ്ററിന് ഔദ്യോഗികമായി ചൈനയിൽ നിരോധനമുണ്ടെങ്കിലും മറ്റു മാർഗങ്ങൾ വഴിയാണു ജനങ്ങൾ ട്വിറ്ററിലെത്തുന്നത്.
വുഹാനിലെ ജനങ്ങളെ വൈറസ് എത്രത്തോളം ബാധിച്ചിട്ടുണ്ടെന്നതു പുറത്തുകൊണ്ടുവരുന്നതിൽ കാണാതായ ചെൻ ക്വിഷിയാണ് മികച്ചു നിന്നത്. ചൈനയിലെ പൊലീസുകാരുടെ ഇടപെടലുകൾ, ആശുപത്രിയിൽ രോഗികളുടെ പ്രശ്നങ്ങൾ എന്നിവയുടെ ദൃശ്യങ്ങളും ഇവര് പുറത്തുവിട്ടു. വൈറസിനെ കുറിച്ചു ചർച്ച ചെയ്ത ശേഷം വി ചാറ്റിലെ അക്കൗണ്ടുകൾ ഉപഭോക്താക്കൾക്കു ലഭിക്കുന്നില്ലെന്നു പരാതി ഉയർന്നിട്ടുണ്ട്. ചെന്നിന്റെ സുഹൃത്തുക്കളാണ് അദ്ദേഹത്തെക്കുറിച്ചു വിവരമൊന്നുമില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്.
രണ്ടു ദിവസം മുൻപ് നടന്ന ഏഷ്യാനെറ്റ് ഫിലിം അവാർഡ്സിൽ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കിയത് യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരനാണ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ എന്ന ചിത്രം കഴിഞ്ഞ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയവും അതുപോലെ മലയാള സിനിമയിലെ രണ്ടാമത്തെ മാത്രം നൂറു കോടി കളക്ഷൻ നേടുന്ന ചിത്രവുമായി മാറിയിരുന്നു. പ്രശസ്ത നടൻ ജയസൂര്യയാണ് പൃഥ്വിരാജ് സുകുമാരന് മികച്ച സംവിധായകനുള്ള അവാർഡ് സമ്മാനിച്ചത്.
ഇപ്പോഴിതാ താൻ പൃഥ്വിരാജ് സുകുമാരന് അവാർഡ് നൽകുന്ന ചിത്രം തന്റെ ഫേസ്ബുക് പേജിലിട്ടു കൊണ്ട് ജയസൂര്യ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്. പൃഥ്വിരാജ് സുകുമാരനെ അഭിനന്ദിച്ചതിനൊപ്പം തന്റെ അടുത്ത സുഹൃത്തിനെ ഇംഗ്ലീഷ് കൊണ്ട് രസകരമായി ഒന്ന് ട്രോളിയിട്ടുമുണ്ട് ജയസൂര്യ. തന്റെ കടുകട്ടി ഇംഗ്ലീഷിന്റെ പേരിൽ ഒരുപാട് ട്രോള് ഏറ്റു വാങ്ങിട്ടുള്ള നടനാണ് പൃഥ്വിരാജ്.
ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരം, More than an award, it’s my ‘Heart’ full of Love Raju. Thank you, Asianet. ഇനി നിനക്ക് മനസ്സിലാകാൻ.
Dear Raju, albeit, my hippopotomonstrosesquipedaliophobia, I cordially congratulate you for your honorificabilitudinitatibus, keep writing your success saga in brobdingnagian proportions in the ensuing years.
ഈ രസകരമായ പോസ്റ്റിനു പൃഥ്വിരാജ് അതിലും രസകരമായ ഒരു മറുപടിയും ജയസൂര്യക്ക് കൊടുത്തിട്ടുണ്ട്. ഈ പോസ്റ്റിനു പൃഥ്വിരാജ് കമന്റ് ഇട്ടിരിക്കുന്നത് ഇങ്ങനെ, അറിഞ്ഞില്ല. ആരും പറഞ്ഞില്ല. ഇതോടൊപ്പം ഒട്ടേറെ ആരാധകരും പൊട്ടിച്ചിരിപ്പിക്കുന്ന കംമെന്റുകളുമായി ഈ ഫേസ്ബുക് പോസ്റ്റിൽ എത്തിയിട്ടുണ്ട്. ഏതായാലും നിമിഷങ്ങൾ കൊണ്ടാണ് ജയസൂര്യയുടെ ഈ ഫേസ്ബുക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
കാമുകന്റെ കൂടെ പോകുന്നതിന് തടസമായ ഭര്ത്താവിനെ സ്വകാര്യ ഫാം ഹൗസിനു സമീപത്തെ കൃഷിയിടത്തിൽ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതി ലിജിയും കാമുകനും മുംബൈയില് നിന്ന് കൊച്ചിയിലെത്തും. സിഐഎസ്എഫ് ഉദ്യോഗസ്ഥര് തടഞ്ഞതിനെത്തുടര്ന്ന് മുംബൈയില് കുടുങ്ങിയ ശാന്തന്പാറ കൊലപാതകക്കേസിലെ പ്രതികളായ ലിജിയെയും വസീമിനെയുമാണ് പൊലീസ് ഇന്ന് കൊച്ചിയിലെത്തിക്കുക. മതിയായ രേഖകള് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെയും കേരള പൊലീസ് സംഘത്തെയും മുംബൈ വിമാനത്താവളത്തില് സിഐഎസ്എഫ് ഉദ്യോഗസ്ഥര് തടഞ്ഞത്. കേസിലെ പ്രതികളായ വസീം, ലിജി എന്നിവരുമായി ശാന്തന്പാറ എസ്ഐ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു വിമാനത്താവളത്തില് എത്തിയത്.
പൊലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലായതോടെ, പിടിയിലാകാതിരിക്കാന് വിഷം കഴിച്ചതിനെത്തുടര്ന്നു മുംബൈയില് ചികിത്സയിലായിരുന്നു ഇവര്.കഴിഞ്ഞ വർഷമാണ് ഇടുക്കി ശാന്തന്പാറ പുത്തടിയില് ഫാം ഹൗസ് ജീവനക്കാരന് റിജോഷിന്റെ മൃതദേഹം ഭാര്യ ലിജിയും (29) ഫാം ഹൗസ് മാനേജര് വസീമും (32) ചേർന്ന് കഴിച്ചുമൂടിയത്.
12 വർഷം മുമ്പാണ് റിജോഷും ലിജിയും സ്നേഹിച്ച് വിവാഹം ചെയ്തത്. 2 വർഷം മുമ്പാണ് ആണ് റിജോഷും ഭാര്യ ലിജിയും മഷ്റൂം ഹട്ട് എന്ന ഫാം ഹൗസിൽ ജോലിക്കു പോയി തുടങ്ങിയത്. ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്നത് റിജോഷും കൃഷിയിടത്തിലെ വിവിധ ജോലികൾ ചെയ്യുന്നത് ലിജിയും ആയിരുന്നു. 5 വർഷം മുൻപ് ആണ് ഇരിങ്ങാലക്കുട സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള ഫാം ഹൗസിൽ മാനേജരായി തൃശൂർ ഇരിങ്ങാലക്കുട, കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസീം(32) എത്തുന്നത്. അവിടെവച്ചാണ് ഇവർ തമ്മിൽ പ്രണയത്തിലായത്. വസീമും ലിജിയുമായുള്ള ബന്ധം റിജോഷ് അറിഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചത് . വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം മിക്ക ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയിരുന്നതായി സമീപവാസികൾ പറഞ്ഞിരുന്നു. ഇതോടെ റിജോഷ് സ്ഥിരം മദ്യപാനിയായി മാറുകയായിരുന്നു.
റിജോഷിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ വസീം തെളിവുകള് നശിപ്പിക്കുന്നതിനും പിടിക്കപ്പെടാതിരിക്കാനും നടത്തിയത് ദൃശ്യം സിനിമയെ വെല്ലുന്ന നീക്കങ്ങളായിരുന്നു. കൊല നടത്തിയതിന് ശേഷം മൃതദേഹം മറ്റൊരിടത്ത് ഉപേക്ഷിച്ചാല് പൊലീസ് അന്വേഷണം വേഗത്തില് തന്നിലേക്ക് എത്തുമെന്നുറപ്പുള്ള വസീം നിർമാണത്തിലിരിക്കുന്ന മഴവെള്ള സംഭരണിയോട് ചേര്ന്നുള്ള കുഴിയില് മൃതദേഹം ഉപേക്ഷിച്ച് കാണാത്ത വിധത്തില് മണ്ണിട്ട് മൂടി. തുടര്ന്ന് ജെസിബി ഓപ്പറേറ്ററെ വിളിച്ച് കുഴിയില് ചത്ത പശുവിനെ ഇട്ടിട്ടുണ്ടെന്നും കുറച്ച് മണ്ണ് മാത്രമേ ഇട്ടിട്ടുള്ളു ബാക്കി മണ്ണിട്ട് മൂടുവാനും ആവശ്യപ്പെട്ടു. ഇടപെടലില് അസ്വാഭാവികത തോന്നാത്തതിനാലും മൃതദേഹം കുഴിയില് ഇട്ടതിന്റെ സാഹചര്യങ്ങള് ഒന്നും മനസ്സിലാകാത്ത തരത്തിലായിരുന്നു വസീമിന്റെ നീക്കം. തുടര്ന്ന് തൃശൂരിലുള്ള സഹോദരനെ വിളിച്ച് റിജോഷിന്റെ ഭാര്യ ലിജിയുടെ ഫോണിലേക്ക് വിളിക്കാന് ആവശ്യപ്പെട്ടു.
അടുത്ത ദിവസം കോഴിക്കോട്ടുള്ള സഹോദരന്റെ സുഹൃത്തിന്റെ ഫോണില് നിന്നും ലിജിയുടെ ഫോണിലേക്ക് കോളുകള് വിളിപ്പിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദിച്ചപ്പോള് തെളിവായി ഈ കോളുകള് കാണിച്ച് റിജോഷ് തൃശൂരിൽ നിന്നും കോഴിക്കോട്ട് നിന്നും തന്നെ വിളിച്ചിരുന്നതായി ലിജി തെറ്റിദ്ധരിപ്പിച്ചു. എന്നാല്, പൊലീസ് ഈ നമ്പറുകള് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരാള് വസീമിന്റെ സഹോദരനും ഒരാൾ സഹോദരന്റെ സുഹൃത്തുമാണെന്ന് കണ്ടെത്തിയത്. തുടര്ന്ന് ഇവരെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. സഹോദരനെയും സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്ത സാഹചര്യത്തിലാണ് കഥ ക്ലൈമാക്സിൽ എത്തിച്ച് വസീം കുറ്റസമ്മതം നടത്തി വീഡിയോസന്ദേശം അയച്ചത്.
ക്രൂര കൊലപതകത്തിനടുവിൽ എറണാകുളത്തേക്കെന്ന് പറഞ്ഞ് പോയ ഭര്ത്താവ് തിരിച്ചുവന്നില്ലെന്നാണ് ഭാര്യ ലിജി പോലീസിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാല് ലിജിയേയും ഇവരുടെ വീടിന് സമീപത്തുള്ള സ്വകാര്യ റിസോര്ട്ടിലെ മാനേജറായ വസീമിനെയും കാണാതായതോടെ ബന്ധുക്കള്ക്ക് സംശയമായി. ബന്ധുക്കളുടെ പരാതിയില് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ റിസോര്ട്ടിലെ ഫാമിന് സമീപം കുഴിയെടുത്തതായി കണ്ടെത്തിയത്. ഇത് കുഴിച്ചു നോക്കിയപ്പോള്. ചാക്കില് കെട്ടിയ നിലയില് റിജോഷിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം പാതി കത്തിച്ച ശേഷമാണ് കുഴിച്ചിട്ടത്.
ഭര്തൃ വീട്ടില് ആത്മഹത്യ ചെയ്ത കോട്ടപ്പുറം കല്ലറയ്ക്കല് ടെല്വിന് തോംസന്റെ ഭാര്യ ടാന്സി (26) യുടെ മരണത്തിലെ കുരുക്കഴിയ്ക്കാന് പൊലീസ് ശ്രമങ്ങള് ആരംഭിച്ചു. മരണത്തിലെ ദുരൂഹതകള് പൂര്ണ്ണമായും മാറ്റാന് അമ്മയേയും അച്ഛനേയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഭര്തൃവീട്ടില് പ്രശ്നങ്ങളൊന്നുമില്ലായിരുന്ന യുവതി എന്തിന് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. യുവതി ആത്മഹത്യ ചെയ്തത് കടുത്ത മാനസിക വിഷമത്തിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗർഭപാത്രം നീക്കം ചെയ്തതിലെ വിഷമം മൂലമാണ് ആത്മഹത്യ ചെയ്തത് എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് എത്തി നിൽക്കുന്നത്. ഗര്ഭപാത്രം ഇല്ലാതിരുന്നിട്ടും ഏത് സാഹചര്യത്തിലാണ് വിവാഹം കഴിക്കാന് ടാന്സി തയ്യാറായതെന്നതിലും ദുരൂഹതകള് ഏറെയാണ്. ഈ ദുരൂഹതകള് നീക്കനാണ് പൊലീസിന്റെ ശ്രമം.
കടുത്ത രക്ത സ്രാവത്തെ തുടർന്ന് യുവതി മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹത്തിന് മുൻപ് ഗർഭാശയം സർജറി ചെയ്ത് എടുത്ത് കളഞ്ഞിരുന്നു. ഇക്കാര്യം മറച്ച് വച്ചായിരുന്നു ടെൽവിനുമായി വിവാഹം നടത്തിയത്. വിവാഹ ശേഷം ഭർത്താവ് ടെൽവിന്റെയും വീട്ടുകാരുടെയും സ്നേഹ പ്രകടനങ്ങൾ കണ്ടപ്പോൾ ഏറെ മാനസിക വിഷമത്തിലാവുകയും അവരെ താൻ ചതിക്കുകയായിരുന്നു എന്ന തോന്നൽ വന്നതിനെ തുടർന്ന് ആത്മഹത്യ ചെയ്തതാവാം എന്നാണ് പോലീസിന്റെ നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഗർഭാശയം എടുത്ത് കളഞ്ഞിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് . ഇതിനാലാണ് ഇത്തരത്തിൽ ഒരു നിഗമനത്തിൽ പൊലീസ് എത്തി നിൽക്കുന്നത്. ടാൻസി ആത്മഹത്യ ചെയ്യാൻ മറ്റ് കാരണങ്ങൾ ഇല്ലാ എന്നും പൊലീസ്പറയുന്നു . എന്നാൽ അന്വേഷണം ഇനിയും തുടരുമെന്നും പോലീസ് അറിയിച്ചു.
നവംബർ 20 നായിരുന്നു ടാൻസിയുടെയും ടെൽവിൻ തോസന്റെയും വിവാഹം നടന്നത് . ആർഭാടപൂർവ്വമായിരുന്നു വിവാഹ ചടങ്ങുകൾ . വിവാഹം കഴിഞ്ഞ് ടാൻസി വളരെ വിഷമത്തിലായിരുന്നു. എന്നാൽ ഭർതൃവീട്ടിൽ നിന്നും യാതൊരു ബുദ്ധിമുട്ടുകളും ടാൻസി നേരിട്ടിരുന്നില്ല . ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപ് ടാൻസി തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ നിന്നും വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു . എന്തു കൊണ്ടാണ് വിവാഹ ഫോട്ടോകൾ ഡിലീറ്റ് ചെയ്തത് എന്നതിലും വ്യക്തതയുണ്ടായിരുന്നില്ല . ആത്മഹത്യ ചെയ്യാൻ നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചിരുന്നു എന്ന സൂചനയാണ് ഇത് നൽകിയത്.
പൗലോസും കുടുംബവും പൊതുവേ അയൽക്കാരുമായി അടുപ്പം കുറവായിരുന്നു. ഏറെനാളായി കുവൈറ്റിലായിരുന്നു പൗലോസ്. നാട്ടിലെ അറിയപ്പെടുന്ന വ്യക്തിയുമായിരുന്നു . ലക്ഷകണക്കിന് സ്വത്തിന് ഉടമ കൂടിയാണ് പൗലോസ്. മൂത്തമകളെ വിവാഹം കഴിച്ചയച്ചത് ഇരുമ്പനത്തായിരുന്നു. മാഞ്ഞാലി ഭാഗത്ത് ആറിന്റെ കരയിലായി 7 ഏക്കറോളം വസ്തുവകകളും പൗലോസിനുണ്ട് . ടാൻസി നഴ്സിങ് പഠിച്ചപ്പോഴും വീട്ടിലേക്ക് അധികം വരാതെ ഹോസ്റ്റലിൽ തന്നെയായിരുന്നു കഴിഞ്ഞിരുന്നത് . വീട്ടുകാരുടെ അവഗണനയാണോ അതോ മറ്റെന്തെങ്കിലുമാണോ ആത്മഹത്യക്ക് കാരണം എന്നും സുഹൃത്തുക്കളും സംശയം ഉന്നയിക്കുന്നുണ്ടായിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ ആത്മഹത്യക്ക് കാരണം ഗർഭാശയം എടുത്ത് കളഞ്ഞത് മറച്ചു വച്ച് വിവാഹം കഴിച്ചതിന്റെ കുറ്റബോധമായിരിക്കാം എന്ന് തന്നെ ഉറപ്പിക്കുകയാണ് എല്ലാവരും.
ഞായറാഴ്ചയാണ് ടാൻസിയെ ആത്മഹത്യ ചെയ്ത നിലയിൽ കോട്ടപ്പുറത്തുള്ള ഭർതൃവീട്ടിൽ കണ്ടത്. പള്ളിയിൽ പോകാനായി തയ്യാറാകുകയായിരുന്ന ടാൻസിയെ ഏറെ വൈകിയും കാണാതായപ്പോൾ വാതിൽ തുറന്നു നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത് . അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു . മരണത്തിനു തലേന്നും ടാൻസി കുവൈറ്റിൽ ജോലി ചെയ്യുന്ന ഭർത്താവിനെ വിളിച്ച് സംസാരിച്ചിരുന്നു. ഈ സംസാരത്തിലും ഒരു അപാകതയും ഉണ്ടായിരുന്നില്ല . പിന്നെ എന്തായിരുന്നു ആത്മഹത്യക്ക് കാരണം എന്നതാണ് ദുരൂഹമായി ബാക്കിയായിരുന്നത് . വിവാഹം കഴിഞ്ഞിട്ട് വെറും രണ്ടര മാസമേ ആയിരുന്നുള്ളു. വിവാഹം കഴിഞ്ഞു ഒന്നര മാസം കഴിഞ്ഞപ്പോൾ തന്നെ ഭർത്താവ് ടെൽവിൻ തോംസൻ കുവൈറ്റിലേക്ക് മടങ്ങിയിരുന്നു.
ഭർതൃവീട്ടിലും ടാൻസിക്ക് പ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ. ഒരു തവണ ഭർത്താവിനൊപ്പം കുവൈറ്റിലേക്ക് പോകാൻ ടാൻസി ഒരുങ്ങിയിരുന്നു. പക്ഷെ പാസ്പോർട്ടിലെ പ്രശ്നങ്ങൾ കാരണം നടന്നില്ല. ടാൻസി തൂങ്ങി നിൽക്കുന്നത് കണ്ട ഭർതൃമാതാവിന്റെ നിലവിളി കേട്ടാണ് അയൽക്കാർ ഓടിയെത്തുന്നതും ആശുപത്രിയിൽ എത്തിക്കുന്നതും. പക്ഷെ ഇതിന്നിടയിൽ മരണം നടന്നു കഴിഞ്ഞിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ ദുരൂഹതകൾ ഒഴിഞ്ഞിരിക്കുകയാണ്. മാതാപിതാക്കൾ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നത് കുറ്റബോധം മൂലമാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
ലോകമെമ്പാടുമുള്ള ചലച്ചിത്ര ആസ്വാദകര് കാത്തിരുന്ന പുരസ്കാര പ്രഖ്യാപനം. ഇന്ത്യന് സമയം 6.30-നാണ് പുരസ്കാരപ്രഖ്യാപനം ആരംഭിച്ചത്. ലോസ് ഏഞ്ചല്സിലെ ഡോള്ബി തിയേറ്ററാണ് പുരസ്കാരചടങ്ങിന്റെ വേദി. 92-ാമത് ഓസ്കര് പുരസ്കാരത്തില് ചരിത്രം കുറിച്ചിരിക്കുകയാണ് ‘പാരസൈറ്റ്’ എന്ന ചിത്രം. ഓസ്കര് ലഭിക്കുന്ന ആദ്യ കൊറിയന് ചിത്രമാണ് പാരസൈറ്റ്. ഓസ്കര് പുരസ്കാര പ്രഖ്യാപനം പുരോഗമിക്കുകയാണ്.
മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ‘പാരസൈറ്റ്’ ആണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിനുപുറമെ മികച്ച വിദേശ ഭാഷ പുരസ്കാരവും ‘പാരസൈറ്റ്’ എന്ന ചിത്രത്തിനാണ്. ബോന് ജൂന് ഹോ, ഹാന് ജിന് വോന് എന്നിവരാണ് ‘പാരസൈറ്റ്’ എന്ന ചിത്രത്തിന്റെ തിരക്കഥ. മികച്ച സംവിധായകനുള്ള പുരസ്കാരവും ‘പാരസൈറ്റ്’എന്ന ചിത്രം സ്വന്തമാക്കി. ബൂന് ഹൂന് ഹോ ആണ് ചിത്രത്തിന്റെ സംവിധായകന്.
ബ്രാഡ് പിറ്റാണ് മികച്ച സഹനടന്. ‘വണ്സ് അപോണ് എ ടൈം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തെത്തേടി പുരസ്കാരമെത്തിയത്. ‘മാരേജ് സ്റ്റോറി’ എന്ന ചിത്രത്തിലെ അഭിനയത്തിന് ലോറ ഡെന് മികച്ച സഹനടിക്കുള്ള പുരസ്കാരവും നേടി.
ഡിസ്നിയുടെ ‘ടോയ് സ്റ്റോറി ഫോര്’ ആണ് മികച്ച ആനിമേഷന് ചിത്രം. മികച്ച ഛായാഗ്രഹകനുള്ള പുരസ്കാരം റോജര് ഡീകിന്സിനാണ്. ‘1917’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിനാണ് പുരസ്കാരം.
മികച്ച സംഗീതത്തിനുള്ള പുരസ്കാരം ‘ജോക്കര്’ എന്ന ചിത്രം നേടി. ഹില്ഡര് ഗുഡ്നഡോട്ടിര് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. ജോക്കറിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം വാക്വീന് ഫീനിക്സ് സ്വന്തമാക്കി. നടിയും ഗായികയുമായ ജൂഡിയുടെ ജീവിതം വെള്ളിത്തിരയില് എത്തിച്ച റെനി സെല്വെഗറാണ് മികച്ച നടി. കൊറിയന് സിനിമയായ പാരസൈറ്റിന്റെ സംവിധായകന് ബോങ് ജൂ ഹോ മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച തിരക്കഥയ്ക്കും വിദേശഭാഷ ചിത്രത്തിനും പാരസൈറ്റ് പുരസ്കാരം നേടി. ഇതാദ്യമാണ് ഒരു കൊറിയന് സംവിധായകന് മികച്ച സംവിധായകനുള്ള ഓസ്കാര് പുരസ്കാം നേടുന്നത്. മികച്ച സംഗീതത്തിനുള്ള പുരസ്കാരം ജോക്കര് സിനിമയിലൂടെ ഹില്ദര് ഗുദനോത്തിത്തര് നേടി.
യു കെയില് ഇദംപ്രഥമമായി മാര്ഷല് ആര്ട്സില് ചീഫ് ഇന്സ്റ്റക്ടര് പദവി നല്കിയപ്പോള് അത് കരസ്ഥമാക്കിക്കൊണ്ട് ആലപ്പുഴ കുട്ടനാട് പുളിങ്കുന്നുകാരന് ടോം ജേക്കബ് മലയാളികള്ക്ക് അഭിമാനമാവുന്നു. ജപ്പാനില് ജനുവരി അവസാന വാരം നടന്ന ഒകിനാവ അന്തര്ദ്ദേശീയ കരാട്ടെ സെമിനാറില് ടോം തന്റെ പ്രാഗല്ഭ്യവും, പരിജ്ഞാനവും, ആയോധന കലയോടുള്ള അതിയായ അര്പ്പണവും പുറത്തെടുക്കുവാനും, ആയോധനാ കലകളില് തന്റെ വൈഭവം പ്രദര്ശിപ്പിക്കുവാനും സുവര്ണാവസരമാണ് ലഭിച്ചത്. കൂടാതെ മാര്ഷല് ആര്ട്സിലെ വൈവിദ്ധ്യമായ മേഖലകളിലെ പരിജ്ഞാനവും, കഴിവും, സുദീര്ഘമായ 35 വര്ഷത്തെ കഠിനമായ പരിശീലനവും, കൃത്യ നിഷ്ഠയുമാണ് ഈ ഉന്നത പദവിയിലേക്ക് ടോമിനെ തെരഞ്ഞെടുക്കുവാന് കൂടുതലായി സ്വാധീനിച്ചത്.
കളരി (തെക്കന് ആന്ഡ് വടക്കന്), കുങ്ഫു, കരാട്ടെ, ബോക്സിങ് അടക്കം വിവിധ ആയോധന കലകളില് ശ്രദ്ധേയമായ പ്രാവീണ്യം നേടിയിട്ടുള്ള ടോം തന്റെ സെമിനാറിലെ പ്രകടനത്തിലൂടെ പ്രഗത്ഭര്ക്കിടയിലെ മിന്നുന്ന താരമാവുകയായിരുന്നു. ഇതാദ്യമായാണ് രാജ്യത്തിന്റെ ചീഫ് ഇന്സ്ട്രക്ടര് ആയി ഒരാളെ നിയമിക്കുന്നത്. ആഗോള കരാട്ടെ സെമിനാറില് പങ്കെടുക്കുവാനുള്ള എന്ട്രി അസാധാരണ വൈഭവം ഉള്ള മാര്ഷല് ആര്ട്സ് വിദഗ്ദര്ക്കേ നല്കാറുള്ളൂ.
ആലപ്പുഴ കുട്ടനാട് പുളിങ്കുന്ന് പ്രായിക്കളം കുടുംബാംഗമായ ടോം ജേക്കബ് കേരള യൂണിവേഴ്സിറ്റിയില് നിന്നും ഇക്കണോമിക്സില് ബിരുദം നേടിയ ശേഷം വിവിധ രാജ്യങ്ങളില് കരാട്ടെ ട്രെയിനര് ആയി പ്രവര്ത്തി ചെയ്തിട്ടുണ്ട്. അബുദാബിയില് കൊമേര്ഷ്യല് ബാങ്കില് ഉദ്ദ്യോഗസ്ഥനായിരിക്കെ അവിടെയും പരിശീലകനായി ശ്രദ്ധേയനായിരുന്നു. വിവിധ രാജ്യങ്ങളില് ഏറെ ശിഷ്യഗണങ്ങള് ഉള്ള ടോം കഴിഞ്ഞ പന്ത്രണ്ടു വര്ഷമായി ഗ്ളാസ്ഗോയില് കുടുംബ സഹിതം താമസിച്ചു വരുന്നു. യു കെ യില് നിന്നും മാര്ക്കറ്റിങ്ങില് എംബിഎ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
സ്കോട്ട്ലന്ഡ് ആന്ഡ് ഇംഗ്ലണ്ട് രാജ്യങ്ങളിലെ ആയുധരഹിത ഫൈറ്റിങ്ങിലും, ഓറിയന്റല് കിക്ക് ബോക്സിങ്ങിലും ലോക ഒന്നാം നമ്പര് ആയ ജയിംസ് വാസ്റ്റണ് അസോസിയേഷനില് നിന്ന് 2018 ല് അഞ്ചാം ഡാന് ബ്ലാക്ക് ബെല്റ്റ്, ജപ്പാന് ഇംഗ്ലണ്ട് രാജ്യങ്ങളിലെ ഏറ്റവും സുപ്രസിദ്ധമായ സെയിന്കോ കായ് കരാട്ടെ അസോസിയേഷനില് നിന്നും 2014 ല് നാലാം ഡാന് ബ്ലാക്ക് ബെല്റ്റ്, മൗറീഷ്യസ് കരാട്ടെ അക്കാദമിയില് നിന്നും 2005 ല് മൂന്നാം ഡാന് ഷോട്ടോക്കന് കരാട്ടെ ജപ്പാന് ബ്ലാക്ക് ബെല്റ്റ്, ഷോട്ടോക്കാന് കരാട്ടെ അക്കാദമിയില് നിന്നും 2002 ല് ബ്ലാക്ക് ബെല്റ്റ് രണ്ടാം ഡാന്, ഷോട്ടോക്കാന് കരാട്ടെ ജപ്പാന് 1996 ല് ബ്ലാക്ക് ബെല്റ്റ് ഒന്നാം ഡാന് തുടങ്ങി നിരവധി തങ്കപ്പതക്കങ്ങള് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
യുകെയിലെ പ്രശസ്തവും ആദ്യകാല ബോക്സിങ് ക്ലബുമായ വിക്ടോറിയ ബോക്സിംഗ് ക്ലബ്ബില് 10 വര്ഷമായി പരിശീലനം നടത്തിപ്പോരുന്ന ടോം ലോക നിലവാരം പുലര്ത്തുന്ന ജി 8 കോച്ച് കെന്നിയുടെ കീഴിലാണ് പരിശീലനം നടത്തിവരുന്നത്. കരാട്ടെയില് പരിശീലനം ഇപ്പോഴും തുടരുന്ന ടോം ജേക്കബ്, ഗ്രേറ്റ് യൂറോപ്യന് കരാട്ടെയില് ഒമ്പതാം ഡാന് ബ്ലാക്ക് ബെല്റ്റ് താരവും, കരാട്ടെയില് ചരിത്രം കുറിച്ച അഭ്യാസിയുമായ പാറ്റ് മഗാത്തിയുടെ കീഴിലാണ് ട്രെയിനിങ് നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
മാനസിക, ആരോഗ്യ, സുരക്ഷാ മേഖലകളില് കരാട്ടെയില് നിന്നും ലഭിക്കുന്ന ഊര്ജ്ജം ആര്ജ്ജിക്കുന്നതിനും, കരാട്ടെയുടെ ലോകത്തില് പുതിയ മാനങ്ങള് സൃഷ്ടിക്കുവാനും ഉതകുന്ന പഠന രീതിയാണ് ടോമിനെ പ്രത്യേകം ശ്രദ്ധേയനാക്കുന്നത്. വിവിധ ട്രെയിനിങ് സ്കൂളുകള് തുറക്കുവാനും, ഉള്ള കേന്ദ്രങ്ങള് തുടരുന്നതിനും ഗ്രേഡുകള് നല്കുന്നതിനും യുകെയില് ഇനി ടോമിനെ ആശ്രയിക്കേണ്ടതായി വരും.
സ്കോട്ട്ലന്ഡ് ആന്ഡ് ഇംഗ്ലണ്ട് രാജ്യങ്ങളിലെ ആയുധരഹിത ഫൈറ്റിങ്ങിലും, ഓറിയന്റല് കിക്ക് ബോക്സിങ്ങിലും ലോക ഒന്നാം നമ്പര് ആയ ജയിംസ് വാസ്റ്റണ് അസോസിയേഷനില് നിന്ന് 2018 ല് അഞ്ചാം ഡാന് ബ്ലാക്ക് ബെല്റ്റ്, ജപ്പാന്- ഇംഗ്ലണ്ട് രാജ്യങ്ങളിലെ ഏറ്റവും സുപ്രസിദ്ധമായ സെയിന്കോ കായ് കരാട്ടെ അസോസിയേഷനില് നിന്നും 2014 ല് നാലാം ഡാന് ബ്ലാക്ക് ബെല്റ്റ്, മൗറീഷ്യസ് കരാട്ടെ അക്കാദമിയില് നിന്നും 2005 ല് മൂന്നാം ഡാന് ഷോട്ടോക്കന് കരാട്ടെ ജപ്പാന് ബ്ലാക്ക് ബെല്റ്റ്, ഷോട്ടോക്കാന് കരാട്ടെ അക്കാദമിയില് നിന്നും 2002ല് ബ്ലാക്ക് ബെല്റ്റ് രണ്ടാം ഡാന്, ഷോട്ടോക്കാന് കരാട്ടെ ജപ്പാന് 1996 ല് ബ്ലാക്ക് ബെല്റ്റ് ഒന്നാം ഡാന് തുടങ്ങി നിരവധി തങ്കപ്പതക്കങ്ങള് കരസ്ഥമാക്കുകയും തന്റെ ആയോധന വിദ്യാഭ്യാസ മേഖലകളുടെ ഉന്നത നേട്ടങ്ങളുടെ പട്ടികയില് അഭിമാനപൂര്വ്വം കോര്ത്തിണക്കുവാനും സാധിച്ചിട്ടുള്ള ടോം ജേക്കബ് ആയോധന കലാ രംഗത്തു ലോക ഒന്നാം നമ്പര് താരമാണെന്നുതന്നെ വിശേഷിപ്പിക്കാം എന്നാണ് അന്തര്ദേശീയ സെമിനാറില് ടോമിനെപ്പറ്റി പ്രതിപാദിക്കപ്പെട്ടത്.
യുകെയിലെ പ്രശസ്തവും ആദ്യകാല ബോക്സിങ് ക്ലബുമായ വിക്ടോറിയ ബോക്സിംഗ് ക്ലബ്ബില് പത്തു വര്ഷമായി പരിശീലനം നടത്തിപ്പോരുന്ന ടോം ലോക നിലവാരം പുലര്ത്തുന്ന ജി 8 കോച്ച് കെന്നിയുടെ കീഴിലാണ് പരിശീലനം നടത്തിവരുന്നത്. കരാട്ടെയില് പരിശീലനം ഇപ്പോഴും തുടരുന്ന ടോം ജേക്കബ്, ഗ്രേറ്റ് യൂറോപ്യന് കരാട്ടെയില് ഒമ്പതാം ഡാന് ബ്ലാക്ക് ബെല്റ്റ് താരവും, കരാട്ടെയില് ചരിത്രം കുറിച്ച അഭ്യാസിയുമായ പാറ്റ് മഗാത്തിയുടെ കീഴിലാണ് ട്രെയിനിങ് നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ജി8 ല് പ്രശസ്ത കരാട്ടെ ഗുരു ഇയാന് അബ്ബറെനിന്റെ ഷോട്ടോക്കന് സ്റ്റൈല് ബുങ്കായ് ആന്റ് പ്രാക്ടിക്കല് ആപ്ലിക്കേഷനുകളുമായുള്ള പരിശീലനം ലോക നിലവാരം പുലര്ത്തുന്ന അസുലഭ അവസരമാണ് ടോമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
എംഎംഎ ആന്റ് ബ്രസീലിയന് ജിയു-ജിറ്റ്സു, സ്കോട്ട്ലന്ഡിന് പടിഞ്ഞാറുള്ള ഗ്രാങ്പ്ലിംഗ് ടീമിനൊപ്പം പരിശീലനം തുടരുന്ന ടോം, ഷോട്ടോക്കന് സ്റ്റൈല് കരാട്ടെ കോളിന് സ്റ്റീല് സെന്സി അഞ്ചാം ഡാന് ജിസ്സെന് റായിഡു (സ്കോട്ട്ലന്ഡ്) ന്റെയും, പോള് എന്ഫില്ഡിനോടൊപ്പം (യുഎസ്എ) ഗോജു ശൈലിയുമായുള്ള കരാട്ടെ പരിശീലനവും ഒപ്പം തുടര്ന്ന് പോരുന്നു. സീനിയര് ഷോട്ടോക്കന് സെന്സി ജോണ് ലണ്ടന് മൂന്നാം ഡാന് ബ്ലാക്ക് ബെല്റ്റ്, സെന്സി ബ്രെയിന് ബ്ലാക്ക് ബെല്റ്റ് മൂന്നാം ഡാന്, ഐകിഡോ ഉപയോഗിച്ചുള്ള പരിശീലനവും ഇപ്പോഴും തുടരുന്നുണ്ട്. പ്രതിയോഗിയുടെ ബാലന്സ് തെറ്റിക്കുന്ന ഒരു അഭ്യാസമുറയാണ് ഐകിഡോ.
നിരവധി അഭിമാനാര്ഹമായ പുരസ്കാരങ്ങള് നേടിയിട്ടുള്ള ടോം കഴിഞ്ഞ 35 വര്ഷമായി ആയയോധന കലകളില് കഠിനമായ പരിശീലനം തുടര്ന്ന് കൊണ്ടിരിക്കുകയാണ്. ജപ്പാന് ഒക്കിനാവ കരാട്ടെ ആന്ഡ് കോബു-ദോ ഷോര്-റായിഡു റെഹോക്കന് അസോസിയേഷന് ചെയര്മാനും റെഡ് ബെല്റ്റില് പത്താം ഡാന് കരാട്ടെ ആന്റ് പത്താം ഡാന് കോബുഡോയും നേടിയിട്ടുള്ള ആഗോള പ്രശസ്തനുമായ ഹാന്ഷി ഹഗോണ് നനോബുവിലയില് നിന്നാണ് യുകെ ചീഫ് ഇന്സ്ട്രക്ടര് പദവി ടോം ജേക്കബ് നേടിയത്.
പുളിങ്കുന്ന് പ്രായിക്കളം (കാഞ്ഞിക്കല്) കുടുംബാംഗമായ ടോമിന്റെ ഭാര്യ ജിഷ ടോം ആലപ്പുഴ മാളിയേക്കല് കുടുംബാംഗമാണ്. മുന്കാല ആലപ്പുഴ ഡി സിസി പ്രസിഡന്റും നെഹ്റു കുഞ്ഞച്ചന് എന്നു വിളിച്ചിരുന്ന കുഞ്ഞച്ചന്റെ മകന് ഗ്രിഗറിയുടെ മകളാണ് ജിഷ. ആറാം ക്ലാസില് പഠിക്കുന്ന ഏക മകന് ലിയോണ് ടോം കഴിഞ്ഞ അഞ്ചു വര്ഷമായി ബോക്സിങ് പരിശീലനം നടത്തി വരുകയാണ്.
കടപ്പാട് : അപ്പച്ചന് കണ്ണന്ചിറ
ക്വീൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തി പിന്നീട് പ്രേതം2, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ താരമാണ് നടി സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിൽ സജീവവുമാണ് താരം.
സാനിയ പങ്കുവച്ച വിശേഷങ്ങളിൽ ഈ ദിവസങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് മേഘാലയ കാഴ്ചകളാണ്. മേഘാലയിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളുമാണ് താരം പങ്കുവച്ചത്.
വെയ് സോഡോങ് വെള്ളച്ചാട്ടവും നോക്കിയാൽ അടിത്തട്ട് കാണുന്ന ഡോക്കി തടാകവുമെല്ലാം സന്ദർശിച്ച സന്തോഷത്തിലാണ് താരമിപ്പോൾ. അതേസമയം ചിത്രത്തിന് നേരെ സദാചാര അക്രമവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം സദാചാരവാദികൾ.
‘മുഖത്തേക്ക് അടിക്കണ്ട ലൈറ്റ് വേറൊരു സ്ഥലത്തേക്ക് അടിപ്പിച്ചു.. .. ഞങ്ങളെകൊണ്ട് അടിപ്പിക്കാന് ഉള്ള സൈക്കോളജിക്കല് മൂവ്’, ‘കഴിച്ചിട്ട് നിന്നാലും കുറ്റം നോക്കുന്നവനാവും….അതോണ്ട് ഞ ഒന്നും നോക്കുന്നില്ല…’എന്നൊക്കെയാണ് ചിത്രത്തിന് താഴെ വരുന്ന കമന്റുകള്. സാനിയ ഈ കമന്റുകള്ക്കൊന്നും മറുപടി നല്കിയിട്ടില്ല.
ചെന്നൈ: രണ്ടാം വിവാഹവാര്ഷികത്തിന് കടലിലിറങ്ങി മോതിരം മാറുന്നതിനിടെ തിരയില്പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കരയിലേക്ക് ഓടിക്കയറിയതിനാല് ഭര്ത്താവ് രക്ഷപ്പെട്ടു. തിരയടിക്കുന്നതിനാല് കടലില് ഇറങ്ങരുതെന്ന് സംഘത്തിന് പോലീസ് നിര്ദേശം നല്കിയിരുന്നു. എന്നാല്, വിവാഹവാര്ഷികമാണെന്നും ആഴത്തിലേക്ക് പോവാതെ ഫോട്ടോയെടുത്തശേഷം തിരികെ കയറുമെന്നും ഇവര് അറിയിച്ചു.
ചെന്നൈ പാലവാക്കം ബീച്ചില് കഴിഞ്ഞദിവസം അര്ധരാത്രിയായിരുന്നു സംഭവം. വെല്ലൂര് സ്വദേശി വിഗ്നേഷിന്റെ ഭാര്യ വേണി ഷൈലയാണ് (27) മരിച്ചത്. വെല്ലൂര് സി.എം.സി. ആശുപത്രിയില് നഴ്സായിരുന്നു. ദമ്പതിമാര്ക്ക് ഒരുവയസ്സുള്ള ആണ്കുട്ടിയുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹവാര്ഷികം. ഇതിന്റെ ആഘോഷത്തിനായാണ് വെല്ലൂരില്നിന്ന് ഇവര് ചെന്നൈയിലെത്തിയത്.
അര്ധരാത്രിയോടടുത്തപ്പോള് കേക്ക് മുറിച്ചശേഷം ഫോട്ടോയെടുക്കുന്നതിനായി വിഗ്നേഷും വേണിയും കടലിലിറങ്ങി. വെള്ളത്തില്നിന്ന് മോതിരം മാറുന്നതിന്റെ ദൃശ്യങ്ങള് പകര്ത്താന് ബന്ധുക്കളും സുഹൃത്തുക്കളും ക്യാമറയുമായി തീരത്ത് നിന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായിവന്ന വലിയ തിരയില്പ്പെട്ട് വേണി വെള്ളത്തിലേക്ക് വീണത്. വിഗ്നേഷ് കരയിലേക്ക് ഓടിക്കയറിയെങ്കിലും വേണിയെ കാണാതായി. പോലീസെത്തി മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടലില് തിരച്ചില് നടത്തി. എന്നാല്, വേണിയെ കണ്ടെത്താനായില്ല. പുലര്ച്ചയോടെ യുവതിയുടെ മൃതദേഹം സമീപത്തുള്ള കൊട്ടിവാക്കം ബീച്ചില് തീരത്തടിഞ്ഞു.
അഞ്ചര വർഷം നീണ്ട ഇടവേളക്കു ശേഷം ബാറ്റേന്തി ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ. ഓസ്ട്രേലിയൻ കാട്ടുതീയിൽ പെട്ടവർക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നടത്തിയ ബുഷ്ഫയർ ക്രിക്കറ്റ് മത്സരത്തിൻ്റെ ഇന്നിംഗ്സ് ഇടവേളയിലാണ് സച്ചിൻ ക്രീസിലെത്തിയത്. ഓസ്ട്രേലിയൻ ഓൾറൗണ്ടർ എലിസ് പെറിയാണ് സച്ചിനെതിരെ പന്തെറിഞ്ഞത്.
പെറി എറിഞ്ഞ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് സച്ചിൻ ആരംഭിച്ചത്. നാലു പന്തുകൾ എറിഞ്ഞ പെറിക്കു ശേഷം യുവതാരം അന്നബെൽ സതർലൻഡ് രണ്ട് പന്തുകൾ എറിഞ്ഞു. ആദ്യ ബൗണ്ടറിക്കു ശേഷം സച്ചിൻ്റെ ഷോട്ടുകളെല്ലാം ഫീൽഡർമാരുടെ കൈകളിലെത്തിയെങ്കിലും ഫ്ലിക്ക്, കട്ട്, ഡ്രൈവ് തുടങ്ങിയ ഷോട്ടുകളൊക്കെ സച്ചിൻ മനോഹരമായി കളിച്ചു. അര പതിറ്റാണ്ടിനിപ്പുറം ബാറ്റെടുത്തപ്പോഴും തൻ്റെ പ്രതിഭക്ക് മങ്ങലേറ്റിട്ടില്ലെന്ന് സച്ചിൻ തെളിയിക്കുകയും ചെയ്തു.
മത്സരത്തിൽ പോണ്ടിംഗ് ഇലവൻ വിജയിച്ചു. ഒരു റണ്ണിനാണ് പോണ്ടിംഗ് ഇലവൻ ജയിച്ചു കയറിയത്. പോണ്ടിംഗ് ഇലവൻ്റെ 105 റൺസിനു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഗിൽക്രിസ്റ്റ് ഇലവന് നിശ്ചിത 10 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 104 റൺസെടുക്കാനേ സാധിച്ചുള്ളൂ. 9 പന്തുകളിൽ 33 റൺസെടുത്ത ഷെയിൻ വാട്സൺ ആണ് ഗിൽക്രിസ്റ്റ് ഇലവൻ്റെ ടോപ്പ് സ്കോറർ.
പോണ്ടിംഗ് ഇലവനായി മുൻ ഓസീസ് പേസർ ബ്രെറ്റ് ലീ രണ്ട് വിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പോണ്ടിംഗ് ഇലവൻ നിശ്ചിത 10 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് 104 റൺസെടുത്തത്. 30 റൺസെടുത്ത ബ്രയാൻ ലാറയാണ് പോണ്ടിംഗ് ഇലവൻ്റെ ടോപ്പ് സ്കോറർ. ഗിൽക്രിസ്റ്റ് ഇലവനായി യുവരാജ്, സൈമണ്ട്സ്, കോട്നി വാൽഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
കൊടുങ്ങല്ലൂർ: കഴിഞ്ഞ ദിവസമാണ് തൃശ്ശൂരിനെ നടുക്കിയ കൂട്ട ആത്മഹത്യ പുറംലോകം അറിഞ്ഞത്. കോഴിക്കട ബസ് സ്റ്റോപ്പിനു പടിഞ്ഞാറ് പുഞ്ചപ്പറമ്പ് റോഡ് തൈപ്പറമ്പത്ത് വിനോദ് (46), ഭാര്യ രമ (40), മക്കളായ നയന (17), നീരജ് (9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.
ഡിസൈനറായ വിനോദിനെ മൂന്നു ദിവസമായി ജോലിസ്ഥലത്തു കാണാതായതോടെ സഹപ്രവർത്തകൻ അന്വേഷിച്ചെത്തിയപ്പോഴാണ് മരണ വിവരം പുറത്തറിഞ്ഞത്. ഇന്നലെ വൈകിട്ട് 5.45നാണു നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. മരിച്ചിട്ടു മൂന്നു ദിവസമായെന്നാണ് പൊലീസ് നിഗമനം.
വീട് അടഞ്ഞു കിടക്കുന്നതു കണ്ടപ്പോൾ സുഹൃത്തുക്കൾ മൊബൈൽ ഫോണിൽ വിളിച്ചു. അകത്ത് മൊബൈൽ ബെല്ലടിക്കുന്നുണ്ടായിരുന്നു. അയൽവാസികളോടു കാര്യം തിരക്കിയതോടെ ഇവരും ബന്ധുക്കളും എത്തി വീടിനു ചുറ്റും തിരഞ്ഞപ്പോഴാണ് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപെട്ടത്. പൊലീസെത്തി വാതിൽ തകർത്താണ് അകത്തു കയറിയത്. വിനോദിന്റെ മൃതദേഹം ഹാളിൽ ഫാനിലും മകൻ നീരജിന്റെ മൃതദേഹം ജനലിലുമാണു കാണപ്പെട്ടത്.
സമീപത്തെ രണ്ടു മുറികളിലായി രമയേയും നയനയേയും ജനലിൽ തൂങ്ങിയ നിലയിലും കണ്ടെത്തി. കൊടുങ്ങല്ലൂരിലെ സ്റ്റേഷനറി കടയിലെ ജീവനക്കാരിയാണു രമ. ഉടമ സ്ഥലത്തില്ലാത്തതിനാൽ ഒരു മാസമായി കട ഏറ്റെടുത്തു നടത്തുകയായിരുന്നു. കരൂപ്പടന്ന ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് നയന. നീരജ് ചാപ്പാറ ലേബർ എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയുമായിരുന്നു